"എൽ പി എസ് ആറാട്ടുകുളങ്ങര/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൽ പി എസ് ആറാട്ടുകുളങ്ങര/ചരിത്രം (മൂലരൂപം കാണുക)
13:06, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | ഈ നാട്ടിലെങ്ങും വിദ്യാലയങ്ങൾ ഇല്ലാതിരുന്ന കാലത്ത് സാമൂഹികപരിഷ്കരണം ആഗ്രഹിച്ച അന്നത്തെ കുറച്ചു ചെറുപ്പക്കാരുടെ ആലോചനയിൽ നിന്നും രൂപംകൊണ്ട ഒന്നാണ് ഈ വിദ്യാലയം.മോഴുവട്ടത്ത് ശങ്കുപിള്ള സാർ എന്ന ഒരാളാണ് ഇതിന്റെ സ്ഥാപകൻ.കളയ്ക്കാട്ട് നാരായണപിള്ള, കുറ്റിക്കാട്ട് പത്മനാഭപിള്ള , കുറ്റിക്കാട്ട് ശങ്കരപ്പിള്ള, വാര്യനേത്ത് ഗോവിന്ദൻ ആശാരി തുടങ്ങിയ അന്നത്തെ നല്ലവരായ നാട്ടുകാർ ചേർന്ന് ഇവിടെ അടുത്തുള്ള തിരുമേനിയുടെ വളരെ വിസ്തൃതമായ ഒരു പുരയിടത്തിന്റെ ഭാഗത്ത് ഒരു ഓല ഷെഡ് ഉണ്ടാക്കി അവിടെ കുടിപള്ളികൂടം പോലെ സ്ഥാപിച്ചതാണ് ഈ വിദ്യാലയം.മധുരക്കര എന്നായിരുന്നു ആ പറമ്പിന്റെ പേര്.1800 -ന്റെ അവസാനത്തെ കാലഘട്ടത്തിലാണ് ഈ വിദ്യാലയം ആരംഭിച്ചതെങ്കിലും ഔദ്യോഗികമായി 1908 മുതലാണ് രേഖകളിൽ ഉള്ളത്.അന്നത്തെ മാനേജർ ശ്രീ കളയ്ക്കാട്ട് നാരായണപിള്ള സാറായിരുന്നു.പത്തിയൂർ ദേവി ക്ഷേത്രത്തിന്റെ ആറാട്ടുകുളത്തിന് സമീപത്തായിരുന്നതുകൊണ്ടാണ് ഈ വിദ്യാലയത്തിന് ആറാട്ടുകുളങ്ങര എന്ന പേര് വന്നത്.ആദ്യകാലം അഞ്ചാം ക്ലാസ് വരെയുള്ള വിദ്യാലയമായിരുന്നു.പല ഡിവിഷനുകളിലായി 600 ലധികം കുട്ടികൾ ആ കാലത്തിൽ ഇവിടെ പഠിച്ചിട്ടുണ്ട്.പ്രകത്ഭരായ അധ്യാപകരും കഴിവുള്ള മാനേജരും നാട്ടുകാരും ചേർന്ന് ഈ വിദ്യാലയത്തെ വളരെ സമ്പന്നമാക്കി.പാഠൃ വിഷയങ്ങളെ കൂടാതെ തയ്യൽ, ചിത്രരചന തുടങ്ങിയ കലകളും അഭ്യസിപ്പിക്കാൻ അധ്യാപകർ ഉണ്ടായിരുന്നു. 2008-ൽ മാസങ്ങളായി നടത്തിയ പരിശ്രമത്തിന് ഫലമായി 100 വയസ്സുവരെയുള്ള വിദ്യാർഥികളുടെ വിവരങ്ങൾ ശേഖരിച്ച് അതിൽ ജീവിച്ചിരിപ്പുള്ളവരെയെല്ലാം അംഗങ്ങളാക്കി വിപുലമായ രീതിയിൽ നൂറാം വാർഷികം ആഘോഷിച്ചു.ഒരു വർഷം നീണ്ടു നിന്നിരുന്ന ഈ ആഘോഷപരിപാടികളുടെ സമാപനത്തോടനുബന്ധിച്ച് വിദ്യാർത്ഥികളായ പ്രായമായ ആളുകൾ മാസങ്ങളായി പരിശീലനം നടത്തി ഇവിടെ അടുത്തുള്ള ഓഡിറ്റോറിയത്തിൽ വച്ച് ഒരു നാടകം അവതരിപ്പിച്ചു.വളരെ പ്രശംസ പിടിച്ചു പറ്റിയതായിരുന്നു അവരുടെ അഭിനയം .അന്ന് രൂപീകരിച്ച പൂർവ വിദ്യാർത്ഥി സംഘടനയാണ് '''അപ്സ''' (ആറാട്ടുകുളങ്ങര പ്രൈമറി സ്കൂൾ അലൂമിനി അസോസിയേഷൻ).ഈ സംഘടന പൂർവ്വ വിദ്യാർത്ഥികളിൽ നിന്നും 500 രൂപ വീതം സ്ഥിരം നിക്ഷേപമായി സ്വീകരിച്ച് ഇവിടെ അടുത്തുള്ള ഫാർമേഴ്സ് ബാങ്കിൽ സ്ഥിരം നിക്ഷേപം നടത്തിയിട്ടുള്ളതും. വർഷത്തിൽ ലഭിക്കുന്ന പലിശ ഇവിടെ ഓണാഘോഷത്തിനും മറ്റു ചില ആവശ്യത്തിനും ചിലവാക്കുന്നതുമാണ് .എല്ലാവർഷവും ജൂണിൽ ഈ സംഘടനയുടെ വാർഷികം ആഘോഷിക്കുന്നു.മാറിയ കാലഘട്ടത്തിനനുസരിച്ച് ഈ വിദ്യാലയവും വളരെ താഴ്ന്ന അവസ്ഥയിലേക്ക് പോയിരുന്നു .പൊതു വിദ്യാഭ്യാസത്തിൻറെ മൂല്യം മനസ്സിലാക്കാതെ വിദ്യാലയങ്ങളിലേക്ക് കുട്ടികൾ കൂട്ടത്തോടെ പോവുകയും ചെയ്തതോടുകൂടി വളരെ ശോചനീയമായിരുന്നു ഈ വിദ്യാലയത്തിന്റെ അവസ്ഥ മാനേജ്മെന്റുകൾ മാറുകയും സ്കൂളിന്റെ ഭൂമിയുടെ തർക്കവും ഒക്കെ വന്നപ്പോൾപഴയ വലിയ പുരയിടത്തിൽ നിന്നും സ്കൂൾ മാറ്റപ്പെടുകയും വിസ്തീർണം കുറഞ്ഞ ഒരു പുരയിടത്തിലേക്ക് മാനേജർ മാറ്റി സ്ഥാപിക്കുകയും ചെയ്തു.പിന്നീട് പുതുമഴയിൽ തളിർത്ത പോലെ ഈ വിദ്യാലയ മുത്തശ്ശി വീണ്ടും ശിഖരങ്ങൾ ഉണ്ടാകുന്ന വൃക്ഷത്തെ പോലെ പടർന്നു പന്തലിച്ചു കൊണ്ടിരിക്കുന്നു{{PSchoolFrame/Pages}} |