ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/പ്രവർത്തനങ്ങൾ 2021-22
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
പ്രവർത്തനങ്ങൾ 2021-22
2021 മെയ് 31 ന് സ്റ്റാഫ് മീറ്റിംഗ് കൂടി ക്ലാസ് തല വാട്സാപ്പ് ഗ്രൂപ്പുകൾ രൂപീകരിച്ച് ഓൺലൈനായി ക്ലാസ്സുകൾ ആരംഭിക്കാനുള്ള ക്രമീകരണങ്ങൾ നടത്തി. ജൂൺ ഒന്നാം തീയതി തന്നെ ഓൺലൈനായി ക്ലാസ്സുകൾ ആരംഭിച്ചു .ഓൺലൈൻ ക്ലാസ്സ് ലഭ്യമല്ലാതിരുന്ന കുട്ടികൾക്ക് അധ്യാപകരുടേയും അനധ്യാപകരുടേയും സഹായത്തോടെ 22 കുട്ടികൾക്ക് ഫോൺ വാങ്ങി നൽകി. എൽകെജി മുതൽ പത്താം ക്ലാസ്സ് വരെയുള്ളസ്റ്റാഫ് മീറ്റിംഗ് കൂടി ക്ലാസ് തല വാട്സാപ്പ് ഗ്രൂപ്പുകൾ രൂപീകരിച്ച് ഓൺലൈനായി ക്ലാസ്സുകൾ ആരംഭിക്കാനുള്ള ക്രമീകരണങ്ങൾ നടത്തി ജൂൺ ഒന്നാം തീയതി തന്നെ ഓൺലൈനായി ക്ലാസ്സുകൾ ആരംഭിച്ചു ഓൺലൈൻ ക്ലാസ്സ് ലഭ്യമല്ലാതിരുന്ന കുട്ടികൾക്ക് അധ്യാപകരും അനധ്യാപകരും സഹായത്തോടെ 22 കുട്ടികൾക്ക് ഫോൺ വാങ്ങി നൽകി. എൽകെജി മുതൽ പത്താം ക്ലാസ് വരെയുള്ള ജൂൺ-5 -പരിസ്ഥിതി ദിനം പരിസ്ഥിതി ദിനത്തിൽ സ്കൂളി ന്റെ .. വിവിധ ഭാഗങ്ങളിൽവൃക്ഷത്തൈകൾ നട്ടു .തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്തു .
ജൂൺ 19 വായനാദിനം
ജൂൺ 19 വായനാ ദിനത്തിൽ കുട്ടികൾക്ക് പുസ്തക വിതരണം നടത്തി. . ജൂൺ19ന് വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം പ്രശസ്ത ഗാനരചയിതാവ് ശ്രീ രാജീവ് ആലുങ്കൽ ഓൺലൈനിൽ നിർവഹിച്ചു .സാഹിത്യ മത്സരങ്ങൾ സംഘടിപ്പിച്ചു.
താലോലം പദ്ധതി
കുട്ടികളുടെ വീടുകളിൽ കൃക്ഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സംഘടിപിച്ച പദ്ധതി
മഴക്കെടുതിയിൽ വീട് നഷ്ടപ്പെട്ട അപർണ രാജനു . വീട് പുനർനിർമ്മിച്ച് നൽകി.
ചികിത്‌സാ സഹായം
അധ്യാപകരുടെയും ജീവനക്കാരുടെയും സഹായത്തോടുകൂടി കാഴ്ച തകരാറുള്ള എട്ടാം ക്ലാസ്സിലെ അർജുനൻ സൈജുവിനുചികിത്സാ സഹായം നൽകി.
