Jump to content
സഹായം

"നല്ലൂർ നാരായണ എൽ പി ബേസിക് സ്കൂൾ, ഫറോക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1,012: വരി 1,012:
* ഫറോക്ക് ക്സസ്റ്റര് തല മികവ് പ്രദര്ശനത്തില് അക്കാദമിക വിഭാഗത്തില് ഒന്നാം സ്ഥാനം
* ഫറോക്ക് ക്സസ്റ്റര് തല മികവ് പ്രദര്ശനത്തില് അക്കാദമിക വിഭാഗത്തില് ഒന്നാം സ്ഥാനം


== 2017-18 ==
==== 2017-18 മികവുകൾ ====
=== തേന്മൊഴി-സ്കൂള് മാഗസിന് ===
{|
==== എഡിറ്റോറിയല് ====
|-
ചീഫ് എഡിറ്റർ
| [[പ്രമാണം:17524 ACTIVITY 1.jpg|thumb|17524 ACTIVITY 1]] || [[പ്രമാണം:17524 ACTIVITY 2.jpg|thumb|17524 ACTIVITY 1]] || [[പ്രമാണം:17524 ACTIVITY 3.jpg|thumb|17524 ACTIVITY 1]]
വീര മണികണ്ഠൻ
|-
| [[പ്രമാണം:17524 ACTIVITY 4.jpg|thumb|17524 ACTIVITY 1]] || [[പ്രമാണം:17524 ACTIVITY 5.jpg|thumb|17524 ACTIVITY 1]] || [[പ്രമാണം:17524 ACTIVITY 6.jpg|thumb|17524 ACTIVITY 1]]
|-
| [[പ്രമാണം:17524 ACTIVITY 7.jpg|thumb|17524 ACTIVITY 1]] || [[പ്രമാണം:17524 ACTIVITY 8.jpg|thumb|17524 ACTIVITY 1]] ||
|}


സ്റ്റാഫ് എഡിറ്റർ
ശുഹൈബ തേക്കിൽ


സ്റ്റുഡന്റ് എഡിറ്റർ
==== 2017-18 മറ്റു പ്രവര്ത്തനങ്ങൾ ====
ഫാത്തിമ ശിഫ വി.
{|
|-
| [[പ്രമാണം:17524 ACTIVITY 26.jpg|thumb|17524 ACTIVITY 1]] || [[പ്രമാണം:17524 ACTIVITY 24.jpg|thumb|17524 ACTIVITY 1]] || [[പ്രമാണം:17524 ACTIVITY 23.jpg|thumb|17524 ACTIVITY 1]]
|-
| [[പ്രമാണം:17524 ACTIVITY 27.jpg|thumb|17524 ACTIVITY 1]] || [[പ്രമാണം:17524 ACTIVITY 25.jpg|thumb|17524 ACTIVITY 1]] || [[പ്രമാണം:17524 ACTIVITY 22.jpg|thumb|17524 ACTIVITY 1]]
|-
| [[പ്രമാണം:17524 ACTIVITY 36.jpg|thumb|17524 ACTIVITY 1]] || [[പ്രമാണം:17524 ACTIVITY 28.jpg|thumb|17524 ACTIVITY 1]] || [[പ്രമാണം:17524 ACTIVITY 21.jpg|thumb|17524 ACTIVITY 1]]
|-
| [[പ്രമാണം:17524 ACTIVITY 30.jpg|thumb|17524 ACTIVITY 1]] || [[പ്രമാണം:17524 ACTIVITY 29.jpg|thumb|17524 ACTIVITY 1]] || [[പ്രമാണം:17524 ACTIVITY 13.jpg|thumb|17524 ACTIVITY 1]]
|-
| [[പ്രമാണം:17524 ACTIVITY 20.jpg|thumb|17524 ACTIVITY 1]] || [[പ്രമാണം:17524 ACTIVITY 18.jpg|thumb|17524 ACTIVITY 1]] || [[പ്രമാണം:17524 ACTIVITY 14.jpg|thumb|17524 ACTIVITY 1]]
|-
| [[പ്രമാണം:17524 ACTIVITY 19.jpg|thumb|17524 ACTIVITY 1]] || [[പ്രമാണം:17524 ACTIVITY 17.jpg|thumb|17524 ACTIVITY 1]] || [[പ്രമാണം:17524 ACTIVITY 15.jpg|thumb|17524 ACTIVITY 1]]
|-
|  || [[പ്രമാണം:17524 ACTIVITY 16.jpg|thumb|17524 ACTIVITY 1]] || 
|}


എഡിറ്റോറിയൽ ബോർഡ്
പി. ബീന
ടി.പി മിനിമോൾ
കെ അബ്ദുൽ ലത്തീഫ്
സുഹൈൽ തേക്കിൽ
സാധിക സന്തോഷ്
ദാന ഫാത്തിമ
ഹംന ദിയ
മുഹമ്മദ് അദ്‌നാൻ


==== സ്വാഭിമാനം ====
[[പ്രമാണം:17524 ACTIVITY 11.jpg|thumb|17524 ACTIVITY 1]]
[[പ്രമാണം:17524 ACTIVITY 10.jpg|thumb|17524 ACTIVITY 1]]


എന്റെ സ്‌കൂളിലെ കുരുന്നുകളുടെ അക്ഷര വിരുന്ന് എന്നെ ഏറെ ആഹ്ലാദിപ്പിക്കുന്നു.
=== 2018-19 ===
അതിശയിപ്പിക്കുന്നു. ഈ സൗഭാഗ്യം ആസ്വദിക്കാൻ ഇനി എനിക്കാവില്ലല്ലോ
==== 2018-2019 അധ്യയന വർഷത്തിലെ മിന്നുന്ന വിജയങ്ങൾ ====
എന്നോർക്കുമ്പോൾ സങ്കടവും വരുന്നുണ്ട്.
അവരുടെ നൈസർഗികമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുക. ഈ പൂമുട്ടുകൾ പരത്തുന്ന
സൗരഭ്യം എങ്ങും പരക്കട്ടെ. വായിക്കുന്ന സ്വഭാവമില്ലാത്ത കുട്ടികളാണ് ഒരു
രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായത്തിലെ ഏറ്റവും വലിയ പ്രശ്‌നം.
എന്നാൽ എന്റെ കുട്ടികൾ അത്തരത്തിലുള്ളവരല്ലെന്ന് പറയാൻ ഈ രചനകൾ തന്നെ
മതിയാകുമല്ലോ. വായിക്കുമ്പോൾ ജീവിതത്തിലേക്കുള്ള പുതിയ പാഠങ്ങളെയാണ് നാം
സ്വായത്തമാക്കുന്നത്.


അവർ വായിച്ചുതന്നെ വളരുന്നു. പലതും പഠിക്കുന്നു. കുട്ടികൾ അവരിലെ
* ഒന്നാം തരം സ്കൂള് പ്രവേശനത്തില് 9 വി്ദ്യാര്ത്ഥികളുടെ വര്ദ്ധനവ്
കലാവാസനകളെ ഇതിലൂടെ വളർത്തുന്നു. അവകാശവാദങ്ങളൊന്നും തന്നെയില്ല. തെറ്റു
കുറ്റങ്ങൾ ഉണ്ടാവാം. സദയം പൊറുക്കുക. അവരെ അനുഗ്രഹിക്കുക.
പ്രോൽസാഹിപ്പിക്കുക. നാളത്തെ പ്രതിഭകൾക്ക് ആശംസകളോടെ.


വീരമണികണ്ഠൻ
*  അലിഫ് അറബിക് മെഗാ ക്വിസ്സ് മത്സരത്തില് ഉപജില്ലയില് മൂന്നാം സ്ഥാനം.    
ഹെഡ് മാസ്റ്റർ
 
-
 
==== പ്രത്യാശയുടെ തേന്മൊഴികൾ ====
 
അറിവിന്റെയും തിരിച്ചറിവിന്റെയും എട്ടു പതിറ്റാണ്ടുകൾ. ഓർമകൾ
പടിയിറങ്ങിപ്പോയ വിദ്യാലയത്തിന്റെ തിരുമുറ്റത്തുനിന്ന് ഒരിതൾകൂടി
കൊഴിയുന്നു. വിനയത്തിന്റെയും വിവേകത്തിന്റെയും പാഠങ്ങൾ പഠിച്ചിറങ്ങിയ
പത്തിലേറെ തലമുറകളുടെ തറവാടും ഈ പ്രദേശത്തിന്റെ സർവകലാശാലയും കൂടിയായിരുന്നു
നല്ലൂർ നാരായണ എൽപി ബേസിക് സ്‌കൂൾ.
 
എൺപത്തിനാലിന്റെ നിറവിലാണിപ്പോൾ ഈ അക്ഷര വീട്. തെളിയോർമകളുടെ,
വേർപ്പാടിന്റെ, നേട്ടങ്ങളുടെ, കുതിപ്പിന്റെ, പ്രത്യാശയുടെ സ്മൃതികൾ
പലതുണ്ട് പറയാൻ. പങ്കുവെക്കുവാൻ.അതെല്ലാം കോർത്തുകെട്ടിവെക്കുകയാണ്
ഇവിടെ. അവ്യക്തമായ ഓർമകൾ പോലെതന്നെ പലതിനും കൃത്യതയുണ്ടാവണമെന്നില്ല.
സൂക്ഷിക്കപ്പെട്ട ഹൃദയങ്ങളാണല്ലോ പുസ്തകങ്ങൾ. ഈ ചെറു പുസ്തകവും അങ്ങനെ
ഒരുപാട് ഹൃദയങ്ങൾ ചേർത്തുവെക്കപ്പെട്ടതാണ്. കുറഞ്ഞ സമയങ്ങൾക്കുള്ളിലാണ്
ഇതിന്റെ പണിപ്പുരയിലേക്കിറങ്ങിയത്. പോരായ്മകൾ കണ്ടേക്കാം. ക്ഷമിക്കുമല്ലോ.
വിദ്യാലയത്തിന്റെ ചിത്രങ്ങളും ചരിത്രവും കുരുന്നുകളുടെ രചനകളും ഓർമകളും
പൂവിട്ട ഈ തേന്മൊഴിയെ സ്വീകരിക്കുക.
സ്റ്റാഫ് എഡിറ്റർ
ശുഹൈബ തേക്കിൽ
 
