ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/ലിറ്റിൽകൈറ്റ്സ്/2024-27
ലിറ്റിൽകൈറ്റ്സ് അഭിരുചിപരീക്ഷ:
42021-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 42021 |
യൂണിറ്റ് നമ്പർ | LK/2018/42021 |
അംഗങ്ങളുടെ എണ്ണം | 40 |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | ആറ്റിങ്ങൽ |
ലീഡർ | ശ്രേയസ് രാജ് |
ഡെപ്യൂട്ടി ലീഡർ | ഫാത്തിമ എൻ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | പ്രതീപ് ചന്ദ്രൻ ആർ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | വീണ സി എസ് |
അവസാനം തിരുത്തിയത് | |
22-06-2025 | 42021 |
2024-2027 ബാച്ച് കുട്ടികൾക്കായുള്ള അഭിരുചി പരീക്ഷ 2024 ജൂൺ 15 ആം തീയതി നടന്നു.ആകെ 126 കുട്ടികൾ രജിസ്റ്റർ ചെയ്തതിൽ 114 കുട്ടികൾ അഭിരുചി പരീക്ഷ എഴുതി. റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചതിനു ശേഷം 40 കുട്ടികളെ പുതിയ യൂണിറ്റിലേക്ക് തിരഞ്ഞെടുത്തു
പ്രവേശനം നേടിയ കുട്ടികൾ:
ക്രമനമ്പർ | അഡ്മിഷൻ നമ്പർ | പേര് | ക്ലാസ്സ് |
---|---|---|---|
1 | 13742 | അഭിമന്യു.ഡി | 8G |
2 | 12769 | ആബിദ ആർ | 8C |
3 | 13393 | ആധിഷ് ശങ്കർ ബി ആർ | 8F |
4 | 12981 | അദ്വൈത് എസ്. എസ് | 8E |
5 | 11411 | ആമിന .എൻ എസ് | 8C |
6 | 11341 | അംജദ് മുഹമ്മദ് ജെ എസ് | 8C |
7 | 13791 | അനന്ദു ഉണ്ണിത്താൻ | 8G |
8 | 11594 | അഞ്ജന ബിജു | 8C |
9 | 12022 | അർജുൻ അനിൽ | 8D |
10 | 13287 | അഷ്ടമി എം | 8F |
11 | 12808 | ആസിയ ഷാജഹാൻ എസ് | 8E |
12 | 12703 | ആത്മിക ബി എസ് | 8C |
13 | 11506 | ആവണി എ പ്രദീപ് | 8D |
14 | 13527 | ദയാൽ എസ് ജെ | 8C |
15 | 13904 | ദേവനാഥ് എച്.ആർ | 8G |
16 | 13823 | ദേവാനന്ദ് ആർ | 8G |
17 | 12825 | ദേവനന്ദ എസ് | 8E |
18 | 11685 | ധനൂപ് . എസ് | 8D |
19 | 12788 | ഫാത്തിമ എ | 8E |
20 | 11949 | ഫാത്തിമ എൻ | 8C |
21 | 13736 | ഗംഗ യു എസ് | 8G |
22 | 11396 | ഹിമപ്രിയ പി | 8C |
23 | 12979 | ഹ്രിധികേഷ് .എസ് .എ | 8E |
24 | 13758 | ജാനകി കൃഷ്ണ | 8G |
25 | 11326 | മേഖ എസ് പി | 8C |
26 | 13841 | മിഥില ബി | 8G |
27 | 12077 | നസ്രിയ എൻ | 8D |
28 | 12637 | നവനീത് കൃഷ്ണൻ എ എസ് | 8C |
29 | 12257 | നിരഞ്ജന ആർ നായർ | 8G |
30 | 13775 | ഋഷികേശ് പി എസ് | 8D |
31 | 13587 | റീഥ്വിൻ പി | 8F |
32 | 13743 | രോഹിത് എസ് | 8G |
33 | 13050 | ശ്രേയസ് രാജ് | 8E |
34 | 13121 | ശിവജിത് സുരേഷ് | 8G |
35 | 13943 | ശിവാനന്ദ എ | 8G |
