"ജി. ടി. എസ്. എച്ചിപ്പാറ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി. ടി. എസ്. എച്ചിപ്പാറ/ചരിത്രം (മൂലരൂപം കാണുക)
14:53, 31 ഒക്ടോബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ഒക്ടോബർ 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 124: | വരി 124: | ||
മടങ്ങുകയുണ്ടായില്ല | മടങ്ങുകയുണ്ടായില്ല | ||
കാട്ടുമൃഗങ്ങളുടെ നേരിട്ടുള്ള ആക്രമണത്തിൽ നിന്ന് സംരക്ഷണമുറപ്പു | |||
വരുത്തുന്നതിനായി വനപ്രദേശത്തു നിന്നും ലഭ്യമായ ഇൗറ്റ, മുള എന്നിവ | |||
കൊണ്ട് നെയ്തെടുത്ത കൂടകൾ സ്ഥാപിച്ച് അതിനുള്ളിലാണ് റബ്ബർ | |||
തൈകൾ നാട്ടുവളർത്തിയത്. കൂടകൾ തയ്യാറാക്കുന്നതിൽ പ്രാവീണ്യം നേടിയ | |||
കുഞ്ഞിരാമൻ എന്ന അഭ്യസ്തവിദ്യക്കാരനായ ഒരു പട്ടികജാതിക്കാരനെ | |||
ഇവിടെ കൊണ്ടുവന്നു താമസിപ്പിച്ചു. അദ്ദേഹത്തിന്റെ ശിക്ഷണത്തിൽ | |||
പ്രദേശവാസികൾ കൂടനിർമാണം പഠിച്ചു. വൈകുന്നേരങ്ങളിൽ പണിക്കാരെ | |||
എഴുത്തും വായനയും പഠിപ്പിക്കുകയെന്ന ജോലി കൂടി അദ്ദേഹം | |||
താല്പര്യത്തോടെ ഏറ്റെടുത്തു. | |||
കുഞ്ഞിരാമന്റെ നേതൃത്വത്തിലുള്ള വയോജനക്ലാസിൽ പങ്കെടുത്തിരുന്ന | |||
ഉല്പതിഷ്ണുക്കളായ കൊച്ചുവരാൻ, കോത, വേലായുധൻ, കുഞ്ഞിറ്റി എന്നീ | |||
ആദിവാസി മൂപ്പന്മാർ തങ്ങളുടെ കുട്ടികൾക്കു പഠിക്കാനായി ഒരു സ്കൂൾ | |||
ആരംഭിക്കാൻ തീരുമാനിച്ചു. അളഗപ്പനഗർ ടെക്സ്റ്റയിൽസിൽ ജോലി | |||
ചെയ്തിരുന്ന കാലത്ത് തൊഴിലാളി സമരത്തിന് പങ്കുചേർന്നതിന്റെ പേരിൽ | |||
ജോലി നഷ്ടമായ കുഞ്ഞിരാമൻ ട്രേഡ് യൂണിയനിലെ പല പ്രമുഖ | |||
നേതാക്കളുമായും അടുത്ത ബന്ധം പുലർത്തിയിരുന്നു. ആക്കാരണത്താൽ | |||
എച്ചിപ്പാറയിൽ സ്കൂൾ സ്ഥാപിക്കാനുള്ള പ്രവർത്തനങ്ങളിൽ പല | |||
നേതാക്കളുടെയും സഹായം ലഭ്യമായി. അങ്ങനെയാണ് 1956 ൽ ഇവിടെ | |||
ആദ്യമായി ഒരു ഗവണ്മെന്റ് പൈൽ സ്കൂൾ ആരംഭിക്കുന്നത്.ഇൗ സ്കൂളിന്റെ | |||
പ്രവർത്തനങ്ങൾക്ക് സർക്കാരിൽ നിന്നും പ്രത്യേക ആനുകൂല്യങ്ങളോ | |||
