എം യു പി എസ് ഓർക്കാട്ടേരി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എം യു പി എസ് ഓർക്കാട്ടേരി | |
---|---|
വിലാസം | |
ഓർക്കാട്ടേരി ഓർക്കാട്ടേരി പോസ്റ്റ്
വടകര വഴി , ഓർക്കാട്ടേരി പി.ഒ. , 673501 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1 - 6 - 1925 |
വിവരങ്ങൾ | |
ഫോൺ | 0496 2548832 |
ഇമെയിൽ | 16263hmchombala@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16263 (സമേതം) |
യുഡൈസ് കോഡ് | 32041300419 |
വിക്കിഡാറ്റ | Q64551906 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | ചോമ്പാല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | വടകര |
താലൂക്ക് | വടകര |
ബ്ലോക്ക് പഞ്ചായത്ത് | വടകര |
തദ്ദേശസ്വയംഭരണസ്ഥാപനം | ഏറാമല പഞ്ചായത്ത് |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 516 |
പെൺകുട്ടികൾ | 435 |
ആകെ വിദ്യാർത്ഥികൾ | 951 |
അദ്ധ്യാപകർ | 33 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സീന ടി എൻ |
പി.ടി.എ. പ്രസിഡണ്ട് | നവാസ് കെ കെ |
എം.പി.ടി.എ. പ്രസിഡണ്ട് | സുഹറ എം കെ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
...............
പി കെ മെമ്മോറിയൽ യു പി സ്കൂൾ ഓർക്കാട്ടേരി...........
കോഴിക്കോട് ജില്ലയിൽ വടകര താലൂക്കിൽ ഏറാമല പഞ്ചായത്തിൽ ഓർക്കാട്ടേരി ടൗണിന്റെ തെക്കുവശത്തായി സ്ഥിതിചെയ്യുന്നു.
ചരിത്രം
1925ൽ ആണ്ഇൗ വിദ്യാലയം സ്ഥാപിതമായത്. കോഴിക്കോട് ജില്ലയിൽ വടകര താലൂക്കിലെ ഏറാമല പഞ്ചായത്തിലെ ഒാർക്കാട്ടേരി ടൗണിന്റെ തെക്ക് ഭാഗത്തുള്ള 18 സെന്റിലാണ് തുടക്കം പരേതനായ ടി. കൃഷ്ണകുറുപ്പ്, സൂപ്പി ഹാജി എനിവരുടെ കൂട്ടായ പ്രവർത്തനമാണ് സ്ഥാപനത്തിനു പിന്നിൽ. ഒാത്തു പുര കുനി എന്ന് ആദ്യകാലത്ത പറയപ്പെട്ടിരുന്ന ഇൗ വിദ്യാലയം പി.ടി.എ യുടെയും മാനെജ്‍മെന്റിന്റെയും ഇടപെടൽ കൊണ്ട് 1976 ൽ . യു. പി സ്‍കൂളായി അപ്ഗ്രെയ്ഡ് ചെയ്യപ്പെട്ടു.
ഭൗതികസൗകര്യങ്ങൾ
കംമ്പ്യൂട്ടർ ലാബ്, സ്മാർട്ട് ക്ലാസ് റൂം, ലൈബ്രറി,സ്കൂൾ വാഹനസൗകര്യം, വിശാലമായ കളിസ്ഥലം, എല്ലാ സൗകര്യത്തോടു കൂടിയ സ്കൂൾ കെട്ടിടം..........
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- അറബിക് ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- കബ്ബ് & ബുൾബുൾ
- ജെ ആർ സി
- സീഡ് ക്ലബ്ബ്
- ഹിന്ദി ക്ലബ്ബ്
- സംസ്കൃതം ക്ലബ്ബ്
- ഉറുദു ക്ലബ്ബ്
- ഇംഗ്ലീഷ് ക്ലബ്ബ്
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- കൊച്ചിൻ സ്ലീബ,
- പി. അബ്‍ദുൾ റഹ്‍മാൻ
- എം. പി. രാജഗോപാലൻ
നേട്ടങ്ങൾ
2016- 17 ൽ റവന്യൂ ജില്ലയിൽ അറബിക്ക് കലോൽസവത്തിൽ ഒന്നാം സ്ഥാനം
സമ്പൂർണ്ണ ഹോം ലൈബ്രറി
കോവിഡ് കാലത്തെ കുട്ടികളുടെ വായന പരിപോഷിപ്പിക്കുന്നതിനും സർഗാത്മക കഴിവുകൾ വികസിപ്പിക്കുന്നതിനും വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ നടപ്പിലാക്കിയ പദ്ധതിയാണ് ഹോം ലൈബ്രറി. ലോക്ഡൗൺ അടച്ചിടൽ കാലത്ത് കുട്ടികൾക്ക് ഉണ്ടായ മാനസിക പിരിമുറുക്കങ്ങൾ ഇല്ലാതാക്കാനും, കുട്ടികളെ മികച്ച വായനക്കാരാക്കി മാറ്റാനും ഈ പദ്ധതി ലക്ഷ്യം വെക്കുന്നുണ്ട് - ഓരോ കുട്ടിയും തങ്ങളുടെ വീടുകളിൽ നിന്നും, അയൽപക്കങ്ങളിൽ നിന്നും കിട്ടാവുന്ന പുസ്തകങ്ങൾ ശേഖരിച്ച് കൊണ്ട് ലൈബ്രറി തയ്യാറാക്കി, ഇതിന്റെ തുടർച്ചയായി ഓരോ മാസവും ഓരോ പ്രവർത്തനങ്ങൾ എന്ന രീതിയിൽ ഹോം ലൈബ്രറി പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോവുകയാണ്
ജൈവ പച്ചക്കറി തോട്ടം
എല്ലാ കുട്ടികളുടെയും വീട്ടിലൊരു പച്ചക്കറിത്തോട്ടം എന്ന പദ്ധതിയിലൂടെ എല്ലാ കുട്ടികളും വീട്ടിൽ ഒരു പച്ചക്കറിത്തോട്ടം നിർമ്മിച്ചു. അതുപോലെ കുട്ടികളുടെയും അധ്യാപകരുടെയും കൂട്ടായ്മയിലൂടെ സ്കൂളിൽ ഒരു പച്ചക്കറി തോട്ടം നിർമ്മിച്ചു. സ്കൂളിലെ പച്ചക്കറിത്തോട്ടം വിളവെടുപ്പ് ഹെഡ്മിസ്ട്രസ്സ് ശ്രീമതി സുഷമ ടീച്ചറുടെ സാന്നിധ്യത്തിൽ നിർവഹിച്ചു
ചിത്രശാല
സ്കൂൾ വിക്കി നവീകരണം 2022 അധ്യാപക പരിശിലനം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- വടകരയിൽ നിന്ന് 7 കിലോമീറ്റർ അകലം.
- ഓർക്കാട്ടേരി ടൗണിന് തെക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്നു.
- ഓർക്കാട്ടേരി ബസ്സ് സ്റ്റോപ്പിൽ നിന്ന് കാൽനട ദൂരം.
- വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 16263
- 1925ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