ഗണപത്എ യു പി സ്ക്കൂൾ, കരിങ്കല്ലായി
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ഗണപത്എ യു പി സ്ക്കൂൾ, കരിങ്കല്ലായി | |
|---|---|
| വിലാസം | |
673632 , കോഴിക്കോട് ജില്ല | |
| സ്ഥാപിതം | 21 - ജൂലായ് - 1947 |
| വിവരങ്ങൾ | |
| ഇമെയിൽ | ganapataup@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 17555 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | എയിഡഡ് |
| പഠന വിഭാഗങ്ങൾ | യു.പി |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| അവസാനം തിരുത്തിയത് | |
| 02-07-2025 | 17555gaups |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
ഗണപത്.എ.യു.പി.സ്ക്കൂൾ, കരിങ്കല്ലായ്
സ്വാതന്ത്ര്യലബ്ധിക്കു മുമ്പ് തന്നെ ഈ സരസ്വതി മന്ദിരം പ്രവർത്തനം ആരംഭിച്ചു. വിദ്യാഭ്യാസം സാമാന്യജനങ്ങൾക്ക് വിശേഷിച്ച് പിന്നോക്ക വിഭാഗങ്ങൾക്ക് അപ്രാപ്യമായിരുന്ന ആ കാലത്ത് കരിങ്കല്ലായ് ഗ്രാമത്തിൽ വിദ്യയുടെ കൈത്തിരി കൊളുത്തപ്പെട്ടു. 1947 ജൂലൈ 21ന് 14 പെൺകുട്ടികളും രണ്ട് അധ്യാപികമാരും ആയി ഒരു സ്വകാര്യ വാടകക്കെട്ടിടത്തിൽ വിദ്യാലയം പ്രവർത്തനം ആരംഭിച്ചു. തുടർന്ന് കുട്ടികളുടെ അംഗ സംഖ്യ വർദ്ധിക്കുകയും വേലുക്കുട്ടി മാസ്റ്ററുടെ പ്രത്യേക താല്പര്യത്തിൽ നാട്ടുകാരുടെ സഹായ സഹകരണങ്ങളോടെ സ്വന്തം കെട്ടിടം ഉയരുകയും ചെയ്തു. 1949 ജൂൺ 1 മുതൽ സൗത്ത് മലബാർ ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ ഉത്തരവ് പ്രകാരം പൂർണ്ണ അംഗീകാരമുള്ള ഹയർ എലിമെൻ്ററി ഗേൾസ് സ്കൂളായി തീർന്നു. 1954-ൽ ശ്രീ .വേലുക്കുട്ടി മാസ്റ്ററുടെ മാനേജ്മെൻറിൻ കീഴിൽ പ്രവർത്തിക്കുന്ന ഈ വിദ്യാലയം 1956-57 വർഷത്തിൽ സീനിയർ ബേസിക് സ്ക്കൂളായി മാറുകയുണ്ടായി. പിന്നീട് വിദ്യാഭ്യാസ മേഖലയിൽ ഉണ്ടായി കൊണ്ടിരിക്കുന്ന മുഴുവൻ മാറ്റങ്ങളും ഉൾക്കൊണ്ടുകൊണ്ട് പ്രവർത്തിച്ചു വരുന്നു.
