മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം/പ്രവർത്തനങ്ങൾ
| Home | 2026-27 |
പാഠ്യാനുബന്ധ പ്രവർത്തനങ്ങൾ
2025-26
മെറിറ്റ് ഡേ
മൗണ്ട് കാർമൽ ഹയർ സെക്കൻഡറി സ്കൂൾ, കോട്ടയം 2024-’25 വർഷത്തെ ‘മെറിറ്റ് ഡേ’യും ‘വിദ്യാരംഗം കലാ-സാഹിത്യ വേദി 2025’യുടെ ഉദ്ഘാടനവും ജൂൺ 28, 2025-ന് ആഘോഷിച്ചു. അക്കാദമിക്, സഹപാഠ്യ മേഖലകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കാനാണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടി മനോഹരമായ പ്രാർത്ഥനാനൃത്തത്തോടെ ആരംഭിച്ചു.
ഹെഡ്മിസ്ട്രസ് സിസ്റ്റർ ജെയിൻ എ.എസ്. CSST, ഏവർക്കും സ്വാഗതം ആശംസിച്ചു. കഠിനാധ്വാനത്തിന്റെ, സ്ഥിരതയുടെ പ്രാധാന്യം അവർ ഊന്നിപ്പറഞ്ഞു. എല്ലാ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും അവർ നന്ദി അറിയിച്ചു. വിദ്യാഭ്യാസ വിദഗ്ധനും വിജയപുരം കോർപ്പറേറ്റ് എഡ്യൂക്കേഷണൽ കൗൺസിലിൻ്റെ മാനേജരുമായ റവ.ഡോ. ആന്റണി ജോർജ് പാട്ടപ്പറമ്പിൽ അധ്യക്ഷപദം അലങ്കരിച്ച് സംസാരിച്ചു.
പ്രധാന അതിഥിയായ ശ്രീ.തിരുവഞ്ചൂർ രാധാകൃഷ്ണൻ, എം.എൽ.എ, കോട്ടയം, മെറിറ്റ് ഡേ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. വളർച്ചയുടെ ഓരോ പടവിലും സ്കൂളിനോടൊപ്പം ഉണ്ടായിരുന്ന അദ്ദേഹത്തിൻ്റെ നിറ സാന്നിധ്യം പരിപാടിയുടെ ആകർഷണീയത വർദ്ധിപ്പിച്ചു. ടെലിവിഷൻ പരിപാടിയിലൂടെ ഗാനരംഗത്തേക്ക് ചുവട് വച്ച് പ്രശസ്ത ഗായകൻ ശ്രീ. മഹാദേവൻ എ, മനോഹരമായ സംഗീതം അവതരിപ്പിച്ച് പരിപാടിയെ സമ്പന്നമാക്കി. SSLC പരീക്ഷയിൽ മുഴുവൻ A+യും 9A+യും നേടിയ വിദ്യാർത്ഥികൾക്കും NMMS, USS സ്കോളർഷിപ്പുകൾ നേടിയ വിദ്യാർത്ഥികൾക്കും ക്യാഷ് പ്രൈസും മെമെന്റോയും വിതരണം ചെയ്തു. യൂണിവേഴ്സിറ്റി പരീക്ഷയിൽ റാങ്ക് നേടിയ മുൻ വിദ്യാർത്ഥികളെയും ആദരിച്ചു. മൗണ്ട് കാർമൽ ഓർക്കസ്ട്രയുടെ മനോഹരമായ സംഗീതം പരിപാടിയെ ആകർഷകമാക്കി. ലോക്കൽ മാനേജർ റവ.സിസ്റ്റർ ട്രിഷ CSST, അനുഗ്രഹ പ്രഭാഷണം നടത്തി. പ്രശസ്ത ഗായകൻ ശ്രീ. കോട്ടയം സുരേഷ്, മഹാദേവൻ എ (ടി.വി. ഫെയിം) എന്നിവർ ചേർന്ന് വിദ്യാരംഗം കലാ-സാഹിത്യ വേദി 2025-ന്റെ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ശ്രീ. പ്രവീൺ കെ രാജ്, ടീച്ചർ പ്രതിനിധി ശ്രീമതി സൂസൻ ബാബു എന്നിവർ ആശംസകൾ അർപ്പിച്ചു. വിദ്യാർത്ഥി പ്രതിനിധി മിസ്. അതിരാ പ്രദീപ് മറുപടി പ്രസംഗം നടത്തി. ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് ശ്രീമതി ഷേർലി ജോസഫ് T യോഗത്തിന് നന്ദി പറഞ്ഞു. ദേശീയഗാനത്തോടെ പരിപാടി സമാപിച്ചു