36 | 12393 | ശ്രീലക്ഷ്മി എ ആർ | 8E |
37 | 13244 | ശ്രീനന്ദ് ബി ആർ | 8F |
38 | 13918 | ശ്രീയസുരേഷ് എസ് | 8G |
39 | 13878 | വൈഗ എസ് എസ് | 8G |
40 | 13504 | വൈഗ വി ഗോപൻ | 8E |
ലിറ്റിൽകൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് :
2024-2027 ബാച്ചിന്റെ ലിറ്റിൽകൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് 2024 ആഗസ്റ്റ് 7 ബുധനാഴ്ച നടന്നു. സ്കൂൾ ഹെഡ് മാസ്റ്റർ നിമി സർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ലിറ്റിൽകൈറ്റ്സ് ആറ്റിങ്ങൽ സബ്ജില്ല മാസ്റ്റർ ട്രെയിനർ മുരളീധരൻ സാർ ക്ലാസുകൾ കൈകാര്യം ചെയ്തു. കൈറ്റ് മാസ്റ്റർമാരായ പ്രദീപ് ചന്ദ്രൻ സർ , വീണ ടീച്ചർ എന്നിവർ പങ്കെടുത്തു. ഓപ്പൺ ടൂൾസ്, സ്ക്രാച്ച്, റോബോട്ടിക്സ് തുടങ്ങിയ മേഖലകളിൽ പരിശീലനം നടന്നു. തുടർന്ന് രക്ഷിതാക്കളുടെ യോഗം നടന്നു.




പുതിയ യൂണിഫോം, പുതിയ ഐഡി കാർഡ്:
അവനവഞ്ചേരി ഗവൺമെന്റ് ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ പുതിയ യൂണിഫോമും, ഐഡി കാർഡും സ്കൂൾ എച്ച് എം നിമി സർ ഉദ്ഘാടനം ചെയ്തു. യൂണിഫോം ലീഡറിന് കൈമാറികൊണ്ടും, ഐഡി കാർഡ് ഡെപ്യൂട്ടി ലീഡർക്ക് കൈമാറിയുമാണ് ഉദ്ഘാടനം നടത്തിയത്. ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ മാരായ പ്രദീപ് ചന്ദ്രൻ, വീണ എന്നിവർ പങ്കെടുത്തു
-
42021 id card 1
-
42021 id card 2
-
42021 uniform 1
-
42021 id card
-
42021 uniform 2
2024-2025 പ്രവർത്തനങ്ങൾ
ജൂണിലെ പ്രവർത്തനങ്ങൾ
ലിറ്റിൽകൈറ്റ്സ് അഭിരുചിപരീക്ഷ:
2024-2027 ബാച്ച് കുട്ടികൾക്കായുള്ള അഭിരുചി പരീക്ഷ 2024 ജൂൺ 15 ആം തീയതി നടന്നു.ആകെ 126 കുട്ടികൾ രജിസ്റ്റർ ചെയ്തതിൽ 114 കുട്ടികൾ അഭിരുചി പരീക്ഷ എഴുതി. റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചതിനു ശേഷം 40 കുട്ടികളെ പുതിയ യൂണിറ്റിലേക്ക് തിരഞ്ഞെടുത്തു
ജൂലൈയിലെ പ്രവർത്തനങ്ങൾ
ലിറ്റിൽകൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്:
2024-2027 ബാച്ചിന്റെ ലിറ്റിൽകൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് 2024 ആഗസ്റ്റ് 7 ബുധനാഴ്ച നടന്നു. സ്കൂൾ ഹെഡ് മാസ്റ്റർ നിമി സർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ലിറ്റിൽകൈറ്റ്സ് ആറ്റിങ്ങൽ സബ്ജില്ല മാസ്റ്റർ ട്രെയിനർ മുരളീധരൻ സാർ ക്ലാസുകൾ കൈകാര്യം ചെയ്തു. കൈറ്റ് മാസ്റ്റർമാരായ പ്രദീപ് ചന്ദ്രൻ സർ , വീണ ടീച്ചർ എന്നിവർ പങ്കെടുത്തു. ഓപ്പൺ ടൂൾസ്, സ്ക്രാച്ച്, റോബോട്ടിക്സ് തുടങ്ങിയ മേഖലകളിൽ പരിശീലനം നടന്നു. തുടർന്ന് രക്ഷിതാക്കളുടെ യോഗം നടന്നു.
