"നല്ലൂർ നാരായണ എൽ പി ബേസിക് സ്കൂൾ, ഫറോക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
നല്ലൂർ നാരായണ എൽ പി ബേസിക് സ്കൂൾ, ഫറോക്ക് (മൂലരൂപം കാണുക)
06:29, 8 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ഓഗസ്റ്റ് 2018→2017-18
No edit summary |
|||
വരി 1,012: | വരി 1,012: | ||
* ഫറോക്ക് ക്സസ്റ്റര് തല മികവ് പ്രദര്ശനത്തില് അക്കാദമിക വിഭാഗത്തില് ഒന്നാം സ്ഥാനം | * ഫറോക്ക് ക്സസ്റ്റര് തല മികവ് പ്രദര്ശനത്തില് അക്കാദമിക വിഭാഗത്തില് ഒന്നാം സ്ഥാനം | ||
=== തേന്മൊഴി-സ്കൂള് മാഗസിന് === | |||
==== എഡിറ്റോറിയല് ==== | |||
ചീഫ് എഡിറ്റർ | |||
വീര മണികണ്ഠൻ | |||
സ്റ്റാഫ് എഡിറ്റർ | |||
ശുഹൈബ തേക്കിൽ | |||
സ്റ്റുഡന്റ് എഡിറ്റർ | |||
ഫാത്തിമ ശിഫ വി. | |||
എഡിറ്റോറിയൽ ബോർഡ് | |||
പി. ബീന | |||
ടി.പി മിനിമോൾ | |||
കെ അബ്ദുൽ ലത്തീഫ് | |||
സുഹൈൽ തേക്കിൽ | |||
സാധിക സന്തോഷ് | |||
ദാന ഫാത്തിമ | |||
ഹംന ദിയ | |||
മുഹമ്മദ് അദ്നാൻ | |||
==== സ്വാഭിമാനം ==== | |||
എന്റെ സ്കൂളിലെ കുരുന്നുകളുടെ അക്ഷര വിരുന്ന് എന്നെ ഏറെ ആഹ്ലാദിപ്പിക്കുന്നു. | |||
അതിശയിപ്പിക്കുന്നു. ഈ സൗഭാഗ്യം ആസ്വദിക്കാൻ ഇനി എനിക്കാവില്ലല്ലോ | |||
എന്നോർക്കുമ്പോൾ സങ്കടവും വരുന്നുണ്ട്. | |||
അവരുടെ നൈസർഗികമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുക. ഈ പൂമുട്ടുകൾ പരത്തുന്ന | |||
സൗരഭ്യം എങ്ങും പരക്കട്ടെ. വായിക്കുന്ന സ്വഭാവമില്ലാത്ത കുട്ടികളാണ് ഒരു | |||
രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായത്തിലെ ഏറ്റവും വലിയ പ്രശ്നം. | |||
എന്നാൽ എന്റെ കുട്ടികൾ അത്തരത്തിലുള്ളവരല്ലെന്ന് പറയാൻ ഈ രചനകൾ തന്നെ | |||
മതിയാകുമല്ലോ. വായിക്കുമ്പോൾ ജീവിതത്തിലേക്കുള്ള പുതിയ പാഠങ്ങളെയാണ് നാം | |||
സ്വായത്തമാക്കുന്നത്. | |||
അവർ വായിച്ചുതന്നെ വളരുന്നു. പലതും പഠിക്കുന്നു. കുട്ടികൾ അവരിലെ | |||
കലാവാസനകളെ ഇതിലൂടെ വളർത്തുന്നു. അവകാശവാദങ്ങളൊന്നും തന്നെയില്ല. തെറ്റു | |||
കുറ്റങ്ങൾ ഉണ്ടാവാം. സദയം പൊറുക്കുക. അവരെ അനുഗ്രഹിക്കുക. | |||
പ്രോൽസാഹിപ്പിക്കുക. നാളത്തെ പ്രതിഭകൾക്ക് ആശംസകളോടെ. | |||
വീരമണികണ്ഠൻ | |||
ഹെഡ് മാസ്റ്റർ | |||
- | |||
==== പ്രത്യാശയുടെ തേന്മൊഴികൾ ==== | |||
അറിവിന്റെയും തിരിച്ചറിവിന്റെയും എട്ടു പതിറ്റാണ്ടുകൾ. ഓർമകൾ | |||
പടിയിറങ്ങിപ്പോയ വിദ്യാലയത്തിന്റെ തിരുമുറ്റത്തുനിന്ന് ഒരിതൾകൂടി | |||
കൊഴിയുന്നു. വിനയത്തിന്റെയും വിവേകത്തിന്റെയും പാഠങ്ങൾ പഠിച്ചിറങ്ങിയ | |||
പത്തിലേറെ തലമുറകളുടെ തറവാടും ഈ പ്രദേശത്തിന്റെ സർവകലാശാലയും കൂടിയായിരുന്നു | |||
നല്ലൂർ നാരായണ എൽപി ബേസിക് സ്കൂൾ. | |||
എൺപത്തിനാലിന്റെ നിറവിലാണിപ്പോൾ ഈ അക്ഷര വീട്. തെളിയോർമകളുടെ, | |||
വേർപ്പാടിന്റെ, നേട്ടങ്ങളുടെ, കുതിപ്പിന്റെ, പ്രത്യാശയുടെ സ്മൃതികൾ | |||
പലതുണ്ട് പറയാൻ. പങ്കുവെക്കുവാൻ.അതെല്ലാം കോർത്തുകെട്ടിവെക്കുകയാണ് | |||
ഇവിടെ. അവ്യക്തമായ ഓർമകൾ പോലെതന്നെ പലതിനും കൃത്യതയുണ്ടാവണമെന്നില്ല. | |||
സൂക്ഷിക്കപ്പെട്ട ഹൃദയങ്ങളാണല്ലോ പുസ്തകങ്ങൾ. ഈ ചെറു പുസ്തകവും അങ്ങനെ | |||
ഒരുപാട് ഹൃദയങ്ങൾ ചേർത്തുവെക്കപ്പെട്ടതാണ്. കുറഞ്ഞ സമയങ്ങൾക്കുള്ളിലാണ് | |||
ഇതിന്റെ പണിപ്പുരയിലേക്കിറങ്ങിയത്. പോരായ്മകൾ കണ്ടേക്കാം. ക്ഷമിക്കുമല്ലോ. | |||
വിദ്യാലയത്തിന്റെ ചിത്രങ്ങളും ചരിത്രവും കുരുന്നുകളുടെ രചനകളും ഓർമകളും | |||
പൂവിട്ട ഈ തേന്മൊഴിയെ സ്വീകരിക്കുക. | |||
സ്റ്റാഫ് എഡിറ്റർ | |||
ശുഹൈബ തേക്കിൽ | |||
--- | |||
==== അവർ നട്ടത് നാളേക്കു കൂടിയുള്ള പൂമരം ==== | |||
ടി.കെ പാത്തുമ്മ | |||
ചാലിയാർ പുഴ കടലിന്റെ ഹൃദയത്തിലേക്ക് ഒഴുകുമ്പോൾ അതിന്റെ ഓരത്ത് ലോകാരംഭം | |||
തൊട്ടുതന്നെ ഫറോക്കുണ്ടായിരുന്നു. അന്നതിന്റെ പേര് എന്തായിരുന്നുവെന്ന് | |||
ചരിത്രത്തിനുപോലും ഓർമയില്ല. മമ്മിളിക്കടവ് എന്ന പേരിലറിയപ്പെട്ട | |||
പ്രദേശത്തിന് ഫാറൂഖാബാദ് എന്ന നാമകരണം ചെയ്തത് ടിപ്പു സുൽത്താനായിരുന്നു. | |||
പിന്നീട് അതു ലോപിച്ച് ഫറൂക്ക് ആയത് ചരിത്രമാണ്. എന്നാൽ | |||
പറവൻമുക്ക്(പറവൻമാർ എന്ന ഒരുവിഭാഗം ഇവിടെ താമസിച്ചിരുന്നുവെത്രെ. ഇതിൽ | |||
നിന്നാണ് ഫറോക്ക് എന്ന് രൂപം കൊണ്ടതെന്നും അഭിപ്രായമുണ്ട്. | |||
ടിപ്പുവിന്റെ പടയോട്ട കാലത്ത് ഇവിടം ഒരു വിജനമായ കുന്നിൻപ്രദേശമായിരുന്നു. | |||
ടിപ്പു മലബാർ കീഴടക്കി ഫാറൂഖാബാദ് മലബാറിന്റെ തലസ്ഥാനമായി പ്രഖ്യാപിച്ചു. | |||
ടിപ്പുവിന്റെ ഒളിത്താവളമായി ഫറോക്ക് കോട്ടക്കുന്നിൽ ഒരു കോട്ടയും | |||
നിർമിച്ചു. | |||
എന്നാൽ ഇവിടം ആൾ താമസം കുറവായിരുന്നു. എത്തിച്ചേരാൻ വലിയ പ്രയാസവുമായി. | |||
അതുകൊണ്ട് മലബാറിലെ പ്രശസ്തമായ വഴികളും പാതകളും ഫറോക്കുമായി ടിപ്പു | |||
ബന്ധിപ്പിച്ചു. മലബാറിൽ ഗതാഗത്തിനായി റോഡ് എന്ന ആശയം മുന്നോട്ടുവെച്ചതും അവ | |||
ഒട്ടുമുക്കാലും പ്രാവർത്തികമാക്കിയതും ടിപ്പുവാണ്. അന്ന് ഫറോക്കിൽ വന്ന് | |||
താമസിക്കാൻ ടിപ്പു കോഴിക്കോട്ടുനിന്ന് ആളുകളെയും കൊണ്ടുവരികയായിരുന്നു. | |||
പക്ഷെ ടിപ്പു മൈസൂരിലേക്ക് മടങ്ങിയപ്പോൾ ഇവരൊക്കെ തിരിച്ച് പോവുകയും ചെയ്തു. | |||
അതിനുശേഷമാവണം ഈ പ്രദേശവും ജനവാസ കേന്ദ്രമായി തളിർത്തത്. ഇന്നത് ഈ | |||
രൂപത്തിലേക്ക് വികസിച്ചു. | |||
കോഴിക്കോട്നഗരത്തിന്റെ തെക്കുവശത്തായി ചാലിയാർ പുഴയുടെ ഇടനെഞ്ചിൽ ഈ | |||
പ്രദേശത്തോട് ചേർന്നാണ് നല്ലൂർ എന്ന കൊച്ചു ഗ്രാമവും സ്ഥിതി ചെയ്യുന്നത്. | |||
വടക്ക് ചാലിയാർ പുഴയും തെക്ക് വടക്കുമ്പാട് പുഴയും(കടലുണ്ടിപ്പുഴയുടെ | |||
ഭാഗം)കിഴക്ക് രാമനാട്ടുകരയും പടിഞ്ഞാറ് ചാലിയാർ പുഴയുമാണ് ഫറോക്കിന്റെ | |||
അതിർത്തികൾ. പഴയ ഗ്രാമപഞ്ചായത്തിനിന്ന് നഗരസഭയായി വികസിച്ചു. | |||
ഇവിടുത്തെ പ്രധാന വ്യവസായം ഓടായിരുന്നു. ഇന്നത് അതിജീവനത്തിന്റെ | |||
വഴിതേടുമ്പോഴും ഈ പ്രദേശത്തിന്റെ ഗരിമയ്ക്ക് ആ ഓടുവ്യവസായത്തിന്റെ ഇന്നലെകളെ | |||
ഓർത്തേ മതിയാകൂ. കളിമണ്ണിൽ ചവിട്ടി കുഴച്ചുണ്ടാക്കിയ ചരിത്രത്തോടൊപ്പം | |||
തന്നെയാവണം നല്ലൂരിലെ ഈ അക്ഷരമുറ്റത്തും ഹരിശ്രീ കുറിച്ചു തുടങ്ങിയത്. | |||
ഇന്നിപ്പോൾ തലമുറകളെ അക്ഷരങ്ങളുടെ അന്നമൂട്ടിയ വൈജ്ഞാനിക | |||
സർവ്വകലാശാലയാണിത്. ഈ കലാലയ മുറ്റത്ത് ഒരു നൂറ്റാണ്ടിന്റെ ചരിത്രം | |||
വീണുറങ്ങുന്നു. തലമുറകളുടെ കാൽപ്പാടുകൾ ആ മണ്ണിൽ പതിഞ്ഞ് കിടക്കുന്നു. | |||
എടുത്തുപറയാൻ മികവും ഉയർത്തിക്കാട്ടേണ്ട മികവുകളും ഒട്ടേറെ. | |||
1932ൽ തലശ്ശേരിയിലെ കൃഷ്ണൻ മാസ്റ്ററാണിതിന്റെ ശിൽപി. അന്ന് | |||
പെൺകുട്ടികൾക്ക് മാത്രമായി ആരംഭിച്ചു. ഒന്നാം ക്ലാസ് മുതൽ അഞ്ചുവരെ | |||
ഉണ്ടായിരുന്നു. പഠനത്തോടൊപ്പം നൂലു നൂൽപ്പും പഠിപ്പിച്ചു. ഹിന്ദു മുസ്ലിം | |||
ഗേൾസ് എലിമെന്ററി സ്കൂൾ എന്നായിരുന്നു ആദ്യകാലത്തെ പേര്. അതിന് ശേഷം | |||
സ്കൂൾ നാരായണൻ മാസ്റ്ററുടെ ഉടമസ്ഥതയിലായി. ഒന്നുമുതൽ നാലാം ക്ലാസുവരെ | |||
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രവേശനം നൽകി. നാരായണ ഗേൾസ് | |||
എലിമെന്ററി സ്കൂൾ എന്നായി പിന്നീട്. അന്ന് മൂന്ന് അധ്യാപകരായിരുന്നു | |||
സ്കൂളിലുണ്ടായിരുന്നത്. പി.വി നാരായണമേനോൻ, സി.വി കുഞ്ഞിരാമൻനായർ, | |||
കെ.കെ അച്യുതൻ കുട്ടി മേനോൻ എന്നിവരായിരുന്നു അവർ. 1948ൽ ഇവിടേക്ക് | |||
പാർവതിയമ്മയും ശ്രീമതിയും അധ്യാപകരായെത്തി. 1949 ജൂണിൽ വിദ്യാലയം നാരായണ | |||
എയ്ഡഡ് എലിമെന്ററി സ്കൂളായി പരിണമിച്ചു. പിന്നീട് പലരും പലപ്പോഴായി | |||
വിദ്യാലയത്തിലേക്കു കടന്നുവന്നു. 1954-55 വർഷത്തിൽ നല്ലൂർ നാരായണ എയ്ഡഡ് | |||
എലമെന്ററി സ്കൂളായി മുഖം മാറ്റി. ഇക്കാലത്ത് ഒൻപത് അധ്യാപകരായിരുന്നു | |||
വിദ്യാലയത്തിൽ ഉണ്ടായിരുന്നത്. | |||
പി. വി. നാരായണമേനോൻ, കെ. കുഞ്ഞുണ്ണി നായർ, എം. കൃഷ്ണൻ നായർ,കെ.എം. | |||
വാസുദേവൻ കുറുപ്പ്, പി. ശ്രീമതി, കെ.കെ.രാമൻകുട്ടി നായർ,സി.വി | |||
വാസുദേവക്കുറുപ്പ്, കെ.കെ കുട്ടിശങ്കരൻ നായർ, ഗോവിന്ദൻ നായർ | |||
ഇവരായിരുന്നു അവർ. 1957ൽ നല്ലൂർ നാരായണ ജൂനിയർ ബേസിക് സ്കൂളായി മാറി. | |||
ഇതേ വർഷം തന്നെ കുട്ടിശങ്കരൻ മാസ്റ്ററുടെ സഹധർമിണിയായ പത്മിനി ടീച്ചറും | |||
സ്കൂളിന്റെ ഭാഗമായി. ഈ തലമുറയിലെ എല്ലാവരും ചരിത്രത്തിലേക്ക് മടങ്ങി. ഏക | |||
കണ്ണിയായി പത്മിനി ടീച്ചർ ഇന്നും രാമനാട്ടുകര പെട്രോൾ പമ്പിനടുത്തുള്ള | |||
വീട്ടിലുണ്ട്. | |||
1958 മാർച്ച് മാസത്തിലാണ് സ്കൂൾ നല്ലൂർ നാരായണ എൽ.പി ബേസിക് | |||
സ്കൂളായി മാറുന്നത്. 1962 - 63 വർഷത്തിൽ സ്കൂളിലേക്ക് സ്പെഷ്യലിസ്റ്റ് | |||
അധ്യാപികയായി ബിയാട്രിസ്് കമലാ ഭായി ടീച്ചർജോലിയിൽ പ്രവേശിച്ചു. തയ്യൽ | |||
അധ്യാപികയായിരുന്ന അവർ അകാലത്തിൽ പൊലിഞ്ഞു. അവരുടെ വിയോഗം | |||
അധ്യാപകരേയും വിദ്യാർത്ഥികളേയും ഏറെ ഞെട്ടിക്കുന്നതായിരുന്നു. | |||
1969-70വർഷത്തിലാണ് ഈ വിദ്യാലയത്തിലേക്ക് കോട്ടക്കൽ പറപ്പൂർ സ്വദേശിയായ | |||
തേക്കിൽ മൂസ മാസ്റ്റർ അറബി അധ്യാപകനായെത്തുന്നത്. | |||
1971 ജൂലൈയിൽ ഹരിലാൽ മാസ്റ്ററും ഗംഗാധരൻ മാസ്റ്ററും ഒരേ ദിവസം | |||
വിദ്യാലയത്തിൽ ചേർന്നു. 1972ൽ പുഷ്പവല്ലി ടീച്ചറും 1973 ജൂലൈയിൽ | |||
രാധാമണി ടീച്ചറും 1975ൽ സരസ്വതിയമ്മ ടീച്ചറും 1977ൽ നഫീസ ടീച്ചറും 1978ൽ | |||
പാത്തുമ്മ ടീച്ചറും വിലാസിനി ടീച്ചറും 1983ൽ മണി മാസ്റ്ററും | |||
സ്കൂളിലെത്തി. പിന്നീട് ബീന ടീച്ചറും പ്രബോധിനി ടീച്ചറും മോഹനവല്ലി ടീച്ചറും | |||
വത്സല ടീച്ചറും സ്കൂളിന്റെ ഭാഗമായി. ഇപ്പോൾ ഈ സ്കൂളിൽ മണിമാസ്റ്ററടക്കം | |||
15 അധ്യാപകർ ജോലി ചെയ്യുന്നു. 12 ഡിവിഷനുകളിൽ 250 വിദ്യാർഥികളും | |||
പഠിക്കുന്നുണ്ട്. | |||
ഈ സ്കൂളിലെ അധ്യാപകരിൽ പലരും അന്ന് ദമ്പതികളായിരുന്നു. തെക്കൻ | |||
ജില്ലകളിൽ നിന്ന് വന്ന് ഇവിടെ അവർ അധ്യാപകരായി.പുരുഷൻമാർ ഇവിടെതന്നെ | |||
സ്ഥിരതാമസമാക്കി. സ്ത്രീകൾ സമീപപ്രദേശങ്ങളിൽ നിന്നുതന്നെ വിവാഹം കഴിച്ച് | |||
ഇവിടെത്തെ അന്തേവാസികളായി. | |||
നാരായണൻ മാസ്റ്ററുടെ മരണത്തിന് ശേഷം അദ്ദേഹത്തിന്റെ മകൻ ശശിധരനായിരുന്നു | |||
സ്കൂൾ മാനേജർ. 2002 ൽ അദ്ദേഹത്തിൽ നിന്ന് കൊടിയത്തൂർ സ്വദേശിയായ | |||
എന്റെ പിതാവ് ടി.കെ മുഹമ്മദ് ഹാജിക്ക് മാനേജ്മെന്റ് കൈമാറി. സാമൂഹിക | |||
പ്രതിബദ്ധതക്കപ്പുറം വിദ്യാഭ്യാസം അന്നിത്ര സാർവത്രികമായിരുന്നില്ല. | |||
അക്ഷരസ്നേഹത്തിനും നാട്ടുനന്മയ്ക്കും അപ്പുറം സാമ്പത്തിക ബാധ്യതയല്ലാതെ അന്നീ | |||
വിദ്യാലയം അവർക്കൊന്നും മടക്കി നൽകിയിരുന്നില്ല. ഭൗതികസാഹചര്യങ്ങളുടെ | |||
അപര്യാപ്തതയിൽ വീർപ്പുമുട്ടിയ ഭൂതകാലം. അധ്യാപകക്ഷാമവും | |||
വിദ്യാഭ്യാസത്തോടുള്ള മുഖംതിരിക്കലും എല്ലാം ഈ പിന്നാക്കാവസ്ഥയെ ഊട്ടി | |||
വളർത്തി. | |||
ടി.കെ.മുഹമ്മദ് ഹാജിയിൽ നിന്ന് എന്റെ ഭർത്താവ് ടി.മൂസ മാസ്റ്റർ | |||
സ്കൂളിന്റെ അധികാരം ഏൽക്കുമ്പോഴും സ്ഥിതി മറിച്ചല്ല. സ്കൂൾ | |||
നിലനിർത്തികൊണ്ടുപോകാൻ അദ്ദേഹം ഏറെ പ്രയാസപ്പെട്ടു. സ്കൂളിലെ ഒരറബി | |||
അധ്യാപകന് ഈ പ്രതിസന്ധികളെ നീന്തിക്കടക്കാൻ ഇച്ഛാശക്തിമാത്രമായിരുന്നു | |||
കൈമുതൽ. | |||
പെരുമഴ പെയ്ത എത്രയോ ജൂൺ മാസങ്ങളിൽ ആശങ്കയോടെ ഈ സ്കൂൾ മുറ്റത്തേക്ക് | |||
കയറി വന്ന കുരുന്നുകളൊക്കെ ഇന്ന് സമൂഹത്തിന്റെ വിവിധ മേഖലകളിൽ | |||
വിരാജിക്കുന്നു. | |||
അന്നവർക്ക് വർണക്കുടയുണ്ടായിരുന്നില്ല. പുത്തനുടുപ്പുണ്ടായിരുന്നില്ല. | |||
പ്രവേശനോത്സവവും ഒരുക്കിയിരുന്നില്ല. നവാഗതർക്ക് മധുരവും | |||
വിളമ്പിയിരുന്നില്ല. സ്വീകരിക്കാനും യാത്രയാക്കാനും ആരുമെത്തിയിരുന്നില്ല. | |||
അങ്ങനെ കടന്നുപോയ എത്രയോ തലമുറകളുടെ സന്തോഷച്ചിരി ഈ മുറ്റത്ത് പരതിയാൽ | |||
ഇപ്പോഴും കണ്ടെടുക്കാം. | |||
ആത്മാർഥതയുടെയും സേവന തത്പരതയുടെയും മികച്ച ഉദാഹരണമായിരുന്നു മൂസ | |||
മാസ്റ്റർ. വിദ്യാർഥികളെ പ്രത്യേകം ശ്രദ്ധിച്ചു. പഠനകാര്യങ്ങളിൽ | |||
മാത്രമല്ല സ്കൂളിനെ പരിപാലിക്കുന്നതിലും ജാഗ്രത പാലിച്ചു. സ്കൂളിൽ വരാത്ത | |||
കുട്ടികളെ പ്രത്യേകം ശ്രദ്ധിച്ചു. രക്ഷിതാക്കളുമായി സംസാരിച്ച് അവരെ | |||