---


==== അവർ നട്ടത് നാളേക്കു കൂടിയുള്ള പൂമരം ====




ടി.കെ പാത്തുമ്മ


ചാലിയാർ പുഴ കടലിന്റെ ഹൃദയത്തിലേക്ക് ഒഴുകുമ്പോൾ അതിന്റെ ഓരത്ത് ലോകാരംഭം
തൊട്ടുതന്നെ ഫറോക്കുണ്ടായിരുന്നു. അന്നതിന്റെ പേര് എന്തായിരുന്നുവെന്ന്
ചരിത്രത്തിനുപോലും ഓർമയില്ല. മമ്മിളിക്കടവ് എന്ന പേരിലറിയപ്പെട്ട
പ്രദേശത്തിന് ഫാറൂഖാബാദ് എന്ന നാമകരണം ചെയ്തത് ടിപ്പു സുൽത്താനായിരുന്നു.
പിന്നീട് അതു ലോപിച്ച് ഫറൂക്ക് ആയത് ചരിത്രമാണ്. എന്നാൽ
പറവൻമുക്ക്(പറവൻമാർ എന്ന ഒരുവിഭാഗം ഇവിടെ താമസിച്ചിരുന്നുവെത്രെ. ഇതിൽ
നിന്നാണ് ഫറോക്ക് എന്ന് രൂപം കൊണ്ടതെന്നും അഭിപ്രായമുണ്ട്.
ടിപ്പുവിന്റെ പടയോട്ട കാലത്ത് ഇവിടം ഒരു വിജനമായ കുന്നിൻപ്രദേശമായിരുന്നു.
ടിപ്പു മലബാർ കീഴടക്കി ഫാറൂഖാബാദ് മലബാറിന്റെ തലസ്ഥാനമായി പ്രഖ്യാപിച്ചു.
ടിപ്പുവിന്റെ ഒളിത്താവളമായി ഫറോക്ക് കോട്ടക്കുന്നിൽ ഒരു കോട്ടയും
നിർമിച്ചു.
എന്നാൽ ഇവിടം ആൾ താമസം കുറവായിരുന്നു. എത്തിച്ചേരാൻ വലിയ പ്രയാസവുമായി.
അതുകൊണ്ട് മലബാറിലെ പ്രശസ്തമായ വഴികളും പാതകളും ഫറോക്കുമായി ടിപ്പു
ബന്ധിപ്പിച്ചു. മലബാറിൽ ഗതാഗത്തിനായി റോഡ് എന്ന ആശയം മുന്നോട്ടുവെച്ചതും അവ
ഒട്ടുമുക്കാലും പ്രാവർത്തികമാക്കിയതും ടിപ്പുവാണ്. അന്ന് ഫറോക്കിൽ വന്ന്
താമസിക്കാൻ ടിപ്പു കോഴിക്കോട്ടുനിന്ന് ആളുകളെയും കൊണ്ടുവരികയായിരുന്നു.
പക്ഷെ ടിപ്പു മൈസൂരിലേക്ക് മടങ്ങിയപ്പോൾ ഇവരൊക്കെ തിരിച്ച് പോവുകയും ചെയ്തു.
അതിനുശേഷമാവണം ഈ പ്രദേശവും ജനവാസ കേന്ദ്രമായി തളിർത്തത്. ഇന്നത് ഈ
രൂപത്തിലേക്ക് വികസിച്ചു.
കോഴിക്കോട്‌നഗരത്തിന്റെ തെക്കുവശത്തായി ചാലിയാർ പുഴയുടെ ഇടനെഞ്ചിൽ ഈ
പ്രദേശത്തോട് ചേർന്നാണ് നല്ലൂർ എന്ന കൊച്ചു ഗ്രാമവും സ്ഥിതി ചെയ്യുന്നത്.
വടക്ക് ചാലിയാർ പുഴയും തെക്ക് വടക്കുമ്പാട് പുഴയും(കടലുണ്ടിപ്പുഴയുടെ
ഭാഗം)കിഴക്ക് രാമനാട്ടുകരയും പടിഞ്ഞാറ് ചാലിയാർ പുഴയുമാണ് ഫറോക്കിന്റെ
അതിർത്തികൾ. പഴയ ഗ്രാമപഞ്ചായത്തിനിന്ന് നഗരസഭയായി വികസിച്ചു.
ഇവിടുത്തെ പ്രധാന വ്യവസായം ഓടായിരുന്നു. ഇന്നത് അതിജീവനത്തിന്റെ
വഴിതേടുമ്പോഴും ഈ പ്രദേശത്തിന്റെ ഗരിമയ്ക്ക് ആ ഓടുവ്യവസായത്തിന്റെ ഇന്നലെകളെ
ഓർത്തേ മതിയാകൂ. കളിമണ്ണിൽ ചവിട്ടി കുഴച്ചുണ്ടാക്കിയ ചരിത്രത്തോടൊപ്പം
തന്നെയാവണം നല്ലൂരിലെ ഈ അക്ഷരമുറ്റത്തും ഹരിശ്രീ കുറിച്ചു തുടങ്ങിയത്.
ഇന്നിപ്പോൾ തലമുറകളെ അക്ഷരങ്ങളുടെ അന്നമൂട്ടിയ വൈജ്ഞാനിക
സർവ്വകലാശാലയാണിത്. ഈ കലാലയ മുറ്റത്ത് ഒരു നൂറ്റാണ്ടിന്റെ ചരിത്രം
വീണുറങ്ങുന്നു. തലമുറകളുടെ കാൽപ്പാടുകൾ ആ മണ്ണിൽ പതിഞ്ഞ് കിടക്കുന്നു.
എടുത്തുപറയാൻ മികവും ഉയർത്തിക്കാട്ടേണ്ട മികവുകളും ഒട്ടേറെ.
1932ൽ തലശ്ശേരിയിലെ കൃഷ്ണൻ മാസ്റ്ററാണിതിന്റെ ശിൽപി. അന്ന്
പെൺകുട്ടികൾക്ക് മാത്രമായി ആരംഭിച്ചു. ഒന്നാം ക്ലാസ് മുതൽ അഞ്ചുവരെ
ഉണ്ടായിരുന്നു. പഠനത്തോടൊപ്പം നൂലു നൂൽപ്പും പഠിപ്പിച്ചു. ഹിന്ദു മുസ്‌ലിം
ഗേൾസ് എലിമെന്ററി സ്‌കൂൾ എന്നായിരുന്നു ആദ്യകാലത്തെ പേര്. അതിന് ശേഷം
സ്‌കൂൾ നാരായണൻ മാസ്റ്ററുടെ ഉടമസ്ഥതയിലായി. ഒന്നുമുതൽ നാലാം ക്ലാസുവരെ
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രവേശനം നൽകി. നാരായണ ഗേൾസ്
എലിമെന്ററി സ്‌കൂൾ എന്നായി പിന്നീട്. അന്ന് മൂന്ന് അധ്യാപകരായിരുന്നു
സ്‌കൂളിലുണ്ടായിരുന്നത്. പി.വി നാരായണമേനോൻ, സി.വി കുഞ്ഞിരാമൻനായർ,
കെ.കെ അച്യുതൻ കുട്ടി മേനോൻ എന്നിവരായിരുന്നു അവർ. 1948ൽ ഇവിടേക്ക്
പാർവതിയമ്മയും ശ്രീമതിയും അധ്യാപകരായെത്തി. 1949 ജൂണിൽ വിദ്യാലയം നാരായണ
എയ്ഡഡ് എലിമെന്ററി സ്‌കൂളായി പരിണമിച്ചു. പിന്നീട് പലരും പലപ്പോഴായി
വിദ്യാലയത്തിലേക്കു കടന്നുവന്നു. 1954-55 വർഷത്തിൽ നല്ലൂർ നാരായണ എയ്ഡഡ്
എലമെന്ററി സ്‌കൂളായി മുഖം മാറ്റി. ഇക്കാലത്ത് ഒൻപത് അധ്യാപകരായിരുന്നു
വിദ്യാലയത്തിൽ ഉണ്ടായിരുന്നത്.
പി. വി. നാരായണമേനോൻ, കെ. കുഞ്ഞുണ്ണി നായർ, എം. കൃഷ്ണൻ നായർ,കെ.എം.
വാസുദേവൻ കുറുപ്പ്,  പി. ശ്രീമതി, കെ.കെ.രാമൻകുട്ടി നായർ,സി.വി
വാസുദേവക്കുറുപ്പ്, കെ.കെ കുട്ടിശങ്കരൻ നായർ, ഗോവിന്ദൻ നായർ
ഇവരായിരുന്നു അവർ. 1957ൽ നല്ലൂർ നാരായണ ജൂനിയർ ബേസിക് സ്‌കൂളായി മാറി.
ഇതേ വർഷം തന്നെ കുട്ടിശങ്കരൻ മാസ്റ്ററുടെ സഹധർമിണിയായ പത്മിനി ടീച്ചറും
സ്‌കൂളിന്റെ ഭാഗമായി. ഈ തലമുറയിലെ എല്ലാവരും ചരിത്രത്തിലേക്ക് മടങ്ങി. ഏക
കണ്ണിയായി പത്മിനി ടീച്ചർ ഇന്നും രാമനാട്ടുകര പെട്രോൾ പമ്പിനടുത്തുള്ള
വീട്ടിലുണ്ട്.
1958 മാർച്ച് മാസത്തിലാണ് സ്‌കൂൾ നല്ലൂർ നാരായണ എൽ.പി ബേസിക്
സ്‌കൂളായി മാറുന്നത്. 1962 - 63 വർഷത്തിൽ സ്‌കൂളിലേക്ക് സ്‌പെഷ്യലിസ്റ്റ്
അധ്യാപികയായി ബിയാട്രിസ്് കമലാ ഭായി ടീച്ചർജോലിയിൽ പ്രവേശിച്ചു. തയ്യൽ
അധ്യാപികയായിരുന്ന അവർ അകാലത്തിൽ    പൊലിഞ്ഞു. അവരുടെ വിയോഗം
അധ്യാപകരേയും  വിദ്യാർത്ഥികളേയും ഏറെ ഞെട്ടിക്കുന്നതായിരുന്നു.
1969-70വർഷത്തിലാണ് ഈ വിദ്യാലയത്തിലേക്ക് കോട്ടക്കൽ പറപ്പൂർ സ്വദേശിയായ
തേക്കിൽ മൂസ മാസ്റ്റർ അറബി അധ്യാപകനായെത്തുന്നത്.
1971 ജൂലൈയിൽ ഹരിലാൽ മാസ്റ്ററും ഗംഗാധരൻ മാസ്റ്ററും ഒരേ ദിവസം
വിദ്യാലയത്തിൽ ചേർന്നു. 1972ൽ പുഷ്പവല്ലി ടീച്ചറും 1973 ജൂലൈയിൽ
രാധാമണി ടീച്ചറും 1975ൽ സരസ്വതിയമ്മ ടീച്ചറും 1977ൽ നഫീസ ടീച്ചറും 1978ൽ
പാത്തുമ്മ ടീച്ചറും വിലാസിനി ടീച്ചറും  1983ൽ മണി മാസ്റ്ററും
സ്‌കൂളിലെത്തി.  പിന്നീട് ബീന ടീച്ചറും പ്രബോധിനി ടീച്ചറും മോഹനവല്ലി ടീച്ചറും
വത്സല ടീച്ചറും സ്‌കൂളിന്റെ ഭാഗമായി. ഇപ്പോൾ ഈ സ്‌കൂളിൽ മണിമാസ്റ്ററടക്കം
15 അധ്യാപകർ ജോലി ചെയ്യുന്നു. 12 ഡിവിഷനുകളിൽ 250 വിദ്യാർഥികളും
പഠിക്കുന്നുണ്ട്.
ഈ സ്‌കൂളിലെ അധ്യാപകരിൽ പലരും അന്ന് ദമ്പതികളായിരുന്നു. തെക്കൻ
ജില്ലകളിൽ നിന്ന് വന്ന് ഇവിടെ അവർ അധ്യാപകരായി.പുരുഷൻമാർ ഇവിടെതന്നെ
സ്ഥിരതാമസമാക്കി. സ്ത്രീകൾ സമീപപ്രദേശങ്ങളിൽ നിന്നുതന്നെ വിവാഹം കഴിച്ച്
ഇവിടെത്തെ അന്തേവാസികളായി.
നാരായണൻ മാസ്റ്ററുടെ മരണത്തിന് ശേഷം അദ്ദേഹത്തിന്റെ മകൻ ശശിധരനായിരുന്നു
സ്‌കൂൾ മാനേജർ. 2002 ൽ അദ്ദേഹത്തിൽ നിന്ന് കൊടിയത്തൂർ സ്വദേശിയായ
എന്റെ പിതാവ് ടി.കെ മുഹമ്മദ് ഹാജിക്ക് മാനേജ്‌മെന്റ് കൈമാറി.  സാമൂഹിക
പ്രതിബദ്ധതക്കപ്പുറം വിദ്യാഭ്യാസം അന്നിത്ര സാർവത്രികമായിരുന്നില്ല.
അക്ഷരസ്‌നേഹത്തിനും നാട്ടുനന്മയ്ക്കും അപ്പുറം സാമ്പത്തിക ബാധ്യതയല്ലാതെ അന്നീ
വിദ്യാലയം അവർക്കൊന്നും മടക്കി നൽകിയിരുന്നില്ല. ഭൗതികസാഹചര്യങ്ങളുടെ
അപര്യാപ്തതയിൽ വീർപ്പുമുട്ടിയ ഭൂതകാലം. അധ്യാപകക്ഷാമവും
വിദ്യാഭ്യാസത്തോടുള്ള മുഖംതിരിക്കലും എല്ലാം ഈ പിന്നാക്കാവസ്ഥയെ ഊട്ടി
വളർത്തി.
ടി.കെ.മുഹമ്മദ് ഹാജിയിൽ നിന്ന് എന്റെ ഭർത്താവ് ടി.മൂസ മാസ്റ്റർ
സ്‌കൂളിന്റെ അധികാരം ഏൽക്കുമ്പോഴും സ്ഥിതി മറിച്ചല്ല. സ്‌കൂൾ
നിലനിർത്തികൊണ്ടുപോകാൻ  അദ്ദേഹം ഏറെ പ്രയാസപ്പെട്ടു. സ്‌കൂളിലെ ഒരറബി
അധ്യാപകന് ഈ പ്രതിസന്ധികളെ നീന്തിക്കടക്കാൻ ഇച്ഛാശക്തിമാത്രമായിരുന്നു
കൈമുതൽ.
പെരുമഴ പെയ്ത എത്രയോ ജൂൺ മാസങ്ങളിൽ ആശങ്കയോടെ ഈ സ്‌കൂൾ മുറ്റത്തേക്ക്
കയറി വന്ന കുരുന്നുകളൊക്കെ ഇന്ന് സമൂഹത്തിന്റെ വിവിധ മേഖലകളിൽ
വിരാജിക്കുന്നു.
അന്നവർക്ക് വർണക്കുടയുണ്ടായിരുന്നില്ല. പുത്തനുടുപ്പുണ്ടായിരുന്നില്ല.
പ്രവേശനോത്സവവും ഒരുക്കിയിരുന്നില്ല. നവാഗതർക്ക് മധുരവും
വിളമ്പിയിരുന്നില്ല. സ്വീകരിക്കാനും യാത്രയാക്കാനും ആരുമെത്തിയിരുന്നില്ല.
അങ്ങനെ കടന്നുപോയ എത്രയോ തലമുറകളുടെ സന്തോഷച്ചിരി ഈ മുറ്റത്ത് പരതിയാൽ
ഇപ്പോഴും കണ്ടെടുക്കാം.
ആത്മാർഥതയുടെയും സേവന തത്പരതയുടെയും മികച്ച ഉദാഹരണമായിരുന്നു മൂസ
മാസ്റ്റർ. വിദ്യാർഥികളെ പ്രത്യേകം ശ്രദ്ധിച്ചു. പഠനകാര്യങ്ങളിൽ
മാത്രമല്ല സ്‌കൂളിനെ പരിപാലിക്കുന്നതിലും ജാഗ്രത പാലിച്ചു. സ്‌കൂളിൽ വരാത്ത
കുട്ടികളെ പ്രത്യേകം ശ്രദ്ധിച്ചു. രക്ഷിതാക്കളുമായി സംസാരിച്ച് അവരെ
ബോധവാൻമാരാക്കി.
അദ്ദേഹത്തോട് നാട്ടുകാർക്ക് ബഹുമാനമായിരുന്നു. കുട്ടികൾക്ക് ഭയം കലർന്ന
ആദരവായിരുന്നു. അദ്ദേഹത്തിന്റെ സേവനപാത സ്‌കൂളിൽ മാത്രമൊതുക്കിയില്ല.
ശുഭപ്രതീക്ഷയുമായി. പ്രസന്നമായ മുഖ ഭാവത്തോടെ ആൾക്കൂട്ടങ്ങൾക്കിടയിൽ
ഒരാളായി അദ്ദേഹം നമുക്കിടയിൽ ഉണ്ടായിരുന്നു. ഇനിയും കുറച്ച് കാലം കൂടി
ജീവിച്ചിരുന്നുവെങ്കിൽ എന്ന് ജീവിച്ചിരിക്കുന്നവരെകൊണ്ടൊക്കെ
പറയിപ്പിച്ചദ്ദേഹം 2016 മെയ് 31 ന് കണ്ണടച്ചപ്പോൾ ഞങ്ങൾക്ക് നഷ്ടമായത്
ജീവസ്പന്ദനമായിരുന്നു.
ചില വിളക്കുകൾ അങ്ങനെയാണ്. വെളിച്ചം പരത്താനാകുക കുറഞ്ഞ നാളത്തേക്ക്
മാത്രമാകും. എത്രകാലം വെളിച്ചം പകർന്നു എന്നതിലല്ല പകർന്ന കാലയളവിൽ
എത്രപേർക്കതിൽ നിന്ന് ഇരുട്ടിനെയകറ്റാനായി എന്നതിലാണ് കാര്യം. ജീവകാരുണ്യ
പ്രവർത്തനങ്ങളിൽ, രാഷ്ട്രീയത്തിൽ, എല്ലായിടത്തും അദ്ദേഹം നിറഞ്ഞുനിന്നു.
എല്ലായിടത്തും അഭിപ്രായങ്ങൾ തുറന്ന് പറഞ്ഞു. പ്രദേശത്തെ കുട്ടികൾക്ക്
അക്ഷരങ്ങളെ അറിയാനുള്ള അവസരമില്ലാതാക്കിയാൽ അത് തലമുറകളോട് ചെയ്യുന്ന
അനീതിയാകുമെന്ന തിരിച്ചറിവിൽ നിന്നാണ് അദ്ദേഹം ഈ അക്ഷര വിളക്കിനെ കെടാതെ
കാത്തത്. ഇപ്പോൾ ആ ചുമതല എന്റെ കൈകളിേെലക്കാണെത്തിച്ചിരിക്കുന്നത്.  ഒപ്പം
നമ്മുടേയും.
----
==== അലിവുമരത്തിന്റെ തണലിൽ ====
ശുഹൈബ തേക്കിൽ
ഓർമകൾ ഒരു പേമാരിപോലെയാണ്. എപ്പോഴും ഒരു വേദനയും. ചിലത് എത്ര ശ്രമിച്ചാലും
മറക്കാൻ കഴിയാത്ത വേവലാതികളും. പക്ഷേ അവയെല്ലാം എണ്ണിപ്പെറുക്കി
തുടങ്ങിയാൽ ഒടുവിൽ വേദന മാത്രമാവും. നഷ്ടപ്പെട്ട
ഒന്നിനെക്കുറിച്ചാകുമ്പോൾ പറയുകയും വേണ്ട.
മൂസ മാസ്റ്ററുടെ മകൾ. ആ മേൽ വിലാസം ഇന്നും വലിയ ആശ്വാസമാണ്.
സുരക്ഷിതത്വമാണ്. ആ വിളക്ക് അണഞ്ഞിട്ട് രണ്ടു വർഷമായെങ്കിലും ഇന്നും
എനിക്കൊപ്പമുണ്ട് ആ മുഖം. ആ സ്‌നേഹത്തിന്റെ കരുതലും വാത്സല്യത്തിന്റെ തലോടലും
തന്നെയാണ് ഇന്നും എന്റെ ശക്തി. ചിലപ്പോഴെങ്കിലും ആ വിളിയൊച്ച എന്നെ ഞെട്ടി
ഉണർത്തുന്നു. ആ ഓർമകളിൽ ഞാൻ വല്ലാതെ നനയുന്നു.
സ്‌കൂളിലും വീട്ടിലും എല്ലായിടത്തുമുണ്ട് ആ സാമീപ്യം.  കൈവിട്ടുപോയിട്ടും
കൂടെപ്പോരുന്ന ആശ്വാസത്തിന്റെ തണൽ മരം.  അധ്യാപന വഴിയിലേക്കുള്ള എന്റെ
ആദ്യത്തെ മാർഗ ദീപം. കണക്കിന്റെ മാന്ത്രികതയിലേക്ക് ആദ്യം കൂട്ടിക്കൊണ്ടുപോയ
ഗുരുനാഥൻ. പ്രശ്‌നങ്ങളിൽ, പ്രതിസന്ധികളിൽ കരുത്തായതും പ്രധാനപ്പെട്ട
തീരുമാനങ്ങളെടുക്കുമ്പോൾ തുണയാകുന്നതും ആ നിശ്ചയദാർഢ്യം തന്നെയാണ്.
പറയാൻ ഏറെയുണ്ട്. പകർത്തിയതും ആ വലിയ ജീവിതത്തിൽ നിന്നുതന്നെ.
എത്രപെട്ടെന്നാണ് വർഷങ്ങൾ കൊഴിഞ്ഞുപോയത്. കുഞ്ഞുടുപ്പും പുള്ളിക്കുടയും
സ്ലേറ്റും പിടിച്ച് ഉപ്പയുടെയും ഉമ്മയുടെയും വിരൽത്തുമ്പിൽ തൂങ്ങി ഇതേ
വിദ്യാലത്തിലേക്ക് കയറിവന്നത് ഇന്നലെത്തെപോലെ. ഇതേ അക്ഷരമുറ്റത്ത് ഞാനെന്റെ
ബാല്യം കാണുന്നു. കളിക്കൂട്ടുകാരെ ഓർക്കുന്നു. പഴയകാല പൊലിമകളിലേക്ക് അവരും
എന്നോടൊപ്പം നടന്നടുക്കുന്നു. കളിയോർമകളുടെ തിരുമുറ്റത്ത് സഹോദരി ഷുഹൈറ,
അനുലാൽ, നിൽഷ, സ്മിത, ജിൻസി, സക്കീർ, പ്രിയേഷ് പിന്നെയും ഒരുപാട്
മുഖങ്ങൾ. ഹരിലാൽ മാഷും ഗോപി മാഷും ഗംഗാധരൻ മാഷും, മണികണ്ഠൻ മാഷ്,
രാധാമണി ടീച്ചർ, പത്മിനി ടീച്ചർ, പ്രബോധിനി ടീച്ചർ, സരസ്വതി
ടീച്ചർ...അങ്ങനെ ഓർമകളിൽ തളിർത്ത് ഒരുപാട് മുഖങ്ങൾ. പലരും
പലവഴിക്കായി ചിതറിപ്പോയെങ്കിലും ഓർമകളുടെ കടത്തുവഞ്ചി തുഴഞ്ഞ് ഞാൻ ആ യാത്ര
ബാല്യവും കൗമാരവും കടന്ന് തുഴഞ്ഞ് നീങ്ങാറുണ്ട്. പലപ്പോഴും ആ ഇണക്കവും
പിണക്കവും കുസൃതിയും കുശുമ്പിന്റെ വർണക്കുട ചൂടി എന്നെ പിന്തുടരാറുണ്ട്. അതേ
വിദ്യാലയ മുറ്റത്ത് ഞാനിന്ന് ഒരധ്യാപികയായി എത്തിയിരിക്കുന്നു. ഒരു മകൾക്ക്
ഉപ്പക്ക് നൽകാനുള്ള ഏറ്റവും വിലമതിക്കുന്ന സമ്മാനം. സന്തോഷവും അഭിമാനവും.
ഓർക്കാനും ഓർമിക്കപ്പെടാനുമുണ്ട് ഒരുപാടുപേർ. എന്റെ ജീവിതം
തളിർത്തുപൂക്കട്ടെ എന്നു കരുതി ഉപ്പ നൽകിയ വാത്സല്യത്തിന് താഴെ
അനുവാദത്തിന്റെ മുദ്രയിട്ടുതന്ന സ്‌കൂൾ മാനേജർ കൂടിയായ പ്രിയപ്പെട്ട ഉമ്മ.
കരുത്തു പകരുന്ന കൂടെപ്പിറപ്പുകളായ സുഹൈൽ, വാസില, മറ്റു സഹപ്രവർത്തകർ
ഇവരെല്ലാം അവരിൽ ചിലർ മാത്രം.
ഉപ്പ കൊളുത്തിയ വിളക്കിന് കൂടുതൽ എണ്ണ പകരണം. വിദ്യാ വിപ്ലവത്തിൽ
പ്രദേശത്തിന് മാർഗദീപമാകാൻ ഈ വെളിച്ചത്തെ നയിക്കണം. അത് വലിയൊരു
സ്വപ്‌നമാണ്. മുമ്പേ നയിച്ചവരുടെ വിലപ്പെട്ട സംഭാവനകളേ ആഴത്തിൽ അറിയുന്നു.
അതിനെ വിലമതിക്കുന്നു.
ആ സ്വപ്‌നത്തിന്റെ പൂർണതക്ക് നാട്ടുകാർ, കൂട്ടുകാർ, ഗുരുനാഥൻമാർ,
മറ്റു സഹപ്രവർത്തകർ, എല്ലാവരുടെയും പ്രാർഥനയും സഹായവും അനിവാര്യമാണ്.
വിദ്യാലയത്തിലെ അധ്യാപകരും നാട്ടുകാരും വിദ്യാർത്ഥികളും തന്നെയാണ് ആ
കരുത്ത്. അത് കൂടുതൽ ദൃഢമായി തന്നെ ഞങ്ങൾക്കൊപ്പമുണ്ടാകുമെന്നു
പ്രതീക്ഷിക്കുന്നു.
------
==== നന്ദി ആരോടു ഞാൻ ചൊല്ലേണ്ടു ====
1983 ലാണ് ഞാൻ ഈ സ്‌കൂളിലെത്തുന്നത്. കൊയിലാണ്ടിയിലെ പന്തലായനിയിൽ
നിന്നാണ് സ്‌കൂളിലേക്ക് ദിവസവും വന്നിരുന്നത്.അന്ന് എനിക്കു മുകളിൽ 13
അധ്യാപകരുണ്ടായിരുന്നു. ഒരു കുടുംബംപോലെയായിരുന്നു ഞങ്ങൾ. ആ തലമുറയിൽപെട്ട
എല്ലാവരും സർവീസിൽ നിന്നും വിരമിച്ചു. ചിലർ ജീവിതത്തിൽ
നിന്നേയാത്രയായി. അവരൊക്കെതന്ന സ്‌നേഹവും കരുതലും ഹൃദയത്തിലുണ്ട്. ഇന്ന് 14
സഹപ്രവർത്തകർ എന്റെ ചുറ്റിലുമുണ്ട്. അവരിൽ നിന്നും എനിക്കു കിട്ടുന്നതും
സ്‌നേഹംതന്നെയാണ്.
ഞാനിവിടെ എത്തുമ്പോൾ ഇങ്ങനെയായിരുന്നില്ല ചിത്രം.  പറയാൻ ഏറെയുണ്ട്.
ഓർമകൾക്ക് ജീവനുള്ളതു പോലെ. ഇല്ലായ്മയുടെയും കഷ്ടപ്പാടിന്റെയും
പൂർവകാലത്ത് നിന്നാണ് അനുഗ്രഹങ്ങളുടെ മടിതട്ടിലെത്തിച്ചേർന്നത്.
എല്ലാത്തിനും ദൈവത്തെ സ്തുതിക്കുന്നു. കൂടെ നിന്നവരെ ഹൃദയത്തോട്
ചേർത്തുവെക്കുന്നു.
2018 മെയ് 31 ന് ഞാൻ പിരിഞ്ഞുപോകുമ്പോൾ എന്റെ ആഗ്രഹങ്ങൾ ഏറെ കുറേ
പൂവണിഞ്ഞിരിക്കുന്നു. സൗകര്യങ്ങളുടെയും സൗഭാഗ്യങ്ങളുടെയും ക്ലാസ് മുറികളിൽ
ഇന്നത്തെ കുട്ടികൾക്ക് പഠിക്കാനാവുന്നു. എന്റെ വിദ്യാർത്ഥികൾ തന്നെ
ഇന്നീ സ്‌കൂളിലെ അധ്യാപകരായി എത്തിയിരിക്കുന്നു. സ്‌കൂളിന്റെ അക്കാദമിക്
നിലവാരവും ഭൗതിക നിലവാരവും വളരെയേറെ ഉയർന്നു. പഠനനിലവാരം ഉന്നതിയിലെത്തി.
പി.ടി.എയും മാനേജറും, അധ്യാപകരും രക്ഷിതാക്കളും ഒത്ത് പിടിച്ച്
പരിശ്രമിച്ചതിന്റെ ഫലമാണിത്. എല്ലാവരേയും അഭിനന്ദിക്കുന്നു.
ചാരിതാർത്ഥ്യത്തോടെ യാത്ര പറയുന്നു. ഇനിയും വളരേണ്ടതുണ്ട്. ഉയർച്ചയുടെ
പാരമ്യതയിലേക്ക് എത്തിച്ചേരണമെന്നതാണ് സ്വപ്‌നം. എന്നെ ഞാനാക്കിയത് ഈ
സ്‌കൂളാണ്. ഈ ക്ലാസ് മുറികളാണ്. ബി.ആർ.സിയിൽ ഇംഗ്ലീഷ് ട്രെയ്‌നറായി
പ്രവർത്തിക്കാനുള്ള സൗഭാഗ്യവും ഇതുവഴി ലഭിച്ചു. എല്ലാത്തിനും എന്നും നന്ദി.
-
==== മാതൃകകളുമായി മണി മാഷ് ====
ഈ വിദ്യാലയത്തിലെ അധ്യാപികയായി ഞാൻ എത്തിയ കാലം. ഇവിടെ അധ്യാപകരെല്ലാം സമീപ
പ്രദേശത്തു നിന്ന് നടന്നു വരുന്നവരായിരുന്നു. അവർക്കിടയിൽ നിന്ന്
വിഭിന്നനായി സൈക്കിൽ ചവിട്ടി വരുന്ന കൊയിലാണ്ടിക്കാരനായ മണി മാസ്റ്റർ
തികച്ചും വ്യത്യസ്തനായി. കുറേക്കാലം ഒന്നാം ക്ലാസിലെ അധ്യാപകനായിരുന്നു
അദ്ദേഹം.
തന്റെ മുമ്പിലിരിക്കുന്ന ഓരോ കുട്ടിയേയും സ്വന്തം മക്കളെപോലെ
കരുതാനാകാത്തവർക്ക് അധ്യാപകനാകാനുള്ള യോഗ്യതയില്ലെന്ന വാക്കിനെ അദ്ദേഹം
അന്വർഥമാക്കി. അമ്മമാരുടെ കൈകളിൽ നിന്ന് സ്‌കൂളിൽ എത്തുന്ന
കുട്ടികൾക്ക് സ്‌കൂളുമായി ഇണങ്ങാൻ കുറച്ചു സമയമെടുക്കുമല്ലോ. ആദ്യത്തെ
