ഗവൺമെന്റ് ജി. എച്ച്. എസ്. എസ്. പേരൂർക്കട/ലിറ്റിൽകൈറ്റ്സ്/2024-27

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
43040-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്43040
യൂണിറ്റ് നമ്പർLK/2018/43040
അംഗങ്ങളുടെ എണ്ണം26
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം നോർത്ത്
ലീഡർഓം ആർഷ ശങ്കർ
ഡെപ്യൂട്ടി ലീഡർഅപർണ എ എം
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ശാന്തി കൃഷ്ണ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2സചിത്ര
അവസാനം തിരുത്തിയത്
09-12-2025Aneesh Oomman

ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ 2024

2024-27 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനായുള്ള അഭിരുചി പരീക്ഷ ജൂൺ 15 സ്കൂളിൽ വച്ച് നടന്നു. കേരളം ഒട്ടാകെ നടന്ന സോഫ്റ്റ്‌വെയർ അധിഷ്ഠിത പരീക്ഷയിൽ നമ്മുടെ സ്കൂളിൽ നിന്നും എട്ടാം ക്ലാസിലെ 42 കുട്ടികൾ പങ്കെടുത്തു.

2024-27 ബാച്ചിലെ അംഗങ്ങൾ

ക്രമ

നമ്പർ

പേര് അഡ്മിഷൻ

നമ്പർ

ക്ലാസ് ഡിവിഷൻ
1 അനഘ ആർ 9687 8C
2 അനശ്വര ബിനു പി 9448 8A
8 ആർച്ച എ എസ് 9035 8B
4 ആവണി പി ആർ 9419 8B
5 ഭദ്ര ബിനു എ 9039 8B
6 ജ്യോത്സന ജെ എസ് 9194 8A
7 മാളവിക വി എസ് 9104 8B
8 നക്ഷത്ര സുധീഷ് 9065 8B
9 നിധി രാജീവ് എസ് 9141 8A
10 നിഷ ജി 9263 8B
11 ഓം ആർഷ ശങ്കർ പി എസ് 9161 8C
12 പൂജിത ഷോജി 9042 8A
13 രഞ്ജന എസ് ആർ 9150 8A
14 രേഷ്മ ആർ 9476 8A
15 സന ഫാത്തിമ എൻ 9590 8A
16 സാനിയ എം എ 9581 8A
17 സ്ശിവനന്ദ യു പിള്ളൈ 9391 8C
18 തൻസീല ബി 9044 8B
19 വൈഷ്ണവി ബി ആർ 9180 8B
20 വിസ്മയ എസ് നായർ 9433 8B

പ്രിലിമിനറി ക്യാമ്പ് 2024-27

2024-27 വർഷത്തെ ലിറ്റിൽ കൈറ്റ്സ് പ്രീലിമിനറി ക്യാമ്പ് 17/8/ 24 ശനിയാഴ്ച സ്കൂളിൽ വെച്ച് നടന്നു. രാവിലെ 9 30 മുതൽ വൈകുന്നേരം 4 30 വരെ ആയിരുന്നു ക്യാമ്പ് ഹെഡ്മിസ്ട്രസ് ഉഷ ടീച്ചർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം നോർത്ത് കൈറ്റ് മാസ്റ്റർ ട്രെയിനർ ആയ ശ്രീജ അശോക് ആയിരുന്നു ക്യാമ്പിന് നേതൃത്വം നൽകിയത്. സ്കൂൾ എൽ കെ മിസ്ട്രസ് മാരായ സചിത്ര ടീച്ചറും ശാന്തി ടീച്ചറും സഹ ആർ പി ആയി പങ്കെടുത്തു. വൈകുന്നേരം 3:30 മുതൽ അംഗങ്ങളായ കുട്ടികളുടെ രക്ഷകർത്താക്കളുമായി സമ്മതിക്കുന്ന പ്രത്യേക പരിപാടിയും ഉണ്ടായിരുന്നു.

ലിറ്റിൽ കൈറ്റ്സ് റൊട്ടീൻ ക്ലാസ്

റൊട്ടീൻ ക്ലാസ്

ലിറ്റിൽ കൈറ്റ്സ് 2014-27 ബാച്ചിന്റെ റൊട്ടീൻ ക്ലാസ് ആരംഭിച്ചു. ഹൈടെക് ഉപകരണങ്ങളുടെ പരിപാലനവും ഉപയോഗവും ആയിരുന്നു ആദ്യ ക്ലാസ്. ആനിമേഷന്റെ അനന്തസാധ്യതകളിലേക്ക് വാതിൽ തുറക്കുന്ന ഗ്രാഫിക് ഡിസൈനിങ് ക്ലാസും പൂർത്തിയായിട്ടുണ്ട്. സ്വതന്ത്ര സോഫ്റ്റ്‌വെയർ ആയ ഗ്നും ഇമേജ് മാനിപുലേഷൻ പ്രോഗ്രാം (GIMP) ആണ് ഗ്രാഫിക് ഡിസൈനിങ് പരിശീലനത്തിനായി ഉപയോഗിക്കുന്നത്. ഇങ്ക് സ്കേപ്പ് എന്ന സോഫ്റ്റ്‌വെയറും കുട്ടികൾ പരിചയപ്പെടുന്നുണ്ട്.

മലയാളം കമ്പ്യൂട്ടിംഗ്

കുട്ടികളെ ഇംഗ്ലീഷീനോടൊപ്പം മലയാളം ടൈപ്പിംഗ് പരിചയപ്പെടുത്തുന്നതിനും പരിശീലിക്കുന്നതിനുമായുള്ള മലയാളം കമ്പ്യൂട്ടിംഗ് ക്ലാസുകൾ ആരംഭിച്ചു. സ്വതന്ത്ര സോഫ്റ്റ്‌വെയർ ആയ ലിബർ ഓഫീസ് റൈറ്റർ ആപ്ലിക്കേഷൻ ആണ് ഇതിനായി പ്രയോജനപ്പെടുത്തിയിട്ടുള്ളത്. ടൈപ്പിങ്ങിനു ശേഷം ആകർഷകമായി പേജ് ഡിസൈൻ ചെയ്യാനും കുട്ടികളെ പഠിപ്പിക്കുന്നുണ്ട്. ലളിതമായ ഡിജിറ്റൽ മാഗസിൻ തയ്യാറാക്കാൻ ഇതിലൂടെ കുട്ടികൾക്ക് സാധിക്കും. ഒമ്പതാം ക്ലാസിൽ ഇതിന്റെ അഡ്വാൻസ് ലെവൽ ആപ്ലിക്കേഷനായ സ്ക്രൈബസും കുട്ടികൾക്ക് പഠിക്കാനായി ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതുകൂടി പഠിക്കുന്നതിലൂടെ പേജ് ഡിസൈനിങ്ങിൽ (ഡി. ടി. പി.) മികച്ച അവസരമാണ് കുട്ടികൾക്ക് തുറന്നു കിട്ടുന്നത്.

മീഡിയ ആൻഡ് ഡോക്യുമെന്റേഷൻ

കുട്ടികൾക്ക് ഏറെ പ്രിയങ്കരമായ ഒരു സെക്ഷനാണ് ഇത്. ഒരു പ്രവർത്തനം അല്ലെങ്കിൽ സ്കൂളിൽ നടക്കുന്ന ഒരു പരിപാടി എങ്ങനെ കൃത്യമായും വ്യക്തമായും സംഗ്രഹിച്ച് ഒരു ഡോക്യുമെൻറായി മാറ്റാം എന്നതാണ് ആദ്യത്തെ പരിശീലനം. ജേണലിസത്തിന്റെ ബാലപാഠമായി നമുക്ക് ഈ ക്ലാസുകളെ കണക്കാക്കാവുന്നതാണ്. റിപ്പോർട്ടുകൾ തയ്യാറാക്കുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ, പാലിക്കേണ്ട മര്യാദ ഇവയെല്ലാം ഈ ക്ലാസ്സിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ക്യാമറ എങ്ങനെ സുരക്ഷിതമായി കൈകാര്യം ചെയ്യാം, ഫോട്ടോഗ്രാഫിയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, വീഡിയോ പകർത്തേണ്ട വിവിധ രീതികൾ വീഡിയോ എഡിറ്റിംഗ്, ഓഡിയോ എഡിറ്റിംഗ് എന്നിവയും പരിശീലിപ്പിക്കുന്നുണ്ട്. സൗജന്യ സോഫ്റ്റ്‌വെയറുകളായ കേഡൻ ലൈവ്, ഒഡാസിറ്റി തുടങ്ങിയവയാണ് പ്രധാനമായും പരിശീലനത്തിന് ഉപയോഗിക്കുന്നത്.

സ്ക്രാച്ച് പ്രോഗ്രാമിംഗ്

എട്ടാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് സിലബസിലെ അവസാന സെക്ഷനാണ് ഇത്. സങ്കീർണമായ കോഡിങ് രീതികൾ ഒഴിവാക്കി ബ്ലോക്ക് പ്രോഗ്രാമിങ്ങിലൂടെ യാണ് ക്ലാസുകൾ നടക്കുന്നത്. കുട്ടികൾക്ക് രസകരമായി പരിശീലിക്കാവുന്ന സ്ക്രാച്ച് എന്ന സോഫ്റ്റ്‌വെയർ ആണ് ഇതിനായി ഉപയോഗിക്കുന്നത്. ജനുവരി പകുതിയോടെ എട്ടാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് ക്ലാസുകൾ അവസാനിച്ചിട്ടുണ്ട്.



