AKM ALPS KOTTAKKAVAYAL
AKM ALPS KOTTAKKAVAYAL | |
---|---|
സ്ഥലം | |
കൊട്ടക്കാവയൽ | |
സ്ഥാപിതം | 16 - 07 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
ഉപ ജില്ല | കൊടുവള്ളി |
സ്ക്കൂൾ ഭരണ വിഭാഗം | |
സ്ക്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരകണക്ക് | |
ആൺകുട്ടികളുടെ എണ്ണം | 59 |
പെൺകുട്ടികളുടെ എണ്ണം | 57 |
അദ്ധ്യാപകരുടെ എണ്ണം | 7 |
സ്ക്കൂൾ നേതൃത്വം | |
പി.ടി.ഏ. പ്രസിഡണ്ട് | കെ.കെ.ഹംസ ഗ്രേഡ്=6.5 |
അവസാനം തിരുത്തിയത് | |
24-02-2017 | Bmbiju |
പ്രോജക്ടുകൾ | |
---|---|
എന്റെ നാട് | സഹായം |
നാടോടി വിജ്ഞാനകോശം | സഹായം |
സ്കൂൾ പത്രം | സഹായം |
കോഴിക്കോട് ജില്ലയിലെ മടവൂര്‍ പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എ കെ എം എ എല്‍ പി എസ് കോട്ടക്കവയല്‍
ചരിത്രം
എ.കെ.എം.എ.എല്‍.പി.സ്കൂള്‍,കൊട്ടക്കാവുവയല്‍
കൊടുവള്ളി നിയോജക മണ്ഡലത്തില്‍ മടവൂര്‍ ഗ്രാമപഞ്ചായത്തില്‍ 11-ാം വാര്‍ഡില്‍ കൊട്ടക്കാവുവയലില് 16/07/1979 ല്‍ ദിവംഗതനായ ജ: അഹമ്മദ് കുരിക്കളുടെ നാമധേയത്തില്‍ ഈ എല്‍.പി. സ്കൂള്‍ സ്ഥാപിതമായി. വിദ്യാഭ്യാസ പരമായി ഏറെ പിന്നോക്കം നില്ക്കുന്ന ഈ പ്രദേശത്തെ കുട്ടികള്‍ അക്കാലത്ത് കിലോമീറ്ററുകള്‍ നടന്ന് പോയായിരുന്നു പ്രാഥമിക വിദ്യാഭ്യാസം നേടിയിരുന്നത്. സാമൂഹിക രാഷ്ട്രീയ രംഗത്ത് നിറഞ്ഞ് നില്ക്കുന്ന ജ: മാമിയില്‍ ഹംസ എന്നയാളുടെ ഈ സദുദ്യമം പ്രദേശത്തെ കുട്ടികള്‍ക്ക് അനുഗ്രഹമായി മാറുകയായിരുന്നു. മറ്റ് വിദ്യാലയങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമായി ഈ വിദ്യാലയത്തില്‍ ഇന്നോളം പഠിച്ച വിദ്യാര്‍ത്ഥികളില്‍ നൂറ് ശതമാനവും പിന്നോക്ക വിഭാഗത്തില്‍പെട്ടവരാണ്. സ്കൂള്‍ ആരംഭകാലത്ത് സ്വന്തമായി കെട്ടിടമില്ലാതിരുന്നതിനാല് വിദ്യാഭ്യാസ കാര്യത്തില്‍ ഏറെ താല്പര്യം കാണിച്ച വ്യക്തിയായ ജ: ചേനച്ചംകണ്ടി മുഹമ്മദ് എന്നയാളുടെ വീട്ടിലാണ് ഒന്നാം ക്ലാസ്സ് പ്രവര്‍ത്തിച്ചിരുന്നത്. സ്കൂള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചവരില്‍ സര്‍വ്വ ശ്രീ. ജ: കെ.പി. മുഹമ്മദ് ഹാജി, എം.കെ. അസ്സയിനാര്‍, എം.കെ. മുഹമ്മദ്, പി. അബ്ദുറസാഖ്, പി.എം. ഹംസ, എ.കെ. ഹുസ്സയിന്‍ഹാജി എന്നവരുടെ നാമങ്ങള്‍ ശ്രദ്ധേയമാണ്. 1979 അവസാനത്തോടെ സ്കൂള്‍ സ്വന്തം കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങി. ആദ്യവര്‍ഷം ഒന്നാം ക്ലാസ്സില്‍ രണ്ട് ഡിവിഷനുകളിലായി 71 വിദ്യാര്‍ത്ഥികള്‍ പ്രവേശനം നേടുകയുണ്ടായി. ആദ്യമായി പ്രവേശനം നേടിയത് കെ.പി. ഉസ്മാന് കോയ എന്ന വിദ്യാര്‍ത്ഥിയായിരുന്നു. സ്കൂളില്‍ ആദ്യത്തെ അധ്യാപകന് പാലങ്ങാട് സ്വദേശിയായ എം.ആര്. ആലിക്കോയ എന്ന വ്യക്തിയായിരുന്നു. തുടര്‍ന്ന് ഒ.കെ. ഹംസ, അബു. സി.കെ, എന്നീ അധ്യാപകരും ടീച്ചര്‍ ഇന്‍ ചാര്‍ജ്ജ് ആയി എം. ഉമ്മര്‍ മാസ്റ്ററും നിയമിക്കപ്പെട്ടു. പിന്നീട് ശ്രീ. ഇ. ബേബി വാസന്, പി. വത്സന്, രവീന്ദ്രന്. പി, എം.പി. ബാലകൃഷ്ണന് നായര്‍, എന്‍. ബാലകൃഷ്ണന്, മൊയ്തീന്. യു, അബൂബക്കര്‍. ഇ എന്നീ അധ്യാപകരും നിയമിതരായി. 1979 ല്‍ സ്കൂള്‍ ആരംഭിച്ചെങ്കിലും വേണ്ടത്ര സ്ഥല സൗകര്യം ഇല്ലാതിരുന്നതില്‍ പൂര്‍ണ്ണമായ അംഗീകാരം ലഭിച്ചിരുന്നില്ല. 1989 ല്‍ ഒരു ഉത്തരവിലൂടെ സ്കൂളിന്റെ മാനേജ്മെന്റ് താല്‍ക്കാലികമായി 5 വര്‍ഷത്തേക്ക് സര്‍ക്കാര്‍ ഏറ്റെടുത്തു. എക്സ് ഒഫീഷ്യോ മാനേജരായി കോഴിക്കോട് ജില്ലാ അഡീഷണല്‍ മജിസ്ട്രേറ്റിനെ ചുമതലപ്പെടുത്തി. പ്രൊട്ടക്ഷനില്‍ ആയിരുന്ന മൊയ്തീന്. യു. 2006 ആഗസ്റ്റിലും, അബൂബക്കര്‍. ഇ. 2008 ജൂണിലും തിരിച്ച് സ്കൂളിലെത്തി. അത്യാവശ്യ സൗകര്യങ്ങള്‍ക്ക് വേണ്ടിയുള്ള കാത്തിരിപ്പ് 2015 വരെ തുടര്‍ന്നു. ഇതിനിടയില്‍ സ്കൂള്‍ എക്സ് ഒഫീഷ്യോ മാനേജരായ കോഴിക്കോട് ജില്ലാ അഡീഷണല്‍ മജിസ്ട്രേറ്റില്‍ നിന്നും പഴയ മാനേജരായ എം. ഹംസ എന്നവരുടെ കീഴിലേക്ക് സ്കൂള്‍ മാനേജ്മെന്റ് 2013 ല്‍ മാറി. തുടര്‍ന്ന് സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താനുള്ള പ്രവര്‍ത്തനം ആരംഭിച്ചു. ഇത് 2015 മെയ് മാസത്തോടുകൂടി പൂര്‍ത്തിയായി. 2015 ജൂണില്‍ സ്കൂള്‍ ഇരുനിലയില്‍ നിര്‍മ്മിച്ച പുതിയ കെട്ടിടത്തിലേക്ക് പ്രവര്‍ത്തനമാരംഭിച്ചു. 2015 ഏപ്രിലോടുകൂടി സ്കൂളിന്റെ ആരംഭകാലം മുതലുള്ള എല്ലാ അധ്യാപകരും വിരമിച്ചു. ഇര്‍ഷാദ്. കെ.പി, റിന്‍സി. ആര്.കെ, സാദിഖ് റഹ്മാന്. ടി, അഖ്നസ്. കെ.പി, ജാസ്മിന്. എന്‍.പി, സുഹറ. പി, ഹഫ്സ. പി. എന്നിവര്‍ ഈ സ്കൂളില്‍ നിലവിലുള്ള അധ്യാപകരാണ്. 2016-2017 വര്‍ഷത്തില്‍ 1, 2 എന്നീ ക്ലാസ്സുകളില്‍ പുതുതായി ഓരോ ഡിവിഷനുകളും ആരംഭിച്ചു. സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ലാബ്, ലൈബ്രറി, സ്റ്റോര്‍ റൂം, കിച്ചണ്‍, ഡൈനിംഗ് റൂം എന്നിവയുള്‍പ്പെടുന്ന കെട്ടിടത്തിന്റെ പ്രവര്‍ത്തനം നടന്നുകൊണ്ടരിക്കുന്നു.
ഭൗതികസൗകര്യങ്ങള്
നാല് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 36 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പത്തഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
ന്യൂനപക്ഷ മാനേജ്മെന്റ് ഭരണം നടത്തുന്നത്. .എം.ഹംസ മാനേജറായി പ്രവര്‍ത്തിക്കുന്നു.ഇർഷാദ്.കെ.പി പ്രധാനാധ്യാപകനായും പ്രവർത്തിക്കുന്നു
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
ശ്രീ.എം.ഉമ്മർ
ശ്രീ.ഇ.ബേബിവാസൻ
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
Loading map... When parsing the passed parameters had the following errors: unable to parse the geographic coordinates "11.35356,75.884844,15" Map element "Marker" can not be created 11.3551241,75.8427558, Eravannur AMLPS </googlemap> |
|