ബോധവാൻമാരാക്കി. | |||
അദ്ദേഹത്തോട് നാട്ടുകാർക്ക് ബഹുമാനമായിരുന്നു. കുട്ടികൾക്ക് ഭയം കലർന്ന | |||
ആദരവായിരുന്നു. അദ്ദേഹത്തിന്റെ സേവനപാത സ്കൂളിൽ മാത്രമൊതുക്കിയില്ല. | |||
ശുഭപ്രതീക്ഷയുമായി. പ്രസന്നമായ മുഖ ഭാവത്തോടെ ആൾക്കൂട്ടങ്ങൾക്കിടയിൽ | |||
ഒരാളായി അദ്ദേഹം നമുക്കിടയിൽ ഉണ്ടായിരുന്നു. ഇനിയും കുറച്ച് കാലം കൂടി | |||
ജീവിച്ചിരുന്നുവെങ്കിൽ എന്ന് ജീവിച്ചിരിക്കുന്നവരെകൊണ്ടൊക്കെ | |||
പറയിപ്പിച്ചദ്ദേഹം 2016 മെയ് 31 ന് കണ്ണടച്ചപ്പോൾ ഞങ്ങൾക്ക് നഷ്ടമായത് | |||
ജീവസ്പന്ദനമായിരുന്നു. | |||
ചില വിളക്കുകൾ അങ്ങനെയാണ്. വെളിച്ചം പരത്താനാകുക കുറഞ്ഞ നാളത്തേക്ക് | |||
മാത്രമാകും. എത്രകാലം വെളിച്ചം പകർന്നു എന്നതിലല്ല പകർന്ന കാലയളവിൽ | |||
എത്രപേർക്കതിൽ നിന്ന് ഇരുട്ടിനെയകറ്റാനായി എന്നതിലാണ് കാര്യം. ജീവകാരുണ്യ | |||
പ്രവർത്തനങ്ങളിൽ, രാഷ്ട്രീയത്തിൽ, എല്ലായിടത്തും അദ്ദേഹം നിറഞ്ഞുനിന്നു. | |||
എല്ലായിടത്തും അഭിപ്രായങ്ങൾ തുറന്ന് പറഞ്ഞു. പ്രദേശത്തെ കുട്ടികൾക്ക് | |||
അക്ഷരങ്ങളെ അറിയാനുള്ള അവസരമില്ലാതാക്കിയാൽ അത് തലമുറകളോട് ചെയ്യുന്ന | |||
അനീതിയാകുമെന്ന തിരിച്ചറിവിൽ നിന്നാണ് അദ്ദേഹം ഈ അക്ഷര വിളക്കിനെ കെടാതെ | |||
കാത്തത്. ഇപ്പോൾ ആ ചുമതല എന്റെ കൈകളിേെലക്കാണെത്തിച്ചിരിക്കുന്നത്. ഒപ്പം | |||
നമ്മുടേയും. | |||
---- | |||
==== അലിവുമരത്തിന്റെ തണലിൽ ==== | |||
ശുഹൈബ തേക്കിൽ | |||
ഓർമകൾ ഒരു പേമാരിപോലെയാണ്. എപ്പോഴും ഒരു വേദനയും. ചിലത് എത്ര ശ്രമിച്ചാലും | |||
മറക്കാൻ കഴിയാത്ത വേവലാതികളും. പക്ഷേ അവയെല്ലാം എണ്ണിപ്പെറുക്കി | |||
തുടങ്ങിയാൽ ഒടുവിൽ വേദന മാത്രമാവും. നഷ്ടപ്പെട്ട | |||
ഒന്നിനെക്കുറിച്ചാകുമ്പോൾ പറയുകയും വേണ്ട. | |||
മൂസ മാസ്റ്ററുടെ മകൾ. ആ മേൽ വിലാസം ഇന്നും വലിയ ആശ്വാസമാണ്. | |||
സുരക്ഷിതത്വമാണ്. ആ വിളക്ക് അണഞ്ഞിട്ട് രണ്ടു വർഷമായെങ്കിലും ഇന്നും | |||
എനിക്കൊപ്പമുണ്ട് ആ മുഖം. ആ സ്നേഹത്തിന്റെ കരുതലും വാത്സല്യത്തിന്റെ തലോടലും | |||
തന്നെയാണ് ഇന്നും എന്റെ ശക്തി. ചിലപ്പോഴെങ്കിലും ആ വിളിയൊച്ച എന്നെ ഞെട്ടി | |||
ഉണർത്തുന്നു. ആ ഓർമകളിൽ ഞാൻ വല്ലാതെ നനയുന്നു. | |||
സ്കൂളിലും വീട്ടിലും എല്ലായിടത്തുമുണ്ട് ആ സാമീപ്യം. കൈവിട്ടുപോയിട്ടും | |||
കൂടെപ്പോരുന്ന ആശ്വാസത്തിന്റെ തണൽ മരം. അധ്യാപന വഴിയിലേക്കുള്ള എന്റെ | |||
ആദ്യത്തെ മാർഗ ദീപം. കണക്കിന്റെ മാന്ത്രികതയിലേക്ക് ആദ്യം കൂട്ടിക്കൊണ്ടുപോയ | |||
ഗുരുനാഥൻ. പ്രശ്നങ്ങളിൽ, പ്രതിസന്ധികളിൽ കരുത്തായതും പ്രധാനപ്പെട്ട | |||
തീരുമാനങ്ങളെടുക്കുമ്പോൾ തുണയാകുന്നതും ആ നിശ്ചയദാർഢ്യം തന്നെയാണ്. | |||
പറയാൻ ഏറെയുണ്ട്. പകർത്തിയതും ആ വലിയ ജീവിതത്തിൽ നിന്നുതന്നെ. | |||
എത്രപെട്ടെന്നാണ് വർഷങ്ങൾ കൊഴിഞ്ഞുപോയത്. കുഞ്ഞുടുപ്പും പുള്ളിക്കുടയും | |||
സ്ലേറ്റും പിടിച്ച് ഉപ്പയുടെയും ഉമ്മയുടെയും വിരൽത്തുമ്പിൽ തൂങ്ങി ഇതേ | |||
വിദ്യാലത്തിലേക്ക് കയറിവന്നത് ഇന്നലെത്തെപോലെ. ഇതേ അക്ഷരമുറ്റത്ത് ഞാനെന്റെ | |||
ബാല്യം കാണുന്നു. കളിക്കൂട്ടുകാരെ ഓർക്കുന്നു. പഴയകാല പൊലിമകളിലേക്ക് അവരും | |||
എന്നോടൊപ്പം നടന്നടുക്കുന്നു. കളിയോർമകളുടെ തിരുമുറ്റത്ത് സഹോദരി ഷുഹൈറ, | |||
അനുലാൽ, നിൽഷ, സ്മിത, ജിൻസി, സക്കീർ, പ്രിയേഷ് പിന്നെയും ഒരുപാട് | |||
മുഖങ്ങൾ. ഹരിലാൽ മാഷും ഗോപി മാഷും ഗംഗാധരൻ മാഷും, മണികണ്ഠൻ മാഷ്, | |||
രാധാമണി ടീച്ചർ, പത്മിനി ടീച്ചർ, പ്രബോധിനി ടീച്ചർ, സരസ്വതി | |||
ടീച്ചർ...അങ്ങനെ ഓർമകളിൽ തളിർത്ത് ഒരുപാട് മുഖങ്ങൾ. പലരും | |||
പലവഴിക്കായി ചിതറിപ്പോയെങ്കിലും ഓർമകളുടെ കടത്തുവഞ്ചി തുഴഞ്ഞ് ഞാൻ ആ യാത്ര | |||
ബാല്യവും കൗമാരവും കടന്ന് തുഴഞ്ഞ് നീങ്ങാറുണ്ട്. പലപ്പോഴും ആ ഇണക്കവും | |||
പിണക്കവും കുസൃതിയും കുശുമ്പിന്റെ വർണക്കുട ചൂടി എന്നെ പിന്തുടരാറുണ്ട്. അതേ | |||
വിദ്യാലയ മുറ്റത്ത് ഞാനിന്ന് ഒരധ്യാപികയായി എത്തിയിരിക്കുന്നു. ഒരു മകൾക്ക് | |||
ഉപ്പക്ക് നൽകാനുള്ള ഏറ്റവും വിലമതിക്കുന്ന സമ്മാനം. സന്തോഷവും അഭിമാനവും. | |||
ഓർക്കാനും ഓർമിക്കപ്പെടാനുമുണ്ട് ഒരുപാടുപേർ. എന്റെ ജീവിതം | |||
തളിർത്തുപൂക്കട്ടെ എന്നു കരുതി ഉപ്പ നൽകിയ വാത്സല്യത്തിന് താഴെ | |||
അനുവാദത്തിന്റെ മുദ്രയിട്ടുതന്ന സ്കൂൾ മാനേജർ കൂടിയായ പ്രിയപ്പെട്ട ഉമ്മ. | |||
കരുത്തു പകരുന്ന കൂടെപ്പിറപ്പുകളായ സുഹൈൽ, വാസില, മറ്റു സഹപ്രവർത്തകർ | |||
ഇവരെല്ലാം അവരിൽ ചിലർ മാത്രം. | |||
ഉപ്പ കൊളുത്തിയ വിളക്കിന് കൂടുതൽ എണ്ണ പകരണം. വിദ്യാ വിപ്ലവത്തിൽ | |||
പ്രദേശത്തിന് മാർഗദീപമാകാൻ ഈ വെളിച്ചത്തെ നയിക്കണം. അത് വലിയൊരു | |||
സ്വപ്നമാണ്. മുമ്പേ നയിച്ചവരുടെ വിലപ്പെട്ട സംഭാവനകളേ ആഴത്തിൽ അറിയുന്നു. | |||
അതിനെ വിലമതിക്കുന്നു. | |||
ആ സ്വപ്നത്തിന്റെ പൂർണതക്ക് നാട്ടുകാർ, കൂട്ടുകാർ, ഗുരുനാഥൻമാർ, | |||
മറ്റു സഹപ്രവർത്തകർ, എല്ലാവരുടെയും പ്രാർഥനയും സഹായവും അനിവാര്യമാണ്. | |||
വിദ്യാലയത്തിലെ അധ്യാപകരും നാട്ടുകാരും വിദ്യാർത്ഥികളും തന്നെയാണ് ആ | |||
കരുത്ത്. അത് കൂടുതൽ ദൃഢമായി തന്നെ ഞങ്ങൾക്കൊപ്പമുണ്ടാകുമെന്നു | |||
പ്രതീക്ഷിക്കുന്നു. | |||
------ | |||
==== നന്ദി ആരോടു ഞാൻ ചൊല്ലേണ്ടു ==== | |||
1983 ലാണ് ഞാൻ ഈ സ്കൂളിലെത്തുന്നത്. കൊയിലാണ്ടിയിലെ പന്തലായനിയിൽ | |||
നിന്നാണ് സ്കൂളിലേക്ക് ദിവസവും വന്നിരുന്നത്.അന്ന് എനിക്കു മുകളിൽ 13 | |||
അധ്യാപകരുണ്ടായിരുന്നു. ഒരു കുടുംബംപോലെയായിരുന്നു ഞങ്ങൾ. ആ തലമുറയിൽപെട്ട | |||
എല്ലാവരും സർവീസിൽ നിന്നും വിരമിച്ചു. ചിലർ ജീവിതത്തിൽ | |||
നിന്നേയാത്രയായി. അവരൊക്കെതന്ന സ്നേഹവും കരുതലും ഹൃദയത്തിലുണ്ട്. ഇന്ന് 14 | |||
സഹപ്രവർത്തകർ എന്റെ ചുറ്റിലുമുണ്ട്. അവരിൽ നിന്നും എനിക്കു കിട്ടുന്നതും | |||
സ്നേഹംതന്നെയാണ്. | |||
ഞാനിവിടെ എത്തുമ്പോൾ ഇങ്ങനെയായിരുന്നില്ല ചിത്രം. പറയാൻ ഏറെയുണ്ട്. | |||
ഓർമകൾക്ക് ജീവനുള്ളതു പോലെ. ഇല്ലായ്മയുടെയും കഷ്ടപ്പാടിന്റെയും | |||
പൂർവകാലത്ത് നിന്നാണ് അനുഗ്രഹങ്ങളുടെ മടിതട്ടിലെത്തിച്ചേർന്നത്. | |||
എല്ലാത്തിനും ദൈവത്തെ സ്തുതിക്കുന്നു. കൂടെ നിന്നവരെ ഹൃദയത്തോട് | |||
ചേർത്തുവെക്കുന്നു. | |||
2018 മെയ് 31 ന് ഞാൻ പിരിഞ്ഞുപോകുമ്പോൾ എന്റെ ആഗ്രഹങ്ങൾ ഏറെ കുറേ | |||
പൂവണിഞ്ഞിരിക്കുന്നു. സൗകര്യങ്ങളുടെയും സൗഭാഗ്യങ്ങളുടെയും ക്ലാസ് മുറികളിൽ | |||
ഇന്നത്തെ കുട്ടികൾക്ക് പഠിക്കാനാവുന്നു. എന്റെ വിദ്യാർത്ഥികൾ തന്നെ | |||
ഇന്നീ സ്കൂളിലെ അധ്യാപകരായി എത്തിയിരിക്കുന്നു. സ്കൂളിന്റെ അക്കാദമിക് | |||
നിലവാരവും ഭൗതിക നിലവാരവും വളരെയേറെ ഉയർന്നു. പഠനനിലവാരം ഉന്നതിയിലെത്തി. | |||
പി.ടി.എയും മാനേജറും, അധ്യാപകരും രക്ഷിതാക്കളും ഒത്ത് പിടിച്ച് | |||
പരിശ്രമിച്ചതിന്റെ ഫലമാണിത്. എല്ലാവരേയും അഭിനന്ദിക്കുന്നു. | |||
ചാരിതാർത്ഥ്യത്തോടെ യാത്ര പറയുന്നു. ഇനിയും വളരേണ്ടതുണ്ട്. ഉയർച്ചയുടെ | |||
പാരമ്യതയിലേക്ക് എത്തിച്ചേരണമെന്നതാണ് സ്വപ്നം. എന്നെ ഞാനാക്കിയത് ഈ | |||
സ്കൂളാണ്. ഈ ക്ലാസ് മുറികളാണ്. ബി.ആർ.സിയിൽ ഇംഗ്ലീഷ് ട്രെയ്നറായി | |||
പ്രവർത്തിക്കാനുള്ള സൗഭാഗ്യവും ഇതുവഴി ലഭിച്ചു. എല്ലാത്തിനും എന്നും നന്ദി. | |||
- | |||
==== മാതൃകകളുമായി മണി മാഷ് ==== | |||
ഈ വിദ്യാലയത്തിലെ അധ്യാപികയായി ഞാൻ എത്തിയ കാലം. ഇവിടെ അധ്യാപകരെല്ലാം സമീപ | |||
പ്രദേശത്തു നിന്ന് നടന്നു വരുന്നവരായിരുന്നു. അവർക്കിടയിൽ നിന്ന് | |||
വിഭിന്നനായി സൈക്കിൽ ചവിട്ടി വരുന്ന കൊയിലാണ്ടിക്കാരനായ മണി മാസ്റ്റർ | |||
തികച്ചും വ്യത്യസ്തനായി. കുറേക്കാലം ഒന്നാം ക്ലാസിലെ അധ്യാപകനായിരുന്നു | |||
അദ്ദേഹം. | |||
തന്റെ മുമ്പിലിരിക്കുന്ന ഓരോ കുട്ടിയേയും സ്വന്തം മക്കളെപോലെ | |||
കരുതാനാകാത്തവർക്ക് അധ്യാപകനാകാനുള്ള യോഗ്യതയില്ലെന്ന വാക്കിനെ അദ്ദേഹം | |||
അന്വർഥമാക്കി. അമ്മമാരുടെ കൈകളിൽ നിന്ന് സ്കൂളിൽ എത്തുന്ന | |||
കുട്ടികൾക്ക് സ്കൂളുമായി ഇണങ്ങാൻ കുറച്ചു സമയമെടുക്കുമല്ലോ. ആദ്യത്തെ | |||
അപരിചിതത്വം. ആദ്യത്തെ അമ്പരപ്പ്, എല്ലാം ഒന്നു പരിചയപ്പെട്ടുവരുന്നതുവരെയുള്ള | |||
അനിശ്ചിതത്വമാണത്. ഈ സമയം മുതലേ മാഷ് കുട്ടികളുടെ കളിക്കൂട്ടുകാരനായി. അവരെ | |||
പിതൃതുല്യം സ്നേഹിച്ചു. അലമുറയിട്ടുകരയുന്ന കുട്ടികളെ ചേർത്തുപിടിച്ചു. | |||
തൊട്ടും തലോടിയും അവരുടെ മനസ് വായിച്ചു. തന്റെ രണ്ടു മക്കളേയും ഈ | |||
വിദ്യാലയത്തിൽ ചേർത്തു സ്കൂളിനോടുള്ള ആഭിമുഖ്യം ഒന്നുകൂടി | |||
ഊട്ടിയുറപ്പിച്ചു. പൂർവവിദ്യാർഥികളുടെ കണ്ണിൽ നിന്ന് വായിച്ചെടുക്കാം | |||
കുട്ടികളുമായുള്ള അദ്ദേഹത്തിന്റെ ആത്മബന്ധം. അവരുടെ മനസ് പറയുമായിരുന്നു | |||
ഗുരുശിഷ്യ ബന്ധത്തിന്റെ ആഴവും പരപ്പും. | |||
ക്ലാസിലും ഈ വ്യത്യസ്തത മാഷ് നിലനിർത്തി. കുട്ടികൾക്ക് കഥ പറഞ്ഞു | |||
കൊടുത്തു. പാട്ടു പാടിക്കൊടുത്തു. അവരിലെ നൈസർഗികമായ കഴിവുകളെ | |||
പ്രോൽസാഹിപ്പിച്ചു. കഥ പറച്ചിലിനും പാട്ടു പാടുന്നതിനുമിടയിൽ അവരിൽ | |||
ഒരാളായി മാറി മാഷ്. പിന്നീട് നാലാം ക്ലാസിൽ എനിക്ക് അദ്ദേഹത്തോടൊപ്പം | |||
പഠിപ്പിക്കാൻ അവസരം ലഭിച്ചു. | |||
വടിയെടുക്കാതെ എങ്ങനെ പഠിപ്പിക്കാം, പാഠഭാഗങ്ങൾ എങ്ങനെ രസകരമാക്കാം എന്നും | |||
എനിക്ക് കാണിച്ചുതന്നത് അദ്ദേഹമാണ്. മോണോ ആക്ട്, കഥ, നാടകം എന്നിവ കുട്ടികളെ | |||
പഠിപ്പിച്ചെടുക്കാനുള്ള അദ്ദേഹത്തിന്റെ മികവ് വേറെ തന്നെയായിരുന്നു. ഗണിത | |||
ക്ലബ്ബ്, ഇംഗ്ലീഷ് ക്ലബ്ബ്, സ്റ്റാഫ് സെക്രട്ടറി, എന്നീ ഒട്ടനവധി സ്ഥാനങ്ങൾ | |||
ഒരേ സമയം വഹിച്ചു. | |||
ആ മികവുകൊണ്ടൊക്കെ തന്നെ കുറച്ച് കാലം റിസോഴ്സ് പേഴ്സണായും പ്രവർത്തിച്ചു. | |||
ഒരുപാട് മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ചിട്ടാണ് അദ്ദേഹം സ്കൂളിന്റെ | |||
പടിയിറങ്ങുന്നത്. ഒടുവിൽ എന്നന്നേക്കുമുള്ള ഓർമ്മ സമ്മാനമായി മനോഹരമായ | |||
കവാടം കൂടി സ്വന്തം ചെലവിൽ നിർമ്മിച്ചാണ് മാഷ് പിരിയുന്നത്. | |||
അനിവാര്യമാണ് ഈ യാത്ര പറച്ചിലെങ്കിലും വല്ലാത്ത വിഷമമുണ്ട്. മാഷിന്റെ | |||
സാന്നിധ്യമില്ലാത്ത ഒരു വിദ്യാലയമുറ്റത്തേക്കാണല്ലോ അടുത്ത അധ്യയനവർഷം | |||
വരേണ്ടിവരിക എന്നോർക്കുമ്പോൾ മനസ് വിങ്ങുന്നു. എന്റെ ഗുരുനാഥന് എല്ലാവിധ | |||
ആശംസകളും നേരുന്നു. മനസ് നിറഞ്ഞ പ്രാർഥനകളോടെ... | |||
- | |||
==== പുണ്യമീ ജന്മം ==== | |||
വിദ്യതന്നാലയം വിദ്യാലയം | |||
വിജ്ഞാനമേകുന്ന പുണ്യതീരം | |||
ഞാനെന്ന നീയെന്ന നമ്മളെന്ന | |||
വേർതിരിവില്ലാത്ത ശാന്തി തീരം | |||
മതമില്ല, മതിലില്ല, ജാതിയില്ല | |||
മനമൊന്നായ് വാഴുന്ന സ്നേഹതീരം | |||
എത്ര കുരുന്നുകൾക്കറിവിന്റെ നിറദീപം | |||
തെളിയിക്കാനായിതെൻ പുണ്യജന്മം | |||
ഈ സേനഹതീരത്തിലണയുവാനായതിൽ | |||
ഏറ്റം കൃതാർത്ഥയാണീയിന്നു ഞാൻ | |||
എത്ര കുസൃതി തൻ വികൃതികൾക്കൊപ്പം | |||
എത്ര ചിണുങ്ങുന്ന ചിന്തകൾക്കൊപ്പം | |||
എത്രയോ നിർമല ഹൃദയങ്ങൾക്കൊപ്പം | |||
എത്ര പവിത്രമാമോർമകൾക്കൊപ്പം | |||
എത്രയോ തപ്ത നിശ്വാസങ്ങൾക്കൊപ്പം | |||
എത്രയും ഖിന്നമാം വദനങ്ങൾക്കൊപ്പം | |||
എത്രനാൾ നീന്തിത്തുടിച്ചാലും എന്നിൽ | |||
തീരത്തണയുവാൻ തോന്നുകില്ല | |||
ഒട്ടും കിതയ്ക്കില്ല, ഒട്ടും മടുക്കില്ല | |||
ഈ സ്നേഹവഞ്ചി കുതിക്കുമെന്നും | |||
ഒരു വാക്കിൽ ഒരു നോക്കിൽ, | |||
സാന്ത്വനമേകുവാൻ | |||
ഒരുപാടു മോഹം ബാക്കിയുണ്ട് | |||
ഒരു കുഞ്ഞു ഹൃദയത്തിൻ തിരിവെട്ടമാകുവാൻ | |||
എന്നിലെയഗ്നി തിളക്കുമെന്നും | |||
അറിവിന്റെ അലിവിന്റെ അമരത്തണയുവാൻ | |||
അക്ഷരത്തോണിയിലേറി നീങ്ങാം | |||
അനന്ത വിഹായസിൽ അതിവേഗ വേഗം | |||
അടിവെച്ചുയരുവാൻ നിങ്ങൾക്കാകട്ടേ---- | |||
എങ്കിൽ ധന്യമീ ജന്മം പുണ്യമീ ജന്മം.. | |||
മിനി മോൾ | |||
---- | |||
==== മുഹമ്മദ് ഹാജി വഴിയും വഴികാട്ടിയും ==== | |||
സുഹൈൽ ടി. | |||
മുഹമ്മദ് ഹാജി ഇന്നു നമ്മോടൊപ്പമില്ലെന്നു വിശ്വസിക്കാനാവുന്നില്ല. നമ്മുടെ | |||
സ്കൂളിനെ ഇന്നത്തെ പുരോഗതിയിലേക്ക് എത്തിച്ചവരിൽ പ്രധാനിയായിരുന്നു | |||
അദ്ദേഹം. സ്കൂൾ മുറ്റത്ത് പൂത്തു തളിർത്തു നിൽക്കുന്ന മഹാഗണി മരങ്ങൾ, | |||
അവ നൽകുന്ന തണലും കുളിർമയും അദ്ദേഹം നട്ട നന്മയുടെ ഗന്ധങ്ങളായി | |||
ഇന്നുമിവിടെയുണ്ട്. സ്കൂളിലെത്തുന്നവർ ആ തണൽ നനയാതെ ഇവിടെ നിന്നു | |||
തിരിച്ചുപോകാറില്ല. നേരത്തെ സ്കൂൾ നടത്തിയിരുന്ന നാരായണൻ മാസ്റ്ററുടെ | |||
മകൻ ശശിധരനിൽ നിന്നാണ് മുഹമ്മദ് ഹാജി ഈ സ്കൂൾ ഏറ്റെടുക്കുന്നത്. ഇന്നീ | |||
പരിഷ്ക്കാരത്തിലേക്കുള്ള ആദ്യത്തെ മാർഗദർശിയായിരുന്നു അദ്ദേഹം. | |||
കൊടിയത്തൂർ നിവാസി. പൗരപ്രമുഖൻ. തെയ്യത്തുംകടവ് മദ്റസത്തുൽ ഇസ്ലാമിയ | |||
മാനേജിംഗ് കമ്മിറ്റി അംഗം. പള്ളിയുടെയും മദ്റസയുടെയും കാര്യങ്ങളിൽ അതീവ | |||
ശ്രദ്ധാലു. വിശേഷണങ്ങൾ ഒട്ടേറെയുണ്ടായിരുന്നു അദ്ദേഹത്തിന്. തെയ്യത്തും കടവ് | |||
റോഡിനിരുവശവും. നൂറോളം തൈകൾ നട്ടുപിടിപ്പിച്ചതും അദ്ദേഹമാണ്. ആ മഹാഗണി | |||
മരങ്ങൾ ഇന്ന് പടർന്നു പന്തലിച്ചുനിൽക്കുന്നു. | |||
2015 ഏപ്രിൽ മൂന്നിനായിരുന്നു അദ്ദേഹം നമ്മോട് വിട പറഞ്ഞത്. | |||
പള്ളിപ്പറമ്പിനരികിൽ അദ്ദേഹം നട്ടുവളർത്തിയ മരങ്ങൾക്കു ചുവട്ടിലാണ് | |||
അന്ത്യനിദ്ര. ഹാജിയുടെ ജീവിതം ഒരു തുറന്ന പുസ്തകമായിരുന്നു. മറ്റുള്ളവർക്ക് | |||
പകർത്താനും അനുകരിക്കാനും കഴിയാവുന്ന ഒട്ടേറെ കാര്യങ്ങൾ ആ | |||
ജീവിതത്തിലുണ്ടായിരുന്നു. തെയ്യത്തും കടവും ഇരുവഴിഞ്ഞിപ്പുഴയും തമ്മിൽ | |||
ഇഴുകിച്ചേർന്നതായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. | |||
നിലമ്പൂർ കൂപ്പുകളിൽ നിന്നെത്തിയിരുന്ന മരങ്ങൾ തോണിയിലും അല്ലാതെയും | |||
തെരപ്പം കെട്ടി കല്ലായിയിലേയും കോഴിക്കോട്ടേയും മില്ലിൽ എത്തിക്കുന്ന | |||
ജോലിയായിരുന്നു അദ്ദേഹത്തിന്. സാഹസം നിറഞ്ഞതായിരുന്നു ആ ജോലി. | |||
കാലപ്രവാഹത്താൽ ആ തൊഴിൽ അന്യം നിന്നു. വാഹനങ്ങളുടെ വരവ് കൂടിയതോടെ സാഹസം | |||
നിറഞ്ഞ തൊഴിൽ കാലഹരണപ്പെട്ടു. ഇതോടെ തെയ്യത്തും കടവിലെ പുതിയ കടത്തുകാരനായി | |||
അദ്ദേഹം. ആളുകളെ അക്കരെയിക്കരെ എത്തിച്ച് കുറെ കാലം കടന്നുപോയി. പുഴക്കു | |||
കുറുകെ പാലം വരുന്നതിനെക്കുറിച്ചൊന്നും അന്ന് പ്രദേശവാസികൾക്ക് | |||
ചിന്തിക്കാനാവില്ലായിരുന്നു. 1982 ലാണ് നാടിനെ നടുക്കിയ ആ ദുരന്തം തെയ്യത്തും | |||
കടവിലുണ്ടായത്. വലിയ തോണിയപകടം. ഈ അപകടത്തിൽപെട്ടത് അദ്ദേഹത്തിന്റെ | |||
തോണിയായിരുന്നു. ഈ അപകടത്തിലാണ് മുക്കത്തെ പ്രമുഖ സാമൂഹിക രാഷ്ട്രീയ കലാ | |||
രംഗത്തെ നിറസാന്നിധ്യമായിരുന്ന ബി. പി മൊയ്തീൻ അടക്കമുള്ളവർ മരണപ്പെട്ടത്. | |||
കാലവർഷത്തിൽ നിറഞ്ഞു കവിഞ്ഞൊഴുകുകയായിരുന്നു അന്ന് പുഴ. തോണി | |||
മറിഞ്ഞപ്പോൾ സഹയാത്രികരായ പലരെയും രക്ഷിച്ച മൊയ്തീൻ കുത്തൊഴുക്കിലും | |||
ചുഴിയിലുംപെട്ട് മരിക്കുകയായിരുന്നു. ഈ അപകടത്തിന്റെ ഓർമക്കായി മുഹമ്മദ് | |||
ഹാജി തെയ്യത്തും കടവിൽ നട്ടുപിടിപ്പിച്ച ചീനി മരവും ഒരു വടവൃക്ഷമായി അവിടെ | |||
പന്തലിച്ച് നിൽക്കുന്നുണ്ട്. ആ നന്മകളെ തെയ്യത്തും കടവുകാർ നിറഞ്ഞ മനസോടെ | |||
ആദരിച്ചിരുന്നു. ആ ഓർമകൾക്കു മുമ്പിൽ പ്രാർഥനകളോടെ.... | |||
- | |||
==== പുതിയ അതിഥികളെ സ്വീകരിച്ച് പ്രവേശനോത്സവം ==== | |||
അമ്മയുടെ മടിക്കുത്തിലും വീടിന്റെ സുരക്ഷിതത്വത്തിലും കഴിഞ്ഞുകൂടിയിരുന്ന | |||
കുരുന്നുകൾക്ക് സ്കൂളിലേക്കുള്ള ആദ്യയാത്ര വേറിട്ട അനുഭവമാണ്. ആകണം. | |||
പിൽക്കാലത്ത് അവർക്ക് ഓർക്കാനും ഓമനിക്കാനും ഓർത്തോർത്ത് | |||
ചിരിക്കാനുമുള്ള അനുഭവമാക്കി അതിനെ മാറ്റുകയും വേണം. എല്ലാ വർഷവും | |||
പ്രവേശനോത്സവം മനോഹരമാക്കി മാറ്റാൻ വിദ്യാലയം പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. | |||
കഴിഞ്ഞ വർഷം ഞങ്ങളുടെ അക്ഷരമുറ്റത്തേക്ക് അറിവിന്റെ ആദ്യാക്ഷരം നുകരാൻ | |||
എത്തിയവരെയും സ്വീകരിച്ചത് വളരെ രസകരമായി തന്നെയാണ്. കുട്ടികളുടെ മുഖത്തെ | |||
അമ്പരപ്പും പരിഭവവും ഇല്ലാതാക്കാൻ പ്രത്യേകം ശ്രമിച്ചു. സ്കൂൾ ഒരു | |||
വേറിട്ട അനുഭവം തന്നെയാണെന്ന് ഞങ്ങൾ കാണിച്ചുകൊടുത്തു. സ്കൂൾ അങ്കണം | |||
പ്രത്യേകം അലങ്കരിച്ചു. കുറുമ്പുകാട്ടുന്നവരെ സ്വീകരിക്കാനും അവരെ | |||
പരിചരിക്കാനും പ്രത്യേകം ശ്രദ്ധവെച്ചു. മധുരം വിളമ്പി അവരുടെ മനം കവരാൻ | |||
പുതിയ പദ്ധതികളും ഒരുക്കിയിരുന്നു. കാര്യപരിപാടികൾ പി.ടി.എ പ്രസിഡന്റിന്റെ | |||
അധ്യക്ഷതയിലാണ് ആരംഭിച്ചത്. ഹെഡ് മാസ്റ്റർ ചടങ്ങിന് സ്വാഗതം പറഞ്ഞു. | |||
റസിഡന്റ്സ്്അസോസിയേഷൻ ഭാരവാഹികളും രക്ഷിതാക്കളും നേരത്തെ എത്തി. | |||
കൗൺസിലർമാറും മുൻ ഹെഡ്മാസ്റ്ററും എത്തിച്ചേർന്നു. സമത്വം റസിഡന്റ്സ് | |||
അസോസിയേഷൻ ഭാരവാഹികളുടെ വകയായിരുന്നു മിഠായി വിതരണം. | |||
വിദ്യാർത്ഥികൾക്കെല്ലാം മധുരം നൽകി. വിദ്യാഭ്യാസമന്ത്രിയുടെ സന്ദേശം | |||
അടങ്ങുന്ന ലഘുലേഖയും കുട്ടികൾക്ക് വിതരണം ചെയ്തു. ബീന ടീച്ചറാണ് ചടങ്ങിന് | |||
നന്ദി പറഞ്ഞത്. | |||
==== വായനയുടെ വാതായനങ്ങൾ തുറന്ന് ക്ലാസ് ലൈബ്രറി ==== | |||
വായന കുഞ്ഞുമനസ്സുകളെ പ്രചോദിപ്പിക്കും. യുവത്വത്തിൽ പോഷണമാകും. | |||
വാർധക്യത്തിൽ ആനന്ദം പകരും. ആപത്തുകാലത്ത് അഭയംതരും. ഇത് | |||
വായനയെക്കുറിച്ചുള്ള ഒരു മൊഴിയാണ്. വായനയില്ലാത്ത മനസ് ജാലകങ്ങളില്ലാത്ത | |||
വീടുപോലെയാണ് എന്നുമുണ്ട് മഹത്വാക്യം. മികച്ച വിദ്യാഭ്യാസത്തിന്റെ ആദ്യത്തെ | |||
ചവിട്ടുപടി പരിശുദ്ധമായ ഹൃദയമുണ്ടാവുക എന്നതാണല്ലോ. | |||
മൂല്യമുള്ള വായനയിലൂടെയേ കുട്ടികളെ നല്ല മനുഷ്യരാക്കി മാറ്റാനും മികച്ച | |||
വിദ്യാഭ്യാസം നൽകുന്നതിന്റെയും തുടക്കമെന്ന നിലയിലാണ് വിദ്യാലയത്തിൽ | |||
സ്കൂൾ ലൈബ്രറികൾ സ്ഥാപിച്ചത്. 900 പുസ്തകങ്ങൾ അതിലുണ്ട്. ഇതിനു പുറമേ | |||
എല്ലാ ക്ലാസുകളിലും ക്ലാസ് ലൈബ്രറികളും സജീവമാണ്. അസംബ്ലിയിൽ | |||
കേരളപിറവിദിനത്തിൽ സ്കൂളിലെ പൂർവ്വവിദ്യാർത്ഥിയും പിടിഎ | |||
വൈസ്പ്രസിഡന്റുമായ സുധീഷ് മാസ്റ്റർ തന്ന പുസ്തകം പൂർവവിദ്യാർത്ഥിയും | |||
അധ്യാപകനുമായ സുഹൈൽമാസ്റ്റർ വായിച്ചാണ് ഉദ്ഘാടനം ചെയ്തത്. ഏറ്റവും നല്ല | |||
ക്ലാസിന് അവാർഡ് നൽകുമെന്ന ഹെഡ്മാസ്റ്ററുടെ പ്രസ്താവന ഞങ്ങളെ | |||
ആവേശഭരിതരാക്കി. | |||
നാല് ബി ക്ലാസ് ടീച്ചർ മിനി ടീച്ചറുടെ നിർദേശത്തോടെ ഞങ്ങൾ ലൈബ്രറി | |||
പുസ്തകങ്ങൾ സമാഹരിച്ചു. ക്ലാസിൽ പുസ്തകങ്ങളുടെ ലിസ്റ്റ് ഉണ്ടാക്കി. | |||
ഓരോരുത്തരും വായിച്ച പുസ്തങ്ങൾ അടയാളപ്പെടുത്തി. | |||
എല്ലാവരും ശേഖരിച്ച മുഴുവൻ പുസ്തങ്ങളും വായിച്ചു. മറ്റുള്ള ക്ലാസിലെ | |||
കുട്ടികളെ ഞങ്ങൾ ആകർഷിച്ചു. ഉച്ച സമയങ്ങളിൽ അവർവന്ന് പുസ്തങ്ങൾ | |||
വായിക്കും. മികച്ച ക്ലാസ് ലൈബ്രറി എന്ന ബഹുമതി സ്വന്തമാക്കാൻ ഞങ്ങൾക്ക് | |||
കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ട്. | |||
---- | |||
==== രണ്ടാം തവണയും ഇംഗ്ലീഷ് ഫെസ്റ്റിൽ വിജയികൾ ==== | |||
കഴിഞ്ഞ വർഷത്തെ പോലെ ഫറോക്ക് ഉപജില്ലയിലെ മുഴുവൻ സ്കൂളുകളും പങ്കെടുത്ത | |||
ഇംഗ്ലീഷ് ഫെസ്റ്റ് ഈ വർഷവും കോഴിക്കോട് ബി.ആർ.സിയിലാണ് | |||
സംഘടിപ്പിക്കപ്പെട്ടത്. വിദ്യാർഥികളുടെ ഇംഗ്ലീഷ് ഭാഷാ പരിപോഷിപ്പിക്കാൻ | |||
പാഠ പുസ്തകങ്ങളിലെ ആശയങ്ങൾ വിവിധ വ്യവഹാര രൂപത്തിലൂടെ പൊതുജനസമക്ഷം | |||
അവതരിപ്പിക്കുന്ന പരിപാടിയാണിത്. സ്കിറ്റ് രൂപത്തിലൂടെയാണ് അവതരണം. | |||
നിറഞ്ഞസദസിനു മുമ്പിൽ ആത്മവിശ്വാസത്തോടെ തന്നെ ഞങ്ങൾ ഇത്തവണയും | |||
പരിപാടിയുമായെത്തി. പതിവുപോലെ ഈ വർഷവും വിജയികൾക്കുള്ള ട്രോഫി ഞങ്ങളുടെ | |||
സ്കൂളിനു ലഭിക്കുകയും ചെയ്തു. കഴിഞ്ഞ രണ്ടുവർഷമായി ഈ വിജയകിരീടം എത്തിയതും | |||
ഞങ്ങളുടെ സ്കൂളിലേക്കായിരുന്നു എന്നതുകൂടി അഭിമാനത്തോടെ പറയട്ടെ. സാധിക | |||
സന്തോഷ്, ദിയ ഫാത്തിമ(ബട്ടർഫ്ളൈസ്) ദാന ഫാത്തിമ, അനന്യ,അൽഫിയ, ഫാത്തിമ | |||
ഷിഫ,(ഫഌവേഴ്സ്) അദ്നാൻ(സൺ) പ്രയാൺ, അഫ്രീൻ (ക്ലൗഡ്സ്) | |||
അജന(പേരറ്റ്)ഹംന ദിയ, റിയ ഫാത്തിമ (ഗായകർ). | |||
- | |||
==== കൃഷിയിലൂടെ ജൈവ പാഠം ==== | |||
തയ്യാറാക്കിയത്: കാർഷിക ക്ലബ്ബ് അംഗങ്ങൾ | |||
നമ്മൾ കഴിക്കുന്ന പച്ചക്കറിയിലെ വിഷങ്ങളെക്കുറിച്ച് പലപ്പോഴും പലരും പറഞ്ഞു | |||
കേൾക്കാറില്ലേ? ഞങ്ങളും കേൾക്കാറുണ്ട്. തമിഴ്നാട്ടിൽ നിന്നും മറ്റും | |||
വരുന്ന പച്ചക്കറികൾ കഴിച്ച് കഴിച്ച് രോഗികളായി മാറുന്ന കാഴ്ചയും ദിനംപ്രതി | |||
പത്രങ്ങളിൽ കാണുന്നു. വൃക്ക തകർന്നും കരൾ തകർന്നും കാരുണ്യത്തിന് | |||
കേഴുന്നവരുടെ ചിത്രങ്ങളും ഞങ്ങളെ സങ്കടപ്പെടുത്താറുണ്ട്. | |||
മാറ്റമുണ്ടാകേണ്ടത് അടുക്കളയിൽ ആണെന്നും നമുക്കുവേണ്ട വിഭവങ്ങൾ നമ്മൾ | |||
തന്നെ കൃഷിചെയ്തുണ്ടാക്കിയാൽ അതിനു മറ്റൊന്നും പകരമാവില്ലെന്നുമുള്ള | |||
തിരിച്ചറിവിലാണ് സ്കൂൾ മുറ്റത്തെ ക്ലാസ്മുറിക്കു മുമ്പിലെ കളി | |||
മൈതാനത്തിന്റെ ഇത്തിരി ഭാഗത്ത് ഞങ്ങൾ കൃഷി നടാൻ തീരുമാനിച്ചത്. ഉത്സവ | |||
പ്രതീതിയിലായിരുന്നു എല്ലാവരും. മണ്ണിൽ കിളച്ചു മണ്ണ് കവറിലാക്കി അതിലാണ് | |||
വിത്തുകൾ വിതച്ചത്. ചീര, വെണ്ട, പയർ, വഴുതന, മത്തൻ കോവയ്ക്ക, പടവലം, | |||
തക്കാളി, പച്ച മുളക് ഇവയെല്ലാം കൃഷി ചെയ്തു. പതിയെ പതിയെ അവ തളിർത്തു പൂത്തു | |||
വരുന്നതുകണ്ടു. രാവിലെയും വൈകീട്ടും ഞങ്ങളത് വന്നു നോക്കും. അവയെ തൊട്ടും | |||
തലോടിയും പരിചരിച്ചു. മൂപ്പത്തെറാകുമ്പോൾ ഉച്ചഭക്ഷണത്തിനുള്ള വിഭവമാക്കും. | |||
- | |||
==== കാരുണ്യത്തിന്റെ നീരുറവ ==== | |||
തയ്യാറാക്കിയത്: നാലാം ക്ലാസ് കുട്ടികൾ | |||
സ്നേഹയാണ് ആ വലിയ പ്രശ്നത്തിലേക്ക് സ്കൂളിന്റെ ശ്രദ്ധയെ ക്ഷണിച്ചത്. ഒരു | |||
പ്രദേശം കുടിവെള്ളത്തിനു കേഴുന്നതിന്റെ ദയനീയ അവസ്ഥ അവളാണ് ഞങ്ങളെ | |||
ഉണർത്തിയത്. സ്നേഹ കഴിഞ്ഞ വർഷം നാലാം ക്ലാസിലെ വിദ്യാർഥിനിയായിരുന്നു. | |||
നന്നായി പഠിച്ചിരുന്ന സ്നേഹ മൂന്നു ദിവസം സ്കൂളിൽ വന്നില്ല. | |||
കടുത്ത വേനലായിരുന്നു. പലയിടത്തും കുടിവെള്ളപ്രശ്നത്തിന്റെ രൂക്ഷത | |||
അനുഭവിക്കുന്നുണ്ടായിരുന്നു. എന്നാൽ സ്കൂൾ നിലനിൽക്കുന്ന പ്രദേശത്ത് | |||
അതിന്റെ കാഠിന്യത്തെക്കുറിച്ച് അത്ര അറിഞ്ഞിരുന്നില്ല. സ്നേഹ തുടർച്ചയായി | |||
ക്ലാസിൽ വരാതിരുന്നതിന്റെ കാരണം തേടിയത് സുഹൈൽ മാഷായിരുന്നു. | |||
അവൾ ഇത്രയും ദിവസം അമ്മയുടെ വീട്ടിലായിരുന്നു. വീട്ടിൽ | |||
കുടിവെള്ളമില്ലാത്തതുകൊണ്ടായിരുന്നു ഈ പലായനം. അവളാണ് പ്രദേശത്തെ | |||
കുടിവെള്ളക്ഷാമത്തിന്റെ രൂക്ഷതയെക്കുറിച്ച് വിശദമാക്കിയത്. അതോടെ അതിനൊരു | |||
പരിഹാരം എങ്ങനെ വേണമെന്ന ആലോചനയായി. സ്കൂൾ പൂട്ടിയപ്പോൾ സ്കൂൾ കിണറിലെ | |||
വെള്ളം നാട്ടുകാർക്ക് ഉപയോഗിക്കാൻ സംവിധാനമൊരുക്കികൊടുത്തു. മൂസ | |||
മാസ്റ്റർ സ്മാരക കുടിനീർ വിതരണ സംരംഭം എന്നും പദ്ധതിക്ക് പേരിട്ടു. | |||
പ്രദേശത്തുള്ള മുഴുവൻ ആളുകൾക്കും രാവിലെ മുതൽ വെള്ളം സുലഭമായി നൽകി. | |||
അതിന് കോമ്പൗണ്ടിനുപുറത്ത് പൈപ്പും സ്ഥാപിച്ചു. രണ്ടുമാസത്തോളം ആ പദ്ധതി | |||
മുടങ്ങാതെ തുടർന്നു. പദ്ധതി ഫറോക്ക് എസ്.ഐ എ. രമേഷ് കുമാറാണ് പദ്ധതി | |||
ഉദ്ഘാടനം ചെയ്തത്. സ്കൂൾ മാനേജർ ടി.കെ പാത്തുമ്മ, കെ. വീരമണികണ്ഠൻ, പി | |||
ബിജു, ടി.കെ സുഹൈൽ എന്നിവർ സംസാരിച്ചു. | |||
- | |||
==== അക്ഷരമരം നട്ട് ഗുരുദക്ഷിണ ==== | |||
അബ്ദുല്ല ഉമർ 4, എ | |||
ഈ വർഷത്തെ അധ്യാപക ദിനം ഓണ വെക്കേഷൻ സമയത്തായിരുന്നു. അവധി ദിനം | |||
അധ്യാപകദിനാഘോഷത്തെ കവർന്നെടുത്തെങ്കിലും ഞങ്ങളത് മറന്നില്ല. സ്കൂൾ | |||
തുറന്നപ്പോൾ ഞങ്ങൾ ആ ദിനം ആചരിക്കാൻ തന്നെ തീരുമാനിച്ചു. | |||
അക്ഷരമരം നട്ട് അധ്യാപകർക്കെല്ലാം ഗുരുദക്ഷിണ നൽകിയാണ് അന്ന് പരിപാടി | |||
സംഘടിപ്പിച്ചത്. അധ്യാപകരെ തന്നെ ആ ചടങ്ങ് അതിശയിപ്പിച്ചു. ക്ലാസ് ടീച്ചർ | |||
ശുഹൈബ ടീച്ചറുടെ നിർദേശ പ്രകാരം ഞാൻ വീട്ടിലിരുന്നാണ് ആ അക്ഷര മരം | |||
നിർമിച്ചത്. അയൽക്കാരും കൂട്ടുകാരുമായ അഫ്രീനും ദാന ഫാത്തിമയും എന്നെ | |||
സഹായിക്കാനെത്തി. അധ്യാപകരെ ചടങ്ങിൽ വിദ്യാർഥികൾ പുസ്തകങ്ങൾ നൽകി | |||
ആദരിച്ചു. ഇതിന് ഞങ്ങൾക്ക് ആവശ്യമായ പുസ്തകങ്ങൾ സ്പോൺസർ ചെയ്തത് | |||
മലപ്പുറം പേരക്ക ബുക്സാണ്. ചടങ്ങിനെക്കുറിച്ച് പത്രങ്ങളിൽ വലിയ വാർത്ത | |||
വന്നത് ഞങ്ങളെ അഭിമാനപുളകിതരാക്കി. | |||
----- | |||
