"ജി.എച്ച്.എസ്. പെരകമണ്ണ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്. പെരകമണ്ണ/ചരിത്രം (മൂലരൂപം കാണുക)
12:50, 9 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
എടവണ്ണ പഞ്ചായത്തിലെ മൂന്നാമത്തെ ഗവൺമെന്റ് ഹൈസ്കൂളാണ് ഒതായിൽ സ്ഥാപിച്ച പെരകമണ്ണ ഹൈസ്കൂൾ. 1924 ലാണ് പെരകമണ്ണ സ്കൂൾ സ്ഥാപിയമായത്. P. V മുഹമ്മദ് ഹാജിയായിരുന്നു സ്ഥാപകൻ. 1928 ലാണ് LP സ്കൂളിന് അംഗീകാരം ലഭിച്ചത്. 1957 ൽ അത് UP സ്കൂളായി ഉയർത്തിയതോടെ എടവണ്ണ പഞ്ചായത്തിലെ ആദ്യത്തെ UP സ്കൂളായി മാറി. | എടവണ്ണ പഞ്ചായത്തിലെ മൂന്നാമത്തെ ഗവൺമെന്റ് ഹൈസ്കൂളാണ് ഒതായിൽ സ്ഥാപിച്ച പെരകമണ്ണ ഹൈസ്കൂൾ. 1924 ലാണ് പെരകമണ്ണ സ്കൂൾ സ്ഥാപിയമായത്. P. V മുഹമ്മദ് ഹാജിയായിരുന്നു സ്ഥാപകൻ. 1928 ലാണ് LP സ്കൂളിന് അംഗീകാരം ലഭിച്ചത്. 1957 ൽ അത് UP സ്കൂളായി ഉയർത്തിയതോടെ എടവണ്ണ പഞ്ചായത്തിലെ ആദ്യത്തെ UP സ്കൂളായി മാറി. | ||
ഒരു നാടിനൊപ്പം നടന്ന " വിജ്ഞാന കേന്ദ്രം "ഒരു നൂറ്റാണ്ടുമുമ്പ് മലയാളം എഴുതാനും വായിക്കാനും അറിയുന്നവർ വിരലിലെണ്ണാൻപോലും ഇല്ലാതിരുന്ന ഒരു കുഗ്രാമത്തെ അറിവിന്റെ വിഹായസിലേക് കൈപിടിച്ചുയർത്തിയ ഈ വിദ്യാലയത്തിന്റെ ഉയർച്ചയുടെ പടവുകൾക്കുപിന്നിൽ ചിലരുടെ അർപ്പണ മനോഭാവവും ദീർഘവീക്ഷണവും ഇഴചേർന്നു നിൽക്കുന്നുണ്ട്. | |||
1921 ലെ കലാപത്തിൽ ബിട്ടീഷുകാരാൽ ഏറ്റവും കൂടുതൽ ജീവഹാനി സംഭിച്ച എടവണ്ണ പഞ്ചായത്തിലെ ഒരു പ്രദേശമാണ് ഒതായി. ദേശീയ – ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ ശക്തി കേന്ദ്രവും, ഗാന്ധിജിയുടെ ആഹ്വാന പ്രകാരം ഹിന്ദുസ്ഥാനിഭാഷ പഠിപ്പിക്കുന്ന ഒരു പള്ളിക്കൂടം പി വി മുഹമ്മദ് ഹാജി തന്റെ ഉടമസ്ഥതയിലുള്ള ഒതായിലെ കളത്തിങ്ങൽ വീട്ടിൽ ആരംഭിച്ചു. അവിടേക്ക് തിരുവിതാംകൂറിൽ നിന്നും ഹിന്ദുസ്ഥാൻ ഭാഷ അറിയുന്ന ഒരാളെവരുത്തുകയും ചെയ്തു. 1924 ൽ അവിടെ മലയാളം പഠിപ്പിക്കാനായി മഞ്ചേരിയിലുള്ള അഹമദ്കോയ എന്നൊരാളെ അദ്ധ്യാപകനായി ചുമതലപ്പെടുത്തുകയും ചെയ്തു. 