"സെന്റ് മേരീസ് എച്ച്. എസ്. എസ്. വെട്ടുകാട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് മേരീസ് എച്ച്. എസ്. എസ്. വെട്ടുകാട്/ചരിത്രം (മൂലരൂപം കാണുക)
14:43, 10 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
('{{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | പാൽകുളങ്ങര എൻ. എസ്.എസ്. ഹൈസ്കൂളായിരുന്നു പരീക്ഷ സന്റർ. ശ്രീ. ശങ്കരനാരായണൻ സർ ഹെഡ്മാസ്റ്റർ ആയ വർഷം മുതലാണ് എസ്.എസ്.എൽ. സി. സന്റർ കിട്ടുന്നത്. ഇന്ന് വെട്ടുകാട് ഹയർ സെക്കൻററി സ്കൂൾ എന്നറിയപ്പെടുന്ന ഈ വിദ്യാലയം അന്നത്തെ തിരുവിതാംകൂർ മുഖ്യമന്ത്രിയായിരുന്ന ഏ.ജെ. ജോൺ അവർകൾ അടിയന്തിരാനുമതി നൽകുകയും ഹൈസ്കൂൾ സ്ഥിതിചെയ്തിരുന്ന ഏതാണ്ട് ഏഴ് ഏക്കർ പുറപ്പോക്ക് ഭൂമി പതിച്ചുനൽകുകയും ചെയ്തു. അന്നത്തെ തിരു. രൂപതാധ്യക്ഷൻ റൈറ്റ്. റവ.ഡോ. പീറ്റർ ബർണാഡ് പെരേര ഈ സരസ്വതി മന്ദിരത്തിൻറെ നിർമാണത്തിനും പുരോഗതിക്കും വഴിതെളിച്ചു. ദിവംഗതനായ മുൻകേന്ദ്ര പ്രതിരോധവകുപ്പ് മന്ത്രി വി.കെ. കൃഷ്ണമേനോനാണ് ഈ വിദ്യാലയത്തെ ഹൈസ്കൂളാക്കികൊണ്ടുള്ള ഔപചാരിക ഉദ്ഘാടനം നിർവഹിച്ചത്. 1952-53 അധ്യയന വർഷത്തിൽ കേവലം 11 അധ്യാപകരുമായി പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയത്തിൽ ഇന്ന് യു.പി. വിഭാഗത്തിൽ 14 ഡിവിഷനുകളും, ഹൈസ്കൂൾ വിഭാഗത്തിൽ 13 ഡിവിഷനുകളും, ഹയർ സെക്കൻററി വിഭാഗത്തിൽ 10 ഡിവിഷനുകളും, 59 അധ്യാപകരും, 1610 കുട്ടികളുമുണ്ട്. 5 മുതൽ 10 വരെയുള്ള ക്ളാസ്സുകളിൽ ഓരോ ഇംഗ്ലീഷ് മീഡിയം ഡിവിഷനുകളുമുണ്ട്. 17 വർഷത്തോളം മാതൃകാ ഹെഡ് മാസ്റ്റർ എന്ന നിലയിൽ സേവനം അനുഷ്ടിച്ചിരുന്ന എസ്. ഹരിഹരൻ സാറിന് ഏറ്റവും നല്ല അധ്യാപകനുള്ള സംസ്ഥാന അവാർഡും, ദേശീയ അവാർഡും ലഭിച്ചിട്ടുണ്ട്.{{PHSSchoolFrame/Pages}} |