എ കെ എം എ എൽ പി എസ് കോട്ടക്കവയൽ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ കെ എം എ എൽ പി എസ് കോട്ടക്കവയൽ
വിലാസം
കൊട്ടക്കാവുവയൽ

പടനിലം പി.ഒ.
,
673571
സ്ഥാപിതം1979
വിവരങ്ങൾ
ഇമെയിൽhmakmalps@gmail.com
കോഡുകൾ
സ്കൂൾ കോഡ്47447 (സമേതം)
യുഡൈസ് കോഡ്32040300614
വിക്കിഡാറ്റQ64550892
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല കൊടുവള്ളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംകൊടുവള്ളി
താലൂക്ക്കോഴിക്കോട്
ബ്ലോക്ക് പഞ്ചായത്ത്കൊടുവള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംമടവൂർ പഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ105
പെൺകുട്ടികൾ116
ആകെ വിദ്യാർത്ഥികൾ221
അദ്ധ്യാപകർ12
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഇർഷാദ് കെ പി
പി.ടി.എ. പ്രസിഡണ്ട്അബ്ദുൽ സലാം കെ പി
എം.പി.ടി.എ. പ്രസിഡണ്ട്ഹസീന കെ
അവസാനം തിരുത്തിയത്
09-02-2022Noufalelettil


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




കോഴിക്കോട് ജില്ലയിലെ മടവൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എ കെ എം എ എൽ പി എസ് കോട്ടക്കവയൽ

രിത്രം

എ.കെ.എം.എ.എൽ.പി.സ്‌കൂൾ,കൊട്ടക്കാവുവയൽ

കൊടുവള്ളി നിയോജക മണ്ഡലത്തിൽ മടവൂർ ഗ്രാമപഞ്ചായത്തിൽ 11-ാം വാർഡിൽ കൊട്ടക്കാവുവയലിൽ 16/07/1979 ൽ ദിവംഗതനായ ജ: അഹമ്മദ് കുരിക്കളുടെ നാമധേയത്തിൽ ഈ എൽ.പി. സ്‌കൂൾ സ്ഥാപിതമായി. വിദ്യാഭ്യാസ പരമായി ഏറെ പിന്നോക്കം നിൽക്കുന്ന ഈ പ്രദേശത്തെ കുട്ടികൾ അക്കാലത്ത് കിലോമീറ്ററുകൾ നടന്ന് പോയായിരുന്നു പ്രാഥമിക വിദ്യാഭ്യാസം നേടിയിരുന്നത്. സാമൂഹിക രാഷ്ട്രീയ രംഗത്ത് നിറഞ്ഞ് നിൽക്കുന്ന ജ: മാമിയിൽ ഹംസ എന്നയാളുടെ ഈ സദുദ്യമം പ്രദേശത്തെ കുട്ടികൾക്ക് അനുഗ്രഹമായി മാറുകയായിരുന്നു. മറ്റ് വിദ്യാലയങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി ഈ വിദ്യാലയത്തിൽ ഇന്നോളം പഠിച്ച വിദ്യാർത്ഥികളിൽ നൂറ് ശതമാനവും പിന്നോക്ക വിഭാഗത്തിൽപെട്ടവരാണ്. സ്‌കൂൾ ആരംഭകാലത്ത് സ്വന്തമായി കെട്ടിടമില്ലാതിരുന്നതിനാൽ വിദ്യാഭ്യാസ കാര്യത്തിൽ ഏറെ താൽപര്യം കാണിച്ച വ്യക്തിയായ ജ: ചേനച്ചംകണ്ടി മുഹമ്മദ് എന്നയാളുടെ വീട്ടിലാണ് ഒന്നാം ക്ലാസ്സ് പ്രവർത്തിച്ചിരുന്നത്. സ്‌കൂൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചവരിൽ സർവ്വ ശ്രീ. ജ: കെ.പി. മുഹമ്മദ് ഹാജി, എം.കെ. അസ്സയിനാർ, എം.കെ. മുഹമ്മദ്, പി. അബ്ദുറസാഖ്, പി.എം. ഹംസ, എ.കെ. ഹുസ്സയിൻഹാജി എന്നവരുടെ നാമങ്ങൾ ശ്രദ്ധേയമാണ്. 1979 അവസാനത്തോടെ സ്‌കൂൾ സ്വന്തം കെട്ടിടത്തിൽ പ്രവർത്തിച്ച് തുടങ്ങി. ആദ്യവർഷം ഒന്നാം ക്ലാസ്സിൽ രണ്ട് ഡിവിഷനുകളിലായി 71 വിദ്യാർത്ഥികൾ പ്രവേശനം നേടുകയുണ്ടായി. ആദ്യമായി പ്രവേശനം നേടിയത് കെ.പി. ഉസ്മാൻ കോയ എന്ന വിദ്യാർത്ഥിയായിരുന്നു.

കൂടുതൽ അറിയാം

ഭൗതികസൗകര്യങ്ങൾ

സ്‌കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ലാബ്, ലൈബ്രറി, സ്റ്റോർ റൂം, കിച്ചൺ, ഡൈനിംഗ് റൂം എന്നിവയുൾപ്പെടുന്ന കെട്ടിടത്തിന്റെ പ്രവർത്തനം നടന്നുകൊണ്ടരിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

ന്യൂനപക്ഷ മാനേജ്മെന്റ് ഭരണം നടത്തുന്നത്. .എം.ഹംസ മാനേജറായി പ്രവർത്തിക്കുന്നു.ഇർഷാദ്.കെ.പി പ്രധാനാധ്യാപകനായും പ്രവർത്തിക്കുന്നു

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാധ്യാപകർ
നമ്പർ പേര് കാലം
1 ശ്രീ.എം.ഉമ്മർ
2
3 ശ്രീ.ഇ.ബേബിവാസൻ



പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി