തിരുവട്ടൂർ എൽ പി സ്കൂൾ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| തിരുവട്ടൂർ എൽ പി സ്കൂൾ | |
|---|---|
തിരുവട്ടൂർ എ എൽ പി സ്കൂൾ | |
| വിലാസം | |
പറോളി തിരുവട്ടൂർ പി.ഒ. , 670502 , കണ്ണൂർ ജില്ല | |
| സ്ഥാപിതം | തിങ്കൾ - ഏപ്രിൽ - 1954 |
| വിവരങ്ങൾ | |
| ഫോൺ | 9947443310 |
| ഇമെയിൽ | thiruvattooralps@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 13735 (സമേതം) |
| യുഡൈസ് കോഡ് | 32021000719 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
| ഉപജില്ല | തളിപ്പറമ്പ നോർത്ത് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കണ്ണൂർ |
| നിയമസഭാമണ്ഡലം | തളിപ്പറമ്പ് |
| താലൂക്ക് | തളിപ്പറമ്പ് |
| ബ്ലോക്ക് പഞ്ചായത്ത് | തളിപ്പറമ്പ് |
| തദ്ദേശസ്വയംഭരണസ്ഥാപനം | പരിയാരം ഗ്രാമ പഞ്ചായത്ത് |
| വാർഡ് | II |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | ഗ്രാമ പഞ്ചായത്ത് |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 108 |
| പെൺകുട്ടികൾ | 106 |
| ആകെ വിദ്യാർത്ഥികൾ | 214 |
| അദ്ധ്യാപകർ | 13 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ഷീജ വി വി |
| പി.ടി.എ. പ്രസിഡണ്ട് | ജാബിർ പി സി എം |
| എം.പി.ടി.എ. പ്രസിഡണ്ട് | ഉമൈറ.സി |
| അവസാനം തിരുത്തിയത് | |
| 05-07-2025 | 9400772414 |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
തിരുവട്ടൂർ എ എൽ പി സ്കൂൾ
ചരിത്രം
1954 ൽ ആണ് സ്കൂൾ സ്ഥാപിതമായത്. പടിഞ്ഞാറേ കൊട്ടോൽ ഇല്ലം വക ജന്മം പട്ടയം കിട്ടിയ സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. ആദ്യ കാലത്ത് തിരുവട്ടൂർ മദ്രസയിൽ ചെറിയ വാടക ഈടാക്കിയാണ് സ്കൂൾ നടന്നുവന്നതെന്നതിന് രേഖകൾ ഉണ്ട് . പിന്നീട് ഇന്ന് കാണുന്ന സ്ഥലത്ത് സ്കൂൾ പണിതത്. തട്ടിക്കുട്ടി മമ്മദ് ഹാജിയാണ് സ്ഥാപക മാനേജർ . ബാലചന്ദ്ര ൻ മാഷാണ് ആദ്യത്തെ പ്രധാന അധ്യാപകൻ. 1 മുതൽ 5 വരെ ക്ലാസാണ് ഉണ്ടായത്. വർഷങ്ങൾക്ക് ശേഷമാണ് രണ്ട് ക്ലാസ് മാത്രം ഡിവിഷൻ ഉണ്ടായത്. 1992 ൽ മൂന്നാമത്തെ ഡിവിഷൻ കിട്ടി. 2016 ൽ നാലാമത്തേയും 2017 ൽ അഞ്ചാമത്തെ ക്ലാസിനും ഡിവിഷൻ ലഭിച്ചു. 2014 ൽ സ്കൂളിന് പൂർവ വിദ്യാർത്ഥിയുടെ സ്മരണക്കായി അകാലത്തിൽ പൊലിഞ്ഞ പി.പി. അഭിലാഷിന്റെ പേരിലുള്ള സ്കൂൾ കവാടം ബന്ധുക്കൾ സംഭാവന നൽകി. 2014 ൽ Toilet മാനേജർ നിർമിച്ചു. 2019 ൽ ബഹു.എം.പി ശ്രീമതി ടീച്ചർ സ്മാർട്ട് ക്ലാസ് നിർമാണത്തിനായി 176000 രൂപയുടെ ഉപകരണങ്ങൾ തന്നിരുന്നു. 2018 - 19 ൽ 2 കുട്ടികൾക്ക് LSS ലഭിച്ചു. 2019-20 ൽ അത് 10 പേർക്കായി ഉയർന്നു. വിദ്യാരംഗം കലാ സാഹിത്യ വേദി യുടെ പ്രവർത്തനങ്ങൾക്ക് നിരവധി തവണ മികച്ച വിദ്യാലയമെന്ന പദവിയിലെത്തിച്ചു. അറബിക് സാഹിത്യോത്സവങ്ങൾക്ക് നിരവധി തവണ ഓവറോൾ രണ്ടാം സ്ഥാനം ലഭിച്ചിരുന്നു. 2019.20 ൽ മികച്ച ഹരിത ഓഫീസ് രണ്ടാം സ്ഥാനം പഞ്ചായത്ത് തലത്തിൽ ലഭിച്ചിരുന്നു. 2012 മുതൽ പ്രീപ്രൈമറിയും പ്രവർത്തിച്ചു വരുന്നു. രണ്ട് അധ്യാപികയും ഒരു ആയയും പ്രീപ്രൈമറി യിൽ പ്രവർത്തിച്ചു വരുന്നു. കൂടാതെ 12 അധ്യാപകരും പ്രവർത്തിച്ചു വരുന്നു. ഒന്നു മുതൽ അഞ്ച് വരെ എല്ലാ ക്ലാസുകളും രണ്ട് ഡിവിഷനാണ്!
പ്രധാനാധ്യാപകരുടെ പട്ടിക ഇതാണ്.
ബാലചന്ദ്രൻ മാസ്റ്റർ
എം. നാരായണൻ മാസ്റ്റർ
സരസ്വതി ടീച്ചർ
ഗീതാം ബാൾ ടീച്ചർ
കെ.കെ. കൃഷ്ണൻ മാസ്റ്റർ
നിലവിൽ ഷീജ വി വി 2025 മുതൽ പ്രധാനാധ്യാപികയായി പ്രവർത്തിച്ചു വരുന്നു.
പരിയാരം ഗ്രാമപ്പഞ്ചായത്തിൽ മികച്ച എൽ.പി വിദ്യാലയമായി അറിയപ്പെടുന്നു. പാഠ്യപാഠ്യേതര വിഷയങ്ങളിൽ മുന്നിട്ടു നിൽക്കുന്നു. സ്കൂൾ സ്പോർട്ട്സ് നടത്താറുണ്ട്. കളിസ്ഥലത്തിന്റെ പരിമിതി പ്രശ്നമാണ്. ക്രിക്കറ്റ് ബാർ ത്രോ യിൽ പല തവണ ഒന്നാം സ്ഥാനം ലഭിച്ചിട്ടുണ്ട്. കുട്ടികളെ എല്ലാ മത്സരങ്ങളിലും പങ്കെടുപ്പിക്കുവാൻ ശ്രദ്ധിക്കാറുണ്ട്. തുടർച്ചയായി കലോത്സവ വേദികളിൽ അറബി കലോത്സവത്തിൽ മിന്നും പ്രകടനം കാഴ്ചവെക്കാറുണ്ട് .
ഭൗതികസൗകര്യങ്ങൾ
ഭൗതിക സാഹചര്യം
70 സെന്റ് സ്ഥലമാണ് സ്കൂളിന് ഉള്ളത്. 12 ക്ലാസ്സ് മുറികൾ ഉണ്ട്. ഒരു ഓഫീസ് റൂം, കമ്പ്യൂട്ടർ റൂം എന്നിവ വേറെയും. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും 3 വീതം toilet കൾ ഉണ്ട്. അധ്യാപകർക്ക് ഒരു ടോയ്‌ലറ്റും വേറെ ഉണ്ട്. കൂടാതെ ഒരു കുളിമുറിയും ഉണ്ട്. സ്കൂളിൽ കിണറും ബോർ വെല്ലും ഉണ്ട്. കുഴൽ കിണറിലെ ജലമാണ് പാചകത്തിന് ഉപയോഗിക്കുന്നത്. നിലവിൽ പാചകപ്പുരയുണ്ട്. പുതിയതായി ഒരു കിച്ചൻ കം സ്റ്റോർ റൂം ഈ വർഷം ഉദ്‌ഘാടനം ചെയ്യപ്പെട്ടു . ചെറിയ കളിസ്ഥലമാണ് ഉള്ളത്. 3 കമ്പ്യൂട്ടർ പ്രവർത്തിക്കുന്നുണ്ട്. 6 ലാപ് ടോപ് കൾ ഉണ്ട്. 2 പ്രൊജക്ടറുകളും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
സ്ഥാപകമാനേജ൪ തട്ടിക്കൂട്ടി മമ്മദ്ഹാജി
നിലവിലുള്ള മാനേജർ - പി അബൂബക്കർ
മുൻസാരഥികൾ
ബാലചന്ദ്രൻ മാസ്റ്റർ
എം. നാരായണൻ മാസ്റ്റർ
സരസ്വതി ടീച്ചർ
ഗീതാം ബാൾ ടീച്ചർ
കെ.കെ. കൃഷ്ണൻ മാസ്റ്റർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
1.ഡോ. പി. കെ. സുഹൈൽ
2.ഇബ്രാഹിം കുട്ടി തിരുവട്ടൂർ
3.ഡോ. ഫബീന എം
4.ഡോ. ഷാഹിന എം ടി പി