ജി. വി. എച്ച്. എസ്. എസ് മീഞ്ചന്ത/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

കോഴിക്കോട് കോർപറേഷനിലെ ഇരുപത്തിയേഴാം ഡിവിഷനിൽ മീഞ്ചന്ത വട്ടക്കിണർ ജംഗ്ഷനടുത്തുള്ള തച്ചമ്പലത്ത് വക പീടിക മുറികളിൽ 1916 ൽ എഴുത്തുപള്ളിയായി ആരംഭിച്ച ഈ വിദ്യാലയത്തിൽ "ശിശു ക്ലാസ് "എന്ന പേരിലുള്ള പരിശീലനമാണ് നൽകിയിരുന്നത് .പട്ടാണി മാസ്റ്റർ ,അപ്പുണ്ണി എഴുത്തച്ഛൻ എന്നിവരായിരുന്നു പ്രഥമ ആശാന്മാർ .പിന്നീട് ഫസ്റ്റ്,സെക്കന്റ് ഫാറങ്ങൾ ആരംഭിച്ച ഈ വിദ്യാലയത്തെ കോഴിക്കോട് മുനിസിപ്പാലിറ്റി ഏറ്റെടുക്കുകയായിരുന്നു.ഇന്ന് ഗവണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ മീഞ്ചന്ത എന്ന ഈ സർക്കാർ വിദ്യാലയം 3 ഏക്കറോളം സ്ഥലത്ത് 6 കെട്ടിടങ്ങളായി പരിലസിക്കുന്നു .


സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നിൽക്കുന്ന മാത്തോട്ടം,മില്ലത്ത് കോളനി ,മാറാട് ബീച് ,നടുവട്ടം,ഒളവണ്ണ,നല്ലളം എന്നീ പ്രദേശങ്ങളിലെ പാവപ്പെട്ട വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസം നേടുന്നതിനുള്ള ഏക ആശ്രയമാണ് ഈ സർക്കാർ സ്ഥാപനം.1956 ലാണ് ഇവിടെ യൂ പി  വിഭാഗം തുടങ്ങിയത്.ഈ സമയത്ത് സദാനന്ദൻ ഹെഡ് മാസ്റ്ററും പി വി വിശ്വനാഥമേനോൻ പി ടി എ പ്രസിഡന്റും ആയിരുന്നു .1977 ലാണ് ഈ വിദ്യാലയം ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടത് .1980 മാർച്ചിൽ ഇവിടുത്തെ ആദ്യ എസ് എസ് എൽ സി ബാച്ച് പുറത്തിറങ്ങി.അപ്പുണ്ണി മാസ്റ്റർ ആയിരുന്നു ഹൈസ്കൂളിലെ ഹെഡ് മാസ്റ്റർ ഇൻചാർജ് .മൊയ്‌ദീൻ കോയ ആയിരുന്നു പ്രഥമ പി ടി എ പ്രസിഡെന്റ് .തുടർന്ന് 1987 ൽ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ ആയി ഉയർത്തപ്പെട്ട ഈ വിദ്യാലയത്തിൽ സദാ ശിവ ഭട്ട് ,ജോൺ ജെ മറ്റം ,കെ പി ജാനകി ,ക്യപാലിനി ,തെയ്യൻ,ആരിഫ മുഹമ്മദ് ,പി പി അന്ന ,എൻ സി അശോകൻ ,സി കൃഷ്ണൻ നമ്പൂതിരി ,മാർത്താണ്ഡൻ  തുടങ്ങിയവർ പ്രിൻസിപ്പൽമാരായും സേവനമനുഷ്ഠിച്ചു .