|
|
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| 2016 – 2017 അക്കാദമിക വർഷം
| | {{PSchoolFrame/Pages}} |
| | {{prettyurl|AMUPS Makkoottam}} |
| | ==ഓൺലൈൻ അധ്യയനം== |
| | കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തിൽ വിദ്യാർത്ഥികൾക്ക് പഠനം മുടങ്ങാതിരിക്കാനും അതേ സമയം ആസ്വാദകരമാക്കിത്തീർക്കാനും വിദ്യാലയം ആസൂത്രണങ്ങൾ നടത്തി. ഇതടിസ്ഥാനത്തിൽ ഗൂഗിൾ മീറ്റ്, ടീച്ച്മിന്റ്, വാട്സ് അപ്പ് എന്നീ സംവിധാനങ്ങൾ ഉപയോഗിച്ച് വിദ്യാർത്ഥികളുമായും രക്ഷിതാക്കളുമായും നിരന്തര ബന്ധം തുടർന്നു. |
|
| |
|
| | ==ഗോ ഡിജിറ്റൽ == |
| | പുതിയ പഠന സാഹചര്യത്തിൽ കുട്ടികൾക്കുള്ള പഠന പ്രവർത്തനങ്ങൾ ഡിജിറ്റൽ രൂപത്തിൽ തയ്യാറാക്കി വിദ്യാർത്ഥികളുടെ ക്ലാസ് ഗ്രൂപ്പുകളിലേക്ക് നൽകി. ദിനാചരണങ്ങളുമായി ബന്ധപ്പെട്ട ഡിജിറ്റൽ വീഡിയോകൾ നിർമ്മിച്ചു. ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച ഹെഡ്മാസ്റ്റർ, പി ടി എ പ്രസിഡണ്ട്, അധ്യാപകർ എന്നിവരുടെ നേതൃത്വത്തിൽ സ്കൂളിൽ വൃക്ഷത്തെ നട്ടു. വിദ്യാർത്ഥികൾ അവരവരുടെ വീടുകളിൽ വൃക്ഷത്തൈകൾ നടുന്നതിന്റെ ചിത്രങ്ങൾ ക്ലാസ് വാട്സ്അപ്പ് ഗ്രൂപ്പുകളിൽ അയച്ചു. അന്നേ ദിവസം ഓൺലൈൻ ക്വിസ് മൽസരം നടത്തി വിജയികളെ അനുമോദിച്ചു. |
|
| |
|
| | ==ഹോം ലൈബ്രറി== |
| | കോവിഡ് കാലത്ത് വിദ്യാർത്ഥികളിൽ വായനാശീലം വളർത്തിയെടുക്കുന്നതിന് വേണ്ടി മുഴുവൻ വിദ്യാർത്ഥികളുടെ വീടുകളിൽ ഹോം ലൈബ്രറി സജ്ജീകരിച്ചതിന്റെ പ്രഖ്യാപനം ഓൺലൈനായി പി ടി എ പ്രസിഡന്റ് വി പി സലീം നിർവ്വഹിച്ചു. തങ്ങളുടെ വീടുകളിൽ സജ്ജീകരിച്ച ഹോം ലൈബ്രറിയുടെ ഫോട്ടോകൾ വിദ്യാർത്ഥികൾ അതാത് ക്ലാസ് ഗ്രൂപ്പുകളിലേക്ക് അയച്ചു. ജൂൺ 19 വായനാ ദിനത്തോടനുബന്ധിച്ച് പി എൻ പണിക്കരെ പരിചയപ്പെടൽ, ഗൂഗിൾ ഫോം ഉപയോഗിച്ച് ഓൺലൈൻ ക്വിസ് മൽസരം, പുസ്തക പരിചയം, പുസ്തകകാസ്വാദനം, വായനാക്കുറിപ്പ് തയ്യാറാക്കൽ എന്നിവ സംഘടിപ്പിച്ചു. സ്കൂൾ ലൈബ്രറിയിൽ നിന്നും പുസ്തകങ്ങൾ വിദ്യാർത്ഥികൾക്ക് നൽകി. |
|
| |
|
| | ==സ്വാതന്ത്രദിനം== |
| | സ്വാതന്ത്ര്യദിനം ഓൺലൈൻ രീതിയിൽ വിപുലമായി ആഘോഷിച്ചു. ഓൺലൈൻ ക്വിസ് മൽസരം, പ്രസംഗ മൽസരം, സ്വാതന്ത്ര്യ സമര സേനാനികളുടെ വേഷം, പതിപ്പുനിർമ്മാണം, പതാക നിർമ്മാണം എന്നീ മൽസരങ്ങൾ സംഘടിപ്പിച്ചു. |
| | ==ചാന്ദ്രദിനം== |
| | ശാസ്ത ക്ലബിന്റെ നേതൃത്വത്തിൽ ചാന്ദ്രദിനാചരണം സംഘടിപ്പിച്ചു. ചാന്ദ്രക്വിസ്സ്, റോക്കറ്റ് നിർമ്മാണം, ബഹിരാകാശ വീഡിയോ പ്രസന്റേഷൻ എന്നീ പ്രവർത്തനങ്ങൾ നടത്തി. |
|
| |
|
|
| |
|
| | ==കൈത്താങ്ങ്== |
| | കോവിഡ് കാലത്ത് സാമ്പത്തികമായി വളരെ പ്രയാസമനുഭവിക്കുന്ന സ്കൂളിലെ വിദ്യാർത്ഥികൾകളെ കണ്ടെത്തി അവർക്ക് ആവശ്യമായ ഭക്ഷ്യ വസ്തുക്കൾ, മറ്റ് നിത്യോപയോഗ സാധനങ്ങൾ എന്നിവ അവരുടെ വീടുകളിൽ എത്തിച്ചുകൊടുത്തു. |
|
| |
|
| ==പ്രവേശനോൽസവം== | | ==ഓണാഘോഷം== |
| | കേരളത്തിന്റെ ദേശീയ ആഘോഷമായ ഓണം ഓൺലൈൻ രീതിയിൽ വിപുലമായി ആഘോഷിച്ചു. ഓണപ്പതിപ്പ് നിർമ്മാണം, വീട്ടിൽ എന്റെ ഓണപ്പൂക്കളം, മലയാളി മങ്ക, എന്റെ ഓണ വിഭവം, ചിത്രരചന, ഓണക്കളികൾ എന്നിവ രക്ഷിതാക്കളുടെ സഹകരണത്തോടെ വിദ്യാർത്ഥികൾ വീട്ടിൽ നിന്ന് അവതരിപ്പിക്കുകയും ക്ലാസ് ഗ്രൂപ്പുകളിൽ പങ്കുവെക്കുകയും ചെയ്തു. കുന്നമംഗലം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ ജെ പോൾ സാറിന്റെ ഓണ സന്ദേശത്തോടുകൂടിയാണ് ഓണാഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചത്. |
|
| |
|
| 2016 ജൂൺ 1 ന് പഞ്ചായത്ത് തല പ്രവേശനോൽസവം 10.30ന് വിപുലമായി സ്കൂളിൽ വെച്ച് നടന്നു.പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ സീനത്ത് ഉദ്ഘാടനം ചെയ്തു. ആരോഗ്യവിദ്യാഭ്യാസകാര്യ ചെയർപേഴ്സൺ ഷമീന വെള്ളക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ കിറ്റ്, യൂണിഫോം, വൃക്ഷത്തൈ, പാഠപുസ്തകവിതരണം, പായസ വിതരണം എന്നിവ നടത്തി. ബലൂണുകൾ, ക്രയോൺ എന്നിവ നൽകി നവാഗതരെ സ്വീകരിച്ചു.