==== പറവകൾക്കൊരു നീർക്കുടം ==== | |||
മുഹമ്മദ് അദ്നാൻ- 4, എ | |||
പറവകൾക്ക് സ്കൂൾ മുറ്റത്ത് ഒരു കുടിനീർ ഒരുക്കിയിട്ടുണ്ട് ഞങ്ങൾ. | |||
ആകാശത്ത് പാറിപ്പറക്കുന്ന പക്ഷികളെ കാണുമ്പോൾ ഞാൻ കൊതിയോടെ | |||
ആഗ്രഹിക്കാറുണ്ട്. അവയെപ്പോലെ പറക്കാൻ ചിറകുകൾ ഉണ്ടായിരുന്നെങ്കിൽ | |||
എന്ന്. ഈ വർഷം സ്കൂൾ തുറന്നപ്പോൾ സ്കൂളിന്റെ മുറ്റത്തുള്ള മരത്തിൽ | |||
ഒരു നീർക്കുടം.. എന്തെന്നറിയാനുള്ള ആകാംക്ഷ...ഞങ്ങളുടെ കഴിഞ്ഞ വർഷത്തെ | |||
ക്ലാസ് അധ്യാപികയായ ആയിശ ടീച്ചറോട് ചോദിച്ചു. പക്ഷികൾക്ക് വേണ്ടി സുഹൈൽ | |||
മാഷ് ഉണ്ടാക്കിയതാണെന്ന മറുപടിയിൽ ആശ്വാസം കിട്ടി. എങ്കിലും ആ പരിസരപഠന | |||
ക്ലാസിൽ വെച്ച് സുഹൈൽ മാഷ് പറഞ്ഞ കാര്യങ്ങൾ ഇപ്പോൾ ഓർത്തു | |||
പോകുന്നു..'പണ്ടൊക്കെ നാടുനീളെ വെള്ളം നിറച്ചുവെക്കുന്ന കൽത്തൊട്ടികൾ | |||
ഉണ്ടായിരുന്നുവെത്രെ. മേഞ്ഞുനടക്കുന്ന കന്നുകാലികളും പറവകളും | |||
അതിൽനിന്നൊക്കെയാണ് വെള്ളം കുടിച്ചിരുന്നത്. ആളുകൾ ആവട്ടെ കുടത്തിൽ | |||
വെള്ളം നിറക്കാൻ മൽസരിക്കുമായിരുന്നു. അന്നൊക്കെ ഒരു ജീവിയും വെള്ളം | |||
കിട്ടാതെ മരിച്ചിരുന്നില്ല. പക്ഷേ ഇന്നത്തെ അവസ്ഥ നേരെ മറിച്ചാണ്. കൊടും | |||
വേനലിൽ ഇന്ന് മ്യഗങ്ങൾ ചത്തുപ്പോകുന്നു. പറവകൾ നാടു വിട്ടുപ്പോകുന്നു. | |||
ചിറകടിയൊച്ചയില്ലാതെ മരച്ചില്ലകൾ കരിഞ്ഞുണങ്ങിയ കാലം. | |||
കടുത്ത വേനലിൽ ദാഹജലം ലഭിക്കാതെ പറവകൾ ഇനി വിഷമിക്കില്ല..തുറസ്സായ | |||
സ്ഥലങ്ങളിലും, പക്ഷികൾ കൂടുതലായി തമ്പടിക്കുന്ന സ്ഥലത്തും | |||
മരച്ചില്ലയിലുമെല്ലാം പാത്രത്തിൽ കുടിവെള്ളമുണ്ടായിരിക്കും. പറവകൾക്കൊരു | |||
നീർക്കുടം എന്നാണ് ഈ സൽകർമത്തിന് ഞങ്ങൾപേര് നൽകിയത്.സ്കൂൾ | |||
കോമ്പൗണ്ടിലും കുട്ടികളുടെ വീടുകളിലുമായി പറവകൾക്കായി കുടിനീർ ലഭ്യമാകും. | |||
വേനൽച്ചൂടും ജലക്ഷാമവും രൂക്ഷമായതിനാൽ വെള്ളം കിട്ടാനാവാതെ പറവകൾ | |||
ചാവുന്നത് തടയാനാണ് ഇത് ഞങ്ങൾ ആരംഭിച്ചത്. ഓരോ തുള്ളി വെള്ളവും | |||
വിലപ്പെട്ടതാണെന്ന തിരിച്ചറിവ് ഞങ്ങളിൽ ഉണ്ടായി. മറ്റുള്ളവരിലേക്കുകൂടി ഈ | |||
സന്ദേശമെത്തിയിരുന്നുവെങ്കിൽ.! | |||
- | |||
==== അങ്ങനെ ഒരവധി കാലത്ത് ==== | |||
അനഘ- 4, സി | |||
എൽ. എസ്. എസ് പരീക്ഷയ്ക്കുള്ള പരിശീലനക്ലാസിനെക്കുറിച്ചാണ് ഞങ്ങൾക്കു | |||
പറയാനുള്ളത്. ക്രിസ്മസ് വെക്കേഷനോടനുബന്ധിച്ചുള്ള ഒരാഴ്ച | |||
നീണ്ടുനിൽക്കുന്നതായിരുന്നു ആ ക്ലാസ്. രാവിലെ മുതൽ | |||
വൈകുന്നേരംവരെയായിരുന്നു ക്ലാസ്. അറിവും ആകാംക്ഷയും ആസ്വദിച്ച് | |||
പഠിക്കാനായതിന്റെ ലഹരിയിലാണിപ്പോഴും ഞങ്ങൾ. ഉച്ചയ്ക്ക് ഞങ്ങൾ വീടുകളിൽ | |||
നിന്നും കൊണ്ടുവരുന്ന ഭക്ഷണം പങ്കിട്ടു കഴിച്ചു. ഇടവേളകളിൽ മണിമാഷ് | |||
ഞങ്ങൾക്ക് നേന്ത്രപഴവുമായി വരും. ശുഹൈബ ടീച്ചർ കേക്കും ബിസ്ക്കറ്റും | |||
ഓറഞ്ചും വാങ്ങിതന്നു. ക്യാമ്പിനിടയിലായിരുന്നു ശുഹൈബ ടീച്ചറുടെ മകൻ ഷഹന്റെ | |||
ബെർത്ത് ഡേ ആഘോഷം. അതും ഞങ്ങൾ കേക്ക് മുറിച്ച് ആഘോഷിച്ചു. | |||
ഒരാഴ്ച നീണ്ട ക്ലാസിൽ പഠിച്ച മിക്കവാറും ചോദ്യങ്ങളെല്ലാം തന്നെ പരീക്ഷക്ക് | |||
വന്നു എന്നതും അതുകൊണ്ടുതന്നെ ഭയമില്ലാതെ പരീക്ഷയെ അഭിമുഖീകരിക്കാൻ സാധിച്ചു | |||
എന്നതും വലിയ നേട്ടമായി. സ്കൂൾ തുറന്ന ശേഷം മിനി ടീച്ചർ പഴയ | |||
ചോദ്യപേപ്പറുകൾ പരിചയപ്പെടുത്തി. സുഹൈൽ മാഷും പരിസര പഠനവുമായി ബന്ധപ്പെട്ട | |||
ചോദ്യങ്ങളും രസകരമായി ഞങ്ങൾക്ക് പറഞ്ഞുതന്നു. മണിമാഷിന്റെ സ്നേഹവും | |||
വാത്സല്യവും ഈ സമയത്ത് ഏറെ അനുഭവിക്കാനായി. | |||
- | |||
==== അറിവിന്റെ തണലോരത്തേക്കൊരു യാത്ര ==== | |||
ഞാൻ ഹംന ദിയ.. എന്റെ കൂട്ടുകാരി ആശാ നിദയ്ക്കും എനിക്കുമുണ്ടല്ലോ പറയാൻ | |||
ഏറെ. പക്ഷേ. ഇതിൽ സ്ഥലമില്ലല്ലോ? അതുക്കൊണ്ട് ഞങ്ങൾ പഠനയാത്രയെ കുറിച്ച് | |||
പറയട്ടെ... | |||
കടുത്തവേനലിലെ രണ്ടാം ശനിയാഴ്ചയായിരുന്നു ഞങ്ങൾ ഏറെ ആസ്വദിച്ച ആ യാത്ര. | |||
രാവിലെ എട്ടു മണിക്ക് തന്നെ 56 കുട്ടികളും ഏഴ് അധ്യാപകരും അടങ്ങുന്ന സംഘം | |||
രക്ഷിതാക്കളോട് യാത്ര പറഞ്ഞു. ആദ്യമായി ബേപ്പൂർ സുൽത്താന്റെ | |||
നാട്ടിലേക്കായിരുന്നു. മലയാളത്തിന്റെ പ്രിയങ്കരനായ ആ എഴുത്തുകാരന്റെ | |||
കർമഭൂമിയിലാണല്ലോ കേരളത്തിലെ അറിയപ്പെടുന്ന തുറമുഖം. | |||
കടലും കായലും ഒന്നിക്കുന്ന പുലിമുട്ടിലും പ്രകൃതിയുടെ തണുത്ത കാറ്റിൽ | |||
അലിഞ്ഞു ചേർന്ന് കടലോരക്കാഴ്ചകളും കണ്ടു. പിന്നെ അവിടെവെച്ചൊരു അത്ഭുതവും | |||
സംഭവിച്ചൂട്ടോ...കപ്പൽ. പറഞ്ഞു കേട്ടിട്ടേയുണ്ടായിരുന്നുള്ളൂ. ആദ്യമായി | |||
ഞങ്ങൾ കപ്പൽ കണ്ടു. അതിനകത്തുകയറി. അത്ഭുതവും അമ്പരപ്പും | |||
ഉണ്ടായിരുന്നുവെങ്കിലും അതിന്റെ മുകൾ നിരയിൽവരെ എത്തി. കാഴ്ചകളെല്ലാം | |||
കണ്ടു. ലക്ഷദ്വീപിലേക്കുള്ള കല്ലുകൾ കയറ്റുന്നത് എന്നെ വല്ലാതെ | |||
അതിശയിപ്പിച്ചു. ചായകുടിച്ചു. അവിടെ നിന്നുള്ള യാത്ര പിന്നെ പ്ലാനറ്റോറിയം | |||
കാണാനായിരുന്നു. പക്ഷേ, ഒരു സങ്കടം മാത്രം ബേപ്പൂർ ബാക്കിവെച്ചു. മഹനായ | |||
മലയാളത്തിന്റെ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിന്റെ വീട് കാണാനായില്ലല്ലോ. | |||
അടുത്ത വരവിനും വേണ്ടെ ചില കാഴ്ചകൾ. അതിനായി മാറ്റിവെച്ചതാണ് കെട്ടോ. | |||
പ്ലാനറ്റേറിയം കാഴ്ചകൾ വല്ലാതെ അതിശയിപ്പിച്ചു. പാർക്കിൽ കളിച്ചു. | |||
റെയിൽ വേ സ്റ്റേഷനിലും സന്ദർശിച്ചു. എസ്ക്കലേറ്ററിൽ കയറി. പിന്നെ | |||
കൃഷ്ണമേനോൻ മ്യൂസിയത്തിൽ പോയി പുരാതന വസ്തുക്കളും ത്രീഡി ഷോയും കണ്ടു. | |||
മാതൃഭൂമിദിനപത്രത്തിന്റെ ഓഫീസും സന്ദർശിച്ചു. അവിടുന്ന് ഒരു കിറ്റ് നിറയെ | |||
സമ്മാനങ്ങൾ കിട്ടി. പിന്നെ ബീച്ചിലേക്ക്...പാർക്കിൽ കളിച്ചു. ഐസ്ക്രീം | |||
കഴിച്ചു. അവസാന സമയത്താണ് സംഘത്തിൽ ശുഹൈബ ടീച്ചർ വന്നുചേർന്നത്. | |||
ഞങ്ങൾ കടലിൽ ഇറങ്ങി ഏറെ നേരം രസിച്ചു. ആഹ്ലാദത്തിന്റെ ആ യാത്ര മനസിൽ | |||
കോറിയിട്ട് ഞങ്ങൾ യാത്ര തിരിച്ചു. | |||
---- | |||
==== ഗോൾവല നിറച്ചത് പെൺ കരുത്ത് ==== | |||
ഫിഫ ലോകകപ്പ് കൊച്ചിയിൽ അരങ്ങേറിയതിനോടനുബന്ധിച്ച് വിദ്യാലയങ്ങളിൽ | |||
കുട്ടികൾക്കായി ഗോൾവല നിറച്ച് പരിപാടിക്ക് ഐക്യദാർഢ്യം | |||
പ്രകടിപ്പിക്കാൻ വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവുണ്ടായിരുന്നല്ലോ. | |||
ഇതോടനുബന്ധിച്ച് ഞങ്ങളുടെ സ്കൂളിലും പരിപാടി സംഘടിപ്പിച്ചു. എന്നോടൊപ്പം | |||
മൂന്നാം ക്ലാസിലെയും നാലാം ക്ലാസിലെയും എല്ലാ കുട്ടികളും സജീവമായി | |||
പങ്കെടുത്തു. നാട്ടിലെ ക്ലബ്ബ് പ്രവർത്തകരായ ചെറുപ്പക്കാർ എല്ലാ | |||
പ്രോത്സാഹനവും നൽകി കൂടെ നിന്നു. അധ്യാപകരുടേയും പി. ടി.എ അംഗങ്ങളുടെയും | |||
സാന്നിധ്യത്തിൽ തൊട്ടടുത്ത മൈതാനിയിലായിരുന്നു ഗോൾ വല നിറയ്ക്കൽ | |||
അരങ്ങേറിയത്. ഞാനാണ് അന്ന് ഏറ്റവും കൂടുതൽ ഗോളടിച്ചത്. കൂട്ടുകാരും | |||
മത്സരിച്ച് ഗോളടിച്ചു. | |||
പരിപാടി വാർഡ് കൗൺസിലറും പി ടി എ പ്രസിഡന്റുമായ പി. ബിജു ഉദ്ഘാടനം ചെയ്തു. | |||
അദ്ദേഹം ഞങ്ങൾക്ക് മിഠായിയും വിതരണം ചെയ്തു. പരിപാടിയുടെ വാർത്ത | |||
പത്രങ്ങളിലും വന്നപ്പോൾ ഞങ്ങൾക്ക് ഇരട്ടി മധുരമായി. | |||
- | |||
==== സൈക്കിൾ സാക്ഷരത ==== | |||
സൈക്കിൾ പഴയ തലമുറയുടെ നിത്യവാഹനമായിരുന്നു. മനുഷ്യൻ കണ്ടെത്തിയതിൽ | |||
വെച്ച് ഏറ്റവും മികച്ച പരിസ്ഥിതി സൗഹൃദപരമായ ഈ വാഹനം ഇന്ന് കാണാകാഴ്ചയായി. | |||
ഹൃദയസൗഖ്യത്തിനുള്ള മികച്ച ഒറ്റമൂലിയായി ഡോക്ടർമാർ സൈക്കിൾ സവാരിയെ | |||
നിർദേശിക്കുന്നു. സൈക്കിൾ സഞ്ചാരം ആരോഗ്യത്തെ കാക്കുന്നു. സ്കൂളിലെ എല്ലാ | |||
വിദ്യാർഥികളെയും സൈക്കിൾ സവാരി പരിശീലിപ്പിക്കുന്ന പരിപാടിക്ക് കഴിഞ്ഞ | |||
ശിശുദിനത്തിലാണ് തുടക്കമായത്. രാവിലെയും വൈകുന്നേരവും ഒരു മണിക്കൂറായിരുന്നു | |||
പരിശീലനം. മുതിർന്ന കുട്ടികൾ ചെറിയ കുട്ടികൾക്ക് ഗുരുക്കളായി. ഇന്ന് | |||
എല്ലാ വിദ്യാർഥികളും സൈക്കിൾ ഓടിക്കാൻ പഠിച്ചിട്ടുണ്ട്. ഹെഡ് മാസ്റ്റർ | |||
മണി മാഷിന്റെ സാന്നിധ്യത്തിൽ പി. ടി എ പ്രസിഡന്റ് പി. ബിജു പരിശീലനം | |||
ഉദ്ഘാടനം ചെയ്തു. | |||
- | |||
==== കളി പറയാനൊരു പാർക്ക് ==== | |||
നജ, തീർത്ഥ | |||
ഒഴിവ്വേളകളിൽ കളിച്ചുല്ലസിക്കാൻ ഞങ്ങൾക്കുമുണ്ടൊരു പാർക്ക്. | |||
പാർക്ക് അടിപൊളി തന്നെ. ടീച്ചർ മാർ കൂടെയുള്ളപ്പോൾ മാത്രമേ | |||
പാർക്കിൽ കളിക്കാൻ അനുവാദമുള്ളു. എങ്കിലും അവരുടെ കണ്ണുവെട്ടിച്ച് | |||
ഞങ്ങൾ കളിക്കാൻ പോകും. രാവിലെ കഞ്ഞിക്കുടിക്കുന്നത് പാർക്കിൽ | |||
കളിച്ചുകൊണ്ടാണ്. ഒഴിവ് ദിവസം പുറത്തുള്ള കുട്ടികൾ വന്നും ഇവിടെ | |||
കളിക്കാറുണ്ട്. | |||
- | |||
==== രക്ഷിതാക്കൾക്കുള്ള ക്ലാസ് ==== | |||
ശിശുപരിപാലനത്തെക്കുറിച്ചുള്ള ക്ലാസ് രക്ഷിതാക്കൾക്ക് വേറിട്ട | |||
അനുഭവമായിരുന്നു. കുട്ടികളുടെ മാനസികവിഭ്രാന്തിക്ക് ഒരുപരിധിവരെ രക്ഷിതാക്കൾ | |||
അറിയാതെപോകുന്ന ചില കാരണങ്ങളുണ്ടെന്ന് ക്ലാസ് അവരെ ബോധവാൻമാരാക്കി. | |||
പവർപോയന്റ് പ്രസന്റേഷനിലൂടെ പുതിയ തലമുറ കടന്നുപോയ വഴികളും ക്ലാസിൽ | |||
അവതരിപ്പിച്ചു. തലമുറകൾ തമ്മിലുള്ള അന്തരവും പൊതുവിദ്യാഭ്യാസത്തിന്റെ | |||
പ്രാധാന്യവും എടുത്തു കാണിച്ചു. ക്ലാസിന് ശുഹൈബ ടീച്ചർ നേതൃത്വം നൽകി. | |||
- | |||
==== മലയാളത്തിളക്കം ==== | |||
ഏറെ രസകരമായ ക്ലാസായിരുന്നു ഞങ്ങൾ കുറച്ചു കുട്ടികൾക്ക് മലയാളത്തിളക്കം. | |||
കഥയിലൂടെയും കളിയിലുടെയും ബീന ടീച്ചർ ആയിരുന്നു ക്ലാസെടുത്തത്. പേരും | |||
വീട്ടുകാരുടെ പേരും എഴുതാൻ പഠിപ്പിച്ചു തന്നു. കംപ്യൂട്ടറിൽ കാണിച്ച | |||
ചിത്രത്തിന്റെ പേരുകൾ ചാർട്ടിൽ എഴുതി. മിനിടീച്ചറും മഞ്ജുഷ ടീച്ചറും | |||
ക്ലാസെടുത്തിരുന്നു. ഒരാഴ്ച സുഹൈൽ മാഷും ക്ലാസെടുത്തിരുന്നു. എല്ലാ | |||
അധ്യാപകരും വന്നു നിരീക്ഷിച്ചു. | |||
==== നാടകക്കളരി ==== | |||
സാമൂഹിക തിൻമകൾക്കെതിരെ നാടകമെന്ന കലയിലൂടെ ജനങ്ങളെ | |||
ബോധവാൻമാരാക്കുന്നതെങ്ങനെ എന്ന് സ്കൂളിലെ വിദ്യാർഥികളെ ഒരു ദിവസം കൊണ്ട് | |||
പഠിപ്പിച്ച നാടക്കളരി വേറിട്ട അനുഭവമായി. നാലാം ക്ലാസിലെ 65 വിദ്യാർഥികളാണ് | |||
ക്യാമ്പിലെ അംഗങ്ങളായത്. നാടകക്കളരി എന്ന ആശയം പ്രാവർത്തികമാക്കിയത് പി. ടി | |||
എ വൈസ് പ്രസിഡന്റ് സുധീഷ് മാഷായിരുന്നു. | |||
കോഴിക്കോട് ബി.ആർ.സി ചിത്രകലാ അധ്യാപകൻ അഭിജിത്ത് ദാസ് നേതൃത്വം നൽകിയ | |||
ക്യാമ്പിൽ അഭിനയത്തിനപ്പുറത്ത് കുട്ടികളിലെ സഭാ കമ്പം പമ്പകടത്താൻ | |||
സാധിച്ചു. കുട്ടികളെല്ലാവരും തങ്ങളുടെ അഭിപ്രായവും പങ്കുവെച്ചു. ഗ്രൂപ്പുകളായി | |||
തിരിഞ്ഞവർ സ്വന്തമായി ചിട്ടപ്പെടുത്തിയ നാടകങ്ങളും അവതരിപ്പിച്ച് സദസിന് | |||
പുതിയ ദൃശ്യാവിഷ്കാരം നൽകി. വിവിധഘട്ടങ്ങളിൽ മണി മാഷ്, മിനി ടീച്ചർ, | |||
സുഹൈൽ മാസ്റ്റർ, ശുഹൈബ ടീച്ചർ, വത്സല ടീച്ചർ എന്നിവർ ക്യാമ്പിലെത്തി | |||
നിർദേശങ്ങൾ നൽകി. | |||
---- | |||
==== മികവുത്സവം ==== | |||
ദാന ഫാത്തിമ, സാധിക സന്തോഷ് | |||
ഞങ്ങളുടെ സ്കൂളും മികച്ചതുതന്നെ എന്ന് ഞങ്ങൾ വീണ്ടും തെളിയിച്ചു. മോം (ങീങ | |||
ങമഴശര ീള ങമവേ)െ എന്ന മികച്ച പ്രവർത്തനത്തിലൂടെ. നാലാം ക്ലാസിലെ | |||
എല്ലാകുട്ടികൾക്കും ഇപ്പോൾ ഗണിതം പേടിയേ അല്ല. മുനിസിപ്പാലിറ്റി തലത്തിൽ | |||
ഈ മികവിന്റെ പ്രവർത്തനങ്ങളെ അംഗീകരിക്കപ്പെട്ടു.18 സ്കൂളുകളിൽ നിന്നാണ് | |||
ഞങ്ങൾ മണ്ഡലം തലത്തിലേക്ക് പരിഗണിക്കപ്പെട്ടത്. ഒരുവർഷം നീണ്ടു | |||
നിൽക്കുന്ന പദ്ധതിയാണിത്. ഒഴിവു സമയങ്ങളിലും ക്ലാസ് മുറികളിലും രസകരമായി | |||
നടത്തിയ പഠന പ്രവർത്തനങ്ങളെ ഏകോപിപ്പിച്ചുകൊണ്ടുള്ള | |||
പവർപോയന്റ്പ്രസന്റേഷനിലൂടെയാണ് ഈ ദൃശ്യവിരുന്നൊരുക്കിയത്. കോഴിക്കോട് | |||
ബി.ആർ.സിയിലെ നിറഞ്ഞ സദസിലായിരുന്നു ഇത് അവതരിപ്പിക്കപ്പെട്ടത്. അതിന്റെ | |||
അണിയറയിൽ പ്രവർത്തിച്ചവർ എന്ന നിലയിൽ ഞങ്ങൾ സന്തുഷ്ടരാണ്. | |||
==== മാസിക ജനിച്ച കഥ ==== | |||
ഞാൻ ഷിഫ, നിങ്ങളുമായി എനിക്ക് പങ്കുവെക്കാനുള്ളത് മാഗസിൻ എഡിറ്റർ | |||
ആയപ്പോഴുള്ള അനുഭവങ്ങളാണ്. നല്ല ദിവസങ്ങളായിരുന്നു ആ ദിനങ്ങൾ. | |||
പാഠപുസ്തകത്തിന്റെ അറിവുകളിൽ നിന്ന് വിഭിന്നമായി സാഹിത്യലോകത്തേക്ക് ഒരു | |||