അപരിചിതത്വം. ആദ്യത്തെ അമ്പരപ്പ്, എല്ലാം ഒന്നു പരിചയപ്പെട്ടുവരുന്നതുവരെയുള്ള
അനിശ്ചിതത്വമാണത്. ഈ സമയം മുതലേ മാഷ് കുട്ടികളുടെ കളിക്കൂട്ടുകാരനായി. അവരെ
പിതൃതുല്യം സ്‌നേഹിച്ചു. അലമുറയിട്ടുകരയുന്ന കുട്ടികളെ ചേർത്തുപിടിച്ചു.
തൊട്ടും തലോടിയും അവരുടെ മനസ് വായിച്ചു. തന്റെ രണ്ടു മക്കളേയും ഈ
വിദ്യാലയത്തിൽ ചേർത്തു സ്‌കൂളിനോടുള്ള ആഭിമുഖ്യം ഒന്നുകൂടി
ഊട്ടിയുറപ്പിച്ചു. പൂർവവിദ്യാർഥികളുടെ കണ്ണിൽ നിന്ന് വായിച്ചെടുക്കാം
കുട്ടികളുമായുള്ള അദ്ദേഹത്തിന്റെ ആത്മബന്ധം. അവരുടെ മനസ് പറയുമായിരുന്നു
ഗുരുശിഷ്യ ബന്ധത്തിന്റെ ആഴവും പരപ്പും.
ക്ലാസിലും ഈ വ്യത്യസ്തത മാഷ് നിലനിർത്തി. കുട്ടികൾക്ക് കഥ പറഞ്ഞു
കൊടുത്തു. പാട്ടു പാടിക്കൊടുത്തു. അവരിലെ നൈസർഗികമായ കഴിവുകളെ
പ്രോൽസാഹിപ്പിച്ചു. കഥ പറച്ചിലിനും പാട്ടു പാടുന്നതിനുമിടയിൽ അവരിൽ
ഒരാളായി മാറി മാഷ്. പിന്നീട് നാലാം ക്ലാസിൽ എനിക്ക് അദ്ദേഹത്തോടൊപ്പം
പഠിപ്പിക്കാൻ അവസരം ലഭിച്ചു.
വടിയെടുക്കാതെ എങ്ങനെ പഠിപ്പിക്കാം, പാഠഭാഗങ്ങൾ എങ്ങനെ രസകരമാക്കാം എന്നും
എനിക്ക് കാണിച്ചുതന്നത് അദ്ദേഹമാണ്. മോണോ ആക്ട്, കഥ, നാടകം എന്നിവ കുട്ടികളെ
പഠിപ്പിച്ചെടുക്കാനുള്ള അദ്ദേഹത്തിന്റെ മികവ് വേറെ തന്നെയായിരുന്നു. ഗണിത
ക്ലബ്ബ്, ഇംഗ്ലീഷ് ക്ലബ്ബ്, സ്റ്റാഫ് സെക്രട്ടറി, എന്നീ ഒട്ടനവധി സ്ഥാനങ്ങൾ
ഒരേ സമയം വഹിച്ചു.
ആ മികവുകൊണ്ടൊക്കെ തന്നെ കുറച്ച് കാലം റിസോഴ്‌സ് പേഴ്‌സണായും പ്രവർത്തിച്ചു.
ഒരുപാട് മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ചിട്ടാണ് അദ്ദേഹം സ്‌കൂളിന്റെ
പടിയിറങ്ങുന്നത്. ഒടുവിൽ എന്നന്നേക്കുമുള്ള ഓർമ്മ സമ്മാനമായി മനോഹരമായ
കവാടം കൂടി സ്വന്തം ചെലവിൽ നിർമ്മിച്ചാണ് മാഷ് പിരിയുന്നത്.
അനിവാര്യമാണ് ഈ യാത്ര പറച്ചിലെങ്കിലും വല്ലാത്ത വിഷമമുണ്ട്. മാഷിന്റെ
സാന്നിധ്യമില്ലാത്ത ഒരു വിദ്യാലയമുറ്റത്തേക്കാണല്ലോ അടുത്ത അധ്യയനവർഷം
വരേണ്ടിവരിക എന്നോർക്കുമ്പോൾ മനസ് വിങ്ങുന്നു. എന്റെ ഗുരുനാഥന് എല്ലാവിധ
ആശംസകളും നേരുന്നു. മനസ് നിറഞ്ഞ പ്രാർഥനകളോടെ...
-
==== പുണ്യമീ ജന്മം ====
വിദ്യതന്നാലയം വിദ്യാലയം
വിജ്ഞാനമേകുന്ന പുണ്യതീരം
ഞാനെന്ന നീയെന്ന നമ്മളെന്ന
വേർതിരിവില്ലാത്ത ശാന്തി തീരം
മതമില്ല, മതിലില്ല, ജാതിയില്ല
മനമൊന്നായ് വാഴുന്ന സ്‌നേഹതീരം
എത്ര കുരുന്നുകൾക്കറിവിന്റെ നിറദീപം
തെളിയിക്കാനായിതെൻ പുണ്യജന്മം
ഈ സേനഹതീരത്തിലണയുവാനായതിൽ
ഏറ്റം കൃതാർത്ഥയാണീയിന്നു ഞാൻ
എത്ര കുസൃതി തൻ വികൃതികൾക്കൊപ്പം
എത്ര ചിണുങ്ങുന്ന ചിന്തകൾക്കൊപ്പം
എത്രയോ നിർമല ഹൃദയങ്ങൾക്കൊപ്പം
എത്ര പവിത്രമാമോർമകൾക്കൊപ്പം
എത്രയോ തപ്ത നിശ്വാസങ്ങൾക്കൊപ്പം
എത്രയും ഖിന്നമാം വദനങ്ങൾക്കൊപ്പം
എത്രനാൾ നീന്തിത്തുടിച്ചാലും എന്നിൽ
തീരത്തണയുവാൻ തോന്നുകില്ല
ഒട്ടും കിതയ്ക്കില്ല, ഒട്ടും മടുക്കില്ല
ഈ സ്‌നേഹവഞ്ചി കുതിക്കുമെന്നും
ഒരു വാക്കിൽ ഒരു നോക്കിൽ,
സാന്ത്വനമേകുവാൻ
ഒരുപാടു മോഹം ബാക്കിയുണ്ട്
ഒരു കുഞ്ഞു ഹൃദയത്തിൻ തിരിവെട്ടമാകുവാൻ
എന്നിലെയഗ്നി തിളക്കുമെന്നും
അറിവിന്റെ അലിവിന്റെ അമരത്തണയുവാൻ
അക്ഷരത്തോണിയിലേറി നീങ്ങാം
അനന്ത വിഹായസിൽ അതിവേഗ വേഗം
അടിവെച്ചുയരുവാൻ നിങ്ങൾക്കാകട്ടേ----
എങ്കിൽ  ധന്യമീ ജന്മം പുണ്യമീ ജന്മം..
മിനി മോൾ
----
==== മുഹമ്മദ് ഹാജി വഴിയും വഴികാട്ടിയും ====
സുഹൈൽ ടി.
മുഹമ്മദ് ഹാജി ഇന്നു നമ്മോടൊപ്പമില്ലെന്നു വിശ്വസിക്കാനാവുന്നില്ല. നമ്മുടെ
സ്‌കൂളിനെ ഇന്നത്തെ പുരോഗതിയിലേക്ക് എത്തിച്ചവരിൽ പ്രധാനിയായിരുന്നു
അദ്ദേഹം. സ്‌കൂൾ മുറ്റത്ത് പൂത്തു തളിർത്തു നിൽക്കുന്ന മഹാഗണി മരങ്ങൾ,
അവ നൽകുന്ന തണലും കുളിർമയും അദ്ദേഹം നട്ട നന്മയുടെ ഗന്ധങ്ങളായി
ഇന്നുമിവിടെയുണ്ട്. സ്‌കൂളിലെത്തുന്നവർ ആ തണൽ നനയാതെ ഇവിടെ നിന്നു
തിരിച്ചുപോകാറില്ല. നേരത്തെ സ്‌കൂൾ നടത്തിയിരുന്ന നാരായണൻ മാസ്റ്ററുടെ
മകൻ ശശിധരനിൽ നിന്നാണ് മുഹമ്മദ് ഹാജി ഈ സ്‌കൂൾ ഏറ്റെടുക്കുന്നത്. ഇന്നീ
പരിഷ്‌ക്കാരത്തിലേക്കുള്ള ആദ്യത്തെ മാർഗദർശിയായിരുന്നു അദ്ദേഹം.
കൊടിയത്തൂർ നിവാസി. പൗരപ്രമുഖൻ. തെയ്യത്തുംകടവ് മദ്‌റസത്തുൽ ഇസ്‌ലാമിയ
മാനേജിംഗ് കമ്മിറ്റി അംഗം. പള്ളിയുടെയും മദ്‌റസയുടെയും കാര്യങ്ങളിൽ അതീവ
ശ്രദ്ധാലു. വിശേഷണങ്ങൾ ഒട്ടേറെയുണ്ടായിരുന്നു അദ്ദേഹത്തിന്. തെയ്യത്തും കടവ്
റോഡിനിരുവശവും. നൂറോളം തൈകൾ നട്ടുപിടിപ്പിച്ചതും അദ്ദേഹമാണ്. ആ മഹാഗണി
മരങ്ങൾ ഇന്ന് പടർന്നു പന്തലിച്ചുനിൽക്കുന്നു.
2015 ഏപ്രിൽ മൂന്നിനായിരുന്നു അദ്ദേഹം നമ്മോട് വിട പറഞ്ഞത്.
പള്ളിപ്പറമ്പിനരികിൽ അദ്ദേഹം നട്ടുവളർത്തിയ മരങ്ങൾക്കു ചുവട്ടിലാണ്
അന്ത്യനിദ്ര. ഹാജിയുടെ ജീവിതം ഒരു തുറന്ന പുസ്തകമായിരുന്നു. മറ്റുള്ളവർക്ക്
പകർത്താനും അനുകരിക്കാനും കഴിയാവുന്ന ഒട്ടേറെ കാര്യങ്ങൾ ആ
ജീവിതത്തിലുണ്ടായിരുന്നു. തെയ്യത്തും കടവും ഇരുവഴിഞ്ഞിപ്പുഴയും തമ്മിൽ
ഇഴുകിച്ചേർന്നതായിരുന്നു അദ്ദേഹത്തിന്റെ ജീവിതം.
നിലമ്പൂർ കൂപ്പുകളിൽ നിന്നെത്തിയിരുന്ന മരങ്ങൾ തോണിയിലും അല്ലാതെയും
തെരപ്പം കെട്ടി കല്ലായിയിലേയും കോഴിക്കോട്ടേയും മില്ലിൽ എത്തിക്കുന്ന
ജോലിയായിരുന്നു അദ്ദേഹത്തിന്. സാഹസം നിറഞ്ഞതായിരുന്നു ആ ജോലി.
കാലപ്രവാഹത്താൽ ആ തൊഴിൽ അന്യം നിന്നു. വാഹനങ്ങളുടെ വരവ് കൂടിയതോടെ സാഹസം
നിറഞ്ഞ തൊഴിൽ കാലഹരണപ്പെട്ടു. ഇതോടെ  തെയ്യത്തും കടവിലെ പുതിയ കടത്തുകാരനായി
അദ്ദേഹം. ആളുകളെ അക്കരെയിക്കരെ എത്തിച്ച് കുറെ കാലം കടന്നുപോയി. പുഴക്കു
കുറുകെ പാലം വരുന്നതിനെക്കുറിച്ചൊന്നും അന്ന് പ്രദേശവാസികൾക്ക്
ചിന്തിക്കാനാവില്ലായിരുന്നു. 1982 ലാണ് നാടിനെ നടുക്കിയ ആ ദുരന്തം തെയ്യത്തും
കടവിലുണ്ടായത്. വലിയ തോണിയപകടം. ഈ അപകടത്തിൽപെട്ടത് അദ്ദേഹത്തിന്റെ
തോണിയായിരുന്നു. ഈ അപകടത്തിലാണ് മുക്കത്തെ പ്രമുഖ സാമൂഹിക രാഷ്ട്രീയ കലാ
രംഗത്തെ നിറസാന്നിധ്യമായിരുന്ന ബി. പി മൊയ്തീൻ അടക്കമുള്ളവർ മരണപ്പെട്ടത്.
കാലവർഷത്തിൽ നിറഞ്ഞു കവിഞ്ഞൊഴുകുകയായിരുന്നു അന്ന് പുഴ. തോണി
മറിഞ്ഞപ്പോൾ സഹയാത്രികരായ പലരെയും രക്ഷിച്ച മൊയ്തീൻ കുത്തൊഴുക്കിലും
ചുഴിയിലുംപെട്ട് മരിക്കുകയായിരുന്നു. ഈ അപകടത്തിന്റെ ഓർമക്കായി മുഹമ്മദ്
ഹാജി തെയ്യത്തും കടവിൽ നട്ടുപിടിപ്പിച്ച ചീനി മരവും ഒരു വടവൃക്ഷമായി അവിടെ
പന്തലിച്ച് നിൽക്കുന്നുണ്ട്. ആ നന്മകളെ തെയ്യത്തും കടവുകാർ നിറഞ്ഞ മനസോടെ
ആദരിച്ചിരുന്നു.  ആ ഓർമകൾക്കു മുമ്പിൽ പ്രാർഥനകളോടെ....
-
==== പുതിയ അതിഥികളെ സ്വീകരിച്ച് പ്രവേശനോത്സവം ====
അമ്മയുടെ മടിക്കുത്തിലും വീടിന്റെ സുരക്ഷിതത്വത്തിലും കഴിഞ്ഞുകൂടിയിരുന്ന
കുരുന്നുകൾക്ക് സ്‌കൂളിലേക്കുള്ള ആദ്യയാത്ര വേറിട്ട അനുഭവമാണ്. ആകണം.
പിൽക്കാലത്ത് അവർക്ക് ഓർക്കാനും ഓമനിക്കാനും ഓർത്തോർത്ത്
ചിരിക്കാനുമുള്ള അനുഭവമാക്കി അതിനെ മാറ്റുകയും വേണം. എല്ലാ വർഷവും
പ്രവേശനോത്സവം മനോഹരമാക്കി മാറ്റാൻ വിദ്യാലയം പ്രത്യേകം ശ്രദ്ധിക്കാറുണ്ട്.
കഴിഞ്ഞ വർഷം ഞങ്ങളുടെ അക്ഷരമുറ്റത്തേക്ക് അറിവിന്റെ ആദ്യാക്ഷരം നുകരാൻ
എത്തിയവരെയും സ്വീകരിച്ചത് വളരെ രസകരമായി തന്നെയാണ്. കുട്ടികളുടെ മുഖത്തെ
അമ്പരപ്പും പരിഭവവും ഇല്ലാതാക്കാൻ പ്രത്യേകം ശ്രമിച്ചു. സ്‌കൂൾ ഒരു
വേറിട്ട അനുഭവം തന്നെയാണെന്ന് ഞങ്ങൾ കാണിച്ചുകൊടുത്തു. സ്‌കൂൾ അങ്കണം
പ്രത്യേകം അലങ്കരിച്ചു. കുറുമ്പുകാട്ടുന്നവരെ സ്വീകരിക്കാനും അവരെ
പരിചരിക്കാനും പ്രത്യേകം ശ്രദ്ധവെച്ചു. മധുരം വിളമ്പി അവരുടെ മനം കവരാൻ
പുതിയ പദ്ധതികളും ഒരുക്കിയിരുന്നു. കാര്യപരിപാടികൾ പി.ടി.എ പ്രസിഡന്റിന്റെ
അധ്യക്ഷതയിലാണ് ആരംഭിച്ചത്. ഹെഡ് മാസ്റ്റർ ചടങ്ങിന് സ്വാഗതം പറഞ്ഞു.
റസിഡന്റ്‌സ്്അസോസിയേഷൻ ഭാരവാഹികളും രക്ഷിതാക്കളും നേരത്തെ എത്തി.
കൗൺസിലർമാറും മുൻ ഹെഡ്മാസ്റ്ററും എത്തിച്ചേർന്നു. സമത്വം റസിഡന്റ്‌സ്
അസോസിയേഷൻ ഭാരവാഹികളുടെ വകയായിരുന്നു മിഠായി വിതരണം.
വിദ്യാർത്ഥികൾക്കെല്ലാം മധുരം നൽകി.  വിദ്യാഭ്യാസമന്ത്രിയുടെ സന്ദേശം
അടങ്ങുന്ന ലഘുലേഖയും കുട്ടികൾക്ക് വിതരണം ചെയ്തു. ബീന ടീച്ചറാണ് ചടങ്ങിന്
നന്ദി പറഞ്ഞത്.
==== വായനയുടെ വാതായനങ്ങൾ തുറന്ന് ക്ലാസ് ലൈബ്രറി ====
വായന കുഞ്ഞുമനസ്സുകളെ പ്രചോദിപ്പിക്കും. യുവത്വത്തിൽ പോഷണമാകും.
വാർധക്യത്തിൽ ആനന്ദം പകരും. ആപത്തുകാലത്ത് അഭയംതരും. ഇത്
വായനയെക്കുറിച്ചുള്ള ഒരു മൊഴിയാണ്. വായനയില്ലാത്ത മനസ് ജാലകങ്ങളില്ലാത്ത
വീടുപോലെയാണ് എന്നുമുണ്ട് മഹത്‌വാക്യം. മികച്ച വിദ്യാഭ്യാസത്തിന്റെ ആദ്യത്തെ
ചവിട്ടുപടി പരിശുദ്ധമായ ഹൃദയമുണ്ടാവുക എന്നതാണല്ലോ.
മൂല്യമുള്ള വായനയിലൂടെയേ കുട്ടികളെ നല്ല മനുഷ്യരാക്കി മാറ്റാനും മികച്ച
വിദ്യാഭ്യാസം നൽകുന്നതിന്റെയും തുടക്കമെന്ന നിലയിലാണ് വിദ്യാലയത്തിൽ
സ്‌കൂൾ ലൈബ്രറികൾ സ്ഥാപിച്ചത്. 900 പുസ്തകങ്ങൾ അതിലുണ്ട്. ഇതിനു പുറമേ
എല്ലാ ക്ലാസുകളിലും ക്ലാസ് ലൈബ്രറികളും സജീവമാണ്. അസംബ്ലിയിൽ
കേരളപിറവിദിനത്തിൽ സ്‌കൂളിലെ പൂർവ്വവിദ്യാർത്ഥിയും പിടിഎ
വൈസ്പ്രസിഡന്റുമായ സുധീഷ് മാസ്റ്റർ തന്ന പുസ്തകം പൂർവവിദ്യാർത്ഥിയും
അധ്യാപകനുമായ സുഹൈൽമാസ്റ്റർ വായിച്ചാണ് ഉദ്ഘാടനം ചെയ്തത്.  ഏറ്റവും നല്ല
ക്ലാസിന് അവാർഡ് നൽകുമെന്ന ഹെഡ്മാസ്റ്ററുടെ പ്രസ്താവന ഞങ്ങളെ
ആവേശഭരിതരാക്കി.
നാല് ബി ക്ലാസ് ടീച്ചർ മിനി ടീച്ചറുടെ നിർദേശത്തോടെ ഞങ്ങൾ ലൈബ്രറി
പുസ്തകങ്ങൾ സമാഹരിച്ചു. ക്ലാസിൽ പുസ്തകങ്ങളുടെ ലിസ്റ്റ് ഉണ്ടാക്കി.
ഓരോരുത്തരും വായിച്ച പുസ്തങ്ങൾ അടയാളപ്പെടുത്തി.
എല്ലാവരും ശേഖരിച്ച മുഴുവൻ പുസ്തങ്ങളും വായിച്ചു. മറ്റുള്ള ക്ലാസിലെ
കുട്ടികളെ ഞങ്ങൾ ആകർഷിച്ചു. ഉച്ച സമയങ്ങളിൽ അവർവന്ന് പുസ്തങ്ങൾ
വായിക്കും. മികച്ച ക്ലാസ് ലൈബ്രറി എന്ന ബഹുമതി സ്വന്തമാക്കാൻ ഞങ്ങൾക്ക്
കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ട്.
----
==== രണ്ടാം തവണയും ഇംഗ്ലീഷ് ഫെസ്റ്റിൽ വിജയികൾ ====
കഴിഞ്ഞ വർഷത്തെ പോലെ ഫറോക്ക് ഉപജില്ലയിലെ മുഴുവൻ സ്‌കൂളുകളും പങ്കെടുത്ത
ഇംഗ്ലീഷ് ഫെസ്റ്റ് ഈ വർഷവും കോഴിക്കോട് ബി.ആർ.സിയിലാണ്
സംഘടിപ്പിക്കപ്പെട്ടത്. വിദ്യാർഥികളുടെ ഇംഗ്ലീഷ് ഭാഷാ പരിപോഷിപ്പിക്കാൻ
പാഠ പുസ്തകങ്ങളിലെ ആശയങ്ങൾ വിവിധ വ്യവഹാര രൂപത്തിലൂടെ പൊതുജനസമക്ഷം
അവതരിപ്പിക്കുന്ന പരിപാടിയാണിത്. സ്‌കിറ്റ് രൂപത്തിലൂടെയാണ് അവതരണം.
നിറഞ്ഞസദസിനു മുമ്പിൽ ആത്മവിശ്വാസത്തോടെ തന്നെ ഞങ്ങൾ ഇത്തവണയും
പരിപാടിയുമായെത്തി. പതിവുപോലെ ഈ വർഷവും വിജയികൾക്കുള്ള ട്രോഫി ഞങ്ങളുടെ
സ്‌കൂളിനു ലഭിക്കുകയും ചെയ്തു. കഴിഞ്ഞ രണ്ടുവർഷമായി ഈ വിജയകിരീടം എത്തിയതും
ഞങ്ങളുടെ സ്‌കൂളിലേക്കായിരുന്നു എന്നതുകൂടി അഭിമാനത്തോടെ പറയട്ടെ. സാധിക
സന്തോഷ്, ദിയ ഫാത്തിമ(ബട്ടർഫ്‌ളൈസ്) ദാന ഫാത്തിമ, അനന്യ,അൽഫിയ, ഫാത്തിമ
ഷിഫ,(ഫഌവേഴ്‌സ്) അദ്‌നാൻ(സൺ) പ്രയാൺ, അഫ്രീൻ (ക്ലൗഡ്‌സ്)
അജന(പേരറ്റ്)ഹംന ദിയ, റിയ ഫാത്തിമ (ഗായകർ).
-
==== കൃഷിയിലൂടെ ജൈവ പാഠം ====
തയ്യാറാക്കിയത്: കാർഷിക ക്ലബ്ബ് അംഗങ്ങൾ
നമ്മൾ കഴിക്കുന്ന പച്ചക്കറിയിലെ വിഷങ്ങളെക്കുറിച്ച് പലപ്പോഴും പലരും പറഞ്ഞു
കേൾക്കാറില്ലേ? ഞങ്ങളും കേൾക്കാറുണ്ട്. തമിഴ്‌നാട്ടിൽ നിന്നും മറ്റും
വരുന്ന  പച്ചക്കറികൾ കഴിച്ച് കഴിച്ച് രോഗികളായി മാറുന്ന കാഴ്ചയും ദിനംപ്രതി
പത്രങ്ങളിൽ കാണുന്നു. വൃക്ക തകർന്നും കരൾ തകർന്നും കാരുണ്യത്തിന്
കേഴുന്നവരുടെ ചിത്രങ്ങളും ഞങ്ങളെ സങ്കടപ്പെടുത്താറുണ്ട്.
മാറ്റമുണ്ടാകേണ്ടത് അടുക്കളയിൽ ആണെന്നും നമുക്കുവേണ്ട വിഭവങ്ങൾ നമ്മൾ
തന്നെ കൃഷിചെയ്തുണ്ടാക്കിയാൽ അതിനു മറ്റൊന്നും പകരമാവില്ലെന്നുമുള്ള
തിരിച്ചറിവിലാണ് സ്‌കൂൾ മുറ്റത്തെ ക്ലാസ്മുറിക്കു മുമ്പിലെ കളി
മൈതാനത്തിന്റെ ഇത്തിരി ഭാഗത്ത് ഞങ്ങൾ കൃഷി നടാൻ തീരുമാനിച്ചത്. ഉത്സവ
പ്രതീതിയിലായിരുന്നു എല്ലാവരും. മണ്ണിൽ കിളച്ചു മണ്ണ് കവറിലാക്കി അതിലാണ്
വിത്തുകൾ വിതച്ചത്. ചീര, വെണ്ട, പയർ, വഴുതന, മത്തൻ കോവയ്ക്ക, പടവലം,
തക്കാളി, പച്ച മുളക് ഇവയെല്ലാം കൃഷി ചെയ്തു. പതിയെ പതിയെ അവ തളിർത്തു പൂത്തു
വരുന്നതുകണ്ടു. രാവിലെയും വൈകീട്ടും ഞങ്ങളത് വന്നു നോക്കും. അവയെ തൊട്ടും
തലോടിയും പരിചരിച്ചു. മൂപ്പത്തെറാകുമ്പോൾ ഉച്ചഭക്ഷണത്തിനുള്ള വിഭവമാക്കും.
-
==== കാരുണ്യത്തിന്റെ നീരുറവ ====
തയ്യാറാക്കിയത്: നാലാം ക്ലാസ് കുട്ടികൾ
സ്‌നേഹയാണ് ആ വലിയ പ്രശ്‌നത്തിലേക്ക് സ്‌കൂളിന്റെ ശ്രദ്ധയെ ക്ഷണിച്ചത്. ഒരു
പ്രദേശം കുടിവെള്ളത്തിനു കേഴുന്നതിന്റെ ദയനീയ അവസ്ഥ അവളാണ് ഞങ്ങളെ
ഉണർത്തിയത്. സ്‌നേഹ കഴിഞ്ഞ വർഷം നാലാം ക്ലാസിലെ വിദ്യാർഥിനിയായിരുന്നു.
നന്നായി പഠിച്ചിരുന്ന സ്‌നേഹ മൂന്നു ദിവസം സ്‌കൂളിൽ വന്നില്ല.
കടുത്ത വേനലായിരുന്നു. പലയിടത്തും കുടിവെള്ളപ്രശ്‌നത്തിന്റെ  രൂക്ഷത
അനുഭവിക്കുന്നുണ്ടായിരുന്നു. എന്നാൽ സ്‌കൂൾ നിലനിൽക്കുന്ന പ്രദേശത്ത്
അതിന്റെ കാഠിന്യത്തെക്കുറിച്ച് അത്ര അറിഞ്ഞിരുന്നില്ല. സ്‌നേഹ തുടർച്ചയായി
ക്ലാസിൽ വരാതിരുന്നതിന്റെ കാരണം തേടിയത് സുഹൈൽ മാഷായിരുന്നു.
അവൾ ഇത്രയും ദിവസം അമ്മയുടെ വീട്ടിലായിരുന്നു. വീട്ടിൽ
കുടിവെള്ളമില്ലാത്തതുകൊണ്ടായിരുന്നു ഈ പലായനം. അവളാണ് പ്രദേശത്തെ
കുടിവെള്ളക്ഷാമത്തിന്റെ രൂക്ഷതയെക്കുറിച്ച് വിശദമാക്കിയത്. അതോടെ അതിനൊരു
പരിഹാരം എങ്ങനെ വേണമെന്ന ആലോചനയായി. സ്‌കൂൾ പൂട്ടിയപ്പോൾ സ്‌കൂൾ കിണറിലെ
വെള്ളം നാട്ടുകാർക്ക് ഉപയോഗിക്കാൻ സംവിധാനമൊരുക്കികൊടുത്തു. മൂസ
മാസ്റ്റർ സ്മാരക കുടിനീർ വിതരണ സംരംഭം എന്നും പദ്ധതിക്ക് പേരിട്ടു.
പ്രദേശത്തുള്ള മുഴുവൻ ആളുകൾക്കും രാവിലെ മുതൽ വെള്ളം സുലഭമായി നൽകി.
അതിന് കോമ്പൗണ്ടിനുപുറത്ത് പൈപ്പും സ്ഥാപിച്ചു. രണ്ടുമാസത്തോളം ആ പദ്ധതി
മുടങ്ങാതെ തുടർന്നു. പദ്ധതി ഫറോക്ക് എസ്.ഐ എ. രമേഷ് കുമാറാണ് പദ്ധതി
ഉദ്ഘാടനം ചെയ്തത്. സ്‌കൂൾ മാനേജർ ടി.കെ പാത്തുമ്മ, കെ. വീരമണികണ്ഠൻ, പി
ബിജു, ടി.കെ സുഹൈൽ എന്നിവർ സംസാരിച്ചു.
-
==== അക്ഷരമരം നട്ട് ഗുരുദക്ഷിണ ====
അബ്ദുല്ല ഉമർ 4, എ
ഈ വർഷത്തെ അധ്യാപക ദിനം ഓണ വെക്കേഷൻ സമയത്തായിരുന്നു. അവധി ദിനം
അധ്യാപകദിനാഘോഷത്തെ കവർന്നെടുത്തെങ്കിലും ഞങ്ങളത് മറന്നില്ല. സ്‌കൂൾ
തുറന്നപ്പോൾ ഞങ്ങൾ ആ ദിനം ആചരിക്കാൻ തന്നെ തീരുമാനിച്ചു.
അക്ഷരമരം നട്ട് അധ്യാപകർക്കെല്ലാം ഗുരുദക്ഷിണ നൽകിയാണ് അന്ന് പരിപാടി
സംഘടിപ്പിച്ചത്. അധ്യാപകരെ തന്നെ ആ ചടങ്ങ് അതിശയിപ്പിച്ചു. ക്ലാസ് ടീച്ചർ
ശുഹൈബ ടീച്ചറുടെ നിർദേശ പ്രകാരം ഞാൻ വീട്ടിലിരുന്നാണ് ആ അക്ഷര മരം
നിർമിച്ചത്. അയൽക്കാരും കൂട്ടുകാരുമായ അഫ്രീനും ദാന ഫാത്തിമയും എന്നെ
സഹായിക്കാനെത്തി. അധ്യാപകരെ ചടങ്ങിൽ വിദ്യാർഥികൾ പുസ്തകങ്ങൾ നൽകി
ആദരിച്ചു. ഇതിന് ഞങ്ങൾക്ക് ആവശ്യമായ പുസ്തകങ്ങൾ സ്‌പോൺസർ ചെയ്തത്
മലപ്പുറം പേരക്ക ബുക്‌സാണ്. ചടങ്ങിനെക്കുറിച്ച് പത്രങ്ങളിൽ വലിയ വാർത്ത
വന്നത് ഞങ്ങളെ അഭിമാനപുളകിതരാക്കി.
-----
==== പറവകൾക്കൊരു നീർക്കുടം ====
മുഹമ്മദ് അദ്‌നാൻ- 4, എ
പറവകൾക്ക് സ്‌കൂൾ മുറ്റത്ത് ഒരു കുടിനീർ ഒരുക്കിയിട്ടുണ്ട് ഞങ്ങൾ.
ആകാശത്ത് പാറിപ്പറക്കുന്ന പക്ഷികളെ കാണുമ്പോൾ ഞാൻ കൊതിയോടെ
ആഗ്രഹിക്കാറുണ്ട്. അവയെപ്പോലെ പറക്കാൻ ചിറകുകൾ ഉണ്ടായിരുന്നെങ്കിൽ
എന്ന്. ഈ വർഷം സ്‌കൂൾ തുറന്നപ്പോൾ സ്‌കൂളിന്റെ മുറ്റത്തുള്ള മരത്തിൽ
ഒരു നീർക്കുടം.. എന്തെന്നറിയാനുള്ള ആകാംക്ഷ...ഞങ്ങളുടെ കഴിഞ്ഞ വർഷത്തെ