റൂട്ടിൻ ക്ലാസ്സ്
ഒരു പ്രൊജക്ടർ പ്രദർശനത്തിനായി സജ്ജമാക്കുന്നതിനെ കുറിച്ചും, അവയുടെ കണക്ഷനുകളെ കുറിച്ചും വിശദീകരിച്ചു. ദൃശ്യത്തിന് കൂടുതൽ വ്യക്തത വരുത്തുന്നതിനെക്കുറിച്ചും, പ്രൊജക്ടറിന്റെ കൃത്യമായ സ്ഥാനം നൽകുന്നതിനെക്കുറിച്ചും ക്ലാസ് എടുത്തു. കൂടാതെ കമ്പ്യൂട്ടറിലെ ഇൻപുട്ട് ഔട്ട്പുട്ട് ശബ്ദ ക്രമീകരണങ്ങളെ കുറിച്ചും, ഇന്റർനെറ്റ് കണക്ടിവിറ്റിയെ കുറിച്ചും വിശദമായ ചർച്ച നടന്നു. കൂടാതെ നമ്മുടെ വിദ്യാലയങ്ങളിലെ കാഴ്ച പരിമിതരായ കുട്ടികൾക്ക് സഹായമാകുന്ന ഓർക്ക സ്ക്രീൻ റീഡിങ് ആപ്ലിക്കേഷൻ എന്നാ നെക്കുറിച്ചും അത് പ്രവർത്തന സജ്ജം അതിനെക്കുറിച്ചും ക്ലാസ്സ് കൊടുത്തു
ആഗസ്റ്റിലെ പ്രവർത്തനങ്ങൾ
ഗ്രാഫിക് ഡിസൈനിൽ ജിമ്പ് സോഫ്റ്റ്‌വെയറിനെ പറ്റി ഡിസ്കസ് ചെയ്തു. ജിമ്പ് സോഫ്റ്റ്‌വെയറിന്റെ ക്യാൻവാസ്, ടൂൾ ബോക്സ്, ലെയർ പാനൽ എന്നിവയെക്കുറിച്ച് മനസ്സിലാക്കി. Rectangle ടൂളിന്റെ ഉപയോഗത്തെക്കുറിച്ചും, ഫോർഗൗണ്ട് ബാഗ്രൗണ്ട് കളർ എന്നിവ ഉപയോഗിച്ച് ഗ്രേഡിയനെ കുറിച്ച് മനസ്സിലാക്കുകയും, അത് ഉപയോഗിച്ച് സന്ധ്യാസമയത്തെ കടലിന്റെയും ചക്രവാളന്റെയും ദൃശ്യം വരച്ചു കൂടാതെ പ്രത്യേക ലെയറിൽ സൂര്യനെ വരച്ചു ചേർത്ത് കളർ കൊടുക്കുകയും ചെയ്തു. വരച്ച ചിത്രത്തെ പിഎൻജി ഫയലായി എക്സ്പോർട്ട് ചെയ്യുകയും ചെയ്തു
സെപ്റ്റംബറിലെ പ്രവർത്തനം
