ഉള്ളടക്കത്തിലേക്ക് പോവുക

ഹാജി സി. എച്ച്. എം. കെ. എം. എച്ച്. എസ്. വള്ളക്കടവ്/ലിറ്റിൽകൈറ്റ്സ്/2024-27

Schoolwiki സംരംഭത്തിൽ നിന്ന്
43062-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്43062
യൂണിറ്റ് നമ്പർLK/2018/43062
ബാച്ച്2024-27
അംഗങ്ങളുടെ എണ്ണം35
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം നോർത്ത്
ലീഡർഐഷത്ത് മലൈക മൂസ
ഡെപ്യൂട്ടി ലീഡർമാഹീൻ അബൂബക്കർ. എൻ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1സുനി എൻ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ഷെറീന ബീഗം ജെ
അവസാനം തിരുത്തിയത്
07-01-202643062


2024-2027 വർഷത്തേയ്ക്കുള്ള ലിറ്റൽകൈറ്റ്സ് അംഗങ്ങൾക്കായുളള അഭിരുചി പരീക്ഷ 15/06/2024 ശനിയാഴ്ച നടത്തി. കൈറ്റിൽ നിന്നും ലഭ്യമാക്കിയ ഓൺ‍ലൈൻ ചോദ്യങ്ങൾ ഉപയോഗിച്ചായിരുന്നു അഭിരുചി പരീക്ഷ നടത്തിയത്. എട്ടാംക്ലാസിലെ 35 കുട്ടികൾ പങ്കെടുത്തു. ലിറ്റൽകൈറ്റ്സ് മിസ്ട്രസ്സുമാരായ സുനി എൻ, ഷെറീന ബീഗം ജെ പരീക്ഷ നടത്തിപ്പിൽ ഭാഗമായി. പങ്കെടുത്ത കുട്ടികളിൽ 35 പേരും ലിറ്റൽകൈറ്റ്സ് അംഗത്വം നേടുകയുണ്ടായി

നമ്പർ പേര് അഡ്മിഷൻ നമ്പർ
1 അബ്ദുള്ള എസ് 6207
2 അദീൻ മുഹമ്മദ് 6211
3 ഐഷത്ത് മലൈക മൂസ 6219
4 ഐഷത്ത് സാസ്ഫ ഷാഹിദ് 6239
5 അജ്ന എസ് 6301
6 ആമിന. ജെ 6215
7 ബിസ്മി നൗഷാദ്. എസ് 6254
8 ദിയ ഫാത്തിമ ബി 6302
9 ഫാത്തിമ മിൻഹ ജി 6242
10 ഹസ്ന മോൾ എ എസ് 6300
11 എം മുഹമ്മദ് എഹ്‌സാൻ 6221
12 മാഹീൻ അബൂബക്കർ. എൻ 6246
13 മുഹമ്മദ് അൻസിൽ. എ 6241
14 മുഹമ്മദ് ഹാഫിസ് എച്ച് 6257
15 മുഹമ്മദ് ഹനാൻ. എം 6250
16 മുഹമ്മദ് നൗഫാൻ കെ 6285
17 മുഹമ്മദ് സഹീർ SAIT.M.N 6309
18 മുഹമ്മദ് ആദിൽ 6213
19 മുഹമ്മദ് അൻസിൽ.ആർ 6249
20 മുഹമ്മദ് ബിലാൽ ബി 6313
21 മുഹമ്മദ് ഫൈഹാൻ എൻ 6201
22 മുഹമ്മദ് ഫർഹാൻ പി 6233
23 മുഹമ്മദ് നഹിദ് എസ്.എസ് 6240
24 മുഹമ്മദ് റിസ്വാൻ എച്ച് 6216
25 മുഹമ്മദ് സൽമാൻ 6227
26 മുഹമ്മദ് ഉസ്മാൻ 6237
27 മുഹമ്മദസ്ലം എസ് 6208
28 നാദിറ ഫാത്തിമ. ബി 6303
29 റുക്സാന ഫാത്തിമ 6199
30 ഷിഹാസ് മുഹമ്മദ് ഹസീബ് 6286
31 സുഹൈൽ എസ് 6232
32 സുൽത്താന കെ 6234
33 സുമയ്യ .എഫ് 6289
34 ഉമർ മുഹമ്മദ് എസ് 6330
35 ഉമർ.എൻ 6204

സ്കൂൾ ക്യാമ്പ്

സ്കൂൾക്യാമ്പ്

2024-2027 ബാച്ചിലെ കുട്ടികൾക്ക് സ്കൂൾ ക്യാമ്പ് നടക്കുക ഉണ്ടായി . 25/07/2024 വ്യാഴാഴ്ച രാവിലെ 9:30 മുതൽ വൈകുന്നേരം 5.00 മണിവരെ ആയിരുന്നു ക്യാമ്പ്‌. തിരുവനന്തപുരം നോർത്ത് മാസ്റ്റർ ട്രെയിനർ ശ്രീമതി ശ്രീജ ടീച്ചറാണ് ക്ലാസ്സ് എടുക്കാനായി എത്തിച്ചേർന്നത്.

സ്ക്രാച്ച്, ഓപ്പൺ ടൂൺസ്, റോബോട്ടിക്സ് എന്നിവ കുട്ടികളെ പരിചയപ്പെടുത്തി, റോബോട്ടിക് ഹെൻ കുട്ടികൾക്ക് വളരെ പുതുമയേറിയ ഒരു അനുഭവം നൽകുകയുണ്ടായി.

മികച്ച ഗ്രൂപ്പിന് സമ്മാനം

കുട്ടികളെ ഗ്രൂപ്പുകളായി തിരിക്കുകയും വിവിധ ഗ്രൂപ്പ് പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ ഏറ്റവും മികച്ച ഗ്രൂപ്പിന് സമ്മാനം നൽകുകയും ഉണ്ടായി.

രക്ഷാകർത്തയോഗം

ക്യാമ്പിനോട് അനുബന്ധിച്ച് ഉച്ചയ്ക്കുശേഷം രക്ഷകർത്താക്കളുടെ യോഗം നടക്കുകയും രക്ഷകർത്താക്കളുടെ പങ്കാളിത്തം ശ്രദ്ധേയമായിരുന്നു.വേണ്ട നിർദേശങ്ങൾ ശ്രീജ ടീച്ചർ നൽകുകയും ചെയ്തു

ROBOTIC FEST

മികവുത്സവത്തിന്റെ ഭാഗമായി സ്കൂളിലെ ഒമ്പതാം ക്ലാസ്സിലെ കുട്ടികളും, എട്ടാം ക്ലാസ്സിലെ കുട്ടികളും സംയുക്തമായി "Tech Fusion" എന്ന പേരിൽ റോബോട്ടിക് ഫെസ്റ്റ് നടത്തുകയുണ്ടായി. ലിറ്റൽകൈറ്റ്സ് മിസ്ട്രസ്സുമാരായ സുനി എൻ,അമീന ടീച്ചർ എന്നിവർ കുട്ടികൾക്ക് നേതൃത്വം നൽകി. HM സജില ടീച്ചർ ഫെസ്റ്റ് ഉത്ഘാടനം ചെയ്തു. ശ്രീമതി ഷെറീന ടീച്ചർ കുട്ടികളെ അഭിസംബോധന ചെയ്തു സംസാരിച്ചു. കുട്ടികൾ അനിമഷനിലും റോബോട്ടിക്സിലും അവരവരുടെ കഴിവ് തെളിയിച്ചു. Robotic Hen, Electronic Dice, Traffic Light, തുടങ്ങി വിവിധ പ്രവർത്തനങ്ങൾ മറ്റുകുട്ടികൾക്ക് മുന്നിൽ അവതരിപ്പിക്കുക ഉണ്ടായി. കൂടാതെ റോബോട്ടിക് Kit, Chart പ്രദർശനം നടക്കുക ഉണ്ടായി.കുട്ടികൾക്ക്  വിസ്മയ കാഴ്ച ഒരുക്കാൻ റോബോട്ടിക് ഫെസ്റ്റിനു കഴിഞ്ഞു.

ക്യാമ്പ് പോസ്റ്റർ

സ്കൂൾതല ക്യാമ്പ് 2025

2024 -27 ബാച്ചിന്റെ ആദ്യഘട്ട മധ്യ വേനൽ അവധിക്കാല ഏകദിന ക്യാമ്പ് 28 മെയ് 2025 ന് നടന്നു. 33 കുട്ടികൾ ആണ് ക്യാമ്പിൽ പങ്കെടുത്തത് . സോഷ്യൽ മീഡിയ ഡിജിറ്റൽ മാർക്കറ്റിംഗ് സ്ട്രീമിംഗ് പ്ലാറ്റ്ഫോംസ് എന്നിവയുടെ വരവോടുകൂടി ശക്തമായ ആശയവിനിമ ഉപാധി എന്ന നിലയിൽ വീഡിയോ ഉള്ളടക്കങ്ങൾക്ക്  ഉള്ള പ്രാധാന്യം തിരിച്ചറിഞ്ഞ് കുട്ടികൾ ലഘു വീഡിയോ കണ്ടന്റ് തയ്യാറാക്കുന്ന പ്രവർത്തനങ്ങളിലൂടെയാണ് ക്യാമ്പ് മുന്നോട്ട് പോയത്. ഹെഡ്മിസ്ട്രസ് സജില ക്യാമ്പ് ഉദ്ഘാടനം ചെയ്തു സെന്റ് റോക്സ് എച്ച്എസ്എസിലെ ലിമി എ ക്ലാസ് നയിച്ചു.

