ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/എനർജി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

എനർജി ക്ലബ്ബ്

ഊർജ്ജ സംരക്ഷണ ദിനം

ഡിസംബർ 14 ഊർജ്ജ സംരക്ഷണ ദിനത്തോടനുബന്ധിച്ച് കേരളസ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ആലപ്പുഴ സർക്കിളിന്റെ ആഭിമുഖ്യത്തിൽ "ഊർജ്ജം കരുതി വെയ്ക്കാം നാളേയ്ക്കായി " എന്ന വിഷയത്തെ ആസ്പദമാക്കി നടത്തുന്നകളർ പോസ്റ്റർ രചനാ മത്സരത്തിന്റെ സ്ക്കൂൾ തല മത്സരം സ്ക്കൂൾ എനർജി ക്ലബ്ബ് 08/12/2022 (വ്യാഴം) 1.30 pm ന് സ്ക്കൂൾ ആഡിറ്റോറിയത്തിൽ നടത്തി.സൂര്യഗായത്രി . 10 A ,അമൽ ഡൊമിനിക്ക് 8A,ജോയൽ ആന്റണി 10 C, ചന്ദന. കെ.ആർ 10 C, ആര്യൻ . പി.രമേഷ് 8 A എന്നിവരുടെ 5 മികച്ച പോസ്റ്ററുകൾ KSEB യ്ക്ക് കൈമാറി.

ഗ്രീൻ എനർജി ഫോർ കാർബൺ ന്യൂട്രൽ എക്കോ സിസ്റ്റം

ഊർജോത്സവം 2022 23- ഊർജ്ജോത്സവവുമായി ബന്ധപ്പെട്ട് ഊർജ്ജ ക്ലബ്ബ് "ഗ്രീൻ എനർജി ഫോർ കാർബൺ ന്യൂട്രൽ എക്കോ സിസ്റ്റം" എന്ന വിഷയത്തെ ആസ്പദമാക്കി എൽപി , യു പി , എച്ച് എസ് ,വിഭാഗം കുട്ടികൾക്ക് ജലച്ചായം , ഉപന്യാസരചന, പോസ്റ്റർ രചന എന്നീ മത്സരങ്ങൾ നടത്തി വിജയികളെ കണ്ടെത്തി . സൂരജ് എസ് (4 C), ദേവി നന്ദന എം (4 C) ദാക്ഷ ഡി (4 A ) എന്നീ കുട്ടികൾ എൽ പി വിഭാഗം ജലച്ചായ മത്സരത്തിൽ ആദ്യ സ്ഥാനങ്ങൾ കരസ്ഥമാക്കി . യു പി വിഭാഗം ഉപന്യാസരചന മത്സരത്തിൽ വിമൽ സാദ് (6 A ) മേഘ്നാ എസ് (7 A) മാധവ് സുജിത്ത് (6 A )എന്നിവർ 1 ,2 , 3 സ്ഥാനങ്ങൾ നേടി. എച്ച്.എസ് വിഭാഗം പോസ്റ്റർ രചന മത്സരത്തിൽ ശ്രീദുർഗ്ഗാ പി പ്രഭു (8 B ) ഒന്നാം സ്ഥാനം നേടി . ആര്യൻ പി രമേഷ് (8 A), ഭവ്യ കൃഷ്ണ ടി.എസ് (8 A )എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ഒന്നാം സ്ഥാനം നേടിയ കുട്ടികൾ ചേർത്തല സബ്ജില്ലാതല ഊർജോത്സവത്തിൽപങ്കെടുക്കുന്നതിന് അർഹത നേടി ഒരു നല്ല നാളേയ്ക്കായി ഊർജ്ജം സംരക്ഷിക്കുക എന്ന ആശയം നാളെയുടെ പൗരന്മാരായ കുട്ടികളിലെത്തിക്കാൻ സ്ക്കൂൾ എനർജി ക്ലബ്ബ് നടത്തിവരുന്ന പ്രവർത്തനങ്ങൾ ചുവടെ പരാമർശിക്കുന്നു.

  • ഊർജ്ജ ഉപഭോഗം കുറയ്ക്കുന്നതിനും ഊർജ്ജ സംരക്ഷണത്തിനും വേണ്ടി കുട്ടികൾക്ക് ചോദ്യാവലികൾ കൊടുത്ത് എല്ലാ വർഷവും പ്രൊജക്ടുകൾ തയ്യാറാക്കുന്നു.
  • കുട്ടികൾ Home energy survey നടത്തിവരുന്നു.
  • സ്ക്കൂൾ തലത്തിൽ ഊർജ്ജ സംരക്ഷണവുമായി ബന്ധപ്പെട്ട് വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. ഊർജ്ജ ക്വിസ്, ചിത്രരചന, പ്രസംഗം, കവിത രചന , ഹ്രസ്വ ചിത്രം തുടങ്ങിയ മത്സരങ്ങൾ നടത്തിവരുന്നു.
  • എല്ലാ വർഷവും സ്മാർട്ട് എനർജി പ്രോഗ്രാമിന്റെ (SEP) ആഭിമുഖ്യത്തിൽ നടക്കുന്ന ഊർജോത്‌സ്‌വത്തിൽ LP, UP,HS തലത്തിൽ നടക്കുന്ന വിവിധ മത്സരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിച്ച് മികവാർന്ന വിജയം കരസ്ഥമാക്കുന്നു.
  • നിരഞ്‌ജന കൃഷ്ണ- ഓൺലൈൻ പ്രസന്റേഷനിൽ
    കോവി ഡാനന്തര കാലവുo ഊർജ്ജത്തിന്റെ മൂല്യവും എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ ഓൺലൈൻ പ്രസന്റേഷനിൽ UP തലത്തിൽ നിരഞ്‌ജന കൃഷ്ണ ( Std. 6) , HS തലത്തിൽ അഖില . എസ് (Std.10 ) എന്നീ കുട്ടികൾ വിജയം കൈവരിച്ചിട്ടുണ്ട്.
  • BEE , PCRA ഇവയുടെയെല്ലാം ആഭിമുഖ്യത്തിൽ നടക്കുന്ന പെയിന്റിംഗ് മത്സരത്തിൽ കുട്ടികളെ പങ്കെടുപ്പിക്കാറുണ്ട്.