കാൽവെപ്പ്. ഗണിത മാഗസിനുവേണ്ടി ഞങ്ങൾ ഉത്സാഹപൂർവം ഒഴിവ് സമയങ്ങളിൽ | |||
സ്കൂളിലെത്തി. പുസ്തങ്ങളോട് കൂട്ടു കൂടി, പുതിയ പുതിയ വാക്കുകളും ആശയങ്ങളും | |||
ഉരുത്തിരിഞ്ഞു വന്നു. എന്റെ കൂടെ പ്രിയപ്പെട്ട അധ്യാപകരും സ്നേഹം നിറഞ്ഞ | |||
കൂട്ടുകാരും ഉണ്ടായിരുന്നു. | |||
ഗണിതത്തിന്റെ ലോകം എത്ര വലുതാണെന്ന അറിവ് എനിക്ക് അറിയാൻ സാധിച്ചു. അംന | |||
ദിയയുടെ കാക്ക മുന്ന ഞങ്ങൾക്ക് ചില സൂത്രങ്ങൾ പറഞ്ഞു തന്നു. ചുരുക്കി | |||
പറഞ്ഞാൽ ഞങ്ങൾ അടിച്ചുപ്പൊളിച്ചു. അതുപോലെ തന്നെ അറബി മാസികയും. | |||
പ്രാചീനകാലം മുതൽക്കു തന്നെ മലയാളത്തോട് കെട്ടുപിണഞ്ഞുകിടക്കുന്ന അറബി | |||
ഭാഷയെയും തൊട്ടറിഞ്ഞു. | |||
----------- | |||
==== BaLA ബിൽഡിംഗ് ആസ് എ ലേണിംഗ് എയ്ഡ് ==== | |||
ആയിഷ നേഹ, 4 എ | |||
വിദ്യാർഥികളിൽ പഠനം രസകരമാക്കുന്നതിനും അവരെ സ്കൂളിലേക്ക് | |||
ആകർഷിക്കുന്നതിനും വേണ്ടി സർവശിക്ഷാ അഭിയാൻ ആരംഭിച്ച ഒരു പദ്ധതിയാണ് | |||
ബാല. സ്കൂൾ ചുവരുകൾ പഠനത്തിനുള്ള ഉപാധിയായി ഉപയോഗിക്കാൻ കഴിയുന്നു | |||
എന്നതിലാണ് ബാലയുടെ പ്രാധാന്യം വർധിക്കുന്നത്. വിദ്യാര്ത്ഥികള്ക്ക് പെട്ടെന്ന് പകർത്താൻ പറ്റിയ മികച്ച | |||
ചിത്രങ്ങളാണ് ഈ വിദ്യാലയത്തിന്റെ ചുമരിൽ ഒരുക്കിയിട്ടുള്ളത്. | |||
ഫറോക്ക് കരുവൻതിരുത്തി സ്വദേശിയും എസ്.എസ്.എയുടെ ചിത്രകലാ അധ്യാപകനുമായ | |||
അഭിജിത്ത് ദാസ് ആണ് സുഹൈൽ മാസ്റ്ററുടെ നേതൃത്വത്തിൽ ഈ ആശയം | |||
നടപ്പാക്കിയത്. കെ.ജി.സി.ഇ ഫൈൻ ആർട്സിൽ അധ്യാപകയോഗ്യതയുള്ള ഇദ്ദേഹം | |||
മികച്ച സംഘാടകനും നാടകശിൽപശാലകൾ, സംവിധാനം, രംഗപടം, തുടങ്ങിയ രംഗത്ത് | |||
ശോഭിക്കുകയും ചെയ്തിട്ടുണ്ട്. കൈരളി ചാനലിൽ പ്രോഗ്രാം കോർഡിനേറ്ററും | |||
പ്രൊഡ്യൂസറുമായി പ്രവർത്തിച്ചിരുന്നു. | |||
-- | |||
==== മുൻസിപ്പൽ കലോത്സവത്തിൽ ഇരട്ട വിജയം ==== | |||
2017-18 അധ്യയന വർഷത്തെ ഫറോക്ക് മുൻസിപ്പാലിറ്റിതല കലോത്സവത്തിന് | |||
ആതിഥ്യമരുളാൻ ഇത്തവണ നമുക്കാണ് സാധിച്ചത്. മുൻസിപ്പാലിറ്റിയിലെ 13 പ്രൈമറി | |||
വിദ്യാലയങ്ങളിൽ നിന്നായി ഇരുനൂറോളം വിദ്യാർത്ഥികൾ മാറ്റുരച്ച | |||
പരിപാടിയായിരുന്നു അത്. സംഘാടനത്തിന്റെ മികവിനാലും അതിഥികൾക്കൊരുക്കിയ | |||
ഭക്ഷണവിഭവത്തിന്റെ മേന്മയാലും വിജയികൾക്ക് നൽകിയ സമ്മാനത്താലും ഇതുവരെ | |||
നടന്ന കലോത്സവത്തിൽ നിന്നും വേറിട്ടു നിന്നു. കലോസത്സവത്തിൽ 74 പോയിന്റ് | |||
നേടിയും അറബി സാഹിത്യോത്സവത്തിൽ 56 പോയിന്റ് നേടിയും മറ്റു സ്കൂളുകളെ ഏറെ | |||
പിന്നിലാക്കി നമ്മുടെ സ്കൂൾ ഒന്നാം സ്ഥാനത്തെത്തി. | |||
- | |||
==== ഫറോക്ക് ഉപജില്ലാ അറബി സാഹിത്യോത്സവത്തിൽ രണ്ടാം സ്ഥാനം ==== | |||
ജി.വി.എച്ച്.എസ്.എസ്. ചെറുവണ്ണൂരിൽ വെച്ച് നടന്ന ഫറോക്ക് ഉപജില്ലാ | |||
കലോത്സവത്തിലെ അറബി സാഹിത്യോത്സവത്തിൽ 43 പോയിന്റ് നേടി നമ്മുടെ സ്കൂളിലെ | |||
മുൻ അധ്യാപകനും മാനേജറുമായ മൂസമാസ്റ്ററുടെ ഓർമ്മക്കായി ഏർപ്പെടുത്തിയ | |||
റണ്ണർ അപ് ട്രോഫി കരസ്ഥമാക്കി. ആ മിന്നും വിജയത്തിൽ ഞങ്ങളുടെ കെ. | |||
അബ്ദുൽ ലത്തീഫ് മാസ്റ്ററുടെയും പി.കെ. വാസില ടീച്ചറുടെയും അകമഴിഞ്ഞ | |||
കഠിനാധ്വാനവും രക്ഷിതാക്കളുടെ പ്രോൽസാഹനവും എടുത്തുപറയേണ്ടത് തന്നെയാണ്. | |||
- | |||
==== ആഹ്ലാദം പകർന്ന ക്ലാസ് ==== | |||
അന്നൊരു ക്ലാസുണ്ടാകുമെന്ന് ശുഹൈബ ടീച്ചർ പറഞ്ഞിരുന്നു. എന്നും എത്ര ക്ലാസ് | |||
കാണുന്നു. അതുപോലെ ഒന്നെന്നേ കരുതിയുള്ളൂ. എന്നാൽ കണക്കിലൂടെ കാര്യം പറഞ്ഞ് | |||
റസാഖ് സാർ ഞങ്ങളെ അതിശയിപ്പിച്ചു. വയസ്സനായ ഒരാളെ പ്രതീക്ഷിച്ച ഞങ്ങൾക്കു | |||
മുന്നിലെത്തിയത് ഒരു കുട്ടി മാഷായിരുന്നു. പൊക്കമില്ലായ്മയാണ് എന്നുടെ | |||
പൊക്കമെന്നുപറഞ്ഞ കുഞ്ഞുണ്ണി മാഷിന്റെ വരികളിലൂടെ തുടങ്ങിയ റസാഖ് സാറിന്റെ | |||
ക്ലാസിൽ വാച്ച് ഈസ് നോട്ട് വാച്ചല്ലെന്നും വാച്ച് എന്ന ഇംഗ്ലീഷ് വാക്കിലെ | |||
ഓരോ അക്ഷരങ്ങൾക്കും വ്യത്യസ്തമായ അർഥമുണ്ടെന്നും അദ്ദേഹം ഞങ്ങൾക്ക് | |||
വിവരിച്ച് തന്നു. മാഷിന്റെ മാത്സ് ഡാൻസും ബിസ്ക്കറ്റ് കളിയും | |||
ഞങ്ങൾക്കേറെ ഇഷ്ടമായി. | |||
==== ഹിരോഷിമ നാഗസാക്കി ദിനം ==== | |||
കുട്ടികൾ വിപുലമായാണ് ഹിരോഷിമ- നാഗസാക്കി ദിനം കൊണ്ടാടിയത്. യുദ്ധ വിരുദ്ധ | |||
പതിപ്പ് നിർമാണ മൽസരത്തിൽ സാധിക സന്തോഷും അജനയും ഒന്നും, രണ്ടും സ്ഥാനം | |||
നേടി. | |||
==== സ്വാതന്ത്ര്യപ്പുലരിയിൽ ==== | |||
സ്വാതന്ത്ര്യ ദിനാഘോഷം വിപുലമായി ആചരിച്ചു. കുട്ടികൾ ദേശഭക്തി ഗാനം, പ്രസംഗം | |||
എന്നിവ അവതരിപ്പിച്ചു. പതാക നിർമിച്ചു. പ്രസംഗ മൽസരവും ക്വിസ് മൽസരവും | |||
നടത്തി. വാർഡ് കൗൺസിലർ ബിജു പങ്കെടുത്തു. ധാരാളം രക്ഷിതാക്കൾ | |||
സന്നിഹിതരായിരുന്നു. | |||
- | |||
==== അധ്യാപക രക്ഷാകർതൃ സംഘടന ==== | |||
വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം നിറവേറ്റാൻ ഇങ്ങനെ ഒരു സഹകരണം അത്യാവശ്യമാണ്. | |||
വിദ്യാർത്ഥികൾക്ക് രണ്ടുതരം ജീവിതാനുഭവങ്ങൾ ഉണ്ടാകും. | |||
വിദ്യാലയത്തിനകത്തും പുറത്തും. ഇവയുടെ ആകെ തുകയാണ് വിദ്യാർത്ഥിയുടെ | |||
വ്യക്തിത്വത്തെ സ്വാധീനിക്കുന്നത്. ഇവ പരസ്പര പൂരകങ്ങളാണ്. രക്ഷിക്കളുടെയും | |||
അധ്യാപകരുടെയും അകമഴിഞ്ഞ സഹായം ഓരോ വിദ്യാലയത്തിലും അത്യന്താപേക്ഷിതമാണ്. | |||
നമ്മുടെ പി.ടി.എയുടെ അകമഴിഞ്ഞ സഹകരണം ഈ അവസരത്തിൽ ഓർത്തുപോകുന്നു. | |||
പ്രസിഡന്റ്പി.ബിജുവും, വൈസ് പ്രസിഡന്റ്സുധീഷ് മാസ്റ്ററും ചേർന്ന | |||
കമ്മിറ്റിയിൽ 21അംഗങ്ങൾ ഉണ്ട്. എം.പി.ടി.എ ചെയർപേഴ്സൺ സജിതയുടെ | |||
നേതൃത്വത്തിൽ 24അംഗ എക്സിക്യൂട്ടീവ് അംഗങ്ങളുമുണ്ട്. സ്മാർട്ട് ക്ലാസ് | |||
റൂം ലഭിക്കാനുള്ള പ്രവർത്തനങ്ങൾ, സ്കൂളിന്റെ ഉറ്റവരായി നിന്നുതന്നെ | |||
മുനിസിപ്പാലിറ്റി കലോൽസവത്തിന്റെ ആതിഥേയത്വത്തിൽ മിന്നിതിളങ്ങാൻ | |||
വിദ്യാലയത്തിനെ സഹായിച്ചത്, ഭക്ഷണ വിതരണക്കാര്യത്തിലും, ശുചീകരണകാര്യത്തിലും | |||
എല്ലാം ഉണ്ടായ പ്രവർത്തനങ്ങൾ എടുത്തുപറയേണ്ടതാണ്. നന്ദി ഞങ്ങൾ | |||
ഹൃദയത്തിൽ ചേർത്തുവെക്കുന്നു. | |||
==== വായനാ ദിനം ==== | |||
വായനാ ദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ലൈബറി | |||
പ്രദർശനം, പുസ്തക വിതരണം, വായനാമൂല ഒരുക്കൽ, അസംബ്ലിയിൽ കഥ പറച്ചിൽ | |||
,കവിതാലാപനം ,കഥ പറച്ചിൽ, കവിത ചൊല്ലൽ എന്നീ മൽസരങ്ങൾ നടത്തി. | |||
==== ലഹരി വിരുദ്ധ ദിനം ==== | |||
ലഹരി വിരുദ്ധദിനത്തോടനുബന്ധിച്ച് പോസ്റ്റർ | |||
നിർമാണവും പ്രദർശനവും നടത്തി. | |||
ചാന്ദ്രദിനം | |||
വളരെ വിപുലമായി തന്നെയാണ് കുട്ടികൾ ചാന്ദ്ര ദിനം കൊണ്ടാടിയത്. ചാന്ദ്ര | |||
മനുഷ്യനുമായി കുട്ടികൾ സംവദിച്ചു. ചാന്ദ്രപതിപ്പ് തയ്യാറാക്കി. ചാന്ദ്രദിന | |||
ക്വിസ് മൽസരവും നടത്തി. | |||
==== ചർച്ചയാകട്ടെ ചർക്ക ==== | |||
ഹരിദേവ്, 4 ബി | |||
ഒരുകാലത്ത് ശക്തമായ പ്രതിരോധത്തിന്റെ അടയാളമായിരുന്നു ചർക്ക. ഇന്ത്യൻ | |||
സ്വാതന്ത്ര്യസമരത്തിൽ മഹാത്മാഗാന്ധിയുടെ പ്രിയപ്പെട്ട ആയുധവുമായിരുന്നു | |||
ചർക്ക. ചർക്കക്ക് കൂടുതൽ പ്രചാരണം നൽകിയതും രാഷ്ട്രപിതാവായ | |||
മഹാത്മാഗാന്ധിയായിരുന്നു. ഭാരതത്തിൽ നൂൽ നൂൽക്കാൻ ഉപയോഗിക്കുന്ന | |||
വൃത്താകൃതിയിലുള്ള ഒരുപകരണമാണ് ചർക്ക. ചർഖാ എന്ന ഹിന്ദി വാക്കിൽ | |||
നിന്നാണ് ചർക്ക എന്ന പദമുണ്ടായത്. ചർക്കയിലുറങ്ങുന്ന ചരിത്രത്തെ വീണ്ടും | |||
ഓർമിച്ചുകൊണ്ടാണ് നാലാം തരം ബി.ക്ലാസിലെ ഹരിദേവും സൂര്യമാധവും ഈ വർഷത്തെ | |||
ഗാന്ധിജയന്തി ദിനാചരണത്തിന് മോടി പിടിപ്പിച്ചത്. സ്കൂൾ അസംബ്ലിയിൽ | |||
ചർക്ക ഹെഡ്മാസ്റ്റർ മണിമാഷിന് കൈമാറി. | |||
------------ | |||
==== ഒരുമയുടെ നിറവിൽ ഓണം ==== | |||
ഓണം അന്നും ഇന്നും ഓർമ്മപ്പെടുത്തുന്നത് മാനുഷ്യരെല്ലാം ഒന്നുപ്പോലെയെന്ന | |||
മഹത്തായ സന്ദേശമാണ്. മലയാളിയുടെ കാർഷികോത്സവമായിരുന്നു ഒരു കാലത്ത് | |||
തിരുവോണം. ഉൽസവം ഒരുമയുടേതാണല്ലോ. മണ്ണും വിണ്ണും മനസും ഒരുമിക്കുമ്പോൾ | |||
ആഹ്ലാദത്തിന്റെ പൂപ്പൊലികളുയരുന്നു. ആയിരത്താണ്ടുകൾക്കപ്പുറത്തുനിന്ന് | |||
ഒാർമ്മയുടെ നാളം നന്മയുടെ പ്രകാശം പകർന്ന് നമ്മളിലൂടെ അടുത്ത | |||
തലമുറയിലേക്കുമെത്തുന്നു. | |||
ഈ വർഷത്തെ ഓണാഘോഷം പലവിധ വർണ വിഭവങ്ങളായി തന്നെയാണ് ഞങ്ങൾ ആഘോഷിച്ചത്. | |||
പൂക്കളം ഒരുക്കിയും നാടൻ പാട്ടുകൾ പാടിയും മൽസരപരിപാടികളായ നാടൻ | |||
കളികളിൽ ഏർപ്പെട്ടും, ഞങ്ങൾ ഒരുമയോടെ ഓണമുണ്ടു. ഓണസദ്യയുടെ രുചി | |||
ഇപ്പോഴും നാവിൻ തുമ്പിൽ മായാതെ നിൽക്കുന്നു. | |||
==== സ്നേഹത്തിന്റെ പുൽക്കൂട് ==== | |||
ക്രിസ്മസ് ആഘോഷങ്ങൾക്ക് ഒഴിച്ചുകൂടാൻ പറ്റാത്തതാണല്ലോ ക്രിസ്മസ് ട്രീ. | |||
ആധുനിക ക്രിസ്മസ് ട്രീയുടെ ജന്മം ജർമ്മനിയിലാണ്. ക്രിസ്മസ് ട്രീക്കുമുണ്ട് | |||
പ്രത്യേകതകൾ. അതിനോട് ചുറ്റിപ്പറ്റി ഒരുപാട് കഥകളും കേട്ടിട്ടുണ്ട്. | |||
ത്രികോണാകൃതിയിലുള്ള ആ മരം എവർ ഗ്രീൻ തുടർച്ചയായി നിലനിൽക്കുമെന്ന | |||
ആശയത്തെ സൂചിപ്പിക്കുന്നു. അത് ത്രിത്വത്തെ സൂചിപ്പിക്കുന്നു. പച്ചനിറം | |||
ജീവിതത്തെ സൂചിപ്പിക്കുന്നു. വെളിച്ചം സ്വർഗത്തെയും. സമ്മാനങ്ങൾ | |||
ദാനത്തെയും ധർമത്തെയും. എന്നീ ആശയങ്ങൾ ഉൾക്കൊണ്ടുതന്നെ ഞങ്ങൾ | |||
അധ്യാപകരായ പ്രസീത, മിനി, മജ്ഞുഷ, ആയിഷ, വാസില, ബീന, ഷമീന എന്നിവരുടെ | |||
നിർദേശപ്രകാരം സ്കൂൾ അങ്കണത്തിൽ ക്രിസ്മസ് മരം ഒരുക്കിയത്. | |||
- | |||
==== ഗാന്ധി ജയന്തി ==== | |||
ഗാന്ധി ജയന്തിയോടനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ചു.1,2,ക്ലാസിലെ | |||
കുട്ടികൾ ഗാന്ധിക്കവിതകളും ചിത്രങ്ങളും ശേഖരിച്ചിച്ച് പതിപ്പ് തയാറാക്കി. | |||
മൂന്ന്, നാല് ക്ലാസുകളിലെ കുട്ടികളാണ് ഗാന്ധിപതിപ്പുകൾ തയാറാക്കിയത്. | |||
കഥകൾ, ചിത്രങ്ങൾ, ഗാന്ധിവചനങ്ങൾ, ഇവ ഉൾപ്പെടുത്തിയാണ് ഗാന്ധി സ്മൃതി | |||
പതിപ്പിറക്കിയത്. 3,4 ക്ലാസിലെ കുട്ടികൾക്ക് ക്വിസ് മൽസരവും | |||
നടത്തിയിരുന്നു. | |||
ശിശുദിനം | |||
വളരെ ഉൽസാഹത്തോടെയാണ് കുട്ടികൾ ശിശുദിനത്തെ വരവേറ്റത്. പ്രഥമ | |||
പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു (ചാച്ചാജി)വിന്റെ ജന്മദിനത്തിലാണ് | |||
ശിശുദിനത്തെ വർണാഭമായി കൊണ്ടാടിയത്. ഇതിനോടനുബന്ധിച്ച് സൈക്കിൾ പരിശീലന | |||
യജ്ഞവും ക്വിസ് മൽസരവും സംഘടിപ്പിച്ചു. | |||
കേരള പിറവി | |||
കേരളപ്പിറവിയോടനുബന്ധിച്ച് എല്ലാ ക്ലാസുകളിലും ചിത്രരചന മത്സരം സംഘടിപ്പിച്ചു. | |||
കുട്ടികളുടെ നേതൃത്വത്തിലായിരുന്നു പരിപാടി എന്നതും എടുത്തു പറയേണ്ടതാണ്. 3,4 | |||
ക്ലാസ്സിലെ കുട്ടികൾക്കായി ക്വിസ് മൽസരവും സംഘടിപ്പിച്ചു | |||
==== റിപ്പബ്ലിക് ദിനം ==== | |||
റിപ്പബ്ലിക് ദിനത്തിലും വിപുലമായ പരിപാടികൾ നടത്തി. കുട്ടികളുടെ വിവിധങ്ങളായ | |||
പരിപാടികൾക്കാണ് സ്കൂൾ അങ്കണം സാക്ഷ്യം വഹിച്ചത്. രക്ഷിതാക്കളുടെ | |||
സാന്നിധ്യം പരിപാടിയുടെ മാറ്റുകൂട്ടി. ചടങ്ങിൽ മിഠായിയും വിതരണം ചെയ്തു. | |||
==== അക്കാദമിക് മാസ്റ്റർ പ്ലാൻ ==== | |||
വിഷൻ100 എന്ന പൊതുവിദ്യാഭ്യാസത്തിന്റെ ലക്ഷ്യത്തിനൊപ്പം ഞങ്ങളും. 2018-2019 | |||
കാലയളവിലേക്കുള്ള അക്കാദമിക് മാസ്റ്റർ പ്ലാൻ ഞങ്ങൾ വിവിധമേഖലയിലെ | |||
അവസ്ഥകളെ നല്ലതുപോലെ വിശകലനം ചെയ്ത് കൂട്ടായ തീരുമാനത്തോടെ ആണ് അക്കാദമിക് | |||
മാസ്റ്റർ പ്ലാൻ രൂപകൽപന ചെയ്തത്. ആരും പിന്നോക്കക്കാരല്ല എന്ന ആശയവും | |||
ഇതിനോടൊപ്പം ചേർക്കട്ടെ. മറ്റു വിദ്യാലയങ്ങൾക്ക് മാതൃകയായി | |||
പിൻപറ്റാവുന്നതാണ് ഞങ്ങളുടെ മാസ്റ്റർ പ്ലാൻ എന്ന് ഫറോക്ക് ഉപജില്ലാ | |||
വിദ്യാഭ്യാസ ഓഫീസറുടെ വാക്കുകൾ ഞങ്ങളിൽ പുതുജീവൻ നൽകി. കോഴിക്കോട് | |||
ബി.പി.ഒ സ്റ്റിവി സാറാണ്് പ്രകാശനം ചെയ്തത്. നിറഞ്ഞ സദസിനെ സാക്ഷി | |||
നിർത്തിയായിരുന്നു ആ പ്രഖ്യാപനം. അധ്യാപകരും രക്ഷിതാക്കളും ചടങ്ങിനെത്തി. | |||
പി.ടിഎ പ്രസിഡന്റ് പി. ബിജു ചടങ്ങ് ഉദ്ഘാടനം ചെയ്തു. | |||
--- | |||
==== കായിക കരുത്തിലും മന്നേറ്റം ==== | |||
അഫ്രിൻ, ഷമൽ, ഷാദിൽ- 4 | |||
ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസ്സും ബുദ്ധിയും ഉണ്ടാകൂ. പുതുതലമുറയെ | |||
