Jump to content
സഹായം

"ഏ.വി.എച്ച്.എസ് പൊന്നാനി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(health related article)
No edit summary
വരി 32: വരി 32:


സമ്പന്നമായ ഒരു പാട്ടു പാരമ്പര്യം തന്നെ പൊന്നാനിക്കുണ്ട്.മാപ്പിളപ്പാട്ടിന്റെയും ഹിന്ദുസ്ഥാനി സംഗീതത്തിന്റെയും സവിശേഷമായ ആലാപനരീതിയും ആസ്വാദന ശൈലിയും പൊന്നാനിക്കവകാശപ്പെടാവുന്നതാണ് .ഒപ്പന ,ദഫ്‌മുട്ട് ,പരിചമുട്ടു ,കോൽക്കളി തുടങ്ങിയ കലാരൂപങ്ങളെല്ലാം ഇവിടെയുണ്ട്.
സമ്പന്നമായ ഒരു പാട്ടു പാരമ്പര്യം തന്നെ പൊന്നാനിക്കുണ്ട്.മാപ്പിളപ്പാട്ടിന്റെയും ഹിന്ദുസ്ഥാനി സംഗീതത്തിന്റെയും സവിശേഷമായ ആലാപനരീതിയും ആസ്വാദന ശൈലിയും പൊന്നാനിക്കവകാശപ്പെടാവുന്നതാണ് .ഒപ്പന ,ദഫ്‌മുട്ട് ,പരിചമുട്ടു ,കോൽക്കളി തുടങ്ങിയ കലാരൂപങ്ങളെല്ലാം ഇവിടെയുണ്ട്.
'''വിദ്യാഭ്യാസ സ്ഥാപനങ്ങൾ'''
മലപ്പുറം ജില്ലയിലെ പൊന്നാനിയിൽ പ്രവർത്തിക്കുന്ന ഒരു ഹയർസെക്കണ്ടറി വിദ്യാലയമാണ് എ.വി.എച്.എസ്.എസ് എന്ന ചുരുക്ക നാമത്തിൽ അറിയപ്പെടുന്ന അച്ചുതവാര്യർ ഹർസെക്കൻടറി സ്കൂൾ. നൂറിലധികം വർഷം പഴക്കമുണ്ട് ഈ സ്കൂളിനു്.
ഒരു  വിദ്യാലയം തുറക്കുകവഴി  ഒരു  കാരാഗ്രഹം  അടച്ചു പൂട്ടുവാൻ കഴിയുന്നു എന്ന് പറയപ്പെട്ടിട്ടുണ്ട് . ഒരു വിദ്യാലയം ആരംഭിക്കുന്നത് വഴ്തപ്പെടെണ്ട ഒരു സാമൂഹിക സേവനമായാണ് മുൻ കാലങ്ങളിൽ കരുതിയിരുന്നത് . അഞ്ചാം ക്ലാസിനപ്പുറം വിദ്യാഭ്യാസം സ്വപ്നപ്രായമായിരുന്ന ഒരു കാലഘട്ടത്തിൽ ഉപരിപഠനത്തിന് സൗകര്യം ഏർപ്പെടുത്തുക എന്നത് വിശേഷിപ്പിച്ചും അങ്ങനെത്തന്നെയായിരുന്നു . പറയത്തക്ക മൂലധനമില്ലാതെ ഇത്തരം ഒരു സംരംഭത്തിന് തുടക്കം കുറിക്കുക എന്നത്  സാഹസികതയാണ് .  പൊന്നാനിയിലെ  ഏ .വി .ഹൈസ്കൂളിന്റെ  സ്ഥാപനം അങ്ങനെയൊരു  സാഹസികതയുടെ  കഥയാണ് .
അച്യുതവാരിയർ ആയിരുന്നു കമ്മിറ്റിയുടെ പ്രസിഡണ്ട്. രാവുണ്ണി മേനോൻ ആദ്യ സെക്രട്ടറി ആയിരുന്നു. 1895 ഫെബ്രുവരി 20-ആം തീയതി "നേറ്റീവ് മിഡിൽ സ്കൂൾ,പൊന്നാനി" എന്ന പേരോടുകൂടി സ്കൂൾ പ്രവർത്തനം ആരംഭിച്ചു. സി.വി.ചെറിയാൻ ആയിരുന്നു ആദ്യത്തെ പ്രധാന അദ്ധ്യാപകൻ.ആദ്യത്തെ വിദ്യാർത്ഥി എന്ന ബഹുമതി ശങ്കരമെനോന്റെ മകനാണ്. വൈകാതെ സ്കൂളിനു സർക്കാറിന്റെ അനുമതി ലഭിച്ചു. 1909 ആയപ്പോഴേക്കും സ്കൂളിന്റെ പ്രവർത്തനം വഴിമുട്ടി.സാമ്പത്തിക പ്രതിസന്ധി കൂടി. സ്കൂളിന്റെ മുഴുവൻ ചുമതലയും സ്കൂൾ കമ്മിറ്റി 1909 മാർച്ചിൽ നിരുപാധികം അച്യുതവാരിയരെ ഏൽപ്പിച്ചു.
917ൽ പൊന്നാനി താലൂക്ക് തഹസീൽദാർ നാരായണ കിനി മുൻകൈയെടുത്ത് ഇത് ഒരു ഹൈസ്ക്കൂൾ ആയി ഉയർത്തി."ദി ഹിന്ദു സെകണ്ടറി സ്കൂൾ" എന്നായിരുന്നു അന്നത്തെ നാമധേയം. 1919ൽ അത് "ദി ഹൈസ്ക്കൂൾ ,പൊന്നാനി" എന്നാക്കി.1935ൽ അച്യുതവാരിയരുടെ മരണശേഷം സ്കൂളിന്റെ പേര് "എ.വി. എജുക്കേഷണൽ സൊസൈറ്റി,പൊന്നാനി" എന്ന പേരിൽ രജിസ്ടർ ചെയ്തു ഒരു ട്രസ്റ്റിൽ നിക്ഷിപ്തമാക്കി. സ്കൂളിനു "എ.വി. ഹൈസ്ക്കൂൾ,പൊന്നാനി" എന്നും പേരുവന്നു.
സാമ്പത്തിക സുസ്ഥിതി ഇല്ലെന്ന പേരിൽ മദിരാശി സർക്കാർ 2 തവണ ഈ സ്കൂളിന്റെ അംഗീകാരം റദ്ദ് ചെയ്യാൻ ഒരുങ്ങി. ഈ സാമ്പത്തിക പ്രശ്നങ്ങൾക്കിടയിലും അർഹരായ കുട്ടികൾക്ക് സാമ്പത്തികസഹായം നൽകാനും മാനേജ്മെൻറ് അമാന്തം കാണിച്ചില്ല. പ്രഗല്ഭരായ പ്രധാന അധ്യാപകരുടെ ഒരു നീണ്ട നിര ഈ വിദ്യാലയത്തിനു എന്നും ഒരു അനുഗ്രഹമായിരുന്നു. കെ.കേളപ്പൻ ഇവിടെ ഭൗതികശാസ്ത്രം അധ്യാപകനായിരുന്നു.




[[വർഗ്ഗം:Ente gramam]]
[[വർഗ്ഗം:Ente gramam]]
3

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2469358" എന്ന താളിൽനിന്ന് ശേഖരിച്ചത്