യോഗാദിനം
ജൂൺ 21 - ന് രാവിലെ 9.00 മണിക്ക് സ്ക്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് അന്താരാഷ്ട്ര യോഗം ദിന പരിപാടികൾ ആരംഭിച്ചു തുവര ത്തിൽ ഹെഡ് മിസ്ട്രസ് സിസ്റ്റർ ജെയിൻ യോഗാ ദിന സന്ദേശം നൽകി യോഗാചാര്യ അസ്വ വി ആർ ബി നായർ. യോഗ ചെയ്യുന്നതിന്റ ഗുണങ്ങൾ വിശദീകരിക്കുകയും യോഗാ പരിശീലനത്തിന് നേതൃത്വം നൽകുകയും ചെയ്തു. സ്ക്കൂളിലെ വിവിധ സംഘടനകളായ ഗൈഡ്സ് , SPC, NCC, Little Kids, Red Cross യോഗാ ദിനത്തിന്റെ പരിശീലനത്തിൽ സജീവമായി പങ്കെടുത്തു
സ്കൂൾ പാർലമെന്റ് ഇലെക്ഷൻ
"വോട്ടവകാശമില്ലാത്ത ഇല്ലാത്ത മനുഷ്യൻ സംരക്ഷണമില്ലാത്ത മനുഷ്യൻ ആണ് "
2025-2026 അധ്യയന വർഷത്തെ സ്കൂൾ പാർലമെന്റ് ഇലെക്ഷൻ 25/08/2025 വ്യാഴാഴ്ച നടത്തപെടുകയുണ്ടായി8മുതൽ 10 വരെയുള്ള ക്ലാസ്സുകളിലെ കുട്ടികൾ തങ്ങങ്ങളുടെ സമ്മതി ദായക വോട്ടവകാശം പ്രിസൈഡിങ്ങ് ഓഫീസർ ഷേർലി ജെ റ്റി സമക്ഷം രേഖപെടുത്തികൊണ്ട് ഈ വർഷത്തെ സ്കൂൾ ലീഡർ ആയി 10 സി യിലെ ശ്രീമാധുരി R, 10 ബി യിലെ ആലിയ ഫാത്തിമ പി. എ അസിസ്റ്റന്റ് ലീഡർ ആയും കുട്ടികൾ തിരഞ്ഞെടുത്തു..
സ്വാതന്ത്ര്യ ദിനാഘോഷം
ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ ചൈതന്യത്തെയും സ്വാതന്ത്ര്യ സമര സേനാനികളുടെ ത്യാഗങ്ങളെയും ആദരിക്കുന്നതിനും നമ്മുടെ രാജ്യത്തിന്റെ ഊർജ്ജസ്വലമായ യാത്ര ആഘോഷിക്കുന്നതിനുമായി 2025-26 അധ്യയന വർഷത്തെ 79 താം സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ ഫെഡറൽ ബാങ്ക് വൈസ് പ്രസിഡന്റും regional ഹെഡ്മായ മിസ്റ്റർ ജയചന്ദ്രൻ പതാക ഉയർത്തി ആരംഭംകുറിച്ചു. തുടർന്നു നിഹാരിക സോമശേഖരൻ സ്വാഗതം ആശംസിച്ചു. Rev. Sr.ലിനെറ്റ് CSST അധ്യക്ഷ പ്രസംഗം നടത്തി തുടർന്ന് ലോക്കൽ മാനേജർ Sr ട്രിഷ CSST ,മിസ്റ്റർ മഞ്ജുനാദ് ബി. ബിടാറലി ചീഫ് മാനേജർ കാനറാ ബാങ്ക്, ഹെഡ് മിസ്ട്രെസ് Sr ജനിൻ CSST എന്നിവരുടെ സന്ദേശ തുടർന്ന് BEd സ്റ്റുഡന്റസിന്റെ നേതൃത്വത്തിൽ വിവിധ കലാപരിപാടികൾ നടന്നു. അവന്തികയുടെ കൃതജ്ഞതയ്ക്ക് ശേഷം ദേശീയഗാനത്തോടുകൂടി ഈ വർഷത്തെ സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ പര്യവസാനിച്ചു.
