ഗവ. എൽ.പി.എസ്. മണീട്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം



ഗവ. എൽ.പി.എസ്. മണീട്
വിലാസം
മണീട്

GOVT. LPS MANEED
,
മണീട് പി.ഒ.
,
686664
,
എറണാകുളം ജില്ല
സ്ഥാപിതം1910
വിവരങ്ങൾ
ഫോൺ0485 2245214
ഇമെയിൽmdheadmaster@gmail.com
കോഡുകൾ
സ്കൂൾ കോഡ്28503 (സമേതം)
യുഡൈസ് കോഡ്32081200106
വിക്കിഡാറ്റQ99510077
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല മൂവാറ്റുപ്പുഴ
ഉപജില്ല പിറവം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപിറവം
താലൂക്ക്മൂവാറ്റുപുഴ
ബ്ലോക്ക് പഞ്ചായത്ത്മുളന്തുരുത്തി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്രീമതി പ്രീന എൻ ജോസഫ്
പി.ടി.എ. പ്രസിഡണ്ട്ശ്രീമതി ജ്യോതി രാജീവ്
എം.പി.ടി.എ. പ്രസിഡണ്ട്നീതു എബിൻ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

പിറവത്തുനിന്നും ഏകദേശം 6 കി.മി വടക്ക് തിരുവാണിയൂർ റൂട്ടിൽ ആനമുന്തി കവലയ്ക്ക് മുൻപായി 2.25 ഏക്കർ സ്ഥലത്ത് മണീട് പ‍‍‍‍ഞ്ചായത്തിൻെറ തിലകക്കുറിയായി ഈ സരസ്വതീക്ഷേത്രം സ്ഥിതി ചെയ്യുന്നു.മുവ്വാറ്റുപുഴ വിദ്യാഭ്യാസജില്ലയിൽ ഉൾപ്പെടുന്ന പിറവം ഉപജില്ലയിലെ ഏറ്റവും മികച്ച സർക്കാർ വിദ്യാലയമായി ഈ വിദ്യാലയം നിലനിൽക്കുന്നു.

         1910 ഫെബ്രുവരി 23ന് (കൊല്ലവർഷം 1085 കുംഭമാസം 12) മണീടിൽ ആനമുന്തി ജംഗ്ഷന് പടി‍‍ഞ്ഞാറ് ഒരു പ്രൈമറി സ്കൂളായി  പ്രവർത്തനം ആരംഭിച്ചു.1961ൽ ഇത് ഹൈസ്കൂൾ ആയി അപ്ഗ്രേഡ് ചെയ്തപ്പോൾ പ്രൈമറി വിഭാഗം വേർപെടുത്തി.1964 മുതൽ ഇപ്പോൾ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് സ്കൂളിന്റെ പ്രവർത്തനം തുടർന്നു.ഒരു ചെറിയ കെട്ടിടവും കുറച്ചു ഫർണീച്ചറുകളുമായി പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയം ഇന്ന് അഞ്ച് കെട്ടിടങ്ങളും അഞ്ഞൂറ് കുട്ടികൾക്ക് പഠിക്കാനുള്ള എല്ലാ സൗകര്യങ്ങളോടും കൂടിയ വിദ്യാലയമായി പുരോഗമിച്ചു.എം.എൽ.എ ഫണ്ട്,എം.പി ഫണ്ട്,എസ്.എസ്.എ ഫണ്ട്,എം.ജി.പി ഫണ്ട് തുടങ്ങിയവയും ജനകീയാസൂത്രണ പദ്ധതികളും സ്കൂളിന്റെ ഭൗതികസാഹചര്യങ്ങൾ മെച്ചപ്പെട്ടതിന്റെ പിന്നിലെ ഘടകമാണ്.മണീട് പഞ്ചായത്തിലെ ക്ലസ്റ്റർ സെന്ററും ഈ കോമ്പൗണ്ടിൽ സ്ഥിതി ചെയ്യുന്നു.ബഹു.ശ്രീ.ടി.എം.ജേക്കബ് വിദ്യാഭ്യാസമന്ത്രിയായിരുന്ന കാലത്ത് ഗവൺമെന്റ് എൽ.പി സ്കൂളിൽ സമാന്തര ഇംഗ്ലീഷ് മീഡിയം അനുവദിക്കുകയും 1986ൽ പ്രവർത്തനം തുടങ്ങുകയും ചെയ്തു.പാഠ്യപാഠ്യേതര വിഷയങ്ങളിൽ മികച്ച നിലവാരം പുലർത്തിപ്പോരുന്ന ഈ സ്കൂളിലെ പൂർവ്വവിദ്യാർത്ഥികൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ ഔദ്യോഗിക മേഖലകളിൽ ഉന്നതസ്ഥാനങ്ങൾ അലങ്കരിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