ക്ലാസ് അധ്യാപികയായ ആയിശ ടീച്ചറോട് ചോദിച്ചു. പക്ഷികൾക്ക് വേണ്ടി സുഹൈൽ
മാഷ് ഉണ്ടാക്കിയതാണെന്ന മറുപടിയിൽ ആശ്വാസം കിട്ടി. എങ്കിലും ആ പരിസരപഠന
ക്ലാസിൽ വെച്ച് സുഹൈൽ മാഷ് പറഞ്ഞ കാര്യങ്ങൾ ഇപ്പോൾ ഓർത്തു
പോകുന്നു..'പണ്ടൊക്കെ നാടുനീളെ വെള്ളം നിറച്ചുവെക്കുന്ന കൽത്തൊട്ടികൾ
ഉണ്ടായിരുന്നുവെത്രെ. മേഞ്ഞുനടക്കുന്ന കന്നുകാലികളും പറവകളും
അതിൽനിന്നൊക്കെയാണ് വെള്ളം കുടിച്ചിരുന്നത്. ആളുകൾ ആവട്ടെ കുടത്തിൽ
വെള്ളം നിറക്കാൻ മൽസരിക്കുമായിരുന്നു. അന്നൊക്കെ ഒരു ജീവിയും വെള്ളം
കിട്ടാതെ മരിച്ചിരുന്നില്ല. പക്ഷേ ഇന്നത്തെ അവസ്ഥ നേരെ മറിച്ചാണ്. കൊടും
വേനലിൽ ഇന്ന് മ്യഗങ്ങൾ ചത്തുപ്പോകുന്നു. പറവകൾ നാടു വിട്ടുപ്പോകുന്നു.
ചിറകടിയൊച്ചയില്ലാതെ മരച്ചില്ലകൾ കരിഞ്ഞുണങ്ങിയ കാലം.
കടുത്ത വേനലിൽ ദാഹജലം ലഭിക്കാതെ പറവകൾ ഇനി വിഷമിക്കില്ല..തുറസ്സായ
സ്ഥലങ്ങളിലും, പക്ഷികൾ കൂടുതലായി തമ്പടിക്കുന്ന സ്ഥലത്തും
മരച്ചില്ലയിലുമെല്ലാം പാത്രത്തിൽ കുടിവെള്ളമുണ്ടായിരിക്കും. പറവകൾക്കൊരു
നീർക്കുടം എന്നാണ് ഈ സൽകർമത്തിന് ഞങ്ങൾപേര് നൽകിയത്.സ്‌കൂൾ
കോമ്പൗണ്ടിലും കുട്ടികളുടെ വീടുകളിലുമായി പറവകൾക്കായി കുടിനീർ ലഭ്യമാകും.
വേനൽച്ചൂടും ജലക്ഷാമവും രൂക്ഷമായതിനാൽ വെള്ളം കിട്ടാനാവാതെ പറവകൾ
ചാവുന്നത് തടയാനാണ് ഇത് ഞങ്ങൾ ആരംഭിച്ചത്. ഓരോ തുള്ളി വെള്ളവും
വിലപ്പെട്ടതാണെന്ന തിരിച്ചറിവ് ഞങ്ങളിൽ ഉണ്ടായി. മറ്റുള്ളവരിലേക്കുകൂടി ഈ
സന്ദേശമെത്തിയിരുന്നുവെങ്കിൽ.!
-
==== അങ്ങനെ ഒരവധി കാലത്ത് ====
അനഘ- 4, സി
എൽ. എസ്. എസ് പരീക്ഷയ്ക്കുള്ള പരിശീലനക്ലാസിനെക്കുറിച്ചാണ് ഞങ്ങൾക്കു
പറയാനുള്ളത്. ക്രിസ്മസ് വെക്കേഷനോടനുബന്ധിച്ചുള്ള ഒരാഴ്ച
നീണ്ടുനിൽക്കുന്നതായിരുന്നു ആ ക്ലാസ്. രാവിലെ മുതൽ
വൈകുന്നേരംവരെയായിരുന്നു ക്ലാസ്. അറിവും ആകാംക്ഷയും ആസ്വദിച്ച്
പഠിക്കാനായതിന്റെ ലഹരിയിലാണിപ്പോഴും ഞങ്ങൾ. ഉച്ചയ്ക്ക് ഞങ്ങൾ വീടുകളിൽ
നിന്നും കൊണ്ടുവരുന്ന ഭക്ഷണം പങ്കിട്ടു കഴിച്ചു. ഇടവേളകളിൽ മണിമാഷ്
ഞങ്ങൾക്ക് നേന്ത്രപഴവുമായി വരും. ശുഹൈബ ടീച്ചർ കേക്കും ബിസ്‌ക്കറ്റും
ഓറഞ്ചും വാങ്ങിതന്നു. ക്യാമ്പിനിടയിലായിരുന്നു ശുഹൈബ ടീച്ചറുടെ മകൻ ഷഹന്റെ
ബെർത്ത് ഡേ ആഘോഷം. അതും ഞങ്ങൾ കേക്ക് മുറിച്ച് ആഘോഷിച്ചു.
ഒരാഴ്ച നീണ്ട ക്ലാസിൽ പഠിച്ച മിക്കവാറും ചോദ്യങ്ങളെല്ലാം തന്നെ പരീക്ഷക്ക്
വന്നു എന്നതും അതുകൊണ്ടുതന്നെ ഭയമില്ലാതെ പരീക്ഷയെ അഭിമുഖീകരിക്കാൻ സാധിച്ചു
എന്നതും വലിയ നേട്ടമായി. സ്‌കൂൾ തുറന്ന ശേഷം മിനി ടീച്ചർ പഴയ
ചോദ്യപേപ്പറുകൾ പരിചയപ്പെടുത്തി. സുഹൈൽ മാഷും പരിസര പഠനവുമായി ബന്ധപ്പെട്ട
ചോദ്യങ്ങളും രസകരമായി ഞങ്ങൾക്ക് പറഞ്ഞുതന്നു. മണിമാഷിന്റെ സ്‌നേഹവും
വാത്സല്യവും ഈ സമയത്ത് ഏറെ അനുഭവിക്കാനായി.
-
==== അറിവിന്റെ തണലോരത്തേക്കൊരു യാത്ര ====
ഞാൻ ഹംന ദിയ.. എന്റെ കൂട്ടുകാരി ആശാ നിദയ്ക്കും എനിക്കുമുണ്ടല്ലോ പറയാൻ
ഏറെ. പക്ഷേ. ഇതിൽ സ്ഥലമില്ലല്ലോ? അതുക്കൊണ്ട് ഞങ്ങൾ പഠനയാത്രയെ കുറിച്ച്
പറയട്ടെ...
കടുത്തവേനലിലെ രണ്ടാം ശനിയാഴ്ചയായിരുന്നു ഞങ്ങൾ ഏറെ ആസ്വദിച്ച ആ യാത്ര.
രാവിലെ എട്ടു മണിക്ക് തന്നെ 56 കുട്ടികളും ഏഴ് അധ്യാപകരും അടങ്ങുന്ന സംഘം
രക്ഷിതാക്കളോട് യാത്ര പറഞ്ഞു. ആദ്യമായി ബേപ്പൂർ സുൽത്താന്റെ
നാട്ടിലേക്കായിരുന്നു. മലയാളത്തിന്റെ പ്രിയങ്കരനായ ആ എഴുത്തുകാരന്റെ
കർമഭൂമിയിലാണല്ലോ കേരളത്തിലെ അറിയപ്പെടുന്ന തുറമുഖം.
കടലും കായലും ഒന്നിക്കുന്ന പുലിമുട്ടിലും പ്രകൃതിയുടെ തണുത്ത കാറ്റിൽ
അലിഞ്ഞു ചേർന്ന് കടലോരക്കാഴ്ചകളും കണ്ടു. പിന്നെ അവിടെവെച്ചൊരു അത്ഭുതവും
സംഭവിച്ചൂട്ടോ...കപ്പൽ. പറഞ്ഞു കേട്ടിട്ടേയുണ്ടായിരുന്നുള്ളൂ. ആദ്യമായി
ഞങ്ങൾ കപ്പൽ കണ്ടു. അതിനകത്തുകയറി. അത്ഭുതവും അമ്പരപ്പും
ഉണ്ടായിരുന്നുവെങ്കിലും അതിന്റെ മുകൾ നിരയിൽവരെ എത്തി. കാഴ്ചകളെല്ലാം
കണ്ടു. ലക്ഷദ്വീപിലേക്കുള്ള കല്ലുകൾ കയറ്റുന്നത് എന്നെ വല്ലാതെ
അതിശയിപ്പിച്ചു. ചായകുടിച്ചു. അവിടെ നിന്നുള്ള യാത്ര പിന്നെ പ്ലാനറ്റോറിയം
കാണാനായിരുന്നു. പക്ഷേ, ഒരു സങ്കടം മാത്രം ബേപ്പൂർ ബാക്കിവെച്ചു. മഹനായ
മലയാളത്തിന്റെ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിന്റെ വീട് കാണാനായില്ലല്ലോ.
അടുത്ത വരവിനും വേണ്ടെ ചില കാഴ്ചകൾ. അതിനായി മാറ്റിവെച്ചതാണ് കെട്ടോ.
പ്ലാനറ്റേറിയം കാഴ്ചകൾ വല്ലാതെ അതിശയിപ്പിച്ചു. പാർക്കിൽ കളിച്ചു.
റെയിൽ വേ സ്റ്റേഷനിലും സന്ദർശിച്ചു. എസ്‌ക്കലേറ്ററിൽ കയറി. പിന്നെ
കൃഷ്ണമേനോൻ മ്യൂസിയത്തിൽ പോയി പുരാതന വസ്തുക്കളും ത്രീഡി ഷോയും കണ്ടു.
മാതൃഭൂമിദിനപത്രത്തിന്റെ ഓഫീസും സന്ദർശിച്ചു. അവിടുന്ന് ഒരു കിറ്റ് നിറയെ
സമ്മാനങ്ങൾ കിട്ടി. പിന്നെ ബീച്ചിലേക്ക്...പാർക്കിൽ കളിച്ചു. ഐസ്‌ക്രീം
കഴിച്ചു. അവസാന സമയത്താണ് സംഘത്തിൽ  ശുഹൈബ ടീച്ചർ വന്നുചേർന്നത്.
ഞങ്ങൾ കടലിൽ ഇറങ്ങി ഏറെ നേരം രസിച്ചു. ആഹ്ലാദത്തിന്റെ ആ യാത്ര മനസിൽ
കോറിയിട്ട് ഞങ്ങൾ യാത്ര തിരിച്ചു.
----
==== ഗോൾവല നിറച്ചത് പെൺ കരുത്ത് ====
ഫിഫ ലോകകപ്പ് കൊച്ചിയിൽ അരങ്ങേറിയതിനോടനുബന്ധിച്ച് വിദ്യാലയങ്ങളിൽ
കുട്ടികൾക്കായി ഗോൾവല നിറച്ച് പരിപാടിക്ക് ഐക്യദാർഢ്യം
പ്രകടിപ്പിക്കാൻ വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവുണ്ടായിരുന്നല്ലോ.
ഇതോടനുബന്ധിച്ച് ഞങ്ങളുടെ സ്‌കൂളിലും പരിപാടി സംഘടിപ്പിച്ചു. എന്നോടൊപ്പം
മൂന്നാം ക്ലാസിലെയും നാലാം ക്ലാസിലെയും എല്ലാ കുട്ടികളും സജീവമായി
പങ്കെടുത്തു. നാട്ടിലെ ക്ലബ്ബ് പ്രവർത്തകരായ ചെറുപ്പക്കാർ എല്ലാ
പ്രോത്സാഹനവും നൽകി കൂടെ നിന്നു. അധ്യാപകരുടേയും പി. ടി.എ അംഗങ്ങളുടെയും
സാന്നിധ്യത്തിൽ തൊട്ടടുത്ത മൈതാനിയിലായിരുന്നു ഗോൾ വല നിറയ്ക്കൽ
അരങ്ങേറിയത്. ഞാനാണ് അന്ന് ഏറ്റവും കൂടുതൽ ഗോളടിച്ചത്. കൂട്ടുകാരും
മത്സരിച്ച് ഗോളടിച്ചു.
പരിപാടി വാർഡ് കൗൺസിലറും പി ടി എ പ്രസിഡന്റുമായ പി. ബിജു ഉദ്ഘാടനം ചെയ്തു.
അദ്ദേഹം ഞങ്ങൾക്ക് മിഠായിയും വിതരണം ചെയ്തു. പരിപാടിയുടെ വാർത്ത
പത്രങ്ങളിലും വന്നപ്പോൾ ഞങ്ങൾക്ക് ഇരട്ടി മധുരമായി.
-
==== സൈക്കിൾ സാക്ഷരത ====
സൈക്കിൾ പഴയ തലമുറയുടെ നിത്യവാഹനമായിരുന്നു. മനുഷ്യൻ കണ്ടെത്തിയതിൽ
വെച്ച് ഏറ്റവും മികച്ച പരിസ്ഥിതി സൗഹൃദപരമായ ഈ വാഹനം ഇന്ന് കാണാകാഴ്ചയായി.
ഹൃദയസൗഖ്യത്തിനുള്ള മികച്ച ഒറ്റമൂലിയായി ഡോക്ടർമാർ സൈക്കിൾ സവാരിയെ
നിർദേശിക്കുന്നു. സൈക്കിൾ സഞ്ചാരം ആരോഗ്യത്തെ കാക്കുന്നു. സ്‌കൂളിലെ എല്ലാ
വിദ്യാർഥികളെയും സൈക്കിൾ സവാരി പരിശീലിപ്പിക്കുന്ന പരിപാടിക്ക് കഴിഞ്ഞ
ശിശുദിനത്തിലാണ് തുടക്കമായത്. രാവിലെയും വൈകുന്നേരവും ഒരു മണിക്കൂറായിരുന്നു
പരിശീലനം. മുതിർന്ന കുട്ടികൾ ചെറിയ കുട്ടികൾക്ക് ഗുരുക്കളായി. ഇന്ന്
എല്ലാ വിദ്യാർഥികളും സൈക്കിൾ ഓടിക്കാൻ പഠിച്ചിട്ടുണ്ട്. ഹെഡ് മാസ്റ്റർ
മണി മാഷിന്റെ സാന്നിധ്യത്തിൽ പി. ടി എ പ്രസിഡന്റ് പി. ബിജു പരിശീലനം
ഉദ്ഘാടനം ചെയ്തു.
-
==== കളി പറയാനൊരു പാർക്ക് ====
നജ, തീർത്ഥ
ഒഴിവ്‌വേളകളിൽ കളിച്ചുല്ലസിക്കാൻ  ഞങ്ങൾക്കുമുണ്ടൊരു പാർക്ക്.
പാർക്ക് അടിപൊളി തന്നെ. ടീച്ചർ മാർ കൂടെയുള്ളപ്പോൾ    മാത്രമേ
പാർക്കിൽ  കളിക്കാൻ  അനുവാദമുള്ളു. എങ്കിലും  അവരുടെ കണ്ണുവെട്ടിച്ച്
ഞങ്ങൾ  കളിക്കാൻ പോകും. രാവിലെ കഞ്ഞിക്കുടിക്കുന്നത് പാർക്കിൽ
കളിച്ചുകൊണ്ടാണ്. ഒഴിവ് ദിവസം പുറത്തുള്ള കുട്ടികൾ വന്നും ഇവിടെ
കളിക്കാറുണ്ട്.
-
==== രക്ഷിതാക്കൾക്കുള്ള ക്ലാസ് ====
ശിശുപരിപാലനത്തെക്കുറിച്ചുള്ള ക്ലാസ് രക്ഷിതാക്കൾക്ക് വേറിട്ട
അനുഭവമായിരുന്നു. കുട്ടികളുടെ മാനസികവിഭ്രാന്തിക്ക് ഒരുപരിധിവരെ രക്ഷിതാക്കൾ
അറിയാതെപോകുന്ന ചില കാരണങ്ങളുണ്ടെന്ന് ക്ലാസ് അവരെ ബോധവാൻമാരാക്കി.
പവർപോയന്റ് പ്രസന്റേഷനിലൂടെ പുതിയ തലമുറ കടന്നുപോയ വഴികളും ക്ലാസിൽ
അവതരിപ്പിച്ചു. തലമുറകൾ തമ്മിലുള്ള അന്തരവും പൊതുവിദ്യാഭ്യാസത്തിന്റെ
പ്രാധാന്യവും എടുത്തു കാണിച്ചു. ക്ലാസിന് ശുഹൈബ ടീച്ചർ നേതൃത്വം നൽകി.
-
==== മലയാളത്തിളക്കം ====
ഏറെ രസകരമായ ക്ലാസായിരുന്നു ഞങ്ങൾ  കുറച്ചു കുട്ടികൾക്ക് മലയാളത്തിളക്കം.
കഥയിലൂടെയും കളിയിലുടെയും ബീന ടീച്ചർ ആയിരുന്നു ക്ലാസെടുത്തത്. പേരും
വീട്ടുകാരുടെ പേരും എഴുതാൻ പഠിപ്പിച്ചു തന്നു. കംപ്യൂട്ടറിൽ കാണിച്ച
ചിത്രത്തിന്റെ പേരുകൾ ചാർട്ടിൽ എഴുതി. മിനിടീച്ചറും മഞ്ജുഷ ടീച്ചറും
ക്ലാസെടുത്തിരുന്നു. ഒരാഴ്ച സുഹൈൽ മാഷും ക്ലാസെടുത്തിരുന്നു. എല്ലാ
അധ്യാപകരും വന്നു നിരീക്ഷിച്ചു.
==== നാടകക്കളരി ====
സാമൂഹിക തിൻമകൾക്കെതിരെ നാടകമെന്ന കലയിലൂടെ ജനങ്ങളെ
ബോധവാൻമാരാക്കുന്നതെങ്ങനെ എന്ന് സ്‌കൂളിലെ വിദ്യാർഥികളെ ഒരു ദിവസം കൊണ്ട്
പഠിപ്പിച്ച നാടക്കളരി വേറിട്ട അനുഭവമായി. നാലാം ക്ലാസിലെ  65 വിദ്യാർഥികളാണ്
ക്യാമ്പിലെ അംഗങ്ങളായത്. നാടകക്കളരി എന്ന ആശയം പ്രാവർത്തികമാക്കിയത് പി. ടി
എ വൈസ് പ്രസിഡന്റ് സുധീഷ് മാഷായിരുന്നു.
കോഴിക്കോട് ബി.ആർ.സി ചിത്രകലാ അധ്യാപകൻ അഭിജിത്ത് ദാസ് നേതൃത്വം നൽകിയ
ക്യാമ്പിൽ അഭിനയത്തിനപ്പുറത്ത് കുട്ടികളിലെ സഭാ കമ്പം പമ്പകടത്താൻ
സാധിച്ചു. കുട്ടികളെല്ലാവരും തങ്ങളുടെ അഭിപ്രായവും പങ്കുവെച്ചു. ഗ്രൂപ്പുകളായി
തിരിഞ്ഞവർ സ്വന്തമായി ചിട്ടപ്പെടുത്തിയ നാടകങ്ങളും അവതരിപ്പിച്ച് സദസിന്
പുതിയ ദൃശ്യാവിഷ്‌കാരം നൽകി. വിവിധഘട്ടങ്ങളിൽ മണി മാഷ്, മിനി ടീച്ചർ,
സുഹൈൽ മാസ്റ്റർ, ശുഹൈബ ടീച്ചർ, വത്സല ടീച്ചർ എന്നിവർ ക്യാമ്പിലെത്തി
നിർദേശങ്ങൾ നൽകി.
----
==== മികവുത്സവം ====
ദാന ഫാത്തിമ, സാധിക സന്തോഷ്
ഞങ്ങളുടെ സ്‌കൂളും മികച്ചതുതന്നെ എന്ന് ഞങ്ങൾ വീണ്ടും തെളിയിച്ചു. മോം (ങീങ
ങമഴശര ീള ങമവേ)െ എന്ന മികച്ച പ്രവർത്തനത്തിലൂടെ. നാലാം ക്ലാസിലെ
എല്ലാകുട്ടികൾക്കും ഇപ്പോൾ ഗണിതം പേടിയേ അല്ല. മുനിസിപ്പാലിറ്റി തലത്തിൽ
ഈ മികവിന്റെ പ്രവർത്തനങ്ങളെ അംഗീകരിക്കപ്പെട്ടു.18 സ്‌കൂളുകളിൽ നിന്നാണ്
ഞങ്ങൾ മണ്ഡലം തലത്തിലേക്ക് പരിഗണിക്കപ്പെട്ടത്. ഒരുവർഷം നീണ്ടു
നിൽക്കുന്ന പദ്ധതിയാണിത്. ഒഴിവു സമയങ്ങളിലും ക്ലാസ് മുറികളിലും രസകരമായി
നടത്തിയ പഠന പ്രവർത്തനങ്ങളെ ഏകോപിപ്പിച്ചുകൊണ്ടുള്ള
പവർപോയന്റ്പ്രസന്റേഷനിലൂടെയാണ് ഈ ദൃശ്യവിരുന്നൊരുക്കിയത്. കോഴിക്കോട്
ബി.ആർ.സിയിലെ നിറഞ്ഞ സദസിലായിരുന്നു ഇത് അവതരിപ്പിക്കപ്പെട്ടത്. അതിന്റെ
അണിയറയിൽ പ്രവർത്തിച്ചവർ എന്ന നിലയിൽ ഞങ്ങൾ സന്തുഷ്ടരാണ്.
==== മാസിക ജനിച്ച കഥ ====
ഞാൻ ഷിഫ, നിങ്ങളുമായി എനിക്ക് പങ്കുവെക്കാനുള്ളത് മാഗസിൻ എഡിറ്റർ
ആയപ്പോഴുള്ള അനുഭവങ്ങളാണ്. നല്ല ദിവസങ്ങളായിരുന്നു ആ ദിനങ്ങൾ.
പാഠപുസ്തകത്തിന്റെ അറിവുകളിൽ നിന്ന് വിഭിന്നമായി സാഹിത്യലോകത്തേക്ക് ഒരു
കാൽവെപ്പ്. ഗണിത മാഗസിനുവേണ്ടി ഞങ്ങൾ ഉത്സാഹപൂർവം ഒഴിവ് സമയങ്ങളിൽ
സ്‌കൂളിലെത്തി. പുസ്തങ്ങളോട് കൂട്ടു കൂടി, പുതിയ പുതിയ വാക്കുകളും ആശയങ്ങളും
ഉരുത്തിരിഞ്ഞു വന്നു. എന്റെ കൂടെ പ്രിയപ്പെട്ട അധ്യാപകരും സ്‌നേഹം നിറഞ്ഞ
കൂട്ടുകാരും ഉണ്ടായിരുന്നു.
ഗണിതത്തിന്റെ ലോകം എത്ര വലുതാണെന്ന അറിവ് എനിക്ക് അറിയാൻ സാധിച്ചു. അംന
ദിയയുടെ കാക്ക മുന്ന ഞങ്ങൾക്ക് ചില സൂത്രങ്ങൾ പറഞ്ഞു തന്നു. ചുരുക്കി
പറഞ്ഞാൽ ഞങ്ങൾ അടിച്ചുപ്പൊളിച്ചു. അതുപോലെ തന്നെ അറബി മാസികയും.
പ്രാചീനകാലം മുതൽക്കു തന്നെ മലയാളത്തോട് കെട്ടുപിണഞ്ഞുകിടക്കുന്ന അറബി
ഭാഷയെയും തൊട്ടറിഞ്ഞു.
-----------
==== BaLA ബിൽഡിംഗ് ആസ് എ ലേണിംഗ് എയ്ഡ് ====
ആയിഷ നേഹ, 4 എ
വിദ്യാർഥികളിൽ പഠനം രസകരമാക്കുന്നതിനും അവരെ സ്‌കൂളിലേക്ക്
ആകർഷിക്കുന്നതിനും വേണ്ടി സർവശിക്ഷാ അഭിയാൻ ആരംഭിച്ച ഒരു പദ്ധതിയാണ്
ബാല. സ്‌കൂൾ ചുവരുകൾ പഠനത്തിനുള്ള ഉപാധിയായി ഉപയോഗിക്കാൻ കഴിയുന്നു
എന്നതിലാണ് ബാലയുടെ പ്രാധാന്യം വർധിക്കുന്നത്. വിദ്യാര്ത്ഥികള്ക്ക് പെട്ടെന്ന് പകർത്താൻ പറ്റിയ മികച്ച
ചിത്രങ്ങളാണ് ഈ വിദ്യാലയത്തിന്റെ ചുമരിൽ ഒരുക്കിയിട്ടുള്ളത്.
ഫറോക്ക് കരുവൻതിരുത്തി സ്വദേശിയും എസ്.എസ്.എയുടെ ചിത്രകലാ അധ്യാപകനുമായ
അഭിജിത്ത് ദാസ് ആണ് സുഹൈൽ മാസ്റ്ററുടെ നേതൃത്വത്തിൽ  ഈ ആശയം
നടപ്പാക്കിയത്. കെ.ജി.സി.ഇ ഫൈൻ ആർട്‌സിൽ അധ്യാപകയോഗ്യതയുള്ള ഇദ്ദേഹം
മികച്ച സംഘാടകനും നാടകശിൽപശാലകൾ, സംവിധാനം, രംഗപടം, തുടങ്ങിയ രംഗത്ത്
ശോഭിക്കുകയും ചെയ്തിട്ടുണ്ട്. കൈരളി ചാനലിൽ പ്രോഗ്രാം കോർഡിനേറ്ററും
പ്രൊഡ്യൂസറുമായി പ്രവർത്തിച്ചിരുന്നു.
--
==== മുൻസിപ്പൽ കലോത്സവത്തിൽ ഇരട്ട വിജയം ====
2017-18 അധ്യയന വർഷത്തെ ഫറോക്ക് മുൻസിപ്പാലിറ്റിതല കലോത്സവത്തിന്
ആതിഥ്യമരുളാൻ ഇത്തവണ നമുക്കാണ് സാധിച്ചത്. മുൻസിപ്പാലിറ്റിയിലെ 13 പ്രൈമറി
വിദ്യാലയങ്ങളിൽ നിന്നായി ഇരുനൂറോളം വിദ്യാർത്ഥികൾ മാറ്റുരച്ച
പരിപാടിയായിരുന്നു അത്. സംഘാടനത്തിന്റെ മികവിനാലും അതിഥികൾക്കൊരുക്കിയ
ഭക്ഷണവിഭവത്തിന്റെ മേന്മയാലും വിജയികൾക്ക് നൽകിയ സമ്മാനത്താലും ഇതുവരെ
നടന്ന കലോത്സവത്തിൽ നിന്നും വേറിട്ടു നിന്നു. കലോസത്സവത്തിൽ  74 പോയിന്റ്
നേടിയും അറബി സാഹിത്യോത്സവത്തിൽ 56 പോയിന്റ് നേടിയും മറ്റു സ്‌കൂളുകളെ ഏറെ
പിന്നിലാക്കി നമ്മുടെ സ്‌കൂൾ ഒന്നാം സ്ഥാനത്തെത്തി.
-
==== ഫറോക്ക് ഉപജില്ലാ അറബി സാഹിത്യോത്സവത്തിൽ രണ്ടാം സ്ഥാനം ====
ജി.വി.എച്ച്.എസ്.എസ്. ചെറുവണ്ണൂരിൽ വെച്ച് നടന്ന ഫറോക്ക് ഉപജില്ലാ
കലോത്സവത്തിലെ അറബി സാഹിത്യോത്സവത്തിൽ 43 പോയിന്റ്  നേടി നമ്മുടെ സ്‌കൂളിലെ
മുൻ അധ്യാപകനും മാനേജറുമായ മൂസമാസ്റ്ററുടെ ഓർമ്മക്കായി ഏർപ്പെടുത്തിയ
റണ്ണർ അപ് ട്രോഫി കരസ്ഥമാക്കി. ആ മിന്നും വിജയത്തിൽ ഞങ്ങളുടെ കെ.
അബ്ദുൽ ലത്തീഫ് മാസ്റ്ററുടെയും പി.കെ. വാസില ടീച്ചറുടെയും അകമഴിഞ്ഞ
കഠിനാധ്വാനവും രക്ഷിതാക്കളുടെ പ്രോൽസാഹനവും എടുത്തുപറയേണ്ടത് തന്നെയാണ്.
-
==== ആഹ്ലാദം പകർന്ന ക്ലാസ് ====
അന്നൊരു ക്ലാസുണ്ടാകുമെന്ന് ശുഹൈബ ടീച്ചർ പറഞ്ഞിരുന്നു. എന്നും എത്ര ക്ലാസ്
കാണുന്നു. അതുപോലെ ഒന്നെന്നേ കരുതിയുള്ളൂ. എന്നാൽ കണക്കിലൂടെ കാര്യം പറഞ്ഞ്
റസാഖ് സാർ ഞങ്ങളെ അതിശയിപ്പിച്ചു. വയസ്സനായ ഒരാളെ പ്രതീക്ഷിച്ച ഞങ്ങൾക്കു
മുന്നിലെത്തിയത് ഒരു കുട്ടി മാഷായിരുന്നു. പൊക്കമില്ലായ്മയാണ് എന്നുടെ
പൊക്കമെന്നുപറഞ്ഞ കുഞ്ഞുണ്ണി മാഷിന്റെ വരികളിലൂടെ തുടങ്ങിയ റസാഖ് സാറിന്റെ
ക്ലാസിൽ വാച്ച് ഈസ് നോട്ട് വാച്ചല്ലെന്നും വാച്ച് എന്ന ഇംഗ്ലീഷ് വാക്കിലെ
ഓരോ അക്ഷരങ്ങൾക്കും വ്യത്യസ്തമായ അർഥമുണ്ടെന്നും അദ്ദേഹം ഞങ്ങൾക്ക്
വിവരിച്ച് തന്നു. മാഷിന്റെ മാത്‌സ് ഡാൻസും ബിസ്‌ക്കറ്റ് കളിയും
ഞങ്ങൾക്കേറെ ഇഷ്ടമായി.
==== ഹിരോഷിമ നാഗസാക്കി ദിനം ====
കുട്ടികൾ വിപുലമായാണ് ഹിരോഷിമ- നാഗസാക്കി ദിനം കൊണ്ടാടിയത്. യുദ്ധ വിരുദ്ധ
പതിപ്പ് നിർമാണ മൽസരത്തിൽ സാധിക സന്തോഷും അജനയും ഒന്നും, രണ്ടും സ്ഥാനം
നേടി.
==== സ്വാതന്ത്ര്യപ്പുലരിയിൽ ====
സ്വാതന്ത്ര്യ ദിനാഘോഷം വിപുലമായി ആചരിച്ചു. കുട്ടികൾ ദേശഭക്തി ഗാനം, പ്രസംഗം
എന്നിവ അവതരിപ്പിച്ചു. പതാക നിർമിച്ചു. പ്രസംഗ മൽസരവും ക്വിസ് മൽസരവും
നടത്തി. വാർഡ് കൗൺസിലർ ബിജു പങ്കെടുത്തു. ധാരാളം രക്ഷിതാക്കൾ
സന്നിഹിതരായിരുന്നു.
-
==== അധ്യാപക രക്ഷാകർതൃ സംഘടന ====
വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം നിറവേറ്റാൻ ഇങ്ങനെ ഒരു സഹകരണം അത്യാവശ്യമാണ്.
വിദ്യാർത്ഥികൾക്ക് രണ്ടുതരം ജീവിതാനുഭവങ്ങൾ ഉണ്ടാകും.
വിദ്യാലയത്തിനകത്തും പുറത്തും. ഇവയുടെ ആകെ തുകയാണ് വിദ്യാർത്ഥിയുടെ