| | ==ഡിജിറ്റൽ മാഗസിൻ== |
| </p>
| | അന്താരാഷ്ട്ര അറബിക് ദിനവുമായി ബന്ധപ്പെട്ട [https://online.fliphtml5.com/nywdh/zaaw/ ഡിജിറ്റൽ മാഗസിൻ] തയ്യാറാക്കി. ഹിന ഫാത്തിമ (6d)എഡിറ്ററും, സഫൂറ ഫത്തും(5c), നിദ ഫാത്തിമ .ടി (5c) , നസീമ( 7c) ആയിഷ നിദ(6c) , ഹാനിയ (7c) എന്നിവരാണ് ഡിജിറ്റൽ മാഗസിൻ നിർമ്മാണത്തിന് നേതൃത്വം നൽകിയത്. രാവിലെ 9 മണിക്ക് ഓൺലൈനിൽ ശ്രീ ജമാൽ മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ അബ്ദുൽ സലീം മാസ്റ്റർ മാഗസിൻ പ്രകാശനം ചെയ്തു. പിടിഎ പ്രസിഡണ്ട് വി പി സലീം മുഖ്യാതിഥിയായി സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി പുഷ്പലത ടീച്ചർ എസ്ആർജി കൺവീനർ പ്രബിഷ ടീച്ചർ , ഹാഷിദ് മാസ്റ്റർ, ജംഷില ടീച്ചർ പ്രസംഗിച്ചു |
|
| |
|
| ==ഉച്ചഭക്ഷണ== | | ==E- ZEST ഓൺലൈൻ കലാമേള== |
| | വിദ്യാർത്ഥികളുടെ മാനസിക പിരിമുറുക്കം കുറയ്ക്കുന്നതിന് വേണ്ടിയും അവരുടെ കലാ അഭിരുചികൾ മറ്റുള്ളവരുടെ മുമ്പിൽ അവതരിപ്പിക്കുന്നതിന് അവസരമൊരുക്കുന്നതിനും വേണ്ടി ഇ - സെസ്റ്റ് എന്ന പേരിൽ ഓൺലൈൻ കലാമേള സംഘടിപ്പിച്ചു. ആദ്യം ക്ലാസ് തലത്തിലും പിന്നീട് സ്കൂൾ തലത്തിലും നടന്ന മൽസരത്തിൽ വിദ്യാർത്ഥികൾ ആവേശപൂർവം പങ്കെടുത്തു. വിജയികൾക്ക് പ്രത്യേക സർട്ടിഫിക്കറ്റുകൾ നൽകി. |
|
| |
|
| 2.06.2016 ന് സ്കൂൾ ഉച്ചഭക്ഷണ പരിപാടിക്ക് സമാരംഭം കുറിച്ചു
| | ==സ്കൂൾ പ്ലാനറ്റോറിയം== |
| | പഠനം കൂടുതൽ രസകരവും എളുപ്പവുമാക്കുന്നതിനും വേണ്ടി സ്കൂൾ എസ് ആർ ജി ആഭിമുഖ്യത്തിൽ അധ്യാപകർക്ക് വേണ്ടി പഠനോപകരണ ശിൽപശാല സംഘടിപ്പിച്ചു. ഓൺലൈൻ കാലത്ത് വിദ്യാർത്ഥികൾക്ക് പഠനത്തിൽ കൂടുതൽ താല്പര്യമുണ്ടാക്കുന്ന വിവിധ ഇനം പഠനോപകരണങ്ങൾ നിർമ്മിച്ചു. |
|
| |
|
| 3-06-2016
| | ==ടാലന്റ് മീറ്റ്== |
| 2 മുതൽ 7 വരെ ക്ലാസുകളിലെ ക്ലാസ് പി.ടി.എ യോഗങ്ങൾ ഉച്ചയ്ക്ക് 2.30 മുതൽ വൈകീട്ട് 4 മണിവരെ ചേർന്നു. പി.ടി.എ പ്രസിഡണ്ട്, ഹെഡ്മാസ്റ്റർ എന്നിവർ സന്ദർശനം നടത്തി.
