Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"എൻ.എസ്സ്. എസ്സ്.എച്ച്.എസ്സ്.എസ്സ്. കിടങ്ങൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
[[പ്രമാണം:Old hsWhatsApp Image 2022-03-14 at 11.58.00 AM.jpeg|ലഘുചിത്രം|പകരം=|ഇടത്ത്‌|250x250ബിന്ദു|<center><small>'''സ്കൂളിന്റെ ഒരു പഴയകാല ചിത്രം'''</small></center>]]
കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിൽ മീനച്ചിലാറിന്റെ ഇരുകരകളിലുമായി സ്ഥിതി ചെയ്യുന്ന കിടങ്ങൂർ സാംസ്കാരികമായി തനിമ നിറഞ്ഞ ഒരു പ്രദേശം എന്ന നിലയിൽ പുരാതനകാലം മുതൽ പ്രസിദ്ധമാണ്. ഇവിടെ കാണപ്പെടുന്ന ചരിത്രാവശിഷ്ടങ്ങളും, ഇവിടുത്തെ സ്ഥലനാമങ്ങളും, സമൂഹവും ക്ഷേത്രവും എല്ലാം ആ തനിമയിലേക്ക് നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നു.
[[പ്രമാണം:HisWhatsApp_Image_2022-03-14_at_10.56.53_AM.jpeg|പകരം=|വലത്ത്‌|ചട്ടരഹിതം]]
ഭാരതകേസരി മന്നത്ത് പത്മനാഭന്റെ അനുഗ്രഹാശിസ്സുകളോടെ, അദ്ദേഹം രൂപംനൽകിയ എൻഎസ്എസ് എന്ന മഹാ പ്രസ്ഥാനത്തിന് കീഴിൽ 1930 ൽ തുടങ്ങിയ ഈ വിദ്യാലയം കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.      1.6. 1930 ജൂണിൽ ഒരു ഇംഗ്ലീഷ് ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ശ്രീ പുതുവേലിൽ കൃഷ്ണപിള്ള ആയിരുന്നു ആദ്യ ഹെഡ്മാസ്റ്റർ.2000 ൽ സ്കൂളിലെ ഹയർസെക്കന്ററി വിഭാഗം പ്രവർത്തനമാരംഭിച്ചു.
പ്രഗൽഭരായ ഗുരുജനങ്ങളാലും, സമർഥരായ വിദ്യാർത്ഥികളാലും സമ്പന്നമായിരുന്നു എന്നും നമ്മുടെ വിദ്യാലയം. ഒൻപത് ദശാബ്ദക്കാലം നീളുന്ന വിദ്യാലയ ചരിത്രത്തിൽ നിസ്വാർത്ഥമായ സേവനം കൊണ്ട് ഈ സരസ്വതി ക്ഷേത്രത്തെ ചൈതന്യവത്താക്കിയ നിരവധി വ്യക്തിത്വങ്ങളുണ്ട്.ആ മഹത് വ്യക്തിത്വങ്ങൾക്കെല്ലാം സാദരം നമസ്കാരങ്ങൾ അർപ്പിക്കുന്നു.
മൂന്നര ഏക്കർ ഭൂമിയിലാണ് നമ്മുടെ വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളും,ഹയർ സെക്കണ്ടറിക്ക് 6 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലവും, ഓഡിറ്റോറിയവും ഈ വിദ്യാലയത്തിന് സ്വന്തമായിട്ടുണ്ട്. ഹൈസ്കൂളിനും യു.പി ക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. ആവശ്യത്തിന് കമ്പ്യൂട്ടറുകളും ഉണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. പ്രൊജക്ടറുകൾ, ഹാൻഡിക്യാം, ടിവി ഇവയും കുട്ടികൾക്ക് ലഭ്യമാണ്. യാത്രാ സൗകര്യത്തിനായി മൂന്ന് സ്കൂൾ ബസ്സുകൾ ഉണ്ട്.5 മുതൽ 12 വരെ ക്ലാസുകളിലായി ആയിരത്തിന് മുകളിൽ വിദ്യാർത്ഥികൾ നമ്മുടെ വിദ്യാലയത്തിൽ നിലവിൽ പഠിക്കുന്നു. എൻ സി സി, എസ് പി സി, സ്കൗട്ട് ആൻഡ് ഗൈഡ് വിദ്യാരംഗം കലാ സാഹിത്യ വേദി,ലിറ്റിൽ കൈറ്റ്സ്,സീഡ്,പരിസ്ഥിതി ക്ലബ്, സയൻസ് ക്ലബ്, ഗണിത ക്ലബ്ബ്, സാമൂഹ്യശാസ്ത്ര ക്ലബ്ബ്, റെഡ് ക്രോസ്, അക്ഷരശ്ലോകസദസ്സ്, ഇംഗ്ലീഷ് ക്ലബ്,ഹിന്ദി ക്ലബ് എന്നിവ പ്രവർത്തിച്ചു വരുന്നു. കലാ കായിക മത്സരങ്ങളിലും,സംസ്കൃതോത്സവങ്ങളിലും ഈ സ്കൂളിലെ വിദ്യാർഥികൾക്ക് സംസ്ഥാനതലത്തിൽ സമ്മാനാർഹരാകാൻ കഴിഞ്ഞിട്ടുണ്ട്.
പ്രശസ്തരായ പൂർവവിദ്യാർത്ഥികളാൽ സമ്പന്നമാണ് ഈ വിദ്യാലയം. ഏറ്റുമാനൂർ- പാലാ സംസ്ഥാനപാതയിൽ കിടങ്ങൂർ ജംഗ്ഷന് സമീപം മതസൗഹാർദത്തിന്റെ തെളിവായി ഈ സരസ്വതി മന്ദിരം ഇന്നും തല ഉയർത്തി നിൽക്കുന്നു. ഭൂതകാലത്തിന്റെ സാംസ്കാരികമായ ഈടുവയ്പുകൾ കൈമോശം വരാതെ സൂക്ഷിച്ച്,മാറുന്ന കാലത്തിനൊപ്പം നവീനതകളാവിഷ്കരിച്ച് നമ്മുടെ വിദ്യാലയം മുന്നേറുന്നു.
1,328

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1104036...1775696" എന്ന താളിൽനിന്ന് ശേഖരിച്ചത്