വ്യക്തിത്വത്തെ സ്വാധീനിക്കുന്നത്. ഇവ പരസ്പര പൂരകങ്ങളാണ്. രക്ഷിക്കളുടെയും
അധ്യാപകരുടെയും അകമഴിഞ്ഞ സഹായം ഓരോ വിദ്യാലയത്തിലും അത്യന്താപേക്ഷിതമാണ്.
നമ്മുടെ പി.ടി.എയുടെ അകമഴിഞ്ഞ സഹകരണം ഈ അവസരത്തിൽ ഓർത്തുപോകുന്നു.
പ്രസിഡന്റ്പി.ബിജുവും, വൈസ് പ്രസിഡന്റ്‌സുധീഷ് മാസ്റ്ററും ചേർന്ന
കമ്മിറ്റിയിൽ 21അംഗങ്ങൾ ഉണ്ട്. എം.പി.ടി.എ ചെയർപേഴ്‌സൺ സജിതയുടെ
നേതൃത്വത്തിൽ 24അംഗ എക്‌സിക്യൂട്ടീവ് അംഗങ്ങളുമുണ്ട്. സ്മാർട്ട് ക്ലാസ്
റൂം ലഭിക്കാനുള്ള പ്രവർത്തനങ്ങൾ, സ്‌കൂളിന്റെ ഉറ്റവരായി നിന്നുതന്നെ
മുനിസിപ്പാലിറ്റി കലോൽസവത്തിന്റെ ആതിഥേയത്വത്തിൽ മിന്നിതിളങ്ങാൻ
വിദ്യാലയത്തിനെ സഹായിച്ചത്, ഭക്ഷണ വിതരണക്കാര്യത്തിലും, ശുചീകരണകാര്യത്തിലും
എല്ലാം ഉണ്ടായ പ്രവർത്തനങ്ങൾ എടുത്തുപറയേണ്ടതാണ്. നന്ദി ഞങ്ങൾ
ഹൃദയത്തിൽ ചേർത്തുവെക്കുന്നു.
==== വായനാ ദിനം ====
വായനാ ദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ചു.  ലൈബറി
പ്രദർശനം, പുസ്തക വിതരണം, വായനാമൂല ഒരുക്കൽ, അസംബ്ലിയിൽ കഥ പറച്ചിൽ
,കവിതാലാപനം ,കഥ പറച്ചിൽ, കവിത ചൊല്ലൽ എന്നീ മൽസരങ്ങൾ നടത്തി.
==== ലഹരി വിരുദ്ധ ദിനം ====
ലഹരി വിരുദ്ധദിനത്തോടനുബന്ധിച്ച് പോസ്റ്റർ
നിർമാണവും പ്രദർശനവും നടത്തി.
ചാന്ദ്രദിനം
വളരെ വിപുലമായി തന്നെയാണ് കുട്ടികൾ ചാന്ദ്ര ദിനം കൊണ്ടാടിയത്. ചാന്ദ്ര
മനുഷ്യനുമായി കുട്ടികൾ സംവദിച്ചു. ചാന്ദ്രപതിപ്പ് തയ്യാറാക്കി. ചാന്ദ്രദിന
ക്വിസ് മൽസരവും നടത്തി.
==== ചർച്ചയാകട്ടെ ചർക്ക ====
ഹരിദേവ്, 4 ബി
ഒരുകാലത്ത് ശക്തമായ പ്രതിരോധത്തിന്റെ അടയാളമായിരുന്നു ചർക്ക. ഇന്ത്യൻ
സ്വാതന്ത്ര്യസമരത്തിൽ മഹാത്മാഗാന്ധിയുടെ പ്രിയപ്പെട്ട ആയുധവുമായിരുന്നു
ചർക്ക. ചർക്കക്ക് കൂടുതൽ പ്രചാരണം നൽകിയതും രാഷ്ട്രപിതാവായ
മഹാത്മാഗാന്ധിയായിരുന്നു. ഭാരതത്തിൽ നൂൽ നൂൽക്കാൻ ഉപയോഗിക്കുന്ന
വൃത്താകൃതിയിലുള്ള ഒരുപകരണമാണ് ചർക്ക. ചർഖാ എന്ന ഹിന്ദി വാക്കിൽ
നിന്നാണ് ചർക്ക എന്ന പദമുണ്ടായത്. ചർക്കയിലുറങ്ങുന്ന ചരിത്രത്തെ വീണ്ടും
ഓർമിച്ചുകൊണ്ടാണ് നാലാം തരം ബി.ക്ലാസിലെ ഹരിദേവും സൂര്യമാധവും ഈ വർഷത്തെ
ഗാന്ധിജയന്തി ദിനാചരണത്തിന് മോടി പിടിപ്പിച്ചത്. സ്‌കൂൾ അസംബ്ലിയിൽ
ചർക്ക ഹെഡ്മാസ്റ്റർ മണിമാഷിന് കൈമാറി.
------------
==== ഒരുമയുടെ നിറവിൽ ഓണം ====
ഓണം അന്നും ഇന്നും ഓർമ്മപ്പെടുത്തുന്നത് മാനുഷ്യരെല്ലാം ഒന്നുപ്പോലെയെന്ന
മഹത്തായ സന്ദേശമാണ്. മലയാളിയുടെ കാർഷികോത്സവമായിരുന്നു ഒരു കാലത്ത്
തിരുവോണം. ഉൽസവം ഒരുമയുടേതാണല്ലോ. മണ്ണും വിണ്ണും മനസും ഒരുമിക്കുമ്പോൾ
ആഹ്ലാദത്തിന്റെ പൂപ്പൊലികളുയരുന്നു. ആയിരത്താണ്ടുകൾക്കപ്പുറത്തുനിന്ന്
ഒാർമ്മയുടെ നാളം നന്മയുടെ പ്രകാശം പകർന്ന് നമ്മളിലൂടെ അടുത്ത
തലമുറയിലേക്കുമെത്തുന്നു.
ഈ വർഷത്തെ ഓണാഘോഷം പലവിധ വർണ വിഭവങ്ങളായി തന്നെയാണ് ഞങ്ങൾ ആഘോഷിച്ചത്.
പൂക്കളം ഒരുക്കിയും നാടൻ പാട്ടുകൾ പാടിയും മൽസരപരിപാടികളായ നാടൻ
കളികളിൽ ഏർപ്പെട്ടും, ഞങ്ങൾ ഒരുമയോടെ ഓണമുണ്ടു. ഓണസദ്യയുടെ രുചി
ഇപ്പോഴും നാവിൻ തുമ്പിൽ മായാതെ നിൽക്കുന്നു.
==== സ്‌നേഹത്തിന്റെ പുൽക്കൂട് ====
ക്രിസ്മസ് ആഘോഷങ്ങൾക്ക് ഒഴിച്ചുകൂടാൻ പറ്റാത്തതാണല്ലോ ക്രിസ്മസ് ട്രീ.
ആധുനിക ക്രിസ്മസ് ട്രീയുടെ ജന്മം ജർമ്മനിയിലാണ്. ക്രിസ്മസ് ട്രീക്കുമുണ്ട്
പ്രത്യേകതകൾ. അതിനോട് ചുറ്റിപ്പറ്റി ഒരുപാട് കഥകളും കേട്ടിട്ടുണ്ട്.
ത്രികോണാകൃതിയിലുള്ള ആ മരം എവർ ഗ്രീൻ തുടർച്ചയായി നിലനിൽക്കുമെന്ന
ആശയത്തെ സൂചിപ്പിക്കുന്നു. അത് ത്രിത്വത്തെ സൂചിപ്പിക്കുന്നു. പച്ചനിറം
ജീവിതത്തെ സൂചിപ്പിക്കുന്നു. വെളിച്ചം സ്വർഗത്തെയും. സമ്മാനങ്ങൾ
ദാനത്തെയും ധർമത്തെയും. എന്നീ ആശയങ്ങൾ ഉൾക്കൊണ്ടുതന്നെ ഞങ്ങൾ
അധ്യാപകരായ പ്രസീത, മിനി, മജ്ഞുഷ, ആയിഷ, വാസില, ബീന, ഷമീന എന്നിവരുടെ
നിർദേശപ്രകാരം സ്‌കൂൾ അങ്കണത്തിൽ ക്രിസ്മസ് മരം ഒരുക്കിയത്.
-
==== ഗാന്ധി ജയന്തി ====
ഗാന്ധി ജയന്തിയോടനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ചു.1,2,ക്ലാസിലെ
കുട്ടികൾ  ഗാന്ധിക്കവിതകളും ചിത്രങ്ങളും ശേഖരിച്ചിച്ച് പതിപ്പ് തയാറാക്കി.
മൂന്ന്, നാല് ക്ലാസുകളിലെ കുട്ടികളാണ് ഗാന്ധിപതിപ്പുകൾ തയാറാക്കിയത്.
കഥകൾ, ചിത്രങ്ങൾ, ഗാന്ധിവചനങ്ങൾ, ഇവ ഉൾപ്പെടുത്തിയാണ് ഗാന്ധി സ്മൃതി
പതിപ്പിറക്കിയത്. 3,4 ക്ലാസിലെ കുട്ടികൾക്ക് ക്വിസ് മൽസരവും
നടത്തിയിരുന്നു.
ശിശുദിനം
വളരെ ഉൽസാഹത്തോടെയാണ് കുട്ടികൾ ശിശുദിനത്തെ വരവേറ്റത്. പ്രഥമ
പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു (ചാച്ചാജി)വിന്റെ ജന്മദിനത്തിലാണ്
ശിശുദിനത്തെ വർണാഭമായി കൊണ്ടാടിയത്. ഇതിനോടനുബന്ധിച്ച് സൈക്കിൾ പരിശീലന
യജ്ഞവും ക്വിസ് മൽസരവും സംഘടിപ്പിച്ചു.
കേരള പിറവി
കേരളപ്പിറവിയോടനുബന്ധിച്ച് എല്ലാ ക്ലാസുകളിലും ചിത്രരചന മത്സരം സംഘടിപ്പിച്ചു.
കുട്ടികളുടെ നേതൃത്വത്തിലായിരുന്നു പരിപാടി എന്നതും എടുത്തു പറയേണ്ടതാണ്. 3,4
ക്ലാസ്സിലെ കുട്ടികൾക്കായി ക്വിസ് മൽസരവും സംഘടിപ്പിച്ചു
==== റിപ്പബ്ലിക് ദിനം ====
റിപ്പബ്ലിക് ദിനത്തിലും വിപുലമായ പരിപാടികൾ നടത്തി. കുട്ടികളുടെ വിവിധങ്ങളായ
പരിപാടികൾക്കാണ് സ്‌കൂൾ അങ്കണം സാക്ഷ്യം വഹിച്ചത്. രക്ഷിതാക്കളുടെ
സാന്നിധ്യം പരിപാടിയുടെ മാറ്റുകൂട്ടി. ചടങ്ങിൽ മിഠായിയും വിതരണം ചെയ്തു.
==== അക്കാദമിക് മാസ്റ്റർ പ്ലാൻ ====
വിഷൻ100 എന്ന പൊതുവിദ്യാഭ്യാസത്തിന്റെ ലക്ഷ്യത്തിനൊപ്പം ഞങ്ങളും. 2018-2019
കാലയളവിലേക്കുള്ള അക്കാദമിക് മാസ്റ്റർ പ്ലാൻ ഞങ്ങൾ വിവിധമേഖലയിലെ
അവസ്ഥകളെ നല്ലതുപോലെ വിശകലനം ചെയ്ത് കൂട്ടായ തീരുമാനത്തോടെ ആണ് അക്കാദമിക്
മാസ്റ്റർ പ്ലാൻ രൂപകൽപന ചെയ്തത്. ആരും പിന്നോക്കക്കാരല്ല എന്ന ആശയവും
ഇതിനോടൊപ്പം ചേർക്കട്ടെ. മറ്റു വിദ്യാലയങ്ങൾക്ക് മാതൃകയായി
പിൻപറ്റാവുന്നതാണ് ഞങ്ങളുടെ മാസ്റ്റർ പ്ലാൻ എന്ന് ഫറോക്ക് ഉപജില്ലാ
വിദ്യാഭ്യാസ ഓഫീസറുടെ വാക്കുകൾ ഞങ്ങളിൽ പുതുജീവൻ നൽകി. കോഴിക്കോട്
ബി.പി.ഒ സ്റ്റിവി സാറാണ്് പ്രകാശനം ചെയ്തത്. നിറഞ്ഞ സദസിനെ സാക്ഷി
നിർത്തിയായിരുന്നു ആ പ്രഖ്യാപനം. അധ്യാപകരും രക്ഷിതാക്കളും ചടങ്ങിനെത്തി.
പി.ടിഎ പ്രസിഡന്റ് പി. ബിജു ചടങ്ങ് ഉദ്ഘാടനം ചെയ്തു.
---
==== കായിക കരുത്തിലും മന്നേറ്റം ====
അഫ്രിൻ, ഷമൽ, ഷാദിൽ- 4
ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസ്സും ബുദ്ധിയും ഉണ്ടാകൂ. പുതുതലമുറയെ
ജീവിതശൈലി രോഗങ്ങളിൽ വീഴാതിരിക്കാൻ കായികശേഷി തിരിച്ചെടുത്തേ മതിയാകൂ..
ലോക കായിക ഭൂപടത്തിൽ ഇന്ത്യയുടെസ്ഥാനം ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല.
ക്രിക്കറ്റിൽ മാത്രമാണ് അൽപമെങ്കിലും പേരു ചേർത്തത്. ഇതിനൊരു മാറ്റം
വരുത്താൻ ഒരോ ക്ലാസ്മുറിയും സജ്ജമാക്കേണ്ടതുണ്ട്. നല്ലൂർ നാരായണ എൽ.പി
സ്‌കൂളിലെ കായിക പരിശീലനത്തിന് ഏറെ പ്രാധാന്യം നൽകുന്നുണ്ട്. എല്ലാവർഷവും
സ്‌കൂളിൽ കായികമൽസരം നടത്തുന്നു. എല്ലാ അധ്യാപകരും മൽസര ബുദ്ധിയോടെ
കുട്ടികൾക്ക് പരിശീലനം നൽകുന്നു. ഈ മൽസരവിജയികളെ പഞ്ചായത്ത്, സബ്ജില്ലാ
മൽസരങ്ങളിൽ പങ്കെടുപ്പിക്കാൻ വേണ്ട പരിശീലനം പ്രത്യേകം നൽകി അവരെ
കൂടുതൽ മികവുറ്റവരാക്കുന്നുണ്ട്.
-
==== കാഴ്ചകളുടെ പുതിയ ആകാശങ്ങൾ ====
യാത്രകൾ എന്നും മനസ്സു നിറയ്ക്കും. അത് പ്രിയപ്പെട്ടവരുടെ
കൂടയാകുമ്പോഴോ ഇരട്ടി മധുരം..
അങ്ങനെ മധുരം നുണഞ്ഞ ഒരു യാത്രയെപ്പറ്റി...
അധ്യാപകരും സ്‌കൂൾ മാനേജറും ഹെഡ്മാസ്റ്ററുടെ ഭാര്യയായ ഉഷ ചേച്ചിയും മൂന്ന്
കുട്ടികളുമായിരുന്നു യാത്രയിലെ അംഗങ്ങൾ. റോയൽ ഫീറ്റ് എ.സി ബസിൽ രാവിലെ
ആറുമണിക്കേ കയറിക്കൂടിയിരുന്നു ആഹ്ലാദത്തിന്റെ ആ കാറ്റ്. എല്ലാ മുഖങ്ങളിലും
ഏറെ സന്തോഷം. കുട്ടികളുടെ മനസും നിറഞ്ഞു കവിഞ്ഞിരുന്നു.
ഭാരത പുഴയിലേക്കായിരുന്നു ആദ്യമെത്തിയത്. ചരിത്രത്തിൽ നിന്നു കേട്ടറിഞ്ഞതും
മുമ്പ് എപ്പോഴെക്കെയോ നേരിട്ട് തൊട്ടറിഞ്ഞതിൽ നിന്നും ഏറെ വിഭിന്നമാണ്
പുഴയുടെ മുഖമെന്ന് തിരിച്ചറിഞ്ഞു. നിളയുടെ നിലവിളികൾ ഞങ്ങളും കേട്ടു. വറ്റി
വരണ്ട നീർച്ചാലുകൾ....മണൽ തിട്ടകളിൽ കാടു വളരുന്നു. കാടല്ല ഞാൻ
കാട്ടാറായിരുന്നു എന്ന് നിള പറയുന്നതുപോലെ. ഉഗ്ര സ്വരൂപിണിയായി, കരയെ
അതിക്രമിച്ച്, കണ്ണിൽ കാണുന്നതെല്ലാം തച്ചുടച്ച് ഒരു കുറുമ്പുകാരിയെപ്പോലെ
പുളച്ചുപാഞ്ഞ ഒരു ഭൂതകാലം എനിക്കുണ്ടായിരുന്നുവെന്നും മരണാസന്നയായ
വൃദ്ധയെപ്പോലെ നിള പുലമ്പുന്നുണ്ടായിരുന്നു.
അടുത്തതായി ഞങ്ങൾ പോയത് കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനത്തേക്കായിരുന്നു.
പൂരങ്ങളുടെ തറവാട്ടു മുറ്റത്ത്, പുതുമകളുടെ വെടിക്കെട്ടുകളും കുടമാറ്റവും കണ്ട
തൃശൂരും പുതിയ വിവരങ്ങൾ പറഞ്ഞുതന്നു. പിന്നെ കാലാഭവൻ മണിയുടെ നാടായ
ചാലക്കുടിയിലേക്ക്. നാടൻ പാട്ടും നാട്ടുശീലുകളും അവിടുത്തെ കാഴ്ചകൾക്ക്
മിഴിവേകി. പിന്നെ സാംസ്‌കാരിക തലസ്ഥാനത്തു നിന്ന് വാണിജ്യ തലസ്ഥാനമായ
കൊച്ചിയുടെ ഹൃദയത്തിലേക്ക്. കൊച്ചി പഴയ കൊച്ചിയേയല്ല.
എത്രപെട്ടെന്നാണതിന്റെ മുഖം മാറുന്നത്. കണ്മടച്ചു തുറക്കുമ്പോഴേക്കും മനസ്
പുതിയ രൂപത്തിലേക്ക് പരിണമിക്കുന്നു. 11.30 ആയപ്പോഴെക്കും പുതിയ കാഴ്ചയായ
മെട്രോയുടെ മുറ്റത്തെത്തി. മനസ്സിൽ അലതല്ലിയിരുന്ന മെട്രോ കാഴ്ചകൾ
മനോഹരം, അതിഗംഭീരം, വിട പറയാൻ മനസ്സു സമ്മതിക്കാതെ അവസാന സ്റ്റോപ്പായ
മഹാരാജാസ് കോളേജ് സ്‌റ്റോപ്പിൽ ഇറങ്ങി. പിന്നെ നേരെ ബോട്ട് ജെട്ടിയിലേക്ക്.
അവിടെയും ഞങ്ങളെ കാത്ത് ചില കാഴ്ചകൾ കാത്തിരിപ്പുണ്ടായിരുന്നു. ഞങ്ങൾക്കു
മാത്രം സജ്ജമാക്കിയ ബോട്ട് നീങ്ങിയത് ഒരു മണിക്ക്. ബോൾഗാട്ടി പാലസ്,
വെല്ലിംഗ്ടൻ ഐലന്റ്, ആഡംബര കപ്പൽ, മട്ടാഞ്ചേരി ഡച്ച് പാലസ്, സിനഗോഗ്,
എന്നിവയിലെ കാഴ്ചകളെല്ലാം ആനന്ദവും ആവേശവും തന്നു.
അവിടെത്തെ സഞ്ചാരികളോട് സംവദിച്ചു. തിരികെ മൂന്ന് മണിയോടെ ബോട്ട് ജെട്ടിയിൽ
എത്തി. ഭക്ഷണത്തിന് ശേഷം ലുലു മാളിലേക്ക്. രാത്രി 9.30 വരെ കാഴ്ചകളുടെ പുതിയ
ലോകത്തു നിന്ന് നിരാശയോടെ മടക്കയാത്ര തുടങ്ങി. രാത്രി വളരുകയായിരുന്നു.
അർധരാത്രി ഒന്നേ മുപ്പതോടെ വീടുകളുടെ സുരക്ഷിതത്വത്തിലേക്ക് തിരിച്ചെത്തി.
-
==== ആകാശവാണിയിലേക്കൊരു യാത്ര ====
ലയ, ലബീബ
ഒരു സ്വപ്‌നമായിരുന്നു ഞങ്ങൾക്ക് ആ യാത്ര. റേഡിയോ എന്ന വാർത്താ മാധ്യമം
നാടു നീങ്ങിയെങ്കിലും ഒരു കാലഘട്ടത്തിന്റെ ശബ്ദവും വെളിച്ചവും
കരുത്തുമായിരുന്ന റേഡിയോയിലൂടെയുള്ള വാക്കും വരികളും ജനിക്കുന്നത് കാണാനായത്
വലിയ ഭാഗ്യമായി കരുതുന്നു.  ദൃശ്യമാധ്യമങ്ങൾ ജനിച്ചിട്ടില്ലാത്ത കാലത്ത്
ഏവരുടെയും വിവരങ്ങളറിയാനുള്ള ഏക അത്താണിയായിരുന്നല്ലോ റേഡിയോ. ഈ കഥകളൊക്കെ
ഞങ്ങൾ പറഞ്ഞു കേട്ടതാണ്.
വാർത്തകളും നാടകങ്ങളും ചലച്ചിത്ര ഗാനങ്ങളും ഇത്ര ജനകീയമാക്കിയതും
റേഡിയോകളാണ്. ആദ്യം രവീന്ദ്രനാഥാ ടാഗോറിനെ ഓർത്തുപോയി ഞങ്ങൾ. കാരണം
അദ്ദേഹമാണല്ലോ ആകാശവാണി എന്ന പേരിട്ടത്. രണ്ടു കാറുകളിലായിരുന്നു യാത്ര.
ഞങ്ങൾക്കൊപ്പം പ്രധാന അധ്യാപകൻ മണിമാഷ്, സുഹൈൽ മാഷ്, ലത്തീഫ് മാഷ്, ബീന
ടീച്ചർ, ശുഹൈബ ടീച്ചർ, മണിമാഷിന്റെ ഭാര്യയായ ഉഷ ചേച്ചി
എന്നിവരുണ്ടായിരുന്നു.
യാത്രയിൽ ഞങ്ങൾക്കൊപ്പമില്ലെങ്കിലും മിനി ടീച്ചർ, വത്സല ടീച്ചർ, ഷമീന
ടീച്ചർ മറ്റധ്യാപകരും ഞങ്ങൾക്ക് മാനസികമായ പിന്തുണ വാഗ്ദാനം ചെയ്തിരുന്നു.
ആകാശവാണി ഞായറാഴ്ചകളിൽ പ്രക്ഷേപണം ചെയ്യുന്ന പൂക്കുട എന്ന പരിപാടിയിൽ
അതിഥികളാവാൻ കഴിയുക എന്നു പറഞ്ഞാൽ വലിയ അഭിമാനം തന്നെയല്ലേ. വൈകാതെ
ഞങ്ങളുടെ സ്‌കൂളിന്റെ പേരും അതിലൂടെ മുഴങ്ങും. വർണപ്പൂക്കുടചാർത്തി
ഞങ്ങളുടെ ശബ്ദവും അതിലൂടെ അലയടിച്ചെത്തും. പരിപാടി അജന ടി.പിയും റിയാ
ഫാത്തിമയും സാധിക സന്തോഷ്, ഖദീജ ലബീബ എന്നിവരുടെ പ്രാർഥനയോടെയാണ് തുടങ്ങിയത്.
രണ്ടാം ക്ലാസിലെ ഷാൻരാജ് ആരും നിസാരനല്ല എന്ന ഗുണപാഠമുൾക്കൊള്ളുന്ന കഥ
പറഞ്ഞു.
ഖദീജ ലബീബ, റിയാ ഫാത്തിമ, ഫാത്തിമ ഷിഫ, അൽഫിയ, അംന ദിയ, ഫാത്തിമ നജ, ദാന
ഫാത്തിമ എന്നിവർ ചേർന്ന് അറബി സംഘഗാനം ആലപിച്ചു. ജൈവപച്ചക്കറി കൃഷിയുടെ
പ്രാധാന്യം ലയ വി. ആംഗ്യപ്പാട്ടിലൂടെ ആവിഷ്‌ക്കരിച്ചു.
ഹരിത വിദ്യാലയത്തെക്കുറിച്ച് പ്രയാണിന്റെ പ്രസംഗവും മാപ്പിളപ്പാട്ടിന്റെ
ഇശലുമായി ഖദീജ ലബീബയുടെ മാപ്പിളപ്പാട്ടും ഇടശ്ശേരിയുടെ പൂതപ്പാട്ടിന് അമ്മയും
കുഞ്ഞും തമ്മിലുള്ള ബന്ധത്തെ സാധിക സന്തോഷ് മോണോ ആക്ടിലൂടെ യും
ആവിഷ്‌ക്കരിച്ചു. മറക്കാനാവാത്ത അനുഭവമായിരുന്നു അത്. പറഞ്ഞിട്ടും പറഞ്ഞിട്ടും
അവസാനിക്കാതെ ഞങ്ങൾ മടക്കയാത്രയിലും ആ ഓർമയിൽ തന്നെയായിരുന്നു.
-
==== സുസ്‌മേരവദനരായി സുപ്രഭാതത്തിലേക്ക് ====
റേഡിയോയുടെ മഹത്വമറിഞ്ഞ ഞങ്ങൾക്ക് പത്രങ്ങൾ ജനിക്കുന്ന കഥയറിയാനും
ആകാംക്ഷയായി. തൊട്ടടുത്ത് തന്നെയാണല്ലോ സുപ്രഭാതം ദിനപത്രം. അവിടേക്കായിരുന്നു
അടുത്ത യാത്ര. കുട്ടികളായ ഞങ്ങളെ സുപ്രഭാതത്തിലേക്ക് അടുപ്പിച്ചത് അതിലെ
വിദ്യാപ്രഭാതമെന്ന പേജാണ്. വാർത്തകൾക്കപ്പുറത്ത് ഞങ്ങൾക്ക്
പഠിക്കാനുള്ളതുകൂടി വിദ്യാപ്രഭാതം പേജിൽ നിന്ന് കിട്ടുന്നുണ്ട്.
സുപ്രഭാതം ഞങ്ങളെ ഹൃദ്യമായി സ്വാഗതം ചെയ്തു. അതിന്റെ മാനേജിംഗ് എഡിറ്റർ
നവാസ് പൂനൂരുമായി ഞങ്ങൾ ഒരഭിമുഖം തന്നെ നടത്തി. അദ്ദേഹം ഞങ്ങളോട്
വാത്സല്യപൂർവം പെരുമാറി. കുറേ നിർദേശ ഉപദേശങ്ങൾ തന്നു. സുപ്രഭാതത്തിലെ
ഫോട്ടോഗ്രാഫർ നിധീഷ് കൃഷ്ണൻ ഈ സംവാദത്തെ ക്യാമറയിൽ പകർത്തി. ചായയും
പലഹാരവും കൂടിയായപ്പോൾ മധുരം ഇരട്ടിയായി. സുപ്രഭാതത്തിലെ എച്ച്. ആർ അഡ്വ.
ഷഫീഖ് അബ്ദുല്ല ഞങ്ങൾക്ക് അന്നത്തെ ദിനപത്രം തന്നാണ് ഞങ്ങളെ സ്വീകരിച്ചത്.
ഞങ്ങൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന വിദ്യാ പ്രഭാതത്തിന്റെ  എഡിറ്റർ
ഇൻ ചാർജ് ഹംസ ആലുങ്ങലിനെയും പരിചയപ്പെട്ടു. നേരത്തെ സ്‌കൂളിൽ
ഞങ്ങൾക്ക് ഗണിതക്ലാസെടുക്കാനെത്തിയ റസാഖ് എം. അബ്ദുല്ല സാറിനെ ഞങ്ങളവിടെ
പരതിയെങ്കിലും കാണാനാവാത്തതിൽ നിരാശ തോന്നി.
സുപ്രഭാതത്തിന്റെ എല്ലാ സെക്ഷനുകളിലും ഞങ്ങൾ ചുറ്റിനടന്നു കണ്ടു.
എല്ലാവരെയും പരിചയപ്പെടുകയും ചെയ്താണ് മറക്കാനാവാത്ത ഓർമകൾ മനസിൽ
സൂക്ഷിച്ച് ഞങ്ങൾ യാത്രയായി.
തയ്യാറാക്കിയത്: റിയ, പ്രയാൺ
-----
===== സുന്ദരി മീനുകൾ =====
ഫാത്തിമ ദിയ കെ, 4 ബി
ഒരു കുളത്തിൽ രണ്ടുമീനുകൾ താമസിച്ചിരുന്നു. അവർവെള്ളത്തിൽ
കളിച്ചുരസിച്ചു നടന്നു. ഒരിക്കൽ അവർതമ്മിൽ തർക്കമായി. ആരാണ് സുന്ദരി.
ഒരാൾ പറഞ്ഞു ഞാനാണ് സുന്ദരി
കേട്ടുനിന്ന മറ്റവൾക്ക് സഹിച്ചില്ല. അവൾ പറഞ്ഞു.
ഞാനാണ് സുന്ദരി എന്ന് എല്ലാവരും പറയുന്നുണ്ടല്ലോ..? അപ്പോഴേയ്
നമ്മുക്കിടയിൽ തർക്കം വേണ്ട. ഒരു കാര്യം ചെയ്യാം. മുതലച്ചാരോട്
ചോദിച്ചാലോ?
അങ്ങനെ അവർ മുതലച്ചാരുടെ അടുത്തെത്തി. മുതലച്ചാരേ, മുതലച്ചാരേ, ഞങ്ങളിൽ
ആരാണ് സുന്ദരി എന്നു പറയാമോ. മുതലയുടെ കണ്ണുകൾ സന്തോഷത്തോടെ തിളങ്ങി.
എന്നിട്ട് പറഞ്ഞു.
നിങ്ങൾ രണ്ടുപേരും സുന്ദരികൾ തന്നെ. എന്നാലും കൂടുതൽ സൗന്ദര്യം
ആർക്കാണെന്ന് നോക്കാം.നിങ്ങൾ എന്റെ അടുത്തേക്കു വരൂ മുതലച്ചാർ പറഞ്ഞു.
മീനുകൾ മൂന്നോട്ട്് നീങ്ങി. ആരാണ് കൂടുതൽ സുന്ദരി എന്നറിയാനുള്ള
വെപ്രാളത്തിൽ മീനുകൾ കൂടുതൽ അടുത്തേക്ക് ചെന്നു. പെട്ടന്നുതന്നെ
മുതലച്ചാർ വായ തുറന്നു. എന്താ സംഭവിച്ചത്?.
മുതലച്ചാരുടെ വായയിൽ മീനുകൾ.
ഹോ...കഷ്ടം.
ഒരു അഹങ്കാരം വരുത്തിവെച്ച വിന കണ്ടില്ലേ.
--
===== ആകാശം =====