യു എസ് എസ് ക്ലാസ്സ്
പഠനത്തിൽ മികവ് പുലർത്തുന്നവരും യു എസ് എസ് പരീക്ഷയോട് താല്പര്യം ഉള്ളവരുമായ കുട്ടികൾക്ക് ജൂലൈ മുതൽ ഫെബ്രുവരി വരെ എല്ലാ ദിവസവും ചിട്ടപ്പെടുത്തിയ ടൈം ടേബിൽ പ്രകാരമുള്ള പരിശീലന പരിപാടിയാണുള്ളത്. എല്ലാ ദിവസവും വൈകുന്നേരം 3മണി മുതൽ 4 മണി വരെയും വെള്ളിയാഴ്ച ദിവസങ്ങളിൽ 1.30 മുതൽ 3 മണി വരെയും പരിശീലന ക്ലാസ് ഉണ്ടായിരിക്കും. സ്ക്രീനിങ് ടെസ്റ്റ് നടത്തിയാണ് അവസാനഘട്ട തെരഞ്ഞെടുപ്പ് നടത്തുന്നത്. എല്ലാവർഷവും കോട്ടയം ജില്ലയിൽ മികവാർന്ന വിജയം നേടുവാൻ മൗണ്ട് കാർമൽ സ്കൂളിന് സാധിക്കുന്നു. 2023- 24 അധ്യയന വർഷത്തിൽ 3 Gifted children ഉൾപ്പെടെ മികവാർന്ന വിജയം കൈവരിക്കുവാൻ സാധിച്ചു. ഈ വർഷവും വളരെ കൃത്യതയോടെ കൂടി പരിശീലനം നടത്തുന്നു
പാഠ്യേതര പ്രവർത്തനങ്ങൾ
- എം സി ചാനൽ യുട്യൂബ് ലിങ്കുകൾ
- ഗൈഡ്സ്
- എൻ. സി. സി
- ജൂനിയർ റെഡ്ക്രോസ്
- ബാന്റ് ട്രൂപ്പ്
- ക്ലാസ് മാഗസിൻ
- എസ്. പി. സി
- മൗണ്ട് കാർമ്മൽ ക്ലബ്ബ് പ്രവർത്തനങ്ങൾ
- മൗണ്ട് കാർമ്മൽ വിദ്യാരംഗം കലാ സാഹിത്യ വേദി
- മൗണ്ട് കാർമ്മൽ റോഡ് സേഫ്റ്റി ക്ലബ്
- മൗണ്ട് കാർമ്മൽ സയൻസ് ക്ലബ്
- മൗണ്ട് കാർമ്മൽ മാത്സ് ക്ലബ്
- മൗണ്ട് കാർമ്മൽ സോഷ്യൽ സയൻസ് ക്ലബ്
- മൗണ്ട് കാർമ്മൽ ഐ. ടി. ക്ലബ്
- മൗണ്ട് കാർമ്മൽ മ്യൂസിക് ക്സബ്
- മൗണ്ട് കാർമ്മൽ വർക്ക് എക്സ്പീരിയൻസ് ക്ലബ്
- മൗണ്ട് കാർമ്മൽ ഹെൽത്ത് ക്ലബ്
- മൗണ്ട് കാർമ്മൽ നേച്ചർ ക്ലബ്
- മൗണ്ട് കാർമ്മൽ റിഡേഴ്സ് ക്ലബ്-വായനാക്കുട്ടം
- മൗണ്ട് കാർമ്മൽ ലിറ്റററി ക്ലബ്
- മൗണ്ട് കാർമ്മൽ എക്കോ & എനർജി ക്ലബ്
- മൗണ്ട് കാർമ്മൽ ഡിജിറ്റൽ മാഗസിൻ
- മൗണ്ട് കാർമ്മൽ ഫിലിം ക്ലബ്
- ചിത്രരചനകൾ
- നേർക്കാഴ്ച