സുബുലുസ്സലാം എൽ പി സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സുബുലുസ്സലാം എൽ പി സ്കൂൾ
വിലാസം
valapatanam

Valapatanam
,
670010
സ്ഥാപിതം1968
വിവരങ്ങൾ
ഫോൺ9447449190
ഇമെയിൽschool13621@gmail.com
കോഡുകൾ
സ്കൂൾ കോഡ്13621 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻHaseena. P. K
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

കണ്ണൂർ ജില്ലയിലെ കണ്ണൂർ വിദ്യാഭ്യാസ ജില്ലയിൽ പാപ്പിനിശ്ശേരി ഉപജില്ലയിലെ വളപട്ടണം എന്ന പ്രദേശത്ത് സ്ഥിതി ചെയ്യ‍ുന്ന എയ്ഡഡ് വിദ്യാലയമാണ് സുബുലുസ്സലാം എൽ പി സ്കൂൾ

ചരിത്രം

മുസ്ലിം ഭൂരിപക്ഷ പ്രദേശമായിരുന്ന വളപട്ടണത്തിൽ പെൺകുട്ടികളുടെ വിദ്യാഭ്യാസം വളരെ പിന്നാക്കമായിരുന്നു.ഈ അവസ്ഥയിൽ ഈ നാട്ടിലെ പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നല്കുന്നതിനുള്ള ഒരു സ്ഥാപനം എന്ന നിലയിൽ 1968 ലാണ്‌ ഈ വിദ്യാലയം ആരംഭിച്ചത് . അതിന് മുമ്പ് തന്നെ വളപട്ടണം ഗവഃ ഹൈസ്‌കൂളിന്റെ ഭാഗമായ എൽ.പി സ്കൂൾ ഇവിടെ പ്രവർത്തിച്ചിരുന്നു . സുബുലുസ്സലാമിന്റെ ആരംഭത്തോടെ അത് ഹൈസ്കൂളിലേക്ക് മാറി .മദ്രസ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത് . തുടക്കത്തിൽ 5 അധ്യാപകരുണ്ടായിരുന്ന സ്‌കൂൾ പിന്നീട്‌ 17 ഡിവിഷൻ വരെ എത്തി .കോഴിക്കോട് മുക്കം എച് .എസിൽ നിന്നും വന്ന പി.അബ്‌ദുൾ അസീസ് മാസ്റ്റർ എച്.എം ആയി വന്നതിന് ശേഷം ആയിരുന്നു ഈ ഉയർച്ചയെല്ലാം .എ.എം .മുഹമ്മദ്‌ ഹനീഫ മാസ്റ്റർ ,പി.പി.മുഹമ്മദ് മാസ്റ്റർ ,പി.ജ്യോതി എന്നിവർ എച് .എം ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട് .2020 മുതൽ പി .കെ.ഹസീന ടീച്ചറുടെ നേതൃത്വത്തിലാണ് സ്ക്കൂളിന്റെ പ്രവർത്തനങ്ങൾ മുന്നേറുന്നത് .

ഭൗതികസൗകര്യങ്ങൾ

ഭൗതീക സൗകര്യങ്ങൾ ഒരുക്കുന്നതിൽ വളരെയധികം ശ്രദ്ധ പുലർത്തുവാൻ സ്കൂൾ മാനേജ്‌മെന്റിന് സാധിച്ചിട്ടുണ്ട്‌ .മുമ്പ് മദ്രസയും സ്ക്കൂളും ഒരേ കെട്ടിടത്തിൽ ആയിരുന്നു പ്രവർത്തിച്ചു വന്നിരുന്നത് . എന്നാൽ ഇപ്പോൾ സ്കൂളിനു സ്വന്തമായി കെട്ടിടം പുതുക്കിപ്പണിതു . ഓഫീസ് റൂം, സ്റ്റാഫ് റൂം , സ്മാർട്ട് ക്ലാസ്സ്‌റൂം ,അടുക്കള , മെസ്സ് റൂം , ലൈബ്രറി , ശുചിമുറി ,കളിസ്ഥലം , സ്റ്റേജ്, വാഹനം തുടങ്ങിയവ സൗകര്യങ്ങൾ മികച്ച രീതിയിൽ സജ്ജീകരിച്ചിട്ടുണ്ട്‌ . ടൈലുകൾ പാകിയ ക്ലാസ് മുറികളിൽ ഭിത്തിയിൽ ശിശു സൗഹൃദ ചിത്രങ്ങൾ വരച്ചും ആകർഷകമാക്കിയിട്ടുണ്ട് .

ഒപ്പം പച്ചക്കറിത്തോട്ടവും , പൂന്തോട്ടവും , മാലിന്യ നിർമാർജ്ജനത്തിന്റെ ഭാഗമായി മാലിന്യങ്ങൾ തരം തിരിച്ച് ഇടുവാൻ പ്രത്യേകമായി വേസ്റ്റ് ബിന്നുകളും ഒരുക്കിയിട്ടുണ്ട്‌.

  • സൗകര്യപ്രദമായ കമ്പ്യൂട്ടർ റൂംം
  • ക്ലാസ് റൂംം
  • -അടുക്കള,
  • -ശൗചാലയ॰

പാഠ്യേതര പ്രവർത്തനങ്ങൾ

മെഗാക്വിസ്

മാനേജ്‌മെന്റ്

.സുബുലുസ്സലാ॰ മദ്രസ കമ്മിറ്റി

മുൻസാരഥികൾ

 .പി.അബ്ദുൽ അസീസ് മാസ്ററർ,
 .AMമുഹമ്മദ് ഹനീഫ മാസ്ററർ,
 .PPമുഹമ്മദ് മാസ്ററ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

 .Dr.അബ്ദുൽ വഹാബ്

വഴികാട്ടി

വഴികാട്ടി

Map
"https://schoolwiki.in/index.php?title=സുബുലുസ്സലാം_എൽ_പി_സ്കൂൾ&oldid=2532182" എന്ന താളിൽനിന്ന് ശേഖരിച്ചത്