"പി. എസ്. എൻ. എം. ഗവൺമെൻറ് എച്ച്. എസ്. എസ്. പേരൂർക്കട/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പി. എസ്. എൻ. എം. ഗവൺമെൻറ് എച്ച്. എസ്. എസ്. പേരൂർക്കട/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
12:16, 15 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (Wikivijayanrajapuram എന്ന ഉപയോക്താവ് പി.എസ്.എൻ.എം ഗവൺമെൻറ്, എച്ച്.എസ്. എസ് , പേരൂർക്കട/പ്രവർത്തനങ്ങൾ എന്ന താൾ പി.എസ്.എൻ.എം ഗവൺമെൻറ് എച്ച്.എസ്. എസ് പേരൂർക്കട/പ്രവർത്തനങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ് തിരുത്തൽ) |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} | ||
'''<u>2021 - 2022 അധ്യയനവർഷത്തിലെ സ്കൂൾ പ്രവർത്തനങ്ങൾ</u>''' | |||
'''2021 ജൂൺ 1 സ്കൂൾ പ്രവേശനോത്സവം''' | |||
2021 -2022 അധ്യയനവർഷത്തിലെ പ്രവേശനോത്സവം '''ജൂൺ 1''' രാവിലെ '''09.30''' ന് '''ഗൂഗിൾ മീറ്റിലൂടെ''' ഭംഗിയായി നടത്തപ്പെടുകയുണ്ടായി. പ്രവേശനോത്സവത്തോടനുബന്ധിച്ച് സ്കൂളും പരിസരവും തലേദിവസം തന്നെ വൃത്തിയാക്കുകയും ഭംഗിയായി അലങ്കരിക്കുകയും ചെയ്തിരുന്നു. കുട്ടികളുടെ ഈശ്വരപ്രാർത്ഥനയോടുകൂടി പ്രവേശനോത്സവപരിപാടികൾക്ക് തുടക്കം കുറിച്ചു. ഈ മീറ്റിംഗിന്റെ അദ്ധ്യക്ഷൻ പി.ടി.എ പ്രസിഡന്റ് ശ്രീ. ഷിബു ജോർജ് അവർകൾ ആയിരുന്നു. അദ്ധ്യക്ഷപ്രസംഗത്തിൽ അദ്ദേഹം കുട്ടികളെ പുതുവർഷത്തിലേക്ക് സ്വാഗതം ചെയ്യുകയും അവർക്കു വേണ്ട മാനസിക പിന്തുണ നൽകുകയും ചെയ്തു. കുട്ടികളിൽ നല്ലശീലം വളർത്തിയെടുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും, ഈശ്വരവിശ്വാസം ജ്ഞാനം സമ്പാദിക്കാനുള്ള വഴിയാണെന്നും അദ്ദേഹം പറയുകയുണ്ടായി. തുടർന്ന് സ്വാഗതപ്രസംഗം സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി. ഗീതാകുമാരി. എസ്. നിർവ്വഹിക്കുകഉണ്ടായി. എല്ലാപേരെയും ഈ മീറ്റിംഗിലേക്ക് സ്വാഗതം ചെയ്യുകയും എല്ലാപേരുടെയും മനസ്സിനു-ള്ളിലേക്ക് ഉത്സവത്തിന്റെ പ്രസരിപ്പ് വന്നെത്തട്ടെ എന്നും, നമ്മുക്കെല്ലാവർക്കും ഒന്നിച്ചുകൂടാനും ഊഷ്മളത പങ്കുവയ്ക്കാനും എത്രയും പെട്ടെന്ന് കഴിയട്ടെ എന്നു ആശംസിക്കുകയും ചെയ്തു. ഈ പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചത് ബഹുമാനപ്പെട്ട വട്ടിയൂർക്കാവ് എം.