| | ഓൺലൈൻ കലാമേളയിൽ മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് റിപ്പബ്ലിക് ദിനത്തിൽ ടാലന്റ് മീറ്റ് സംഘടിപ്പിച്ചു. ഓൺലൈൻ കലാമേള വിജയികൾക്കും 2019-2020 അധ്യയന വർഷം എൽ എസ് എസ്, യു എസ് എസ് നേടിയ വിദ്യാർത്ഥികൾക്കുമുള്ള ഉപഹാര സമർപ്പണവും സർട്ടിഫിക്കറ്റ് വിതരണവും നടത്തി. പ്രശസ്ത മാപ്പിളപ്പാട്ട് ഗവേഷകനും അധ്യാപകനുമായ ഫൈസൽ എളേറ്റിൽ മുഖ്യാതിഥിയായിരുന്നു. കുന്നമംഗലം ഗ്രാമ പഞ്ചായത്തിലേക്ക് പുതുതായി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്കുള്ള സ്വീകരണവും തുടർന്ന് നടന്നു. കന്നമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ലിജി പുൽക്കുന്നുമ്മൽ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ ചെയർപേഴ്സൺ ശബ്ന റഷീദ്, ഗ്രാമ പഞ്ചായത്ത് അംഗം യു സി ബുഷ്റ, ഗ്രാമ പഞ്ചായത്ത് അംഗം നജീബ് പാലക്കൽ, ഗ്രാമ പഞ്ചായത്ത് അംഗം ഫാത്തിമ ജസ്ലിൻ തുടങ്ങിയവർ സംബന്ധിച്ചു. |
| ജൂൺ 6 പരിസ്ഥിതിദിനാചരണം
| |
| യു.പി ക്ലാസ് വിദ്യാർത്ഥികൾക്ക് വനം വകുപ്പ് നൽകിയ വൃക്ഷത്തൈ വിതരണം വാർഡ് മെമ്പർ ശ്രീമതി ശ്രീബ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് ശ്രീ. വി.പി സലിം അധ്യക്ഷത വഹിച്ചു.
| |
| 10.06.2016 വെള്ളി
| |
| എസ്.ആർ.ജി യോഗം
| |
| 17-06-2016 വെള്ളി
| |
| പി.ടി.എ പ്രവർത്തക സമിതിയോഗം രാവിലെ 10 മണിക്ക് ഓഫീസ് റൂമിൽ ചേർന്നു.
| |
| 20-06-2016 തിങ്കൾ
| |
| സ്കൂൾതല വായനോൽസവത്തിനു തുടക്കമായി. പുസ്തകചന്ത (ഡി.സി ബുക്സ്, ബുക്മാർക്ക് സഹകരിച്ച് നടത്തിയ) വാർഡ് മെമ്പർ ശ്രീമതി. ശ്രീബ ഉദ്ഘാടനം ചെയ്തു. പതിപ്പ് പ്രകാശനം വാർഡ് മെമ്പർ എ.കെ ഷൗക്കത്തലി നിർവ്വഹിച്ചു. സ്കൂൾ സന്ദർശനത്തിന്റെ ഭാഗമായി കുന്ദമംഗലം എ.ഇ.ഒ, ബി.പി.ഒ എന്നിവർ സ്കൂൾ സന്ദർശിച്ചു.
| |
| 21-06-2016
| |
| സ്നേഹപൂർവ്വം സുപ്രഭാതം പദ്ധതിക്ക് തുടക്കം കുറിച്ചു. പൂർവ്വ വിദ്യാർത്ഥികൾ സ്പോൺസർ ചെയ്ത പത്രം വി.പി റസാഖ് (സ്വർണമഹൽ ജ്വല്ലറി), ഒ.കെ ഷൗക്കത്തലി (ഒ.കെ ഇലക്ട്രിക്കൽസ്) എന്നിവർ ചേർന്ന് വിദ്യാർത്ഥികൾക്ക് പത്രം കൈമാറി ഉദ്ഘാടനം ചെയ്തു.
| |
| 22-06-2016
| |
| സ്കൂൾ പാർലമെന്റ് തെരെഞ്ഞെടുപ്പ് പൊതുതെരെഞ്ഞെടുപ്പ് മാതൃകയിൽ നടന്നു. സ്കൂൾ ലീഡറായി ഏഴ് സി ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് മിൻഹാജ് തെരെഞ്ഞെടുക്കപ്പെട്ടു.
| |
| 04-07-2016
| |
| ഈദുൽഫിത്വറിനോടനുബന്ധിച്ച് മൈലാഞ്ചിയിടൽ മൽസരം നടന്നു.
| |
| 13-07-2016
| |
| സ്കൂൾ പാർലമെന്റിലേക്ക് തെരെഞ്ഞടുക്കപ്പെട്ടവരുടെ സത്യപ്രത്യജ്ഞാചടങ്ങ് 3.30ന് സ്കൂൾ അസംബ്ലി ചേർന്ന് സംഘടിപ്പിച്ചു.
| |
| 12-07-2016
| |
| 2016-2017 വർഷത്തേക്കുള്ള പി.ടി.എ കമ്മറ്റി രൂപീകരണം, 2015-16 വർഷത്തെ റിപ്പോർട്ട്, വരവ് ചെലവ് കണക്ക് എന്നീ അജണ്ടയിൽ വാർഷിക ജനറൽബോഡി യോഗം ചേർന്നു.
| |
| 15-07-2016
| |
| പി.ടി.എ പ്രവർത്തകസമിതിയുടെ പ്രഥമയോഗം
| |
| 18-07-2016
| |
| അലിഫ് അറബിക് ക്ലബ് കുന്ദമംഗലം സബ്ജില്ലാതലത്തിൽ നടത്തിയ ടാലന്റ് സേർച്ച് മൽസരത്തിൽ വിദ്യാർത്ഥികൾ പങ്കെടുത്തു. എൽ.പി വിഭാഗത്തിൽ ഒന്നാം സ്ഥാനവും യു.പി വിഭാഗത്തിൽ എ ഗ്രേഡും മൂന്നാം സ്ഥാനവും നേടി.
| |
| 21-07-2016
| |
| ചാന്ദദിനത്തോടനുബന്ധിച്ച് സയൻസ് ക്ലബ് ആഭിമുഖ്യത്തിൽ ക്വിസ് മൽസരം, സ്കൂൾ റേഡിയേ പ്രക്ഷേപണം, ചാർട്ട് പ്രദർശനം, കഥാരചനാ മൽസരം സംഘടിപ്പിച്ചു.
| |
| 21-07-2016
| |
| മാതൃസമിതി സ്കൂൾതല യോഗം, കമ്മറ്റി രൂപീകരണം
| |
| 22-07-2016
| |
| ഇന്ത്യയുടെ ബഹിരാകാശനേട്ടങ്ങൾ എന്ന വിഷയത്തിൽ സയൻസ് ക്ലബ് ആഭിമുഖ്യത്തിൽ യുപി വിദ്യാർത്ഥികൾക്ക് വേണ്ടി മലയാളം, ഇംഗ്ലീഷ് പ്രസംഗമൽസരം നടന്നു.
