Jump to content
സഹായം

"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 507: വരി 507:
[[പ്രമാണം:37001-Vayojanadhinam2024-3.jpg|ലഘുചിത്രം|248x248ബിന്ദു]]
[[പ്രമാണം:37001-Vayojanadhinam2024-3.jpg|ലഘുചിത്രം|248x248ബിന്ദു]]
ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ 2024 ഒക്ടോബർ ഒന്നാം തീയതി നടന്ന വയോജന ദിനാചരണത്തിൽ പ്രായമായവർക്ക് വിവിധ സ്വതന്ത്ര സോഫ്റ്റ്‌വെയറുകളുടെ ഉപയോഗവും, അവയുടെ നിത്യജീവിതത്തിൽ ഉള്ള പ്രയോജനങ്ങളും പഠിപ്പിച്ചുകൊടുത്തു. ഇന്നത്തെ ഡിജിറ്റൽ ലോകത്ത് കമ്പ്യൂട്ടർ അറിവ് അനിവാര്യമാണെന്ന ബോധ്യത്തോടെ, വിദ്യാർത്ഥികളിൽ നിന്ന് കമ്പ്യൂട്ടർ അഭ്യസിക്കുന്നത് വയോജനങ്ങൾക്ക് പുതിയ അറിവുകൾ നേടാനുള്ള അവസരം ഒരുക്കി. ഇത് അവരിൽ പുതിയ കാര്യങ്ങൾ പഠിക്കാൻ കഴിയുമെന്നുള്ള ആത്മവിശ്വാസം വളർത്തി. മൗസ് ഉപയോഗിക്കൽ, ഇന്റർനെറ്റ് ബ്രൗസിംഗ്, ഇ-മെയിൽ അയക്കൽ തുടങ്ങിയ അടിസ്ഥാന കാര്യങ്ങൾ വിദ്യാർത്ഥികൾ അവരെ പഠിപ്പിച്ചു.
ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ 2024 ഒക്ടോബർ ഒന്നാം തീയതി നടന്ന വയോജന ദിനാചരണത്തിൽ പ്രായമായവർക്ക് വിവിധ സ്വതന്ത്ര സോഫ്റ്റ്‌വെയറുകളുടെ ഉപയോഗവും, അവയുടെ നിത്യജീവിതത്തിൽ ഉള്ള പ്രയോജനങ്ങളും പഠിപ്പിച്ചുകൊടുത്തു. ഇന്നത്തെ ഡിജിറ്റൽ ലോകത്ത് കമ്പ്യൂട്ടർ അറിവ് അനിവാര്യമാണെന്ന ബോധ്യത്തോടെ, വിദ്യാർത്ഥികളിൽ നിന്ന് കമ്പ്യൂട്ടർ അഭ്യസിക്കുന്നത് വയോജനങ്ങൾക്ക് പുതിയ അറിവുകൾ നേടാനുള്ള അവസരം ഒരുക്കി. ഇത് അവരിൽ പുതിയ കാര്യങ്ങൾ പഠിക്കാൻ കഴിയുമെന്നുള്ള ആത്മവിശ്വാസം വളർത്തി. മൗസ് ഉപയോഗിക്കൽ, ഇന്റർനെറ്റ് ബ്രൗസിംഗ്, ഇ-മെയിൽ അയക്കൽ തുടങ്ങിയ അടിസ്ഥാന കാര്യങ്ങൾ വിദ്യാർത്ഥികൾ അവരെ പഠിപ്പിച്ചു.