Kdenlive എന്ന വീഡിയോ  എഡിറ്റിംഗ് സോഫ്റ്റ്‌വെയറിലൂടെയുള്ള റീൽ നിർമ്മാണം കുട്ടികൾ ഉത്സാഹപൂർവ്വം ഏറ്റെടുത്തു കുട്ടികൾ ."സ്കൂൾ സ്പോർട്സ് ഡേ" എന്ന വിഷയത്തിൽ കുട്ടികൾ പ്രോമോ വീഡിയോ തയ്യാറാക്കി.ക്യാമ്പിന്റെ ഭാഗമായി ഉച്ച ഉണ് വിതരണം ഉണ്ടായി.

മധ്യ വേനൽ അവധിക്കാല ക്യാമ്പിൽ നിന്നും:

രണ്ടാംഘട്ട സ്കൂൾതല ക്യാമ്പ് 2025

2024 -27 ബാച്ചിന്റെ രണ്ടാം ഘട്ട ഏകദിന ക്യാമ്പ് 25 ഒക്ടോബർ 2025 ന് നടന്നു. 34 കുട്ടികൾ ആണ് ക്യാമ്പിൽ പങ്കെടുത്തത് . സോഷ്യൽ മീഡിയ ഡിജിറ്റൽ മാർക്കറ്റിംഗ് സ്ട്രീമിംഗ് പ്ലാറ്റ്ഫോംസ് എന്നിവയുടെ വരവോടുകൂടി ശക്തമായ ആശയവിനിമ ഉപാധി എന്ന നിലയിൽ വീഡിയോ ഉള്ളടക്കങ്ങൾക്ക്  ഉള്ള പ്രാധാന്യം തിരിച്ചറിഞ്ഞ് കുട്ടികൾ ലഘു വീഡിയോ കണ്ടന്റ് തയ്യാറാക്കുന്ന പ്രവർത്തനങ്ങളിലൂടെയാണ് ക്യാമ്പ് മുന്നോട്ട് പോയത്. ഹെഡ്മിസ്ട്രസ് സജില ക്യാമ്പ് ഉദ്ഘാടനം ചെയ്തു സെൻമേരിസ് വെട്ടുകാട് സ്കൂളിലെ ഷൈനി ബി ക്ലാസ് നയിച്ചു.

മൂന്ന് സെഷനുകളാണ്  ക്ലാസ്സ്‌ എടുത്തത്. ക്യാമ്പംഗങ്ങളെ പരിശീലനാന്തരീക്ഷത്തിലേക്ക് സെഷനുശേഷം ബ്ലോക്ക് കോഡിങ് ഉപയോഗിച്ച് ഒരു ബാസ്കറ്റ്ബോൾ ഗെയിം നയിക്കുന്ന മഞ്ഞുരുക്കൽ തയ്യാറാക്കൽ, കലോത്സവത്തിൻ്റെ പ്രചാരണത്തിനുള്ള ഒരു റീൽ തയ്യാറാക്കൽ എന്നിവാ ആയിരുന്നു. ലിറ്റിൽ കൈറ്റ്സ് റെഗുലർ ക്ലാസിൽ കുട്ടികൾ പരിചയിച്ച സങ്കേതങ്ങളുടെയും, നേടിയ  ശേഷികളുടെയും പ്രയോഗത്തിന് ക്യാമ്പ്‌ ഇടം നൽകി


അവധിക്കാല ക്യാമ്പിൽ നിന്നും:

ഉപജില്ല ക്യാമ്പ് 2025

2024 - 27 ബാച്ചിൽ നിന്നും പ്രോഗ്രാമിംഗ്, ആനിമേഷൻ, ആയി 8 കുട്ടികൾ പട്ടം സെൻമേരിസ് എച്ച് എസ് എസ് എൽ വച്ച് നടന്ന ഉപജില്ല ക്യാമ്പിൽ പങ്കെടുത്തു.വളരെ നല്ല അനുഭവമാണ് കുട്ടികൾ പങ്കുവെച്ചത്. Windwane, animometer എന്നിവയുടെ വർക്കിംഗ് മോഡൽ ഓർഡിനോ UNO കൊണ്ടും പേപ്പർ കൊണ്ടും ഉണ്ടാക്കിയത് കുട്ടികൾക്ക് ഒരുപാട് ഇഷ്ടം ഉണ്ടാക്കി. പ്രോഗ്രാമിനെ കുറിച്ച് അവർക്ക് ഉണ്ടായിരുന്ന അറിവുകളേക്കാൾ കൂടുതൽ ഉപജില്ല ക്യാമ്പിൽ നിന്നും കിട്ടിയതായി കുട്ടികൾ അറിയിച്ചു, അതിനെക്കുറിച്ച് പഠിക്കാനുള്ള താല്പര്യം കൂടുതൽ ഉണ്ടാക്കി. അതുപോലെതന്നെ അനിമേഷൻ ക്യാമ്പിൽ പങ്കെടുത്ത കുട്ടികൾ അവരുടെ കഴിവുകൾ കൂടുതൽ വികസിപ്പിക്കാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷം പ്രകടിപ്പിച്ചു.