| |
| 25-07-2016
| |
| സാമൂഹ്യശാസ്ത്രക്ലബ് യോഗം, അറബിക് ക്ലബ് യോഗം എന്നിവ നടന്നു
| |
| 26-07-2016
| |
| കുന്ദമംഗലം സാംസ്ക്കാരിക നിലയത്തിൽ വെച്ച് ബി.ആർ.സി കുന്ദമംഗലം ആഭിമുഖ്യത്തിൽ നടത്തിയ കണ്ണ് പരിശോധനാ ക്യാമ്പിൽ 30 വിദ്യാർത്ഥികൾ പങ്കെടുത്തു.
| |
| 29-07-2016
| |
| വൈകു. 3.45ന് സ്റ്റാഫ് കൗൺസിൽ ചേർന്നു
| |
| 03-08-2016
| |
| രാവിലെ 10.15ന് സ്കൂൾ അസംബ്ലി ചേർന്നു
| |
| 05-08-2016
| |
| എസ്.ആർ.ജി യോഗം | |
| 06-08-2016 ഹിരോഷിമാ ദിനത്തോടനുബന്ധിച്ച് സാമൂഹ്യശാസ്ത്രക്ലബിന്റെ ആഭിമുഖ്യത്തിൽ സഡാക്കോ കൊക്ക് നിർമ്മാണം, ചാർട്ട് നിർമ്മാണ മൽസരം, ക്വിസ് മൽസരം, പ്രസംഗം (ഇംഗ്ലീഷ്, മലയാളം) എന്നിവ സംഘടിപ്പിച്ചു.
| |
| 09-08-2016
| |
| ക്വിറ്റ് ഇന്ത്യാ - നാഗസാക്കി ദിനം
| |
| 10-08-2016
| |
| National Deworming Day
| |
| വിര നിർമ്മാർജ്ജന ദിനത്തിൽ ഒന്നു മുതൽ ഏഴ് കൂടിയ ക്ലാസുകളിലെ വിദ്യാർഥികൾക്ക് ഗുളിക വിതരണം നടത്തി
| |
| 11-08-2016
| |
| സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് എസ്.എസ് ക്ലബ് ആഭിമുഖ്യത്തിൽ ക്ലാസ് തല ക്വിസ് മൽസരം, പ്രസംഗ മൽസരം എന്നിവ നടത്തി.
| |
| 12-08-2016
| |
| സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ദേശഭക്തിഗാനം (ഹിന്ദി, മലയാളം) ആലാപനമൽസരം സംഘടിപ്പിച്ചു
| |
| 15-08-2016
| |
| സ്വാതന്ത്ര്യദിനാഘോഷം വിപുലമായി നടത്തി. രാവിലെ 9നു പതാകവന്ദനം, സ്വാതന്ത്ര്യദിനസന്ദേശം, ജെ.ആർ.സി ഡിസ്പ്ലേ, വിദ്യാർത്ഥികളുടെ കലാപരിപാടികൾ, സമ്മാന - സർട്ടിഫിക്കറ്റ് വിതരണം, ക്വിസ്സ്, പായസവിതരണം എന്നിവ നടത്തി. രക്ഷിതാക്കൾ, പി.ടി.എ പ്രതിനിധികൾ പങ്കെടുത്തു.
| |
| 25-08-2016
| |
| ഓണാഘോഷം വിപുലമായി ആഘോഷിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതിന് എം.പി.ടി.എ, പി.ടി.എ, അധ്യാപകർ എന്നിവരുടെ സംയുക്ത യോഗം ചേർന്നു.
| |
| 27-08-2016
| |
| സ്കൂൾ പ്രവൃത്തിദിനം. വൈകുന്നേരം 4 മണിക്ക് ജനറൽ എസ്.ആർ.ജി ചേർന്നു. അധ്യാപകദിനാഘോഷം, പരീക്ഷാ നടത്തിപ്പ് ചർച്ച ചെയ്തു.
| |
| 30-08-2016
| |
| യു.പി ക്ലാസുകളിലെ ഒന്നാം പാദവാർഷിക മൂല്യനിർണയം ആരംഭിച്ചു.
| |
|
| |
|
| 31-08-2016
| | ==പ്രതിഭാ പരിശീലനം== |
| എൽ.പി ക്ലാസുകളിലെ ഒന്നാം പാദവാർഷിക മൂല്യനിർണയം ആരംഭിച്ചു. | | 2020 2021 അധ്യയന വർഷം വിദ്യാലയത്തിൽ നിന്നും എൽ എസ് എസ്, യു എസ് എസ് പരീക്ഷകൾ എഴുതുന്ന വിദ്യാർത്ഥികൾക്ക് വേണ്ടി സ്കൂൾ എസ് ആർ ജി ആഭിമുഖ്യത്തിൽ പരിശീലനം നൽകി. മൽസര പരീക്ഷയെക്കുറിച്ച് രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. |
| 05-09-2016
| |
| രാവിലെ 10.30ന് എം.പി.ടി.എ യോഗം ചേർന്നു. ഓണാഘോഷം, സദ്യ ചർച്ച ചെയ്തു.
| |
| അധ്യാപകദിനാഘോഷ പരിപാടികൾ സ്കൂൾ ഹാളിൽ നടന്നു. ജീവിതശൈലി എന്ന വിഷയത്തിൽ സെമിനാർ അവതരിപ്പിച്ചു. മുൻ അധ്യാപകൻ എൻ. ഖാദർ മാസ്റ്റർ ആമുഖ സംഭാഷണം നടത്തി. 4 വിദ്യാർത്ഥികൾ പ്രബന്ധ അവതരണം നടത്തി. പി. മുഹമ്മദ്കോയ മാസ്റ്റർ അധ്യക്ഷത വഹിച്ചു. കെ.കെ പുഷ്പലത ടീച്ചർ ക്രോഡികരണവും സ്കൂൾ ലീഡർ മുഹമ്മദ് മിൻഹാജ് നന്ദിയും പറഞ്ഞു.
| |
| ജീവിതശൈലീ രോഗങ്ങളെക്കുറിച്ചുള്ള ഡോക്യുമെന്ററി പ്രദർശനം, കാർട്ടൂൺ പ്രദർശനം എന്നിവ തുടർന്ന് നടന്നു.
| |
| 08-09-2016
| |
| യു.പി, എൽ.പി ക്ലാസുകളിലെ പാദവാർഷിക മൂല്യനിർണ്ണയം സമാപിച്ചു
| |
| 09-09-2016
| |
| ഓണാഘോഷ പരിപാടികൾ രാവിലെ 10ന് ആരംഭിച്ചു. ക്ലാസ്തല പൂക്കളമത്സരം, ഓണസദ്യ, മാവേലി വരവ്, കമ്പവലി, ഉറിയടി തുടങ്ങിയവ നടത്തി. ഗ്രാമപഞ്ചായത്ത് പ്രതിനിധികൾ, എ.ഇ.ഒ ഓഫീസ് പ്രതിനിധികൾ, രക്ഷിതാക്കൾ, നാട്ടുകാർ, പൂർവ്വവിദ്യാർത്ഥികൾ എന്നിവർ സജീവമായി പങ്കെടുത്തു ഓണാഘോഷ പരിപാടികൾ അവിസ്മരണീയമാക്കി.
| |
| 10-09-2016 മുതൽ 18-09-2016 വരെ ഓണാവധി.
| |
| 20-09-2016
| |
| എസ്.ആർ.ജി യോഗം ചേർന്ന് എൽ.പി, യു.പി മൂല്യനിർണ്ണയാനുഭവങ്ങൾ പങ്കുവെച്ചു. പരിഹാരബോധനം ചർച്ചചെയ്തു | |
| 23-09-2-16
| |
| പി.ടി.എ പ്രവർത്തകസമിതി യോഗം 3.30ന് ചേർന്നു
| |
| 26-09-2016
| |
| 1. താമരശ്ശേരി കക്കാട് വനത്തിൽ സംഘടിപ്പിച്ച ഏകദിന പരിസ്ഥിതി പഠനക്യാമ്പിൽ 43 വിദ്യാർത്ഥികൾ പങ്കെടുത്തു. 3 അദ്ധ്യാപകർ അനുഗമിച്ചു. വനപർവ്വം സന്ദർശിച്ചു.
| |
| 2. സ്കൂൾതല പരിഹാരബോധന ക്ലാസുകൾ ആരംഭിച്ചു.
| |
| 29-09-2016
| |
| എസ്.ആർ.ജി യോഗം ചേർന്നു | |
| 03-10-2016
| |
| സ്കൂൾ അസംബ്ലി ചേർന്നു. ഗാന്ധിജയന്തി സന്ദേശം നൽകി. അവസാനത്തെ രണ്ട് പിരിയഡ് സ്കൂളും പരിസരവും ശുചീകരിച്ചു.
| |
| 15-10-2016
| |
| സബ്ജില്ലാ സ്പോർട്്സിന് വിദ്യാർത്ഥികളെ തെരെഞ്ഞെടുക്കുന്നതിന് സ്കൂൾതല സ്പോർട്സ് മീറ്റ് നടത്തി.
| |
| 17-10-2016
| |
| പി.ടി.എ പ്രവർത്തകസമിതി യോഗം ചേർന്നു
| |
| 18-10-2016
| |
| കേരള വനംവകുപ്പ് ഈങ്ങാപ്പുഴ വനപർവ്വത്തിൽ നടത്തിയ ഏകദിന പരിസ്ഥിതി പഠനക്യാമ്പിൽ 43 വിദ്യാർത്ഥികളും 3 അധ്യാപകരും ഒരു പി.ടി.എ പ്രതിനിധിയും പങ്കെടുത്തു.
| |
| 24-10-2016
| |
| 3,4, 5 ക്ലാസുകളിലെ ക്ലാസ് പി.ടി.എ ചേർന്നു
| |
| 25-10-2016
| |
| 1,2, 6 ക്ലാസുകളിലെ ക്ലാസ് പി.ടി.എ ചേർന്നു.
| |
| 27-10-2016 & 28-10-2016
| |
| ചാത്തമംഗലം ആർ.ഇ.സി ജി.വി.എച്ച്.എസ്.എസ്-ൽ വെച്ച് നടന്ന സബ്ജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര-പ്രവൃത്തിപരിചയ-ഐ.ടി മേളയിൽ എൽ.പി, യു,പി വിഭാഗങ്ങളിൽ എല്ലാ ഇനത്തിലും പങ്കെടുത്തു.
| |
| ഗണിത ശാസ്ത്രമേളയിൽ എൽ.പി, യു.പി വിഭാഗങ്ങളിൽ തുടർച്ചയായ ആറാംതവണയും ഓവറോൾ ചാമ്പ്യൻഷിപ്പ് നിലനിർത്തി. പ്രവൃത്തിപരിചയമേളയിലും എൽ.പി, യു.പി വിഭാഗങ്ങളിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി. ശാസ്ത്രമേളയിൽ ക്വിസ് മൽസരം ഒന്നാംസ്ഥാനം ഇംപ്രൊവൈസ് പരീക്ഷണം രണ്ടാം സ്ഥാനം, പ്രോജക്ട് മൂന്നാം സ്ഥാനം എന്നിവ നേടി. സാമൂഹ്യശാസ്ത്രം എൽ.പി കലക്ഷൻസ് ഒന്നാം സ്ഥാനം, ശാസ്ത്രം എൽ.പി ചാർട്ട് ഒന്നാം സ്ഥാനം എന്നിവ നേടി.
| |
| 1-11-2016
| |
| സ്കൂൾ അസംബ്ലി ചേർന്നു. കേരളപ്പിറവി സന്ദേശം, പ്രതിജ്ഞ എന്നിവ നടത്തി. എൽ.പി യു.പി ക്ലാസ്തല മൽസരം സംഘടിപ്പിച്ചു.
| |
| 3-11-2016 മുതൽ 5-11-2016 വരെ
| |
| പയമ്പ്ര ജി.എച്ച്.എസ്.എസ്സിൽ നടന്ന സബ്ജില്ലാ സ്പോർട്സ് മൽസരത്തിൽ എല്ലാ ഇനങ്ങളിലും പങ്കെടുത്തു
| |
| 07-11-2016
| |
| സ്കൂൾ അസംബ്ലി ചേർന്നു. ശാസ്ത്ര ഗണിതശാസ്ത്ര സബ്ജില്ലാ തല മൽസരങ്ങളിൽ വിജയികൾക്കുള്ള സർട്ടിഫിക്കറ്റുകളും പ്രോൽസാഹന സമ്മാനങ്ങളും ഹെഡ്മാസ്റ്റർ വിതരണം ചെയ്തു
| |
| 09-11-2016
| |
| സ്റ്റാഫ് മീറ്റിംഗ് ചേർന്നു. ഉപജില്ലാ കലാമേള പങ്കാളിത്തം, പരിശീലനം ചുമതല എന്നിവ ചർച്ച ചെയ്തു.
| |
| 11-11-2016 മുതൽ 13-11-2016 വരെ
| |
| മൂന്ന് ദിവസങ്ങളിലായി പറമ്പിൽക്കടവ് എം.എ.എം യു.പി സ്കൂളിൽ വെച്ച് നടന്ന സ്കൗട്ട് പെട്രോൾ ലീഡേഴ്സ് ക്യാമ്പിൽ സ്കൂളിലെ സ്കൗട്ട് മാസ്റ്റർ അടക്കം 13 വിദ്യാർത്ഥികൾ പങ്കെടുത്തു.
| |
| 14-11-2016
| |
| അസംബ്ലി ചേർന്നു. ഹെഡ്മാസ്റ്റർ ശിശുദിനസന്ദേശം നൽകി
| |
| മടപ്പള്ളി ഗവ.ബോയ്സ് & ഗേൾസ് സ്കൂളിൽ വെച്ച് നടന്ന ജില്ലാതല ഗണിതശാസ്ത്രമേളയിലും സയൻസ് മേളയിലും പങ്കെടുത്തു. യു.പി വിഭാഗം ഗണിതമേളയിൽ ജ്യോമെട്രിക്കൽ ചാർട്ട് ഇനത്തിൽ ഏഴ് ഡി വിദ്യാർത്ഥിനി സൗജമ്പിൻ വി.ടി എ ഗ്രേഡോടെ മൂന്നാം സ്ഥാനം നേടി.
| |
| 15-11-2016
| |
| മടപ്പള്ളി ഗവ. ഹയർസെക്കന്ററി സ്കൂളിൽ വെച്ച് നടന്ന എൽ.പി വിഭാഗം ഗണിതമേള, സയൻസ് മേള എന്നിവയിൽ പങ്കെടുത്തു.
| |
| 16-11-2016
| |
| മടപ്പള്ളി ഗവ.ഹയർസെക്കന്ററി സ്കൂളിൽ വെച്ച് നടന്ന എൽ.പി, യു.പി വിഭാഗം പ്രവൃത്തി പരിചയ മേളയിൽ പങ്കെടുത്തു.
| |
| 18-11-2016
| |
| കുന്ദമംഗലം സബ്ജില്ലാ നുമാത്സ് ടാലന്റ് പരീക്ഷ 10 മണി മുതൽ 1 മണി വരെ സ്കൂളിൽ വെച്ച് നടന്നു
| |
| 19-11-2016
| |
| കുന്ദമംഗലം ഉപജില്ലാ കലാമേളയിലെ രചനാ മൽസരങ്ങളിൽ എൽ.പി, യു.പി വിദ്യാർത്ഥികൾ പങ്കെടുത്തു.
| |
| 21-11-2016
| |
| രാവിലെ 10.30ന് സ്കൂൾ അസംബ്ലി ചേർന്നു
| |
| 24-11-16 മുതൽ 26-11-2016
| |
| കുന്ദമംഗലം ഹയർസെക്കന്ററി സ്കൂളിൽ നടന്ന സബ്ജില്ലാ സ്കൂൾ കലോൽസവത്തിൽ എല്ലാ ഇനത്തിലും പങ്കെടുത്തു. തുടർച്ചയായി 16-ാം തവണയും എൽ.പി, യു.പി വിഭാഗത്തിൽ അറബിക് ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി. ജനറൽ വിഭാഗത്തിലും ഒട്ടേറെ ഗ്രേഡുകൾ നേടി.
| |
| 29-11-2016
| |
| സ്കൂൾ അസംബ്ലി ചേർന്ന് സബ്ജില്ലാ കലോൽസവത്തിലെ വിജയികൾക്കുള്ള സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും വിതരണം ചെയ്തു
| |
| 30-11-2016
| |
| സബ്ജില്ലാ കലോൽസവം, ശാസ്ത്രോൽസവം എന്നിവയിൽ നേടിയ ഓവറോൾ ചാമ്പ്യൻഷിപ്പുകൾ ഉൾപ്പെടുത്തി വിജയാഘോഷറാലി പതിമംഗലം, പന്തീർപ്പാടം എന്നീ സ്ഥലങ്ങളെ ഉൾപ്പെടുത്തി നടത്തി.
| |
| 05-12-2016
| |
| പി.ടി.എ പ്രവർത്തകസമിതി യോഗം വൈകുന്നേരം 3.30ന് സ്കൂൾ ഹാളിൽ ചേർന്നു
| |
| 08-12-2016
| |
| കുന്ദമംഗലം ബി.ആർ.സി ഒ.എസ്.എസ് വിദ്യാലയം സന്ദർശിച്ചു
| |
| രാവിലെ 10.30ന് ഹരിതകേരളം പദ്ധതിയുമായി ബന്ധപ്പെട്ട് അസംബ്ലി ചേർന്നു
| |
| 14-12-2016
| |
| രണ്ടാം പാദമൂല്യനിർണയം ആരംഭിച്ചു
| |
| 22-12-2016
| |
| രണ്ടാം പാദവാർഷിക പരീക്ഷ അവസാനിച്ചു
| |
| 23-12-2016
| |
| ക്രിസ്തുമസ്-ന്യൂഇയർ ദിനാഘോഷങ്ങൾ നടത്തി. കുട്ടികൾക്ക് കേക്ക് വിതരണം ചെയ്തു. എസ്.ആർ.ജി ചേർന്നു. അവലോകനം ചെയ്തു
| |
| ഒന്ന്, രണ്ട് ക്ലാസ് വിദ്യാർത്ഥികൾക്ക് കോഴിക്കോട് ഭാഗത്തേക്ക് ഏകദിന പഠനയാത്ര സംഘടിപ്പിച്ചു
| |
| 3-01-2017
| |
| ക്രിസ്തുമസ്് അവധിക്ക് ശേഷം സ്കൂൾ തുറന്നു
| |
| 06-01-2017
| |
| സബജില്ലാ ശാസ്ത്ര-ഗണിത-ശാസ്ത്ര പ്രവൃത്തി പരിചയമേള, കലാമേള, അറബിക് കലോൽസവം, സ്പോർട്സ് എന്നിവയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കുമാരി രമ്യഹരിദാസ് ഉദ്ഘാടനം ചെയ്തു. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് വൈ.പ്രസിഡന്റ് വിനോദ് പടനിലം സമ്മാനദാനം നിർവ്വഹിച്ചു. പി.ടി.എ പ്രസി. വി.പി. സലീം അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ശ്രീബ പുൽക്കുന്നുമ്മൽ, എകെ ഷൗക്കത്തലി എം.പി ശിവാനന്ദ്ൻ, ടി.കെ സൗദ, സി.പി കേശവനുണ്ണി മാസ്റ്റർ ആശംസകളർപ്പിച്ചു.
