വിളയാട്ടൂർ എളമ്പിലാട് എൽ.പി.സ്കൂൾ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സയൻസ് ക്ലബ്ബ്

സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ മാസത്തിൽ ഒരു ദിവസം ഒരു ശാസ്ത്രജ്ഞനെ പരിചയപ്പെടുത്തുന്നു.

ലഘു പരീക്ഷണങ്ങൾ നേർക്കാഴ്ചയിലൂടെ അവതരിപ്പിക്കാൻ ജയദേവൻ മാസ്റ്ററുടെ നേതൃത്വത്തിൽ ശാസ്ത്ര കളരി ശില്പശാല സംഘടിപ്പിച്ചു.

ഐ ടി ക്ലബ്ബ്

പാഠഭാഗവുമായി ബന്ധപ്പെട്ട് വീഡിയോകൾ, ശബ്ദരേഖകൾ, എന്നിവ പ്രദർശിപ്പിക്കുന്നു.

സ്കൂളിൽ നടക്കുന്ന പരിപാടികൾ ഐ ടി ക്ലബ്ബ് ഡോക്യുമെന്റേഷൻ തയ്യാറാക്കി അവതരിപ്പിക്കുന്നു.

സ്കൂൾ റേഡിയോ യുടെ നിർവ്വഹണം നടത്തുന്നു.

കമ്പ്യൂട്ടർ ലാബ് സജ്ജീകരണവും ഉപകരണങ്ങൾ പരിചയപ്പെടലും നടത്തുന്നു

വിദ്യാരംഗം കലാസാഹിത്യ വേദി

ആഴ്ചയിൽ എല്ലാ വെള്ളിയാഴ്ചയും കുട്ടികളുടെ സർഗ്ഗ ഭാവനകൾ വികസിപ്പിക്കാൻ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ വിവിധ മത്സര പരിപാടികൾ സംഘടിപ്പിക്കുന്നു.

ദിനാചരണങ്ങളിൽ വൈവിധ്യമാർന്ന പരിപാടികളും , പ്രശ്നോത്തരികളും സംഘടിപ്പിക്കുന്നു

സ്കൂൾ ലൈബ്രറി വിപുലീകരണത്തിന്റെ ഭാഗമായി പുസ്തകപ്പയറ്റ് നടത്തി പുസ്തങ്ങൾ ശേഖരിച്ചു.

ഗണിത ക്ലബ്ബ്

ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ രക്ഷിതാക്കളുടെ സഹകരണത്തോടെ ഗണിത കിറ്റ് നിർമ്മാണ ശില്പശാല നടത്തി.

മുഴുവൻ കുട്ടികൾക്കും ഗണിതകിറ്റ് വിതരണം ചെയ്തു.

കുട്ടികൾക്ക് ജോമട്രിക്ക് പാറ്റേൺ ചിത്രരചനയിൽ പരിശീലനം നൽകി.

സാമൂഹ്യ ശാസ്ത്ര ക്ലബ്

സാമൂഹ്യ ശാസ്ത്ര ക്ലബിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനത്തിൽ ദിനാഘോഷം നടത്തി.

ഗാന്ധിജിയുടെ ആത്മകഥ കുട്ടികൾ വായിച്ച് ലഘുകുറിപ്പ് തയ്യാറാക്കുന്നതിനായി സത്യാന്വേഷണയാത്ര എന്ന പേരിൽ ഗാന്ധിജിയുടെ ആത്മകഥാ പുസ്തകം കുട്ടികളുട വീട്ടിലെത്തിച്ചു നൽകി .

ഇരിങ്ങത്ത് പാക്കനാർപുരം ഗാന്ധിസദനം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ ബഹു. പൊതുമരാമത്ത് - ടൂറിസം വകുപ്പ് മന്ത്രിക്ക്

പരിസ്ഥിതി ക്ലബ്ബ്

പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾ മുറ്റത്ത് ജൈവവൈവിധ്യോദ്യാനം നിർമ്മിച്ചു.

സ്കൂളിലും പ്രദേശത്തും പ്ലാസ്റ്റിക്കിനെതിരെ വ്യത്യസ്ത ക്യാമ്പയിൻ സംഘടിപ്പിക്കുന്നു.

1. തുണിസഞ്ചി വിപ്ലവം

പ്ലാസ്റ്റിക് ഉപയോഗം ഗണ്യമായി കുറക്കുക എന്ന ലക്ഷ്യത്തോടെ പരിസ്ഥിതി ക്ലബ്ബ് ഏറ്റെടുത്ത ഒരു പരിപാടിയാണിത്. രക്ഷിതാക്കളുടെ സഹകരണത്തോടെ സ്കൂളിൽ തുണിസഞ്ചി നിർമ്മിച്ച് മുഴുവൻ കുട്ടികൾക്കും സമീപത്തെ കടകളിലും വടുകളിലും സൗജന്യമായി നൽകി പ്ലാസ്റ്റിക്കിനെതിരെ അവബോധം സൃഷ്ടിച്ചു.

2. നല്ല വെള്ളം നല്ല പാത്രം

സ്കൂളിലേക്ക് കുട്ടികൾ കൊണ്ടുവരുന്ന പ്ലാസ്റ്റിക് കുപ്പികൾ പൂർണമായി നിരോധിച്ച് സ്റ്റീൽ ബോട്ടിലുകൾ ശീലമാക്കുന്ന പദ്ധതിയാണിത്. ഇതിന്റെ ഭാഗമായി വിപുലമായ ക്യാമ്പയിനാണ് സ്കൂളിൽ നടന്നത് പ്രശസ്ത പരിസ്ഥിതി പ്രവർത്തകൻ ശോഭീന്ദ്രൻ മാസ്റ്ററാണ് പരിപാടി ഉദ്ഘാടനം ചെയ്തത്.

3. ഹരിത യുദ്ധം

എന്റെ വിദ്യാലയം എന്റെ വീട് എന്റെ നാട് പ്ലാസ്റ്റിക് വിമുക്തമാക്കാൻ ഏറ്റെടുത്ത പദ്ധതിയാണിത് ഇതിന്റെ ഭാഗമായി മഞ്ഞക്കുളത്ത് ഒരു പ്ലാസ്റ്റിക് ബോട്ടിൽ ബൂത്ത് സ്ഥാപിച്ചു . പുനരുപയോഗിക്കാൻ പറ്റുന്ന പ്ലാസ്റ്റിക്കുകൾ പരമാവധി ഉപയോഗിക്കുക എന്നതായിരുന്നു ഇതിന്റെ ലക്ഷ്യം. കൂടാതെ മഞ്ഞക്കുളം പ്രദേശത്ത് പ്ലാസ്റ്റിക് ഉപയോഗവുമായി ബന്ധപ്പെട്ട് സർവ്വേ നടത്തുകയും പ്ലാസ്റ്റിക് വിപത്ത് സംബന്ധിച്ച ബോധവത്കരണം നടത്തുകയും ചെയ്തു