"ജി.എൽ.വി.എച്ച്.എസ്.എസ്. ആറയൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ.വി.എച്ച്.എസ്.എസ്. ആറയൂർ/ചരിത്രം (മൂലരൂപം കാണുക)
20:42, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
തിരുവനന്തപുരം ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.ധാരാളം കുട്ടികൾ പഠിക്കുന്ന സ്കൂളാണിത്. | തിരുവനന്തപുരം ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.ധാരാളം കുട്ടികൾ പഠിക്കുന്ന സ്കൂളാണിത്. | ||
ചെങ്കൽ ഗ്രാമപഞ്ചായത്തിൽ ആറയൂർ എന്ന പ്രദേശത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. സി.വി.രാമൻപിള്ളയുടെ ജന്മസ്ഥലം കൂടി യായ ആറയൂർ ഇപ്പോൾ സി.വി.ആർ.പുരം എന്നും അറിയപ്പെടുന്നു. | |||
ഏകദേശം നൂറുവർഷങ്ങൾക്കു മുമ്പ് ആറയൂർ നടുത്തല വീട്ടിൽ ശ്രീമതി ലക്ഷ്മിക്കുട്ടിപ്പിള്ളയുടെ മകൻ ശ്രീ.വേലുപ്പിള്ള ജനസംഖ്യയിൽ ഭൂരിഭാഗം വരുന്ന ദളിത് വിഭാഗങ്ങൾക്ക് വിദ്യാഭ്യാസം നൽകുന്നതിന് തന്റെ ഭവനത്തിൽ കുടിപ്പള്ളിക്കൂടമായിട്ടാണ് സ്കൂൾ ആരംഭിച്ചത്. എല്ലാവർക്കും വിദ്യാഭ്യാസം എന്നുള്ളതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. | |||
ഈ സ്കൂളിലെ ആദ്യ പ്രഥമാധ്യാപകൻ ശ്രീ.വേലുപ്പിള്ള തന്നെയായിരുന്നു.ആദ്യവിദ്യാർത്ഥി ആരാണെന്ന് വ്യക്തമായ രേഖകളില്ല. സ്കൂളിന് ലക്ഷ്മിവിലാസം എന്ന പേര് നൽകണം | |||
എന്ന വ്യവസ്ഥയിൽ 1948 -ൽ ഒരു ചക്രത്തിന് ഗവൺമെൻറിന് കൈമാറി. പിന്നീട് ഇത് അപ്ഗ്രേഡ് ചെയ്തു. ഇതിന് നേതൃത്വം നൽകിയവർ സർവശ്രീ.രാമൻപിള്ള, രാമകൃഷ്ണപിള്ള, കുട്ടൻതമ്പി എന്നിവരായിരുന്നു. 1981-82 അധ്യയനവർഷത്തിൽ യു.പി. സ്കൂൾ ഹൈസ്കൂളായി ഉയർത്തി. ഇക്കാര്യത്തിൽ പ്രഥമാധ്യാപകനായിരുന്ന ശ്രീമാൻ വിദ്യാധരന്റെ പങ്ക് സ്മരണീയമാണ്. ഇതിനായി തദ്ദേശവാസികൾ ധനസമാഹരണം നടത്തി 3 ഏക്കർ സ്ഥലം സ്കൂളിനുവേണ്ടി വാങ്ങി. ഹൈസ്കൂളിൽ ആദ്യ പ്രഥമാധ്യാപകൻ ശ്രീ.വിദ്യാധരൻ ആയിരുന്നു. 2004 ഹയർസെക്കന്ററിസ്കൂളായി ഉയർത്തി. |