ഭൗതികസൗകര്യങ്ങൾ
സ്ക്കൂളിന് എട്ട് ക്ലാസ് മുറികൾ,.ഒരു ഐടി ലാബ് ,ഒരു സ്റ്റാഫ് റൂം, ഒരു ഓഫീസ് മുറിയും ഉണ്ട്. പണി തീരാൻ ബാക്കിയുള്ള രണ്ടു മുറികൾ അടുത്തുതന്നെ പ്രവർത്തനക്ഷമമാകും. അയ്യായിരത്തോളം പുസ്തകങ്ങൾ അടങ്ങുന്ന സ്ക്കൂൾ ലൈബ്രറിയും അഞ്ഞൂറ് മുതൽ ആയിരം വരെ പുസ്തകങ്ങളുള്ള ക്ലാസ് ലൈബ്രറികളും സ്ക്കൂളിലുണ്ട്. പഠനോപകരണങ്ങളടങ്ങിയ ഗണിത ലാബും സയൻസ് ഉപകരണങ്ങളും രാസവസ്തുക്കളും അടങ്ങിയ സയൻസ് ലാബും അലമാരകളിൽ സെറ്റ് ചെയ്തിട്ടുണ്ട്. കുട്ടികളുടെ ആവശ്യത്തിന് അനുസരിച്ചുള്ള ശൗചാലയങ്ങളും, കഞ്ഞിപ്പുര, കിണർ, ആറോളം ടാപ്പുകളുള്ള വാഷ് ഏരിയ എന്നീ സൗകര്യങ്ങളും വിദ്യാലയത്തിനുണ്ട് . സർക്കാരിൽ നിന്ന് ലഭിച്ച 2 എൽസിഡി പ്രൊജക്ടറുകൾ കൂടാതെ രക്ഷിതാക്കളുടെ സഹകരണത്തോടെ നിർമ്മിച്ച ഒരു സ്മാർട്ട് ക്ലാസ്സ് റൂമും വിദ്യാലയത്തിൽ ഉണ്ട്. പരിമിതമായ കളിസ്ഥലം മാത്രമാണ് ഇപ്പോൾ ഉള്ളത് എങ്കിലും കളിസ്ഥലം നവീകരണ പ്രവർത്തനങ്ങൾ നടന്നുവരുന്നു .
മുൻ സാരഥികൾ:
1. ശ്രീ. വേലുക്കുട്ടി മാസ്റ്റർ
2. ശ്രീ. ശങ്കര നാരായണൻ മാസ്റ്റർ
3. ശ്രീ. പത്മനാഭൻ മാസ്റ്റർ
4. ശ്രീ. കെ. ടി. മാത്യു മാസ്റ്റർ
5. ശ്രീമതി. ടി.പി .ശാന്ത ടീച്ചർ
6.സുഭദ്ര. പി
മാനേജ്‌മെന്റ്
മാനേജർ
ശ്രീ.ബാബു സർവ്വോത്തമൻ
അധ്യാപകർ
പ്രധാനാധ്യാപിക
1.ലതിക. എം. പി
അപ്പർ പ്രൈമറി അധ്യാപകർ
2.മിനി. കെ
3.ഐശ്വര്യ .സി.കെ
4.അനാമിക. എസ്
5.അർച്ചന മോഹൻ. കെ
ഭാഷാ അധ്യാപകർ
6.മല്ലിനാഥൻ കളത്തിൽ (സംസ്കൃതം)
7.സൈറാബാനു.ഇ (അറബി)
ഓഫീസ് അസിസ്റ്റൻറ്
8.സജിത സി വി
പ്രശസ്തരായ പൂർവ്വ വിദ്യാർഥികൾ
1.ശ്രീകാന്ത് കോട്ടക്കൽ (ന്യൂസ് റിപ്പോർട്ടർ മാതൃഭൂമി)
2.ഡോ. രതീഷ് (ഫോറൻസിക് സർജൻ, കോഴിക്കോട് മെഡിക്കൽ കോളേജ് )
3.സജിത് കൊടക്കാട് (സാഹിത്യകാരൻ )
4.മിഥുൻ ഷാ( അസി. പ്രൊഫസർ, ഫാറൂഖ് കോളേജ്)
5.ശ്രാവണ (അസി.പ്രൊഫസർ, ഗവൺമെൻറ് കോളേജ്, മടപ്പള്ളി)
6.അനാമിക .കെ (യുവ സാഹിത്യകാരി )
7.നീതു. കെ. ആർ .(യുവ സാഹിത്യകാരി)
8.ദീപ( ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർ