"ഗവ. യു.പി. എസ്. പൂഴിക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. യു.പി. എസ്. പൂഴിക്കാട് (മൂലരൂപം കാണുക)
22:00, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ജനുവരി 2022→ഭൗതികസൗകര്യങ്ങൾ
No edit summary |
|||
വരി 82: | വരി 82: | ||
==ഭൗതികസൗകര്യങ്ങൾ== | ==ഭൗതികസൗകര്യങ്ങൾ== | ||
പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞം എന്ന ദൗത്യവുമായി ബഹു. കേരള സർക്കാർ മുന്നോട്ടു പോകുമ്പോൾ ആ ലക്ഷ്യസാധ്യത്തിലൂടെ നമ്മുടെ സംസ്ഥാനത്തിനുതന്നെ മാതൃകയായിതീർന്നിരിക്കുന്ന ഒരു സർക്കാർ വിദ്യാലയമാണ് പൂഴിക്കാട് ഗവൺമെൻറ് യുപി സ്കൂൾ. | പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞം എന്ന ദൗത്യവുമായി ബഹു. കേരള സർക്കാർ മുന്നോട്ടു പോകുമ്പോൾ ആ ലക്ഷ്യസാധ്യത്തിലൂടെ നമ്മുടെ സംസ്ഥാനത്തിനുതന്നെ മാതൃകയായിതീർന്നിരിക്കുന്ന ഒരു സർക്കാർ വിദ്യാലയമാണ് പൂഴിക്കാട് ഗവൺമെൻറ് യുപി സ്കൂൾ. | ||
ജയൻ അവർകളും ശിലാസ്ഥാപനകർമ്മം ബഹു. എം എൽ എ ശ്രീ ചിറ്റയം ഗോപകുമാർ അവർകളും നിർവ്വ ഹിച്ചു. | |||
ആകെ 82.75 സെന്റ് സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഈ സ്കൂളിന് ചെറുതെങ്കിലും മനോഹരമായ ഒരു കളിസ്ഥലമുണ്ട്. സ്കൂളിന്റെ മുൻവശത്തെ മുറ്റം ടൈൽ പാകി ഭംഗിയായി സൂക്ഷിച്ചിട്ടുണ്ട്. ഫലവൃക്ഷങ്ങളാലും മനോഹരമായ പൂച്ചെടികളാലും ആലംകൃതമായ മുറ്റമാണ് ഈ സ്കൂളിനുള്ളത്. ശുദ്ധമായ അന്തരീക്ഷം നിലനിർത്തുന്നതിനും സ്കൂൾ പരിസരം ഹരിതാഭമാക്കുന്നതിനും ഈ പൂന്തോട്ടം വളരെയധികം സഹായിക്കുന്നു. | |||
വിഷമുക്തമായ പച്ചക്കറികൾ ലഭിക്കുന്നതിനും, കുട്ടികളിൽ കൃഷിയോടുള്ള ആഭിമുഖ്യം വളർത്തുന്നതിനുമായി സ്കൂളിൽ ചട്ടികളിലും, ടെറസ്സിലുമായി വിശാലമായ കൃഷിത്തോട്ടമുണ്ട്. കൂടാതെ വിവിധയിനം ഔഷധസസ്യങ്ങളാൽ സമ്പന്നമായ ഔഷധസസ്യത്തോട്ടവും, 27 ജന്മനക്ഷത്രങ്ങളെക്കുറിക്കുന്ന സസ്യങ്ങൾ ഉൾപ്പെടുത്തി ജന്മനക്ഷത്ര പാർക്കും ഒരുക്കിയിട്ടുണ്ട്. ഈ പാർക്കിൽ ഓരോ സസ്യത്തിന്റെ പേരും, അതിന്റെ നക്ഷത്രവും എഴുതിയ ബോർഡും സ്ഥാപിച്ചിട്ടുണ്ട്. | |||
ഓഡിറ്റോറിയം | |||
കുട്ടികളുടെ കലാപരമായ കഴിവുകൾ വികസിപ്പിക്കുന്നതിനും വിവിധതരം മേളകളും പ്രദർശനങ്ങളും നടത്തുന്നതിനായി ഒരു ഓപ്പൺ ഓഡിറ്റോറിയം സ്കൂളിന്റെ പടിഞ്ഞാറുവശത്തായി സ്ഥിതി ചെയ്യുന്നുണ്ട്. | |||
കുടിവെള്ള സൗകര്യം | |||
ഈ സ്കൂളിൽ ശുദ്ധജലലഭ്യതക്കായി ജലശുദ്ധീകരണികൾ റോട്ടറിക്ലബ്ബിൻ്റെ നേതൃത്വത്തിൽ സ്ഥാപിക്കുകയും "Water, Sanitation and hygiene in school" (WINS) പദ്ധതിയുടെ ഭാഗമായി, സാനിറ്റേഷൻ, കൈകഴുകൽ സൗകര്യങ്ങൾ എന്നിവ നടപ്പാക്കുകയും ചെയ്തു. | |||