=== കുട്ടികളുടെ രചനകള് ===
==== കവിത  (ഷമൽ ) ====


ആകാശം


കിഴക്ക് നിന്ന് ഉദിക്കുന്ന സൂര്യനേ
കിഴക്ക് നിന്ന് ഉദിക്കുന്ന സൂര്യനേ
വരി 2,078: വരി 1,066:
രാത്രി കാത്തിരിക്കുന്ന ചന്ദ്രനേ..
രാത്രി കാത്തിരിക്കുന്ന ചന്ദ്രനേ..
രാത്രി ഓർമയിൽ നീ എന്നും..
രാത്രി ഓർമയിൽ നീ എന്നും..
വെളിച്ചമേ, എന്തിനാണ്
വെളിച്ചമേ, എന്തിനാണ് വേഗത്തിൽ പോകുന്നത്  
വേഗത്തിൽ പോകുന്നത്
എവിടെയെങ്കിലും തട്ടിമുട്ടൂലേ
എവിടെയെങ്കിലും തട്ടിമുട്ടൂലേ
സൂര്യനെ നീ എന്തിനു
സൂര്യനെ നീ എന്തിനു മായിക്കുന്നു മേഘമേ
മായിക്കുന്നു മേഘമേ
ആ ദിനം ലോകം കാണൂലേï
ആ ദിനം ലോകം കാണൂലേ
മേഘം പോലെയുള്ള നിന്നെ  
മേഘം പോലെയുള്ള നിന്നെ
എനിക്കൊന്നു തൊട്ടു നോക്കാൻ തോന്നുന്നു
എനിക്കൊന്നു തൊട്ടു നോക്കാൻ തോന്നുന്നു
ആർച്ചുപ്പോലെ നിൽക്കുന്ന മഴവില്ലേ
ആർച്ചുപ്പോലെ നിൽക്കുന്ന മഴവില്ലേ
നിന്റെ പകുതി ആരു കൊണ്ടുപോയി..?
നിന്റെ പകുതി ആരു കൊണ്ടുപോയി..?


-
==== കുഞ്ഞിക്കിളി ====
===== പുഴ വിളിക്കുന്നു =====
 
 


  സൂര്യമാധവ്, 4 ബി
ദിൽഷാൻ  
 
എന്തൊരു ഭംഗിയീ പുഴ
കുഞ്ഞിക്കിളിയേ  
എനിക്കേറെ ഇഷ്ടമീ പുഴ
പൊൻകിളിയേ
എന്നെ വിളിക്കുന്നീ പുഴ
എന്റെ ജന്മ നാട്ടിലേ പുഴ
എനിക്കേറെ ഇഷ്ടമാണീ പുഴ
എന്നെ വിളിക്കുന്നീ പുഴ
ആരും കൊതിച്ചു പോകുമീപുഴ
 
 
 
 
 
===== കുഞ്ഞിക്കിളി =====
 
 
 
ദിൽഷാൻ, 4 ബി
 
കുഞ്ഞിക്കിളിയേ പൊൻകിളിയേ
വേഗം വേഗം വന്നാട്ടെ
വേഗം വേഗം വന്നാട്ടെ
നെൽക്കതിരെല്ലാം കൊത്തിക്കൊണ്ട്
നെൽക്കതിരെല്ലാം  
കൊത്തിക്കൊണ്ട്  
തത്തമ്മക്കിളി പോയാല്ലോ
തത്തമ്മക്കിളി പോയാല്ലോ
കയ്യിൽകിട്ടിയ നെൽമണിയെല്ലാം
കയ്യിൽകിട്ടിയ നെൽമണിയെല്ലാം
വരി 2,125: വരി 1,092:
കൊത്തിക്കൊത്തി എടുത്താട്ടെ
കൊത്തിക്കൊത്തി എടുത്താട്ടെ


==== പുഴ വിളിക്കുന്നു ====
സൂര്യ മാധവ്


-
എന്തൊരു ഭംഗിയീ പുഴ
===== പൂക്കൾ =====
എനിക്കേറെ ഇഷ്ടമീ പുഴ
എന്നെ വിളിക്കുന്നീ പുഴ
എന്റെ ജന്മ നാട്ടിലേ പുഴ
എനിക്കേറെ ഇഷ്ടമാണീ പുഴ
എന്നെ വിളിക്കുന്നീ പുഴ
ആരും കൊതിച്ചു പോകുമീപുഴ


                  മുസ്ഫിറ, 3
==== പൂക്കൾ ( മുസ്ഫിറ -3.എ) ====


മഴക്കാലം വന്നു
മഴക്കാലം വന്നു
വരി 2,139: വരി 1,113:
ഹായ് നല്ല ചന്തം
ഹായ് നല്ല ചന്തം


-
==== സുന്ദരി മീനുകൾ ====
(ഫാത്തിമ ദിയ കെ- 4-ആ


===== പൂമ്പാറ്റ =====
ഒരു കുളത്തിൽ രണ്ടുമീനുകൾ താമസിച്ചിരുന്നു. അവർവെള്ളത്തിൽ കളിച്ചുരസിച്ചു നടന്നു. ഒരിക്കൽ അവർതമ്മിൽ തർക്കമായി. ആരാണ് സുന്ദരി. ഒരാൾ പറഞ്ഞു ഞാനാണ് സുന്ദരി
 
കേട്ടുനിന്ന മറ്റവൾക്ക് സഹിച്ചില്ല. അവൾ പറഞ്ഞു. 
 
ഞാനാണ് സുന്ദരി എന്ന് എല്ലാവരും പറയുന്നുണ്ടല്ലോ..? അപ്പോഴേയ്  നമ്മുക്കിടയിൽ തർക്കം വേണ്ട. ഒരു കാര്യം ചെയ്യാം. മുതലച്ചാരോട് ചോദിച്ചാലോ?
  ഗീതിക, 1 ബി
അങ്ങനെ അവർ മുതലച്ചാരുടെ അടുത്തെത്തി. മുതലച്ചാരേ, മുതലച്ചാരേ, ഞങ്ങളിൽ ആരാണ് സുന്ദരി എന്നു പറയാമോ. മുതലയുടെ കണ്ണുകൾ സന്തോഷത്തോടെ തിളങ്ങി. എന്നിട്ട് പറഞ്ഞു.
നിങ്ങൾ രണ്ടുപേരും സുന്ദരികൾ തന്നെ. എന്നാലും കൂടുതൽ സൗന്ദര്യം ആർക്കാണെന്ന് നോക്കാം.നിങ്ങൾ എന്റെ അടുത്തേക്കു വരൂ മുതലച്ചാർ പറഞ്ഞു. മീനുകൾ മൂന്നോട്ട്് നീങ്ങി. ആരാണ് കൂടുതൽ സുന്ദരി എന്നറിയാനുള്ള വെപ്രാളത്തിൽ മീനുകൾ കൂടുതൽ അടുത്തേക്ക് ചെന്നു. പെട്ടന്നുതന്നെ മുതലച്ചാർ വായ തുറന്നു. എന്താ സംഭവിച്ചത്?.
മുതലച്ചാരുടെ വായയിൽ മീനുകൾ.
ഹോ...കഷ്ടം.
ഒരു അഹങ്കാരം വരുത്തിവെച്ച വിന കണ്ടില്ലേ. 


==== പൂമ്പാറ്റേ ====
പാറ്റേ പാറ്റേ പൂമ്പാറ്റേ
പാറ്റേ പാറ്റേ പൂമ്പാറ്റേ
ചന്തമുള്ളൊരു പൂമ്പാറ്റേ
ചന്തമുള്ളൊരു പൂമ്പാറ്റേ
വരി 2,161: വരി 1,142:
നിന്നെ കാണാൻ  എന്ത് രസം
നിന്നെ കാണാൻ  എന്ത് രസം


-
==== പാമ്പിന്റെ ബുദ്ധി ====
 
===== പാമ്പിന്റെ ബുദ്ധി =====
 
ഫാത്തിമ സന  3 -സി
 
ഒരു ദിവസം ഒരു കുട്ടി ചിന്നു പട്ടിയുടെയും കുട്ടൻ ആടിന്റെയും കിട്ടു
പശുവിന്റെയും കൂടെ കളിക്കുകയായിരുന്നു. കുട്ടൻ ആടിന്റെ നിറം കറുപ്പാണ്.
ചിന്നു പട്ടിയുടെ നിറം കാപ്പിയും വെള്ളയും കൂടിച്ചേർന്ന നിറം, കിട്ടു
പശുവിന്റെ നിറം വെള്ളയിൽ കാപ്പിക്കുത്തും. ആടിന്റെ നിറം കണ്ട് അവർക്ക്
അതിനെ ഒഴിവാക്കാൻ തോന്നി.
കിട്ടുവിന്റെ അച്ഛനും അമ്മയ്ക്കും ജോലിയുണ്ട്. കുട്ടിയെ ഉറക്കിയിട്ടാണ് അവർ
ജോലിക്ക് പോയിരുന്നത്. ഉച്ചയാകുമ്പോഴേക്കും അമ്മ വരും. അങ്ങനെ ഒരു ദിവസം
കിട്ടുവിന്റെ മാതാപിതാക്കൾ കുട്ടൻ ആടിനെ ഒഴിവാക്കി. അവനതു സഹിക്കാൻ
കഴിഞ്ഞില്ല. മറ്റുള്ളവർ കുട്ടനാടിനേയും കൂട്ടി ബുദ്ധിമാനായ പാമ്പിന്റെ
മാളത്തിൽ ചെന്നു. ചിന്നുനായ പാമ്പിന് കാര്യങ്ങൾ പറഞ്ഞുകൊടുത്തു.
നാളെ ഞാൻ കുട്ടന്റെ അടുത്തു വരും. അപ്പോൾ നിങ്ങൾ ഉറക്കേ കൂവി വിളിക്കുക.
കുട്ടൻ വന്ന് പാമ്പിനെ തടയണം. അത് കിട്ടുവിന്റെ മാതാപിതാക്കൾ കാണണം.
അങ്ങനെ അടുത്ത ദിവസമായി.
പറഞ്ഞതുപോലെ കാര്യങ്ങൾ നടന്നു. പാമ്പ് വന്നു. രണ്ടാളും കൂവി. കുട്ടൻ
കുട്ടിയെ രക്ഷിക്കുന്നത് മാതാപിതാക്കൾ കണ്ടു. അങ്ങനെ അവർക്ക് കുട്ടനെ
ഇഷ്ടമായി. അവരെല്ലാം പാമ്പിന് നന്ദി പറഞ്ഞു. എല്ലാവരും സന്തോഷത്തോടെ ജീവിച്ചു.
 
-
===== സിംഹരാജാവും മൃഗങ്ങളും =====
 
 
മുഹമ്മദ് മിസദ്
 
പണ്ട് പണ്ട് ഒരു കാട്ടിൽ സിംഹരാജാവുണ്ടായിരുന്നു.  അവനെ കാട്ടിലെ
മൃഗങ്ങൾക്കെല്ലാം പേടിയായിരുന്നു. കൂടാതെ രാജാവ് പലഹാരക്കൊതിയനായിരുന്നു.
ആർക്കും അവൻ ഒരു പലഹാരവും കൊടുക്കില്ല. അങ്ങനെ ഒരു ദിവസം പലഹാരം
ഇല്ലായിരുന്നു. സിംഹരാജാവിന് വിശന്നു.  മൃഗങ്ങളോട്  കാട്ടിൽ പോയി ഭക്ഷണം
കൊണ്ടുവരാൻ കൽപ്പിച്ചു. പക്ഷേ കാട്ടിലേങ്ങും ഭക്ഷണമില്ല.  സിംഹ രാജാവ്
തിന്നു തീർത്തത് കൊണ്ടാണ് കാട്ടിലെങ്ങും ഭക്ഷണില്ലാതായത്.
ആരോ രാജാവ് കേൾക്കേ തന്നെ അത് പറഞ്ഞു.
രാജാവ് തിന്നത് കൊണ്ടാണ് എന്നത് രാജാവിനെ ചൊടിപ്പിച്ചു. ആർക്കാണ് കാട്ടിലെ
രാജാവിനെ കുറിച്ച് പറയാൻ ഇത്ര ധൈര്യം. ?
സിംഹ രാജാവ് പിന്നെ ശാന്തനായപ്പോൾ ചിന്തിച്ചു. എല്ലാവരും ഇങ്ങനെ
ആർത്തിയോടെ പലഹാരം കഴിക്കുകയാണെങ്കിൽ എങ്ങനെ ഭ ക്ഷണം ഉണ്ടാകും?
അവയുണ്ടാക്കാനും പഠിക്കണമല്ലോ.
 
 
---
===== തത്തമ്മയുടെ അഹങ്കാരം =====
 
ഷാൻ രാജ്, 2 സി
 
 
 
പണ്ടു പണ്ടൊരു  കാട്ടിൽ ഒരു തത്തമ്മയുണ്ടായിരുന്നു. അവൾ ഭയങ്കര
ബൂദ്ധിശാലിയായിരുന്നു. അവളെ ആർക്കും തോൽപ്പിക്കാൻ കഴിയില്ലായിരുന്നു.
ഒരോ വർഷവും കാട്ടിൽ ബുദ്ധി മൽസരം നടത്തി. ആ മൽസരത്തിൽ
തത്തമ്മയുണ്ടായിരുന്നു. എല്ലാ ചോദ്യത്തിനും തത്തമ്മ ഉത്തരം പറഞ്ഞു. പക്ഷേ
അവസാന ചോദ്യത്തിൽ ഉത്തരം പറയുന്നവർ ആരോ അവരാണ് വിജയി.  പക്ഷേ അവസാന
ചോദ്യത്തിൽ അന്ന് തത്തമ്മക്ക് ഉത്തരം കിട്ടിയില്ല.
ഉത്തരം പറഞ്ഞത് മാനും.  തത്തമ്മ ആകെ വിളറിപ്പോയി.  എല്ലാവരും തത്തമ്മയെ നോക്കി
ചിരിച്ചു.  കൂട്ടുകാരെ എപ്പോഴും ആരും വിജയിക്കണമെന്നില്ല.
വല്ലപ്പോഴുമുണ്ടാകുന്ന വിജയത്തിൽ ആഹ്ലാദിക്കാം. എന്നാൽ അഹങ്കരിക്കല്ലേ.
 
-
 
==== ദാനയുടെ മഞ്ജുഷ ടീച്ചർ ====
 
 
 
ദാന ഫാത്തിമ, 4 എ
 
 
ഞാനും ഈ വർഷത്തോടെ ഈ സ്‌കൂളിൽ നിന്നു പടിയിറങ്ങുകയാണ്. സ്‌കൂളിലെ കഴിഞ്ഞ
വർഷങ്ങൾ എനിക്ക് മറക്കാനാവാത്തതാണ്. അടുത്ത വർഷം മറ്റൊരു സ്‌കൂളിൽ,
വേറൊരു ക്ലാസ് മുറിയിൽ ആവും ഞാനും. പക്ഷേ, അവിടെ മഞ്ജുഷ ടീച്ചർ
ഉണ്ടാവില്ലല്ലോ. ഇവിടുത്തെ മറ്റധ്യാപകരുണ്ടാവില്ലല്ലോ.
ഒന്നാം ക്ലാസിൽ എന്റെ ക്ലാസ് ടീച്ചറായിരുന്നു മഞ്ജുഷ ടീച്ചർ. ടീച്ചറെ
എനിക്ക് വലിയ ഇഷ്ടമായിരുന്നു. അടുത്ത വർഷവും ഞാൻ ടീച്ചറുടെ ക്ലാസിൽതന്നെ
ഇരിക്കാൻ ആഗ്രഹിച്ചു. അതിനായി കൊല്ലപ്പരീക്ഷയിൽ അറിയാവുന്ന ഉത്തരംകൂടി
ഞാൻ തെറ്റിച്ചെഴുതി. തോറ്റാൽ എനിക്ക് പിന്നെയും അതേ ക്ലാസിൽ
ഇരിക്കാമല്ലോ. മഞ്ജുഷ ടീച്ചറെ എപ്പോഴും കാണാമല്ലോ. പക്ഷേ എന്നിട്ടും എന്നെ
ജയിപ്പിച്ചു.
ടീച്ചർക്ക് എന്നോടുമുണ്ടായിരുന്നു ആ സ്‌നേഹം. ഒരു ദിവസം ഞാൻ ക്ലാസിൽ
വന്നില്ലെങ്കിൽ ടീച്ചർ വീട്ടിലേക്ക് വിളിച്ച് കാരണം
അന്വേഷിക്കുമായിരുന്നു. ടീച്ചറെ ഒരിക്കലും ഇങ്ങോട്ട് വിളിച്ച് കാരണം
ബോധിപ്പിക്കേണ്ട ആവശ്യം ഒരിക്കലും വന്നിരുന്നില്ല. ഞാൻ ഇപ്പോഴും ആ പഴയ
ഒന്നാം ക്ലാസിൽ പോകാറുണ്ട്. അവിടെ മഞ്ജുഷ ടീച്ചറുടെ കുട്ടിയായിരിക്കാൻ
ആഗ്രഹിക്കാറുണ്ട്. കഥാ പുസ്തകങ്ങൾ വായിക്കാറുണ്ട്. മഞ്ജുഷ ടീച്ചറെ കാണാനും
അവരോട് വർത്തമാനം പറയാനുമാണ് പോകുന്നത്. അതൊരിക്കലും ഇല്ലാതാവരുതേ എന്ന്
ഞാൻ ആഗ്രഹിക്കുന്നു. ഇനി പോകുന്ന സ്‌കൂളിൽ അവരുണ്ടാകില്ലല്ലോ എന്ന ചിന്ത
എന്നെ വേദനിപ്പിക്കുന്നു.
 