| |
| അമ്മമാർക്കുള്ള ബോധവൽക്കരണ സാക്ഷരാതാമിഷൻ കോഴിക്കോട് ജി്ല്ലാ കോർഡിനേറ്റർ സ്വയ നാസർ നേതൃത്വം നൽകി. ഹെഡ്മാസ്റ്റർ പി.മുഹമ്മദ് കോയ സ്വാഗതവും എം.പി.ടി.എ പ്രസി. ഷിജിനി ആനന്ദ് നന്ദിയും പറഞ്ഞു.
| |
| 4-01-2017 മുതൽ 8-01-17
| |
| ജെ.ഡി.റ്റി ഹയർ സെക്കന്ററി സ്കൂളിൽ നടന്ന് കോഴിക്കോട് റവന്യൂജില്ലാ സ്കൂൾ അറബി കലോൽസവത്തിൽ പങ്കെടുത്തു. അറബിക് കവിതാലാപനത്തിൽ ഏഴാംക്ലാസ് വിദ്യാർത്ഥിനി നിജ ജെബിൻ എ.എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി. 8 വിദ്യാർത്ഥികൾക്ക് എ ഗ്രേഡ് ലഭിച്ചു.
| |
| 10-1-17
| |
| കുന്ദമംഗലം ഗ്രാമപഞ്ചായത്ത് , മുഹമ്മദൻ ആർട്സ് & സ്പോർട്സ് പതിമംഗലത്തിന്റെയും സംയ്ുക്താഭിമുഖ്യത്തിൽ പതിമംഗലത്ത് വെച്ച് നടന്ന കുന്ദമംഗലം പഞ്ചായത്ത് തല സ്കൂൾ ഫുട്ബോൾ ടൂർണമെന്റിൽ യുപി വിഭാഗത്തിൽ ജേതാക്കളും എൽ.പി വിഭാഗത്തിൽ റണ്ണേഴ്സപ്പും കരസ്ഥമാക്കി.
| |
| 16-11-2017
| |
| 3, 4 ്്ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് വേണ്ടി കോഴിക്കോട്, ബേപ്പൂർ ഭാഗത്തേക്ക് ഏകദിന പഠനയാത്ര സംഘടിപ്പിച്ചു.
| |
| 20-01-2017 മുതൽ 21-01-2017
| |
| യു.പി വിഭാഗം വിദ്യാർത്ഥികൾക്ക് വേണ്ടി എറണാകുളം, തൃശൂർ ഭാഗങ്ങളിലേക്ക് പഠനയാത്ര സംഘടിപ്പിച്ചു. 53 വിദ്യാർത്ഥികളും അഞ്ച് അധ്യാപകരും രണ്ട് മാതൃസമിതി പ്രതിനിധികളും പങ്കെടുത്തു.
| |
| 24-01-2017
| |
| നവീകരിച്ച സ്കൂൾ പാചകപ്പുരയുടെ ഉദ്ഘാടനം കുന്ദമംഗലം നിയോജകമണ്ഡലം എം.എൽ.എ ശ്രീ. പി.ടി.എ റഹീം ഉദ്്ഘാടനം ചെയ്തു. ജില്ലാ കലാമേള, പഞ്ചായത്ത് തല ഫുട്ബോൾ മൽസരം എന്നിവയിൽ വിജയിച്ചവരെ അനുമോദിച്ചു. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ഷമീനവെള്ളക്കാട്ടിൽ, വാർഡ് മെമ്പർമാരായ എ.കെ ഷൗക്കത്തലി, ശ്രീബ ഷാബി, കെ.സി രാജൻ, കെ.സി പരിചേയിക്കുട്ടി, പി. അബൂബക്കർ തുടങ്ങിയവർ സംസാരിച്ചു. പി.ടി.എ പ്രസിഡണ്ട് ഹെഡ്മാസ്റ്റർ, പി. മുഹമ്മദ് കോയ സ്വാഗതവും വി.പി അബ്ദുൽഖാദർ നന്ദിയും പറഞ്ഞു.
| |
| 26-1-2017
| |
| റിപ്പബ്ലിക് ദിനം സമുചിതമായി ആഘോഷിച്ചു. പതാക വന്ദനം, ക്വിസ് മൽസരം, ദേശഭക്തിഗാനാലാപനം, മധുരപലഹാര വിതരണം എന്നിവ നടത്തി.
| |
| 27-01-2017
| |
| പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്്ഞത്തിന്റെ ഭാഗമായി രാവിലെ 11 മണിക്ക് പൊതുവിദ്യാഭ്യാസം പ്രതിജ്ഞ നടത്തി. കൊടുവള്ളി എം.വി.ഐ ശ്രീ. മുഹമ്മദ് മുട്ടാഞ്ചേരി നേതൃത്വം നൽകി. പി.ടി.എ പ്രതിനിധികൾ, പൂർവ്വ വിദ്യാർത്ഥികൾ, നാട്ടുകാർ, അധ്യാപകർ എന്നിവർ പങ്കെടുത്തു. രാവിലെ 10.30ന് പ്രത്യേക അസംബ്ലി ചേർന്ന വിദ്യാർത്ഥികളും അധ്യാപകനും പ്രതിജ്ഞ ചൊല്ലി. ഹെഡ്മാസ്റ്റർ പി.മുഹമ്മദ് കോയ പൊതുവിദ്യാഭ്യാസ സംരക്ഷണ സന്ദേശം നൽകി.
