എൽ പി എസ് പൊത്തപ്പള്ളി/അക്ഷരവൃക്ഷം/ എന്റെ കോറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ കോറോണക്കാലം

ഞാൻ ഒരു നാലാം ക്ലാസ് വിദ്യാർഥിനി ആണ് . പരിക്ഷ നടക്കാൻ ഏതാനം ദിവസം കൂടെ മാത്രം ഉള്ളപ്പോൾ ആണ് ഈ കൊറോണ ഭീതി വന്നത് .അപ്പോൾ തന്നെ സ്കൂൾ അടച്ചു പരീക്ഷ നടന്നില്ല ഈ വർഷം പരീക്ഷ നടക്കുകയും ഇല്ല. ലോക്ക് ഡൌൺ പ്രഖ്യാപിച്ചു കൊറോണ എന്താണെന്നും, ലോക്ക് ഡൌൺ എന്താണെന്നും ഞങ്ങൾക്ക് കുട്ടികൾക്ക് അറിയില്ലായിരുന്നു. മൂന്നുമാസത്തെ അവധി. നമുക്ക് അടിച്ചു പൊളിക്കാം പക്ഷെ എല്ലാ കണക്കുകൂട്ടലും തെറ്റി. ലോക്ക് ഡൌൺ കാരണം ആരും പുറത്തു ഇറങ്ങരുത്, കൂട്ടം കൂടി നിൽക്കരുത്, അകലം പാലിക്കണം , സോപ്പ് ഇട്ടു കൈ കഴുകണം , മാസ്ക് ധരിക്കണം .യാത്ര പോകാമെന്ന് വിചാരിച്ചാൽ വാഹനങ്ങൾ ഒന്നും തന്നെ ഇല്ല . ഇനി എന്ത് ചെയ്യും? വീട്ടിൽ ഇരുന്ന് ബോർ അടിച്ചു . ബോർ അടി മാറ്റാനായി വീട്ടിലുള്ളവർ എല്ലാം കൂടെ പലതരം പലഹാരങ്ങൾ ഉണ്ടാക്കി തന്നു.അമ്മ വീടും പരിസരവും വൃത്തിയാക്കി,കൃഷികൾ നാട്ടു,വീട്ടിലുള്ള പച്ചക്കറികൾ കൊണ്ട് പലതരം കറികൾ ഉണ്ടാക്കി, അങ്ങനെ എല്ലാ സമയവും വീട്ടിൽ തന്നെ കഴിച്ചു കൂട്ടി.ഒരു കാര്യത്തിൽ ഈ കോറോണകാലം എന്നത് കൊണ്ട് ഒരു സസന്തോഷം ഉണ്ട് എല്ലാവരും എപ്പൊഴും വീട്ടിൽ തന്നെ ഉണ്ട്. ഇനി എന്നാണ് സ്കൂൾ തുറക്കുന്നത്,കൂട്ടുകാരെ കാണാൻ കൊതിയായി കോവിഡ് 19 എന്ന ഈ മഹാമാരി ഈ ലോകത്തിൽ നിന്ന് പോകണേ എന്ന് നമുക്ക് ഒരുമിച്ചു പ്രാർത്ഥിക്കാം

അഭിനയ ആർ
4A പൊത്തപ്പള്ളി എൽ പി എസ്
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം