എ.എംഎൽ.പി.എസ്. അരിപ്ര
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
| എ.എംഎൽ.പി.എസ്. അരിപ്ര | |
|---|---|
| വിലാസം | |
അരിപ്ര അരിപ്ര പി.ഒ പി.ഒ. , 679321 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 1939 |
| വിവരങ്ങൾ | |
| ഇമെയിൽ | amlpschoolaripra@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 18601 (സമേതം) |
| യുഡൈസ് കോഡ് | 32051500115 |
| വിക്കിഡാറ്റ | Q64565435 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | മലപ്പുറം |
| ഉപജില്ല | മങ്കട |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | മലപ്പുറം |
| നിയമസഭാമണ്ഡലം | മങ്കട |
| താലൂക്ക് | പെരിന്തൽമണ്ണ |
| ബ്ലോക്ക് പഞ്ചായത്ത് | പെരിന്തൽമണ്ണ |
| തദ്ദേശസ്വയംഭരണസ്ഥാപനം | അങ്ങാടിപ്പുറംപഞ്ചായത്ത് |
| വാർഡ് | 23 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | സാജിത വല്ലാഞ്ചിറ |
| പി.ടി.എ. പ്രസിഡണ്ട് | രജീഷ് ബാബു |
| എം.പി.ടി.എ. പ്രസിഡണ്ട് | മിനി അനിൽകുമാർ |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
ഏകദേശം ഒരു നൂറ്റാണ്ടിന് മുമ്പ് മച്ചഞ്ചേരി കുഞ്ഞാപ്പ മൊല്ല എന്ന ആൾ ഒരു ഒത്തു പള്ളിയായി ആരംഭിച്ച സ്ഥാപനം 1920 ആയപ്പോഴേക്കും മതപഠനത്തോടൊപ്പം ഭാഷയും കണക്കും പഠിപ്പിക്കുന്ന ഒരു സ്ഥാപനമായി മാറി. 1939-ൽ അന്നത്തെ മലബാർ ഡിസ്ട്രിക്ട് ബോർഡ് പ്രൈമറി സ്കൂളിനുള്ള അംഗീകാരം നൽകുകയും 1 മുതൽ 5 വരെ ക്ലാസ്സുകളും 5 അദ്ധ്യാപകരുമുള്ള വിദ്യാലയമായി പ്രവർത്തനം തുടങ്ങുകയും ചെയ്തു. സ്ഥാപക മാനേജർ കുഞ്ഞാപ്പ മൊല്ല തന്നെ. പ്രഥമ ഹെഡ്മാസ്റ്റർ സ്രജൂട്ടി മാസ്റ്റർ ആയിരുന്നു. അക്കാലയത്ത് അദ്ധ്യാപക ട്രെയിനിങ് ഇല്ലാത്ത പലരും അദ്ധ്യാപകരായി പ്രവർത്തിച്ചിരുന്നു.
കുഞ്ഞാപ്പ മൊല്ലയുടെ കാലശേഷം മകൻ അബൂബക്കർ ഹാജി മാനേജറായി. രണ്ടാമത്തെ ഹെഡ്മാസ്റ്റർ മീനടത്തു ബാലകൃഷ്ണൻ നായർ. അദ്ധേഹത്തിന്റെ കീഴിൽ മച്ചഞ്ചേരി കുഞ്ഞയമ്മു ഹാജി, പറച്ചിക്കോട്ടിൽ പാത്തുമ്മ, കപ്പൂർ മുഹമ്മദ്, ദാമോദരൻ നമ്പൂതിരി, ശാരദ, കൃഷ്ണൻ നായർ തുടങ്ങിയവർ അദ്ധ്യാപകരായി ജോലി ചെയ്തു. ചില സാങ്കേതിക കാരണങ്ങളാൽ മാനേജർ സ്ഥാനം 1958-ൽ അബൂബക്കർ ഹാജി ജേഷ്ഠനായ കുഞ്ഞയമ്മു ഹാജിക്ക് നൽകി. 1970-ൽ മാനേജരായിരുന്ന കുഞ്ഞയമ്മു ഹാജി സ്കൂളിന്റെ മാനേജർ സ്ഥാനം മകനായ മച്ചഞ്ചേരി അബ്ദുള്ളക്കു കൊടുത്തു. അബ്ദുള്ള സ്കൂളിൽ അദ്ധ്യാപകനായിരുന്നതിനാൽ തന്റെ ഭാര്യയായ സൈനബയെ ഏൽപ്പിച്ചു. ഹെഡ്മാസ്റ്റർ ബാലകൃഷ്ണൻ മാസ്റ്റർ റിട്ടയർ ആയപ്പോൾ പാത്തുമ്മ ടീച്ചർ ആ സ്ഥാനത്തു വന്നു. അവർ പെൻഷൻ ആയപ്പോൾ അന്നത്തെ സീനിയർ അദ്ധ്യാപകൻയിരുന്ന മച്ചഞ്ചേരി അബ്ദുസ്സമദ് മാസ്റ്റർ പ്രധാന അദ്ധ്യാപകനായി. സത്യവതി ടീച്ചർ, ശ്രീദേവി ടീച്ചർ, ഇന്ദിര ടീച്ചർ, മേരി ടീച്ചർ, സഫിയ ടീച്ചർ, സലീനാമ്മ ടീച്ചർ, രേണുക ടീച്ചർ എന്നിവർ ഇവിടെ ജോലി ചെയ്തിരുന്നു. ജേഷ്ഠനായ അബ്ദുല്ല മാസ്റ്റർ അറബി അദ്ധ്യാപകനുമായിരുന്നു. അബ്ദുസ്സമദ് മാസ്റ്റർ റിട്ടയർ ആയപ്പോൾ അന്നത്തെ സീനിയർ അദ്ധ്യാപികയായിരുന്ന ഇന്ദിര ടീച്ചർ ഹെഡ് ടീച്ചറായി. ഇന്ദിര ടീച്ചർക്ക് ശേഷം സെലീനാമ്മ ടീച്ചർ പ്രധാനാധ്യാപികയായി .2021 മാർച്ചിൽ സലീനാമ്മ ടീച്ചർ റിട്ടയർ ആയപ്പോൾ സീനിയർ അധ്യാപികയായ സജിത ടീച്ചർ പ്രധാനാധ്യാപികയായി സ്ഥാനമേറ്റു സഹഅദ്ധ്യാപകരായി ശ്രീജ, ഷാജി നൗഷാദ്, വസന്തകുമാരി,സജീറ, കബീറലി എന്നിവർ പ്രവർത്തിക്കുന്നു. 2011-ൽ പ്രീ-പ്രൈമറി ക്ലാസുകൾ ആരംഭിച്ചു. പ്രീ-പ്രൈമറിയിലും പ്രൈമറിയിലുമായി ഇപ്പോൾ ഇരുന്നൂറോളം കുട്ടികൾ പഠിക്കുന്നു.കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലബ്ബ് പ്രവർത്തനങ്ങൾ.