തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗമായ തമ്പാനൂരിൽ നിന്നും ഒരു കിലോമീറ്റർ മാത്രം അകലത്തിലും നഗരത്തിന്റെ ഏറ്റവും വലിയ വ്യാപാര കേന്ദ്രമായ ചാല കമ്പോളത്തിന് അരക്കിലോമീറ്റർ മാത്രം അകലത്തിൽ ആണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്നതിനാൽ നമ്മുടെ സ്കൂളിൽ നിന്നും ഒരു കിലോമീറ്റർ ചുറ്റളവിൽ തന്നെ പ്രധാനപ്പെട്ട ആശുപത്രികൾ, ബസ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ, തീയേറ്ററുകൾ, മാളുകൾ, ആരാധനാലയങ്ങൾ അങ്ങനെ എല്ലാ പ്രധാനപ്പെട്ട കേന്ദ്രങ്ങളും നടന്ന് എത്താവുന്ന ദൂരത്തിൽ മാത്രമാണ്.

60 വർഷങ്ങൾക്കു മുമ്പ് തമിഴ് ഭാഷാ മീഡിയത്തിന് വേണ്ടി സ്ഥാപിക്കപ്പെട്ട ഈ സ്കൂളിൽ ഒത്തിരി പ്രധാനപ്പെട്ട വ്യക്തികൾ പഠിച്ച് കടന്നുപോവുകയും പൂർവ്വ വിദ്യാർത്ഥികൾ തന്നെ ഈ സ്കൂളിൽ അധ്യാപകരാവാൻ വരികയും ഇടയായിട്ടുണ്ട്. നഗരത്തിൽ താമസിക്കുന്ന തമിഴ് കുടുംബങ്ങൾക്ക് ഈ വിദ്യാലയം ഇന്നും ആശ്വാസമായി നിലനിൽക്കുന്നു.