റോബോട്ടിക് ഫെസ്റ്റ്

ഫെബ്രുവരി 20, 2025 ന് സ്കൂൾ ഐടി ലാബിൽ വെച്ച് റോബോട്ടിക് ഫെസ്റ്റ് സംഘടിപ്പിച്ചു. ഫ്യൂച്ചർ വിഷൻ എന്നായിരുന്നു പരിപാടിക്ക് പേര് നൽകിയിരുന്നത്. പ്രിൻസിപ്പൽ ബിന്ദു ശിവദാസ് പരിപാടി ഉദ്ഘാടനം ചെയ്തു. യുപി വിഭാഗം കുട്ടികൾ ആവേശത്തോടെ പരിപാടിയിൽ പങ്കെടുത്തു. ലിറ്റിൽ കൈറ്റ്സ് എട്ടാം ക്ലാസ് വിദ്യാർത്ഥികളാണ് പരിപാടി സംഘടിപ്പിച്ചത്.

ഓട്ടോമാറ്റിക് ട്രാഫിക് സിഗ്നൽ സിസ്റ്റം, ചലിക്കുന്ന കോഴി, രസകരമായ ഗെയിമുകൾ എന്നിവയായിരുന്നു പ്രധാന ആകർഷണങ്ങൾ. വിദ്യാർത്ഥികൾ തയ്യാറാക്കിയ റോബോട്ടുകൾ അവരുടെ കഴിവിൻ്റെയും സർഗ്ഗാത്മകതയുടെയും തെളിവായിരുന്നു. വിദ്യാർത്ഥികളിൽ ശാസ്ത്ര കൗതുകം വളർത്തുക, റോബോട്ടിക്സ് സാങ്കേതിക വിദ്യയെക്കുറിച്ച് അവബോധം സൃഷ്ടിക്കുക. ഇവയായിരുന്നു പരിപാടിയുടെ പ്രധാന ലക്ഷ്യം.

ലിറ്റിൽകൈറ്റ്സ് സ്കൂൾ ക്യാമ്പ്

2024-27 ബാച്ചിൻ്റെ ലിറ്റിൽകൈറ്റ്സ് സ്കൂൾ ക്യാമ്പ്

28-5- 2025 ബുധനാഴ്ച രാവിലെ 9.30 ന് ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ചു. GMGHSS പട്ടം Little Kiles mistress ശ്രീമതി തുഷാര ടീച്ചർ ആണ് Class നയിച്ചത്.  വീഡിയോ/റീൽ നിർമ്മാണം എന്നതിനെ കുറിച്ചായിരുന്നു Camp . കുട്ടികളെ 5 group കളായി തിരിച്ച് പ്രവർത്തനങ്ങൾ നൽകി. എല്ലാ group ഉം active ആയി പങ്കെടുത്തു. Sports ദിനവുമായി ബന്ധപ്പെട്ടു പ്രൊമോ വീഡിയോ തയ്യാറാക്കുക എന്ന പ്രവർത്തനം വളരെ താല്പര്യത്തോടെ ചെയ്യുകയും ഒന്നിനൊന്നുമെച്ചപ്പെട്ട 5 റീലുകൾ നിർമ്മിക്കുകയും ചെയ്തു. ക്യാമ്പ് 4 മണിക്ക് അവസാനിച്ചു.

സ്കൂൾ ക്യാമ്പ് (രണ്ടാംഘട്ടം)

ലിറ്റൽ കൈറ്റ്സ് 2024-27 ബാച്ചിന്റെ സ്കൂൾ ക്യാമ്പ് (ഘട്ടം 2) ഒക്ടോബർ 25ആം തീയതി 9.30 മുതൽ 4.30 വരെ സ്കൂൾ ലാബിൽ വച്ച് നടത്തുകയുണ്ടായി. സാൽവേഷൻ ആർമി സ്കൂൾ (കവടിയാർ)ലെ ലിറ്റിൽ കൈറ്റ്സ് മെന്റർ ആയ ശ്രീ. ജയരാജ്‌ സർ ആണ് ക്ലാസ്സ്‌ നയിച്ചത്. ആനിമേഷൻ, പ്രോഗ്ഗ്രാമിങ് എന്നീ രണ്ട് മേഖലകളിലാണ് കുട്ടികൾക്കു പരിശീലനം നൽകിയത്. പ്രോഗ്രാമിങ്ങിൽ സ്ക്രാച്ച് 3 സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ബാസ്കറ്റ് ബോൾ ഗെയിം തയ്യാറാക്കുന്ന പ്രവർത്തനവും ആനിമേഷനിൽ ഓപ്പൺടൂൻസ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് പ്രൊമോവീഡിയോ തയ്യാറാക്കുന്ന പ്രവർത്തനവുമാണ് കുട്ടികൾ പരിചയപ്പെട്ടത്ത്. കുട്ടികൾ വളരെ താല്പര്യത്തോടുകൂടി പ്രവർത്തനങ്ങളിൽ പങ്കാളിയായി. ഇതുമായി ബന്ധപ്പെട്ട അസൈൻമെൻറും കുട്ടികൾക്ക് നൽകി.