== സ്കൂൾതല ക്യാമ്പ് ==
പത്തനംതിട്ട ജില്ലയിലെ ഇടയാറൻമുള എ എം എം ഹയർ സെക്കൻഡറി സ്കൂളിലെ 2023-26 ലെ ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ സ്കൂൾതല ക്യാമ്പ് 2024 ഒക്ടോബർ അഞ്ചിന് സ്കൂൾ ഐടി ലാബിൽ നടന്നുരാവിലെ പത്തുമണിക്ക് സീനിയർ അസിസ്റ്റന്റ് അനീഷ് ബെഞ്ചമിൻ ഉദ്ഘാടനം ചെയ്ത സ്കൂൾതല ക്യാമ്പിന് കൈറ്റ് മാസ്റ്റേഴ്സായ സുനിത എൻ എസ്, ലക്ഷ്മി പ്രകാശ് തുടങ്ങിയവർ നേതൃത്വം നൽകി. കൈറ്റ് തയ്യാറാക്കിയ പ്രത്യേക പാഠ്യപദ്ധതി അടിസ്ഥാനമാക്കിയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ഡിസൈനിങ്, പ്രോഗ്രാമിംഗ് വിഭാഗങ്ങളിലായിട്ടാണ് ക്യാമ്പ് നടന്നത്. മറ്റ് വിദ്യാലയങ്ങളിൽ നിന്നുള്ള സ്കൂൾ ഐടി കോഡിനേറ്റർമാരുടെ നേതൃത്വത്തിലാണ് ഈ വർഷത്തെ ക്യാമ്പ് നടന്നത്. ക്യാമ്പിൽ പങ്കെടുത്ത മുഴുവൻ അംഗങ്ങൾക്കും ഹാജർ അന്നേദിവസം തന്നെ ഓൺലൈൻ മാനേജ്മെന്റ് സിസ്റ്റത്തിൽ രേഖപ്പെടുത്തി. ഓണം എന്ന പ്രധാന ടീമിനെ അടിസ്ഥാനമാക്കിയാണ് ക്യാമ്പിലെ പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്തിയത്. വിദ്യാർത്ഥികൾക്ക് വിഭവസമൃദ്ധമായ ഉച്ചഭക്ഷണം ഒരുക്കി. ഉച്ചയ്ക്ക് ശേഷം പ്രോഗ്രാമിംഗ് വിഭാഗത്തിലൂടെ വിദ്യാർത്ഥികളുടെ കഴിവുകളും താൽപര്യങ്ങളും വളർത്തി.
=== ഉദ്ദേശ്യങ്ങൾ ===
ഓണത്തെ പ്രധാന തീമായി സ്വീകരിച്ച്, ക്യാമ്പിലെ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു. സ്ക്രാച്ച് ഉപയോഗിച്ച് ഓണാഘോഷത്തിനു യോജിച്ച ഓഡിയോ ബീറ്റുകൾ സൃഷ്ടിക്കൽ, ഓണത്തെ ആധാരമാക്കിയുള്ള കമ്പ്യൂട്ടർ ഗെയിമുകൾ രൂപകൽപ്പന ചെയ്യൽ, ഓപ്പൺ ടൂൺസ് ആനിമേഷൻ സോഫ്റ്റ്‌വെയർഉപയോഗിച്ച് അനിമേഷൻ ജിഫ് ചിത്രങ്ങൾ നിർമ്മിക്കൽ, പ്രമോഷണൽ വീഡിയോകൾ തയ്യാറാക്കൽ എന്നിവയായിരുന്നു ക്യാമ്പിലെ പ്രധാന പ്രവർത്തനങ്ങൾ.
=== ഓഡിയോ ബീറ്റുകൾ തയ്യാറാക്കുന്ന പ്രവർത്തനം ===
താളവാദ്യങ്ങളുടെ  സാങ്കേതികതയെ കുറിച്ചുള്ള ധാരണ കൈവരിക്കുന്ന പ്രവർത്തനമായിട്ടാണ്‌ ക്യാമ്പ് ആരംഭിച്ചത്. സ്ക്രാച്ചിൽ  റിഥം കമ്പോസിംഗ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ഓണാഘോഷവുമായി ബന്ധപ്പെട്ട ഓഡിയോ ബീറ്റുകൾ തയ്യാറാക്കി.