| |
| 30-01-2017
| |
| ക്ലാസ് റൂം ഡിജിറ്റലൈസേഷനുമായി ബന്ധപ്പെട്ട് അധ്യാപകർ മുൻകയ്യെടുത്ത് വാങ്ങിയ രണ്ട് ടി.വി സെറ്റുകളുടെ ഉദ്ഘാടനം കുന്ദമംഗലം എ.ഇ.ഒ ശ്രീമതി ഗീത ഉദ്ഘാടനം ചെയ്തു.
| |
| 31-01-2017
| |
| പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം, സ്കൂൾ വാർഷികം എന്നിവയുമായി ബന്ധപ്പെട്ട് പി.ടി.എ, എം.പി.ടി.എ, ക്ലാസ് പി.ടി.എ പ്രതിനിധികൾ എന്നിവരുടെ സംയുക്ത യോഗം വൈകു. 3.30ന് സ്കൂളിൽ ചേർന്നു
| |
| 12-02-2017
| |
| പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായുള്ള ശാക്തീകരണവുമായി ബന്ധപ്പെട്ട് പൂർവ്വ വിദ്യാർത്ഥി സംഗമം, പൂർവ്വ അധ്യാപകരുടെ ഒത്തു ചേരലും സ്കൂളിൽ 3 മണിക്ക് നടന്നു. അനുഭവം പങ്കുവെക്കൽ, പൂർവ്വ വിദ്യാർത്ഥി കമ്മറ്റി രൂപീകരണം എന്നിവ നടന്നു
| |
| 22-02-2017
| |
| സ്കൂളിന്റെ 88-ാം വാർഷികം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. വിദ്യാർത്ഥികളുടെ കലാപരിപാടികൾ വൈകു. 3 മണിക്ക് ആരംഭിച്ചു. 5.30ന് 31 വർഷത്തെ സേവനത്തിന് ശേഷം സർവ്വീസിൽ നിന്ന് വിരമിക്കുന്ന ശ്രീ. അബ്ദുൾ അസീസ് മാസ്റ്റർക്കുള്ള യാത്രയപ്പ് സമ്മേളനം നടന്നു. കോഴിക്കോട് ജി്ല്ലാ പഞ്ചായത്ത് പ്രസി. ശ്രീ ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. സിനി സീരിയൽ ആർട്ടിസ്റ്റ് ശ്രീമതി സബിതാ നായർ മുഖ്യാതിഥിയായി. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികൾ, പൂർവ്വ വിദ്യാർത്ഥികൾ, മാനേജ്മെന്റ് പ്രതിനിധികൾ, നാട്ടുകാർ തുടങ്ങിയവർ സംസാരിച്ചു. വിദ്യാർത്ഥികളുടെ കലാപാരിപാടികൾ രാത്രി 11.30ന് അവസാനിച്ചു.
| |
| ഉദ്്ഘാടന സമ്മേളനത്തിൽ വെച്ച് റിയോ സംസ്ഥാന അവാർഡ് വിതരണം (2016-17) എം.കെ കല്യാണിക്കുട്ടി ടീച്ചർ എൻഡോവ്മെന്റ് വിതരണം, വിവിധ മൽസരങ്ങളിൽ വിജയിച്ച അധ്യാപകർക്കുള്ള പാരിതോഷിക വിതരണം തുടങ്ങിയവ നടത്തി.
| |
| ശ്രീമതി ടി.കെ സീനത്ത് കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്), ശ്രീമതി വിജി മുപ്രമ്മൽ. ഷെമീന വെള്ളക്കാട്ട്, ശ്രീബ ഷാജി, എ.കെ ഷൗക്കത്തലി, എം.പി ശിവാനന്ദൻ, എം. ബാബുമോൻ, അബൂബക്കർ, എ. ഹരിദാസൻ മാസ്റ്റർ, കെ. അബ്ദുൽ അനീഷ്, വി.പി അബ്ദുൽ ഖാദർ മാസ്റ്റർ എന്നിവർ പ്രസംഗിച്ചു.
| |
| 09-03-2017
| |
| പി.ടി.എ പ്രവർത്തകസമിതി യോഗം ചേർന്നു
| |
| 10-03-2017
| |
| എൽ.പി ക്ലാസ് വിദ്യാർത്ഥികൾക്ക് വേണ്ടി Hello English - English Fets നടത്തി
| |
| 13-03-2017
| |
| അസംബ്ലി ചേർന്നു
| |
| 16-03-2017
| |
| കുന്ദമംഗലം ഉപജില്ലയിലെ മികച്ച ഗണിത ക്ലബിനുള്ള സബ്ജില്ലാതല അംഗീകാരം സ്കൂൾ ഗണിത ക്ലബിന് ലഭിച്ചു
| |
| 17-03-2017
| |
| രാവിലെ 10.30ന് ഏഴാംക്ലാസ് വിദ്യാർത്ഥികളുടെ ക്ലാസ് ഫോട്ടോ, സ്റ്റാഫ് ഫോട്ടോ എന്നിവയെടുത്തു.
| |
| 22-03-2017
| |
| വാർഷിക മൂല്യനിർണ്ണയം ആരംഭിച്ചു
| |
| 24-03-2017
| |
| പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പഞ്ചായത്ത് തല അദ്യാപകസംഗമം കുന്ദമംഗലം എ.എം.എൽ.പി സ്കൂളിൽ നടന്നു. മാക്കൂട്ടം എ.എം.യു.പി സ്കൂൾ അധ്യാപകർ പങ്കെടുത്തു.
| |
| 30-03-2017
| |
| വാർഷിക മൂല്യനിർണയം സമാപിച്ചു. 1.30ന് ക്ലാസ് ഏഴാം ക്ലാസ് വിദ്യാർത്ഥികൾക്ക് യാത്രയപ്പ് നൽകി.
| |