എം.റ്റി. എൽ.പി.എസ്സ്. തുമ്പമൺ താഴം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
എം.റ്റി. എൽ.പി.എസ്സ്. തുമ്പമൺ താഴം
Mt lps.jpeg
വിലാസം
തുമ്പമൺ താഴം

M T L P SCHOOL THUMPAMON THAZHAM
,
തുമ്പമൺ താഴം പി.ഒ.
,
689625
സ്ഥാപിതം1 - 6 - 1919
വിവരങ്ങൾ
ഇമെയിൽmtlpschoolthumpamonthazham@gmail.com
കോഡുകൾ
സ്കൂൾ കോഡ്37421 (സമേതം)
യുഡൈസ് കോഡ്32120200615
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല ആറന്മുള
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംആറന്മുള
താലൂക്ക്കോഴഞ്ചേരി
ബ്ലോക്ക് പഞ്ചായത്ത്പന്തളം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്കുളനട
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ2
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഓമന
പി.ടി.എ. പ്രസിഡണ്ട്രജിത അരുൺ
എം.പി.ടി.എ. പ്രസിഡണ്ട്ജയന്തി
അവസാനം തിരുത്തിയത്
15-02-2022Mathewmanu


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

കരയത്ത് റവ. കെ. സി സക്കറിയ തന്റെ വക പുരയിടത്തിന്റെ ഒരുതുണ്ടു ഭൂമിയിൽ ഓലമേഞ്ഞ ഒരു താൽക്കാലിക ഷെഡ്ഡിൽ 1919 ൽ സ്ഥാപിച്ച കരയത്ത് പള്ളിക്കൂടം പടിപടിയായി വളർന്ന് അഞ്ചു ക്ലാസുകൾ വരെയുള്ള ഒരു ലോവർ പ്രൈമറി സ്കൂളായി മാറി.1975ൽ അപ്രതീക്ഷിതമായുണ്ടായ അഗ്നിബാധയെ തുടർന്ന് സ്കൂൾ പുതുക്കേണ്ടതായിവന്നു. മാർത്തോമാ സഭയിലെ പ്രഗത്ഭ  പട്ടക്കാരനായിരുന്ന  കരയത്ത് റവ. കെ. സി ജോർജിന്റെ ഉത്സാഹത്തിലും നാട്ടുകാരുടെ സഹകരണത്തോടെ കെട്ടിടം ഇന്നുള്ള നിലയിൽ 80 അടി നീളം 19 അടി വീതിയിൽ പൂർത്തിയാക്കുകയും ചെയ്തു. ഡിപ്പാർട്ട്മെന്റ് നിർദ്ദേശാനുസരണം 1945ൽ അഞ്ചാം ക്ലാസ് ആരംഭിക്കുകയും 1962ൽ അഞ്ചാം ക്ലാസ് നിർത്തലാക്കുകയും ചെയ്തു.

ഭൗതികസൗകര്യങ്ങൾ

സ്കൂൾകെട്ടിടം നവീകരിച്ചു. ക്ലാസ് റൂമുകൾ ടൈൽസി ട്ടതാണ്. ആവശ്യമായ കമ്പ്യൂട്ടറുകളും ലാപ്ടോപ്പുകളും അനുബന്ധ ഉപകരണങ്ങളും ഉണ്ട്. ശുചിമുറികൾ നവീകരിച്ചു. സ്കൂൾ ലൈബ്രറി, ക്ലാസ് ലൈബ്രറി നിലവിലുണ്ട്. കുട്ടികൾക്കാവശ്യമായ ഇരിപ്പിടം  ( ബെഞ്ച്,ഡെസ്ക്, മേശ, കസേര, അലമാര) തുടങ്ങിയ എല്ലാ ഫർണിച്ചറുകളും ആവശ്യത്തിനുണ്ട്. ക്ലാസ് മുറികൾ സ്ക്രീൻ ഉപയോഗിച്ച് വേർതിരിച്ചിട്ടുണ്ട്. എല്ലാ ക്ലാസ് മുറികളും വൈദ്യുതീകരിച്ച താണ്. ആവശ്യമായ ഫാൻ, ലൈറ്റ് എന്നിവയുണ്ട്. കുടിവെള്ളത്തിന് ആവശ്യമായ കിണറും പൈപ്പുകളുമുണ്ട്.

മികവുകൾ

ഉപജില്ലാ ശാസ്ത്രമേള, കലോൽസവം, വിദ്യാരംഗം,വിവിധ ക്വിസ് മത്സരങ്ങൾ തുടങ്ങിയവയിൽ കുട്ടികൾ പങ്കെടുക്കുകയും സമ്മാനർഹരാകുകയും ചെയ്തിട്ടുണ്ട്. അങ്ങനെ സ്കൂളിന് മികച്ച നേട്ടം കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ട്. ആറന്മുള ബിആർസി തലത്തിൽ നടന്ന മികവുത്സവത്തിൽ ഒന്നാം സ്ഥാനവും പത്തനംതിട്ട ജില്ലാ മികവുത്സവത്തിൽ രണ്ടാംസ്ഥാനവും ലഭിച്ചു.2019-2020ൽ നടന്ന അക്ഷരമുറ്റം ക്വിസ്, സ്വദേശ് മെഗാ ക്വിസ്, എന്നിവയിൽ മാസ്റ്റർ റയാൻ നൈനാൻ സിബി ജില്ലാ തലം വരെ പങ്കെടുക്കുകയും സമ്മാനർഹനാകുകയും ചെയ്തു. എല്ലാ വർഷവും നല്ല പാഠവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ചെയ്യാറുണ്ട്. എ ഗ്രേഡും ലഭിച്ചിട്ടുണ്ട്.