വെബിനാർ
എൻ സി സിയുടെ ആഭിമുഖ്യത്തിൽ 'മാറുന്നകാലത്തിൽ ദേശിയോദ്‍ഗ്രഥനം നേരിടുന്ന വെല്ലുവിളിയെക്കുറിച്ച് ' എൻ സി സി കാഡറ്റുകൾക്കായി ശ്രീ സൻസിലാവോ സാറിന്റെ നേതൃത്വത്തിൽ വെബിനാർ സംഘടിപ്പിച്ചു
തിരികെ സ്കൂളിലേയ്ക്ക്
കോവി ഡ് മഹാമാരിയെ തുടർന്ന് സ്കൂൾ പഠനം നിർത്തിവെച്ച സാഹചര്യത്തിൽ നവംബർ ഒന്നിന് ഗവൺമെൻറ് തീരുമാന പ്രകാരം തിരികെ സ്കൂളിലേക്ക് കുട്ടികൾ എത്തിച്ചേരുന്നതിന്റെ ഭാഗമായി അധ്യാപകർ ,ആരോഗ്യപ്രവർത്തകർ , തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ പ്രതിനിധികൾ, PTA എന്നിവരുടെ സംയുക്ത യോഗം ചേർന്നു.സ്കൂളും പരിസരവും വൃത്തിയാക്കുന്നതിനുള്ള തീരുമാനമെടുത്തു .അധ്യാപകരും അനധ്യാപകരും വിവിധ സന്നദ്ധ സംഘടനകളും PTA യും ചേർന്ന് സ്കൂളും പരിസരവും അണുവിമുക്തമാക്കി .ബെഞ്ച് , ഡെസ്ക് എന്നിവ സാനിറ്റൈസർ ഉപയോഗിച്ച് അണുവിമുക്തമാക്കി. ഓരോ ക്ലാസ്സ് മുറികളുടെ മുകളിലും ക്ലാസ്സും ഡിവിഷനും രേഖപ്പെടുത്തി.തലേദിവസം തന്നെ ഓരോ ക്ലാസിലെയും അഞ്ചു രക്ഷാകർത്താക്കളെ വിളിച്ച് സ്കൂൾ പരിസരം വൃത്തിയാക്കിയത് ബോധ്യപ്പെടുത്തി.സ്കൂളും പരിസരവും പരിസ്ഥിതിസൗഹൃദ അലങ്കാര വസ്തുക്കൾ കൊണ്ട് അലങ്കരിച്ചു .നവംബർ 1ന് പ്രവേശനോത്സവം കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഗീതാ കാർത്തികേയൻ ഉദ്ഘാടനം നിർവഹിച്ചു. പുതിയ കുട്ടികളെ നാസിക് ഡോൾ അകമ്പടിയോടെ ആനയിച്ചു.ഒന്നാം ക്ലാസ്സിലെ കുട്ടികൾക്ക് സമ്മാനപ്പൊതികൾ ,മധുരപലഹാരം നൽകി . കൂടാതെ സാനിറ്റെസറും മാസ്ക്കുംവിതരണം ചെയ്തു.
മട്ടുപ്പാവ് കൃഷി
സ്കൂളിൽ മട്ടുപ്പാവ് കൃഷി തുടങ്ങി. എൻസിസി ,,എസ്പിസി ,എൻഎസ്എസ് ഇവരുടെ നേതൃത്വത്തിലാണ് മട്ടുപ്പാവ് കൃഷി നടത്തുന്നത് .ഇതിന്റെഉദ്ഘാടനം ബഹുമാനപ്പെട്ട കൃഷി മന്ത്രി ശ്രീ പി പ്രസാദ് നിർവഹിച്ചു.
ക്യാമ്പ്
ക്രിസ്തുമസ് അവധിദിനത്തിൽ എസ് പി സി ,എൻ എസ് എസ് .ക്യാമ്പുകൾനടന്നു .വിവിധ വിഷയങ്ങളിൽ പ്രഗത്ഭരായവ്യക്തികൾ ക്ലാസ്സുകൾ കൈകാര്യം ചെയ്തു .
പത്താം ക്ലാസ്സുകാരുടെ ക്ലാസ് PTA ഓഫ് ലൈനായി സംഘടിപ്പിച്ചു.
സോഷ്യൽ സയൻസ് ക്ലബ്ബ്
സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ജൂൺ 5 ന് പരിസ്ഥിതി ദിന ക്വിസ് ,ജൂൺ ജൂൺ 11 ജനസംഖ്യ ദിനത്തോടനുബന്ധിച്ച് വെബിനാർ എന്നിവ നടത്തി .ഓഗസ്റ്റ് 15 ന് സ്വാതന്ത്ര്യ ദിന ക്വിസ് നടത്തുകയുണ്ടായി . അമൃതോത്സവംപരിപാടിയുമായി ബന്ധപ്പെട്ട് പ്രാദേശിക ചരിത്ര രചന മത്സരം, . ഓൺലൈൻ പ്രസംഗം, ദേശഭക്തിഗാന മത്സരം , പ്രശ്നോത്തരി എന്നിവ നടത്തി . ഒന്നും രണ്ടും സ്ഥാനം ലഭിച്ചവരെ സബ്ജില്ലാ തലത്തിലേയ്ക്ക് മൽസരിപ്പിച്ചു. എച്ച്എസ്എസ് വിഭാഗത്തിൽ പ്രശ്നോത്തരി മത്സര ത്തിൽ ആൽബിൻ സബ്ജില്ലാ തലത്തിൽ ഒന്നാം സമ്മാനം കരസ്ഥമാക്കി.സ്കൂളിലെ Knowledge hunterഎന്ന ക്വിസ് ഗ്രൂപ്പിലൂടെ പൊതുവിജ്ഞാനം വർദ്ധിപ്പിക്കുന്നതിനു വേണ്ടി ക്വിസ് കോമ്പറ്റീഷൻ നടത്തിവരുന്നു . ചാന്ദ്രദിന ക്വിസ്,ഫ്രീഡം ക്വിസ്,അദ്ധ്യാപക ദിനാചരണ ക്വിസ്,കേരള ക്വിസ്,റിപ്പബ്ളിക്ക് ദിനാചരണ ക്വിസ് എന്നീ ക്വിസ്സുകൾ ഓൺലൈയിനിലൂടെ നടത്തി ,60 % സ്ക്കോർ കരസ്ഥമാക്കിയവർക്ക് സർട്ടിഫിക്കറ്റ് ഓൺലൈയിനിൽ നൽകി.