"വിളയാട്ടൂർ എളമ്പിലാട് എൽ.പി.സ്കൂൾ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വിളയാട്ടൂർ എളമ്പിലാട് എൽ.പി.സ്കൂൾ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
15:21, 17 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ജനുവരി 2022പ്രവർത്തനങ്ങൾ
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(പ്രവർത്തനങ്ങൾ) |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}'''സയൻസ് ക്ലബ്ബ്''' | ||
സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ മാസത്തിൽ ഒരു ദിവസം ഒരു ശാസ്ത്രജ്ഞനെ പരിചയപ്പെടുത്തുന്നു. | |||
ലഘു പരീക്ഷണങ്ങൾ നേർക്കാഴ്ചയിലൂടെ അവതരിപ്പിക്കാൻ ജയദേവൻ മാസ്റ്ററുടെ നേതൃത്വത്തിൽ ശാസ്ത്ര കളരി ശില്പശാല സംഘടിപ്പിച്ചു. | |||
'''ഐ ടി ക്ലബ്ബ്''' | |||
പാഠഭാഗവുമായി ബന്ധപ്പെട്ട് വീഡിയോകൾ, ശബ്ദരേഖകൾ, എന്നിവ പ്രദർശിപ്പിക്കുന്നു. | |||
സ്കൂളിൽ നടക്കുന്ന പരിപാടികൾ ഐ ടി ക്ലബ്ബ് ഡോക്യുമെന്റേഷൻ തയ്യാറാക്കി അവതരിപ്പിക്കുന്നു. | |||
സ്കൂൾ റേഡിയോ യുടെ നിർവ്വഹണം നടത്തുന്നു. | |||
കമ്പ്യൂട്ടർ ലാബ് സജ്ജീകരണവും ഉപകരണങ്ങൾ പരിചയപ്പെടലും നടത്തുന്നു | |||
'''വിദ്യാരംഗം കലാസാഹിത്യ വേദി''' | |||
ആഴ്ചയിൽ എല്ലാ വെള്ളിയാഴ്ചയും കുട്ടികളുടെ സർഗ്ഗ ഭാവനകൾ വികസിപ്പിക്കാൻ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ വിവിധ മത്സര പരിപാടികൾ സംഘടിപ്പിക്കുന്നു. | |||
ദിനാചരണങ്ങളിൽ വൈവിധ്യമാർന്ന പരിപാടികളും , പ്രശ്നോത്തരികളും സംഘടിപ്പിക്കുന്നു | |||
സ്കൂൾ ലൈബ്രറി വിപുലീകരണത്തിന്റെ ഭാഗമായി പുസ്തകപ്പയറ്റ് നടത്തി പുസ്തങ്ങൾ ശേഖരിച്ചു. | |||
'''ഗണിത ക്ലബ്ബ്''' | |||
ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ രക്ഷിതാക്കളുടെ സഹകരണത്തോടെ ഗണിത കിറ്റ് നിർമ്മാണ ശില്പശാല നടത്തി. | |||
മുഴുവൻ കുട്ടികൾക്കും ഗണിതകിറ്റ് വിതരണം ചെയ്തു. | |||
കുട്ടികൾക്ക് ജോമട്രിക്ക് പാറ്റേൺ ചിത്രരചനയിൽ പരിശീലനം നൽകി. | |||
'''സാമൂഹ്യ ശാസ്ത്ര ക്ലബ്''' | |||
സാമൂഹ്യ ശാസ്ത്ര ക്ലബിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനത്തിൽ ദിനാഘോഷം നടത്തി. | |||
ഗാന്ധിജിയുടെ ആത്മകഥ കുട്ടികൾ വായിച്ച് ലഘുകുറിപ്പ് തയ്യാറാക്കുന്നതിനായി സത്യാന്വേഷണയാത്ര എന്ന പേരിൽ ഗാന്ധിജിയുടെ ആത്മകഥാ പുസ്തകം കുട്ടികളുട വീട്ടിലെത്തിച്ചു നൽകി . | |||
ഇരിങ്ങത്ത് പാക്കനാർപുരം ഗാന്ധിസദനം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ ബഹു. പൊതുമരാമത്ത് - ടൂറിസം വകുപ്പ് മന്ത്രിക്ക് | |||
'''പരിസ്ഥിതി ക്ലബ്ബ്''' | |||
പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾ മുറ്റത്ത് ജൈവവൈവിധ്യോദ്യാനം നിർമ്മിച്ചു. | |||
സ്കൂളിലും പ്രദേശത്തും പ്ലാസ്റ്റിക്കിനെതിരെ വ്യത്യസ്ത ക്യാമ്പയിൻ സംഘടിപ്പിക്കുന്നു. | |||
1. തുണിസഞ്ചി വിപ്ലവം | |||
പ്ലാസ്റ്റിക് ഉപയോഗം ഗണ്യമായി കുറക്കുക എന്ന ലക്ഷ്യത്തോടെ പരിസ്ഥിതി ക്ലബ്ബ് ഏറ്റെടുത്ത ഒരു പരിപാടിയാണിത്. രക്ഷിതാക്കളുടെ സഹകരണത്തോടെ സ്കൂളിൽ തുണിസഞ്ചി നിർമ്മിച്ച് മുഴുവൻ കുട്ടികൾക്കും സമീപത്തെ കടകളിലും വടുകളിലും സൗജന്യമായി നൽകി പ്ലാസ്റ്റിക്കിനെതിരെ അവബോധം സൃഷ്ടിച്ചു. | |||
2. നല്ല വെള്ളം നല്ല പാത്രം | |||
സ്കൂളിലേക്ക് കുട്ടികൾ കൊണ്ടുവരുന്ന പ്ലാസ്റ്റിക് കുപ്പികൾ പൂർണമായി നിരോധിച്ച് സ്റ്റീൽ ബോട്ടിലുകൾ ശീലമാക്കുന്ന പദ്ധതിയാണിത്. ഇതിന്റെ ഭാഗമായി വിപുലമായ ക്യാമ്പയിനാണ് സ്കൂളിൽ നടന്നത് പ്രശസ്ത പരിസ്ഥിതി പ്രവർത്തകൻ ശോഭീന്ദ്രൻ മാസ്റ്ററാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. | |||
3. ഹരിത യുദ്ധം | |||
എന്റെ വിദ്യാലയം എന്റെ വീട് എന്റെ നാട് പ്ലാസ്റ്റിക് വിമുക്തമാക്കാൻ ഏറ്റെടുത്ത പദ്ധതിയാണിത് ഇതിന്റെ ഭാഗമായി മഞ്ഞക്കുളത്ത് ഒരു പ്ലാസ്റ്റിക് ബോട്ടിൽ ബൂത്ത് സ്ഥാപിച്ചു . പുനരുപയോഗിക്കാൻ പറ്റുന്ന പ്ലാസ്റ്റിക്കുകൾ പരമാവധി ഉപയോഗിക്കുക എന്നതായിരുന്നു ഇതിന്റെ ലക്ഷ്യം. കൂടാതെ മഞ്ഞക്കുളം പ്രദേശത്ത് പ്ലാസ്റ്റിക് ഉപയോഗവുമായി ബന്ധപ്പെട്ട് സർവ്വേ നടത്തുകയും പ്ലാസ്റ്റിക് വിപത്ത് സംബന്ധിച്ച ബോധവത്കരണം നടത്തുകയും ചെയ്തു |