----
==== വിജയം ദൃഢനിശ്ചയത്തിലൂടെ ====
 
ധ്യാൻരാജ്
 
ഞാൻ ധ്യാൻരാജ്... എന്റെ സന്തോഷമാണ് കൂട്ടുകാരെ നിങ്ങളുമായി
പങ്കുവെക്കുന്നത്. നല്ലൂർ നാരായണ എൽ.പി ബേസിക് സ്‌കൂൾ മികവിന്റെ
കേന്ദ്രമായപ്പോൾ എനിക്കും ചെറുതല്ലാത്ത പങ്കുണ്ടായല്ലോ. സന്തോഷം. അഭിമാനം.
സ്‌കൂളിൽ തൂക്കിയ എന്റെ ഫോട്ടോയോടു കൂടിയ ബാനർ എന്നെ വല്ലാതെ
അതിശയിപ്പിച്ചു. സാരോപദേശമായി കാണരുത്. എങ്കിലും പിൻപറ്റാവുന്നതാണ്. എന്റെ
ഒർമ്മയെ ഞാൻ 4 ബിയിലേക്ക് കൂട്ടിക്കൊണ്ടുപോകട്ടെ.
മിനി ടീച്ചർ ആയിരുന്നു എന്റെ ക്ലാസ് ടീച്ചർ , എൽ.എസ്.എസ്
പരീക്ഷയെപ്പറ്റി വിശദീകരിച്ചു തന്നു. ആ പ്രചോദനം ഒരു വെല്ലുവിളിയായി
ഏറ്റെടുക്കാൻ തീരുമാനിച്ചു.  താഴ്ന്ന ക്ലാസിലെ അധ്യാപകർ വിരിച്ച
അടിത്തറയും.. മിനി ടീച്ചറുടെയും സുഹൈൽ മാഷിന്റെയും പ്രത്യേക എൽ.എസ്. എസ്
ക്ലാസും സ്‌നേഹത്തിന്റെ കൂമ്പാരമായ മണി മാഷിന്റെ പ്രോൽസാഹനവും എനിക്ക്
ഒരുപാട് മുന്നോട്ടേക്കുള്ള കുതിപ്പായി മാറി.
മിനി ടീച്ചർ തരുന്ന ചോദ്യങ്ങൾ എല്ലാം ഒഴിവ് സമയം വിനിയോഗിച്ചാണ് പരിശീലനം
നടത്തിയത്.  പ്രിയപ്പെട്ട കൂട്ടുകാരെ,  എൽ.എസ്.എസ് നേടുക എന്നത് പ്രയാസമുള്ള
കാര്യമല്ല. ചിട്ടയോടുകൂടിയ പഠനവും. രക്ഷിതാക്കളുടെയും അധ്യാപകരുടെയും അകമഴിഞ്ഞ
സഹായവും ഉണ്ടെങ്കിൽ നിങ്ങൾക്കും നേടാം എൽ. എസ് .എസ്.  എല്ലാ
വർഷങ്ങളിലും എന്റെ പിൻ മുറക്കാരായ നിങ്ങൾക്ക് വിജയത്തിലെത്താൻ
കഴിയട്ടെ എന്ന് ആത്മാർഥമായി തന്നെ പ്രാർത്ഥിക്കുന്നു.
 
-
 
==== മടിയനായ ഞാൻ മിടുക്കനായ കഥ ====
 
മുഹമ്മദ് ഹിഷാൻ
 
കൂട്ടുകാരെ ഞാൻ മുഹമ്മദ് ഹിഷാൻ. എന്റെ ക്ലാസ് ടീച്ചറെയും
പറയണമെല്ലോ.മഞ്ജുഷ ടീച്ചറാണ്. കളിയാക്കരുത് കേട്ടോ, എനിക്ക് സ്‌കൂളിൽ വരാൻ
ഭയങ്കര മടിയായിരുന്നു. എന്നാലും എന്റെ ഉമ്മച്ചി എന്നെ വണ്ടിയിൽ പിടിച്ചു
വലിച്ചു കയറ്റും, സ്‌കൂളിലെത്തിയാലോ മറ്റൊരമ്മയുടെ സ്‌നേഹവാത്സല്യത്തിനു
മുമ്പിൽ എന്റെ മടി ഞാൻ മറക്കും.. അങ്ങനെ എഴുത്തിലേക്ക് കടന്നപ്പോഴും മടി
എന്നെ തൊട്ടുതടവിക്കൊണ്ടിരുന്നു.. പക്ഷേ ആ മടിയെ ഓടിക്കാനുള്ള സൂത്രമൊക്കെ
എന്റെ മഞ്ജുഷ ടീച്ചർക്കറിയാമായിരുന്നു. എന്റെ ഉമ്മയെ ടീച്ചർ നിരന്തരം
വിളിക്കും.. രണ്ടാളും കൂടി ആ ദൗത്യം ഏറ്റെടുത്തു.. അങ്ങനെ ഞാൻ കീഴടങ്ങി.
അല്ലാതെ രക്ഷയില്ല. ഇപ്പോൾ എനിക്ക് പഠിക്കാൻ ഇഷ്ടമാണ്. ഞാനും സ്‌കൂളിന്റെ
അഭിമാന താരമായി മാറും. നോക്കിക്കോളൂ.
 
 
-
 
==== ലത്തീഫ് മാഷിന്റെ ലോഗോ ====
 
ദിയ ഫാത്തിമ സി.കെ, 4 എ
 
 
ഞങ്ങളുടെ അറബി അധ്യാപകൻ അബ്ദു ലത്തീഫ് മാസ്റ്റർ ഞങ്ങളുടെ അഭിമാനമാണ്.
അധ്യാപന മികവിൽ മാത്രമല്ല, അധ്യാപക സംഘടനകൾക്കും വിദ്യാഭ്യാസ
സ്ഥാപനങ്ങൾക്കും ആവശ്യമായ ലോഗോ രൂപകൽപ്പന ചെയ്യുന്നതിലാണ് അദ്ദേഹത്തിന്റെ
മികവ്. ഫറോക്ക് ഉപജില്ലാ സ്‌കൂൾ കലോത്സവത്തിന്റെ ലോഗോയും മാഷായിരുന്നു
തയാറാക്കിയത്. മാഗസിൻ രൂപകൽപ്പന, സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ചിത്രരചന
തുടങ്ങി താൻതൊട്ട ഏതു മേഖലയും പൊന്നാക്കി മാറ്റാൻ ഇതിനകം ലത്തീഫ് മാഷിനായി.
 
 
==== പ്രതിഭാ പുരസ്‌കാരം രാജു മാസ്റ്റർക്ക് ====
 
 
 
2011ലെ ദേശീയ ജനസംഖ്യാ കണക്കെടുപ്പിൽ കോഴിക്കോട് ജില്ലയിലെ മികച്ച
എന്യൂമറേറ്റർക്കുള്ള വെള്ളി മെഡലും സർട്ടിഫിക്കറ്റും സെൻസസ് ഡയറക്ടർ
ബി.ചന്ദ്രമുഷിയിൽ നിന്ന് കരസ്ഥമാക്കി സ്‌കൂളിന് അഭിമാനമായി.
 
-
 
==== ഊട്ടുപുരയുടെ സ്വന്തം തങ്കേച്ചി ====
 
തീർത്ഥ, 4 എ
 
പൊതുവിദ്യാലയത്തിന്റെ മാത്രം പ്രത്യേകതയാണല്ലോ വിദ്യാർഥികൾക്കുള്ള ഉച്ച
ഭക്ഷണം. നമ്മുടെ വിദ്യാലയത്തിൽ വിദ്യാർഥികളേയും അധ്യാപകരേയും വർഷങ്ങളായി
അന്നമൂട്ടിയിരുന്നത് ചിന്നമ്മ ചേച്ചിയുടെ വീട്ടുകാരാണ്. ചേച്ചിക്ക്
സുഖമില്ലാതായതോടെ ഊട്ടുപ്പുരയുടെ ഭരണം മകൾ പി.സി തങ്കം ഏറ്റെടുത്തു.
ഓരോദിവസവും ഓരോ വിഭവങ്ങൾ ഒരുക്കുന്നതിലെ അവരുടെ മികവ് ഒന്നു വേറെതന്നെയാണ്.
ഉച്ചയ്ക്ക് മാത്രമല്ല, രാവിലെ കുട്ടികൾക്ക് കഞ്ഞിയും ഇവിടെ വിതരണം
ചെയ്യുന്നുണ്ട്. രാവിലെ ഭക്ഷണം കഴിക്കാതെ സ്‌കൂളിലേക്ക് വരുന്ന
കുട്ടികൾക്ക് ഒരാശ്വാസമാണ് പ്രഭാതഭക്ഷണം.
 
---
 
 
 
===== നദീം, ക്വിസ് മത്സരങ്ങളിലെ വിജയി =====
 
 
 
 
സ്‌കൂളിൽ ദിനാചരണങ്ങളുടെ ഭാഗമായി സംഘടിപ്പിക്കാറുള്ള ക്വിസ് മത്സരങ്ങളിലെ
സ്ഥിരം വിജയിയാണ് മൂന്നാം ക്ലാസുകാരനായ മുഹമ്മദ് നദീം. എല്ലാ മത്സരങ്ങളുടെ
മുമ്പിലും നദീമുണ്ടാകും. ക്വിസ് മത്സരമുണ്ടെന്നറിഞ്ഞാൽ അവിടെ ഓടിയെത്തും.
പഠനത്തിൽ മാത്രമല്ല അവന്റെ മികവ്. കുസൃതിയിലുമുണ്ട്. നന്നായി വായിക്കും.
നല്ല ആത്മവിശ്വാസവും ഉണ്ട്. ചാന്ദ്രദിനത്തോടനുബന്ധിച്ച് കോഴിക്കോട്
ബി.ആർ.സിയിൽ സംഘടിപ്പിക്കപ്പെട്ട ക്വിസ് മത്സരത്തിലും ഉപജില്ലാ
സാമൂഹികശാസ്ത്ര ക്വിസ് മത്സരത്തിലും അക്ഷരമുറ്റം, യുറീക്ക, മലർവാടി
വിജ്ഞാനോത്സവത്തിലും എല്ലാം നദീം തന്റെ മികവു പുലർത്തിയിട്ടുണ്ട്.
 
-
 
===== കരവിരുതിന്റെ മികവിൽ പ്രയാൺ =====
 
 
നാല് സി ക്ലാസിലെ പ്രയാൺ പഠനത്തിൽ മാത്രമല്ല തിളങ്ങുന്നത്. പഠനോപകരണങ്ങൾ
നിർമിക്കുന്നതിലും അവന്റെ കരവിരുത് എടുത്തു പറയേണ്ടതാണ്. ഉപ ജില്ലാ
ശാസ്ത്രമേള മരത്തിൽ കൊത്തുപണിയിൽ ഒന്നാംസ്ഥാനം പ്രയാണിനായിരുന്നു. അവൻ
നിർമിച്ച ജലചക്രം മികച്ചതാണ്. അതിന്റെ മികവുകൊണ്ട് അത് സ്‌കൂളിന് അവൻ
കൈമാറുകയും ചെയ്തു. വരാനിരിക്കുന്നവർക്ക് കണ്ടു പഠിക്കാനായി. പ്രസംഗത്തിലും
തന്റെ മികവ് പ്രയാൺ പ്രകടിപ്പിച്ചിട്ടുണ്ട്. ഫറോക്ക് മുനിസിപ്പാലിറ്റി
കലോത്സത്തിൽ ഒന്നാം സ്ഥാനവും അവനായിരുന്നു. അവൻ നിർമിച്ച ജലചക്രം
മറ്റുള്ളവർക്കു കണ്ടുപഠിക്കുന്നതിനായി സ്‌കൂളിന് കൈമാറി..
 
-
 
===== ചന്ദനത്തിരിയിൽ തിളങ്ങിയ സുന്ദരി =====
 
 
ഇത് മറ്റാരുമല്ല കേട്ടോ, നമ്മുടെ അൽഫിയ യാണ്. കോഴിക്കോട് ജില്ലാ
ശാസ്ത്രമേളയിൽ അഗർബത്തി നിർമ്മാണത്തിൽ എ ഗ്രേഡും. ഫറോക്ക് ഉപജില്ലാ
ശാസ്ത്രമേളയിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കിയാണ് ഈ കൊച്ചുമിടുക്കി
സ്‌ക്കുളിന് പൊൻതൂവൽ അണിയിച്ചത്. സ്‌കൂളിൽ നടത്തിയ ദിനാചരണ
മൽസരങ്ങളിലും ഇവൾ സമ്മാനങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്.
 
-
===== പാട്ടിന്റെ കൂട്ടുകാരി ലബീബ =====
 
 
നാല്.സി ക്ലാസിലെ ലബീബയുടെ കൂടെ പാട്ടുകളുടെ താളമുണ്ട്. തുടർച്ചയായി അറബിക്
കലോത്സവത്തിൽ സ്‌കൂളിനെ മികവിന്റെ കേന്ദ്രമാക്കിയതിൽ ലബീബയുടെ
സ്ഥാനംഎടുത്തു പറയേണ്ടതാണ്. മുനിസിപ്പാലിറ്റി ബാല കലോത്സവത്തിൽ
മാപ്പിളപ്പാട്ടിൽ രണ്ടു വർഷമായി ഒന്നാം സ്ഥാനം ലബീബക്കായിരുന്നു.
ആകാശവാണിയിലെ പൂക്കുട പരിപാടിയിലെ പാട്ടുകളെ കൂടുതൽ മികച്ചതാക്കിയത് അവളുടെ
ശബ്ദമായിരുന്നു. പാട്ടിനോട് മാത്രമല്ല പഠനത്തിലും സൗഹൃദബന്ധങ്ങൾ
നിലനിർത്തുന്നതിലുമെല്ലാം ലബീബ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തയാണ്.
 
-----
 
===== ഹനീൻ കണക്കിലെ താരം =====
 
 
ഉപജില്ലാ ഗണിതശാസ്ത്ര ക്വിസ് മത്സരത്തിൽ ഒന്നാംസ്ഥാനവും ജില്ലാതലത്തിൽ
എട്ടാം സ്ഥാനവും ഉപജില്ലാ അറബിക് ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനവും നേടിയ
മറ്റൊരു പ്രതിഭയാണ് നാലാം ക്ലാസ് വിദ്യാർഥിയായ മുഹമ്മദ് ഹനീൻ.
 
-
 
===== പഠന മികവിൽ ഹംന ഫാത്തിമ =====
 
 
പഠന മികവിന് ഒരുവ്യക്തി സ്‌കൂളിന് നൽകിയ സ്‌കോളർഷിപ്പിന് നാല്.സി ക്ലാസിലെ
ഹംന ഫാത്തിമയാണ് അർഹയായത്. മധവീനിലയം പി സുനിൽ കുമാർ എന്ന വ്യക്തി
നൽകിയ 5000 രൂപയുടെ സ്‌കോളർഷിപ്പും ഹംന നേടി.
 
-
 
===== നൂലിൽ വിസ്മയം ചേർത്ത മിടുക്കൻ =====
 
 
കുട്ടികൾ എത്ര മിടുക്കൻമാരാണെന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണ്
ശാസ്ത്രമേളകൾ. ഫറോക്ക് ഉപജില്ലയിലെ പ്രവർത്തിപരിചയ മേളയിൽ ബേപ്പൂർ
ഹയർ സെക്കന്ററി ക്ലാസ് മുറിയിൽ കരവിരുതിന്റെ വിസ്മയം തീർക്കുകയായിരുന്നു
നമ്മുടെ മുഹമ്മദ് മിൻഹജ് കെ. ത്രെഡ്് പാറ്റേണിൽ മറ്റുള്ള കുട്ടികളെ
പിന്നിലാക്കി കൊണ്ട് ഒന്നാം സ്ഥാനം കരസ്ഥമാക്കുകയായിരുന്നു ഈ കൊച്ചു
മിടുക്കൻ. ജില്ലാ മേളയിലും പങ്കെടുത്തു.
 
-------
 
===== സ്‌നേഹമാണ് സൽമാൻ =====
 
 
സൽമാൻ വ്യത്യസ്തനാണ്. സ്‌നേഹത്തിന്റെ ഭാഷ മാത്രമറിയാവുന്ന അവന്
മറ്റുള്ളവരുടെ സങ്കടങ്ങളെ സഹിക്കാനാവില്ല. എല്ലായിടത്തുമുണ്ടാകും അവൻ.
മറ്റുള്ളവരുടെ ഉള്ളുപിടഞ്ഞാൽ അവന്റെ നെഞ്ചും പിടയും. സ്‌കൂളിലേക്ക് എത്രയും
നേരത്തെ എത്തുക. എത്രവൈകിയാലും തിരിച്ചുപോകാൻ മടിയുള്ള കുട്ടി. സാധാരണ
സ്‌കൂളിലേക്കു വരാൻ മടി കാണിക്കുകയും തിരിച്ചുപോകാൻ തിടുക്കം കൂട്ടുകയും
ചെയ്യുന്നവർക്കിടയിലാണ് സൽമാൻ ഇങ്ങനെ വേറിട്ടവനാകുന്നത്. പാട്ടാണവന്റെ
ഇഷ്ടഹോബി. കുസൃതികൾ ഏറെയുണ്ടെങ്കിലും അവനെ ഞങ്ങൾക്ക് ഏറെ ഇഷ്ടമാണ്. ഈ
വർഷം ഞങ്ങളൊക്കെ ഇവിടെ നിന്നു പോകുകയാണ്. ഇവിടെതന്നെ തുടർന്നു
പഠിക്കാനായിരുന്നുവെങ്കിൽ എന്നാഗ്രഹിച്ചുപോകുന്നു. ഇവിടെതന്നെ അഞ്ചാം
ക്ലാസും ഉണ്ടായിരുന്നുവെങ്കിൽ ഞങ്ങളാരും പോകില്ലായിരുന്നു.
 
-
 
===== നദീറ സ്വഫ്വ =====
 
സെറിബ്രൽ പാൾസി രോഗം ബാധിച്ച് ഞങ്ങളുടെ കൂട്ടുകാരി നദീറ സ്വഫ്‌വ
ഞങ്ങൾക്കിടയിലുണ്ട്. അവളുടെ വേദന ഞങ്ങളുടെ സങ്കടമാണ്. ഞങ്ങളെത്ര
ഭാഗ്യവാൻമാരാണെന്ന് അവളെ കാണുമ്പോൾ ഓർത്തുപോകുന്നു. വേദനിക്കുന്നവളോട്
ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ ഞങ്ങൾ സുഹൈൽ മാഷ്, ലത്തീഫ് മാഷ്, ബീന
ടീച്ചർ എന്നിവരോടൊപ്പം അവളുടെ വീട് സന്ദർശിച്ചു.
മനസ്സുമുറുക്കി, കരുത്തുനേടിത്തന്നെയാണ് നദീറ സഫ്‌വ തന്റെ കൂട്ടുകാരികളെയും
ഗുരുനാഥന്മാരെയും അവളുടേതായ ഭാഷയിൽ സ്വീകരിച്ചത്. കൂട്ടുകാരായ ഹംന ദിയയും
ഖദീജ ലബീബയും വളരെ മനോഹരമായി ആലപിച്ച പാട്ടിനെ അതിശയിപ്പിക്കുന്ന രീതിയിലാണ്
താളംകൊട്ടിപ്പാട്ടിനെ ആസ്വദിച്ചത്.
എന്തൊരാഹ്ലാദമായിരുന്നു അവൾക്ക്. ആദരവും സന്തോഷവും ബഹുമാനവും ഇടകലർന്ന ആ
മായാത്ത ചിരി ഒരുപാട് ആഴത്തിലേക്ക് കൂട്ടുകാരെ ചിന്തിപ്പിക്കുന്നു.
ബഹുമാനപൂർവ്വം തന്നെ പറയട്ടേ. മാതാപിതാക്കളുടെയും കൂടെപ്പിറപ്പുകളുടെയും
സ്‌നേഹവലയത്തിനപ്പുറം ആത്മവിശ്വാസവും ദൃഢനിശ്ചയവും തന്നെയാണ് ഞങ്ങളിൽ
ഒരുവളായ അവരുടെ സഫയെ ജീവിതത്തിലേക്കു നയിക്കുന്നത്.
 
---
 
===== സമാധാനത്തിന്റെ കൊക്കുമായി സദിയാ നിദ =====
 
ഹിരോഷിമാ നാഗസാക്കി ദിനാചരണത്തോടനുബന്ധിച്ച് സഡാക്കോ സസക്കിയുടെ കഥ
കേട്ടപ്പോൾ അവളുടെ ഓർമക്കായി 500 കൊക്കുകൾ ഉണ്ടാക്കി നാല്-എ ക്ലാസിനെ
അലങ്കരിച്ചത് സാദിയാ നിദയായിരുന്നു. എല്ലാ കുട്ടികളുടെയും അകമഴിഞ്ഞ സഹായം
അവൾക്കുണ്ടായിരുന്നു എന്നതും എടുത്തു പറയേണ്ടത് തന്നെ. സമാധാനം വിതക്കേണ്ടത്
മനുഷ്യമനസ്സിലാണെന്ന ആശയം കുട്ടികൾക്ക് നൽകാൻ സാധിച്ചു.
===== മികവിൽ ഷിഫ =====
 
ഉപജില്ലാ സമൂഹ്യശാസ്ത്രമേളയിൽ ക്വിസ്മത്സരത്തിന് മൂന്നാം സ്ഥാനം
കരസ്ഥമാക്കി. സ്‌കൂൾ മാഗസിനുകളിൽ മനോഹരമായ കൈപ്പട കൊണ്ട് മനോഹരമാക്കിയ
കൊച്ചുമിടുക്കിയാണ് ഫാത്തിമ ശിഫ വി.
===== ഹംന ദിയ =====
 
 
കലോത്സവം, പഠനം, കായികം, ഗാനം, രചന, വര തുടങ്ങി എല്ലാ മേഖലയിലും കൈപുണ്യം
കാണിക്കുന്ന കൊച്ചുസുന്ദരി. നാലാം ക്ലാസിലെ കുസൃതിക്കുട്ടി.
 
-
===== കായികം =====
 
മുഹമ്മദ് അറഫാസ്, തൻഹ. കായികരംഗത്ത് മികച്ച പ്രകടനം കാഴ്ചവെച്ചവരാണിവർ.
തൻഹക്ക് സബ്ജില്ലാതലത്തിൽ മിനി ഗേൾസ് വിഭാഗത്തിൽ വ്യക്തിഗത ചാമ്പ്യൻ
പട്ടം ലഭിച്ചു.
 
===== നടന വിസ്മയം =====
 
അഭിനയ കലയിൽ മികവുപുലർത്തി തങ്ങളുടെ അഭിനയപാടവം മറ്റുള്ളവർക്ക്
പ്രചോദനമാക്കിയവരാണ് സാധികയും അദ്‌നാനും.
 
