ഗവ. യു പി സ്ക്കൂൾ, കീച്ചേരി

Schoolwiki സംരംഭത്തിൽ നിന്ന്
(ഗവഃ യു പി സ്ക്കൂൾ, കീച്ചേരി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


എറണാകുളം  ജില്ലയിലെ  എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ തൃപ്പൂണിത്തുറ  ഉപജില്ലയിലെ കുലയാറ്റിക്കര  സ്ഥലത്തുള്ള  ഒരു സർക്കാർ വിദ്യാലയമാണ് ജി.യു .പി എസ് കീച്ചേരി .ഏകദേശം ഒന്നേകാൽ ഏക്കർ വ്യാപിച്ചു കിടക്കുന്ന ഈ വിദ്യാലയം പ്രശാന്തസുന്ദരമായ അന്തരീക്ഷത്തിൽ നിലകൊള്ളുന്നു.കൊച്ചിരാജാക്കന്മാരുടെ കാലത്തു   കൊട്ടാരം കാര്യസ്ഥൻ ആയിരുന്ന പുറത്തേകാട്ട്  ശങ്കുണ്ണി മേനോന്റെ മേൽനോട്ടത്തിൽ 1925 ജൂൺ  (1100  ഇടവം) പ്ലാപ്പിള്ളി ദേശത്ത്  ആരംഭിച്ചതാണ് ഈ വിദ്യാലയം.

ഗവ. യു പി സ്ക്കൂൾ, കീച്ചേരി
അറിവാണ് അമൃതം
വിലാസം
കീച്ചേരി

ഗവണ്മെന്റ് യു പി സ്കൂൾ കീച്ചേരി
,
കുലയറ്റിക്കര പി.ഒ.
,
682317
സ്ഥാപിതം1 - ജൂൺ - 1925
വിവരങ്ങൾ
ഫോൺ0484 2746818
ഇമെയിൽkeecherygups.2010@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്26439 (സമേതം)
യുഡൈസ് കോഡ്32081302101
വിക്കിഡാറ്റQ99507937
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല തൃപ്പൂണിത്തുറ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപിറവം
താലൂക്ക്കണയന്നൂർ
ബ്ലോക്ക് പഞ്ചായത്ത്മുളന്തുരുത്തി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ40
പെൺകുട്ടികൾ32
ആകെ വിദ്യാർത്ഥികൾ72
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഎൽസി പി പി
പി.ടി.എ. പ്രസിഡണ്ട്നിസാർ കെ ഇ
എം.പി.ടി.എ. പ്രസിഡണ്ട്അജിത അജിത്
അവസാനം തിരുത്തിയത്
25-03-202426439gupskeechery


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



എറണാകുളം ജില്ലയിലെ കീച്ചേരി എന്ന പൗരാണിക പ്രസിദ്ധമായ ഗ്രാമത്തിന്റെ തിലകക്കുറിയായി ശോഭിക്കുന്ന ശതാഭിഷേകത്തോടടുക്കുന്ന ഈ സരസ്വതിക്ഷേത്രം തലമുറകളുടെ അകക്കണ്ണ് തുറപ്പിക്കുന്ന വരദാനമായി വർത്തിക്കുന്നു . പാഠ്യപഠ്യേതര മേഖലകളിൽ ഉത്തരോത്തരം മികവ് പുലർത്തി കൊണ്ട് മുന്നേറുന്ന വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യങ്ങളും അനുദിനം മെച്ചപ്പെട്ടുവരുന്നു .സാമൂഹ്യപങ്കാളിതത്തോടെയും സമർപ്പണ ബോധത്തോടെയും പ്രവർത്തിക്കുന്ന ഊർജ്ജസ്വലരായ അധ്യാപകരും സ്കൂളിന്റെ സാർവതോന്മുഖമായ പുരോഗതിക്കായി അക്ഷീണം പ്രവർത്തിക്കുന്ന P T A യും വിദ്യാലയത്തിന്റെ മുതൽക്കൂട്ടാണ് .സാസ്‌കാരിക വികസനത്തിന്‌ ഒരു തിലക്കുറിയായി ഈ വിദ്യാഭ്യാസസ്ഥാപനം വളർന്നുകൊണ്ടിരിക്കുന്നു.

അറിവാണ് അമൃതം

   സ്കൂളിന്റെ ആപ്തവാക്യം സൂചിപ്പിക്കുന്നതുപോലെ  നമ്മുക്ക് കിട്ടുന്ന ഏറ്റവും വലിയ വരദാനമാണ് അറിവ് .  ഈ അറിവ് നേടാൻ  ഉതകാൻ നേടുന്ന തരത്തിലാണ് സ്കൂളിലെ പ്രവർത്തങ്ങൾ

ചരിത്രം

ആമ്പലൂർ പഞ്ചായത്തിലെ 14-ആം   വാർഡിൽ  സ്ഥിതി ചെയുന്ന ഈ സരസ്വതി ക്ഷേത്രം തലമുറകൾക്ക്  വിജ്ഞാനദായകമായി പരിലസിക്കുന്നു.

കൊച്ചിരാജാക്കന്മാരുടെ കാലത്തു   കൊട്ടാരം കാര്യസ്ഥൻ ആയിരുന്ന പുറത്തേകാട്ട്  ശങ്കുണ്ണി മേനോന്റെ മേൽനോട്ടത്തിൽ 1925 ജൂൺ  (1100  ഇടവം) പ്ലാപ്പിള്ളി ദേശത്ത്  ആരംഭിച്ചതാണ് ഈ വിദ്യാലയം. തൃപ്പക്കുടത്തപ്പന്റെ തിരുമുറ്റത്തെ വിദ്യാലയം  ശിവവിലാസം മലയാളം സ്കൂൾ എന്ന പേരിൽ അറിയപ്പെട്ടു. സ്കൂൾ ചരിത്രം കൂടുതൽ അറിയാൻ ഇവിടെ  ക്ലിക്ക് ചെയുക

ഭൗതികസൗകര്യങ്ങൾ

ഈ വിദ്യാലയം കുട്ടികൾകളുടെ സമഗ്ര ഉന്നമനത്തിനായുള്ള എല്ലാ സാഹചര്യങ്ങളും സൗകര്യങ്ങളും ഒരുക്കുന്നുണ്ട് കുട്ടികളുടെ സമഗ്രമായ വികസനത്തിന് ആവശ്യമായ ബൗദ്ധിക സാഹചര്യങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട് . സ്കൂളിന്റെ പ്രധാന സൗകര്യങ്ങൾ ഇവയെല്ലാമാണ്.

  • സൗകര്യപൂർണമായ ക്ലാസ് മുറികൾ
  • ശുചിത്വമുള്ള അടുക്കള
  • വൃത്തിയുള്ള  ശുചി മുറികൾ
  • കമ്പ്യൂട്ടർ റൂം
  • ലൈബ്രറി
  • ശാസ്ത്ര ലാബ്
  • ഗണിതശാസ്‌ത്ര  ലാബ്
  • സയൻസ് പാർക്ക്
  • സ്മാർട്ട് ക്ലാസ് റൂം
  • റീഡിങ് റൂം
  • സൗരോർജ്ജപാനൽ
  • കുട്ടികളുടെ പാർക്ക്
  • ജൈവവൈവിധ്യ പാർക്ക്
  • ഔഷധത്തോട്ടം
  • കുടിവെള്ള വിതരണം
  • വിശാലമായ കളിസ്ഥലം
  • മാലിന്യ സംസ്ക്കരണം
  • പച്ചക്കറിത്തോട്ടം
  • വിശദ വിവരങ്ങൾക്കായി ഇവിടെ  ക്ലിക്ക് ചെയുക

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

സ്കൂളിലിലെ മുൻ പ്രധാനാധ്യാപകർ
ക്രമ നമ്പർ പേര് പ്രവേശിച്ച വർഷം വിരമിച്ച വർഷം
1 വി.കെ നാരായണ മേനോൻ 1925 1938
2 പി ശങ്കരപ്പണിക്കർ 1938 1941
3 സി എൻ രാമൻ മേനോൻ 1941 1943
4 വി കെ നാരായണ മേനോൻ 1947 1948
5 പി പി ജോൺ 1948 1952
6 കെ കൊച്ചുണ്ണി മേനോൻ 1952 1953
7 വി കെ നാരായണ മേനോൻ 1953 1955
8 വി രാമൻ മേനോൻ 1955 1964
9 സി എസ് ഗോപാലപിള്ള 1964 1973
10 എൻ കെ ചാക്കോ 1973 1980
11 കെ എം ഗോപാലൻ 1980 1981
12 കെ ജെ എബ്രഹാം 1981 1983
13 പി കെ പരമേശ്വരൻ 1983 1985
14 കെ കെ ഓഞ്ചി 1985 1988
15 ഇ എൻ സരോജിനി 1988 1990
16 എം പി എസ് തങ്ങൾ 1990 1994
17 കെ കെ നബീസ 1994 1995
18 വി വി തങ്കമ്മ 1995 1995
19 വി കെ ലീല 1995 1996
20 എസ് എ സുമതി 1996 1997
21 വി  എസ്  ശാന്തമ്മ 1997 1998
22 പി എം സാറാമ്മ 1998 1999
23 എ വി അന്നമ്മ 1999 2003
24 വി  കെ രാമചന്ദ്രൻ 2003 2004
25 ടി എ കുഞ്ഞൻ 2004 2006
26 പി കെ സോമൻ 2006 2014
27 പി ആർ  ബാബുരാജൻ 2014 2015
28 ആൽസി  പീറ്റർ 2015 2016
29 ഇ എ വിജയൻ 2016 2017
30 മിനി ജോർജ്  പി 2017 2019
31 എൽസി പി പി 2019 -

നിലവിലെ അധ്യാപകർ

ക്രമ നമ്പർ പേര്   തസ്തിക
1 ശ്രീമതി  എൽസി പി പി   ഹെഡ് മിസ്ട്രസ്
2 ശ്രീമതി  യമുന പി  നായർ പി ഡി ടീച്ചർ
3 ശ്രീമതി  സിബി   പി ചാക്കോ പി ഡി ടീച്ചർ
4 ശ്രീമതി  സെയ്‌ജി മോൾ എം പി എൽ പി എസ്  ടി
5 ശ്രീമതി  ജോബി ജോൺ എൽ പി എസ്  ടി
6 ശ്രീമതി  പ്രതിഭ ചന്ദ്രൻ  എൽ പി എസ്  ടി
7 ശ്രീമതി ശരണ്യ കൃഷ്ണ കെ യു പി എസ് ടി
8 ശ്രീമതി നബീസ ടി കെ പാർട്ട് ടൈം ജൂനിയർ ഹിന്ദി (സൂപ്പർ ന്യൂമെററി )
9 ശ്രീമതി ശ്രീപ്രിയ നായക് പി

അംഗീകാരങ്ങൾ

പാഠ്യ പഠ്യേതര മേഖലകളിൽ ജി യു പി എസ്  കീച്ചേരി എല്ലായിപ്പോഴും മികവ് തെളിയിച്ചു വരുന്നു .

                             സംസ്ഥാനതലത്തിൽ ഹരിതവിദ്യാലയം പുരസ്‌കാരം നേടിയ  വിദ്യാലയം കലോത്സവ വേദികളിലും ശാസ്ത്രമേളകളിലും ഉപജില്ലാ ജില്ലാ സംസ്ഥാന തലങ്ങളിൽ മികച്ച സ്ഥാനങ്ങൾ കരസ്ഥമാക്കി .കലോത്സവങ്ങളിൽ ഗവണ്മെന്റ് വിദ്യാലയങ്ങൾക്കുള്ള ഓവറോൾ ചാമ്പ്യൻഷിപ് (2017 -2018 ) നേടിയിട്ടുണ്ട് .തുടർച്ചയായി ശാസ്ത്രമേളകളിൽ ഓവറോൾ ചാമ്പ്യൻഷിപ്  നേടിയിട്ടുണ്ട് .കൂടാതെ

  • ഹരിതവിദ്യാലയം അവാർഡ്(2011 -2012)   *
  • വനമിത്ര അവാർഡ്(2011 -2012 ) *
  • വണ്ടർലാ എൻവിറോണ്മെന്റ് ആൻഡ് എനർജി കോൺസെർവഷൻ അവാർഡ് (2012 )*
  • തൃപ്പൂണിത്തുറ ഉപജില്ലാ ബെസ്ററ് ഗവണ്മെന്റ് യു പി (2012 -2013 )*
  • കേരള ശാസ്ത്ര സാഹിത്യ പരിഷത് -യുറീക്ക (എവറോളിങ് ട്രോഫി )*
  • മാതൃഭൂമി സീഡ് പുരസ്‌കാരം-പല വർഷങ്ങളിൽ  *
  • ഹരിത ഓഫീസ് അവാർഡ് *
  • സ്കൂൾ വിക്കി പുരസ്‌കാരം--സ്കൂൾ വിക്കിയുടെ മികച്ച താളുകൾക്ക് ജില്ലാതലത്തിൽ തെരഞ്ഞെടുക്കപ്പെട്ടു*

ചിത്രങ്ങൾ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയുക

നേട്ടങ്ങൾ

കീച്ചേരി സ്കൂൾ നേട്ടങ്ങൾ അറിയുവാൻ ഇ വിടെ ക്ലിക്ക് ചെയ്യുക

ചിത്രശാല

കീച്ചേരി സ്കൂളിൽ പാഠ്യ പഠ്യേതര പ്രവർത്തങ്ങൾ മികച്ച രീതിയിൽ നടന്നു വരുന്നു. ക്ലാസ് തല സ്കൂൾ തല പ്രവർത്തങ്ങളുടെയും വിവിധ ദിനാചരണങ്ങളുടെയും ചിത്രങ്ങൾ ചിത്രശാലയിൽ ഉൾപ്പെടുത്തിയിരിക്കുന്നു.ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അപൂർവ രേഖകൾ

വിദ്യാലയ ചരിത്രത്തിലെ അപൂർവ രേഖകൾ കാണാൻ  ഇവിടെ ക്ലിക്ക് ചെയ്യുക

കുട്ടികളുടെ കലാസൃഷ്ടികൾ

കുട്ടികൾ വരച്ച ചിത്രങ്ങളും അവരുടെ കലാസൃഷ്ടികളും കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പത്ര മാധ്യമങ്ങളിലൂടെ

സ്കൂളിലെ മികച്ച പ്രവർത്തനങ്ങൾ പത്രമാധ്യമങ്ങളിലൂടെ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പി.ലീല -പ്രശസ്ത പിന്നണിഗായിക

പി ലീല

മറ്റുള്ള  പൂർവ്വവിദ്യാർത്ഥികളെ കുറിച്ചറിയുവാനും അവരുടെ പ്രവർത്തങ്ങൾ അറിയുവാനും ഇവിടെ ക്ലിക്ക് ചെയ്യുക

വഴികാട്ടി

->എറണാകുളം -തലയോലപ്പറമ്പ് റൂട്ടിൽ ചാലക്കപ്പാറ ബസ്റ്റോപ്പിൽ നിന്ന് കീച്ചേരി - മാമ്പുഴ റോഡിലൂടെ 2 K M  സഞ്ചരിക്കുമ്പോൾ റോഡിനു വലതു വശം  സ്കൂൾ സ്ഥിതി ചെയുന്നു.

->കാഞ്ഞിരമറ്റം   റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.

->എം സി റോഡിൽ  നിന്നും രണ്ടുകിലോമീറ്റർ.


{{#multimaps:9.83800,76.41331|zoom=18}}


അവലംബം

വിളംബരം -കൈയെഴുത്തു മാസിക

മേൽവിലാസം

G U P S Keechery,Kulayyettikara P O,Ernakuam,Pin-682317,Phone-0484 2746818,Email-keecherygups.2010@gmail.com