ആവശ്യത്തിന് അധ്യാപകരെയോ അനുവദിച്ചിരുന്നില്ല. ഇൗ കുറവ് | |||
പരിഹരിക്കുന്നതിനായി ഹരിജൻ വെൽഫെയർ സൊസൈറ്റിയുമായി | |||
അടുത്ത ബന്ധമുണ്ടായിരുന്ന കുഞ്ഞിരാമൻ പൈൽ സ്കൂളിന്റെ സ്ഥാനത്ത് | |||
ഒരു ടൈ്രബൽ സ്കൂൾ ആരംഭിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ തുടങ്ങി. | |||
അങ്ങനെ 2 വർഷത്തിനു ശേഷം 1958 ൽ എച്ചിപ്പാറ ഗവണ്മെന്റ് ടൈ്രബൽ | |||
സ്കൂൾ പ്രവർത്തനമാരംഭിച്ചു. | |||
'''സ്ത്രീജീവിതത്തിലൂടെ''' | |||
സാമൂഹ്യപുരോഗതിയുടെ ഏറ്റവും വലിയ ഇന്ധനം | |||
വിദ്യാഭ്യാസരംഗത്തുണ്ടാകുന്ന മുന്നേറ്റങ്ങളാണ്. അതുകൊണ്ടുതന്നെ | |||
ലിംഗനീതി, സ്ത്രീ ശാക്തീകരണം എന്നിവയുമായി മാത്രം ബന്ധപ്പെട്ടു | |||
മനസ്സിലാക്കേണ്ട ഒന്നല്ല സ്ത്രീ വിദ്യാഭ്യാസം. അതൊരു സമൂഹത്തിന്റെ | |||
മൊത്തം സാമൂഹിക - സാംസ്കാരിക - രാഷ്ട്രീയ വ്യവഹാരങ്ങളുടെ കേന്ദ്രസ് | |||
ഥാനത്തു തന്നെ ചർച്ച ചെയ്യേണ്ടതുണ്ട്. ഇന്ത്യയിലുണ്ടായ സാമൂഹ്യമാറ്റങ്ങളുടെ മുന്നണിയിൽ സാവിത്രി ഭായ് ഫുലെ മുതൽ ആധുനിക | |||
വിദ്യാഭ്യാസം നേടിയ ഒട്ടേറെ സ്ത്രീകളുടെ ഇടപെടലുകൾ കാണാൻ | |||
സാധിക്കും. ഇന്നു കേരളം നേടിയെടുത്തിരിക്കുന്ന ഒട്ടനവധി നേട്ടങ്ങളുടെയും | |||
പിന്നിൽ സ്ത്രീ വിദ്യാഭ്യാസത്തിലുണ്ടായ മാറ്റങ്ങളുടെ കൃത്യമായ അടയാളപ്പെടുത്തലുകൾ കാണാം. | |||
എച്ചിപ്പാറയുടെ ദേശചരിത്രമെഴുതുമ്പോൾ തദ്ദേശീയരായ സ്ത്രീകളുടെ | |||
ജീവിതത്തെ, അതിന്റെ എല്ലാ വിശദാമ്ശങ്ങളോടെയും ചർച്ച ചെയ്യുന്നു. ഒരു | |||
കാലത്ത് തൊഴിലില്ലാത്ത, അധികാരമില്ലാത്ത, | |||
സ്വയംനിർണയാവകാശമില്ലാത്ത, സുരക്ഷിതത്വമില്ലാത്ത, | |||
സ്വത്തവകാശമില്ലാത്ത, അവകാശബോധമില്ലാത്ത ഒരു വിഭാഗമായി | |||
നിലനിന്നിരുന്ന എച്ചിപ്പാറയിലെ ഭൂരിഭാഗം വരുന്ന സ്ത്രീകൾ | |||
വിദ്യാഭ്യാസത്തിലൂടെയും കുടുംബശ്രീ മുതലായ സംരംബങ്ങളിലൂടെയും | |||
സാമൂഹികവും സാംസ്കാരികവും രാഷ്ട്രീയവുമായ പുരോഗതി | |||
നേടിയെടുത്തതിന്റെ ചരതമാണിവിടെ അവതരിപ്പിക്കുന്നത്. | |||
ആരോഗ്യരംഗം | |||
സ്വാതന്ത്ര്യത്തിനു ശേഷം ഇന്ത്യയിലെ, പ്രത്യേകിച്ചും കേരളത്തിലെ | |||
സ്ത്രീകളുടെ ആരോഗ്യം, വിദ്യാഭ്യാസം, തൊഴിൽ നില എന്നിവയിൽ ഗണ്യമായ | |||
പുരോഗതിയുണ്ടായിട്ടുണ്ട്. എന്നിരുന്നാലും സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള | |||
ആരോഗ്യസൂചികകൾ ആൺകുട്ടികൾക്കും പുരുഷന്മാർക്കും ഉള്ളതിനേക്കാൾ | |||
വളരെ കുറവാണ്. | |||
മാറി മാറി ഭരണത്തിൽ വരുന്ന സർക്കാരുകൾ ആരോഗ്യസൂചികയിലെ | |||
അസമത്വം തിരിച്ചറിഞ്ഞിട്ടുണ്ട്. കൂടാതെ സ്ത്രീകളുടെ ആരോഗ്യം | |||
മെച്ചപ്പെടുത്തുന്നതിനായി നിരവധി പദ്ധതികൾ നടപ്പിലാക്കിയിട്ടുണ്ട്. ദേശീയ | |||
ഗ്രാമീണ ആരോഗ്യ മിഷൻ ഉൾപ്പെടെ നിരവധി പരിപാടികൾ സ്ത്രീകൾക്ക് | |||
ആരോഗ്യപരിചരണം നൽകുന്നു. പ്രത്യേകിച്ചും ഗർഭകാലത്തും | |||
പ്രസവസമയത്തും പ്രസവാനന്തരവും ശുശ്രൂഷകളും കുടുംബാസൂത്രണ | |||
പരിപാടികളും നടപ്പിലാക്കുന്നുണ്ട്. | |||
എച്ചിപ്പാറയിലെ സ്ത്രീകളിൽ വർദ്ധക്യകാല അസുഖങ്ങളാണ് പൊതുവെ | |||
കണ്ടുവരുന്നത്. ചില മുതിർന്ന സ്ത്രീകളിലും പെൺകുട്ടികളിലും | |||
വിളർച്ച(അനീമിയ) കാണുന്നുണ്ട്. ഇൗ പ്രദേശത്തിന്റെ കാലാവസ്ഥയുടെ | |||
പ്രത്യേകതകൊണ്ടാവാം ഭൂരിപക്ഷം ആളുകളിലും ത്വക്ക് സംബന്ധമായ | |||
അസുഖങ്ങളാണ് കൂടുതലും കണ്ടുവരുന്നത്. മുൻകാലങ്ങളിൽ | |||
പ്രദേശവാസികളിൽ പൊതുവെ ജീവിതശൈലീരോഗങ്ങൾ ഒന്നും തന്നെ | |||
കണ്ടിരുന്നില്ല. എന്നാൽ നിലവിൽ ജീവിതശൈലീ രോഗങ്ങൾ ധാരാളമായി | |||
കടന്നുകൂടിയിട്ടുണ്ട്. | |||
എച്ചിപ്പാറയിലെ ജനങ്ങൾ ആരോഗ്യ രംഗത്തെ സേവനങ്ങൾക്കായി | |||
ഏറ്റവുമധികം ആശ്രയിക്കുന്നത് ഉച്ച വരെ മാത്രം പ്രവർത്തിക്കുന്ന പ്രാഥമികാരോഗ്യകേന്ദ്രത്തെയാണ്. ഒരു ഡോക്ടറുടെയും നഴ്സിന്റെയും സേവനം | |||
മാത്രമാണ് അവിടെനിന്നും ലഭ്യമാവുക. കൂടാതെ ഖീീിസീേഹഹല എസ്റ്റേറ്റിന്റെ | |||
ഭാഗമായി ഒരു ഡിസ്പെൻസറിയും ഉച്ചയ്ക്ക് ശേഷം എസ്റ്റേറ്റ് ഒാഫീസിൽ | |||
പ്രവർത്തിക്കുന്നു. പ്രദേശവാസികൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി | |||
തൊട്ടടുത്ത് ലാബ് സൗകര്യങ്ങളോ വിപുലീകരിച്ച ആശുപത്രി സംവിധാനങ്ങളോ ഇല്ല എന്നതും അതു ലഭിക്കാൻ 14 കി. മീ | |||
വനപ്രദേശത്തിലൂടെ സഞ്ചരിക്കണമെന്നതുമാണ്. എച്ചിപ്പാറയിലെ ജനവാസം | |||
കാലം ചെല്ലുന്തോറും കുറഞ്ഞുവരാൻ പ്രധാന കാരണവും ഇതുതന്നെ. | |||
മുൻകാലങ്ങളിൽ വയറ്റാട്ടിമാരുടെ സഹായത്തോടെ വീടുകളിൽ തന്നെയാണു | |||
പ്രസവം നടത്തിയിരുന്നത്. ഇന്ന് 15 കി. മീ അകലെയുള്ള സ്വകാര്യ | |||
ആശുപത്രിയെ ആശ്രയിച്ചുപോരുന്നു. രാത്രി കാലങ്ങളിൽ വന്യമൃഗശല്യമുള്ള, | |||
വിജനമായ കാട്ടുപാതകൾ താണ്ടി വേണം ആശുപത്രിയിലെത്താൻ. ചില | |||
സമയങ്ങളിൽ മരണത്തെ നേർക്കുനേർ കാണേണ്ടിവരുന്ന സാഹചര്യങ്ങളും | |||
പ്രദേശവാസികൾക്ക് നേരിടേണ്ടതായി വന്നിട്ടുണ്ട്. അടിസ്ഥാന സൗകര്യങ്ങളിൽ പെടുന്ന ബാർബർ ഷോപ്പ് പോലും ഇവിടെയില്ല എന്നത് മറ്റൊരു | |||
പ്രശ്നമാണ്. | |||
ഏതാണ്ട് മൂന്നു കൊല്ലങ്ങളായി ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ വെക്കാൻ | |||
ആയുർവേദ - അലോപ്പതി ക്യാമ്പുകൾ ഇൗ പ്രദേശത്തെ മുഴുവൻ | |||
ജനനങ്ങൾക്കായും ആദിവാസി സമൂഹത്തിനു വേണ്ടിയും സംഘടിപ്പിച്ചു | |||
പോരുന്നുണ്ട്.നേത്ര പരിശോധനാ ക്യാമ്പുകളും നടക്കുന്നുണ്ട്. നവജാത ശിശുക്കൾക്ക് ആരോഗ്യകേന്ദ്രങ്ങൾ നിർദ്ദേശിക്കാറുള്ള ഇമ്മ്യൂണിറ്റി വാക | |||
്സിനേഷനുകൾ കൃത്യമായി നൽകുന്നതിൽ ഇന്നത്തെ രക്ഷിതാക്കൾ | |||
പൊതുവെ ശ്രദ്ധാലുക്കളാണ്. | |||
കലവറക്കുന്നിലെ പി.എച്ച്.സി.യിൽ നിന്നുള്ള ആരോഗ്യപ്രവർത്തകരുടെ | |||
മേൽനോട്ടത്തിലാണ് ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്. ആരോഗ്യരംഗത്തെ | |||
സംബന്ധിച്ചുള്ള മറ്റൊരു വലിയ മാറ്റമെന്നത് ആളുകൾ സാമ്പത്തിക | |||
പ്രയാസങ്ങൾ കണക്കിലെടുക്കാതെ മികച്ച ചികിത്സാ സൗകര്യങ്ങൾക്കായി | |||
സ്വകാര്യ ആശുപത്രികളെ ധാരാളമായി ആശ്രയിച്ചു തുടങ്ങി എന്നതാണ്. |