===== ആദിത്ത് കൃഷ്ണ =====


സ്‌നേഹാദരവോട് കൂടിയേ ഇവൻ പെരുമാറുകയുള്ളൂ. അനുസരണ തൊട്ടു
ഒരു ദിവസം ഒരു കുട്ടി ചിന്നു പട്ടിയുടെയും കുട്ടൻ ആടിന്റെയും കിട്ടു പശുവിന്റെയും കൂടെ കളിക്കുകയായിരുന്നു. കുട്ടൻ ആടിന്റെ നിറം കറുപ്പാണ്. ചിന്നു പട്ടിയുടെ നിറം കാപ്പിയും വെള്ളയും കൂടിച്ചേർന്ന നിറം, കിട്ടു പശുവിന്റെ നിറം വെള്ളയിൽ കാപ്പിക്കുത്തും. ആടിന്റെ നിറം കണ്ട് അവർക്ക് അതിനെ ഒഴിവാക്കാൻ തോന്നി.  
തീണ്ടിയിട്ടില്ലാത്ത കുട്ടികൾക്കിവൻ ഒരു മാതൃകതെന്നയാണ്. സ്‌കൂൾ
കിട്ടുവിന്റെ അച്ഛനും അമ്മയ്ക്കും ജോലിയുണ്ട്. കുട്ടിയെ ഉറക്കിയിട്ടാണ് അവർ ജോലിക്ക് പോയിരുന്നത്. ഉച്ചയാകുമ്പോഴേക്കും അമ്മ വരും. അങ്ങനെ ഒരു ദിവസം കിട്ടുവിന്റെ മാതാപിതാക്കൾ കുട്ടൻ ആടിനെ ഒഴിവാക്കി. അവനതു സഹിക്കാൻ കഴിഞ്ഞില്ല. മറ്റുള്ളവർ കുട്ടനാടിനേയും കൂട്ടി ബുദ്ധിമാനായ പാമ്പിന്റെ മാളത്തിൽ ചെന്നു. ചിന്നുനായ പാമ്പിന് കാര്യങ്ങൾ പറഞ്ഞുകൊടുത്തു.  
അങ്കണത്തിലും ഇവന്റെ സാന്നിധ്യം നിറഞ്ഞാടുന്നു.
നാളെ ഞാൻ കുട്ടന്റെ അടുത്തു വരും. അപ്പോൾ നിങ്ങൾ ഉറക്കേ കൂവി വിളിക്കുക. കുട്ടൻ വന്ന് പാമ്പിനെ തടയണം. അത് കിട്ടുവിന്റെ മാതാപിതാക്കൾ കാണണം. അങ്ങനെ അടുത്ത ദിവസമായി.
പറഞ്ഞതുപോലെ കാര്യങ്ങൾ നടന്നു. പാമ്പ് വന്നു. രണ്ടാളും കൂവി. കുട്ടൻ കുട്ടിയെ രക്ഷിക്കുന്നത് മാതാപിതാക്കൾ കണ്ടു. അങ്ങനെ അവർക്ക് കുട്ടനെ ഇഷ്ടമായി. അവരെല്ലാം പാമ്പിന് നന്ദി പറഞ്ഞു. എല്ലാവരും സന്തോഷത്തോടെ ജീവിച്ചു.  


==== വേർപ്പാടിന്റെ വേദന -അജന ടി പി ====


===== പുസ്തങ്ങളുടെ കൂട്ടുകാരി =====


വേർപിരിയാൻ നേരമായി. എനിക്കിത് സഹിക്കുന്നില്ല. മനസിന് താങ്ങാനാവുന്നില്ല. അടുത്ത വർഷം മറ്റൊരു സ്‌കൂൾ. പുതിയ കുട്ടികൾ. പുതിയ അധ്യാപകർ. പക്ഷേ, ഇതുപോലൊരു സ്‌കൂളാകുമോ അത്? ഇവിടുത്തെപോലുള്ള അധ്യാപകരാകുമോ അവിടെ?
ആ സങ്കടമാണ് എപ്പോഴും. ഇവിടെ തന്നെ അഞ്ചാം ക്ലാസ് തുടങ്ങിക്കൂടെ? നമ്മുടെ സ്മാർട്ട് ക്ലാസ് റൂം അഞ്ചാം ക്ലാസാക്കിക്കൂടേ? പലപ്പോഴും ചിന്തിക്കുന്നു. ക്ലാസ് ടീച്ചറോടത് പങ്കുവെക്കുകയും ചെയ്യാറുണ്ട്. പക്ഷേ എന്തു ചെയ്യും? പോകുകതന്നെ വേണമല്ലോ. എന്റെ എല്ലാ അധ്യാപകരേയും എനിക്കേറെ ഇഷ്ടമായിരുന്നു. വീട്ടിൽ നിന്നെന്നപോലെയാണ് സ്‌കൂളിലും ഞങ്ങൾ ഭക്ഷണം കഴിക്കാറ്. എല്ലാ സ്വാതന്ത്ര്യത്തോടെയാണ് ഇവിടെ കഴിയാറ്. ഒരുപാട് ഓർമകളുണ്ട്. ഇവിടെ നിന്നു പോയാലും ഞാൻ ഇനിയും ഇവിടേക്കു വരും. ഒഴിവു ദിവസങ്ങളിലും മറ്റും സ്‌കൂളിലേക്ക് വരും.


നല്ലൂർ നാരയണ സ്‌കൂളിന് സുപരിചതമാണീ പേര്. ദാന ഫാത്തിമ. പുസ്തകങ്ങളോട്
==== വിജയം ദൃഢനിശ്ചയത്തിലൂടെ - ധ്യാൻരാജ് ====
കൂട്ടുകൂടി തന്നെയാണ് ഈ കൊച്ചുമിടുക്കി സ്‌കൂളിലെ ഓരോ നിമിഷവും
ആസ്വദിക്കുന്നത്. ഉണ്ണുമ്പോൾ പോലും ആരും കാണാതെ മറച്ചുവെച്ചുള്ള അവളുടെ വായന
അതിശയിപ്പിക്കുന്നതാണ്. എല്ലാ ക്ലാസ് ലൈബ്രറിയിലെയും പുസ്തകങ്ങൾ അവളുടെ
തോഴിമാരാണ്. പഠനത്തിലും മറ്റു കലാപരിപാടികളിലും ഇവൾ മറ്റു കുട്ടികളെ പോലെ
മുൻപന്തിയിൽ തന്നെയുണ്ട്.


--------
എന്റെ സന്തോഷമാണ് കൂട്ടുകാരെ നിങ്ങളുമായി പങ്കുവെക്കുന്നത്. നല്ലൂർ നാരായണ എൽ.പി ബേസിക് സ്‌കൂൾ മികവിന്റെ കേന്ദ്രമായപ്പോൾ എനിക്കും ചെറുതല്ലാത്ത പങ്കുണ്ടായല്ലോ. സന്തോഷം. അഭിമാനം. സ്‌കൂളിൽ തൂക്കിയ എന്റെ ഫോട്ടോയോടു കൂടിയ ഫഌക്‌സ് എന്നെ വല്ലാതെ അതിശയിപ്പിച്ചു. സാരോപദേശമായി കാണരുത്. എങ്കിലും പിൻപറ്റാവുന്നതാണ്. എന്റെ ഒർമയെ ഞാൻ 4. ആ യിലേക്ക് കൂട്ടിക്കൊണ്ടുപോകട്ടെ.
മിനി ടീച്ചർ ആയിരുന്നു എന്റെ ക്ലാസ് ടീച്ചർ , എൽ.എസ്.എസ് പരീക്ഷയെപ്പറ്റി വിശദീകരിച്ചു തന്നു. ആ പ്രചോദനം ഒരു വെല്ലുവിളിയായി  ഏറ്റെടുക്കാൻ തീരുമാനിച്ചു.  താഴ്ന്ന ക്ലാസിലെ അധ്യാപകർ വിരിച്ച അടിത്തറയും.. മിനി ടീച്ചറുടെയും സുഹൈൽ മാഷിന്റെയും പ്രത്യേക എൽ.എസ്. എസ് ക്ലാസും സ്‌നേഹത്തിന്റെ കൂമ്പാരമായ മണി മാഷിന്റെ പ്രോൽസാഹനവും എനിക്ക് ഒരുപാട് മുന്നോട്ടേക്കുള്ള കുതിപ്പായി മാറി.
മിനി ടീച്ചർ തരുന്ന ചോദ്യങ്ങൾ എല്ലാം ഒഴിവ് സമയം വിനിയോഗിച്ചാണ് പരിശീലനം നടത്തിയത്.  പ്രിയപ്പെട്ട കൂട്ടുകാരെ,  എൽ.എസ്.എസ് നേടുക എന്നത് പ്രയാസമുള്ള കാര്യമല്ല. ചട്ടയോടുകൂടിയ പഠനവും. രക്ഷിതാക്കളുടെയും അധ്യാപകരുടെയും അകമഴിഞ്ഞ സഹായവും ഉണ്ടെങ്കിൽ നിങ്ങൾക്കും നേടാം എൽ. എസ് .എസ്.  എല്ലാ വർഷങ്ങളിലും എന്റെ പിൻ മുറക്കാരായ നിങ്ങൾക്ക് വിജയത്തിലെത്താൻ കഴിയട്ടെ എന്ന് ആത്മാർഥമായി തന്നെ പ്രാർത്ഥിക്കുന്നു.


=== മഴവില്ലഴകിൽ റെയിൻബോ ===
==== ഹിഷാമിനു പറയാനുള്ളത്‌ ====


സ്‌കൂൾ മാനേജ്‌മെന്റ് നാലുവർഷം മുൻപ് ആരംഭിച്ച റെയിൻബോ ഇംഗ്ലീഷ്
കൂട്ടുകാരെ ഞാൻ മുഹമ്മദ്  ഹിഷാൻ. എന്റെ ക്ലാസ് ടീച്ചറെയും പറയണമെല്ലോ  .മഞ്ജുഷ ടീച്ചറാണ് . കളിയാക്കരുത് കേട്ടോ , എനിക്ക് സ്‌കുളിൽ  വരാൻ ഭയങ്കര മടിയായിരുന്നു. എന്നാലും എന്റെ ഉമ്മച്ചി എന്നെ വണ്ടിയിൽ പിടിച്ചു വലിച്ചു കയറ്റും, സ്‌കൂളിലെത്തിയാലോ മറ്റൊരമ്മയുടെ സ്‌നേഹവാത്സല്യത്തിനു മുമ്പിൽ എന്റെ മടി ഞാൻ മറക്കും.. അങ്ങനെ എഴുത്തിലേക്ക് കടന്നപ്പോഴും  മടി എന്നെ തൊട്ടുതടവിക്കൊണ്ടിരുന്നു.. പക്ഷേ ആ മടിയെ  ഓടിക്കാനുള്ള സൂത്രമൊക്കെ എന്റെ മഞ്ജുഷ ടീച്ചർക്കറിയാമായിരുന്നു.. എന്റെ ഉമ്മയെ ടീച്ചർ നിരന്തരം വിളിക്കും.. രണ്ടാളും കൂടി  ആ ദൗത്യം ഏറ്റെടുത്തു.. അങ്ങനെ ഞാൻ കീഴടങ്ങി.  അല്ലാതെ രക്ഷയില്ല .. ഇപ്പോൾ എനിക്ക് പഠിക്കാൻ ഇഷ്ടമാണ്. ഞാനും സ്‌കൂളിന്റെ അഭിമാന താരമായി മാറും. നോക്കിക്കോളൂ.
മീഡിയം നഴ്‌സറി മികച്ച പഠന നിലവാരം പുലർത്തുന്നതിൽ അഭിമാനിക്കുന്നു.
എൽ.കെ.ജി, യു.കെ.ജി രണ്ട് ഡിവിഷനുകളിലായി നൂറോളം കുട്ടികൾ ആദ്യാക്ഷര മധുരം
നുകരാൻ റെയിൻബോയിലെത്തുന്നു.


2014-15 അധ്യയന വർഷത്തിൽ ആരംഭിച്ച റെയിൻബോ മികച്ച പഠന നിലവാരം
==== മഴവില്ല് -മുഹമ്മദ് മിസദ് ====
പുലർത്തി വിജയകരമായി മുന്നേറുന്നു. ലക്ഷങ്ങൾ ചെലവഴിച്ച് നഴ്‌സറിക്ക്
സ്വന്തമായി മികച്ച കെട്ടിടമെന്ന സ്വപ്‌നം പൂർത്തീകരിക്കാനും മാനേജ്‌മെന്റിനു
സാധിച്ചിട്ടുണ്ട്. തുടക്കം മുതൽ നാട്ടുകാരുടെ ഭാഗത്തു നിന്ന് വലിയ
സ്വീകാര്യതയാണ് റെയിൻബോ നേടിയെടുത്തത്.


പഠന പാഠ്യേതര പ്രവർത്തനങ്ങളിൽ റെയിൻബോയുടെ മികവ് എടുത്തുപറയേണ്ടതാണ്.
മഴവില്ലേ മഴവില്ലേ
സ്വാതന്ത്ര്യദിനാഘോഷം, ശിശുദിനാഘോഷം തുടങ്ങി ഓരോ ദിനാചാരണങ്ങളും
മാനത്തുള്ളോരു മഴവില്ലേ
വൈവിധ്യങ്ങളോടെ ഇവിടെ കൊണ്ടാടുന്നു. കായിക രംഗത്തേക്കുള്ള പ്രവേശനം
ഏഴു നിറമുള്ള മഴവില്ലേ
സാധ്യമാക്കാൻ സ്‌പോർട്‌സ് ഇവന്റുകളും നടത്തുന്നു.
നിന്നെ കാണാൻ എന്തു രസം
താഴെ ഇറങ്ങി വരുമോ നീ.  
എന്റെ കൂടെ കളിക്കാമോ
മഴവില്ലേ മഴവില്ലേ
മാഞ്ഞു പോകരുതേ  നീ


എഡ്യൂഫെസ്റ്റിന്റെ ഭാഗമായി പ്രീപ്രൈമറി വിദ്യാർഥികളുടെ വിവിധ കലാപരിപാടികൾ
==== സിംഹരാജാവും മൃഗങ്ങളും - ഫാത്തിമ സന  3 -സി ====
അവതരിപ്പിക്കാൻ പരിശീലനം നേടിയിട്ടുണ്ട്. പ്രീപ്രൈമറി വിദ്യാർഥികളെയും
അവരുടെ രക്ഷിതാക്കളെയും ഉൾപ്പെടുത്തി വർഷം തോറും പഠനയാത്രയും
നടത്താറുണ്ട്. കഴിഞ്ഞവർഷങ്ങളിൽ തൃശൂർ, മലമ്പുഴ തുടങ്ങി നിരവധി
സ്ഥലങ്ങൾ ഇതിനകം സന്ദർശിച്ചു. എവർഗ്രീൻ ചാരിറ്റബിൾ ട്രസ്റ്റ്
നടത്തിയ ഇന്റർനാഷണൽ ടാലന്റ് പരീക്ഷയായ ലിറ്റ്മസ് ടെസ്റ്റിൽ
വിദ്യാർഥികൾ ഉന്നത റാങ്കുകൾ കരസ്ഥമാക്കി. ഈ വിജയത്തിൽ
വിദ്യാർഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും ഒരുപോലെ
ആഹ്ലാദിക്കാം.


--
പണ്ട് പണ്ട് ഒരു കാട്ടിൽ സിംഹരാജാവുണ്ടായിരുന്നു.  അവനെ കാട്ടിലെ മൃഗങ്ങൾക്കെല്ലാം പേടിയായിരുന്നു. കൂടാതെ രാജാവ് പലഹാരക്കൊതിയനായിരുന്നു.  ആർക്കും അവൻ ഒരു പലഹാരവും കൊടുക്കില്ല. അങ്ങനെ ഒരു ദിവസം പലഹാരം ഇല്ലായിരുന്നു. സിംഹരാജാവിന് വിശന്നു.  മൃഗങ്ങളോട്  കാട്ടിൽ പോയി ഭക്ഷണം കൊണ്ടുവരാൻ കൽപ്പിച്ചു. പക്ഷേ കാട്ടിലേങ്ങും ഭക്ഷണമില്ല.  സിംഹ രാജാവ്  തിന്നു തീർത്തത് കൊണ്ടാണ് കാട്ടിലെങ്ങും ഭക്ഷണില്ലാതായത്.
=== നന്ദി.... ===
ആരോ രാജാവ് കേൾക്കേ തന്നെ അത് പറഞ്ഞു.
രാജാവ് തിന്നത് കൊണ്ടാണ് എന്നത് രാജാവിനെ ചൊടിപ്പിച്ചു. ആർക്കാണ് കാട്ടിലെ രാജാവിനെ കുറിച്ച് പറയാൻ ഇത്ര ധൈര്യം. ?
സിംഹ രാജാവ് പിന്നെ ശാന്തനായപ്പോൾ ചിന്തിച്ചു. എല്ലാവരും ഇങ്ങനെ ആർത്തിയോടെ പലഹാരം കഴിക്കുകയാണെങ്കിൽ എങ്ങനെ ക്ഷണം ഉണ്ടാകും? അവയുണ്ടാക്കാനും പഠിക്കണമല്ലോ.  


==== തത്തമ്മ - സിംറ വി ====


പ്രിയപ്പെട്ടവരേ...
പാറും തത്ത പറയും തത്ത
ഇത് നമ്മുടെ വിദ്യാലയത്തിലെ
നെൽക്കതിർ കൊത്തി തിന്നും തത്ത
കുരുന്നുകളുടെ കുസൃതികളും
പച്ച ചിറകും ചെഞ്ചുണ്ടും 
ഭാവനകളും.
കാണാൻ എന്തോരു ചേലാണ്.
കഥകൾക്കും കവിതൾക്കുമപ്പുറം
നോക്കിയിരിക്കാൻ രസമാണ്.
അവർ വിദ്യാലയത്തെ വായിക്കുന്നു.
സത്യത്തെ തിരിച്ചറിയുന്നു.
ഒപ്പം വിദ്യാലയത്തിന്റെ
ഇന്നലെകളിലേക്കും
വർത്തമാനകാലത്തേക്കുമുള്ള
യാത്രയും. മണി മാസ്റ്റർക്കുള്ള യാത്രയയപ്പും.
സമയക്കുറവിനാൽ പലതും ചേർക്കാനായിട്ടില്ല.
ചിലത് വിട്ടുപോയിട്ടുമുണ്ടാകാം.
അണിയിച്ചൊരുക്കിയത്
കുരുന്നുകളല്ലേ.
സദയം ക്ഷമിക്കുക.
ചൂണ്ടിക്കാണിക്കുക.
അവകാശവാദങ്ങളൊന്നുമില്ല.
എങ്കിലും ഈ പണിപ്പുരയിൽ ഞങ്ങൾക്കുകൂട്ടായവർ
ഒരുപാടുണ്ട്. പല നിലക്കും. പേരെടുത്തു പറയുന്നില്ല.
എല്ലാവരോടുമുള്ള
നന്ദിയും കടപ്പാടും ഹൃദയത്തിൽ സൂക്ഷിക്കുന്നു.


എന്ന്
==== തത്തമ്മയുടെ അഹങ്കാരം - ഷാന് രാജ് എം എസ് ====
ശുഹൈബ തേക്കിൽ


---------------
പണ്ടു പണ്ടൊരു  കാട്ടിൽ ഒരു തതത്തമ്മയുണ്ടായിരുന്നു. അവൾ ഭയങ്കര ബൂദ്ധിശാലിയായിരുന്നു. അവളെ ആർക്കും തോൽപ്പിക്കാൻ കഴിയില്ലായിരുന്നു. ഒരോ വർഷവും കാട്ടിൽ ബുദ്ധി മൽസരം നടത്തി. ആ മൽസരത്തിൽ തത്തമ്മയുണ്ടായിരുന്നു. എല്ലാ ചോദ്യത്തിനും തത്തമ്മ ഉത്തരം പറഞ്ഞു. പക്ഷേ അവസാന ചോദ്യത്തിൽ ഉത്തരം പറയുന്നവർ ആരോ അവരാണ് വിജയി.  പക്ഷേ അവസാന ചോദ്യത്തിൽ അന്ന് തത്തമ്മക്ക് ഉത്തരം കിട്ടിയില്ല.
ഉത്തരം പറഞ്ഞത് മാനും.  തത്തമ്മ ആകെ വിളറിപ്പോയി.  എല്ലാവരും തത്തമ്മയെ നോക്കി ചിരിച്ചു.  കൂട്ടുകാരെ എപ്പോഴും ആരും വിജയിക്കണമെന്നില്ല. വല്ലപ്പോഴുമുണ്ടാകുന്ന വിജയത്തിൽ ആഹ്ലാദിക്കാം. എന്നാൽ അഹങ്കരിക്കല്ലേ.


==== പച്ചക്കിളി - ഫാത്തിമ സന - 3 സി ====


പച്ചക്കിളിയേ, പറന്നുപ്പോകല്ലേ
പാലും പഴവും തന്നീടാം ഞാൻ
എന്നുടെ അരികെയിരുത്താം ഞാൻ
പട്ടിൽ കിടത്തിയുറക്കാം ഞാൻ
ധൃതിയിൽ നീ എങ്ങോട്ട് പാറിപ്പോകുന്നു.
ഇല്ലിമരത്തിൽ ഊഞ്ഞാലാടാനോ
മരപ്പൊത്തിൽ വിശ്രമിക്കാനോ
പച്ചയുടുപ്പിട്ട കുഞ്ഞുക്കിളിയേ
നിന്നെ കാണാൻ എന്തു രസം
പച്ചക്കിളിയേ താഴെ വന്നാൽ
ഇല്ലി മരത്തിൽ ഊഞ്ഞാലാട്ടാം
എന്തൊരു ചന്തം നിന്നെകാണാൻ
എന്തിഷ്ടമാണെനിക്കെന്നോ


==== 2017-18 മികവുകൾ ====
==== ചിത്ര ശലഭം ====
{|
ഫാത്തിമ തസ്‌നി കെ. ടി    1. സി
|-
| [[പ്രമാണം:17524 ACTIVITY 1.jpg|thumb|17524 ACTIVITY 1]] || [[പ്രമാണം:17524 ACTIVITY 2.jpg|thumb|17524 ACTIVITY 1]] || [[പ്രമാണം:17524 ACTIVITY 3.jpg|thumb|17524 ACTIVITY 1]]
|-
| [[പ്രമാണം:17524 ACTIVITY 4.jpg|thumb|17524 ACTIVITY 1]] || [[പ്രമാണം:17524 ACTIVITY 5.jpg|thumb|17524 ACTIVITY 1]] || [[പ്രമാണം:17524 ACTIVITY 6.jpg|thumb|17524 ACTIVITY 1]]
|-
| [[പ്രമാണം:17524 ACTIVITY 7.jpg|thumb|17524 ACTIVITY 1]] || [[പ്രമാണം:17524 ACTIVITY 8.jpg|thumb|17524 ACTIVITY 1]] ||
|}
 
 
==== 2017-18 മറ്റു പ്രവര്ത്തനങ്ങൾ ====
{|
|-
| [[പ്രമാണം:17524 ACTIVITY 26.jpg|thumb|17524 ACTIVITY 1]] || [[പ്രമാണം:17524 ACTIVITY 24.jpg|thumb|17524 ACTIVITY 1]] || [[പ്രമാണം:17524 ACTIVITY 23.jpg|thumb|17524 ACTIVITY 1]]
|-
| [[പ്രമാണം:17524 ACTIVITY 27.jpg|thumb|17524 ACTIVITY 1]] || [[പ്രമാണം:17524 ACTIVITY 25.jpg|thumb|17524 ACTIVITY 1]] || [[പ്രമാണം:17524 ACTIVITY 22.jpg|thumb|17524 ACTIVITY 1]]
|-
| [[പ്രമാണം:17524 ACTIVITY 36.jpg|thumb|17524 ACTIVITY 1]] || [[പ്രമാണം:17524 ACTIVITY 28.jpg|thumb|17524 ACTIVITY 1]] || [[പ്രമാണം:17524 ACTIVITY 21.jpg|thumb|17524 ACTIVITY 1]]
|-
| [[പ്രമാണം:17524 ACTIVITY 30.jpg|thumb|17524 ACTIVITY 1]] || [[പ്രമാണം:17524 ACTIVITY 29.jpg|thumb|17524 ACTIVITY 1]] || [[പ്രമാണം:17524 ACTIVITY 13.jpg|thumb|17524 ACTIVITY 1]]
|-
| [[പ്രമാണം:17524 ACTIVITY 20.jpg|thumb|17524 ACTIVITY 1]] || [[പ്രമാണം:17524 ACTIVITY 18.jpg|thumb|17524 ACTIVITY 1]] || [[പ്രമാണം:17524 ACTIVITY 14.jpg|thumb|17524 ACTIVITY 1]]
|-
| [[പ്രമാണം:17524 ACTIVITY 19.jpg|thumb|17524 ACTIVITY 1]] || [[പ്രമാണം:17524 ACTIVITY 17.jpg|thumb|17524 ACTIVITY 1]] || [[പ്രമാണം:17524 ACTIVITY 15.jpg|thumb|17524 ACTIVITY 1]]
|-
|  || [[പ്രമാണം:17524 ACTIVITY 16.jpg|thumb|17524 ACTIVITY 1]] || 
|}
 
 
[[പ്രമാണം:17524 ACTIVITY 11.jpg|thumb|17524 ACTIVITY 1]]
[[പ്രമാണം:17524 ACTIVITY 10.jpg|thumb|17524 ACTIVITY 1]]
 
=== 2018-19 ===
==== 2018-2019 അധ്യയന വർഷത്തിലെ മിന്നുന്ന വിജയങ്ങൾ ====
 
*  ഒന്നാം തരം സ്കൂള് പ്രവേശനത്തില് 9 വി്ദ്യാര്ത്ഥികളുടെ വര്ദ്ധനവ്
 
*  അലിഫ് അറബിക് മെഗാ ക്വിസ്സ് മത്സരത്തില് ഉപജില്ലയില് മൂന്നാം സ്ഥാനം.    


പാറ്റ  നല്ല പൂമ്പാറ്റ
ഭംഗിയുള്ള പൂമ്പാറ്റ
തേൻ കുടിക്കും പൂമ്പാറ്റ
പാറി നടക്കും പൂമ്പാറ്റ
വർണ ചിറകുള്ള പൂമ്പാറ്റ


== മികവാര്ന്ന പ്രവര്ത്തനങ്ങള് ==  
== മികവാര്ന്ന പ്രവര്ത്തനങ്ങള് ==  
1,516

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/448725" എന്ന താളിൽനിന്ന് ശേഖരിച്ചത്