"സെന്റ് ജോസഫ്സ് യു.പി.എസ് പുല്ലൂരാംപാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ജോസഫ്സ് യു.പി.എസ് പുല്ലൂരാംപാറ (മൂലരൂപം കാണുക)
23:04, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2022→2018-19 ലെ മികവുകൾ പ്രവർത്തനങ്ങളിലൂടെ
(ചെ.) (→അദ്ധ്യാപകർ) |
|||
വരി 338: | വരി 338: | ||
സ്കൂൾ സംസ്‌കൃത അദ്ധ്യാപികയായ ടെസ്സി ടീച്ചറിന്റെ നേതൃത്വത്തിൽ വ്യക്തിത്വ വികസന ക്ലബ് പ്രവർത്തിക്കുന്നു | സ്കൂൾ സംസ്‌കൃത അദ്ധ്യാപികയായ ടെസ്സി ടീച്ചറിന്റെ നേതൃത്വത്തിൽ വ്യക്തിത്വ വികസന ക്ലബ് പ്രവർത്തിക്കുന്നു | ||
== '''2018-19 ലെ | == '''2018-19 , 2019-20 ലെ പ്രവർത്തനങ്ങളിലൂടെ....''' == | ||
== '''ഭൗതികസാഹചര്യങ്ങൾ''' == | |||
=== ഓഡിറ്റോറിയം === | |||
സ്കൂളിലെ വിവിധ പരിപാടികളുടെ കെട്ടും മട്ടും ഗൗരവവും കൂട്ടാൻ ആധുനിക സൗകര്യങ്ങളോടു കൂടിയ ഒരു ഓഡിറ്റോറിയം ഉണ്ട്. സ്കൂൾ പി.ടി.എ പരിപാടികൾ, രക്ഷിതാക്കളുടെ ബോധവത്കരണ ക്ലാസ്സുകൾ, സ്കൂൾ എക്സിബിഷനുകൾ, തുടങ്ങിയവ ഈ ഓഡിറ്റോറിയത്തിലാണ് നടത്തുന്നത്. | |||
=== ആവാസവ്യവസ്ഥ-സന്ദർശനം === | |||
വിവിധ ആവാസവ്യവസ്ഥകളുടെ പ്രധാന്യം തിരിച്ചറി യുന്നതിനും അവയിലെ ജീവീയ ഘടകങ്ങളുടെയും അജീവിയ ഘടകങ്ങളുടെയും പരസ്പര ബന്ധം മനസിലാക്കി ആവാസവ്യവസ്ഥകൾ സംരക്ഷിക്കാൻ ഉള്ള മനോഭാവം കുട്ടികളിൽ വളർത്തുന്നതിനുമായി ഇരവഞ്ഞിപ്പുഴ, കുളങ്ങൾ, വയലുകൾ ഇവ സന്ദർശിച്ചു. | |||
=== ഔഷധ സസ്യത്തോട്ടം === | |||
വിവിധ ഔഷധ സസ്യങ്ങൾ സ്കൂൾ വളപ്പിൽ സംരക്ഷി ക്കുന്നു. കുട്ടികൾ തന്നെ അവയെ നട്ടു നനച്ചു പരിപാലിക്കുന്നതിന് മുൻകൈ എടുക്കുന്നു. അന്ന്യം നിന്നുകൊണ്ടിരിക്കുന്നതും വളരെ ഏറെ ഔഷധ ഗുണങ്ങൾ ഉള്ളതുമായ സസ്യങ്ങളാണ് സ്കൂളിലെ ഔഷധ തോട്ടത്തിലുള്ളത്. ഔഷധ സസ്യങ്ങളുടെ പ്രാധാന്യം, അവയുടെ ഗുണങ്ങൾ എന്നിവ തിരിച്ചറിയുന്നതിന് ഈ സസ്യ ഉദ്യാനം വഴിയൊരുക്കുന്നു. | |||
=== ജൈവവൈവിധ്യ പാർക്ക് === | |||
വിവിധ സസ്യങ്ങളാൽ സമ്പന്നമായ ഒരു പാർക്ക് സ്കൂളിലുണ്ട്. വിവധതരം മരങ്ങളും സസ്യങ്ങളും ഈ പാർക്കിൽ നിന്നും കണ്ടെത്താൻ കുട്ടികൾക്ക് സാധിക്കുന്നു. ചിത്രശലഭങ്ങൾ ധാരാളമായി ഇവിടെ കണ്ടുവരുന്നു. ചിത്ര ശലഭങ്ങളെ ആകർഷിക്കുന്ന വ്യത്യസ്ഥ ചെടികൾ ഇവിടെ നട്ടുവളർത്തിയിരിക്കുന്നു. വ്യത്യസ്ഥ തരം പക്ഷികൾ,അണ്ണാൻ, പൂമ്പാറ്റ, വണ്ടുകൾ തുടങ്ങിയ ജീവികൾ അടങ്ങിയ ഒരു ആവാസ വ്യവസ്ഥയാണിത്. | |||
=== മീൻകുളം === | |||
ഭംഗിയുള്ള ഒരു മീൻകുളം കുട്ടികൾ ഇവിടെ പരിപാ ലിച്ചു വരുന്നു. ജല ജീവികളുടെ ആവാസ വ്യവസ്ഥയെ മനസിലാക്കുന്നതിനായി കുട്ടികൾ ഇത് പ്രയോജനപ്പെടുത്തുന്നു. വിവിധ തരം ജല സസ്യ ങ്ങളും ഈ കുളത്തിന് മാറ്റുകൂട്ടുന്നു. കുളത്തിന്റെ മനോഹാരിതയ്ക്കായി കൊക്കും തവളയും കുളത്തിനരികെയുണ്ട്. | |||
പെഡഗോഗിക് പാർക്ക് | |||
വളരെ വിശാലമായ ഒരു പെഡഗോഗിക് പാർക്ക് കുട്ടികൾക്കായി ഒരുക്കിയിരിക്കുന്നു. വിവിധതരം റൈഡുകൾ കുട്ടികളെ ഇതിലേയ്ക്ക് ആകർഷിക്കുന്നു. വലിയൊരു തണൽമരം കുട്ടികളെ കാത്ത് ഇവിടെയുണ്ട്. കുട്ടികൾ ഈ മുത്തശ്ശി മരത്തിന് താഴെ ഇരുന്ന് പഠിക്കുകയും സല്ല പിക്കുകയും ചെയ്യുന്നു. കുട്ടികൾക്ക് ഉല്ലസിക്കുന്നതിനായുള്ള ഒരന്തരീക്ഷമാണിവിടെ ധാരാളം ഇരിപ്പിടങ്ങളും ഇവിടെ സജ്ജമാക്കിയിരിക്കുന്നു. | |||
=== ഏറുമാടം === | |||
പെഡഗോഗിക് പാർക്കിൽ വളരെ ഭംഗിയുള്ള ഏറുമാടം സ്ഥിതി ചെയ്യുന്നു. വനജീവിതത്തിന്റെ ഒരു ചെറു പതിപ്പ് ഇവിടെയും സൃഷ്ടിച്ചിരിക്കുന്നു. കുട്ടികൾ ഏറുമാടത്തിന്റെ പ്രാധാന്യവും ഗുണവും മനസ്സിലാക്കികൊണ്ട് അവയെ സംരക്ഷിക്കുന്നു. വിവിധതരം വീടുകളും അവയുടെ പ്രത്യേകതകളും മനസ്സിലാക്കാനും എന്തെല്ലാം വസ്തുതകളാണ് ഇവയുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്നതന്നും കണ്ട് മനസ്സിലാക്കാൻ കുട്ടികൾക്ക് സാധിച്ചു. | |||
=== സ്കൂളിലെ പത്രങ്ങൾ === | |||
വിദ്യാർത്ഥികളിൽ വായനാശീലം വർദ്ധിപ്പിക്കാനും അറിവ് വളർത്താനുമായി സ്കൂളിൽ പത്രങ്ങൾ നല്കുന്നു. ദീപിക,മലയാള മനോരമ, മാതൃഭൂമി, ദേശാഭിമാനി, മാധ്യമം എന്നീ പത്രങ്ങൾ എല്ലാ ദിവസവും സ്കൂളിൽ വരുത്തുന്നുണ്ട്. വിദ്യാർത്ഥികൾ വായിച്ചു എന്ന് ഉറപ്പു വരുത്താനായി ദിവസവും ക്വിസ് മത്സരം നടത്തുന്നു. എല്ലാ ദിവസവും പത്രവാർത്തയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഉച്ചക്ക് കുട്ടികൾക്ക് നല്കുന്നു. കുട്ടികൾ ഉത്തരങ്ങൾ പത്രത്തിൽ നിന്ന് കണ്ടെത്തുന്നു. പിറ്റേദിവസം അതിന്റെ ഉത്തരം പ്രസിദ്ധീകരിക്കുന്നു. | |||
=== ശുചിത്വബോർഡ് === | |||
ശുചിത്വ പദ്ധതിയുമായി ബന്ധപ്പെട്ട അിറയിപ്പുകൾ നൽകുന്നു. | |||
=== സന്ദേശബോർഡ് === | |||
എല്ലാ ദിവസവും മഹത് വചനങ്ങൾ കുട്ടികൾ വായിക്കുന്നതിനായി ഒരു ഇംഗ്ലീഷ് മഹത് വചനവും ഒരു മലയാളം മഹത് വചനവും സന്ദേശബോർഡിൽ എഴുതി ഇടും അത് കുട്ടികളുടെ ചിന്താശേഷി വർദ്ധിപ്പിക്കുന്നതിനും സ്വഭാവ രൂപീകരണത്തിനും ഉപകരിക്കുന്നു. | |||
=== ചിത്ര ബോർഡ് === | |||
കുട്ടികൾ സ്വന്തമായി വരച്ച ചിത്രങ്ങൾ പ്രദർശിപ്പിക്കാനൊരിടം അതുകൂടാതെ സ്കൂളിലെ കൂട്ടുകാരുടെ ചിത്രങ്ങൾ കാണാനുള്ള അവസരം. ഇത് സ്വന്തം ചിത്രങ്ങൾ വിലയിരുത്താനും മെച്ചപ്പെടുത്താനുമുള്ള അവസരം ഇതിലൂടെ കുട്ടികൾക്ക് ലഭിക്കുന്നു. | |||
=== സ്പോർട്സ് === | |||
പാഠ്യ പാഠ്യതര പ്രവർത്തനങ്ങൾക്ക് ഒപ്പം തന്നെ കുട്ടിക ളിലെ കായിക ക്ഷമത വളർത്തുക എന്ന ഉദ്ദേശത്തോടു കൂടി പുല്ലൂരാംപാറ സെന്റ് ജോസഫ്സ് യു പി സ്കൂളിലെ കുട്ടികൾക്ക് സ്കൂൾ പി.ടി.എ യുടെയും അദ്ധ്യാപകരു ടെയും നേതൃത്വത്തിൽ വിദഗ്ധ പരിശീലനം നല്കി വരുന്നു. പുല്ലൂരാംപാറ മലബാർ സ്പോട്സ് അക്കാദമിയിലെ പരിശീലനത്തിനു പുറമെ വൈകുന്നേരങ്ങളിൽ കുട്ടികൾക്ക് ഗ്രൗണ്ടിൽ പരിശീലനം നൽകുന്നു. എല്ലാ സൗകര്യങ്ങളോടുകൂടിയ വിശാലമായ ഗ്രൗണ്ട് കായിക പരിശീല നത്തിന് വളരെയധികം സഹായകമാകുന്നു. | |||
ഇതിനു പുറമെ സ്കൂളിൽ ബാസ്ക്കറ്റ് ബോൾ, ഷട്ടിൽ, ഫുട്ബോൾ, ചെസ്സ് എന്നിവയുടെ പരിശീലനവും നടക്കുന്നു. ഈ വർഷം നടന്ന മുക്കം - സബ്ജില്ലാ സ്പോട്സിൽ നമ്മുടെ കുട്ടികൾക്ക് മികച്ച വിജയം കരസ്ഥമാക്കാൻ കഴിഞ്ഞു. റവന്യൂ ജില്ലാ സ്പോർട്സിൽ മികച്ച പ്രകടനം കാഴ്ച വെച്ചു. | |||
=== ഓപ്പൺ സ്റ്റേജ് === | |||
1000 ആളുകൾക്കിരുന്ന് പരിപാടി കാണാൻ സൗകര്യമുള്ള വളരെ വിശാലമായ മുറ്റമുള്ള ഒരു ഓപ്പൺ സ്റ്റേജ് നമുക്കുണ്ട്. സ്കൂൾ വാർഷികവും അസംബ്ലിയും നടക്കുന്നത് ഇവിടെയാണ്. | |||
=== മൈതാനം === | |||
കുട്ടികൾക്ക് കായിക പരിശീലനം നൽകാൻ എല്ലാ സൗകര്യങ്ങളുമുള്ള 2 ഏക്കറോളം വരുന്ന മൈതാനം ഉണ്ട്. കായികമേളകളിൽ കുട്ടികളെ മുൻനിരയിലെത്തിക്കാൻ അതു കൊണ്ട് കഴിയുന്നു. | |||
=== മൾട്ടിമീഡിയ === | |||