=== അനിമേറ്റഡ് ചിത്രങ്ങൾ ===
വിദ്യാർത്ഥികൾ ഓണാശംസകൾ അടങ്ങിയ അനിമേറ്റഡ് ചിത്രങ്ങൾ തയ്യാറാക്കി. പൂക്കളമുള്ള പശ്ചാത്തലത്തിൽ ഒരു മരക്കൊമ്പിൽ കെട്ടിയിരിക്കുന്ന ഊഞ്ഞാലിൽ ആടുന്ന കിളിയും, ഹാപ്പി ഓണം എന്ന എഴുത്തും, ഈ ചിത്രങ്ങളിൽ ഉൾപ്പെടുത്തിയിരുന്നു. ലളിതമായ അനിമേഷൻ സന്ദേശങ്ങൾ സൃഷ്ടിക്കാൻ ഓപ്പൺ ടൂൺസ് സോഫ്റ്റ്‌വെയർ ഉപയോഗിച്ചു. കിളിയെ അനിമേഷൻ ചെയ്യുമ്പോൾ അതിന്റെ സ്ഥാനവും വലിപ്പവും മാറ്റാനുള്ള സാധ്യത വിദ്യാർത്ഥികളെ ആകർഷിച്ചു. ചിത്രത്തിന്റെ വലിപ്പം മാറ്റാനും ചിത്രം പൂർത്തിയാക്കാനുമുള്ള പ്രക്രിയ അവർക്ക് വളരെ രസകരമായി തോന്നി.
=== പ്രമോഷൻ വീഡിയോകൾ ===
പ്രേക്ഷകരിൽ ആശയങ്ങൾ വേഗത്തിൽ പകർത്താൻ പ്രമോഷൻ വീഡിയോകൾ സഹായിക്കുന്നു. ഈ സെക്ഷനിലെ പ്രവർത്തനം രണ്ടു ഘട്ടങ്ങളായി പൂർത്തിയാക്കി. ആദ്യം ഓണവുമായി ബന്ധപ്പെട്ട പ്രമോഷൻ വീഡിയോ നിർമ്മാണം നടത്തി. പിന്നീട് വിവിധ അസൈൻമെന്റുകൾ ചെയ്തു.
ഓണാഘോഷത്തെ അടിസ്ഥാനമാക്കി പശ്ചാത്തല സംഗീതം ഉൾപ്പെടുത്തിയ ഒരു അനിമേഷൻ വീഡിയോ വിദ്യാർത്ഥികൾ തയ്യാറാക്കി. മെനു ബാറിലെ അടിസ്ഥാന ഓപ്ഷനുകൾ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തി. സൂര്യനെ കാണിക്കുന്ന പശ്ചാത്തല ചിത്രം കറക്കുന്നത്, ചിത്രങ്ങളെ വരിവരിയായി ക്രമീകരിക്കുന്നത്, മേഘങ്ങൾ ചലിക്കുന്നതും മരങ്ങൾക്ക് പിന്നിലായി കാണിക്കുന്നതും, ചിത്രത്തെ പകർത്തുന്നത്, ആനയെ അനിമേഷൻ ചെയ്യുന്നത്, ചിത്രം ആവർത്തിച്ച് കാണിക്കുന്നത്, പ്ലേ ബട്ടൺ ഉപയോഗിച്ച് അനിമേഷൻ കാണുന്നത്, ചിത്രം സേവ് ചെയ്യുന്നത് തുടങ്ങിയവ വിദ്യാർത്ഥികൾ പഠിച്ചു.
=== പൂവേപൊലി പൂവേ - ഗെയിം ===
വിദ്യാർത്ഥികൾ നാല് ഘട്ടങ്ങളിലൂടെയാണ് 'പൂവേപൊലി പൂവേ' എന്ന ഗെയിം പൂർത്തിയാക്കിയത്. പരിശീലനത്തിന് ആവശ്യമായ എല്ലാ ഫയലുകളും വിദ്യാർത്ഥികളുടെ കമ്പ്യൂട്ടറുകളിൽ നേരത്തെ തന്നെ കോപ്പി ചെയ്തിരുന്നു.
==== ലക്ഷ്യങ്ങൾ ====
വിദ്യാർത്ഥികളുടെ യുക്തിചിന്ത വളർത്തുക, പ്രോഗ്രാമിങ്ങിൽ അഭിരുചി വളർത്തുക, വിഷ്വൽ പ്രോഗ്രാമിംഗിലുള്ള കഴിവ് വിലയിരുത്തുക എന്നിവയായിരുന്നു ഈ പ്രവർത്തനത്തിന്റെ ലക്ഷ്യങ്ങൾ.
==== ഗെയിം ====
രണ്ടുപേർ ചേർന്ന് ഒരു ലാപ്ടോപ്പിൽ കമ്പ്യൂട്ടർ ഗെയിം കളിച്ചു. ഈ ഗെയിമിൽ രണ്ടു പൂക്കളം, സ്പ്രയിറ്റ് വിൻ ചെയ്യുന്ന മെസ്സേജ് തുടങ്ങിയവ ഉൾപ്പെടുത്തിയിരുന്നു. ഓരോ ഘട്ടത്തിലും വിദ്യാർത്ഥികൾ സ്വയം പ്രവർത്തനങ്ങൾ പൂർത്തിയാക്കി. അദ്ധ്യാപകർ വിദ്യാർത്ഥികൾക്ക് സ്ക്രാച്ചിൽ കോഡുകൾ, കോസ്റ്റ്യൂംഎന്നിവ എങ്ങനെ ഉപയോഗിക്കാമെന്ന് പഠിപ്പിച്ചു. സ്ക്രാച്ച് ത്രീ സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ് ഉച്ചയ്ക്ക് ശേഷമുള്ള എല്ലാ പ്രവർത്തനവും നടന്നത്.
സോഫ്റ്റ്‌വെയറുകളിലെ കോഡുകൾ, കോസ്റ്റ്യൂം ആഡ് ചെയ്യുന്ന വിധം, ലേബൽ തയ്യാറാക്കുന്ന വിധം, റാൻഡമായി പൂക്കളുടെ പ്രത്യക്ഷപ്പെടൽ, പൂക്കളുടെ നിറം മാറ്റം, പൂക്കൾ ലഭിക്കുന്നതിന് അനുസൃതമായി മാറി വരുന്ന പൂക്കളം, ഇതുമായി എല്ലാം ബന്ധപ്പെട്ടു കോഡുകൾ ആഡ് ചെയ്യുന്ന വിധം, മെസ്സേജ് വോൺ ചെയ്യുന്ന ലേബൽ, പശ്ചാത്തല ചിത്രങ്ങൾ ചേർക്കുന്ന വിധം തുടങ്ങിയവ വിദ്യാർത്ഥികളിൽ കൂടുതൽ താല്പര്യം ജനിപ്പിച്ചു. പ്രോഗ്രാമിംഗ് ആനിമേഷൻ വിഭാഗങ്ങളുമായി ബന്ധപ്പെട്ട അസൈൻമെന്റുകളും വിദ്യാർത്ഥികൾക്ക് നൽകി. ക്യാമ്പിലെ വിദ്യാർത്ഥികളുടെ പങ്കാളിത്തവും, അസൈൻമെന്റിന്റെ പൂർത്തീകരണവുമായി ബന്ധപ്പെട്ടാണ് സബ്ജില്ലാ സെലക്ഷൻ നടത്തുന്നത്.






[[Category:ലിറ്റിൽ കൈറ്റ്സ്]]
[[Category:ലിറ്റിൽ കൈറ്റ്സ്]]
11,194

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2574705" എന്ന താളിൽനിന്ന് ശേഖരിച്ചത്