എൽ പി എസ് പൊത്തപ്പള്ളി/അക്ഷരവൃക്ഷം/ കുഞ്ഞൻ സാനിറ്റൈസർ

Schoolwiki സംരംഭത്തിൽ നിന്ന്
കുഞ്ഞൻ സാനിറ്റൈസർ

ഒരിടത്തൊരിടത്ത് ഒരു സാനിറ്റൈസർ ഉണ്ടായിരുന്നു. ബുഹു എന്നായിരുന്നു അവന്റെ പേര്. അവൻ വുഹാനിലുള്ള ഒരു സൂപ്പർമാർക്കറ്റിലായിരുന്നു താമസം. ആളുകളെല്ലാം മറ്റു സാധനങ്ങൾ വാങ്ങി പോകും. അവനെ ആരും വാങ്ങുകയോ ഉപയോഗിക്കുകയോ ചെയ്തില്ല. അവനും അവന്റെ കൂട്ടുകാർക്കും നല്ല വിഷമം തോന്നി. അങ്ങനെ ഒരു ദിവസം കൊറോണ എന്ന മഹാമാരി വുഹാനിലെത്തി. എല്ലാവർക്കും അസുഖം ബാധിച്ചു കിടപ്പിലായി. ഡോക്ടർമാർ പറഞ്ഞു എല്ലാവരും സാനിറ്റൈസറും മാസ്കും ഹാൻഡ് വാഷുമൊക്കെ ഉപയോഗിക്കണം. അങ്ങനെ നമ്മൾക്കു കൊറോണയെ തുരത്തണം. ഈ അറിയിപ്പ് കേട്ട ആളുകൾ മാസ്കും സാനിറ്റൈസറും ധാരാളം വാങ്ങി ഉപയോഗിച്ചു. അങ്ങനെ അങ്ങനെ അവസാനം കൊറോണ തോറ്റ് തൊപ്പി ഇട്ടു. നമ്മുടെ ബുഹു സാനിറ്റൈസറിനു ഒരുപാട് സന്തോഷമായി . അവനും കൂട്ടുകാരും പിന്നീട് ഇന്ത്യ , അമേരിക്ക ജർമ്മനി അങ്ങനെ അങ്ങനെ ഭൂമി മൊത്തം സന്തോഷമായി ചുറ്റിയടിച്ചു.


ആദിനാഥ്‌ അനിൽ
3 B ജി എൽ പി എസ് . പൊത്തപ്പള്ളി
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