ഗവ. റ്റി റ്റി ഐ മാവേലിക്കര
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
== ചരിത്രം
ഗവ. റ്റി റ്റി ഐ മാവേലിക്കര | |
---|---|
വിലാസം | |
മാവേലിക്കര മാവേലിക്കര പി.ഒ. , 690101 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1909 |
വിവരങ്ങൾ | |
ഇമെയിൽ | govttimvka@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36294 (സമേതം) |
യുഡൈസ് കോഡ് | 32110700413 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
ഉപജില്ല | മാവേലിക്കര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | മാവേലിക്കര |
താലൂക്ക് | മാവേലിക്കര |
ബ്ലോക്ക് പഞ്ചായത്ത് | മാവേലിക്കര |
തദ്ദേശസ്വയംഭരണസ്ഥാപനം | മാവേലിക്കര മുനിസിപ്പാലിറ്റി |
വാർഡ് | 24 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ,ഡി.എൽ.എഡ് |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 169 |
അദ്ധ്യാപകർ | 12 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | പ്രസാദ്.വി |
പ്രധാന അദ്ധ്യാപകൻ | പ്രസാദ്.വി |
പി.ടി.എ. പ്രസിഡണ്ട് | സുരേഷ്.കെ.കെ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
1909 ൽ സ്ഥാപിതം മാവേലിക്കര കൊട്ടാരം വിട്ടുനൽകിയ സ്ഥലത്താണ് സ്കൂൾ സ്ഥാപിച്ചത്. 1950 കളിൽ Basic Training School ആയി ഉയർത്തി.1 മുതൽ 7വരെ ക്ലാസുകളും അദ്ധ്യാപക പരിശീലന വിഭാഗവും പ്രവർത്തിക്കുന്നു.1816 ഗൗരി പാർവ്വതി ഭായിയുടെ വിദ്യാഭ്യാസ വിളംബരത്തിന് ചുവടുപിടിച്ച് സ്ഥാപിച്ച ഈ സ്കൂൾ ഇന്നും അതിന്റെ പൗരാണിക ഭംഗിയിൽ മികവുറ്റതായി നിലനിൽക്കുന്നു.
ഭൗതികസൗകര്യങ്ങൾ
ഒന്നു മുതൽ ഏഴ് വരെയും, D. El. Edക്ലാസ്സുകളും ആണ് സ്ഥാപനത്തിൽ ഉള്ളത്. ഒന്നു മുതൽ ഏഴ് വരെ എൺപത് കുട്ടികളും D. El. Ed വിഭാഗത്തിൽ 80 കുട്ടികളും പഠിക്കുന്നു. ഒന്നുമുതൽ ഏഴുവരെ 8 അധ്യാപകരും D. El. Ed വിഭാഗത്തിൽ പ്രിൻസിപ്പൽ ഉൾപ്പെടെ നാല് അധ്യാപകരുമുണ്ട്. ഒന്നുമുതൽ ഏഴുവരെ ക്ലാസിലെ കുട്ടികൾക്ക് ആവശ്യമായ ക്ലാസ്സ് റൂം ലാബ് ലൈബ്രറി സൗകര്യമുണ്ട്. കുട്ടികൾക്ക് കളിക്കുന്നതിനുള്ള മതിയായ കളി സ്ഥലത്തിന്റെ അപര്യാപ്തത നിലനിൽക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ : ശ്രീ.ഉണ്ണിക്കൃഷ്ണൻ നായർ, ശ്രീമതി.പങ്കജവല്ലി ശ്രീമതി.കെ.രാധ, ശ്രീമതി.പി. എസ് വത്സല, ശ്രീ.റോയ് കുര്യൻ, ശ്രീ.ദിനേശൻ കേയന്റവിട
നേട്ടങ്ങൾ
2018-19 സബ്ജില്ലാ കലോത്സവത്തിലെ ഓവറോൾ
യു. പി വിഭാഗം രണ്ടാം സ്ഥാനം നേടിയിട്ടുണ്ട്. ലളിതഗാനത്തിന് അദ്രി നാരായണന് ഒന്നാം സ്ഥാനവും എ ഗ്രേഡും കിട്ടി. ജില്ലാ തല മത്സരത്തിൽ എ ഗ്രേഡും ലഭിച്ചു.
2020 ആലപ്പുഴ ജില്ലയിലെ എല്ലാ ടി ടി ഐ കളും പങ്കെടുത്ത 'ചാതുര്യം' എന്ന മികവ് പ്രവർത്തനത്തിൽ ബഹുമാനപ്പെട്ട മുൻ വിദ്യാഭ്യാസ മന്ത്രി
സി.രവീന്ദ്രനാഥ് പങ്കെടുത്തു.
വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ സ്കൂൾ പരിസരത്തുള്ള പ്രമുഖ വ്യക്തികളുടെ വീടുകൾ സന്ദർശിക്കുകയും അവരുടെ അനുഭവങ്ങൾ കുട്ടികളുമായി പങ്കുവയ്ക്കുകയും ചെയ്തു. ക്ലബ്ബുകളുടെ നേതൃത്വത്തിൽ ദിനാചരണം,ക്വിസ് മത്സരം, കയ്യെഴുത്തുമാസിക തയ്യാറാക്കൽ, ഫീൽഡ് ട്രിപ്പ് എന്നിവ നടത്തി.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഡോ.പ്രസാദ്, ഡോ.എം.എസ്.വല്യത്താൻ, ഡോ. പി.സി.അലക്സാണ്ടർ മാവേലിക്കര വേലുക്കുട്ടി നായർ, മാവേലിക്കര കൃഷണൻകുട്ടി നായർ
വഴികാട്ടി
- മാവേലിക്കര കെ.എസ്.ആർ.ടി.സി ബസ്സ് സ്റ്റാൻഡിൽ നിന്നും അര കിലോമിറ്ററും,പ്രൈവറ്റ് സ്റ്റാന്റിൽനിന്നും ബസ്സ് സ്റ്റാൻഡിൽ നിന്നും ഒരു കിലോമിറ്ററും തെക്ക് സ്ഥിതി ചെയ്യുന്നു.
|----
- -- സ്ഥിതിചെയ്യുന്നു.