ടോയ് ലെറ്റ് | |||
പ്രാഥമിക ആവശ്യങ്ങൾക്ക് അനിവാര്യമായ ടോയ്ലറ്റുകളും ഭിന്നശേഷി സൗഹൃദ അഡാപ്റ്റഡ് ടോയ്ലറ്റുകളും ഈ സ്കൂളിൽ ഉണ്ട്.പെൺകുട്ടികൾക്കായി സാനിറ്ററി നാപ്കിൻ ഇൻസിനറേറ്ററും സാനിറ്ററി നാപ്കിൻ ഡിസ്പോസൽ മെഷീനുളും സജ്ജീകരിച്ചിട്ടുണ്ട്. | |||
മാലിന്യ നിക്ഷേപം. | |||
ശുചിത്വ മിഷന്റെ കളക്ടർ@സ്കൂൾ സ്കൂൾ പദ്ധതിയുടെ ഭാഗമായി മാലിന്യങ്ങൾ തരംതിരിച്ച് നിക്ഷേപിക്കുന്നതിനുള്ള ഉള്ള സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. | |||
സയൻസ് പാർക്ക് | |||
എസ് എസ് എ പദ്ധതിപ്രകാരം മുപ്പതിനായിരം രൂപയുടെ യുടെ സയൻസ് പാർക്ക് ശാസ്ത്ര പരീക്ഷണങ്ങൾക്കായി ഒരുക്കിയിട്ടുണ്ട്. | |||
സ്പോർട്സ് ഉപകരണങ്ങൾ. | |||
2019 -20 അധ്യയനവർഷത്തിൽ ഡി.ഡി.ഇ പത്തനംതിട്ടയിൽനിന്നും | |||
58738 രൂപയുടെ സ്പോർട്സ് ഉപകരണങ്ങൾ ലഭിച്ചിട്ടുണ്ട്. | |||
വാഹന സൗകര്യം. | |||
കുട്ടികളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിന്റെ ഭാഗമായി ബഹുമാനപ്പെട്ട ചിറ്റയം ഗോപകുമാർ എംഎൽഎയുടെ ആസ്തിവികസന ഫണ്ടിൽനിന്ന് 2014 -15 കാലയളവിൽ ഒരു സ്കൂൾ ബസ്സും 2018 -19 കാലയളവിൽ പിടിഎയുടെ ധനസമാഹരണത്തിലൂടെ രണ്ടാമത് ഒരു ബസ്സും ലഭിച്ചിട്ടുണ്ട്. | |||
ഡിജിറ്റൽ പഠനസൗകര്യം. | |||
ഹൈടെക് പദ്ധതിപ്രകാരം കുട്ടികളുടെ പഠനം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി 14 ഡിജിറ്റൽ ക്ലാസ് മുറികൾ ഈ സ്കൂളിൽ ഒരുക്കിയിട്ടുണ്ട് കൂടാതെ അതെ കമ്പ്യൂട്ടർ ലാബ് സൗകര്യവുംലഭ്യമാക്കിയിട്ടുണ്ട്.പന്തളം റോട്ടറി ക്ലബ്ബിൻറെ സഹായത്തോടെ നവീകരിച്ച കമ്പ്യൂട്ടർ ലാബ് 2017 -18 കാലയളവിൽ ജലവിഭവ വകുപ്പ് മന്ത്രി ശ്രീ മാത്യു ടി തോമസ് ഉദ്ഘാടനം ചെയ്തു സ്കൂളിന് സമർപ്പിക്കുകയുണ്ടായി. | |||
2017-2018 അദ്ധ്യായനവർഷത്തിൽ '15' ലാപ്ടോപ്പും, '6' പ്രൊജക്ടറും, 2019-2020 അദ്ധ്യായനവർഷത്തിൽ 14 ലാപ്ടോപ്പും, '5' പ്രൊജക്ടറും "KITE"ൽ നിന്നും ലഭിച്ചിട്ടുണ്ട്. 21-10-2021ൽ നഗരസഭയിൽ നിന്നും ഒരു ലാപ്ടോപ്പ് കൂടി ലഭിക്കുകയുണ്ടായി. കമ്പ്യൂട്ടർ ലാബിൽ ഒരു 'CD' ലൈബ്രറിയും പ്രവർത്തിക്കുന്നുണ്ട്. കൂടാതെ കുട്ടികൾക്കായി ടെലിവിഷൻ സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. | |||
ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട് നവീകരിച്ച വൃത്തിയുള്ള പാചകപ്പുരയും അതിനോടനുബന്ധിച്ച് ഒരു സ്റ്റോർ റൂമും ഉണ്ട്.കുട്ടികളുടെ സുരക്ഷയുടെ ഭാഗമായി സ്കൂളിന് ചുറ്റുമതിലും ഗേറ്റും നിർമിച്ചിട്ടുണ്ട്. | |||
==മികവുകൾ== | ==മികവുകൾ== |