സെൻറ്.ജോസഫ്സ് എൽ .പി. എസ്. തുരുത്തിയ്കാട്

Schoolwiki സംരംഭത്തിൽ നിന്ന്
(സെൻറ്.ജോസഫ് എൽ .പി. എസ്. തുരുത്തിയ്കാട് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഫലകം:Prettyurl ST Joseph L.P.S Thuruthikkad

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെൻറ്.ജോസഫ്സ് എൽ .പി. എസ്. തുരുത്തിയ്കാട്
വിലാസം
തുരുത്തിക്കാട് കല്ലൂപ്പാറ

തുരുത്തിക്കാട് പി.ഒ
,
തുരുത്തിക്കാട് പി.ഒ പി.ഒ.
,
689597
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1 - 6 - 1935
വിവരങ്ങൾ
ഇമെയിൽstjosephlpstcd@gmail.com
കോഡുകൾ
സ്കൂൾ കോഡ്37532 (സമേതം)
യുഡൈസ് കോഡ്32120700110
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല മല്ലപ്പള്ളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംതിരുവല്ല
താലൂക്ക്മല്ലപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്മല്ലപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ27
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജിജി ചാക്കോ
പി.ടി.എ. പ്രസിഡണ്ട്സൗമ്യ ബിൻസെന്റ
എം.പി.ടി.എ. പ്രസിഡണ്ട്ജിൻസ എസ് കൊട്ടാരം
അവസാനം തിരുത്തിയത്
31-10-202437532


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ മല്ലപ്പള്ളി ഉപജില്ലയിലെ തുരുത്തിക്കാട് എന്ന സ്ഥലത്തുള്ള ഒരു ഏയ്ഡഡ് വിദ്യാലയമാണ് സെൻറ് ജോസഫ്സ് എൽ. പി. എസ് തുരുത്തിക്കാട്.

ചരിത്രം

യാക്കോബായ മാനേജ്മെന്റിന്റെ കീഴിലായിരുന്ന എം.ഡി. സ്കൂൾ മാർഈവാനിയോസ് തിരുമേനിയോട് ബഹു:കുര്യാക്കോസ് ഇരണിക്കലച്ചൻ വിലയ്ക്ക് വാങ്ങുകയുണ്ടായി. ഇപ്പോൾ സ്കുൂൾ പ്രവർത്തിക്കുന്ന സ്ഥലത്തുണ്ടായിരുന്ന സെൻറ്. ഡൊമനിക്ക് സ്കൂളിൾ നിർത്തലാക്കിയപ്പോൾ ബഹു ഇരണക്കലച്ചൻ എം ഡി സ്കുളിലെയും സെന്റ് ഡൊമനിക് സ്കൂളിലെയും കുട്ടികളെ ഒന്നിച്ചാക്കി തുരുത്തിക്കാട് സെന്റ് ജോസഫ്സ് എൽ പി സ്കൂൾ എന്ന പേരിൽ 1935-ൽ ഇപ്പോഴത്തെ സ്കൂൾ സ്ഥാപിച്ചു.

ഭൗതികസൗകര്യങ്ങൾ

സ്കൂളിന്റെ കെട്ടിടത്തിൻറെ നാലുവശവും ചുറ്റുമതിൽ, ഒന്നുമുതൽ നാലുവരെയുള്ള ക്ലാസ് മുറികളും ഒരു ഓഫീസ് മുറിയും ഒരു സ്റ്റേജും , ലൈബ്രറി, എല്ലാ ക്ലാസ്സുകളിലും ഫാനും കൂടാതെ ഒരു പാചകപ്പുരയും കുട്ടികൾക്ക് ശുചി മുറികളുമുണ്ട്. 2020 വർഷത്തിൽ kite ൽ നിന്നും രണ്ട് ലാപ്ടോപ്പുും ഒരു പ്രൊജക്റ്ററും ലഭിക്കുകയുണ്ടായി. മഴവെള്ളസംഭരണി, ഇന്റർനെറ്റ് സൗകര്യം എന്നിവയും സ്കൂളിനുണ്ട്.

മികവുകൾ

ഈ സ്കൂളിലെ കുട്ടികൾ അക്കാദമികമായി ഉയർന്ന ഗ്രേഡ് നേടി മികവ് പുലർത്തുന്നു. മത്സര പരീക്ഷകളിൽ പ‍‍‍ങ്കെടുക്കുകയും മിക്ക കുട്ടികളും മികച്ച വിജയം നേടുകയും ചെയ്തിട്ടുണ്ട്. രചനാമത്സരങ്ങളിൽ കുട്ടികൾ ഉന്നത വിജയം കൈവരിച്ചിട്ടുണ്ട്. ഉപജില്ലാ മൽസരങ്ങളിലും അതുപോലെ കലാ മത്സരങ്ങളിലും കുട്ടികൾ ധാരാളം സമ്മാനങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്.