ജീവിതശൈലി രോഗങ്ങളിൽ വീഴാതിരിക്കാൻ കായികശേഷി തിരിച്ചെടുത്തേ മതിയാകൂ.. | |||
ലോക കായിക ഭൂപടത്തിൽ ഇന്ത്യയുടെസ്ഥാനം ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. | |||
ക്രിക്കറ്റിൽ മാത്രമാണ് അൽപമെങ്കിലും പേരു ചേർത്തത്. ഇതിനൊരു മാറ്റം | |||
വരുത്താൻ ഒരോ ക്ലാസ്മുറിയും സജ്ജമാക്കേണ്ടതുണ്ട്. നല്ലൂർ നാരായണ എൽ.പി | |||
സ്കൂളിലെ കായിക പരിശീലനത്തിന് ഏറെ പ്രാധാന്യം നൽകുന്നുണ്ട്. എല്ലാവർഷവും | |||
സ്കൂളിൽ കായികമൽസരം നടത്തുന്നു. എല്ലാ അധ്യാപകരും മൽസര ബുദ്ധിയോടെ | |||
കുട്ടികൾക്ക് പരിശീലനം നൽകുന്നു. ഈ മൽസരവിജയികളെ പഞ്ചായത്ത്, സബ്ജില്ലാ | |||
മൽസരങ്ങളിൽ പങ്കെടുപ്പിക്കാൻ വേണ്ട പരിശീലനം പ്രത്യേകം നൽകി അവരെ | |||
കൂടുതൽ മികവുറ്റവരാക്കുന്നുണ്ട്. | |||
- | |||
==== കാഴ്ചകളുടെ പുതിയ ആകാശങ്ങൾ ==== | |||
യാത്രകൾ എന്നും മനസ്സു നിറയ്ക്കും. അത് പ്രിയപ്പെട്ടവരുടെ | |||
കൂടയാകുമ്പോഴോ ഇരട്ടി മധുരം.. | |||
അങ്ങനെ മധുരം നുണഞ്ഞ ഒരു യാത്രയെപ്പറ്റി... | |||
അധ്യാപകരും സ്കൂൾ മാനേജറും ഹെഡ്മാസ്റ്ററുടെ ഭാര്യയായ ഉഷ ചേച്ചിയും മൂന്ന് | |||
കുട്ടികളുമായിരുന്നു യാത്രയിലെ അംഗങ്ങൾ. റോയൽ ഫീറ്റ് എ.സി ബസിൽ രാവിലെ | |||
ആറുമണിക്കേ കയറിക്കൂടിയിരുന്നു ആഹ്ലാദത്തിന്റെ ആ കാറ്റ്. എല്ലാ മുഖങ്ങളിലും | |||
ഏറെ സന്തോഷം. കുട്ടികളുടെ മനസും നിറഞ്ഞു കവിഞ്ഞിരുന്നു. | |||
ഭാരത പുഴയിലേക്കായിരുന്നു ആദ്യമെത്തിയത്. ചരിത്രത്തിൽ നിന്നു കേട്ടറിഞ്ഞതും | |||
മുമ്പ് എപ്പോഴെക്കെയോ നേരിട്ട് തൊട്ടറിഞ്ഞതിൽ നിന്നും ഏറെ വിഭിന്നമാണ് | |||
പുഴയുടെ മുഖമെന്ന് തിരിച്ചറിഞ്ഞു. നിളയുടെ നിലവിളികൾ ഞങ്ങളും കേട്ടു. വറ്റി | |||
വരണ്ട നീർച്ചാലുകൾ....മണൽ തിട്ടകളിൽ കാടു വളരുന്നു. കാടല്ല ഞാൻ | |||
കാട്ടാറായിരുന്നു എന്ന് നിള പറയുന്നതുപോലെ. ഉഗ്ര സ്വരൂപിണിയായി, കരയെ | |||
അതിക്രമിച്ച്, കണ്ണിൽ കാണുന്നതെല്ലാം തച്ചുടച്ച് ഒരു കുറുമ്പുകാരിയെപ്പോലെ | |||
പുളച്ചുപാഞ്ഞ ഒരു ഭൂതകാലം എനിക്കുണ്ടായിരുന്നുവെന്നും മരണാസന്നയായ | |||
വൃദ്ധയെപ്പോലെ നിള പുലമ്പുന്നുണ്ടായിരുന്നു. | |||
അടുത്തതായി ഞങ്ങൾ പോയത് കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനത്തേക്കായിരുന്നു. | |||
പൂരങ്ങളുടെ തറവാട്ടു മുറ്റത്ത്, പുതുമകളുടെ വെടിക്കെട്ടുകളും കുടമാറ്റവും കണ്ട | |||
തൃശൂരും പുതിയ വിവരങ്ങൾ പറഞ്ഞുതന്നു. പിന്നെ കാലാഭവൻ മണിയുടെ നാടായ | |||
ചാലക്കുടിയിലേക്ക്. നാടൻ പാട്ടും നാട്ടുശീലുകളും അവിടുത്തെ കാഴ്ചകൾക്ക് | |||
മിഴിവേകി. പിന്നെ സാംസ്കാരിക തലസ്ഥാനത്തു നിന്ന് വാണിജ്യ തലസ്ഥാനമായ | |||
കൊച്ചിയുടെ ഹൃദയത്തിലേക്ക്. കൊച്ചി പഴയ കൊച്ചിയേയല്ല. | |||
എത്രപെട്ടെന്നാണതിന്റെ മുഖം മാറുന്നത്. കണ്മടച്ചു തുറക്കുമ്പോഴേക്കും മനസ് | |||
പുതിയ രൂപത്തിലേക്ക് പരിണമിക്കുന്നു. 11.30 ആയപ്പോഴെക്കും പുതിയ കാഴ്ചയായ | |||
മെട്രോയുടെ മുറ്റത്തെത്തി. മനസ്സിൽ അലതല്ലിയിരുന്ന മെട്രോ കാഴ്ചകൾ | |||
മനോഹരം, അതിഗംഭീരം, വിട പറയാൻ മനസ്സു സമ്മതിക്കാതെ അവസാന സ്റ്റോപ്പായ | |||
മഹാരാജാസ് കോളേജ് സ്റ്റോപ്പിൽ ഇറങ്ങി. പിന്നെ നേരെ ബോട്ട് ജെട്ടിയിലേക്ക്. | |||
അവിടെയും ഞങ്ങളെ കാത്ത് ചില കാഴ്ചകൾ കാത്തിരിപ്പുണ്ടായിരുന്നു. ഞങ്ങൾക്കു | |||
മാത്രം സജ്ജമാക്കിയ ബോട്ട് നീങ്ങിയത് ഒരു മണിക്ക്. ബോൾഗാട്ടി പാലസ്, | |||
വെല്ലിംഗ്ടൻ ഐലന്റ്, ആഡംബര കപ്പൽ, മട്ടാഞ്ചേരി ഡച്ച് പാലസ്, സിനഗോഗ്, | |||
എന്നിവയിലെ കാഴ്ചകളെല്ലാം ആനന്ദവും ആവേശവും തന്നു. | |||
അവിടെത്തെ സഞ്ചാരികളോട് സംവദിച്ചു. തിരികെ മൂന്ന് മണിയോടെ ബോട്ട് ജെട്ടിയിൽ | |||
എത്തി. ഭക്ഷണത്തിന് ശേഷം ലുലു മാളിലേക്ക്. രാത്രി 9.30 വരെ കാഴ്ചകളുടെ പുതിയ | |||
ലോകത്തു നിന്ന് നിരാശയോടെ മടക്കയാത്ര തുടങ്ങി. രാത്രി വളരുകയായിരുന്നു. | |||
അർധരാത്രി ഒന്നേ മുപ്പതോടെ വീടുകളുടെ സുരക്ഷിതത്വത്തിലേക്ക് തിരിച്ചെത്തി. | |||
- | |||
==== ആകാശവാണിയിലേക്കൊരു യാത്ര ==== | |||
ലയ, ലബീബ | |||
ഒരു സ്വപ്നമായിരുന്നു ഞങ്ങൾക്ക് ആ യാത്ര. റേഡിയോ എന്ന വാർത്താ മാധ്യമം | |||
നാടു നീങ്ങിയെങ്കിലും ഒരു കാലഘട്ടത്തിന്റെ ശബ്ദവും വെളിച്ചവും | |||
കരുത്തുമായിരുന്ന റേഡിയോയിലൂടെയുള്ള വാക്കും വരികളും ജനിക്കുന്നത് കാണാനായത് | |||
വലിയ ഭാഗ്യമായി കരുതുന്നു. ദൃശ്യമാധ്യമങ്ങൾ ജനിച്ചിട്ടില്ലാത്ത കാലത്ത് | |||
ഏവരുടെയും വിവരങ്ങളറിയാനുള്ള ഏക അത്താണിയായിരുന്നല്ലോ റേഡിയോ. ഈ കഥകളൊക്കെ | |||
ഞങ്ങൾ പറഞ്ഞു കേട്ടതാണ്. | |||
വാർത്തകളും നാടകങ്ങളും ചലച്ചിത്ര ഗാനങ്ങളും ഇത്ര ജനകീയമാക്കിയതും | |||
റേഡിയോകളാണ്. ആദ്യം രവീന്ദ്രനാഥാ ടാഗോറിനെ ഓർത്തുപോയി ഞങ്ങൾ. കാരണം | |||
അദ്ദേഹമാണല്ലോ ആകാശവാണി എന്ന പേരിട്ടത്. രണ്ടു കാറുകളിലായിരുന്നു യാത്ര. | |||
ഞങ്ങൾക്കൊപ്പം പ്രധാന അധ്യാപകൻ മണിമാഷ്, സുഹൈൽ മാഷ്, ലത്തീഫ് മാഷ്, ബീന | |||
ടീച്ചർ, ശുഹൈബ ടീച്ചർ, മണിമാഷിന്റെ ഭാര്യയായ ഉഷ ചേച്ചി | |||
എന്നിവരുണ്ടായിരുന്നു. | |||
യാത്രയിൽ ഞങ്ങൾക്കൊപ്പമില്ലെങ്കിലും മിനി ടീച്ചർ, വത്സല ടീച്ചർ, ഷമീന | |||
ടീച്ചർ മറ്റധ്യാപകരും ഞങ്ങൾക്ക് മാനസികമായ പിന്തുണ വാഗ്ദാനം ചെയ്തിരുന്നു. | |||
ആകാശവാണി ഞായറാഴ്ചകളിൽ പ്രക്ഷേപണം ചെയ്യുന്ന പൂക്കുട എന്ന പരിപാടിയിൽ | |||
അതിഥികളാവാൻ കഴിയുക എന്നു പറഞ്ഞാൽ വലിയ അഭിമാനം തന്നെയല്ലേ. വൈകാതെ | |||
ഞങ്ങളുടെ സ്കൂളിന്റെ പേരും അതിലൂടെ മുഴങ്ങും. വർണപ്പൂക്കുടചാർത്തി | |||
ഞങ്ങളുടെ ശബ്ദവും അതിലൂടെ അലയടിച്ചെത്തും. പരിപാടി അജന ടി.പിയും റിയാ | |||
ഫാത്തിമയും സാധിക സന്തോഷ്, ഖദീജ ലബീബ എന്നിവരുടെ പ്രാർഥനയോടെയാണ് തുടങ്ങിയത്. | |||
രണ്ടാം ക്ലാസിലെ ഷാൻരാജ് ആരും നിസാരനല്ല എന്ന ഗുണപാഠമുൾക്കൊള്ളുന്ന കഥ | |||
പറഞ്ഞു. | |||
ഖദീജ ലബീബ, റിയാ ഫാത്തിമ, ഫാത്തിമ ഷിഫ, അൽഫിയ, അംന ദിയ, ഫാത്തിമ നജ, ദാന | |||
ഫാത്തിമ എന്നിവർ ചേർന്ന് അറബി സംഘഗാനം ആലപിച്ചു. ജൈവപച്ചക്കറി കൃഷിയുടെ | |||
പ്രാധാന്യം ലയ വി. ആംഗ്യപ്പാട്ടിലൂടെ ആവിഷ്ക്കരിച്ചു. | |||
ഹരിത വിദ്യാലയത്തെക്കുറിച്ച് പ്രയാണിന്റെ പ്രസംഗവും മാപ്പിളപ്പാട്ടിന്റെ | |||
ഇശലുമായി ഖദീജ ലബീബയുടെ മാപ്പിളപ്പാട്ടും ഇടശ്ശേരിയുടെ പൂതപ്പാട്ടിന് അമ്മയും | |||
കുഞ്ഞും തമ്മിലുള്ള ബന്ധത്തെ സാധിക സന്തോഷ് മോണോ ആക്ടിലൂടെ യും | |||
ആവിഷ്ക്കരിച്ചു. മറക്കാനാവാത്ത അനുഭവമായിരുന്നു അത്. പറഞ്ഞിട്ടും പറഞ്ഞിട്ടും | |||
അവസാനിക്കാതെ ഞങ്ങൾ മടക്കയാത്രയിലും ആ ഓർമയിൽ തന്നെയായിരുന്നു. | |||
==== | - | ||
==== സുസ്മേരവദനരായി സുപ്രഭാതത്തിലേക്ക് ==== | |||
റേഡിയോയുടെ മഹത്വമറിഞ്ഞ ഞങ്ങൾക്ക് പത്രങ്ങൾ ജനിക്കുന്ന കഥയറിയാനും | |||
ആകാംക്ഷയായി. തൊട്ടടുത്ത് തന്നെയാണല്ലോ സുപ്രഭാതം ദിനപത്രം. അവിടേക്കായിരുന്നു | |||
അടുത്ത യാത്ര. കുട്ടികളായ ഞങ്ങളെ സുപ്രഭാതത്തിലേക്ക് അടുപ്പിച്ചത് അതിലെ | |||
വിദ്യാപ്രഭാതമെന്ന പേജാണ്. വാർത്തകൾക്കപ്പുറത്ത് ഞങ്ങൾക്ക് | |||
പഠിക്കാനുള്ളതുകൂടി വിദ്യാപ്രഭാതം പേജിൽ നിന്ന് കിട്ടുന്നുണ്ട്. | |||
സുപ്രഭാതം ഞങ്ങളെ ഹൃദ്യമായി സ്വാഗതം ചെയ്തു. അതിന്റെ മാനേജിംഗ് എഡിറ്റർ | |||
നവാസ് പൂനൂരുമായി ഞങ്ങൾ ഒരഭിമുഖം തന്നെ നടത്തി. അദ്ദേഹം ഞങ്ങളോട് | |||
വാത്സല്യപൂർവം പെരുമാറി. കുറേ നിർദേശ ഉപദേശങ്ങൾ തന്നു. സുപ്രഭാതത്തിലെ | |||
ഫോട്ടോഗ്രാഫർ നിധീഷ് കൃഷ്ണൻ ഈ സംവാദത്തെ ക്യാമറയിൽ പകർത്തി. ചായയും | |||
പലഹാരവും കൂടിയായപ്പോൾ മധുരം ഇരട്ടിയായി. സുപ്രഭാതത്തിലെ എച്ച്. ആർ അഡ്വ. | |||
ഷഫീഖ് അബ്ദുല്ല ഞങ്ങൾക്ക് അന്നത്തെ ദിനപത്രം തന്നാണ് ഞങ്ങളെ സ്വീകരിച്ചത്. | |||
ഞങ്ങൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന വിദ്യാ പ്രഭാതത്തിന്റെ എഡിറ്റർ | |||
ഇൻ ചാർജ് ഹംസ ആലുങ്ങലിനെയും പരിചയപ്പെട്ടു. നേരത്തെ സ്കൂളിൽ | |||
ഞങ്ങൾക്ക് ഗണിതക്ലാസെടുക്കാനെത്തിയ റസാഖ് എം. അബ്ദുല്ല സാറിനെ ഞങ്ങളവിടെ | |||
പരതിയെങ്കിലും കാണാനാവാത്തതിൽ നിരാശ തോന്നി. | |||
സുപ്രഭാതത്തിന്റെ എല്ലാ സെക്ഷനുകളിലും ഞങ്ങൾ ചുറ്റിനടന്നു കണ്ടു. | |||
എല്ലാവരെയും പരിചയപ്പെടുകയും ചെയ്താണ് മറക്കാനാവാത്ത ഓർമകൾ മനസിൽ | |||
സൂക്ഷിച്ച് ഞങ്ങൾ യാത്രയായി. | |||
തയ്യാറാക്കിയത്: റിയ, പ്രയാൺ | |||
----- | |||
===== സുന്ദരി മീനുകൾ ===== | |||
ഫാത്തിമ ദിയ കെ, 4 ബി | |||
ഒരു കുളത്തിൽ രണ്ടുമീനുകൾ താമസിച്ചിരുന്നു. അവർവെള്ളത്തിൽ | |||
കളിച്ചുരസിച്ചു നടന്നു. ഒരിക്കൽ അവർതമ്മിൽ തർക്കമായി. ആരാണ് സുന്ദരി. | |||
ഒരാൾ പറഞ്ഞു ഞാനാണ് സുന്ദരി | |||
കേട്ടുനിന്ന മറ്റവൾക്ക് സഹിച്ചില്ല. അവൾ പറഞ്ഞു. | |||
ഞാനാണ് സുന്ദരി എന്ന് എല്ലാവരും പറയുന്നുണ്ടല്ലോ..? അപ്പോഴേയ് | |||
നമ്മുക്കിടയിൽ തർക്കം വേണ്ട. ഒരു കാര്യം ചെയ്യാം. മുതലച്ചാരോട് | |||
ചോദിച്ചാലോ? | |||
അങ്ങനെ അവർ മുതലച്ചാരുടെ അടുത്തെത്തി. മുതലച്ചാരേ, മുതലച്ചാരേ, ഞങ്ങളിൽ | |||
ആരാണ് സുന്ദരി എന്നു പറയാമോ. മുതലയുടെ കണ്ണുകൾ സന്തോഷത്തോടെ തിളങ്ങി. | |||
എന്നിട്ട് പറഞ്ഞു. | |||
നിങ്ങൾ രണ്ടുപേരും സുന്ദരികൾ തന്നെ. എന്നാലും കൂടുതൽ സൗന്ദര്യം | |||
ആർക്കാണെന്ന് നോക്കാം.നിങ്ങൾ എന്റെ അടുത്തേക്കു വരൂ മുതലച്ചാർ പറഞ്ഞു. | |||
മീനുകൾ മൂന്നോട്ട്് നീങ്ങി. ആരാണ് കൂടുതൽ സുന്ദരി എന്നറിയാനുള്ള | |||
വെപ്രാളത്തിൽ മീനുകൾ കൂടുതൽ അടുത്തേക്ക് ചെന്നു. പെട്ടന്നുതന്നെ | |||
മുതലച്ചാർ വായ തുറന്നു. എന്താ സംഭവിച്ചത്?. | |||
മുതലച്ചാരുടെ വായയിൽ മീനുകൾ. | |||
ഹോ...കഷ്ടം. | |||
ഒരു അഹങ്കാരം വരുത്തിവെച്ച വിന കണ്ടില്ലേ. | |||
-- | |||
===== ആകാശം ===== | |||
കിഴക്ക് നിന്ന് ഉദിക്കുന്ന സൂര്യനേ | കിഴക്ക് നിന്ന് ഉദിക്കുന്ന സൂര്യനേ | ||
വരി 1,066: | വരി 2,078: | ||
രാത്രി കാത്തിരിക്കുന്ന ചന്ദ്രനേ.. | രാത്രി കാത്തിരിക്കുന്ന ചന്ദ്രനേ.. | ||
രാത്രി ഓർമയിൽ നീ എന്നും.. | രാത്രി ഓർമയിൽ നീ എന്നും.. | ||
വെളിച്ചമേ, എന്തിനാണ് വേഗത്തിൽ പോകുന്നത് | വെളിച്ചമേ, എന്തിനാണ് | ||
വേഗത്തിൽ പോകുന്നത് | |||
എവിടെയെങ്കിലും തട്ടിമുട്ടൂലേ | എവിടെയെങ്കിലും തട്ടിമുട്ടൂലേ | ||
സൂര്യനെ നീ എന്തിനു മായിക്കുന്നു മേഘമേ | സൂര്യനെ നീ എന്തിനു | ||
ആ ദിനം ലോകം | മായിക്കുന്നു മേഘമേ | ||
മേഘം പോലെയുള്ള നിന്നെ | ആ ദിനം ലോകം കാണൂലേ | ||
മേഘം പോലെയുള്ള നിന്നെ | |||
എനിക്കൊന്നു തൊട്ടു നോക്കാൻ തോന്നുന്നു | എനിക്കൊന്നു തൊട്ടു നോക്കാൻ തോന്നുന്നു | ||
ആർച്ചുപ്പോലെ നിൽക്കുന്ന മഴവില്ലേ | ആർച്ചുപ്പോലെ നിൽക്കുന്ന മഴവില്ലേ | ||
നിന്റെ പകുതി ആരു കൊണ്ടുപോയി..? | നിന്റെ പകുതി ആരു കൊണ്ടുപോയി..? | ||
==== | - | ||
===== പുഴ വിളിക്കുന്നു ===== | |||
ദിൽഷാൻ | |||
സൂര്യമാധവ്, 4 ബി | |||
കുഞ്ഞിക്കിളിയേ | |||
പൊൻകിളിയേ | എന്തൊരു ഭംഗിയീ പുഴ | ||
എനിക്കേറെ ഇഷ്ടമീ പുഴ | |||
എന്നെ വിളിക്കുന്നീ പുഴ | |||
എന്റെ ജന്മ നാട്ടിലേ പുഴ | |||
എനിക്കേറെ ഇഷ്ടമാണീ പുഴ | |||
എന്നെ വിളിക്കുന്നീ പുഴ | |||
ആരും കൊതിച്ചു പോകുമീപുഴ | |||
===== കുഞ്ഞിക്കിളി ===== | |||
ദിൽഷാൻ, 4 ബി | |||
കുഞ്ഞിക്കിളിയേ പൊൻകിളിയേ | |||
വേഗം വേഗം വന്നാട്ടെ | വേഗം വേഗം വന്നാട്ടെ | ||
നെൽക്കതിരെല്ലാം | നെൽക്കതിരെല്ലാം കൊത്തിക്കൊണ്ട് | ||
കൊത്തിക്കൊണ്ട് | |||
തത്തമ്മക്കിളി പോയാല്ലോ | തത്തമ്മക്കിളി പോയാല്ലോ | ||
കയ്യിൽകിട്ടിയ നെൽമണിയെല്ലാം | കയ്യിൽകിട്ടിയ നെൽമണിയെല്ലാം | ||
വരി 1,092: | വരി 2,125: | ||
കൊത്തിക്കൊത്തി എടുത്താട്ടെ | കൊത്തിക്കൊത്തി എടുത്താട്ടെ | ||
- | |||
===== പൂക്കൾ ===== | |||
മുസ്ഫിറ, 3 | |||
മഴക്കാലം വന്നു | മഴക്കാലം വന്നു | ||
വരി 1,113: | വരി 2,139: | ||
ഹായ് നല്ല ചന്തം | ഹായ് നല്ല ചന്തം | ||
==== | - | ||
===== പൂമ്പാറ്റ ===== | |||
ഗീതിക, 1 ബി | |||
പാറ്റേ പാറ്റേ പൂമ്പാറ്റേ | പാറ്റേ പാറ്റേ പൂമ്പാറ്റേ | ||
ചന്തമുള്ളൊരു പൂമ്പാറ്റേ | ചന്തമുള്ളൊരു പൂമ്പാറ്റേ | ||
വരി 1,142: | വരി 2,161: | ||