ഗ്രാഫിക് ഡിസൈനിങ്ങിൽ പുതിയ സോഫ്റ്റ്‌വെയർ ആയ ഇൻക് സ്കേപ്പ് പരിചയപ്പെട്ടു. എന്ത് സോഫ്റ്റ്‌വെയറിന്റെ വിൻഡോസിനെ പറ്റിയും, ടൂളുകളെ പറ്റിയും ഡിസ്കസ് ചെയ്തു. ഇൻക് സ്കേപ്പിലെ bezier curve ടൂളിനെ കുറിച്ചും അത് ഉപയോഗിച്ച് ഒരു പായ്ക്കപ്പൽ വരയ്ക്കുന്നതിനെക്കുറിച്ച് ഡിസ്കസ് ചെയ്തു. കളർ കൊടുക്കുന്നതിനെ പറ്റിയും gradient tool നെ പറ്റിയും ഡിസ്കസ് ചെയ്തു. വരച്ച ഫിഗറിന് ഗ്രൂപ്പ് ആക്കുന്നതിനെക്കുറിച്ചും, സേവ് ചെയ്തു പിഎൻജി രൂപത്തിലോട്ട് എക്സ്പോർട്ട് ചെയ്യുന്നതിനെക്കുറിച്ച് ഡിസ്കസ് ചെയ്തു.തുടർന്ന് അനിമേഷൻ എന്ന സെക്ഷനിലോട്ട് പോവുകയും, അതിനായി tupi tube എന്ന പുതിയ സോഫ്റ്റ്‌വെയർ പരിചയപ്പെടുത്തുകയും ചെയ്തു. ടിപി റ്റുബിലെ ഫ്രെയിംസ് മോഡ് സ്റ്റാറ്റിക് മോഡ് ഡൈനാമിക് മോഡ്,വിവിധ ലെയറുകൾ എന്നിവ കുട്ടികൾ തിരിച്ചറിഞ്ഞു. ഈ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് നേരത്തെ വരച്ച ചിത്രങ്ങൾ ഉപയോഗിച്ച് കടലിലൂടെ ഒരു പായ്ക്കപ്പൽ പോകുന്നതിന്റെ അനിമേറ്റഡ് വീഡിയോ നിർമിച്ചു.
ഒക്ടോബറിലെ പ്രവർത്തനം
ടുപ്പി ട്യൂബ് സോഫ്റ്റ്‌വെയറിലെ ട്യൂണിംഗ് എന്ന സങ്കേതത്തെക്കുറിച്ച് പരിചയപ്പെട്ടു. വിവിധ ട്യൂണുകളെ കുറിച്ച് മനസ്സിലാക്കി. ഇത് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ ഒരു അനിമേഷൻ നിർമ്മിക്കുന്നതിനെപ്പറ്റി ഡിസ്കസ് ചെയ്തു. തുടർന്ന് മലയാളം ടൈപ്പിംഗിനെ പറ്റി ഡിസ്കഷൻ നടന്നു. മാതൃഭാഷയിൽ ടൈപ്പ് ചെയ്യാൻ പരിചയപ്പെട്ടു. കൂട്ടക്ഷരങ്ങൾ ടൈപ്പ് ചെയ്യുന്നത് പരിചയപ്പെട്ടു. ടൈപ്പ് ചെയ്ത വാക്കുകൾക്ക് വ്യത്യസ്ത ഫോണ്ടുകൾ നൽകാൻ മനസ്സിലാക്കി. തുടർന്ന് വിവിധ ഫയലുകളെ ഒറ്റ പേജിലേക്ക് മാറ്റുന്നതിനെക്കുറിച്ച് ഡിസ്കസ് ചെയ്തു.
നവംബർ മാസത്തെ പ്രവർത്തനം
മലയാളം ടൈപ്പിങ്ങിൽ ഒരു മാഗസിൻ എങ്ങനെ നിർമ്മിക്കാം എന്നതിനെക്കുറിച്ച് ഡിസ്കസ് ചെയ്തു. മാഗസിലെ വിവിധ പേജുകൾ തയ്യാറാക്കുന്നതിനെ കുറിച്ചും, വിവിധ ചിത്രങ്ങൾ മാഗസിലേക്ക് പേസ്റ്റ് ചെയ്യുന്നതിനെക്കുറിച്ചും, ടെക്സ്റ്റുകൾ എഡിറ്റ് ചെയ്യുന്നതിനെക്കുറിച്ചും, സെക്സ് ബോക്സുകൾ ഉൾപ്പെടുത്തുന്നതിനെക്കുറിച്ചും, ഖണ്ണികകൾ ക്രമീകരിക്കുന്നതിനെക്കുറിച്ചും ഡിസ്കസ് ചെയ്തു. കൂടാതെ പേജുകളെ കൂടുതൽ ആകർഷകമാക്കുന്നതിനെക്കുറിച്ചും ഡിസ്കസ് ചെയ്തു. മാഗസിന് ആകർഷകമായ കവർ പേജ് എങ്ങനെ തയ്യാറാക്കാം എന്നതിനെക്കുറിച്ച് ഡിസ്കസ് ചെയ്തു. തുടർന്ന് തയ്യാറാക്കിയ മാഗസിന് സേവ് ചെയ്തു പിഡിഎഫിലേക്ക് കൺവേർട്ട് ചെയ്തു
ഡിസംബർ മാസത്തെ പ്രവർത്തനം
ഡിസംബർ മാസത്തെ ഒരു ശനിയാഴ്ച ഡോക്യുമെന്റേഷൻ എന്ന സെക്ഷൻ ഡിസ്കസ് ചെയ്തു. ഒരു വാർത്ത തയ്യാറാക്കുമ്പോൾ അത് എഴുതുന്ന രീതിയെ കുറിച്ചും, വാർത്ത കുറിപ്പ് തയ്യാറാക്കുന്നതിനെ കുറിച്ചും ഡിസ്കസ് ചെയ്തു. തുടർന്ന് ഡിഎസ്എൽആർ ക്യാമറയെക്കുറിച്ച് ചർച്ച ചെയ്തു. എങ്ങനെയാണ് ഡിഎസ്എൽആർ ക്യാമറയിൽ ചിത്രങ്ങൾ എടുക്കുന്നതിനെക്കുറിച്ചും വീഡിയോ എടുക്കുന്നതിനെ കുറിച്ചും ഡിസ്കസ് ചെയ്തു. കുട്ടികളെ ഓരോ ഗ്രൂപ്പുകൾ ആക്കി വീഡിയോ എടുക്കുവാൻ പറയുകയും. കുട്ടികൾ എടുത്ത വീഡിയോ ഉപയോഗിച്ച് എഡിറ്റിംഗ് എന്ന ടോപ്പിക്ക് ഡിസ്കഷൻ ആയിരുന്നു അടുത്തത്. ഇതിനായി kdenlive സോഫ്റ്റ്‌വെയറിനെക്കുറിച്ചും അതിന്റെ പ്രത്യേകതകളും ഡിസ്കസ് ചെയ്തു. തുടർന്ന് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് എഡിറ്റ് ചെയ്യുന്നത് എങ്ങനെയെന്ന് ഡിസ്കസ് ചെയ്തു. കുട്ടികൾ എടുത്ത വീഡിയോ സോഫ്റ്റ്‌വെയറിലേക്ക് ഉൾപ്പെടുത്തി ആവശ്യമില്ലാത്ത ഭാഗങ്ങൾ ഒഴിവാക്കുകയും പുതിയ ഭാഗങ്ങൾ കൂട്ടിച്ചേർക്കുകയും ചെയ്തു എഡിറ്റ് ചെയ്തു പുതിയ വീഡിയോ ആക്കി മാറ്റുന്നത് എങ്ങനെയെന്ന് ഡിസ്കസ് ചെയ്തു
ജനുവരിയിലെ പ്രവർത്തനങ്ങൾ
ഗെയിമുകൾ നിർമ്മിക്കുന്ന സ്ക്രാച്ച് എന്ന പുതിയ സോഫ്റ്റ്‌വെയനെ കുറിച്ച് ഡിസ്കസ് ചെയ്തു. സ്ക്രാച്ച് വിൻഡോയെക്കുറിച്ചും, ബാഗ്രൗണ്ട്, sprite കോഡ്,ബ്ലോക്ക് എന്നേ കുറിച്ചും മനസ്സിലാക്കി. ബാക്ടോപ്പ് എങ്ങനെ ക്യാൻവാസിൽ ഉൾപ്പെടുത്തണമെന്നും, കഥാപാത്രങ്ങളെ എങ്ങനെ ഉൾപ്പെടുത്തി അവയുടെ സ്ഥാനം ക്രമീകരിക്കാമെന്നും ഡിസ്കസ് ചെയ്തു. തുടർന്ന് കോഴിക്കുഞ്ഞിനെ എങ്ങനെ അമ്മയുടെ അടുത്ത് എത്തിക്കാം എന്ന ഗെയിം ഉണ്ടാക്കുന്നതിനെ കുറിച്ച് ചർച്ച ചെയ്തു. കോഴിക്കുഞ്ഞിനെ എങ്ങനെ ചലിപ്പിക്കാം, എങ്ങനെ സ്ഥാനം നിർണയിക്കാം, ദിശയ്ക്കനുസരിച്ച് തിരിക്കാം, എന്നിവയെ കുറിച്ച് കോഡിങ് നടത്തുന്നത് എങ്ങനെയെന്ന് ഡിസ്കസ് ചെയ്തു. തുടർന്ന് കൊഴുക്കുന്നിനെ അമ്മയുടെ അടുത്ത് എത്തിക്കുന്നതിന് വേണ്ടിയിട്ടുള്ള കോഡിങ് കൊടുക്കുന്നതിനെക്കുറിച്ച് ഡിസ്കസ് ചെയ്തു കൂടാതെ പ്രോഗ്രാമിംഗിൽ എങ്ങനെയാണ് ശബ്ദം കൊടുക്കുന്നതിനെ കുറിച്ചും ഡിസ്കസ് ചെയ്തു. ഗെയിമിൽ വിവിധ ലെവലുകൾ തയ്യാറാക്കുന്നത് എങ്ങനെയെന്ന് ഡിസ്കസ് ചെയ്തു
സ്കൂൾ ക്യാമ്പ് :
2024-2027 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ സ്കൂൾ ക്യാമ്പിന്റെ ആദ്യഘട്ടം മെയ് 29 ആം തീയതി നടന്നു. പിടിഎ പ്രസിഡന്റ് ജിബി സർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഞെക്കാട് ഗവൺമെന്റ് വിഎച്ച്എസ്എസ് സ്കൂളിലെ കൈ മാസ്റ്റർ അനീഷ് സർ, പ്രദീപ് ചന്ദ്രൻ സാർ എന്നിവർ ക്ലാസുകൾ കൈകാര്യം ചെയ്തു. ക്യാമറ ട്രെയിനിങ്ങും എഡിറ്റിങ്ങും ആയിരുന്നു ക്യാമ്പിലെ പ്രധാന വിഷയം. Kdenlive software എന്ന സോഫ്റ്റ്‌വെയറിന്റെ പ്രത്യേകതകൾ വിശദമായി ചർച്ച ചെയ്തു. എഡിറ്റിങ്ങിന് ഉപയോഗിക്കുന്ന വിവിധ സങ്കേതങ്ങൾ പരിചയപ്പെട്ടു. കുട്ടികൾ വീഡിയോകൾ എടുക്കുകയും ഇത് ഉപയോഗിച്ച് kdenlive ഉപയോഗിച്ച് എഡിറ്റ് ചെയ്തത് വീഡിയോ ആക്കി മാറ്റുകയും ചെയ്തു. കൂടാതെ ഷോർട്സ്, റീൽസ് എന്നിവ കുറിച്ചും ക്യാമ്പിൽ ഡിസ്കസ് ചെയ്തു