മ‍ുൻ സാരഥികൾ

നമ്പർ പേര് എന്ന് മുതൽ എന്ന് വരെ
1. എം.എം ജോസഫ് 1982 1983
2. പി.ജി ചാക്കോ 1983 1987
3. സിസ്റ്റർ. അന്നമ്മ വി.റ്റി 1987 1990
4. സിസ്റ്റർ. കെ.എം ചിന്നമ്മ 1990 2000
5. ബിജുമോൻ പി.കെ 2000 2001
6. സിസ്റ്റർ അമ്മിണി എം. റ്റി 2001 2002
7. ശ്രീ. തങ്കച്ചൻ പി.യു 2002 2003
8. സിസ്റ്റർ അമ്മിണി എം. റ്റി 2003 2004
9. സിസ്റ്റർ. ഷൈനിമോൾ കുരുവിള 2004 2009
10. സിസ്റ്റർ.മേരി പി.എം 2009 2012
11. സിസ്റ്റർ. ഷൈനിമോൾ കുരുവിള 2012 2015

പ്രധാനാധ്യാപിക

ശ്രീമതി ജിജി സി ചാക്കോ

പ്രശസ്തരായ പൂർവ്വ വിദ്യാർത്തികൾ

സജി ചാക്കോ - കോഴഞ്ചേരി കോളേജ് പ്രൊഫസർ

തമ്പി കെ എരണയ്ക്കൽ - അഡ്വക്കേറ്റ്

ഗീത കുമാരി - വില്ലേജ് ഓഫീസർ

സുശില - സോഷ്യൽ വർക്കർ കൗണ്സിലർ

മനോജ് എബ്രഹാം w/o ഷൈജൊസക്കറിയ - ദന്തിസ്റ്റ്

ഡോ. വിജയൻ - Rtd. മെഡിക്കൽ കോളേ‍ജ്

രാജേഷ് - ഇലക്ട്രിസിറ്റി ബോർഡ്

പാഠ്യേതര പ്രവർത്തനങ്ങൾ

കുട്ടികളുടെ സർഗാത്മക കഴിവുകൾ വികസിപ്പിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ സ്കൂളിൽ നിന്നും നൽകുന്നു മാസത്തിലെ ആദ്യത്തെ വെളളിയാഴ്ചകളിൽ ബാലസഭ കൂടുകയും കുട്ടികളുടെ കലാപരമായ കഴിവുകൾ പ്രദർശിപ്പിക്കാൻ അവസരം നൽകുകയും ചെയ്യുന്നു പാഠ്യവിഷയങ്ങളുമായി ബന്ധപ്പെട്ട ദിനാചരങ്ങൾ കുട്ടികളുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നു. ശാരീരികവും മാനസികവുമായ ഉല്ലാസത്തിന് യോഗ നടത്തുന്നു. ഭാഷാ അസംബ്ലി നടത്തിവരുന്നു. ഓൺലൈൻ ക്ലാസ് സൗകര്യത്തിനായി കുട്ടികൾക്ക് മൊബൈൽ ഫോൺ നൽകുകയുണ്ടായി.

ദിനാചരണങ്ങൾ

സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം ,പരിസ്ഥിതി ദിനം,ഓസോൺ ദിനം,ശിശുദിനം തുടങ്ങി പ്രാധാന്യമർഹിക്കുന്ന എല്ലാ ദിനാചരണങ്ങളും നടത്തുന്നു. ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് ക്വിസ് മത്സരങ്ങൾ, ചിത്രരചന, പോസ്റ്ററ്‍‍ നിർമ്മാണം തുടങ്ങിയ നിരവധി പരിപാടികളും നടത്തുന്നു.

ക്ലബ്ബുകൾ

സയൻസ് ക്ലബ്ബ്

ഗണിത ക്ലബ്ബ്

സുകക്ഷാ ക്ലബ്ബ്

ഇംഗ്ലീഷ് ക്ലബ്ബ്

വിദ്യാരംഗകലാസാഹിത്യവേദി

ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ

ലഹരിവിരുദ്ധ കാമ്പയിൻ

ലഹരിവിരുദ്ധ പ്രതിജ്‍‍ഞ

ലഹരിവിരുദ്ധ പോസ്റ്റർ

പ്ളഗ് കാർഡ് നിർമ്മാണം

ബാഡ്ജ് നിർമ്മാണം

സ്കിറ്റ്

ബോധവത്കരണ ക്ലാസ്

പ്രസംഗം, കവിതകൾ.







സ്കൂൾ ഫോട്ടോകൾ

വഴികാട്ടി

Map