"ജി.എഫ്.എൽ.പി.എസ്. പുതുപൊന്നാനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എഫ്.എൽ.പി.എസ്. പുതുപൊന്നാനി (മൂലരൂപം കാണുക)
00:42, 29 മേയ് 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 29 മേയ് 2023→ചരിത്രം
വരി 67: | വരി 67: | ||
== ചരിത്രം == | == ചരിത്രം == | ||
കേരളത്തിലെ അറിയപ്പെടുന്ന ഒരു പുരാതന തുറമുഖ നഗരമാണ് പൊന്നാനി. എ.ഡി. ഒന്നാം നൂറ്റാണ്ടിൽ എഴുതപ്പെട്ട 'എരിത്രിയൻ കടലിലെ പെരിപ്ലസ്' (Periplus of the Erythraean Sea) എന്ന ഗ്രീക്ക് ഗ്രന്ഥത്തിൽ പരാമർശിക്കപ്പെടുന്ന 'തിണ്ടിസ്' എന്ന തുറമുഖ നഗരം പൊന്നാനിയാണെന്നതാണ് പ്രമുഖ ചരിത്രകാരന്മാരുടെ അഭിപ്രായം. മലപ്പുറം ജില്ലയിലെ ഒരേയൊരു തുറമുഖമായ പൊന്നാനി തുറമുഖത്തിന്റെ അത്രതന്നെ കാലപ്പഴക്കമുള്ളതാണ് പുതുപൊന്നാനി പുഴയോട് ചേർന്നുള്ള അഴിമുഖം. അറബ് - പേർഷ്യൻ നാടുകളിൽനിന്ന് ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലേക്ക് കച്ചവട ആവശ്യത്തിനായി പായക്കപ്പലുകളിൽ യാത്ര ചെയ്യുമ്പോൾ വിദേശികൾ വിശ്രമത്തിനായി തിരഞ്ഞെടുത്തിരുന്നത് അഴിമുഖത്തിനോട് ചേർന്നുള്ള പുതുപൊന്നാനി, വെളിയങ്കോട് പ്രദേശങ്ങളിലായിരുന്നുവെന്ന് ചരിത്ര രേഖകകളിൽ പറയുന്നുണ്ട്. ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്രത്തിൽ മലപ്പുറത്തിന്റെ സുവർണ ഏടുകളിൽ എഴുതപ്പെട്ട ഒരുനാടിന്റെ പേരുകൂടിയാണ് പുതുപൊന്നാനി. മലബാറിലെ സ്വാതന്ത്ര്യസമര പോരാട്ടങ്ങൾക്ക് ഊർജ്ജം നൽകിയ ഉലമാ സമ്മേളനത്തിന് വേദിയായത് പുതുപൊന്നാനിയിലാണ്. | |||
അറബിക്കടലും, പുതുപൊന്നാനി പുഴയും, കനോലി കനാലും തഴുകി നിൽക്കുന്ന ദ്വീപിന് സമാനമായ പ്രകൃതിഭംഗികൊണ്ട് സുന്ദരമായൊരു പ്രദേശമാണ് പുതുപൊന്നാനി. കുറ്റിപ്പുറം - ഇടപ്പിള്ളി ദേശീയപാത കടന്നുപോകുന്നത് പുതുപൊന്നാനിയിലൂടെയാണ്. കടലിനെയും, പുഴയെയും ആശ്രയിച്ചു ജീവിക്കുന്ന വരുന്ന സാധാരണ കുടുംബങ്ങളാണ് ഭൂരിപക്ഷവും. ചെറിയൊരുവിഭാഗം കുടുംബങ്ങൾ വിദേശ നാടുകളെയും മറ്റു തൊഴിലുകളെയും ആശ്രയിച്ചു ജീവിക്കുന്നവരാണ്. തീരദേശ മേഖലയായ പുതുപൊന്നാനി പ്രദേശത്തിന് അക്ഷരവെളിച്ചമായി 1930 -ലാണ് പുതുപൊന്നാനി ഗവ. ഫിഷറീസ് എൽ.