എച്ച്.യു.പി.സ്കൂൾ ഇരമല്ലിക്കര

(എച്ച്.ഗവ.യു.പി.സ്കൂൾ ഇരമല്ലിക്കര എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ ചെങ്ങന്നൂർ ഉപജില്ലയിൽ ഇരമല്ലിക്കര സ്ഥലത്തിലുള്ള എയ്ഡഡ് വിദ്യാലയമാണ്  ഹിന്ദു യു പി എസ്സ് ഇരമല്ലിക്കര.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എച്ച്.യു.പി.സ്കൂൾ ഇരമല്ലിക്കര
വിലാസം
ഇരമല്ലിക്കര

ഇരമല്ലിക്കര P O പി.ഒ.
,
689109
,
ആലപ്പുഴ ജില്ല
സ്ഥാപിതം1944
വിവരങ്ങൾ
ഫോൺ0479 2428577
ഇമെയിൽhinduupseramallikkara@gmail.com
കോഡുകൾ
സ്കൂൾ കോഡ്36370 (സമേതം)
യുഡൈസ് കോഡ്32110301207
വിക്കിഡാറ്റQ87479237
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല ചെങ്ങന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംചെങ്ങന്നൂർ
താലൂക്ക്ചെങ്ങന്നൂർ
ബ്ലോക്ക് പഞ്ചായത്ത്ചെങ്ങന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ54
പെൺകുട്ടികൾ52
അദ്ധ്യാപകർ9
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ106
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമഞ്ജുഷ എം
പി.ടി.എ. പ്രസിഡണ്ട്നിസിൽ രാജ്
അവസാനം തിരുത്തിയത്
28-06-2025HUPS ERAMALLIKKARA


പ്രോജക്ടുകൾ



ചരിത്രം

ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ താലൂക്കിലെ തിരുവൻവണ്ടൂർ ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡായ ഇരമല്ലിക്കരയിലാണ് ഹിന്ദു യു. പി.സ്കൂൾ സ്ഥിതി ചെയ്യുന്നത്.

                   ഇരമല്ലിക്കരയിൽ ഏതാണ്ട് അഞ്ച് കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്ന ഗ്രാമവാസികൾക്ക് വിദ്യാഭ്യാസ സ്ഥാപനം മറ്റൊന്നില്ലാതെ സാഹചര്യത്തിലാണ് ഒരു വിദ്യാലയത്തിന്റെ പിറവിക്കുവേണ്ടി നല്ലവരായ നാട്ടുകാരുടേയും എൻ.എസ്.എസ്  കരയോഗം ഭാരവാഹികളുടേയും പരിശ്രമം ഉണ്ടായത്. ഇതിനുവേണ്ടി ചുക്കാൻ പിടിച്ചവരിൽ പ്രേമുഖർ മഠത്തിൽ ശ്രീ. ബാലരാമപണിക്കർ (സെക്രട്ടറി), ശ്രീ. എം.കെ.രാമൻ (ഡിവിഷണൽ ഇൻസ്‌പെക്ടർ ), ഉടൽക്കര ശ്രീ. ചന്ദ്രശേഖരൻപിള്ള (സെക്രട്ടറി) എന്നിവരാണ്. 
                   1953 ൽ  നാലുക്ലാസ്സുകൾമാത്രമായി ആരംഭിച്ച എരമല്ലിക്കര ദേവസ്വം എൽ.പി.സ്കൂൾ 1958 ആയപ്പോഴേക്കും അപ്ഗ്രേഡ് ചെയ്യുകയും 22 അദ്ധ്യാപകരും ഏകദേശം 850 വിദ്യാർത്ഥികളും ഉൾപ്പെടുന്ന ഇന്നത്തെ ഹിന്ദു യു.പി.എസ് ആയി ഉയർന്നു. സമീപ പ്രദേശങ്ങളായ കല്ലുങ്കൽ, പിറമിട്ടക്കര, വളഞ്ഞവട്ടം എന്നീ സ്ഥലങ്ങളിൽ നിന്നും പമ്പ, മണിമല എന്നീ നദികൾ കടന്നായിരുന്നു അന്ന് കുട്ടികൾ എത്തിയിരുന്നത്. പമ്പ, മണിമല നദികളുടെ സംഗമസ്ഥാനം എന്ന ചരിത്രപശ്ചാത്തലവും കൂടി ഇരമല്ലിക്കരക്കുണ്ട്.

ഭൗതികസൗകര്യങ്ങൾ

പ്രീപ്രൈമറി ക്ലാസ്സുകൾ മുതൽ ഏഴാം ക്ലാസ് വരയുള്ള കുട്ടികൾക്കായുള്ള ക്ലാസ് മൂറികളും ലാബും വിദ്യാലയത്തിൽ ഉണ്ട് . ഹെഡ്മാസ്റ്റർക്കു പ്രത്യേകമുറി ലഭ്യമാണ്. റാമ്പ് ആൻഡ് റെയിൽ , പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം ശുചിമുറി, പൊതുവായ ടോയ്‌ലറ്റ് സൗകര്യം ഇവ ലഭ്യമാണ്. സ്കൂളുകളിൽ വൈദ്യുതി സൗകര്യം, ലൈബ്രറി സൗകര്യം, വായനാ സാമഗ്രികളുടെ പരിമിതമായ സൗകര്യം ഇവയുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

2003 ൽ ഈ സ്കൂളിന്റെ സുവർണ്ണ ജൂബിലി ആഘോഷിക്കുകയും നിരവധി പ്രശസ്തരെ ആദരിക്കുകയും ചെയ്തു.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

സാമൂഹിക-സാംസ്‌കാരിക രംഗങ്ങളിലും കലാ-സാഹിത്യ രംഗങ്ങളിലും ഗവേഷണ രംഗത്തും ധാരാളം പ്രതിഭകളെ സംഭാവന ചെയ്യാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. സാഹിത്യ രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം മുൻ രാഷ്ട്രപതി ഡോ.എ.പി.ജെ. അബ്ദുൾകലാമിന്റെ കയ്യിൽ നിന്നും ഏറ്റുവാങ്ങിയ ശ്രീ.മാധവൻ ഈ സ്കൂളിലെ ഒരു പൂർവ്വ വിദ്യാർത്ഥിയായിരുന്നു എന്നത് സ്കൂളിന് ഏറ്റവും അഭിമാനാർഹമായ കാര്യമാണ്.

വഴികാട്ടി

  • മെയിൻ സെൻട്രൽ റോഡിലെ പ്രാവിൻകൂട് ജംഗ്ഷനിൽ നിന്നും തിരുവൻവണ്ടൂർ വഴി 4.6 കി.മി. സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം.