Jump to content
സഹായം

"ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 141: വരി 141:
[[പ്രമാണം:11453 malala 23 24 2.jpg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]]
[[പ്രമാണം:11453 malala 23 24 2.jpg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]]
[[പ്രമാണം:11453 malala 23 24 3.jpg|ഇടത്ത്‌|ലഘുചിത്രം|533x533ബിന്ദു]]
[[പ്രമാണം:11453 malala 23 24 3.jpg|ഇടത്ത്‌|ലഘുചിത്രം|533x533ബിന്ദു]]
[[പ്രമാണം:11453 malala 23 24 5.jpg|ലഘുചിത്രം|400x400ബിന്ദു]]
[[പ്രമാണം:11453 malala 23 24 5.jpg|ലഘുചിത്രം|400x400ബിന്ദു]]GUPS ചെമ്മനാട് വെസ്റ്റ്, വിദ്യാരംഗം കലാ സാഹിത്യ വേദി June 19 വായനദിനവും വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനവും വളരെ സമുചിതമായി ആഘോഷിച്ചു. ദേശീയ അധ്യാപക അവാർഡ് ജേതാവ് ശ്രീ ശ്രീനിവാസൻ ഉദ്ഘാടനം നിർവഹിച്ചു കൊണ്ട് കുട്ടികളോട് വായനയുടെ പ്രാധാന്യം ഊന്നി കവിതയും കഥകളുമായി സംവദിച്ചു. പ്രധാനധ്യപകൻ ശ്രീ. പി.ടി ബെന്നി സ്വാഗതവും, PTA പ്രസിഡണ്ട് ശ്രീ. മെഹ്റൂഫ് അധ്യക്ഷ സ്ഥാനവും വഹിച്ചു. PTA വൈസ് പ്രസിഡണ്ട്  ശ്രീ നാസർ കുരിക്കൾ ആശംസ അറിയിച്ചു. വിദ്യാരംഗം കൺവീനർ ശ്രീമതി. സവിത നന്ദി അറിയിച്ചു.  വായനാ ദിന സ്പെഷൽ അസംബ്ലിയിൽ ബെന്നി മാഷ്  വായനയുടെ മഹത്വം വിവരിച്ചു. ആരാധ്യയുടെ കവിത മനോഹരമായി.വായന പക്ഷാചരണത്തിനു തുടക്കം കുറിച്ചു കൊണ്ട് പുസ്തക പ്രദർശനം , കവിത, കഥ, ഉപന്യാസ രചനകളും കുട്ടികളുടെ കവിതാലാപനവും നടന്നു. യു.പി ക്ലാസ്സിലെ കുട്ടികൾ എൽപി ക്ലാസ്സിലെ കുട്ടികൾക്ക് ഒരു വാരം കഥ പറഞ്ഞു നൽകി, കുഞ്ഞുങ്ങൾക്കൊരു കഥ എന്ന പരിപാടി മനോഹരമാക്കി.
 
മലയാള വായനയിൽ ബുദ്ധിമുട്ട് നേരിടുന്ന കുട്ടികളെ കണ്ടെത്തി , അക്ഷരകളരി എന്ന പേരിൽ പ്രത്യേക ക്ലാസുകൾക്ക് തുടക്കം കുറിക്കാനും വായനാവാരം കൊണ്ട് സാധിച്ചു. മലയാള എഴുത്തുകാരെ മറന്നു പോകുന്ന അധുനിക കാലഘട്ടത്തിൽ കുട്ടികളിൽ  അവരുടെ വിശദവിവരം എത്തിക്കുന്നതിനായി കടവത്ത് വാണിയിലൂടെ രണ്ടാഴ്ച കൊണ്ട് പതിനഞ്ച് കവികളെ പൂർണ രൂപത്തിൽ അവതരിപ്പിക്കുകയും അതിന്റെ അടിസ്ഥാനത്തിൽ സമഗ്ര സാഹിത്യ ക്വിസ് സംഘടിപ്പിക്കുകയും ചെയ്തു.
 
   വായനപക്ഷാചരണത്തിന്റെ സമാപനവും ബഷീർ അനുസ്മരണവും July 5 ന് തീരുമാനിച്ചെങ്കിലും അതിതീവ്രമഴയുടെ അടിസ്ഥാനത്തിൽ വന്ന അപ്രതീക്ഷിത അവധിയിൽ അതു  മാറ്റിവയ്ക്കുകയും ശേഷം13/07 /23 ന് മുഖ്യാഥിതി ശ്രീ.വിജയൻ ശങ്കരം പാടിയുടെ സാന്നിധ്യത്തിൽ നടത്തുകയും ചെയ്തു.കുട്ടികൾ ബഷീർ കഥാപാത്രങ്ങളായി വേദിയിൽ എത്തിയത്  ആസ്വാദ്യകരമായി. വിജയൻ മാഷ് കഥ പറഞ്ഞും കവിത ചൊല്ലിയും കുട്ടികളെ രസിപ്പിച്ചു.
 
അറിവിന്റെയും ഭാഷാ പഠനത്തിന്റെയും എഴുത്തു ലോകത്തിന്റെയും വേറിട്ടൊരു കാഴ്ചപ്പാട് കുട്ടികളിലെത്തിക്കാനും വായിച്ചു വളർന്നാലേ വിളയൂ എന്ന ആശയം ഓരോ കുട്ടിയിലും എത്തിക്കാനും 2023 - 24 വർഷത്തെ വായനപക്ഷാചരണത്തിനും വിദ്യാരംഗം കലാവേദിക്കും കഴിഞ്ഞു.
2,507

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1923358" എന്ന താളിൽനിന്ന് ശേഖരിച്ചത്