പി. സ്‌കൂൾ സ്ഥാപിക്കുന്നത്. ഓലമേഞ്ഞ ക്ലാസ് മുറികളിൽനിന്ന് പിന്നീട് നിലവിൽ സ്‌കൂൾ പ്രവർത്തിക്കുന്ന കെട്ടിടത്തിലേക്ക് മാറുകയായിരുന്നു. എം.എസ്.ഡി.പി. പദ്ധതി പ്രകാരം രണ്ടു കോടി രൂപ ചെലവിട്ട് നിർമിക്കുന്ന പുതിയ കെട്ടിടത്തിന്റെ നിർമാണം നടന്നുകൊണ്ടിരിക്കുന്നു. പ്രീപ്രൈമറി വിഭാഗത്തിന്റെ സമഗ്ര വികസനത്തിനായി സമഗ്ര ശിക്ഷ കേരളം പൊന്നാനി യു.ആർ.സി. സ്റ്റാർസ് പദ്ധതിക്കായി പുതുപൊന്നാനി ഗവ. ഫിഷറീസ് എൽ.പി. സ്‌കൂളിനെ തിരഞ്ഞെടുക്കുകയും ഇതിന്റെ ഭാഗമായി 'ശലഭക്കൂട്' നിർമാണം പൂർത്തിയായിരിക്കുകയാണ്. പുതുപൊന്നാനിയുടെ സാംസ്‌കാരിക അടയാളംകൂടിയയായ പുതുപൊന്നാനി ഗവ. ഫിഷറീസ് എൽ.പി. സ്‌കൂൾ ജില്ലയിലെത്തന്നെ മാതൃകാ വിദ്യാലയങ്ങളിലേക്ക് ഉയരാൻ സ്റ്റാർസ് പദ്ധതിയിലൂടെ നിർമിച്ച ശലഭക്കൂട് വഴിയൊരുക്കുമെന്നത് തീർച്ചയാണ്. പ്രീപ്രൈമറി മുതൽ അഞ്ചാം ക്ലാസ് വരെ 163 വിദ്യാർഥികളാണ് സ്‌കൂളിൽ പഠിക്കുന്നത്. | |||
പുതുപൊന്നാനിയുടെ ടോൾ പിരിവിനോട് ചേർന്ന് ചുറ്റും അരമതിലകള്ള ഒരു കെട്ടിടത്തിലായിരുന്നു സ്കൂളിന്റെ ആദ്യകാല പ്രവർത്തനം. നിർദ്ധനരായ മത്സ്യത്തൊഴിലാളികളുടെ കുട്ടികളാണ് ഇവിടെ പഠിച്ചിരുന്നത്. പണ്ട് കാലത്ത് ഇവിടെ പ0നത്തിനായി വിദ്യാർത്ഥികളെ എത്തിക്കുക എന്നത് വളരെ പ്രയാസമേറിയ ഒരു ജോലിയായിരുന്നു. 5 വയസ് കഴിഞ്ഞാലും കുട്ടികളെ വിദ്യാലയത്തിൽ ചേർക്കാത്ത ഒരു അവസ്തയായിരുന്നു പുതുപൊന്നാനിയിലേത്. ഓലക്കെട്ടിടം ചോർന്നൊലിച്ച് വളരെ ദയനീയാവസ്തയിലെത്തിയപ്പോൾ തൊട്ടടുത്ത മദ്രസ്സയിലെ പഠനം നിർത്തുന്ന സമയത്ത് അവിടെ വച്ചായിരുന്നു അദ്ധ്യയനം നടത്തിയിരുന്നത്. പിന്നീട് മുനമ്പം ബീവി ജാറം വഴിയുള്ള ഫിഷറീസ് ഡിപ്പാർട്ട് മെന്റന്റെ സ്ഥലത്ത് ഈ കെട്ടിടം മാറ്റിപ്പണിതു. | പുതുപൊന്നാനിയുടെ ടോൾ പിരിവിനോട് ചേർന്ന് ചുറ്റും അരമതിലകള്ള ഒരു കെട്ടിടത്തിലായിരുന്നു സ്കൂളിന്റെ ആദ്യകാല പ്രവർത്തനം. നിർദ്ധനരായ മത്സ്യത്തൊഴിലാളികളുടെ കുട്ടികളാണ് ഇവിടെ പഠിച്ചിരുന്നത്. പണ്ട് കാലത്ത് ഇവിടെ പ0നത്തിനായി വിദ്യാർത്ഥികളെ എത്തിക്കുക എന്നത് വളരെ പ്രയാസമേറിയ ഒരു ജോലിയായിരുന്നു. 5 വയസ് കഴിഞ്ഞാലും കുട്ടികളെ വിദ്യാലയത്തിൽ ചേർക്കാത്ത ഒരു അവസ്തയായിരുന്നു പുതുപൊന്നാനിയിലേത്. ഓലക്കെട്ടിടം ചോർന്നൊലിച്ച് വളരെ ദയനീയാവസ്തയിലെത്തിയപ്പോൾ തൊട്ടടുത്ത മദ്രസ്സയിലെ പഠനം നിർത്തുന്ന സമയത്ത് അവിടെ വച്ചായിരുന്നു അദ്ധ്യയനം നടത്തിയിരുന്നത്. പിന്നീട് മുനമ്പം ബീവി ജാറം വഴിയുള്ള ഫിഷറീസ് ഡിപ്പാർട്ട് മെന്റന്റെ സ്ഥലത്ത് ഈ കെട്ടിടം മാറ്റിപ്പണിതു. ഇതിനുവേണ്ടി വളരെയധികം പ്രയത്നിച്ച അധ്യാപകനാണ് ശ്രീ ജോസഫ് മാസ്റ്റർ. | ||
മുനമ്പം ബീവിജാറം സ്ഥിതി ചെയ്യുന്ന കടലോരമായതിനാൽ ധാരാളം തീർത്ഥാടകർ ഇവിടെ ദിനംപ്രതി വന്നുപോകുന്നു. പുതുപൊന്നാനിയുടെ പുരോഗമനത്തിന് പ്രധാന വഴികാട്ടിയാണ് ജി.എഫ്.എൽ.പി.എസ്. പുതുപൊന്നാനി അധ്യാപകരുടെയും ജനപ്രധിനിധികളുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ വിപുലമായ വിദ്യാലയ വികസന പ്രവർത്തനങ്ങൾ ഇപ്പോഴും നടന്നു വരുന്നു. | |||
പഴയ കാലത്ത് ഈ വിദ്യാലയത്തിൽ പഠനം നടത്തിയിരുന്ന പലരും ഉന്നത നിലയിൽ എത്തിയിട്ടുണ്ട്, മഹാരാജാസ് കോളേജിലെ ഇസ്ലാമിക് ഹിസ്റ്ററ്റി ഡിപ്പാർട്ട്മെന്റ് മേധാവിയായിരുന്ന അബു മാഷ് എൻജിനീയർ അബ്ദുൾ കരീം, അനസ് മാസ്റ്റർ, സനൂപ് ഡോക്ടർ, അസിസ്റ്റൻറ് പ്രൊഫ സർ ബാദുഷ എന്നിവർ ഇവരിൽ ചിലർ മാത്രം. | പഴയ കാലത്ത് ഈ വിദ്യാലയത്തിൽ പഠനം നടത്തിയിരുന്ന പലരും ഉന്നത നിലയിൽ എത്തിയിട്ടുണ്ട്, മഹാരാജാസ് കോളേജിലെ ഇസ്ലാമിക് ഹിസ്റ്ററ്റി ഡിപ്പാർട്ട്മെന്റ് മേധാവിയായിരുന്ന അബു മാഷ് എൻജിനീയർ അബ്ദുൾ കരീം, അനസ് മാസ്റ്റർ, സനൂപ് ഡോക്ടർ, അസിസ്റ്റൻറ് പ്രൊഫ സർ ബാദുഷ എന്നിവർ ഇവരിൽ ചിലർ മാത്രം. | ||
വരി 138: | വരി 138: | ||
|14 | |14 | ||
|ജെസ്സി വി.ജെ. | |ജെസ്സി വി.ജെ. | ||
| | |24/06/2020 to | ||
|} | |} | ||