"ജി.എച്ച്.എസ്.എസ്. പാങ്ങ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.എസ്. പാങ്ങ്/ചരിത്രം (മൂലരൂപം കാണുക)
22:11, 16 ഓഗസ്റ്റ് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ഓഗസ്റ്റ് 2022തിരുത്തലിനു സംഗ്രഹമില്ല
('{{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}}സ്കൂൾ ചരിത്രം | ||
1974 ൽ ബഹുമാന്യനായ ചാക്കീരി അഹമ്മദ് കുട്ടി വിദ്യാഭ്യാസ മന്ത്രിയായിരുന്നപ്പോൾ നാട്ടുകാർ ഒരു ഹൈസ്കൂളിനു വേണ്ടി മുറവിളി കൂട്ടുകയും, ആവശ്യമായ നിവേദനങ്ങൾ സമർപ്പിക്കുകയും ചെയ്തതിന്റെ ഫലമാണ് ഇന്നത്തെ പാങ്ങ് ഗവർമെന്റ് ഹൈസ്കൂൾ. സ്ഥലവും, കെട്ടിടവും നാട്ടുകാർ നൽകിയാൽ സ്കൂൾ അനുവദിക്കാമെന്നായിരുന്നു വ്യവസ്ഥ. വിദ്യാഭ്യാസത്തിന്റെ അനിവാര്യതയും, മഹത്വവും നന്നായറിയുന്ന നാട്ടിലെ പ്രമുഖരായ വ്യക്തികൾ മുന്നിട്ടിറങ്ങി. ( പാങ്ങ് ഗവ: ഹൈസ്കൂളിനു വേണ്ടി 1974 ൽ നടത്തിയ പ്രവർത്തനങ്ങളുടെ സംഗ്രഹം) 1974 മെയ് അനവസാന വാരം അനുവദിക്കാവുന്ന സ്കൂളുകളുടെ ലിസ്റ്റ് പത്രത്തിൽ വന്നു. ജൂണിൽതന്നെ നാട്ടുകാർ യോഗം ചേർന്ന് കമ്മിറ്റി രൂപീകരിച്ചു. 5/6/74 ൽ ഡി.ഇ.ഒ.യെ കണ്ട് സ്ഥലം നൽകാമെന്നറിയിച്ചു. 7ന് കമ്മിറ്റി കൂടി സ്ഥലം അമ്പലപ്പറമ്പിൽ തന്നെ നൽകാൻ തീരുമാനമായി. അതിൻ പ്രകാരം ജൂൺ 8 -ാം തിയ്യതി അളന്നു തിട്ടപ്പെടുത്തുകയും 11 -ാം തിയ്യതി ഡി.ഇ.ഒ. ശ്രീ. സുധാമൻ സന്ദർശിച്ചു ബോധ്യപ്പെടുകയും ചെയ്തു. ജൂൺ 28 ന് ഫിനാൻസ് കമ്മിറ്റി രൂപീകരിച്ചു. ആഗസ്റ്റ് ഒന്നിന് അനുവദിക്കപ്പെട്ട 19 സ്കൂളുകളിലേയും പ്രസിഡന്റുമാരുടെ യോഗം ചേരുകയുണ്ടായി. ആഗസ്റ്റ് 9-ാം തിയ്യതി കിഴക്കൻ പാങ്ങുകാരുമായി ഒരു സോൾവൻസി പ്രശ്നം ഉണ്ടായത് ഡി.ഇ.ഒ., കരുവള്ളി മുഹമ്മദ് മൗലവി, മങ്കട എ.ഇ.ഒ. എന്നിവരുടെ അനുരഞ്ജനത്തെത്തുടർന്ന് 15-ാം തിയ്യതി പി. കെ. അബ്ദുള്ളക്കുട്ടി, പി.കുഞ്ഞീതു, പി. കുമാരനെഴുത്തച്ഛൻ, കുട്ടിരാമൻനായർ എന്നിവരുടെ നേത്രത്വത്തിൽ പരിഹരിച്ചു. 24 ന് ഡി.ഇ.ഒ. അമ്പലപ്പറമ്പിൽ സ്ഥലപരിശോധന നടത്തി. 26 ന് പഞ്ചായത്ത് പ്രസിഡന്റ് പി.പി. മൂസ്സക്കുട്ടി, വി.എം.പത്മനാഭൻ മാസ്റ്റർ, പി.കെ.കുഞ്ഞു, കെ.കെ. കോയിമർ മാസ്റ്റർ പി. കുമാരനെഴുത്തച്ഛൻ മാസ്റ്റർ, എന്നിവർ തിരുവനന്തപുരത്ത് പോയി മന്ത്രിയെക്കണ്ടു സ്കുളിന്റെ ആവശ്യകത അറിയിച്ചു. എന്നാൽ സെപ്തംബർ 18-ാം തിയ്യതി വന്ന പത്രവാർത്തയിൽ മറ്റു 18 സ്കുളുകളും തുറന്നതായികണ്ടു. പാങ്ങിന്റെ പേര് മാത്രം ഇല്ലായിരുന്നു. എങ്കിലും ഒക്ടോബർ നാലാം തിയ്യതി മനോരമ പത്രത്തിൽ സ്കുൾ അമ്പലപ്പറമ്പിൽ അനുവദിച്ചതായി കാണാൻ കഴിഞ്ഞു. ഒക്ടോബർ അഞ്ചാം തിയ്യതി ഡി.ഇ.ഒ.യെ സന്ദർശിച്ചു ചർച്ച ചെയ്ത ശേഷം 7-ാം തിയ്യതി സ്ഥലം അളന്ന് ആധാരം എഴുതുന്നതിനുള്ള ഏർപ്പാടാക്കി. 9 ന് വി.എം.ദേവകി അമ്മ 48 സെന്റും, പി. കുഞ്ഞുക്കുട്ടി ടീച്ചർ 24 സെന്റും സൗജന്യമായി രജിസ്റ്റർ ചെയ്തു. ബാക്കി 2 ഏക്കർ 28 സെന്റ് സ്ഥലം (സ്കുൾ നിൽക്കുന്നിടം) എം. പി. കുട്ടികൃഷ്ണമേനോനോട് വിലയാധാരമായി വാങ്ങി. ഒക്ടോബർ 10 -ാം തിയ്യതിയോടെ എല്ലാ ഓർഡറുകളും ലഭിച്ചു. മാട്ടാത്ത കുളംബ മദ്രസ്സ എഞ്ചിനീയർ പരിശോധിച്ചു. തൊട്ടടുത്ത ദിവസം തന്നെ മങ്കട ഗവ : എച്ച്. എസിലെ അധ്യാപകനായ ശ്രീ. പി. ഗോപാലകൃഷ്ണനെ ഹെഡ് മാസ്റ്ററായി നിയമിച്ചു കൊണ്ട് ഉത്തരവായി. അന്നു രാത്രി തന്നെ വി.എം. പത്മനാഭൻ മാസ്റ്റർ പോയി അദ്ദേഹത്തെ കൂട്ടിക്കൊണ്ട് വരുകയും ആദ്യ വിദ്യാർത്ഥിയായി സി.കെ. ചന്ദ്രനെ ചേർത്ത് കൊണ്ട് സ്കുൾ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. | |||
1974 ഒക്ടോബർ മാസം 14-ാം തിയ്യതി ശ്രീ. കരുവള്ളി മുഹമ്മദ് മൗലവിയുടെ അധ്യക്ഷതയിൽ, ഡി.ഇ.ഒ. ശ്രീ. കെ. സുധാമന്റെയും, പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. പി. പി. മൂസ്സക്കുട്ടി, കമ്മിറ്റി അംഗങ്ങൾ, നാട്ടുകാർ മുതലായവരുടെ സാന്നിധ്യത്തിൽ ഉത്തരമേഘലാ വിദ്യാഭ്യാസ ഉപഡയറക്ടറായിരുന്ന ശ്രീ. ചിതൻ നമ്പൂതിരിപ്പായിരുന്നു മാട്ടാത്ത കുളംബ മദ്രസ്സയിൽ സ്കുളിന്റെ ഉദ്ഘാടനകർമ്മം നിർവഹിച്ചത്. |