അധ്യാപകർ

ഓമന.ഡി ( പ്രധാന അധ്യാപിക )
ബിജോ ജോർജ് ( അധ്യാപിക )
അന്നമ്മ സി. റ്റി ( പ്രീ പ്രൈമറി അധ്യാപിക )
സുനിത പി.എൻ ( പ്രീ പ്രൈമറി ആയ )

അനദ്ധ്യാപകർ

ചെല്ലമ്മ( പാചകത്തൊഴിലാളി )

ദിനാചരണങ്ങൾ

പരിസ്ഥിതി ദിനം, വായനാദിനം, ചാന്ദ്രദിനം, നാഗസാക്കി ദിനം, ഹിരോഷിമ ദിനം, സ്വാതന്ത്ര്യ ദിനം, ഓണാഘോഷം, കേരളപ്പിറവിദിനം, ശിശുദിനം, ക്രിസ്മസ്, റിപ്പബ്ലിക് ദിനം ഇങ്ങനെയുള്ള എല്ലാ വിശേഷ ദിനങ്ങളും ആചരിക്കുകയും അതുമായി ബന്ധപ്പെട്ട പഠന പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യാറുണ്ട്. ഇവയുടെയെല്ലാം വീഡിയോകളും ഫോട്ടോകളും ശേഖരിച്ചിട്ടുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

ശാസ്ത്രമേള, കലോത്സവം, ക്വിസ് മത്സരങ്ങൾ എൽ.എസ്.എസ് ഇവയ്ക്കെല്ലാം പ്രത്യേക പരിശീലനങ്ങൾ നടത്തിവരുന്നു. സ്കൂൾ ലൈബ്രറിയും ക്ലാസ് ലൈബ്രറിയും കുട്ടികളുടെ പഠനവുമായി ബന്ധപ്പെട്ട് പ്രയോജനപ്പെടുത്തി വരുന്നു. പാഠഭാഗവുമായി ബന്ധപ്പെട്ട കമ്പ്യൂട്ടർ പരിശീലനം ഓരോ ക്ലാസിനും നൽകി വരുന്നു.

മുൻ സാരഥികൾ

1)പഴനിലത്ത് ശ്രീ. പി. കെ തോമസ് (1937-1972)
2)മുതലക്കുഴിയിൽ ശ്രീ.എം.എസ് ശാമുവേൽ (1972-1987)

3) കണിയാരേത്ത്‌ ശ്രീ.കെ. സി ഉമ്മൻ 4) കണിയാരേത്ത്‌ ശ്രീ. കെ. സി തോമസ്

5) ശ്രീമതി.ബീന. കെ. തോമസ് (1994-2021)

നേട്ടങ്ങൾ

ശാസ്ത്രമേള, കലോത്സവം, ക്വിസ് മത്സരങ്ങൾ എൽ.എസ്.എസ് ഇവയ്ക്കെല്ലാം പ്രത്യേക പരിശീലനങ്ങൾ നടത്തിവരുന്നു. സ്കൂൾ ലൈബ്രറിയും ക്ലാസ് ലൈബ്രറിയും കുട്ടികളുടെ പഠനവുമായി ബന്ധപ്പെട്ട് പ്രയോജനപ്പെടുത്തി വരുന്നു. പാഠഭാഗവുമായി ബന്ധപ്പെട്ട കമ്പ്യൂട്ടർ പരിശീലനം ഓരോ ക്ലാസിനും നൽകി വരുന്നു.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1. ശ്രീ. സി. ബി വിപിന ചന്ദ്രൻ നായർ ( ഡോക്ടർ, ചാങ്ങേത്ത്‌ ഹോസ്പിറ്റൽ ) 2. ശ്രീ. കെ. എം ഫിലിപ്പ് (എം. റ്റി & ഇ. എ സ്കൂൾ മുൻ മാനേജർ ) 3. റവ. കെ. ജെ സാമുവൽ (ആചാര്യ, മർത്തോമ സഭ) 4. അഡ്വക്കേറ്റ്. വി. ബി സുജിത്ത്( ഗ്രാമ പഞ്ചായത്ത് മെമ്പർ ) 5. ശ്രീ.ജേക്കബ് കോശി (റിട്ട. പ്രൊഫസർ, മാർത്തോമാ കോളേജ് തിരുവല്ല )


അവലംബം

വഴികാട്ടി

1. കുളനട ഉളനാട് അമ്പലക്കടവ് വഴി 2. ഓമല്ലൂർ മുറിപ്പാറ അമ്പലക്കടവ് വഴി


Loading map...

|}