വി.എച്ച്.എസ്. എസ് ഫോർ ഗേൾസ് തിരുവല്ലം/ലിറ്റിൽകൈറ്റ്സ്/2024-27
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
43068-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 43068 |
യൂണിറ്റ് നമ്പർ | LK/2018/43068 |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | തിരുവനന്തപുരം സൗത്ത് |
ലീഡർ | ആശ ശിവകുമാർ |
ഡെപ്യൂട്ടി ലീഡർ | സുകന്യ എസ് |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | സരിത പി |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | റംസ എ എച്ച് |
അവസാനം തിരുത്തിയത് | |
28-08-2024 | 43068 |
ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ച്
ലിറ്റിൽകൈറ്റ്സ് 2024-27 ബാച്ചിന്റെ പ്രിലിമിനറി ടെസ്റ്റ് 15-06-2024 ന് കമ്പ്യൂട്ടർ ലാബിൽ നടന്നു. 23 കുട്ടികൾ പങ്കെടുത്തു. ഇതിൽ 20 അംഗങ്ങൾ എൽ.കെ 2024-27 ബാച്ചിൽ സെലക്ട് ആയി.
പ്രിലിമിനറി ക്യാമ്പ്
പുതിയ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കായുള്ള പ്രിലിമിനറി ക്യാമ്പ് ജൂലൈ 30ന് ഭംഗിയായി നടത്തി.ലിറ്റിൽ കൈറ്റ്സ് അധ്യാപിക ശ്രീമതി സരിത, പി എസ്ഐറ്റിസി ശ്രീമതി ആര്യ എന്നിവരാണ് മേൽനോട്ടം വഹിച്ചത്.സ്കൂൾ പ്രിൻസിപ്പൾ ബഹുമാനപ്പെട്ട ശ്രീമതി കുമാരി രശ്മി ടീച്ചറാണ് ഉദ്ഘാടന കർമം നിർവഹിച്ചത്.ഈശ്വര പ്രാർത്ഥനയോടെ ക്യാമ്പ് തുടങ്ങി.തിരുവനന്തപുരം മാസ്റ്റർ ട്രെയിനർ ശ്രീമതി പ്രിയ ടീച്ചറാണ് കുട്ടികൾക്ക് ക്ലാസ്സ് എടുക്കാൻ സ്കൂളിൽ എത്തിച്ചേർന്നത്.രാവിലെ 9.30 മുതൽ വൈകുന്നേരം 3 മണി വരെ ആയിരുന്നു ക്ലാസ്സ്.
കുട്ടികളെ ഡിജിറ്റൽ മാർഗ്ഗത്തിൽ വിവിധ ഗ്രൂപ്പുകളായി തിരിച്ചു.ലിറ്റിൽ കൈറ്റ്സ് ക്ലബ് എന്താണെന്നും അതു കൊണ്ട് അവർക്ക് ലഭിക്കുന്ന കൂടുതൽ അറിവുകൾ എന്തൊക്കെ എന്നതിനെകുറിച്ചും അവർക്ക് മനസ്സിലാക്കി കൊടുത്തു.
ഓർമ പരീക്ഷണം കുട്ടികളിൽ നടത്തി.,ഗെയിമിംഗ്,അനിമേഷൻ, റോബോട്ടിക്സ് ,പ്രോഗ്രാമിങ് എന്നിവ അവർക്ക് പരിചയപെടുത്തികൊടുത്തു. ലിറ്റിൽ കൈറ്റ്സിൽ ഹാജറിൻ്റെ മൂല്യം വ്യക്തമാക്കി.ക്യാമ്പിൽ മികച്ച പ്രകടനം കാഴ്ച്ചവച്ച ഗ്രൂപ്പിന് സമ്മാനവും നൽകി.ഇന്നെ ദിവസം നമുക്കായി ക്ലാസ്സ് എടുത്ത ശ്രീമതി പ്രിയ ടീച്ചറിന് കുട്ടികൾ നന്ദി അറിയിച്ചു.
3.30ന് ശേഷം ജൂനിയർ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ രക്ഷിതാക്കൾക്കായി ഒരു മീറ്റിംഗ് സംഘടിപ്പിച്ചിരുന്നു.അവരുടെ കുട്ടികൾക്ക് ഈ ക്ലബ്ബിൽ ഏറ്റവും മികച്ച രീതിയിൽ പ്രവർത്തിക്കാൻ ഉള്ള എല്ലാ പിന്തുണയും നൽകണം എന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഒരു മീറ്റിംഗ് ആയിരുന്നു അത്.ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൽ അംഗങ്ങൾ ആകുമ്പോൾ ലഭിക്കുന്ന കൂടുതൽ അറിവുകളെ കുറിച്ചും ഈ വളർന്നുകൊണ്ടിരിക്കുന്ന ഡിജിറ്റൽ ലോകത്തെ കുറിച്ചും ഐ.ടി മേഖലയിലുള്ള ജോലികളെ കുറിച്ചുമൊക്കെ അവർക്ക് കൂടുതൽ പഠിക്കാൻ കഴിയുന്ന ഏറ്റവും മികച്ച ഒരു വേദിയാണ് ലിറ്റിൽ കൈറ്റ്സ് എന്നൊക്കെ അവർക്ക് ശ്രീമതി പ്രിയ ടീച്ചർ വിശദമായി പറഞ്ഞുകൊടുത്തു.