ശതാബ്ദി പിന്നിട്ട ഈ വിദ്യാലയത്തിൽ പ്രീ- പ്രൈമറി മുതൽ നാലു വരെ മലയാളം ഇംഗ്ലീഷ് മീഡീയം ക്ലാസ്സുകൾ നടന്നു വരുന്നു.കമ്പ്യൂട്ടർ ലാബ്,സ്മാർട് ക്ളാസ് എന്നിവ പരിമിതമായ സൗകര്യങ്ങളോടെ പ്രവർത്തിക്കുന്നു. ചുറ്റുമതിൽ, തണൽമരങ്ങൾ, കളിസ്ഥലം,പാർക്ക് എന്നിവ സ്കുൂൾ അന്തരീക്ഷം മെച്ചപ്പെടാൻ സഹായകമാകുന്നു.ക്ലാസ്സ് മുറിക‍ളിൽ പ്രൊജക്ടർ ഉപയോഗിച്ചുളള ക്ലാസ്സ് പ്രവ‍‍ർത്തനങ്ങൾക്ക് അവസരം ഒരുക്കുന്നു.പാവമൂല,വായനമൂലകളുടെ സജ്ജീകരണം ഭാഷ പ്രവർത്തനങ്ങൾ ,സർഗ്ഗാത്മ പ്രവർത്തനങ്ങൾ എന്നിവയ്ക്ക് സഹായമാകുന്നു.അന്താരാഷ്ട്ര നിലവാരത്തിലുളള ലീഡ് പ്രീസ്കൂൾ അംഗീകാരമുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കല-സാഹിത്യ വേദി
  • പരിസ്ഥിതി ക്ലബ്ബ്

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

പ്രധാന അധ്യാപകർ

*സി.സി.ഏലി

*വി.എൻ.ഭവാനി

*പി.കെ സൂസമ്മ

*എൻ.എ തേവൻ

*സി.കെ മറിയം

*പി.കെ വിശ്വനാഥൻ

*കെ.കെ സുകുമാരൻ

*മോളി ജോസഫ്

നേട്ടങ്ങൾ

*പിറവം ഉപജില്ലയിൽ തുടർച്ചയായി ഏറ്റവും കൂടുതൽ എൽ.എസ്.എസ് കരസ്ഥമാക്കുന്ന വിദ്യാലയം.

*പിറവം ഉപജില്ല കലോത്സവത്തിൽ തുടർച്ചയായി ഓവറോൾ കപ്പ് കരസ്ഥമാക്കുന്നു

*കായികം,പ്രവൃത്തിപരിചയം-ശാസ്ത്ര മേളകളിൽ മികച്ച വിജയം.

*2018-2019 ലെ എറണാകുളം റവന്യു ജില്ലാതല സ്കൂൾ പ്രവേശനോത്സവത്തിന് മണീട് ഗവ.എൽ.പി.സ്കൂൾ വേദിയായി,ബഹു.ശ്രീ.അനൂപ് ജേക്കബ് എം.എൽ.എ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പ്രശാന്ത് വി നായർ - പൈലറ്റ്

വഴികാട്ടി

Map
"https://schoolwiki.in/index.php?title=ഗവ._എൽ.പി.എസ്._മണീട്&oldid=2527125" എന്ന താളിൽനിന്ന് ശേഖരിച്ചത്