എൽ പി എസ് പൊത്തപ്പള്ളി/അക്ഷരവൃക്ഷം
- കൊറോണ ക്വിസ്
- കൊറോണ
- എന്റെ കൊറോണ കാഴ്ചപ്പാടുകൾ
- കുഞ്ഞൻ സാനിറ്റൈസർ
- കൊറോണ കുട്ടി കവിത
- കൊറോണ ബാധിച്ച ലോകം
- എന്റെ അവധിക്കാലം
കൊറോണ ക്വിസ് 1 കൊറോണ വൈറസ് റിപ്പോർട്ട് ചെയ്ത രാജ്യം : ചൈന 2 കൊറോണ വൈറസ് റിപ്പോർട്ട് ചെയ്ത പ്രദേശം : വുഹാൻ 3 കൊറോണ വൈറസ് ആദ്യം കണ്ടെത്തിയ വ്യക്തി : ലീ വൻലിയാങ് 4 കൊറോണ വൈറസ് റിപ്പോർട്ട് ചെയ്ത ആദ്യത്തെ ഇന്ത്യൻ സംസ്ഥാനം : കേരളം 5 കൊറോണ വൈറസ് റിപ്പോർട്ട് ചെയ്ത ആദ്യത്തെ പ്രദേശം : തൃശ്ശൂർ 6 കൊറോണ വൈറസ് റിപ്പോർട്ട് ചെയ്ത രണ്ടാമത്തെ ജില്ലാ : കാസർ കോഡ് , കാഞ്ഞങ്ങാട് 7 കൊറോണ വൈറസ് റിപ്പോർട്ട് ചെയ്യപ്പെട്ടു എന്ന് പറയുന്ന ദിവസം : 2019ഡിസംബർ 31 8 കൊറോണ എന്ന ലാറ്റിൻ വാക്കിന്റെ അർഥം : കിരീടം അല്ലെങ്കിൽ പ്രഭാവലയം 9 കൊറോണ വ്യാപനം തടയാൻ കേരളം ആരോഗ്യ വകുപ്പിന്റെ പുതിയ ക്യാമ്പയിൻ : Brake The Chain 10 കോവിഡ് ബാധയുമായി ബന്ധപ്പെട്ട ആശങ്കകൾ അകറ്റാൻ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ച കോൾ സെന്റർ ഏതാണ് : ദിശ 1056 11 വൈറസിനെ കുറിച്ചുള്ള സംശയനിവാരണത്തിന്നായി കേന്ദ്ര ആരോഗ്യ മന്ത്രാലയം ഏർപ്പെടുത്തിയ ടോൾ ഫ്രീ നമ്പർ : 1075 by കൃഷ്ണാ അശോക് (std lV) ജി എൽ പി എസ് . പൊത്തപ്പള്ളി കുമാരപുരം പഞ്ചായത്ത്
<കൊറോണ കുട്ടി കവിത> <കൊറോണ കുട്ടി കവിത>
കൊറോണ കുട്ടി കവിത
ഈ അവധിക്കാലം
എന്തൊരു ഭയാനകം
വൈറസ്സിൻ ഭീകരത
പുറത്തിറങ്ങാൻ വയ്യ
കളിക്കാനും പോകണ്ട
വീട്ടിലിരുന്നു കുറുമ്പുകൂടാം
യാത്രയും പോകരുത് കൂട്ടം കൂടി നിൽ കാ നും പാടില്ല
സോപ്പിട്ടു കൈയും മേനിയും
കഴുകീടേണം ഈ ഭീതി പരത്തുന്ന
ലോകത്തി നിന്ന് തന്നെ പോകണേ .....................
എന്ന് നമുക്ക് ഒത്തൊരുമിച്ചു
പ്രാർത്ഥിക്കാം
by അഭിനയ .ആർ (std lV)
/ചങ്ങാതിമാർ ചങ്ങാതി
അണ്ണാറക്കണ്ണൻ
അണ്ണാറക്കണ്ണാ തൊണ്ണൂറുവാല ചെങ്കദളിപ്പഴം തിന്നാൻ വായോ മന്ദാരക്കാട്ടിലെ തത്തമ്മ കാണാതെ രാവിൽ പറന്നെത്തും വവ്വാൽ കാണാതെ ആരാരും കാണാതെ ആർക്കും കൊടുക്കാതെ സൂക്ഷിച്ചുവെച്ചു ഞാൻ ചെങ്കദളി
ഒന്നിങ്ങു വായോ അണ്ണാറക്കണ്ണാ
ചെങ്കദളിപ്പഴം തന്നീടും ഞാൻ
ശ്രേയ .എസ് std(2B) പൊത്തപ്പള്ളി എൽ പി എസ് .കുമാരപുരം
എണ്ണത്തിൽ അല്ല കാര്യം പണ്ട് പണ്ട് ഒരിക്കൽ ഒരു കാട്ടിൽ കണക്കെടുപ്പ് നടക്കുകയായിരുന്നു .ആർക്കാണ് ഏറ്റവും കൂടുതൽ കുട്ടികൾ എന്നറിയുകയായിരുന്നു ലക്ഷ്യം .ഓരോരുത്തർ ക്കും ഉള്ള കുട്ടികളുടെ എണ്ണം കണക്കെടുപ്പുകാർ രേഖപ്പെടുത്തി പലർക്കും വലിയ കുടുംബങ്ങളാണ് ഉണ്ടായിരുന്നത് .പാത്തും പതിനഞ്ചും ഇരുപതും ഒക്കെ കുട്ടികൾ സാധാ രണമായിരുന്നു .ചിലർക്കൊക്കെ ഒരു പ്രസവത്തിൽ തന്നെ നിരവധി കുട്ടികൾ ഉണ്ടായിരുന്നു അവസാനം കണക്കെടുപ്പ് സംഘം ഒരു സിംഹത്തിന്റെ അടുത്തെത്തി . തിരുമേനി അവിടത്തേക്കു എത്ര കുട്ടികൾ ഉണ്ട് ഒന്ന് സിംഹം മറുപടി പറഞ്ഞു .പക്ഷെ അതൊരു സിംഹമാണ് കണക്കെടുപ്പുകാർ പിന്നൊന്നും മിണ്ടിയില്ല . ഗുണപാഠം : എണ്ണത്തിൽ അല്ല കാര്യം ഗുണത്തിൽ ആണ് ശ്രേയ .എസ് std(2B) പൊത്തപ്പള്ളി എൽ പി എസ് .കുമാരപുരം