Jump to content
സഹായം

"ജി. വി. എച്ച്. എസ്. എസ് മീഞ്ചന്ത/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ചരിത്രം
(picture)
(ചരിത്രം)
വരി 1: വരി 1:
{{PVHSchoolFrame/Pages}}കോഴിക്കോട് നഗരത്തിന്റെ തെക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഏറ്റവും അധികം കുട്ടികൾ പഠിക്കുന്ന ഒരു വിദ്യാലയമാണ് ഇത്. മൂവായിരത്തിലധികം വിദ്യാർതഥികൾ പഠിക്കുന്ന ഈ വിദ്യാലയത്തിൽ നൂറിലധികം അധ്യാപകർ ജോലി നോക്കുന്നുണ്ട്. കേരളത്തിലെ കോഴിക്കോട് ജില്ലയിലെ ഒരു ചെറിയ കടലോര ഗ്രാമമാണ് '''ബേപ്പൂർ'''. പണ്ട് വയ്പ്പുര, വടപറപ്പനാട് എന്നിങ്ങനെ ബേപ്പൂർ അറിയപ്പെട്ടിരുന്നു. മലബാർ ആക്രമിച്ച് കീഴടക്കിയ ടിപ്പുസുൽത്താൻ ബേപ്പൂരിന്റെ പേര് “സുൽത്താൻ പട്ടണം” എന്നു മാറ്റി. ഒരു ചെറിയ തുറമുഖവും സുന്ദരമായ ഒരു കടൽത്തീരവും ഇവിടെയുണ്ട്. കേരളത്തിലെ പുരാതനമായ തുറമുഖങ്ങളിൽ ഒന്നാണ് ബേപ്പൂർ തുറമുഖം. മദ്ധ്യപൂർവ്വ ദേശങ്ങളുമായി ബേപ്പൂർ തുറമുഖത്തിൽ നിന്ന് ചരക്കു ഗതാഗതം ഉണ്ടായിരുന്നു. ഉരുക്കൾ (തടി കൊണ്ടുളള കപ്പലുകൾ)‍ ഉണ്ടാക്കുന്നതിനും പ്രശസ്തമായിരുന്നു ബേപ്പൂർ. അറബി വ്യാ‍പാരത്തിനും മത്സ്യബന്ധനത്തിനുമായി കപ്പലുകൾ വാങ്ങിയിരുന്നു. ഇന്ന് ചില ഉരുക്കൾ വിനോദസഞ്ചാര നൌകകളായി ഉപയോഗിക്കുന്നു.
കോഴിക്കോട് കോർപറേഷനിലെ ഇരുപത്തിയേഴാം ഡിവിഷനിൽ മീഞ്ചന്ത വട്ടക്കിണർ ജംഗ്ഷനടുത്തുള്ള തച്ചമ്പലത്ത് വക പീടിക മുറികളിൽ 1916 ൽ എഴുത്തുപള്ളിയായി ആരംഭിച്ച ഈ വിദ്യാലയത്തിൽ "ശിശു ക്ലാസ് "എന്ന പേരിലുള്ള പരിശീലനമാണ് നൽകിയിരുന്നത് .പട്ടാണി മാസ്റ്റർ ,അപ്പുണ്ണി എഴുത്തച്ഛൻ എന്നിവരായിരുന്നു പ്രഥമ ആശാന്മാർ .പിന്നീട് ഫസ്റ്റ്,സെക്കന്റ് ഫാറങ്ങൾ ആരംഭിച്ച വിദ്യാലയത്തെ കോഴിക്കോട് മുനിസിപ്പാലിറ്റി ഏറ്റെടുക്കുകയായിരുന്നു.ഇന്ന് ഗവണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ മീഞ്ചന്ത എന്ന ഈ സർക്കാർ വിദ്യാലയം 3 ഏക്കറോളം സ്ഥലത്ത് 6 കെട്ടിടങ്ങളായി പരിലസിക്കുന്നു .


[[പ്രമാണം:17003-sch2022.jpeg|ലഘുചിത്രം]]
 
സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നിൽക്കുന്ന മാത്തോട്ടം,മില്ലത്ത് കോളനി ,മാറാട് ബീച് ,നടുവട്ടം,ഒളവണ്ണ,നല്ലളം എന്നീ പ്രദേശങ്ങളിലെ പാവപ്പെട്ട വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസം നേടുന്നതിനുള്ള ഏക ആശ്രയമാണ് ഈ സർക്കാർ സ്ഥാപനം.1956 ലാണ് ഇവിടെ യൂ പി  വിഭാഗം തുടങ്ങിയത്.ഈ സമയത്ത് സദാനന്ദൻ ഹെഡ് മാസ്റ്ററും പി വി വിശ്വനാഥമേനോൻ പി ടി എ പ്രസിഡന്റും ആയിരുന്നു .1977 ലാണ് ഈ വിദ്യാലയം ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടത് .1980 മാർച്ചിൽ ഇവിടുത്തെ ആദ്യ എസ് എസ് എൽ സി ബാച്ച് പുറത്തിറങ്ങി.അപ്പുണ്ണി മാസ്റ്റർ ആയിരുന്നു ഹൈസ്കൂളിലെ ഹെഡ് മാസ്റ്റർ ഇൻചാർജ് .മൊയ്‌ദീൻ കോയ ആയിരുന്നു പ്രഥമ പി ടി എ പ്രസിഡെന്റ് .തുടർന്ന് 1987 ൽ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ ആയി ഉയർത്തപ്പെട്ട ഈ വിദ്യാലയത്തിൽ സദാ ശിവ ഭട്ട് ,ജോൺ ജെ മറ്റം ,കെ പി ജാനകി ,ക്യപാലിനി ,തെയ്യൻ,ആരിഫ മുഹമ്മദ് ,പി പി അന്ന ,എൻ സി അശോകൻ ,സി കൃഷ്ണൻ നമ്പൂതിരി ,മാർത്താണ്ഡൻ  തുടങ്ങിയവർ പ്രിൻസിപ്പൽമാരായും സേവനമനുഷ്ഠിച്ചു .
43

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1305639" എന്ന താളിൽനിന്ന് ശേഖരിച്ചത്