1926 ൽ, മുഹമ്മദ് ഹാജിയുടെ ഉടമസ്ഥതയിൽ ഒതായി അങ്ങാടിയോട് ചേർന്നുള്ള സ്ഥലത്ത് ഒരു ഓലഷെഡ് പണിത് സ്കൂൾ അങ്ങോട്ട് മാറ്റി സ്ഥാപിച്ചു. സ്കൂളിലേക്ക് , തുടർന്ന് അദ്ധ്യാപകനായി വാഴക്കാട്ടുകാരനായ മൂസ മൗലവിയും വന്നു. ഒതായി -ചാത്തല്ലൂർ - ഊർങ്ങാട്ടിരി പ്രദേശങ്ങളിൽ നിന്നെല്ലാം കുട്ടികൾ പഠിതാക്കളായി എത്തി. സ്കൂളിന്റെ വളർച്ചയുടെ തുടക്കത്തിൽ കാഞ്ഞിരാല അഹമദ് കുട്ടി ഹാജി, പി വി ഉസ്സൻകുട്ടി സാഹിബ് എന്നീ ഒതായിക്കാരും കുറച്ചു കാലം അദ്ധ്യാപകരായി. 1927 ൽ മഞ്ചേരി താലൂക്ക് ബോർഡിലേക്കുള്ള തെരഞ്ഞെടുപ്പിൽ കാരക്കുന്ന് ഫർക്ക (മണ്ഡലം) യിൽ നിന്നും മെമ്പറായി പി വി മുഹമ്മദ് ഹാജി തെരഞ്ഞടുക്കപ്പെട്ടു. താലൂക്ക് ബോർഡ് പ്രസിഡണ്ടായിരുന്ന കുഞ്ഞിമോയിൻ ഹാജിയിൽ തന്റെ രാഷ്ട്രീയവും വ്യക്തിപരവുമായ സ്വധീനം പ്രയോഗിച്ചുകൊണ്ട് മുഹമ്മദ് ഹാജി ഒതായിലെ സ്കൂളിന് അംഗീകാരം വാങ്ങി . 1928 ൽ എടവണ്ണ എലിമെന്ററി സ്കൂളിൽ പഠിക്കുകയായിരുന്ന തന്റെ മൂത്ത മകൻ ഉമ്മർ കുട്ടി ഹാജിയെ ആദ്യ വിദ്യാർത്ഥിയായി ചേർത്തുകൊണ്ട് മുഹമ്മദ് ഹാജി സ്കൂൾ പ്രവർത്തനങ്ങൾക്കു തുടക്കം കുറിച്ചു. ഹെഡ്മാസ്റ്ററായി സി എച്ച് മുഹമ്മദ് കുട്ടി മാസ്റ്ററും വന്നു. 1930 ൽ എടവണ്ണ കുണ്ടുതോടുകാരനായ കുഞ്ഞറമ്മു മാസ്റ്റർ അദ്ധ്യാപകനായെത്തി. നീണ്ട 36 വർഷത്തെ സേവനത്തിനു ശേഷം 1965 ൽ ഹെഡ്മാസ്റ്റർ ജോലിയിലിരിക്കെ അദ്ദേഹം വിരമിച്ചു. | |||
1928 ൽ സ്കൂളിന് അംഗീകാരം കിട്ടിയെങ്കിലും ഓലഷെഡിൽ തന്നെയായിരുന്നു പ്രവർത്തനം. വിദ്യാലയത്തിനും മതപഠനത്തിനുമായി ഒരു സ്ഥിരം കെട്ടിടം വേണമെന്ന ചിന്ത നാട്ടിൽ ഉയർന്നുവന്നു. തന്റെ പേരിലുള്ള സ്ഥലത്തുതന്നെ റോഡിന് അഭിമുഖമായി ,തെക്കുവടക്കായി ഒരു നീണ്ട കെട്ടിടം ഉമ്മയായ ആമി കുട്ടിയുടെ പേരിൽ പണിത് പള്ളി കമ്മിറ്റിക്കായി | |||
മുഹമദ് ഹാജി വഖഫ് ( സംഭാവന ) ചെയ്തു. 1937ൽ LP സ്കുൾ സ്ഥാപിതമായി 30 വർഷം പിന്നിട്ടെങ്കിലും UP ക്ലാസിൽ പഠിക്കണമെങ്കിൽ നിലമ്പൂർ, മഞ്ചേരി, തിരുവലി എന്നിവിടെങ്ങളിൽ എവിടെയെങ്കിലും പോകണം. അതിനാൽ മഹാഭൂരിപക്ഷത്തിനും തുടർപഠനം സാധ്യമായില്ല. ഇക്കാലത്ത് മുഹമ്മദ് ഹാജി, ഉമ്മർ കുട്ടി ഹാജി ഷൗക്കത്തലി സാഹിബ് എന്നിവരുടെ നേതൃത്വത്തിൽ മലബാർ ഡിസ്ട്രിക് ബോർഡ് അദ്ധ്യക്ഷനായിരുന്ന P. T ഭാസ്ക്കര പണിക്കരെ ഒതായിൽ കൊണ്ടുവന്ന് വലിയൊരു സ്വീകരണം നൽകി, ജനങ്ങൾ തടിച്ചു കൂടിയിരുന്ന ആ യോഗത്തിൽ വെച്ച് അദ്ദേഹം LP സ്കൂളിനെ UP സ്കൂളായി ഉയർത്തിയതായി പ്രഖ്യാപിച്ചു. 1957 ൽ എടവണ്ണ ,ഊർങ്ങാട്ടിരി പഞ്ചായത്തുകളിലെതന്നെ ആദ്യത്തെ ഗവൺമെന്റ് UP സ്കൂളായി പെരകമണ്ണ സ്കൂൾ മാറി. പിന്നീടുള്ള സ്കുളിന്റെ വളർച്ച മന്ദഗതിയിലായി. | |||
50 വർഷത്തിനടുത്ത് സ്കൂൾ വാടക കെട്ടിടത്തിൽ പ്രവർത്തിച്ചിട്ടും ഒന്നര ഏക്കർ സ്ഥലം ലഭ്യമാക്കാൻ കഴിഞ്ഞില്ല. 1975 ൽ പി വി ഉമ്മർ കുട്ടി ഹാജിയും സഹോദരങ്ങളും കൂടി കൊടിഞ്ചറ കുന്നിൽ സ്കൂളിനായി ഒന്നര ഏക്കർ ഭൂമി സൗജന്യമായി നൽകി. ഈ സ്ഥലത്ത് ഒരു ക്ലാസ്മുറി ഉയർന്നുവരാൻ വീണ്ടും ഒന്നര ദശാബ്ദം കാത്തിരിക്കേണ്ടിവന്നു.ഹസൻ മഹമൂദ് കുരിക്കൾ പ്രസിഡണ്ടും N. കണ്ണൻ ജില്ലാ കൗൺസിൽ മെമ്പറുമായിരുന്നു അന്ന്. 2012 ൽ ജില്ലാ പഞ്ചായത്തിന്റെയും അരീകേട് BRC യുടെയും, എടവണ്ണ ഗ്രാമ പഞ്ചായത്തിന്റെയും MLA യായ എ പി അനിൽകുമാറിന്റെയും ചില സന്നദ്ധ സംഘടനകളുടെയും സഹായത്താൽ കെട്ടിടം ഉയർന്നുവരികയും സ്കൂൾ പൂർണ്ണമായും കൊടിഞ്ചറ കുന്നിലേക്ക് മാറ്റുകയും ചെയ്തു. 2013 ൽ UP സ്കൂൾ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. സ്ഥലപരിമിതി മൂലം ഹൈസ്കൂൾ വിംഗ് ഒതായി മദ്രസാ കെട്ടിടത്തിലാണ് ആരംഭിച്ചത്: പിന്നീട് ഹൈസ്കൂൾ വിഭാഗം പൂർണ്ണമായും കൊടിഞ്ചറ കുന്നിലേക്ക് മാറ്റുകയും LP വിഭാഗം മദ്രസാ കെട്ടിടത്തിലേക്ക് ഷിഫ്റ്റ് ചെയ്യുകയും ചെയ്തു. | |||
MLA ബഷീർ സാഹിബിന്റെ ആസ്തി വികസന ഫണ്ടും ജില്ലാ പഞ്ചായത്ത് ഫണ്ടും ഉപയോഗിച്ച് മനോഹരമായ ക്ലാസ്മുറികൾ പിന്നീട് ഉയർന്നുവന്നു. 2013 ൽ എടവണ്ണ പഞ്ചായത്തിലെ നാലാമത്തെ ഹൈസ്കൂളായി ഈ സ്ഥാപനം മാറി. നാട്ടുകാരുടെയും PTA യുടെയും സഹായത്താൽ ചില നിർമ്മിതികൾ നടന്നു. അതിന്റെ ഭാഗമായി ഓഡിറ്റോറിയവും വന്നു. 