"ഗവ. മുസ്ലിം എൽ പി എസ് പുന്നപ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. മുസ്ലിം എൽ പി എസ് പുന്നപ്ര (മൂലരൂപം കാണുക)
14:05, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ജനുവരി 2022→ചരിത്രം: editing
No edit summary |
(→ചരിത്രം: editing) |
||
വരി 62: | വരി 62: | ||
== ചരിത്രം == | == ചരിത്രം == | ||
ചരിത്രത്തിന്റെ വീരഭൂമിയായി അറിയപ്പെടുന്ന പുന്നപ്രയിൽ നൂറ്റിയിരുപത്തിയഞ്ച് വർഷങ്ങൾക്ക് മുമ്പ് തിരുവിതാകൂർ രാജഭരണകാലത്ത് ഉന്നമനത്തിനായി പെൺപള്ളിക്കൂടെ എന്ന പേരിൽ പുന്നപ്ര കളിത്തട്ടിന് തെക്ക് വശത്തുള്ള സേഠിന്റെ കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചു. | ചരിത്രത്തിന്റെ വീരഭൂമിയായി അറിയപ്പെടുന്ന പുന്നപ്രയിൽ നൂറ്റിയിരുപത്തിയഞ്ച് വർഷങ്ങൾക്ക് മുമ്പ് തിരുവിതാകൂർ രാജഭരണകാലത്ത് ഉന്നമനത്തിനായി പെൺപള്ളിക്കൂടെ എന്ന പേരിൽ പുന്നപ്ര കളിത്തട്ടിന് തെക്ക് വശത്തുള്ള സേഠിന്റെ കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചു.തിരുവിതാംകൂർ ദിവനായിരുന്ന സർ സി പി രാമസ്വാമി അയ്യരുടെ ഭരണകാലത്ത് വിദ്യാലയം പ്രവർത്തിച്ചിരുന്ന കെട്ടിടം പട്ടാളക്യാമ്പും പോലീസ് സ്റ്റേഷനുമായി മാറുകയും തന്മൂലം വിദ്യാലയത്തിന്റെ പ്രവർത്തനം നിന്നുപോകുകയും ചെയ്തു. പിന്നീട് ഈ സ്കൂൾ ഇപ്പോൾ പ്രവർത്തിക്കുന്ന സ്ഥലത്തേക്ക് മാറ്റുകയും അതിനായുള്ള സ്ഥലം പുന്നപ്ര കരിഞ്ചീരയിൽ തറവാട്ടിലെ വേലുപിള്ള, നാരായണ പിള്ള എന്നിവരുടെ അധീനതയിലുള്ള സ്ഥലത്തു നിന്നും ആവശ്യമായ സ്ഥലം വിട്ടുനൽകുകയും ചെയ്തിട്ടുള്ളതാകുന്നു. ഈ വിദ്യാലയം ആദ്യം കരിഞ്ചീരയിൽ പെൺപള്ളിക്കുടം എന്നാണ് അറിയപ്പെട്ടിരുന്നത്പുന്നപ്രയിലെ മത സൗഹാർദ്ദത്തിന്റെ പ്രതീകമായ പള്ളുരുത്തിപള്ളിയും ഈ വിദ്യാലയത്തിന്റെ പരിസരത്താണ് സ്ഥിതി ചെയ്യുന്നത്. നാളിതുവരെയായി ഈ ആരാധനാലയത്തിന്റെ ഭാരവാഹികൾ വിദ്യാലയത്തിന്റ പുരോഗതിക്കായി പ്രവർത്തിച്ചു വരുന്നുസാമ്പത്തികമായും വിദ്യാഭ്യാസപരവുമായി പിന്നോക്കാവസ്ഥയിലായിരുന്ന നമ്മുടെ ഈ പ്രദേശത്തെ പെൺകുട്ടികൾ വിദ്യാലയത്തിൽ പോയി പഠിക്കാതിരുന്ന കാലത്ത് ജാതിമത ഭേദമന്യേ എല്ലാ മത വിഭാഗങ്ങളിലെയും പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നൽകാൻ ഈ വിദ്യാലയത്തിന് സാധിച്ചു. പെൺകുട്ടികൾ വിദ്യാലയത്തിൽ വന്ന് പഠിക്കാൻ വിസമ്മതിച്ചിരുന്ന ഈ കാലത്ത് ഈ വിദ്യാലയം സന്ദർശിച്ച കേരള സംസ്ഥാന നിയമസഭാ സാമാജികനും ഹൗസ് കമ്മിറ്റി ചെയർമാനുമായിരുന്ന ബഹു :കെ. അവുഖാദർകുട്ടി നഹ ഈ പ്രദേശത്തെ നല്ലവരായ കരപ്രമാണിമാരുമായി ചർച്ച നടത്തുകയും മുസ്ലിം പെൺകുട്ടികളെ കൂടുതലായി വിദ്യാലയത്തിൽ കൊണ്ടുവരാൻ തീരുമാനിക്കുകയും, വിദ്യാലയത്തിന് കൂടുതൽ സാമ്പത്തിക സഹായം ഗവണ്മെന്റിൽ നിന്ന് നേടിയെടുക്കുവാനും വേണ്ടി നിലവിലുള്ള വിദ്യാലയത്തിന്റെ പേര് ഗവണ്മെന്റ് മുസ്ലിം ജി എൽ പി എസ് എന്ന് നാമകരണം ചെയ്യുകയും ചെയ്തു. അന്നുമുതൽ ഈ വിദ്യാലയം ഗവണ്മെന്റ് മുസ്ലിം ജി എൽ പി എസ് എന്നാണ് അറിയപ്പെടുന്നത്. ഈ വിദ്യാലയം പെൺകുട്ടികൾക്ക് മാത്രമായിട്ടാണ് തുടങ്ങിയതെങ്കിലും ആൺകുട്ടികളെയും ഈ വിദ്യാലയത്തിൽ ആദ്യകാലം മുതൽ പഠിപ്പിച്ചിരുന്നുഈ വിദ്യാലയത്തിന്റെ പ്രവർത്തനാരംഭം ഓല മേഞ്ഞ ക്ലാസ്സ് മുറികളിലായിരുന്നു. ഇപ്പോൾ കിഴക്കു വശത്ത് പടിഞ്ഞാറ് ദർശനമായി തെക്കു വടക്ക് സ്ഥിതി ചെയ്യുന്ന ഓട് മേഞ്ഞ കെട്ടിടം 1958-59 കാലയളവിൽ 10,000 രൂപയ്ക്ക് കോൺട്രാക്ടർ ഭാസ്കരൻ നായർക്ക് ഉടമ്പടി കൊടുക്കുകയും അതിനോടൊപ്പം ഈ പ്രദേശത്തെ നല്ലവരായ വ്യക്തികളുടെ നിസ്വാർത്ഥ സേവനവും ഉണ്ടായിട്ടുണ്ട്. | ||
പുന്നപ്രയിലെയും പരിസരപ്രദേശങ്ങളിലെയും ഒട്ടനവധി പ്രശസ്ത വ്യക്തികൾ ഈ വിദ്യാലയത്തിലെ പൂർവ്വവിദ്യാർത്ഥികളാണ്. പദ്മഭൂഷൻ, രാഷ്‌ട്രപതി അവാർഡുകൾ മുതൽ ഒട്ടനവധി മറ്റ് അവാർഡുകൾ നേടിയ ധാരാളം പ്രഗത്ഭ വ്യക്തിത്വങ്ങൾ ഈ വിദ്യാലയത്തിന്റെ സംഭാവനയാണ്. | |||
ആലപ്പുഴ വിദ്യാഭ്യാസ ഉപജില്ലയുടെ തെക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം പുന്നപ്രയുടെ സാമൂഹ്യ -സാംസ്കാരിക വിദ്യാഭ്യാസ ചരിത്രത്തിലെ ഏറെ പ്രാധാന്യം അർഹിക്കുന്ന സരസ്വതിക്ഷേത്രമാണ് | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |