സഹായം Reading Problems? Click here


ഗവ. എൽ പി എസ് ചാല

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഗവ. എൽ പി എസ് ചാല
സ്ഥലം
ആര്യശാല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ലതിരുവനന്തപുരം
ഉപ ജില്ലതിരുവനന്തപുരം സൗത്ത്
സ്ക്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം23
പെൺകുട്ടികളുടെ എണ്ണം23
അദ്ധ്യാപകരുടെ എണ്ണം4
സ്ക്കൂൾ നേതൃത്വം
പി.ടി.ഏ. പ്രസിഡണ്ട്പാണ്ഡ്യന്‍
അവസാനം തിരുത്തിയത്
31-01-2017PRIYA


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം


ചരിത്രം

അനന്തപ‌ുരിയ‌ുടെ ഹ‌ൃദയഭാഗത്തില്‍ തമ്പാന‌ൂരില്‍ നിന്ന്‌ും കന്യാക‌ുമാരിയിലേക്ക് പോക‌ുന്ന ദിക്കില്‍ ഏകദേശം 600 മീറ്റര്‍ ദ‌ൂരത്തില്‍ സ്ഥിതി ചെയ്യ‌ുന്ന ഒര‌ു കൊച്ച‌ു വിദ്യാലയമാണ് ഗവ.തമിഴ് എല്‍.പി.എസ്.ചാല.ലോകസാഹിത്യത്തില്‍, ചിലപ്പതികാരം എന്ന തമിഴ് സാഹിത്യക‌ൃതി ലോക പ്രശസ്തമായ ഒന്നാണ്. ചേരന്‍മാര‌ുടെ പ്രദേശങ്ങളെക്ക‌ുറിച്ച് ചരിത്രപ്രഖ്യാപിതമായ വിവരണങ്ങള്‍ നല്‍ക‌ുന്ന‌ു. 1729മാര്‍ത്താണ്ഡവര്‍മ്മയ‌ുടെയ‌ും 1885ല്‍ ശ്രീമ‌ൂലം തിര‌ുനാള്‍ രാമവര്‍മയ‌ുടെയ‌ും ഭരണകാലത്തില്‍ മലയാളഭാഷയ‌ും തമിഴ് ഭാഷയ‌ും ഒര‌ു പോലെ പ്രശസ്തി നേടാന്‍ ത‌ുടങ്ങി. പ‌ുരാതന കാലത്തില്‍ ഈ രണ്ട‌ു ഭാഷകള‌ും ഒര‌ുമിച്ച് കരാര്‍ പത്രത്തില്‍ ക‌ുറിക്കപ്പെട്ട‌ു. തിര‌ുവിതാംക‌ൂര്‍ പ്രദേശത്ത് ക‌ുടിയേറിപ്പാര്‍ത്ത പ‌‌ുരാതന തമിഴ് ഭാഷക്കാര്‍ ഭംഗിയായി ഭാഷ എഴ‌ുത‌ുവാന‌ും പഠിക്ക‌ുവാന‌ും ത‌ുടങ്ങിയതോടെ ഭാഷയെ സംരക്ഷിക്ക‌ുകയ‌ും ചെയ്ത‌ു. ശ്രീമ‌‌ൂലം തിര‌ുനാള്‍ മഹാരാജാവിന്റെ ഭരണകാലത്ത് ഉണ്ടിയാകട ഗണപതിയാര്‍പിള്ള എന്ന പേര‌ുള്ള ഒര‌ു വ്യക്തിയാണ് തിര‌ുവനന്തപ‌ുരത്തില്‍ ഒര‌ു തമിഴ് വിദ്യാലയം 1925ല്‍ ആരംഭിച്ചത്. ഈ വിദ്യാലയം നഗരത്തില്‍ പ്രവര്‍ത്തിക്ക‌ുന്ന ഗാന്ധി ഹോട്ടലിന്റെ സമീപത്തായിര‌ുന്ന‌ു. ഈ പ്രദേശത്തില്‍ തിങ്ങി പാര്‍ക്ക‌ുന്ന തമിഴ് ജനത ഈ വിദ്യാലയത്തിന് ഒര‌ു മ‌ുതല്‍ക്ക‌ൂട്ടായിര‌ുന്ന‌ു. ഈ വിദ്യാലയം ക്രമേണ ചാലയില്‍ ഗവ. തമിഴ് വിദ്യാലയമായി പ്രവര്‍ത്തിക്കാന്‍ ത‌ുടങ്ങി. അന്നത്തെ മ‌ുഖ്യമന്ത്രിയായിര‌ുന്ന പട്ടം താണ‌ുപിള്ളയ‌ും വേളി സ‌ുബ്രഹ്മണ്യപിള്ളയ‌ും ഈ വിദ്യാലയത്തിന്റെ മ‌ുന്നേറ്റത്തിനായി വളരെയധികം പ്രയത്നിച്ച‌ു.

ഈ വിദ്യാലയത്തിലെ ക‌ുട്ടികള്‍ക്കായി വ്യാപാരവ്യവസായ സമിതി, പഴവങ്ങാടി ഗണപതി കോവില്‍ ട്രസ്റ്റ് എന്നിവര്‍ ഉദാരമായ സംഭാവനകള്‍ നല്‍കി വര‌ുന്ന‌ു. പി.ടി.എ , എസ്.എം.സി എന്നിവര‌ുടെ സേവനവ‌ും സഹകരണവ‌ും വിലപ്പെട്ടതാണ്.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

 • സ്കൗട്ട് & ഗൈഡ്സ്.
 • എന്‍.സി.സി.
 • ബാന്റ് ട്രൂപ്പ്.
 • ക്ലാസ് മാഗസിന്‍.
 • വിദ്യാരംഗം കലാ സാഹിത്യ വേദി.
 • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
 • പരിസ്ഥിതി ക്ലബ്ബ്
 • ഗാന്ധി ദര്‍ശന്‍
 • ജെ.ആര്‍.സി
 • വിദ്യാരംഗം
 • സ്പോര്‍ട്സ് ക്ലബ്ബ്

പ്രശസ്തരായ പ‌ൂര്‍വ്വവിദ്യാര്‍ത്ഥികള്‍

  • ഡെപ്യ‌ൂട്ടി കലക്‌ടറായി വിരമിച്ച ശ്രീ . മോഹനന്‍
  • കവിതാമണി പദവി ലഭിച്ച ശ്രീ. ജി.ക‌ുമരേശന്‍
  • ഐ.ജി. ശ്രീ സാന്താറാം ഐ.പി.എസ്.

മുന്‍ സാരഥികള്‍

പ്രശംസ

വഴികാട്ടി

Loading map...

"https://schoolwiki.in/index.php?title=ഗവ._എൽ_പി_എസ്_ചാല&oldid=310969" എന്ന താളിൽനിന്ന് ശേഖരിച്ചത്