100 കുട്ടികൾക്ക് ഇരുന്ന് പഠനപ്രവർത്തനങ്ങൾ കണ്ടും കേട്ടും പഠിക്കാനും സമഗ്ര,യുട്യൂബ് തുടങ്ങിയവയിൽ നിന്നും ഡൗൺലോഡ് ചെയ്ത് 1 മുതൽ 7 വരെ കുട്ടികളെ കാണിക്കാനുള്ള പ്രൊജക്റ്റർ, ടി വി തുടങ്ങിയ സൗകര്യങ്ങളോടു കൂടിയ സുസജ്ജമായ ഒരു മൾട്ടി മീഡിയ ഹാൾ സ്കൂളിലുണ്ട്. സ്കൂളിൽ ചെറിയ പരിപാടികൾ നടത്താനും ഈ ഹാൾ ഉപയോഗിക്കുന്നു. | |||
ഭിന്ന ശേഷിയുള്ളവരെ മറ്റേതൊരു ജനവിഭാഗത്തേയും പോലെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിച്ച് സ്വയം പര്യാപ്തമാക്കുക എന്ന സർക്കാറിന്റെ പ്രഖ്യാപിത ലക്ഷ്യം ഫല പ്രാപ്തിയിലെത്തി ക്കാൻ വേണ്ട എല്ലാ സൗകര്യങ്ങളും ഈ സ്കൂളിലുണ്ട്. അതിനായി മൂന്ന് റാമ്പുകൾ സ്ഥാപിച്ചിട്ടുണ്ട് അവർക്കായി ടോയ്ലറ്റ്, വീൽചെയർ തുടങ്ങിയ സൗകര്യങ്ങളുമുണ്ട്. | |||
=== നെഹ്റു പ്രതിമ === | |||
കുട്ടികളുടെ പ്രിയങ്കരനായ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റുവിന്റെ പ്രതിമ ഈ സ്കൂളിന്റെ അങ്കണ ത്തിൽ സ്ഥാപിച്ചിരിക്കുന്നു. അദ്ദേഹത്തെക്കുറിച്ചറിയാനും അദ്ദേഹത്തിന്റെ രൂപം മനസിലാക്കാനും കുട്ടികൾക്ക് കഴിയുന്നു. ശിശുദിനത്തിൽ ചാച്ചാജിക്ക് കുട്ടികൾ എല്ലാവരും പുഷ്പാർച്ചന നടത്തുന്നു. | |||
=== കുടിവെള്ളം === | |||
ശുദ്ധീകരിച്ച കുടിവെള്ളം എപ്പോഴും സ്കൂളിൽ ലഭ്യമാണ്. വെള്ളം കുടിക്കുന്നതിനായി ഗ്ലാസ്സുകളും കപ്പും ക്രമീകരിച്ചിട്ടുണ്ട്. | |||
=== ടോയ്ലറ്റ് === | |||
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്ലറ്റ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട് | |||
=== വാഷിംഗ് ഫെസിലിറ്റീസ് === | |||
കുട്ടികൾക്ക് ഉച്ചഭക്ഷണശേഷവും കളികൾക്കു ശേഷവും കൈകൾ സോപ്പുപയോഗിച്ച് കഴുകാനുള്ള സൗകര്യം സ്കൂളിൽ ഏർപ്പെടുത്തിയിട്ടുണ്ട്. | |||
=== സാങ്കേതിക വിദ്യ === | |||
സ്കൂളിലെ വിദ്യാർത്ഥികളുടെ സാങ്കേതിക പരിജ്ഞാനം പ്രോത്സാഹിപ്പിക്കാനായി കമ്പ്യൂട്ടറുകളും, ലാപ്ടോപ്പുകളും, പ്രൊജക്ടറുകളും ലഭ്യമാക്കിയിരിക്കുന്നു. മിക്ക ക്ലാസ്സ് മുറികളും സ്മാർട്ട് ക്ലാസ്സ് മുറികളായി മാറിയിരിക്കുന്നു. സാങ്കേതിക വിദ്യയുടെ സഹായത്തോടെ പഠനന്തരീക്ഷം കൂടുതൽ സൗഹൃദപരവും ആസ്വാദകരവും ആക്കിയിരിക്കുന്നു. വിദ്യാർത്ഥികൾക്ക് സാങ്കേതിക പരിജ്ഞാനം ലഭ്യമാക്കാൻ എല്ലാ വിധ സൗകര്യങ്ങളോടുകൂടിയുള്ള കംമ്പ്യൂട്ടർ ലാബും ലഭ്യമാണ് | |||
=== സ്കൂൾ ബാന്റ് സെറ്റ് === | |||
വിദ്യാർത്ഥികളുടെ കലാഭിരുചി വളർത്തുന്നതിന്റെ ഭാഗമായി പരിശീലനം ലഭിച്ച സ്കൂൾ ബാന്റ് സെറ്റ് തയ്യാറായിരിക്കുന്നു. പ്രത്യേക അവസരങ്ങ ളിലും വിജയാഘോഷ വേളയിലും ബാന്റ് സെറ്റിന്റെ സഹായത്തോടെ ആഘോഷ പ്രകടനങ്ങൾ നടത്ത പ്പെടുന്നു. | |||
=== സയൻസ് ലാബ് === | |||
ശാസ്ത്രവിഷയങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് സഹായകമായ നിരവധി ഉപകരണങ്ങളാൽ സമ്പന്നമാണ് സ്കൂളിലെ അടിസ്ഥാന ശാസ്ത്രവുമായി ബന്ധപ്പെട്ട രാസ വ സ്തുക്കൾ, മാതൃകകൾ, ലെൻസുകൾ,ചാർട്ടുകൾ, പരീക്ഷണ സാമഗ്രികൾ എന്നിവ ശാസ്ത്ര പഠനത്തിന് ഉതകുന്ന ഗ്ലോബുകൾ, മാപ്പുകൾ എന്നിവയും ഗണിതപഠനത്തിനുള്ള വിവിധ ഉപകരണങ്ങളും ലാബിൽ സജ്ജീകരിച്ചിരിക്കുന്നു. | |||
=== സ്കൂൾ ബസ്സ് === | |||
സ്കൂളിലെ വിദ്യാർത്ഥികളുടെ പഠനയാത്രകൾക്ക് ബസ്സ് ഉപയോഗപ്പെടുത്തുന്നു. സ്കൂൾ പരി സരങ്ങളിലുള്ള ധാരാളം കുട്ടികൾക്ക് സ്കൂൾ ബസ്സ് വളരെ ഉപകാരപ്പെടുന്നു. മാത്രമല്ല സ്കൂളിന്റെ പേരിൽ ഓടുന്ന വണ്ടിയായതിനാൽ അഡ്മിഷൻ വർദ്ധിക്കുന്നതിന് കാരണമാകും വിധം ഒരു പബ്ലിസിറ്റിയാണ്. | |||
=== നീന്തൽ പരിശീലനം === | |||
എല്ലാവിധ വ്യായാമങ്ങളും പോലെ വളരെയധികം പ്രയോജനപ്പെടുന്ന ഒരു വ്യായാമം കൂടിയാണ് നീന്തൽ. പഠനത്തോടൊപ്പം കലാ കായിക പരിശീലനങ്ങളും കുട്ടികൾ നേടുന്നുണ്ട്. ചെറുപ്പ കാലത്ത് തന്നെ നേടുന്ന നീന്തൽ പരിശീലനം അവരുടെ ജീവിതത്തിൽ എന്നും ഉപകരിക്കുന്നതും വളരെ നല്ല ഒരു കലയുമാണ്. | |||
=== തണൽ മരങ്ങൾ === | |||
വായു മലിനീകരണം ഇല്ലാതാക്കുന്നതും വിദ്യാർത്ഥികൾക്ക് സ്വസ്ഥമായ പഠനാന്തരീക്ഷം നൽകുന്നതുമായ കുളിർമ നൽകുന്ന ഒരു അനുഭൂതി മരങ്ങൾ നൽകുന്നുണ്ട്. നമ്മുടെ സ്കൂളിന്റെ മുറ്റവും പരിസരവും തണൽ വൃക്ഷങ്ങൾ നട്ടു പിടിപ്പിച്ചത് അതിന് വേണ്ടിയാണ്. മരങ്ങളും ചെടികളും വെച്ചു പിടിപ്പിക്കുന്നത് കൊണ്ട് മറ്റു പല ഗുണങ്ങളുമുണ്ട്. ശുദ്ധവായു നൽകുന്നു, പക്ഷികൾക്കും ജീവികൾക്കും പഴങ്ങൾ നൽകുന്നു. | |||
=== വാതിൽ പുറപഠനം === | |||
പ്രകൃതിയോടും ചുറ്റുപാടുകളോടും ഇണ ങ്ങി ജീവിക്കാൻ കുട്ടികളെ പ്രാപ്തരാക്കുന്നതിനുവേണ്ടി ക്ലാസ് റൂമിന്റെ പുറത്ത് പെഡഗോഗിക്കൽ പാർക്കിലും മരച്ചുവടുകളിലും കുട്ടികൾക്ക് അദ്ധ്യാപകർ ക്ലാസ് എടുക്കുന്നു. | |||
==വഴികാട്ടി== | ==വഴികാട്ടി== |