നിന്നെ കാണാൻ എന്ത് രസം | നിന്നെ കാണാൻ എന്ത് രസം | ||
==== പാമ്പിന്റെ ബുദ്ധി ==== | - | ||
===== പാമ്പിന്റെ ബുദ്ധി ===== | |||
ഫാത്തിമ സന 3 -സി | |||
ഒരു ദിവസം ഒരു കുട്ടി ചിന്നു പട്ടിയുടെയും കുട്ടൻ ആടിന്റെയും കിട്ടു | |||
പശുവിന്റെയും കൂടെ കളിക്കുകയായിരുന്നു. കുട്ടൻ ആടിന്റെ നിറം കറുപ്പാണ്. | |||
ചിന്നു പട്ടിയുടെ നിറം കാപ്പിയും വെള്ളയും കൂടിച്ചേർന്ന നിറം, കിട്ടു | |||
പശുവിന്റെ നിറം വെള്ളയിൽ കാപ്പിക്കുത്തും. ആടിന്റെ നിറം കണ്ട് അവർക്ക് | |||
അതിനെ ഒഴിവാക്കാൻ തോന്നി. | |||
കിട്ടുവിന്റെ അച്ഛനും അമ്മയ്ക്കും ജോലിയുണ്ട്. കുട്ടിയെ ഉറക്കിയിട്ടാണ് അവർ | |||
ജോലിക്ക് പോയിരുന്നത്. ഉച്ചയാകുമ്പോഴേക്കും അമ്മ വരും. അങ്ങനെ ഒരു ദിവസം | |||
കിട്ടുവിന്റെ മാതാപിതാക്കൾ കുട്ടൻ ആടിനെ ഒഴിവാക്കി. അവനതു സഹിക്കാൻ | |||
കഴിഞ്ഞില്ല. മറ്റുള്ളവർ കുട്ടനാടിനേയും കൂട്ടി ബുദ്ധിമാനായ പാമ്പിന്റെ | |||
മാളത്തിൽ ചെന്നു. ചിന്നുനായ പാമ്പിന് കാര്യങ്ങൾ പറഞ്ഞുകൊടുത്തു. | |||
നാളെ ഞാൻ കുട്ടന്റെ അടുത്തു വരും. അപ്പോൾ നിങ്ങൾ ഉറക്കേ കൂവി വിളിക്കുക. | |||
കുട്ടൻ വന്ന് പാമ്പിനെ തടയണം. അത് കിട്ടുവിന്റെ മാതാപിതാക്കൾ കാണണം. | |||
അങ്ങനെ അടുത്ത ദിവസമായി. | |||
പറഞ്ഞതുപോലെ കാര്യങ്ങൾ നടന്നു. പാമ്പ് വന്നു. രണ്ടാളും കൂവി. കുട്ടൻ | |||
കുട്ടിയെ രക്ഷിക്കുന്നത് മാതാപിതാക്കൾ കണ്ടു. അങ്ങനെ അവർക്ക് കുട്ടനെ | |||
ഇഷ്ടമായി. അവരെല്ലാം പാമ്പിന് നന്ദി പറഞ്ഞു. എല്ലാവരും സന്തോഷത്തോടെ ജീവിച്ചു. | |||
- | |||
===== സിംഹരാജാവും മൃഗങ്ങളും ===== | |||
മുഹമ്മദ് മിസദ് | |||
പണ്ട് പണ്ട് ഒരു കാട്ടിൽ സിംഹരാജാവുണ്ടായിരുന്നു. അവനെ കാട്ടിലെ | |||
മൃഗങ്ങൾക്കെല്ലാം പേടിയായിരുന്നു. കൂടാതെ രാജാവ് പലഹാരക്കൊതിയനായിരുന്നു. | |||
ആർക്കും അവൻ ഒരു പലഹാരവും കൊടുക്കില്ല. അങ്ങനെ ഒരു ദിവസം പലഹാരം | |||
ഇല്ലായിരുന്നു. സിംഹരാജാവിന് വിശന്നു. മൃഗങ്ങളോട് കാട്ടിൽ പോയി ഭക്ഷണം | |||
കൊണ്ടുവരാൻ കൽപ്പിച്ചു. പക്ഷേ കാട്ടിലേങ്ങും ഭക്ഷണമില്ല. സിംഹ രാജാവ് | |||
തിന്നു തീർത്തത് കൊണ്ടാണ് കാട്ടിലെങ്ങും ഭക്ഷണില്ലാതായത്. | |||
ആരോ രാജാവ് കേൾക്കേ തന്നെ അത് പറഞ്ഞു. | |||
രാജാവ് തിന്നത് കൊണ്ടാണ് എന്നത് രാജാവിനെ ചൊടിപ്പിച്ചു. ആർക്കാണ് കാട്ടിലെ | |||
രാജാവിനെ കുറിച്ച് പറയാൻ ഇത്ര ധൈര്യം. ? | |||
സിംഹ രാജാവ് പിന്നെ ശാന്തനായപ്പോൾ ചിന്തിച്ചു. എല്ലാവരും ഇങ്ങനെ | |||
ആർത്തിയോടെ പലഹാരം കഴിക്കുകയാണെങ്കിൽ എങ്ങനെ ഭ ക്ഷണം ഉണ്ടാകും? | |||
അവയുണ്ടാക്കാനും പഠിക്കണമല്ലോ. | |||
--- | |||
===== തത്തമ്മയുടെ അഹങ്കാരം ===== | |||
ഷാൻ രാജ്, 2 സി | |||
പണ്ടു പണ്ടൊരു കാട്ടിൽ ഒരു തത്തമ്മയുണ്ടായിരുന്നു. അവൾ ഭയങ്കര | |||
ബൂദ്ധിശാലിയായിരുന്നു. അവളെ ആർക്കും തോൽപ്പിക്കാൻ കഴിയില്ലായിരുന്നു. | |||
ഒരോ വർഷവും കാട്ടിൽ ബുദ്ധി മൽസരം നടത്തി. ആ മൽസരത്തിൽ | |||
തത്തമ്മയുണ്ടായിരുന്നു. എല്ലാ ചോദ്യത്തിനും തത്തമ്മ ഉത്തരം പറഞ്ഞു. പക്ഷേ | |||
അവസാന ചോദ്യത്തിൽ ഉത്തരം പറയുന്നവർ ആരോ അവരാണ് വിജയി. പക്ഷേ അവസാന | |||
ചോദ്യത്തിൽ അന്ന് തത്തമ്മക്ക് ഉത്തരം കിട്ടിയില്ല. | |||
ഉത്തരം പറഞ്ഞത് മാനും. തത്തമ്മ ആകെ വിളറിപ്പോയി. എല്ലാവരും തത്തമ്മയെ നോക്കി | |||
ചിരിച്ചു. കൂട്ടുകാരെ എപ്പോഴും ആരും വിജയിക്കണമെന്നില്ല. | |||
വല്ലപ്പോഴുമുണ്ടാകുന്ന വിജയത്തിൽ ആഹ്ലാദിക്കാം. എന്നാൽ അഹങ്കരിക്കല്ലേ. | |||
- | |||
==== ദാനയുടെ മഞ്ജുഷ ടീച്ചർ ==== | |||
ദാന ഫാത്തിമ, 4 എ | |||
ഞാനും ഈ വർഷത്തോടെ ഈ സ്കൂളിൽ നിന്നു പടിയിറങ്ങുകയാണ്. സ്കൂളിലെ കഴിഞ്ഞ | |||
വർഷങ്ങൾ എനിക്ക് മറക്കാനാവാത്തതാണ്. അടുത്ത വർഷം മറ്റൊരു സ്കൂളിൽ, | |||
വേറൊരു ക്ലാസ് മുറിയിൽ ആവും ഞാനും. പക്ഷേ, അവിടെ മഞ്ജുഷ ടീച്ചർ | |||
ഉണ്ടാവില്ലല്ലോ. ഇവിടുത്തെ മറ്റധ്യാപകരുണ്ടാവില്ലല്ലോ. | |||
ഒന്നാം ക്ലാസിൽ എന്റെ ക്ലാസ് ടീച്ചറായിരുന്നു മഞ്ജുഷ ടീച്ചർ. ടീച്ചറെ | |||
എനിക്ക് വലിയ ഇഷ്ടമായിരുന്നു. അടുത്ത വർഷവും ഞാൻ ടീച്ചറുടെ ക്ലാസിൽതന്നെ | |||
ഇരിക്കാൻ ആഗ്രഹിച്ചു. അതിനായി കൊല്ലപ്പരീക്ഷയിൽ അറിയാവുന്ന ഉത്തരംകൂടി | |||
ഞാൻ തെറ്റിച്ചെഴുതി. തോറ്റാൽ എനിക്ക് പിന്നെയും അതേ ക്ലാസിൽ | |||
ഇരിക്കാമല്ലോ. മഞ്ജുഷ ടീച്ചറെ എപ്പോഴും കാണാമല്ലോ. പക്ഷേ എന്നിട്ടും എന്നെ | |||
ജയിപ്പിച്ചു. | |||
ടീച്ചർക്ക് എന്നോടുമുണ്ടായിരുന്നു ആ സ്നേഹം. ഒരു ദിവസം ഞാൻ ക്ലാസിൽ | |||
വന്നില്ലെങ്കിൽ ടീച്ചർ വീട്ടിലേക്ക് വിളിച്ച് കാരണം | |||
അന്വേഷിക്കുമായിരുന്നു. ടീച്ചറെ ഒരിക്കലും ഇങ്ങോട്ട് വിളിച്ച് കാരണം | |||
ബോധിപ്പിക്കേണ്ട ആവശ്യം ഒരിക്കലും വന്നിരുന്നില്ല. ഞാൻ ഇപ്പോഴും ആ പഴയ | |||
ഒന്നാം ക്ലാസിൽ പോകാറുണ്ട്. അവിടെ മഞ്ജുഷ ടീച്ചറുടെ കുട്ടിയായിരിക്കാൻ | |||
ആഗ്രഹിക്കാറുണ്ട്. കഥാ പുസ്തകങ്ങൾ വായിക്കാറുണ്ട്. മഞ്ജുഷ ടീച്ചറെ കാണാനും | |||
അവരോട് വർത്തമാനം പറയാനുമാണ് പോകുന്നത്. അതൊരിക്കലും ഇല്ലാതാവരുതേ എന്ന് | |||
ഞാൻ ആഗ്രഹിക്കുന്നു. ഇനി പോകുന്ന സ്കൂളിൽ അവരുണ്ടാകില്ലല്ലോ എന്ന ചിന്ത | |||
എന്നെ വേദനിപ്പിക്കുന്നു. | |||
---- | |||
==== വിജയം ദൃഢനിശ്ചയത്തിലൂടെ ==== | |||
ധ്യാൻരാജ് | |||
ഞാൻ ധ്യാൻരാജ്... എന്റെ സന്തോഷമാണ് കൂട്ടുകാരെ നിങ്ങളുമായി | |||
പങ്കുവെക്കുന്നത്. നല്ലൂർ നാരായണ എൽ.പി ബേസിക് സ്കൂൾ മികവിന്റെ | |||
കേന്ദ്രമായപ്പോൾ എനിക്കും ചെറുതല്ലാത്ത പങ്കുണ്ടായല്ലോ. സന്തോഷം. അഭിമാനം. | |||
സ്കൂളിൽ തൂക്കിയ എന്റെ ഫോട്ടോയോടു കൂടിയ ബാനർ എന്നെ വല്ലാതെ | |||
അതിശയിപ്പിച്ചു. സാരോപദേശമായി കാണരുത്. എങ്കിലും പിൻപറ്റാവുന്നതാണ്. എന്റെ | |||
ഒർമ്മയെ ഞാൻ 4 ബിയിലേക്ക് കൂട്ടിക്കൊണ്ടുപോകട്ടെ. | |||
മിനി ടീച്ചർ ആയിരുന്നു എന്റെ ക്ലാസ് ടീച്ചർ , എൽ.എസ്.എസ് | |||
പരീക്ഷയെപ്പറ്റി വിശദീകരിച്ചു തന്നു. ആ പ്രചോദനം ഒരു വെല്ലുവിളിയായി | |||
ഏറ്റെടുക്കാൻ തീരുമാനിച്ചു. താഴ്ന്ന ക്ലാസിലെ അധ്യാപകർ വിരിച്ച | |||
അടിത്തറയും.. മിനി ടീച്ചറുടെയും സുഹൈൽ മാഷിന്റെയും പ്രത്യേക എൽ.എസ്. എസ് | |||
ക്ലാസും സ്നേഹത്തിന്റെ കൂമ്പാരമായ മണി മാഷിന്റെ പ്രോൽസാഹനവും എനിക്ക് | |||
ഒരുപാട് മുന്നോട്ടേക്കുള്ള കുതിപ്പായി മാറി. | |||
മിനി ടീച്ചർ തരുന്ന ചോദ്യങ്ങൾ എല്ലാം ഒഴിവ് സമയം വിനിയോഗിച്ചാണ് പരിശീലനം | |||
നടത്തിയത്. പ്രിയപ്പെട്ട കൂട്ടുകാരെ, എൽ.എസ്.എസ് നേടുക എന്നത് പ്രയാസമുള്ള | |||
കാര്യമല്ല. ചിട്ടയോടുകൂടിയ പഠനവും. രക്ഷിതാക്കളുടെയും അധ്യാപകരുടെയും അകമഴിഞ്ഞ | |||
സഹായവും ഉണ്ടെങ്കിൽ നിങ്ങൾക്കും നേടാം എൽ. എസ് .എസ്. എല്ലാ | |||
വർഷങ്ങളിലും എന്റെ പിൻ മുറക്കാരായ നിങ്ങൾക്ക് വിജയത്തിലെത്താൻ | |||
കഴിയട്ടെ എന്ന് ആത്മാർഥമായി തന്നെ പ്രാർത്ഥിക്കുന്നു. | |||
- | |||
==== മടിയനായ ഞാൻ മിടുക്കനായ കഥ ==== | |||
മുഹമ്മദ് ഹിഷാൻ | |||
കൂട്ടുകാരെ ഞാൻ മുഹമ്മദ് ഹിഷാൻ. എന്റെ ക്ലാസ് ടീച്ചറെയും | |||
പറയണമെല്ലോ.മഞ്ജുഷ ടീച്ചറാണ്. കളിയാക്കരുത് കേട്ടോ, എനിക്ക് സ്കൂളിൽ വരാൻ | |||
ഭയങ്കര മടിയായിരുന്നു. എന്നാലും എന്റെ ഉമ്മച്ചി എന്നെ വണ്ടിയിൽ പിടിച്ചു | |||
വലിച്ചു കയറ്റും, സ്കൂളിലെത്തിയാലോ മറ്റൊരമ്മയുടെ സ്നേഹവാത്സല്യത്തിനു | |||
മുമ്പിൽ എന്റെ മടി ഞാൻ മറക്കും.. അങ്ങനെ എഴുത്തിലേക്ക് കടന്നപ്പോഴും മടി | |||
എന്നെ തൊട്ടുതടവിക്കൊണ്ടിരുന്നു.. പക്ഷേ ആ മടിയെ ഓടിക്കാനുള്ള സൂത്രമൊക്കെ | |||
എന്റെ മഞ്ജുഷ ടീച്ചർക്കറിയാമായിരുന്നു. എന്റെ ഉമ്മയെ ടീച്ചർ നിരന്തരം | |||
വിളിക്കും.. രണ്ടാളും കൂടി ആ ദൗത്യം ഏറ്റെടുത്തു.. അങ്ങനെ ഞാൻ കീഴടങ്ങി. | |||
അല്ലാതെ രക്ഷയില്ല. ഇപ്പോൾ എനിക്ക് പഠിക്കാൻ ഇഷ്ടമാണ്. ഞാനും സ്കൂളിന്റെ | |||
അഭിമാന താരമായി മാറും. നോക്കിക്കോളൂ. | |||
- | |||
==== | ==== ലത്തീഫ് മാഷിന്റെ ലോഗോ ==== | ||
ദിയ ഫാത്തിമ സി.കെ, 4 എ | |||
ഞങ്ങളുടെ അറബി അധ്യാപകൻ അബ്ദു ലത്തീഫ് മാസ്റ്റർ ഞങ്ങളുടെ അഭിമാനമാണ്. | |||
അധ്യാപന മികവിൽ മാത്രമല്ല, അധ്യാപക സംഘടനകൾക്കും വിദ്യാഭ്യാസ | |||
സ്ഥാപനങ്ങൾക്കും ആവശ്യമായ ലോഗോ രൂപകൽപ്പന ചെയ്യുന്നതിലാണ് അദ്ദേഹത്തിന്റെ | |||
മികവ്. ഫറോക്ക് ഉപജില്ലാ സ്കൂൾ കലോത്സവത്തിന്റെ ലോഗോയും മാഷായിരുന്നു | |||
തയാറാക്കിയത്. മാഗസിൻ രൂപകൽപ്പന, സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ചിത്രരചന | |||
തുടങ്ങി താൻതൊട്ട ഏതു മേഖലയും പൊന്നാക്കി മാറ്റാൻ ഇതിനകം ലത്തീഫ് മാഷിനായി. | |||
==== പ്രതിഭാ പുരസ്കാരം രാജു മാസ്റ്റർക്ക് ==== | |||
2011ലെ ദേശീയ ജനസംഖ്യാ കണക്കെടുപ്പിൽ കോഴിക്കോട് ജില്ലയിലെ മികച്ച | |||
എന്യൂമറേറ്റർക്കുള്ള വെള്ളി മെഡലും സർട്ടിഫിക്കറ്റും സെൻസസ് ഡയറക്ടർ | |||
ബി.ചന്ദ്രമുഷിയിൽ നിന്ന് കരസ്ഥമാക്കി സ്കൂളിന് അഭിമാനമായി. | |||
- | |||
==== ഊട്ടുപുരയുടെ സ്വന്തം തങ്കേച്ചി ==== | |||
തീർത്ഥ, 4 എ | |||
പൊതുവിദ്യാലയത്തിന്റെ മാത്രം പ്രത്യേകതയാണല്ലോ വിദ്യാർഥികൾക്കുള്ള ഉച്ച | |||
ഭക്ഷണം. നമ്മുടെ വിദ്യാലയത്തിൽ വിദ്യാർഥികളേയും അധ്യാപകരേയും വർഷങ്ങളായി | |||
അന്നമൂട്ടിയിരുന്നത് ചിന്നമ്മ ചേച്ചിയുടെ വീട്ടുകാരാണ്. ചേച്ചിക്ക് | |||
സുഖമില്ലാതായതോടെ ഊട്ടുപ്പുരയുടെ ഭരണം മകൾ പി.സി തങ്കം ഏറ്റെടുത്തു. | |||
ഓരോദിവസവും ഓരോ വിഭവങ്ങൾ ഒരുക്കുന്നതിലെ അവരുടെ മികവ് ഒന്നു വേറെതന്നെയാണ്. | |||
ഉച്ചയ്ക്ക് മാത്രമല്ല, രാവിലെ കുട്ടികൾക്ക് കഞ്ഞിയും ഇവിടെ വിതരണം | |||
ചെയ്യുന്നുണ്ട്. രാവിലെ ഭക്ഷണം കഴിക്കാതെ സ്കൂളിലേക്ക് വരുന്ന | |||
കുട്ടികൾക്ക് ഒരാശ്വാസമാണ് പ്രഭാതഭക്ഷണം. | |||
--- | |||
===== നദീം, ക്വിസ് മത്സരങ്ങളിലെ വിജയി ===== | |||
സ്കൂളിൽ ദിനാചരണങ്ങളുടെ ഭാഗമായി സംഘടിപ്പിക്കാറുള്ള ക്വിസ് മത്സരങ്ങളിലെ | |||
സ്ഥിരം വിജയിയാണ് മൂന്നാം ക്ലാസുകാരനായ മുഹമ്മദ് നദീം. എല്ലാ മത്സരങ്ങളുടെ | |||
മുമ്പിലും നദീമുണ്ടാകും. ക്വിസ് മത്സരമുണ്ടെന്നറിഞ്ഞാൽ അവിടെ ഓടിയെത്തും. | |||
പഠനത്തിൽ മാത്രമല്ല അവന്റെ മികവ്. കുസൃതിയിലുമുണ്ട്. നന്നായി വായിക്കും. | |||
നല്ല ആത്മവിശ്വാസവും ഉണ്ട്. ചാന്ദ്രദിനത്തോടനുബന്ധിച്ച് കോഴിക്കോട് | |||
ബി.ആർ.സിയിൽ സംഘടിപ്പിക്കപ്പെട്ട ക്വിസ് മത്സരത്തിലും ഉപജില്ലാ | |||
സാമൂഹികശാസ്ത്ര ക്വിസ് മത്സരത്തിലും അക്ഷരമുറ്റം, യുറീക്ക, മലർവാടി | |||
വിജ്ഞാനോത്സവത്തിലും എല്ലാം നദീം തന്റെ മികവു പുലർത്തിയിട്ടുണ്ട്. | |||
- | |||
===== കരവിരുതിന്റെ മികവിൽ പ്രയാൺ ===== | |||
നാല് സി ക്ലാസിലെ പ്രയാൺ പഠനത്തിൽ മാത്രമല്ല തിളങ്ങുന്നത്. പഠനോപകരണങ്ങൾ | |||
നിർമിക്കുന്നതിലും അവന്റെ കരവിരുത് എടുത്തു പറയേണ്ടതാണ്. ഉപ ജില്ലാ | |||
ശാസ്ത്രമേള മരത്തിൽ കൊത്തുപണിയിൽ ഒന്നാംസ്ഥാനം പ്രയാണിനായിരുന്നു. അവൻ | |||
നിർമിച്ച ജലചക്രം മികച്ചതാണ്. അതിന്റെ മികവുകൊണ്ട് അത് സ്കൂളിന് അവൻ | |||
കൈമാറുകയും ചെയ്തു. വരാനിരിക്കുന്നവർക്ക് കണ്ടു പഠിക്കാനായി. പ്രസംഗത്തിലും | |||
തന്റെ മികവ് പ്രയാൺ പ്രകടിപ്പിച്ചിട്ടുണ്ട്. ഫറോക്ക് മുനിസിപ്പാലിറ്റി | |||
കലോത്സത്തിൽ ഒന്നാം സ്ഥാനവും അവനായിരുന്നു. അവൻ നിർമിച്ച ജലചക്രം | |||
മറ്റുള്ളവർക്കു കണ്ടുപഠിക്കുന്നതിനായി സ്കൂളിന് കൈമാറി.. | |||
- | |||
===== ചന്ദനത്തിരിയിൽ തിളങ്ങിയ സുന്ദരി ===== | |||
ഇത് മറ്റാരുമല്ല കേട്ടോ, നമ്മുടെ അൽഫിയ യാണ്. കോഴിക്കോട് ജില്ലാ | |||
ശാസ്ത്രമേളയിൽ അഗർബത്തി നിർമ്മാണത്തിൽ എ ഗ്രേഡും. ഫറോക്ക് ഉപജില്ലാ | |||
ശാസ്ത്രമേളയിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കിയാണ് ഈ കൊച്ചുമിടുക്കി | |||
സ്ക്കുളിന് പൊൻതൂവൽ അണിയിച്ചത്. സ്കൂളിൽ നടത്തിയ ദിനാചരണ | |||
മൽസരങ്ങളിലും ഇവൾ സമ്മാനങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്. | |||
- | |||
===== പാട്ടിന്റെ കൂട്ടുകാരി ലബീബ ===== | |||
നാല്.സി ക്ലാസിലെ ലബീബയുടെ കൂടെ പാട്ടുകളുടെ താളമുണ്ട്. തുടർച്ചയായി അറബിക് | |||
കലോത്സവത്തിൽ സ്കൂളിനെ മികവിന്റെ കേന്ദ്രമാക്കിയതിൽ ലബീബയുടെ | |||
സ്ഥാനംഎടുത്തു പറയേണ്ടതാണ്. മുനിസിപ്പാലിറ്റി ബാല കലോത്സവത്തിൽ | |||
