സെന്റ് ഗോരേറ്റീസ് ഹൈസ്കൂൾ നാലാഞ്ചിറ/ലിറ്റിൽകൈറ്റ്സ്
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
- ലിറ്റിൽ കൈറ്റ്സ്
സെൻറ് ഗൊരേറ്റീസ് ഹൈസ്കൂൾ 'ലിറ്റിൽ കൈറ്റ് യൂണിറ്റ് LK/2018/43031 രജിസ്റ്റർ ചെയ്ത് പ്രവർത്തിച്ചു വരുന്നു. ക്ലബ്ബിൽ 20 അംഗങ്ങൾ ഉണ്ട്. എല്ലാ ബുധനാഴ്ച്ചയും വൈകിട്ട് 3.30 മുതൽ 4.30 വരെയാണ് പരിശീലനം. അനിമേഷൻ, ഡിജിറ്റൽ പെയിൻറിങ്,മലയാളം ടൈപ്പിംഗ്,ഇലക്ട്രോണിക്സ്, റോബോട്ടിക്സ്,ഹാർഡ്‍വെയർ,ഓൺലൈൻ ക്ലാസ് തുടങ്ങി വ്യത്യസ്ത മേഖലകളിൽ പ്രത്യേക പരിശീലനം നേടുന്നതിനുള്ള അവസരം കുട്ടികൾക്കു ലഭിക്കുന്നു. ഈ വിദ്യാലയത്തിൽ ലിറ്റിൽകൈറ്റ്സ് യൂണിറ്റ് ക്ലബ്ബിൻെറ പ്രവർത്തനം നല്ല രീതിയിൽ നടക്കുന്നു. ശ്രീമതി ലിസി കുരുവിള, ശ്രീമതി ഷൈനിമോൾ പി.കെ എന്നിവർ കൈറ്റ് മിസ്ട്രസ്മാരായി പ്രവർത്തിക്കുന്നു . ഹൈടെക് ക്ലാസ് റൂമിന് വേണ്ട സാങ്കേതിക സഹായങ്ങൾ നൽകുകയുമാണ് യൂണിറ്റിൻെറ പ്രവർത്തനപരിപാടി.ഹൈടെക് ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിന് കൈറ്റ്സ് അംഗങ്ങളെ ചുമതലപ്പെടുത്തിയിട്ടുണ്ട്.യൂണിറ്റ്,ജില്ലാ തലങ്ങളിൽ പരിശീലനങ്ങൾ സമയക്രമം അനുസരിച്ച് നടന്നു വരുന്നു.
2021-2022 അദ്ധ്യയന വർഷത്തിൽ "തിരികെ സ്കൂളിലേക്ക്" എന്ന പരിപാടിയുടെ ഭാഗമായി കുട്ടികളുടെ പ്രവർത്തനങ്ങളെ ആധാരമാക്കിയുള്ള ചിത്രങ്ങൾ സ്കൂൾ വിക്കിയിൽ അപ്‌ലോഡ് ചെയ്തു. ഓൺലൈൻ ക്ലാസ്സിൽ ഫോൺ ഇല്ലാത്ത കുട്ടികൾക്ക് ഹെഡ്മിസ്ട്രസ്, അധ്യാപകർ എന്നിവരുടെ സഹായത്താൽ ഫോൺ വാങ്ങി സംഭാവന ചെയ്തു. Victers ചാനൽ വഴി കേരള ഗവണ്മെന്റ് ഒരു ബോധവൽക്കരണ പരിപാടി "സത്യമേവ ജയതേ" എന്ന പേരിൽ അധ്യാപകർക്കും, കുട്ടികൾക്കും നൽകി. ലിറ്റിൽ കൈറ്റ്സ് സ്മാർട്ട് ക്ലാസ്സ്‌റൂമിൽ മറ്റു കുട്ടികൾക്കും ക്ലാസ്സ് എടുക്കുകയുണ്ടായി. "Gsuite ക്ലാസ്സ്‌റൂം" ആപ്പ് ഇൻസ്റ്റാൾ ചെയ്യുന്നതും, ക്ലാസ്റൂമിൽ എങ്ങനെ ജോയിൻ ചെയ്യാം, അതുപോലെ കോവിഡും പ്രതിരോധ പ്രവർത്തനങ്ങളും എന്ന വിഷയത്തെ ആസ്പദമാക്കിയും ലിറ്റിൽ കൈറ്റ്സ് വെബ്ബിനാർ സംഘടിപ്പിച്ചു. ക്ലാസ്റൂമിൽ ജോയിൻ ചെയ്യാൻ പറ്റാത്ത കുട്ടികളെയും, വിവരസാങ്കേതിക വിദ്യയിൽ ബുദ്ധിമുട്ട് നേരിടുന്നവരെയും ലിറ്റിൽ കൈറ്റ്സ് സഹായിച്ചു. കോവിഡ്, ഒമിക്രോൺ എന്നീ മഹാമാരി യുടെ കാലഘട്ടത്തിൽ സ്കൂളിലെ കുട്ടികൾക്ക് അധ്യാപകരോടൊപ്പം ലിറ്റിൽ കൈറ്റ്സും സഹായംനൽകി. ഓൺലൈൻ ക്ലാസിൽഹാജരാകാതിരുന്ന കുഞ്ഞുങ്ങളെ കണ്ടെത്തി അവരുടെ വീട്ടിൽ അധ്യാപകർ പോകുകയും മാതാപിതാക്കളോടു സംസാരിച്ചു കുട്ടികൾക്ക് പഠനത്തിൽ താല്പര്യം ഉണ്ടാക്കുകയും ചെയ്തു. ഈ വർഷത്തെ വിശേഷദിനങ്ങൾ ആചരി ക്കുകയും ആ ദിവസത്തെ പരിപാടികൾ സ്കൂളിൻെറ "You tube" ചാനലിലും, വിദ്യാരംഗത്തിൻെറ സൃഷ്ടികളും കലാപരിപാടികളും "കാവ്യാരാമം"എന്ന ചാനലിലും ലിറ്റിൽ കൈറ്റ്സിൻെറ സഹായത്തോടെ അപ് ലോഡ് ചെയ്തു.
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ 2019-2022 ബാച്ചിന്റെ(Std10) ക്ലാസുകൾ ഓൺലൈൻ,ഓഫ്‌ലൈൻ ആയി നടത്തുകയുണ്ടായി. അനിമേഷൻ, മലയാളം കംപ്യൂട്ടി ങ്, പ്രോഗ്രാമിങ്, മൊബൈൽ ആപ്പ് ഇൻവെൻഷൻ എന്നിവയിൽ little kites പ്രാവീണ്യം നേടുക എന്ന ലക്ഷ്യത്തിൽ LK മിസ്ട്രസ്മാർ ക്ലാസുകൾ കൈകാര്യം ചെയ്തുവരുന്നു. Assignment ന്റെ ഭാഗമായി വരുന്ന ഗ്രൂപ്പ് പ്രവർത്തന ത്തിനായി little kites Webinar നടത്തി.
Sathyameva Jayathe എന്ന പരിപാടിയിലൂടെ മൊബൈൽ ഉപയോഗിക്കുന്ന അധ്യാപകരും, കുട്ടികളും ചതിയിൽ പെടാതെ എങ്ങനെ സ്വയം രക്ഷപ്പെടാം എന്ന ബോധവൽക്കരണം 21.12.2021 നു നടത്തി.
2020-2023(Std9) ബാച്ചിന്റെ ക്ലാസുകൾ 2021 ഡിസംബർ മാസം ആരംഭിച്ചു. വിവര സാങ്കേതിക വിദ്യയിൽ little kites ന്റെ ഉന്നമനം ലക്ഷ്യമാക്കി വിവിധ മേഖലകളിൽ സ്വയം പ്രവർത്തിക്കുന്നതിനായി അധ്യാപകർ ക്ലാസ്സ് നടത്തി വരുന്നു. ഈ ബാച്ചിന്റെ ഏക ദിന ക്യാമ്പ് 2022 ജനുവരി 24 നു module പ്രകാരം ഉള്ള അനിമേഷൻ, പ്രോഗ്രാമിങ്, എന്നിവ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് പ്രവർത്തിപ്പിക്കാൻ പരിശീലനം നൽകുകയും ചെയ്തു. Expert ക്ലാസുകൾ Victers ചാനൽ വഴി ഓൺലൈൻ ആയി little kites attend ചെയ്യുന്നു.ഈ വർഷത്തെ ഡിജിറ്റൽ മാഗസിൻ തയാറാ ക്കാനുള്ള പരിശീലനവും മിസ്ട്രസ്മാർ നൽകി വരുന്നു.
[[സെന്റ് ഗോരേറ്റീസ് ഹൈസ്കൂൾ നാലാഞ്ചിറ/ലിറ്റിൽകൈറ്റ്സ്/ഡിജിറ്റൽ പൂക്കളം|