2015 - 20 കാലഘട്ടത്തിൽ ജില്ലാ പഞ്ചായത്ത് മെമ്പറായിരുന്ന ഇസ്മായീൽ മൂത്തേടത്തിന്റെ കാലഘട്ടം പ്രത്യേകം സ്മരണീയമാണ്. ഹൈസ്കൂൾ ആയതിനുശേഷം വന്ന ഏറ്റവും വലിയ നിർമ്മിതി ഇസ്മായീൽ മൂത്തേടം ജില്ലാ ഡിവിഷൻ മെമ്പറായ കഴിഞ്ഞ അഞ്ച് വർഷത്തിനിടയിലാണ്. ഇക്കാലഘട്ടത്തിൽ 12 ക്ലാസ് മുറികളാണ് ഉയർന്നു വന്നത്. മറ്റു ചില നിർമ്മതികളും ഇക്കാലഘട്ടത്തിൽ നടന്നിട്ടുണ്ട്. ഇപ്പോൾ(2022) ഒതായി ഹൈസ്കൂൾ വികസനത്തിന്റെ പാതയിലാണ്. കെട്ടിട നിർമ്മാണ പ്രവർത്തനങ്ങൾക്കായി നബാർഡിൽനിന്നുള്ള 2 കോടിയുടെ ടെണ്ടർ നടന്നു.എടവണ്ണ പഞ്ചായത്തിൽ ആദ്യമായി നബാർഡിന്റെ ഫണ്ട് ലഭ്യമായതും നമ്മുടെ വിദ്യാലയത്തിനാണ്. 15 ക്ലാസ് മുറികളുടെ നിർമ്മാണം ഇപ്പോൾ നടന്നു വരുന്നു.കഴിഞ്ഞ 10 വർഷത്തിലേറെയായി വിവിധ PTA കളും, SMC കളും, സ്റ്റാഫ് കൗൺസിലും, BRC യും , വിദ്യഭ്യാസ വകുപ്പും ഈ പദ്ധതിയുടെ പിറകെ തന്നെയായിരുന്നു. മൂന്ന് വർഷം മുമ്പുതന്നെ പദ്ധതിക്ക് അംഗീകാരം ലഭിച്ചുവെങ്കിലും കോവിഡ് മഹാമാരിയും ചില സാങ്കേതിക പ്രശ്നങ്ങളുമാണ് നിർമ്മാണം വൈകാൻ കാരണമായത്. സമീപഭാവിയിൽ തന്നെ മൂന്ന് നിലകളുള്ള NABARD കെട്ടിടം പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു. സംസ്ഥാന ഗവൺമെന്റിന്റെ വിദ്യഭ്യാസ യജ്ഞത്തിന്റെ ഭാഗമായി കിഫ്ബിയിൽ ഉൾപ്പെടുത്തി നമ്മുടെ വിദ്യാലയത്തിന് മൂന്ന് കോടി രൂപകൂടി ലഭ്യമായിട്ടുണ്ട്. കിഫ്ബിയിൽ നിന്നും പാസ്സായ 3 കോടിയുടെ ടെണ്ടർ അടുത്തു തന്നെ നടക്കുമെന്നു പ്രതീക്ഷിക്കുന്നു. | |||
2016 ൽ സ്കൂളിൽ പ്രീ - പ്രൈമറി വിഭാഗം ആരംഭിച്ചു. അതെ വർഷം വിദ്യാർത്ഥികൾക്കായി ജൂനിയർ റെഡ്ക്രോസ് യൂണിറ്റ് രൂപികരിച്ചു. 2018 ൽ സ്റ്റുഡൻസ് പോലിസ് കേഡറ്റ് യൂണിറ്റും, ലിറ്റിൽ കൈറ്റ് യൂണിറ്റും നമ്മുടെ വിദ്യാലയത്തിൽ രൂപീകരിച്ചു. ജാതിമതഭേദമന്യേ എല്ലാ വിഭാഗം ജനങ്ങൾക്കും വിദ്യാഭ്യാസം നൽകുന്നതിനായി നിലകൊള്ളുകയും അത്തരം സാമൂഹിക മൂല്യങ്ങൾക്ക് അണുവിടപോലും കോട്ടം തട്ടാതെ സംരക്ഷിച്ചുവരികയും ചെയ്യുന്ന പെരകമണ്ണ ഹൈസ്കൂളിൽ 1270 ൽപരം വിദ്യാർത്ഥികൾ പഠിക്കുന്നു. | |||
ഇപ്പോൾ സ്കൂളിൽ ഹെഡ്മാസ്റ്ററടക്കം 42 അദ്ധ്യാപകരും 5 നോൺ ടീച്ചിംഗ് സ്റ്റാഫുമുണ്ട്. അധികം വൈകാതെ ഇതൊരു ഹയർ സെക്കണ്ടറി സ്കൂളായി ഉയർത്തപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. |