എൽഎ ശ്രീ. വി. കെ. പ്രശാന്ത് അവർകളാണ്. അദ്ദേഹം ഓൺലൈനിലൂടെ കുട്ടികൾക്ക് നല്ല ഒരു പുതുവർഷം ആശംസിക്കുകയും കൊവിഡിന്റെ ഈ കാലം മാറി ഏറ്റവും നല്ല സ്കൂൾ അന്തരീക്ഷം ഉണ്ടാകുവാനും അതോടൊപ്പം സ്കൂളിൽ പുതിയ നിർമ്മാണപ്രവർത്തനങ്ങൾ നടത്തുന്നതിനായി എല്ലാ സഹായ വാഗ്ദാനങ്ങൾ നൽകുകയും ചെയ്തു. അടുത്തതായി പ്രാദേശിക കവിയും പ്രഭാഷകനും ആയ ശ്രീ. ശ്രീകുമാർ മുഖത്തല, വാർഡ് കൗൺസിലർ ശ്രീ. ജയചന്ദ്രൻ, റിട്ടയേർഡ് ഹെഡ്മാസ്റ്റർ ശ്രീ. പ്രദീപ്കുമാർ. ബി, പ്രശസ്ത ഗായിക ശ്രീമതി. സിത്താര തുടങ്ങിയവർ കുട്ടികൾക്ക് എല്ലാവിധ ആശംസകളും നൽകുകയുണ്ടായി. ഈയവസരത്തിൽ സ്കൂളിൽ സന്നിഹിതരായിരുന്ന കുട്ടികൾക്കും രക്ഷകർത്താക്കൾക്കും മധുരം വിതരണം ചെയ്തു.അതിനു ശേഷം കുട്ടികളുടെ വിവിധ കലാപരിപാടികൾ ഗൂഗിൾ മീറ്റ് വഴി നടത്തുകയുണ്ടായി. ഈ മീറ്റിംഗിൽ സ്കൂളിലെ ഭൂരിഭാഗം കുട്ടികളും പങ്കെടുക്കുകയുണ്ടായി. സ്കൂളിലെ സീനിയർ ടീച്ചറും ഹെഡ്മിസ്ട്രസ് ഇൻ ചാർജുമായ ശ്രീമതി. ലേഖ. കെ. കൃഷ്ണൻ ഈ പരിപാടിയിൽ പങ്കെടുത്ത എല്ലാപേർക്കും നന്ദി അർപ്പിച്ചു. തുടർന്ന് ക്ലാസ് അധ്യാപകർ ക്ലാസ് തല മീറ്റിംഗിലൂടെ കുട്ടികളെ പുതുഅധ്യയവർഷത്തിലേക്ക് ഓരോ കുട്ടികളെയും സ്വാഗതം ചെയ്തു. അങ്ങനെ വർണ്ണശബളമായ ഓൺലൈൻ പ്രവേശനോത്സവം പരിപാടി അവസാനിച്ചു. | |||
'''2021 ജൂൺ 5 പരിസ്ഥിതിദിനാചരണം''' | |||
പരിസ്ഥിതി ക്ലബിന്റെ കൺവീനറായ ശ്രീമതി. ഷാഹിനയുടെ നേതൃത്വത്തിൽ 2021 ലെ പരിസ്ഥിതിദിനാചരണപ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. സ്കൂൾ അങ്കണത്തിൽ ഫലവൃക്ഷത്തെ നട്ടുപിടിപ്പിച്ചുകൊണ്ട് സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി. ഗീതാകുമാരി എസ് പരിസ്ഥിതിദിനാഘോഷം ഉത്ഘാടനം ചെയ്തു. കോവിഡിന്റെ പശ്ചാത്തലത്തിൽ കുട്ടികൾ ഓൺലൈനായി പരിപാടി വീക്ഷിക്കുകയും അവരവരുടെ വീട്ടുവളപ്പിൽ വൃക്ഷത്തൈകളും ഔഷധസസ്യങ്ങളും പൂച്ചെടുകളും മറ്റും നട്ടപിടിപ്പിക്കുകയും ആയതിന്റെ ചിത്രങ്ങൾ പങ്കുവെയ്ക്കുകയും ചെയ്തു. | |||
'''2021 ജൂൺ 19 വായനാദിനം''' | |||
കോവിഡിന്റെ പശ്ചാത്തലത്തിൽ വായനാദിനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഓൺലൈൻ വഴി നടത്തുകയുണ്ടായി. വളരെ മെച്ചപ്പെട്ട രീതിയിൽ തന്നെ മിക്കവാറും എല്ലാ കുട്ടികളും പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തു. ഇഷ്ടപ്പെട്ട പാഠഭാഗങ്ങൾ വായിക്കൽ, പോസ്റ്റർ തയ്യാറാക്കൽ, എഴുത്തുകാരെ പരിചയപ്പെടുത്തൽ, അക്ഷരമരം, കഥാരചന, കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്, വായനക്കുറിപ്പ് തുടങ്ങി പുതുമ നിറഞ്ഞ പല പ്രവർത്തനങ്ങളും നടന്നു. ഗൂഗിൾ ഫോം വഴി ഒരു ക്വിസ് നടത്തി. കുട്ടികൾ ചെയ്ത പ്രവർത്തനങ്ങൾ വാട്ട്സാപ് വഴി അധ്യാപകർക്ക് അയച്ചു നൽകി. വിവിധങ്ങളായ ഈ പ്രവർത്തനങ്ങളെ കോർത്തിണക്കികൊണ്ട് ഒരു വായനദിനവീഡിയോ തയ്യറാക്കുകയും അത് യൂട്യുബിൽ അപ്ലോഡ് ചെയ്യുകയും ചെയ്തു. കുട്ടികൾക്ക് ഇതൊരു വേറിട്ട അനുഭവമായി തോന്നിയതായി കുട്ടികളോടൊപ്പം രക്ഷകർത്താക്കളും അഭിപ്രായപ്പെട്ടു. വായനശീലം അന്യമായിക്കൊണ്ടിരിക്കുന്ന പുതുതലമുറയ്ക്ക് വായനയുടെ പ്രാധാന്യം മനസിലാക്കുന്ന തരത്തിലുള്ള ഒരു പരിപാടിയായിരുന്നു ഇത്. | |||
'''2021 ജൂലൈ 21 ചാന്ദ്രദിനം''' | |||
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ചാന്ദ്രദിനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഓൺലൈൻ വഴി നടത്തുകയുണ്ടായി. വളരെ മെച്ചപ്പെട്ട രീതിയിൽ എല്ലാ കുട്ടികളും ഈ പരിപാടിയിൽ പങ്കെടുത്തു. ഈ ദിനവുമായി ബന്ധപ്പെട്ട സൃഷ്ടികൾ , ചിത്രരചനകളും വീഡിയോകളും കുട്ടികൾ വാട്ട്സാപിലൂടെ കുട്ടികളുടെ ആക്ടിവിറ്റി ഗ്രൂപ്പിൽ പോസ്റ്റു ചെയ്യുകയുണ്ടായി. | |||
'''2021 സെപ്റ്റംബർ 10 വീട് ഒരു വിദ്യാലയം''' | |||
വീട് ഒരു വിദ്യാലയം പദ്ധതിയുടെ സ്കൂൾ തല ഉദ്ഘാടനം 10.09.2021 ന് ഉച്ചക്ക് രണ്ടു മണിക്ക് ആറാം ക്ലാസിൽ പഠിക്കുന്ന കുമാരി സ്നേഹയുടെ വീട്ടിൽ വച്ച് ഹെഡ്മിസ്ട്രസ് ശ്രീമതി. സന്ധ്യ എസ് ടീച്ചർ നിർവ്വഹിച്ചു. സ്കൂൾ അധ്യാപകരും പി.ടി.എ., എം. പി. ടി. എ അംഗങ്ങളും പരിപാടിയിൽ പങ്കെടുത്തു. ഓരോ വിഷയവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൽ അധ്യാപകർ വിശദീകരിച്ചു. കുട്ടിക്ക് സമ്മാനങ്ങൾ നൽകി. ണാരിയ സാഹചര്യത്തിൽ രക്ഷിതാക്കളുടെ സഹായത്തോടെ മാത്രമേ കുട്ടികളുടെ പഠനപ്രവർത്തനങ്ങൾ മികവുറ്റതാക്കാൻ സാധിക്കുകയുള്ളൂ എന്ന് ഈ പദ്ധതിയുടെ തിരിച്ചറിഞ്ഞു. | |||
പൂർവ്വവിദ്യാർത്ഥികൾ തെർമ്മൽ സ്കാനർ സമ്മാനിക്കുന്നു.[[പ്രമാണം:43039 1.jpg|40px|left|176x176ബിന്ദു]] | പൂർവ്വവിദ്യാർത്ഥികൾ തെർമ്മൽ സ്കാനർ സമ്മാനിക്കുന്നു.[[പ്രമാണം:43039 1.jpg|40px|left|176x176ബിന്ദു]] |