ഗവ. എൽ പി എസ് ചാല/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1729മാർത്താണ്ഡവർമ്മയ‌ുടെയ‌ും 1885ൽ ശ്രീമ‌ൂലം തിര‌ുനാൾ രാമവർമയ‌ുടെയ‌ും ഭരണകാലത്തിൽ മലയാളഭാഷയ‌ും തമിഴ് ഭാഷയ‌ും ഒര‌ു പോലെ പ്രശസ്തി നേടാൻ ത‌ുടങ്ങി. പ‌ുരാതന കാലത്തിൽ ഈ രണ്ട‌ു ഭാഷകള‌ും ഒര‌ുമിച്ച് കരാർ പത്രത്തിൽ ക‌ുറിക്കപ്പെട്ട‌ു. തിര‌ുവിതാംക‌ൂർ പ്രദേശത്ത് ക‌ുടിയേറിപ്പാർത്ത പ‌‌ുരാതന തമിഴ് ഭാഷക്കാർ ഭംഗിയായി ഭാഷ എഴ‌ുത‌ുവാന‌ും പഠിക്ക‌ുവാന‌ും ത‌ുടങ്ങിയതോടെ ഭാഷയെ സംരക്ഷിക്ക‌ുകയ‌ും ചെയ്ത‌ു. ശ്രീമ‌‌ൂലം തിര‌ുനാൾ മഹാരാജാവിന്റെ ഭരണകാലത്ത് ഉണ്ടിയാകട ഗണപതിയാർപിള്ള എന്ന പേര‌ുള്ള ഒര‌ു വ്യക്തിയാണ് തിര‌ുവനന്തപ‌ുരത്തിൽ ഒര‌ു തമിഴ് വിദ്യാലയം 1925ൽ ആരംഭിച്ചത്. ഈ വിദ്യാലയം നഗരത്തിൽ പ്രവർത്തിക്ക‌ുന്ന ഗാന്ധി ഹോട്ടലിന്റെ സമീപത്തായിര‌ുന്ന‌ു. ഈ പ്രദേശത്തിൽ തിങ്ങി പാർക്ക‌ുന്ന തമിഴ് ജനത ഈ വിദ്യാലയത്തിന് ഒര‌ു മ‌ുതൽക്ക‌ൂട്ടായിര‌ുന്ന‌ു. ഈ വിദ്യാലയം ക്രമേണ ചാലയിൽ ഗവ. തമിഴ് വിദ്യാലയമായി പ്രവർത്തിക്കാൻ ത‌ുടങ്ങി. അന്നത്തെ മ‌ുഖ്യമന്ത്രിയായിര‌ുന്ന പട്ടം താണ‌ുപിള്ളയ‌ും വേളി സ‌ുബ്രഹ്മണ്യപിള്ളയ‌ും ഈ വിദ്യാലയത്തിന്റെ മ‌ുന്നേറ്റത്തിനായി വളരെയധികം പ്രയത്നിച്ച‌ു.

ഈ വിദ്യാലയത്തിലെ ക‌ുട്ടികൾക്കായി വ്യാപാരവ്യവസായ സമിതി, പഴവങ്ങാടി ഗണപതി കോവിൽ ട്രസ്റ്റ് എന്നിവർ ഉദാരമായ സംഭാവനകൾ നൽകി വര‌ുന്ന‌ു. പി.ടി.എ , എസ്.എം.സി എന്നിവര‌ുടെ സേവനവ‌ും സഹകരണവ‌ും വിലപ്പെട്ടതാണ്.

"https://schoolwiki.in/index.php?title=ഗവ._എൽ_പി_എസ്_ചാല/ചരിത്രം&oldid=2087124" എന്ന താളിൽനിന്ന് ശേഖരിച്ചത്