മാപ്പിളപ്പാട്ടിൽ രണ്ടു വർഷമായി ഒന്നാം സ്ഥാനം ലബീബക്കായിരുന്നു. | |||
ആകാശവാണിയിലെ പൂക്കുട പരിപാടിയിലെ പാട്ടുകളെ കൂടുതൽ മികച്ചതാക്കിയത് അവളുടെ | |||
ശബ്ദമായിരുന്നു. പാട്ടിനോട് മാത്രമല്ല പഠനത്തിലും സൗഹൃദബന്ധങ്ങൾ | |||
നിലനിർത്തുന്നതിലുമെല്ലാം ലബീബ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തയാണ്. | |||
----- | |||
===== ഹനീൻ കണക്കിലെ താരം ===== | |||
ഉപജില്ലാ ഗണിതശാസ്ത്ര ക്വിസ് മത്സരത്തിൽ ഒന്നാംസ്ഥാനവും ജില്ലാതലത്തിൽ | |||
എട്ടാം സ്ഥാനവും ഉപജില്ലാ അറബിക് ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനവും നേടിയ | |||
മറ്റൊരു പ്രതിഭയാണ് നാലാം ക്ലാസ് വിദ്യാർഥിയായ മുഹമ്മദ് ഹനീൻ. | |||
- | |||
===== പഠന മികവിൽ ഹംന ഫാത്തിമ ===== | |||
പഠന മികവിന് ഒരുവ്യക്തി സ്കൂളിന് നൽകിയ സ്കോളർഷിപ്പിന് നാല്.സി ക്ലാസിലെ | |||
ഹംന ഫാത്തിമയാണ് അർഹയായത്. മധവീനിലയം പി സുനിൽ കുമാർ എന്ന വ്യക്തി | |||
നൽകിയ 5000 രൂപയുടെ സ്കോളർഷിപ്പും ഹംന നേടി. | |||
- | |||
===== നൂലിൽ വിസ്മയം ചേർത്ത മിടുക്കൻ ===== | |||
കുട്ടികൾ എത്ര മിടുക്കൻമാരാണെന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണ് | |||
ശാസ്ത്രമേളകൾ. ഫറോക്ക് ഉപജില്ലയിലെ പ്രവർത്തിപരിചയ മേളയിൽ ബേപ്പൂർ | |||
ഹയർ സെക്കന്ററി ക്ലാസ് മുറിയിൽ കരവിരുതിന്റെ വിസ്മയം തീർക്കുകയായിരുന്നു | |||
നമ്മുടെ മുഹമ്മദ് മിൻഹജ് കെ. ത്രെഡ്് പാറ്റേണിൽ മറ്റുള്ള കുട്ടികളെ | |||
പിന്നിലാക്കി കൊണ്ട് ഒന്നാം സ്ഥാനം കരസ്ഥമാക്കുകയായിരുന്നു ഈ കൊച്ചു | |||
മിടുക്കൻ. ജില്ലാ മേളയിലും പങ്കെടുത്തു. | |||
------- | |||
===== സ്നേഹമാണ് സൽമാൻ ===== | |||
സൽമാൻ വ്യത്യസ്തനാണ്. സ്നേഹത്തിന്റെ ഭാഷ മാത്രമറിയാവുന്ന അവന് | |||
മറ്റുള്ളവരുടെ സങ്കടങ്ങളെ സഹിക്കാനാവില്ല. എല്ലായിടത്തുമുണ്ടാകും അവൻ. | |||
മറ്റുള്ളവരുടെ ഉള്ളുപിടഞ്ഞാൽ അവന്റെ നെഞ്ചും പിടയും. സ്കൂളിലേക്ക് എത്രയും | |||
നേരത്തെ എത്തുക. എത്രവൈകിയാലും തിരിച്ചുപോകാൻ മടിയുള്ള കുട്ടി. സാധാരണ | |||
സ്കൂളിലേക്കു വരാൻ മടി കാണിക്കുകയും തിരിച്ചുപോകാൻ തിടുക്കം കൂട്ടുകയും | |||
ചെയ്യുന്നവർക്കിടയിലാണ് സൽമാൻ ഇങ്ങനെ വേറിട്ടവനാകുന്നത്. പാട്ടാണവന്റെ | |||
ഇഷ്ടഹോബി. കുസൃതികൾ ഏറെയുണ്ടെങ്കിലും അവനെ ഞങ്ങൾക്ക് ഏറെ ഇഷ്ടമാണ്. ഈ | |||
വർഷം ഞങ്ങളൊക്കെ ഇവിടെ നിന്നു പോകുകയാണ്. ഇവിടെതന്നെ തുടർന്നു | |||
പഠിക്കാനായിരുന്നുവെങ്കിൽ എന്നാഗ്രഹിച്ചുപോകുന്നു. ഇവിടെതന്നെ അഞ്ചാം | |||
ക്ലാസും ഉണ്ടായിരുന്നുവെങ്കിൽ ഞങ്ങളാരും പോകില്ലായിരുന്നു. | |||
- | |||
===== നദീറ സ്വഫ്വ ===== | |||
സെറിബ്രൽ പാൾസി രോഗം ബാധിച്ച് ഞങ്ങളുടെ കൂട്ടുകാരി നദീറ സ്വഫ്വ | |||
ഞങ്ങൾക്കിടയിലുണ്ട്. അവളുടെ വേദന ഞങ്ങളുടെ സങ്കടമാണ്. ഞങ്ങളെത്ര | |||
ഭാഗ്യവാൻമാരാണെന്ന് അവളെ കാണുമ്പോൾ ഓർത്തുപോകുന്നു. വേദനിക്കുന്നവളോട് | |||
ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ ഞങ്ങൾ സുഹൈൽ മാഷ്, ലത്തീഫ് മാഷ്, ബീന | |||
ടീച്ചർ എന്നിവരോടൊപ്പം അവളുടെ വീട് സന്ദർശിച്ചു. | |||
മനസ്സുമുറുക്കി, കരുത്തുനേടിത്തന്നെയാണ് നദീറ സഫ്വ തന്റെ കൂട്ടുകാരികളെയും | |||
ഗുരുനാഥന്മാരെയും അവളുടേതായ ഭാഷയിൽ സ്വീകരിച്ചത്. കൂട്ടുകാരായ ഹംന ദിയയും | |||
ഖദീജ ലബീബയും വളരെ മനോഹരമായി ആലപിച്ച പാട്ടിനെ അതിശയിപ്പിക്കുന്ന രീതിയിലാണ് | |||
താളംകൊട്ടിപ്പാട്ടിനെ ആസ്വദിച്ചത്. | |||
എന്തൊരാഹ്ലാദമായിരുന്നു അവൾക്ക്. ആദരവും സന്തോഷവും ബഹുമാനവും ഇടകലർന്ന ആ | |||
മായാത്ത ചിരി ഒരുപാട് ആഴത്തിലേക്ക് കൂട്ടുകാരെ ചിന്തിപ്പിക്കുന്നു. | |||
ബഹുമാനപൂർവ്വം തന്നെ പറയട്ടേ. മാതാപിതാക്കളുടെയും കൂടെപ്പിറപ്പുകളുടെയും | |||
സ്നേഹവലയത്തിനപ്പുറം ആത്മവിശ്വാസവും ദൃഢനിശ്ചയവും തന്നെയാണ് ഞങ്ങളിൽ | |||
ഒരുവളായ അവരുടെ സഫയെ ജീവിതത്തിലേക്കു നയിക്കുന്നത്. | |||
--- | |||
===== സമാധാനത്തിന്റെ കൊക്കുമായി സദിയാ നിദ ===== | |||
ഹിരോഷിമാ നാഗസാക്കി ദിനാചരണത്തോടനുബന്ധിച്ച് സഡാക്കോ സസക്കിയുടെ കഥ | |||
കേട്ടപ്പോൾ അവളുടെ ഓർമക്കായി 500 കൊക്കുകൾ ഉണ്ടാക്കി നാല്-എ ക്ലാസിനെ | |||
അലങ്കരിച്ചത് സാദിയാ നിദയായിരുന്നു. എല്ലാ കുട്ടികളുടെയും അകമഴിഞ്ഞ സഹായം | |||
അവൾക്കുണ്ടായിരുന്നു എന്നതും എടുത്തു പറയേണ്ടത് തന്നെ. സമാധാനം വിതക്കേണ്ടത് | |||
മനുഷ്യമനസ്സിലാണെന്ന ആശയം കുട്ടികൾക്ക് നൽകാൻ സാധിച്ചു. | |||
===== മികവിൽ ഷിഫ ===== | |||
ഉപജില്ലാ സമൂഹ്യശാസ്ത്രമേളയിൽ ക്വിസ്മത്സരത്തിന് മൂന്നാം സ്ഥാനം | |||
കരസ്ഥമാക്കി. സ്കൂൾ മാഗസിനുകളിൽ മനോഹരമായ കൈപ്പട കൊണ്ട് മനോഹരമാക്കിയ | |||
കൊച്ചുമിടുക്കിയാണ് ഫാത്തിമ ശിഫ വി. | |||
===== ഹംന ദിയ ===== | |||
കലോത്സവം, പഠനം, കായികം, ഗാനം, രചന, വര തുടങ്ങി എല്ലാ മേഖലയിലും കൈപുണ്യം | |||
കാണിക്കുന്ന കൊച്ചുസുന്ദരി. നാലാം ക്ലാസിലെ കുസൃതിക്കുട്ടി. | |||
- | |||
===== കായികം ===== | |||
മുഹമ്മദ് അറഫാസ്, തൻഹ. കായികരംഗത്ത് മികച്ച പ്രകടനം കാഴ്ചവെച്ചവരാണിവർ. | |||
തൻഹക്ക് സബ്ജില്ലാതലത്തിൽ മിനി ഗേൾസ് വിഭാഗത്തിൽ വ്യക്തിഗത ചാമ്പ്യൻ | |||
പട്ടം ലഭിച്ചു. | |||
===== നടന വിസ്മയം ===== | |||
അഭിനയ കലയിൽ മികവുപുലർത്തി തങ്ങളുടെ അഭിനയപാടവം മറ്റുള്ളവർക്ക് | |||
പ്രചോദനമാക്കിയവരാണ് സാധികയും അദ്നാനും. | |||
===== ആദിത്ത് കൃഷ്ണ ===== | |||
സ്നേഹാദരവോട് കൂടിയേ ഇവൻ പെരുമാറുകയുള്ളൂ. അനുസരണ തൊട്ടു | |||
തീണ്ടിയിട്ടില്ലാത്ത കുട്ടികൾക്കിവൻ ഒരു മാതൃകതെന്നയാണ്. സ്കൂൾ | |||
അങ്കണത്തിലും ഇവന്റെ സാന്നിധ്യം നിറഞ്ഞാടുന്നു. | |||
===== പുസ്തങ്ങളുടെ കൂട്ടുകാരി ===== | |||
നല്ലൂർ നാരയണ സ്കൂളിന് സുപരിചതമാണീ പേര്. ദാന ഫാത്തിമ. പുസ്തകങ്ങളോട് | |||
കൂട്ടുകൂടി തന്നെയാണ് ഈ കൊച്ചുമിടുക്കി സ്കൂളിലെ ഓരോ നിമിഷവും | |||
ആസ്വദിക്കുന്നത്. ഉണ്ണുമ്പോൾ പോലും ആരും കാണാതെ മറച്ചുവെച്ചുള്ള അവളുടെ വായന | |||
അതിശയിപ്പിക്കുന്നതാണ്. എല്ലാ ക്ലാസ് ലൈബ്രറിയിലെയും പുസ്തകങ്ങൾ അവളുടെ | |||
തോഴിമാരാണ്. പഠനത്തിലും മറ്റു കലാപരിപാടികളിലും ഇവൾ മറ്റു കുട്ടികളെ പോലെ | |||
മുൻപന്തിയിൽ തന്നെയുണ്ട്. | |||
-------- | |||
=== മഴവില്ലഴകിൽ റെയിൻബോ === | |||
സ്കൂൾ മാനേജ്മെന്റ് നാലുവർഷം മുൻപ് ആരംഭിച്ച റെയിൻബോ ഇംഗ്ലീഷ് | |||
മീഡിയം നഴ്സറി മികച്ച പഠന നിലവാരം പുലർത്തുന്നതിൽ അഭിമാനിക്കുന്നു. | |||
എൽ.കെ.ജി, യു.കെ.ജി രണ്ട് ഡിവിഷനുകളിലായി നൂറോളം കുട്ടികൾ ആദ്യാക്ഷര മധുരം | |||
നുകരാൻ റെയിൻബോയിലെത്തുന്നു. | |||
2014-15 അധ്യയന വർഷത്തിൽ ആരംഭിച്ച റെയിൻബോ മികച്ച പഠന നിലവാരം | |||
പുലർത്തി വിജയകരമായി മുന്നേറുന്നു. ലക്ഷങ്ങൾ ചെലവഴിച്ച് നഴ്സറിക്ക് | |||
സ്വന്തമായി മികച്ച കെട്ടിടമെന്ന സ്വപ്നം പൂർത്തീകരിക്കാനും മാനേജ്മെന്റിനു | |||
സാധിച്ചിട്ടുണ്ട്. തുടക്കം മുതൽ നാട്ടുകാരുടെ ഭാഗത്തു നിന്ന് വലിയ | |||
സ്വീകാര്യതയാണ് റെയിൻബോ നേടിയെടുത്തത്. | |||
പഠന പാഠ്യേതര പ്രവർത്തനങ്ങളിൽ റെയിൻബോയുടെ മികവ് എടുത്തുപറയേണ്ടതാണ്. | |||
സ്വാതന്ത്ര്യദിനാഘോഷം, ശിശുദിനാഘോഷം തുടങ്ങി ഓരോ ദിനാചാരണങ്ങളും | |||
വൈവിധ്യങ്ങളോടെ ഇവിടെ കൊണ്ടാടുന്നു. കായിക രംഗത്തേക്കുള്ള പ്രവേശനം | |||
സാധ്യമാക്കാൻ സ്പോർട്സ് ഇവന്റുകളും നടത്തുന്നു. | |||
എഡ്യൂഫെസ്റ്റിന്റെ ഭാഗമായി പ്രീപ്രൈമറി വിദ്യാർഥികളുടെ വിവിധ കലാപരിപാടികൾ | |||
അവതരിപ്പിക്കാൻ പരിശീലനം നേടിയിട്ടുണ്ട്. പ്രീപ്രൈമറി വിദ്യാർഥികളെയും | |||
അവരുടെ രക്ഷിതാക്കളെയും ഉൾപ്പെടുത്തി വർഷം തോറും പഠനയാത്രയും | |||
നടത്താറുണ്ട്. കഴിഞ്ഞവർഷങ്ങളിൽ തൃശൂർ, മലമ്പുഴ തുടങ്ങി നിരവധി | |||
സ്ഥലങ്ങൾ ഇതിനകം സന്ദർശിച്ചു. എവർഗ്രീൻ ചാരിറ്റബിൾ ട്രസ്റ്റ് | |||
നടത്തിയ ഇന്റർനാഷണൽ ടാലന്റ് പരീക്ഷയായ ലിറ്റ്മസ് ടെസ്റ്റിൽ | |||
വിദ്യാർഥികൾ ഉന്നത റാങ്കുകൾ കരസ്ഥമാക്കി. ഈ വിജയത്തിൽ | |||
വിദ്യാർഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും ഒരുപോലെ | |||
ആഹ്ലാദിക്കാം. | |||
-- | |||
=== നന്ദി.... === | |||
പ്രിയപ്പെട്ടവരേ... | |||
ഇത് നമ്മുടെ വിദ്യാലയത്തിലെ | |||
കുരുന്നുകളുടെ കുസൃതികളും | |||
ഭാവനകളും. | |||
കഥകൾക്കും കവിതൾക്കുമപ്പുറം | |||
അവർ വിദ്യാലയത്തെ വായിക്കുന്നു. | |||
സത്യത്തെ തിരിച്ചറിയുന്നു. | |||
ഒപ്പം വിദ്യാലയത്തിന്റെ | |||
ഇന്നലെകളിലേക്കും | |||
വർത്തമാനകാലത്തേക്കുമുള്ള | |||
യാത്രയും. മണി മാസ്റ്റർക്കുള്ള യാത്രയയപ്പും. | |||
സമയക്കുറവിനാൽ പലതും ചേർക്കാനായിട്ടില്ല. | |||
ചിലത് വിട്ടുപോയിട്ടുമുണ്ടാകാം. | |||
അണിയിച്ചൊരുക്കിയത് | |||
കുരുന്നുകളല്ലേ. | |||
സദയം ക്ഷമിക്കുക. | |||
ചൂണ്ടിക്കാണിക്കുക. | |||
അവകാശവാദങ്ങളൊന്നുമില്ല. | |||
എങ്കിലും ഈ പണിപ്പുരയിൽ ഞങ്ങൾക്കുകൂട്ടായവർ | |||
ഒരുപാടുണ്ട്. പല നിലക്കും. പേരെടുത്തു പറയുന്നില്ല. | |||
എല്ലാവരോടുമുള്ള | |||
നന്ദിയും കടപ്പാടും ഹൃദയത്തിൽ സൂക്ഷിക്കുന്നു. | |||
എന്ന് | |||
ശുഹൈബ തേക്കിൽ | |||
--------------- | |||
==== 2017-18 മികവുകൾ ==== | |||
{| | |||
|- | |||
| [[പ്രമാണം:17524 ACTIVITY 1.jpg|thumb|17524 ACTIVITY 1]] || [[പ്രമാണം:17524 ACTIVITY 2.jpg|thumb|17524 ACTIVITY 1]] || [[പ്രമാണം:17524 ACTIVITY 3.jpg|thumb|17524 ACTIVITY 1]] | |||
|- | |||
| [[പ്രമാണം:17524 ACTIVITY 4.jpg|thumb|17524 ACTIVITY 1]] || [[പ്രമാണം:17524 ACTIVITY 5.jpg|thumb|17524 ACTIVITY 1]] || [[പ്രമാണം:17524 ACTIVITY 6.jpg|thumb|17524 ACTIVITY 1]] | |||
|- | |||
| [[പ്രമാണം:17524 ACTIVITY 7.jpg|thumb|17524 ACTIVITY 1]] || [[പ്രമാണം:17524 ACTIVITY 8.jpg|thumb|17524 ACTIVITY 1]] || | |||
|} | |||
==== 2017-18 മറ്റു പ്രവര്ത്തനങ്ങൾ ==== | |||
{| | |||
|- | |||
| [[പ്രമാണം:17524 ACTIVITY 26.jpg|thumb|17524 ACTIVITY 1]] || [[പ്രമാണം:17524 ACTIVITY 24.jpg|thumb|17524 ACTIVITY 1]] || [[പ്രമാണം:17524 ACTIVITY 23.jpg|thumb|17524 ACTIVITY 1]] | |||
|- | |||
| [[പ്രമാണം:17524 ACTIVITY 27.jpg|thumb|17524 ACTIVITY 1]] || [[പ്രമാണം:17524 ACTIVITY 25.jpg|thumb|17524 ACTIVITY 1]] || [[പ്രമാണം:17524 ACTIVITY 22.jpg|thumb|17524 ACTIVITY 1]] | |||
|- | |||
| [[പ്രമാണം:17524 ACTIVITY 36.jpg|thumb|17524 ACTIVITY 1]] || [[പ്രമാണം:17524 ACTIVITY 28.jpg|thumb|17524 ACTIVITY 1]] || [[പ്രമാണം:17524 ACTIVITY 21.jpg|thumb|17524 ACTIVITY 1]] | |||
|- | |||
| [[പ്രമാണം:17524 ACTIVITY 30.jpg|thumb|17524 ACTIVITY 1]] || [[പ്രമാണം:17524 ACTIVITY 29.jpg|thumb|17524 ACTIVITY 1]] || [[പ്രമാണം:17524 ACTIVITY 13.jpg|thumb|17524 ACTIVITY 1]] | |||
|- | |||
| [[പ്രമാണം:17524 ACTIVITY 20.jpg|thumb|17524 ACTIVITY 1]] || [[പ്രമാണം:17524 ACTIVITY 18.jpg|thumb|17524 ACTIVITY 1]] || [[പ്രമാണം:17524 ACTIVITY 14.jpg|thumb|17524 ACTIVITY 1]] | |||
|- | |||
| [[പ്രമാണം:17524 ACTIVITY 19.jpg|thumb|17524 ACTIVITY 1]] || [[പ്രമാണം:17524 ACTIVITY 17.jpg|thumb|17524 ACTIVITY 1]] || [[പ്രമാണം:17524 ACTIVITY 15.jpg|thumb|17524 ACTIVITY 1]] | |||
|- | |||
| || [[പ്രമാണം:17524 ACTIVITY 16.jpg|thumb|17524 ACTIVITY 1]] || | |||
|} | |||
[[പ്രമാണം:17524 ACTIVITY 11.jpg|thumb|17524 ACTIVITY 1]] | |||
[[പ്രമാണം:17524 ACTIVITY 10.jpg|thumb|17524 ACTIVITY 1]] | |||
=== 2018-19 === | |||
==== 2018-2019 അധ്യയന വർഷത്തിലെ മിന്നുന്ന വിജയങ്ങൾ ==== | |||
* ഒന്നാം തരം സ്കൂള് പ്രവേശനത്തില് 9 വി്ദ്യാര്ത്ഥികളുടെ വര്ദ്ധനവ് | |||
* അലിഫ് അറബിക് മെഗാ ക്വിസ്സ് മത്സരത്തില് ഉപജില്ലയില് മൂന്നാം സ്ഥാനം. | |||
== മികവാര്ന്ന പ്രവര്ത്തനങ്ങള് == | == മികവാര്ന്ന പ്രവര്ത്തനങ്ങള് == |