സെന്റ് മേരീസ് എച്ച്. എസ്. എസ്. വെട്ടുകാട്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

പാൽകുളങ്ങര എൻ. എസ്.എസ്. ഹൈസ്കൂളായിരുന്നു പരീക്ഷ സെന്റർ. ശ്രീ. ശങ്കരനാരായണൻ സർ ഹെഡ്മാസ്റ്റർ ആയ വർഷം മുതലാണ് എസ്.എസ്.എൽ. സി. സെന്റർ കിട്ടുന്നത്. ഇന്ന് വെട്ടുകാട് ഹയർ സെക്കന്ററി സ്കൂൾ എന്നറിയപ്പെടുന്ന ഈ വിദ്യാലയം അന്നത്തെ തിരുവിതാംകൂർ മുഖ്യമന്ത്രിയായിരുന്ന ഏ.ജെ. ജോൺ അവർകൾ അടിയന്തിരാനുമതി നൽകുകയും ഹൈസ്കൂൾ സ്ഥിതിചെയ്തിരുന്ന ഏതാണ്ട് ഏഴ് ഏക്കർ പുറമ്പോക്ക് ഭൂമി പതിച്ചുനൽകുകയും ചെയ്തു. അന്നത്തെ തിരു. രൂപതാധ്യക്ഷൻ റൈറ്റ്. റവ.ഡോ. പീറ്റർ ബർണാഡ് പെരേര ഈ സരസ്വതി മന്ദിരത്തിന്റെ നിർമാണത്തിനും പുരോഗതിക്കും വഴിതെളിച്ചു. ദിവംഗതനായ മുൻകേന്ദ്ര പ്രതിരോധവകുപ്പ് മന്ത്രി വി.കെ. കൃഷ്ണമേനോനാണ് ഈ വിദ്യാലയത്തെ ഹൈസ്കൂളാക്കികൊണ്ടുള്ള ഔപചാരിക ഉദ്ഘാടനം നിർവഹിച്ചത്. 1952-53 അധ്യയന വർഷത്തിൽ കേവലം 11 അധ്യാപകരുമായി പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയത്തിൽ ഇന്ന് യു.പി. വിഭാഗത്തിൽ 10 ഡിവിഷനുകളും, ഹൈസ്കൂൾ വിഭാഗത്തിൽ 9 ഡിവിഷനുകളും, ഹയർ സെക്കന്ററി വിഭാഗത്തിൽ 10 ഡിവിഷനുകളും, 43 അധ്യാപകരും, 1060 കുട്ടികളുമുണ്ട്. 5 മുതൽ 10 വരെയുള്ള ക്ളാസ്സുകളിൽ ഇംഗ്ലീഷ്-മലയാളം മീഡിയം ഡിവിഷനുകളുമുണ്ട്. 17 വർഷത്തോളം മാതൃകാ ഹെഡ് മാസ്റ്റർ എന്ന നിലയിൽ സേവനം അനുഷ്ടിച്ചിരുന്ന എസ്. ഹരിഹരൻ സാറിന് ഏറ്റവും നല്ല അധ്യാപകനുള്ള സംസ്ഥാന അവാർഡും, ദേശീയ അവാർഡും ലഭിച്ചിട്ടുണ്ട്.